സമസ്ത ബഹ്‌റൈന്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു

സമസ്ത ബഹ്‌റൈന്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു

25/09/2017 മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ സമസ്ത ഓഡിറ്റോറയത്തില്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു. ഉസ്താദ് അബ്ദു റഊഫ് ഫൈസി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന് വേണ്ടി തന്റെ ഇഷ്ടങ്ങളെല്ലാം ത്യജിക്കുകയെന്ന മഹത്തായ ത്യാഗമാണ് ഹിജ്‌റയുടെ സുപ്രധാന സന്ദേശമെന്നും അങ്ങിനെയുള്ള വിശ്വാസികളെ ദൈവം കൈവിടില്ലെന്നും അദ്ധേഹം പറഞ്ഞു. മാത്രവുമല്ല, നാടും വീടും വിട്ട് അഭയാര്‍ഥികളായി എത്തുന്നവരോടുള്ള പെരുമാറ്റം എങ്ങിനെ വേണമെന്ന പാഠവും ഹിജ്‌റയുടെ ചരിത്രത്തിലുണ്ടെന്നും അതാണ് മദീനയിലെ അന്‍സാറുകളുടെ ആഥിത്യം നമ്മെ […]

Read More

പ്രതികരണങ്ങളില്‍ പക്വത പാലിക്കണം: ബശീറലി ശിഹാബ് തങ്ങള്‍

25/09/2017 തിരൂരങ്ങാടി: പ്രസ്താവനകളിലും പ്രതികരണങ്ങളിലും സംഘടനാ പ്രതിനിധികള്‍ പക്വത പാലിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍. 179 ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ നാലാം ദിനമായ ഇന്ന് നടന്ന മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര സൗഹൃദത്തിലൂടെയാണ് പ്രതിരോധത്തിന്റെ മതില്‍ കെട്ടുകള്‍ തീര്‍ക്കേണ്ടത്. മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ഉപാധികളായി മതങ്ങളെ മനസ്സിലാക്കരുത്. മതദര്‍ശനങ്ങളില്‍ നിറഞ്ഞുകാണുന്ന സഹിഷ്ണുതയും സഹവര്‍ത്തിത്വവും വീണ്ടെടുക്കുകയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വിഭാഗീയത സൃഷ്ടിക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു. കെ.സി […]

Read More

പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന വമ്പന്‍ പദ്ധതികളില്‍ കൈകോര്‍ത്ത് ഷാര്‍ജയും കേരളവും

25/09/2017 മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി കേരളത്തിലെത്തിയ ഷാര്‍ജാ ഭരണാധികാരിയുമായി സംസ്ഥാനമന്ത്രിമാര്‍ രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ വന്‍പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. ഉച്ചക്ക് രാജ്ഭവനിലൊരുക്കിയ വിരുന്നിന് ശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ ചേര്‍ന്ന് പരസ്പരം സഹകരിക്കാവുന്ന മേഖലകളെ കുറിച്ചും പദ്ധതികളെക്കുറിച്ചും ഷാര്‍ജാഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയത്. ഷാര്‍ജയും കേരളവും തമ്മില്‍ സഹകരണം ഉറപ്പാക്കിയ വിവിധ പദ്ധതികള്‍ 1. ഷാര്‍ജ ഫാമിലി സിറ്റി മലയാളികള്‍ക്കുവേണ്ടി ഷാര്‍ജയില്‍ ഭവന പദ്ധതി. ഉയരം കൂടിയ പത്ത് അപ്പാര്‍ട്‌മെന്റ് ടവറുകളാണ് ഉദ്ദേശിക്കുന്നത്. ഇതിന് പത്ത് ഏക്കര്‍ ഭൂമി ആവശ്യമുണ്ട്. […]

Read More

ഉപരാഷ്ട്രപതി തെരഞ്ഞടുപ്പില്‍ ലീഗ് എം പി മാര്‍ വോട്ട് ചെയ്യാതിരുന്നത് പഴയ കോലീബി സംഖ്യത്തിന്റെ സമരണയെന്ന് മന്ത്രി എ സി മൊയ്തീന്‍

25/09/2017 മലപ്പുറം: ഉപരാഷ്ട്രപതി തെറഞ്ഞടുപ്പില്‍ മുസ്ലിം ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും പി വി അബ്ദുല്‍വഹാബം വോട്ടു ചെയ്യാതിരുന്നത് പഴയ കോലീബി സംഖ്യത്തിന്റെ സമരണാര്‍ത്ഥമാണെന്ന് മന്ത്രി എ സി മൊയ്തീന്‍. ഒതുക്കുങ്ങലില്‍ വേങ്ങര ഉപതെരഞ്ഞടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി അഡ്വ. പി പി ബഷീറിന്റെ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം. വിമാനം വൈകിയെന്ന് പറയുന്നത് ജനങ്ങളെ വിണ്ഡികളാക്കലാണ്. വേങ്ങര തെരഞ്ഞടുപ്പില്‍ കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുസ്ലിം ലീഗില്‍ അന്തര്‍നാടകങ്ങള്‍ നടന്നിട്ടുണ്ട്. അത് വരുംനാളുകളില്‍ […]

