ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B4%82/search-keralabhooshanam-com-breaking-news-latest-news-kerala-india-world-news-%E0%B4%B5%E0%B4%BF%E0%B4%B0%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%B5/">
Twitter

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

05/11/2017

രാജ്‌കോട്ട് : ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിന് 40 റണ്‍സിന്റെ ജയം. കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവില്‍ നിശ്ചിത ഓവറില്‍ 196 റണ്‍സ് അടിച്ചെടുത്ത കിവിസിനെതിരെ ഇന്ത്യക്ക് 156 റണ്‍സ് മടക്കാനെ കഴിഞ്ഞുള്ളൂ. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി പൊരുതിനോക്കിയെങ്കിലും ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ റണ്‍മല മറികടക്കാനായില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ന്‍ വില്ല്യംസണിന്റെ തീരുമാനം ശരിവെയ്ക്കുന്ന രീതിയിലായിരുന്നു ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും മണ്‍റോയും ബാറ്റിങ് തുടങ്ങിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തില്‍ 45 റണ്‍സെടുത്ത ഗുപ്റ്റിലിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ആ കൂട്ടുകെട്ട് പൊളിച്ചത്. മൂന്ന് വീതം ഫോറും സിക്‌സുമടിച്ചാണ് ഗുപ്റ്റില്‍ 45 റണ്‍സിലെത്തിയത്.

പിന്നീട് 12 റണ്‍സെടുത്ത് നില്‍ക്കെ കെയ്ന്‍ വില്ല്യംസണും പുറത്തായി. ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. എന്നാല്‍ വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്ന മണ്‍റോ 58 പന്തില്‍ 109 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴു വീതം ഫോറും സിക്‌സുമാണ് മണ്‍റോ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. ശിഖര്‍ ധവാനെ ക്ലീന്‍ ബൗള്‍ഡാക്കിയും രോഹിത് ശര്‍മ്മയെ ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈയിലെത്തിച്ചും ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യന്‍ ചിറകൊടിച്ചത്. ധോണിയുടേതടക്കം മറ്റു രണ്ടു വിക്കറ്റുകള്‍കൂടി ബോള്‍ട്ട് നേടി. 42 പന്തില്‍ നിന്ന് എട്ടു ഫോറുകളും ഒരു സിക്‌സറുമടക്കം കൊഹ്‌ലി 65 റണ്‍സ് നേടി. 37 പന്തില്‍ നിന്നാണ് ധോണി 49 റണ്‍സ് നേടിയത്. 23 റണ്‍സ് നേടിയ ശ്രേയസ് അയ്യരും ഒഴികെ മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.

ആദ്യ ട്വന്റി-20യില്‍ ഇന്ത്യ കിവീസിനെ 53 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പര കൈവിടാതിരിക്കാന്‍ ന്യുസീലന്‍ഡിന് ഈ മത്സരം നിര്‍ണായകമായിരുന്നു. ന്യൂസിലാന്‍ഡിന്റെ ഇന്നത്തെ ജയത്തോടെ മുന്ന് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പര ഒപ്പത്തിനൊപ്പമായി. തിരുവനന്തപുരത്ത് നടക്കുന്ന അവസാന മത്സരം ഇതോടെ ഇരുടീമുകള്‍ക്കും നിര്‍ണായകവുമാകും

Share this post:

സോളാര്‍: കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കണം: കോടിയേരി

നഴ്‌സുമാരുടെ വേതന പരിഷ്‌കരണം: സ്വകാര്യ ആശുപത്രി മാനേജ്‌മെന്റിന് സുപ്രിം കോടതിയില്‍ വന്‍ തിരിച്ചടി

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണ്ണം

ലാവലിൻ കേസിൽ സി ബി ഐ സുപ്രിം കോടതിയിലേക്ക്

ഇന്ത്യക്കെതിരെ ന്യൂസിലാന്റിന്‌ വിജയം , ഫൈനൽ തിരുവനന്തപുരത്ത്

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

ഡൽഹിയിൽ കേരളാ പ്രസ് ക്ലബ് രൂപീകരിച്ചു

അച്ഛാ ദിന്‍ വീണ്ടും ആഗയാ; ഗ്യാസിന് വില കുത്തനെ കൂട്ടി

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

ആധാറില്‍ ഇളവനുവദിച്ച് കേന്ദ്രം