Read More

വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി താലപ്പൊലി നിര്‍ത്തലാക്കുക: യുവസമിതി സംസ്ഥാന സമ്മേളനം

25/09/2017 തിരുവനന്തപുരം: വൈക്കത്തഷ്ടമി മഹോത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ജാതി തിരിച്ചുള്ള താലപ്പൊലി അവസാനിപ്പിക്കുക. നവോത്ഥാന മൂന്നേറ്റങ്ങളില്‍ വൈക്കത്തിന്റെ ചരിത്ര പശ്ചാത്തലത്തെ നിഷേധിക്കുന്ന ഇത്തരം ജാതീയ വിവേചനങ്ങള്‍ തിരികെഎത്തുന്നത് ആശങ്കാജനകമാണ്. പൊതുസമൂഹവും സര്‍ക്കാരും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി പ്രഥമ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ‘പ്രതിവിപ്ലവത്തിന്റെ കാലത്ത് നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക.’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം ആനന്ദ് സോമന്‍ , രാഖി കെ ആര്‍ (ഉത്തരമേഖല), അമൃത , […]

Read More

റോഹിങ്ക്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് വെടിയണം: ഹമീദലി ശിഹാബ് തങ്ങള്‍

24/09/2017 തിരൂരങ്ങാടി:  റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് രാജ്യത്തിന്റെ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. 179-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ മൂന്നാം ദിനമായ ഇന്നലെ നടന്ന മതപ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ദ്ദിതരുടെ കൂടെ നിന്ന ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. എന്നാല്‍  അഭയം തേടിയെത്തിയവരെ പുറത്താക്കുമെന്ന മനുഷ്യത്വ രഹിതമായ സമീപനം കൈക്കൊള്ളുക വഴി രാജ്യത്തിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജീവിത വൃത്തിക്കായി […]

Read More

തൊഴിലിടമെന്ന നിലയില്‍ സിനിമ സത്രീ സൗഹൃദ സ്ഥലമല്ല സജിത മoത്തില്‍

23/09/2017 പെരിന്തല്‍മണ്ണ: തെഴിലിടമെന്ന നിലയില്‍ സിനിമ സ്ത്രീ സൗഹൃദമല്ലെന്ന് പ്രശസ്ത സിനിമാ താരം സജിത മഠത്തില്‍. പെരിന്തല്‍മണ്ണ വള്ളുവനാട് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച സിനിമ സ്ത്രീ സ്വാതന്ത്ര്യം വനിത ചലച്ചിത്രമേള സിനിമക്കുള്ളിലെ തൊഴിലിടങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചു ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അവര്‍. നല്ല സിനിമകള്‍ സ്ത്രീകളുടെ ഇടയിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു. കാണുന്ന സിനിമകളിലെ അമാനുഷിക നായകന്മാര്‍ അവരുടെ കൂടെയുള്ള സ്ത്രീക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ കുനിഞ്ഞിരുന്ന് ചിത്രം വരക്കുകയായിരുന്നു. ഈ വിഷയത്തില്‍ അവര്‍ […]

Read More

ബി ഡി ജെ എസിനെ സ്വാഗതം ചെയ്ത് കാനം

23/09/2017 മലപ്പുറം: ബിഡിജെഎസുമായുള്ള സഹകരണ സാധ്യത സംബന്ധിച്ച്‌ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് വിഷയത്തില്‍ കാനം നിലപാടറിയിച്ചത്. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രി പിണറായി വിജയനുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നത്തിയിരുന്നു. നേരത്തെ, ബിഡിജെഎസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എം.എം.ഹസന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് […]

Read More

വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

22/09/2017 ഉഫ സിററി: വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന കാലതാമസം വികസനം നാടിന് നിഷേധിക്കപ്പെടുന്നതിന് തുല്ല്യമാണെന്ന് തദ്ദേശസ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ: കെ.ടി.ജലീൽ അഭിപ്രായപ്പെട്ടു . റഷ്യൻ ഫെഡറേഷനിലെ ബാഷ് കോർട്ടാസ്താന്റെ തലസ്ഥാനമായ ഉഫ സിററിയിൽ ചേർന്ന ബ്രിക്സ് രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലങ്ങളായി പല കാരണങ്ങൾ കൊണ്ടും അവഗണിക്കപ്പെട്ട പ്രദേശങ്ങളുടെയും സമൂഹങ്ങളുടെയും പുരോഗതിയാണ് അധികാര വികേന്ദ്രീകരണം കൊണ്ട് അർത്ഥമാക്കുന്നത് . എവിടെയോ ഇരുന്ന് ഏതാനും പേർ തീരുമാനങ്ങളെടുത്ത് […]

Read More

പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി: വേങ്ങരയില്‍ 14 സ്ഥാനാര്‍ത്ഥികള്‍

22/09/2017 വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഡെമ്മി ഉള്‍പ്പെടെ 14 സ്ഥാനാര്‍ത്ഥികള്‍ രംഗത്ത്. ബഷീര്‍ പി.പി (എല്‍.ഡി.എഫ്), കെ. പത്മരാജന്‍ (സ്വത), നസീര്‍ (എസ്.ഡി.പി.ഐ), അബ്ദുല്‍ മജീദ് (എസ്.ഡി.പി.ഐ ഡെമ്മി), അലവികുട്ടി (എല്‍.ഡി.എഫ് ഡെമ്മി), കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), അബ്ദുല്‍ ഹഖ് (ഐ.യു.എം.എല്‍ ഡെമ്മി), ശ്രീനിവാസ് (സ്വാഭിമാന്‍ പാര്‍ട്ടി), ശിവദാസന്‍ (ശിവസേന), ഹംസ. കെ (സ്വത), ഇബ്രാഹീം എം.വി (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), ശിവപ്രസാദ് (ഡെമ്മി ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി) ജനചന്ദ്രന്‍ (ബി.ജെ.പി), സുബ്രഹ്മണ്യന്‍ […]

Read More

സംഘപരിവാര്‍ ഇപ്പോള്‍ കാണിക്കുന്നത് ഫാസിസത്തിന്റെ ഓലപ്പടക്കം മാത്രമെന്ന് ഐ ടി നജീബ്.

22/09/2017 മലപ്പുറം: രാജ്യത്ത് സംഘപരിവാര്‍ ശക്തികള്‍ ഇപ്പോള്‍ കാണിക്കുന്നതാണ് ഫാസിസമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്ന് മുതിര്‍ന്ന സി പി ഐ എം നേതാവ് ഐ ടി നജീബ്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ബഹുസ്വരതയെ ഭയപ്പെടുന്നതാര് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ ഇപ്പോള്‍ കാണിക്കുന്നത് ഫാസിസമല്ല. അങ്ങനെ ധരിക്കുന്നത് ഫാസിസത്തിന്റെ അപകടത്തെ കുറച്ച് കാണലാകും. ഇത് ഫാസിസത്തിന്റെ ഓലപ്പടക്കം മാത്രമാണ് . ഇതിലും ഭയാനകമായതായിരിക്കും അടുത്ത ലോകസഭാ തെരഞ്ഞടുപ്പിലും ബി ജെ പി […]

Read More

തമിഴ് മക്കള്‍ക്കായി എനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട്: കമല്‍ഹാസന്‍

22/09/2017 ചെന്നൈ: കാത്തരിപ്പുകള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കി തന്നിന്ത്യന്‍ സിനിമാ താരം കമല്‍ഹാസന്‍. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ തന്റെ രാഷ്ട്രിയ പ്രവേശത്തെക്കുറിച്ച് തമിഴ്ജനതക്ക് ഉറപ്പ് നല്‍കിയത്. തമിഴ്മക്കളുടെ ക്ഷേമത്തിനായി തനിക്ക് മുഖ്യമന്ത്രിയാകേണ്ടതുണ്ട. അടുത്ത 100 ദിവസത്തിനകം തെരഞ്ഞടുപ്പ് നടന്നാല്‍ താന്‍ മസ്തരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതിന്റെ ഭാഗമായി കേരള, ഡല്‍ഹി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം […]

Read More

വേര്‍പിരിയാനൊരുങ്ങി ബി ഡി ജെ എസ്,വേങ്ങര മണ്ഡലം എല്‍ ഡി എ കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല.

22/09/2017 വേങ്ങര: ബിജെപിയും ബിഡിജെഎസും തമ്മിലുള്ള അകലം കൂടുന്നു. ബി ജെ പിയില്‍ നിന്ന് കുടത്ത അവഗണനയാണ് മുന്നണിയില്‍ നിന്ന് അകലാന്‍ ബിഡിജെഎസിനെ പ്രേരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വേങ്ങര മണ്ഡലം എല്‍ ഡി എ തിരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ ബി ഡി ജെ എസ് പങ്കെടുക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ബിഡിജെഎസും ബിജെപിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വേങ്ങര തിരഞ്ഞടുപ്പില്‍ മുന്നണിയായി സകരിക്കേണ്ടതില്ല എന്നാണ് ബിഡിജെഎസിന്റെ തീരുമാനം Share this post:

Read More

പറന്നു പൊങ്ങാന്‍ ഒരുങ്ങുന്ന പറവയ്ക്ക് താഴെ രണ്ടു തരം മനുഷ്യരാണുള്ളത്. സാരംഗ് പ്രേംരാജ് എഴുതുന്നു സിനിമ: പറവ

സിനിമ : പറവ വിഭാഗം : ആക്ഷൻ,കോമഡി,ഡ്രാമ ചോക്കുകൊണ്ട്‌ അണിയറപ്രവർത്തകരുടെ പേരെഴുതി കാണിച്ച ഭാഗത്തു തന്നെ താൻ ഏത്‌ വിഭാഗത്തിന്റെ കഥയാണു പറയാൻ പോകുന്നത്‌ എന്ന് സൗബിൻ ഷാഹിർ എന്ന വർഷങ്ങൾ അനുഭവസമ്പത്തുള്ള സിനിമാകാരൻ വ്യക്തമാക്കി കഴിഞ്ഞിരുന്നു. പറന്നു പൊങ്ങാൻ ഒരുങ്ങുന്ന പറവയ്ക്ക്‌ താഴെ രണ്ടു തരം മനുഷ്യരാണുള്ളത്‌,വികാരത്തിന്റെ ആവേശത്തിൽ എടുത്തു ചാടുന്നവരും,വികാരത്തെ ഒതുക്കിനിർത്തി ശാന്തമായി ജീവിതം മുന്നോട്ട്‌ കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരും. ഒരു പയ്യൻ മറ്റൊരുവനോട്‌ ചൊല്ലുന്നു,നമ്മുക്ക്‌ പ്രതികാരം ഒന്നും ചെയ്യേണ്ട നമ്മുടെ വസ്തു നമ്മുക്ക്‌ തിരിച്ചുകിട്ടിയാൽ […]

Read More

ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ 27725 കോടി രൂപയുടെ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി.  8010 കോടി രൂപയുടെ എന്‍.ആര്‍.ഐ നിക്ഷേപമുണ്ട്.  2017 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 16293 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്.  വായ്പാ നിക്ഷേപ അനുപാതം 61 ആണ്.  639 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്.  മൊത്തം വായ്പയുടെ 61 ശതമാനം മുന്‍ഗണനാ മേഖലയിലാണ് വിതരണം ചെയ്തിട്ടുള്ളത്.  ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന അവലോകന യോഗം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍ ഉദ്ഘാടനം ചെയ്തു.  […]

Read More

വേങ്ങരയില്‍ പി പി ബഷീര്‍ പത്രിക സമര്‍പ്പിച്ചു

  വേങ്ങര: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സജീവ് ദാമോദര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും നേതാക്കളായ പാലൊളി മുഹമ്മദ്കുട്ടി, എ വിജയരാഘവന്‍, ടി കെ ഹംസ,പി പി സുനീര്‍, ഇ എന്‍ മോഹന്‍ ദാസ്’, കെ പി ഇസ്മയില്‍ തുടങ്ങിയവര്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. Share this post:

Read More

വേങ്ങര ലീഗില്‍ പൊട്ടിെത്തറി എസ് ടി യു ജില്ലാനേതാവ് മത്സരിച്ചേക്കും

19/09/2017 വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കല്ലുകടികള്‍ മറനീക്കി പുറത്തേക്ക്. അഡ്വ. കെ എന്‍ എ ഖാദറിനിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ് ടി യുവിന്റെ ജില്ലാ നേതാവ് മത്സരിക്കാനൊരുങ്ങുന്നതായി സൂചന. നാമനിര്‍ദ്ദേഷ പത്രിക ഇന്ന് സമര്‍പ്പിച്ചേക്കും. കുഞ്ഞാലിക്കുട്ടിയെയും തങ്ങളെയും സമ്മര്‍ദ്ദത്തിലാക്കിയാണ് കെ എന്‍ എ ഖാദര്‍ സ്ഥാനാര്‍ത്ഥിയായതെന്ന് പരാതികളുയര്‍ന്ന സാഹചര്യത്തിന് കുഞ്ഞാലിക്കുട്ടിയാണ് വിമതനീക്കത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു. സ്ഥാനം നിഷേധിക്കപ്പെട്ട യുഎ ലത്തീഫ്, പി കെ ഫിറോസ് തുടങ്ങിയവരുടെയും കണ്ണമംഗലം […]

Read More

വെടിയുണ്ടകള്‍ ബാക്കിയുണ്ടോ? ഞങ്ങളിവിടെയുണ്ട്. നാദാപുരം കോളെജ് മാഗസിന്‍ വിഷയത്തില്‍ ജസീല്‍ എസ് എം കല്ലാച്ചി എഴുതുന്നു

19/09/2017 നാദാപുരം ഗവണ്‍മെന്റ് കോളേജ് മാഗസിന്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വേണ്ടവിധം ചര്‍ച്ചചെയ്യപ്പെട്ടില്ല എന്നത് വ്യക്തിപരമായി വളരെയധികം വേദനയുണ്ടാക്കുന്നുണ്ട്. അരാഷ്ട്രീയത പെരുകുന്ന സ്വാശ്രയ കോളേജുകള്‍ക്കിടയില്‍ സര്‍ഗാത്മകത കൊണ്ടും രാഷട്രീയ ഔന്നിത്യം കൊണ്ടും എല്ലാത്തിലുമപരി മാതൃകപരമായ സൗഹൃദകൂട്ടായ്മകൊണ്ടും നാദാപുരം ഗവണ്‍മെന്റ് കോളേജ് പ്രതീക്ഷയാണ്. 2014 ല്‍ സ്ഥാപിതമായ നാദാപുരം ഗവ. കോളേജിന്റെ പ്രഥമ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നത് പൂര്‍വ വിദ്യാര്‍ത്ഥികളുടെയടക്കം സഹകരണത്തോടെ യൂനിയനുകള്‍ സംയുക്തമായാണ്. കോളേജ് യൂനിയന്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകാശന കര്‍മം നിര്‍വഹിക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് […]

Read More

ജില്ലയില്‍ മണ്ണെടുപ്പും ക്വാറി പ്രവര്‍ത്തനവും നിരോധിച്ചു

18/09/2017 മലപ്പുറം: മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനായി മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ചെങ്കല്ല്, കരിങ്കല്ല് ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും ജില്ലാ കലക്ടര്‍ നിരോധിച്ചു. ദുരന്തനിവാരണ നിയമം സെക്ഷന്‍ 30,34 പ്രകാരമാണ് നിരോധനമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മഴക്കാലകെടുതിയുമായി ബന്ധപ്പെട്ട മുന്‍കരുതലെടുക്കുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരന്തങ്ങളുണ്ടായാല്‍ അടിയന്തിര രക്ഷാദൗത്യതിന് സജ്ജമാവാന്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് കലക്ടര്‍ […]

Read More

വേങ്ങരയിൽ കെ.എൻ.എ ഖാദർ യു.ഡി.എഫ് സ്ഥാനാർത്ഥി

18/09/2017 മലപ്പുറം: വേങ്ങര ഉപതിരഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എൻ.എ ഖാദർ മത്സരിക്കും. പാണക്കാട് ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഹൈദ്രരലി തങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. യു. എ ലത്തീഫ് സ്ഥാനാർത്ഥി ആവുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അവസാനം കെ.എൻ.എ ഖാദർ സ്ഥാനാർത്ഥിയാവുകയായിരുന്നു. യു. എ ലത്തീഫിന് ഖാദർ മത്സര രംഗത്തേക്ക് വരുമ്പോൾ ഒഴിവ് വരുന്ന ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കാനും തീരുമാനമായി. Share this post:

Read More

ഇടതുപക്ഷം പ്രഖ്യാപിച്ചു, ബഷീര്‍ തന്നെ സ്ഥാനാര്‍ത്ഥി

വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി അഡ്വ. പി പി ബഷീറിനെ സി പി ഐ എം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തായിരുന്നു പ്രഖ്യാപനം. സിപിഐ എം തിരൂരങ്ങാടി ഏരിയാ കമ്മിറ്റി അംഗമാണ് ബഷീര്‍. ഇന്ന് ചേര്‍ന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അറിയപ്പെടുന്ന വാഗ്മിയും അഭിഭാഷകനുമാണ് അമ്പതുകാരനായ പി പി ബഷീര്‍. എ ആര്‍ നഗര്‍ മമ്പുറം സ്വദേശിയായ ഇദ്ദേഹം സിപിഐ എം തിരൂരങ്ങാടി […]

Read More

മിഷ്‌ക്കിന്‍ എന്ന ആഖ്യാതാവിന്റെ കൗശലം, സാരംഗ് പ്രേംരാജ് എഴുതുന്നു

17/09/2017 സിനിമ : തുപ്പാരിവാലന്‍ വിഭാഗം : ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ ‘ എതുക്ക് എന്‍ പാവം നായയെ കൊന്നേ ‘ എന്ന കുട്ടിയുടെ ഒരു ചോദ്യത്തില്‍ നിന്നും എത്രയൊക്കെ കൃത്യമായി കുറ്റവാളി തന്റെ കുറ്റകൃത്യത്തെ നിയമത്തിനു മുന്നില്‍ നിന്നും മറച്ചാലും അവനെ തേടി അവന്‍ മറന്നുപോയ ഒരു തെളിവ് പിന്തുടരുമെന്ന സത്യത്തെ സമര്‍ത്ഥമായി നിര്‍മ്മിച്ചെടുത്ത മിഷ്‌ക്കിന്‍ എന്ന ആഖ്യാതാവിന്റെ കൗശലത്തെ ആദ്യം തന്നെ അഭിനന്ദിക്കുന്നു. കനിയന്‍ പുന്‍ ഗുഡ്രനാര്‍,എ.പി.ജെ അബ്ദുള്‍ കലാം അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ […]

Read More

ഇന്ധന വില വർധന -റിലയൻസ് ബ്രാന്റ്‌ ബഹിഷ്കരിക്കാൻ സോഷ്യൽ മീഡിയയിൽ ആഹ്വാനം

17/09/2016 വർധിച്ച വിലക്കയറ്റത്തെ നേരിടാൻ സോഷ്യൽ മീഡിയയിൽ ലോക്ക് റിലയൻസ് പ്രചരണം. റിലയൻസിന്‍റെ അച്ചാരം വാങ്ങി ജന ദ്രോഹനടപടികൾ തുടരുന്ന കേന്ദ്ര സർക്കാരിനെ നിലനിർത്താൻ സോഷ്യൽ മീഡിയ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന മേസേജുകളാണ് ഇപ്പോൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫെയ്സ്ബുക്കിലും വാട്സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന മെസേജിനു വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലയൻസിനെ മുട്ടുകുത്തിക്കാൻ തീരുമാനിച്ചാണ് പ്രചാരണം. പോസ്റ്റിന്‍റെ പൂർണ രൂപം ഇങ്ങനെ ഇതൊരു നിശ്ശബ്ദ വിപ്ലവത്തിനുള്ള ആഹ്വാനമാണ്. ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യക്കാരും ഇതിൽ പങ്കുചേരണം. അപ്പോൾ കേന്ദ്ര  സർക്കാരിന്റെ 56 […]

Read More

വേങ്ങരയില്‍ പി പി ബഷീര്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി

16/09/2017 വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. അഡ്വ. പി പി ബഷീര്‍ വേങ്ങരയില്‍ ഇടതുപക്ഷസ്ഥാനാര്‍ത്ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം നാളെ നക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞുപ്പില്‍ വേങ്ങരയില്‍ മത്സരിച്ച പി പി ബഷീര്‍ തന്നെയാണ് ഇക്കുറിയും സ്ഥാനാര്‍ത്ഥിയെന്ന്് നേരെത്തെ ഉണ്ടായിരുന്ന വാര്‍ത്തകളെ സ്ഥിതീകരിക്കുന്നതാണ് ഇപ്പോള്‍ വന്ന സ്ഥാനാര്‍ത്ഥി നിര്‍ണയം. ഇന്ന് നടന്ന സി പി എം ജില്ലാ നേതൃയോഗങ്ങളിലാണ് തീരുമാനം. ജില്ലയിലെ […]

Read More

ഇടതുപക്ഷസ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

16/09/2017 വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ ഒരുമുഴം മുന്നേ എറിഞ്ഞ് എല്‍ ഡി എഫ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്‍പസമയത്തിനകം നടന്നേക്കുമെന്ന് സൂചന. സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന ഇപ്പോള്‍ നടന്ന്‌കെണ്ടിരിക്കുന്ന ജില്ലാസെക്രട്ടേറിയേറ്റില്‍ തീരുമാനമാകുമെന്നാണ് വിവരം Share this post:

Read More

മഞ്ചേരി മെഡിക്കല്‍ കോളെജിലെ അസൗകര്യങ്ങള്‍ക്കെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം

15/09/2017 മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എസ് എഫ് ഐ ജില്ലാസെക്രട്ടറി പി ഷബീര്‍ ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് ഹോസ്റ്റലക്കമുള്ള വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍ എം ഷഫീഖ്, ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു Share this post:

Read More

മലപ്പുറത്ത് ഉപതെരഞ്ഞടുപ്പ് നടന്ന രണ്ട് വാര്‍ഡിലും യു ഡി എഫ്

15/09/2017 മലപ്പുറം: മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉപതെരഞ്ഞടുപ്പ് നടന്ന രണ്ട് വാര്‍ഡിലും യൂ ഡി എഫ് വിജയിച്ചു. തിരൂര്‍ നഗരസഭയിലെ തുമരക്കാവ് വാര്‍ഡില്‍ യു ഡി എഫ് സ്ഥാാര്‍ത്ഥി ലീഗിലെ നെടിയില്‍ മുസ്തഫ തൊട്ടടുത്ത സ്ഥാനാര്‍ത്ഥി സി പി ഐ എമ്മിലെ കുഞ്ഞുമൊയ്തീനെതിരെ രണ്ട് വോട്ടിന് വിജയിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞടുപ്പ് നടന്ന കൊല്ലംചിന വാര്‍ഡില്‍ മുസ്ലിം ലീഗിലെ കെടി ഖദീജ വിജയിച്ചു. Share this post:

Read More

സുപ്പര്‍ സ്റ്റാറുകളോട്… നിങ്ങളില്‍ നിന്നല്‍പം ഉളുപ്പ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌

14/09/2017 ഗോള്‍ഡണ്‍ ഗ്ലോബ്‌ പുരസ്കാരവേദിയില്‍ തനിക്ക്‌ കിട്ടിയ അവാര്‍ഡ്‌ വാങ്ങി, സമ്മാനിച്ചവളെ ചുംബിച്ച്‌ വികാരനിര്‍ഭരം ചിലരോട്‌ നന്ദി പറഞ്ഞ ശേഷം മെറിന്‍ സ്ട്രീപ്‌ അതിസുന്ദരമായി സംസാരിച്ചത്‌ വംശീയവെറിക്കും തീവ്രദേശീയതക്കും എതിരെയാണ്. നിറഞ്ഞ കണ്ണുകളോടെയെങ്കിലും ഉറച്ച വാക്കുകളില്‍ യു എസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രമ്പിനെ നിശിതമായി വിമര്‍ശിച്ച്‌ അവര്‍ വേദി വിട്ടിറങ്ങുമ്പോള്‍ നിലക്കാത്ത കരഘോഷം അവര്‍ക്ക്‌ അകമ്പടിയായി ഉണ്ടായിരുന്നു. തൊട്ട്‌ മുന്‍പ്‌ അതേവേദിയില്‍ ഹുഗ്‌ ലോറി ട്രമ്പിനെതിരായി പറഞ്ഞത്‌, ചിത്തഭ്രമം ബാധിച്ച ശതകോടീശ്വരന്മാക്കായി താന്‍ ഈ അവാര്‍ഡ്‌ ഏറ്റുവാങ്ങുന്നുവെന്നും. ഏറെ കാത്തിരുന്ന, […]

Read More

സമരത്തിനായി മാറ്റിവെച്ച ഒരു ജനതയുടെ ആയിരം രാപ്പകലുകള്‍  

13/09/2017 വികസനം ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍ക്കാന്‍ ഇനിയും നമുക്കായിട്ടില്ല. മനുഷ്യന്‍ മാത്രം ബാക്കിയാകുന്നതാണ് വികസനമെന്നാണ് പലപ്പോഴും വികസനത്തിന്റെ നിര്‍വചനമായി വരുന്നത്. ഇതിനാല്‍ മനുഷ്യകേന്ദ്രീകൃതമായൊരു  പരിസ്ഥിതി ബോധത്തില്‍ നിന്നും ഏറെയൊന്നും മാറ്റം വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്നതിന്റെ അടയാളമാണ് ഇന്നും വികസനത്തിന്റെ പേരില്‍ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരുടെ നിലവിളികളും പ്രതിരോധങ്ങളും ഓര്‍മ്മപ്പെടുത്തുന്നത്. ഭക്രാനംഗല്‍ അണക്കെട്ടിന്റെ ഉദ്ഘാടന വേളയില്‍ ഡാമുകളെ ആധുനിക ഭാരതത്തിന്റെ ക്ഷേത്രങ്ങള്‍ എന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍നഹ്‌റു വിശേഷിപ്പിക്കുകയുണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ്  അണക്കെട്ടുകള്‍ക്കെതിരെ […]

Read More

ആയിരം സമരദിനങ്ങള്‍ ആയിരം തീപന്തങ്ങള്‍

12/09/2017 കാക്കഞ്ചേരി: ആഭരണ നിര്‍മാണ ശാലയുടെ കവാടത്തിന് മുന്നില്‍ കഴിഞ്ഞ ആയിരം ദിവസമായി കാക്കഞ്ചേരിയിലെ സാധാരണക്കാരായ ജനത സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. വരുന്ന 14ാം തിയ്യതി വിപുലമായ പദ്ധതികളാണ് സമരത്തിന്റെ ആയിരം ദിനങ്ങളിലേക്കെത്തുമ്പോള്‍ സമരസമിതി സംഘടിപ്പിക്കുന്നത്. പ്രതിരോധത്തിന്റെ ആയിരം തീപ്പന്തങ്ങള്‍ കൊളുത്തിയും ആയിരം സമര മരങ്ങള്‍ നട്ടും 14ന് സമരം പുതിയതലത്തിലേക്കുയര്‍ത്താനാണ് പദ്ധതി. ഏറ്റുമട്ടുന്നത് ഒരു വലിയ കുത്തക കമ്പനിയോടാണെന്ന് തിരിച്ചറിവുണ്ടായിട്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്നത് സ്വസ്ഥമായി ജീവിക്കാനുള്ള അടങ്ങാത്ത […]

Read More

ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി

12/09/2017 സന: ഐഎസ് ഭീകരര്‍ യമനില്‍ നിന്നും തട്ടിക്കൊണ്ട് പോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായി. ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രി സുഷമാസ്വരാജാണഅ വാര്‍ത്തസ്ഥിതീകരിച്ചത്. അദ്ദേഹമിപ്പോള്‍ ഒമാന്‍സര്‍ക്കാറിന്റെ പരിചരണത്തിലാണ്. ഒമാന്‍സര്‍ക്കാറിന്റെ ഇടപെടലാണ് മോചനത്തിന് വഴിവെച്ചതെന്ന് ഒമാന്‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒമാന്‍ സര്‍ക്കാറുമായി ബന്ധപ്പെടുന്നുണ്ട്. 2016 മാര്‍ച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്. പിന്നീട് ഫാ.ടോമിനെ […]

Read More

ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്ന് ചെന്നിത്തല

10/09/2017 തിരുവനന്തപുരം: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇവര്‍ നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാറുകള്‍ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ് ഇത്തരം വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ശശികലക്ക് ധൈര്യം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഗൗരി ലങ്കേഷിനെ പോലെ ഏത് എഴുത്തുകാരനും കേരളത്തില്‍ കൊല്ലപ്പെടാമെന്നാണ് ശശികല ഭീഷണിമുഴുക്കുന്നത്. കേരളം പോലെ മതേതര മൂല്യങ്ങള്‍ പാവനമായി കാത്ത് സൂക്ഷിക്കുന്ന ഒരിടത്ത് […]

Read More

ജെ എന്‍ യുവില്‍ എസ് എഫ് ഐ സഖ്യം വിജയത്തിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നു തുടങ്ങി. കൗണ്‍സിലര്‍ സീറ്റുകളില്‍ വിജയം സ്വന്തമാക്കിയ ഇടതു സംഖ്യം ജനറല്‍ സീറ്റുകളിലും മുന്നേറ്റും തുടരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന നാലു ജനറല്‍ സീറ്റുകളില്‍ ഇടതു സംഖ്യം വ്യക്തമായ ആധിപത്യം. രണ്ട് സ്‌കൂളുകളിലെ 10 കൗണ്‍സിലര്‍ സീറ്റുകളില്‍ എട്ടിലും ഇടത് സഖ്യം വിജയിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ അഞ്ചില്‍ നാല് കൗണ്‍സിലര്‍ സീറ്റുകളും ഇടത് സഖ്യം നേടി. ഒരു സീറ്റില്‍ സ്വതന്ത്രന്‍ ജയിച്ചു. ഇടതു സഖ്യ സ്ഥാനാര്‍ഥികളായ മാരി […]

Read More

ബീഫിനായി ആരും ഇങ്ങോട്ട് വരേണ്ടെന്ന് കണ്ണന്താനം

ന്യൂഡല്‍ഹി: ബീഫ് കഴിക്കാനായി ആരും ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന് നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ യോഗത്തിലാണ് ടൂറിസത്തിന്റെ കൂടി ചുമതലവഹിക്കുന്ന പുതിയ കേന്ദ്രസഹമന്ത്രി ബീഫ് വിഷയത്തിലെ തന്റെ മുന്‍നിലപാടില്‍ നിന്ന് മറുകണ്ടംചാടിയത്. വിദേശികള്‍ ബീഫ്കഴിക്കാമെന്ന മോഹവുമായി ഇന്ത്യയിലേക്ക് വരേണ്ട. കഴിക്കണമെന്നുള്ളവര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും കഴിച്ചതിന് ശേഷം ഇങ്ങോട്ട് വന്നാല്‍മതിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്. ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതെല്ലാം കഴിക്കാമെന്നായിരുന്ന ഈ വിഷയത്തില്‍ ഇന്നലെ വരെ അദ്ദേഹത്തിന്റെ നിലപാട്. ഇത് സംസ്ഥാന ബി […]

Read More

സര്‍ക്കാര്‍ ഇരകളോടൊപ്പം നില്‍ക്കണമെന്ന് സമസ്ത

07/09/2017 കോഴിക്കോട്: രോഹിംഗ്യന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇരകളോടൊപ്പം നില്‍ക്കണമെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ പത്രപ്രസ്താവനയില്‍ പറഞ്ഞു. പ്രാണരക്ഷാര്‍ത്ഥം അഭയംതേടിയത്തിയ ജനതക്ക് സംരക്ഷണം നല്‍കുന്നതിന് പകരം അവരെ ആട്ടിയോടിക്കാനുള്ള ഇന്ത്യന്‍ഭരണകൂടത്തിന്റെ നീക്കം അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് നിരക്കാത്ത സമീപനമാണ് രോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഭയാര്‍ത്ഥി വിഷയത്തില്‍ കേന്ദ്ര ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം. രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സ്വന്തം രാജ്യമെന്ന് പറയാനില്ലാത്ത ലോകത്തിലെ ഏക […]

Read More

ഗുരു ചിന്തകൾ പുനർവായനക്ക് വിധേയമാക്കണം ടി.എ അഹമ്മദ് കബീർ എം.എൽ.എ

07/09/2017 പെരിന്തൽമണ്ണ: ശ്രീനാരായണ ഗുരുവിന്റെ ചിന്തകളും ദർശനങ്ങളും പുനർവായനയ്ക്കും, പഠനത്തിനും പുതുതലമുറ വിധേയമാക്കണമെന്നും, തീയ്യ ഈഴവ വിഭാഗങ്ങളിൽ മാത്രം ഗുരുവിനെ ഒതുക്കാൻ പാടില്ലെന്നും ടി.എ അഹമ്മദ് കബീർ എം.എൽ.എ അഭിപ്രായപ്പെട്ടു. പെരിന്തൽമണ്ണയിൽ എസ്.എൻ.ഡി.പി യോഗം പെരിന്തൽമണ്ണ യൂണിയൻ ഗുരുദേവ ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റി അമ്പത് വർഷത്തെ കേരള ചരിത്രം കൂടി ആധികാരികമായി പഠിക്കുകയും പിന്നീട് ആധുനിക കാലത്തെ സാമൂഹ്യ ഘടന ഉൾക്കൊണ്ട് വേണം ഗുരുവിന്റെ ചിന്തകൾ പഠിക്കേണ്ടത്. എങ്കിൽ മാത്രമേ വർത്തമാനകാലത്തെ ഗുരുവിന്റെ ചിന്തകൾ […]

Read More

അടിമുടി പരിഷ്‌കാരങ്ങളോടെ സ്‌കൂള്‍ കലോത്സവങ്ങള്‍

07/09/2017 കലോത്സവത്തിലെ അനാരോഗ്യ പ്രവണതകള്‍ നിയന്ത്രിക്കുന്നതിനായി സ്‌കൂള്‍ കലോത്സവമാന്വല്‍ പരിഷ്‌കരിക്കുന്നതിനുള്ള കരട് റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയുടെ മാര്‍ക്കിനൊപ്പം സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികളുടെ ഗ്രേസ് മാര്‍ക്ക് ചേര്‍ക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ഥികളുടെ അമിത ആഢംബരങ്ങള്‍ക്ക് മൈനസ് മാര്‍ക്ക് നല്‍കാനും നിര്‍ദ്ദേശമുണ്ട്. ഗ്രേസ് മാര്‍ക്ക് പരീക്ഷയുടെ മാര്‍ക്കിനൊപ്പം ചേര്‍ക്കാതെ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകമായി ചേര്‍ക്കണമെന്നാണ് സമിതിയുടെ പ്രധാന നിര്‍ദ്ദേശം. ഉപരിപഠനത്തിന് വെയിറ്റാജായി ഗ്രേസ് മാര്‍ക്ക് പരിഗണിക്കും. […]

Read More

റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ വിദഗ്ധപരിശീലനം

06/09/2017 തിരുവനന്തപുരം: റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് വിദഗ്ധപരിശീലനം നല്‍കുന്നു.  ഉത്പന്നങ്ങളുടെ  ഗുണമേന്മാനിയന്ത്രണം; റബ്ബര്‍ പ്രോസസിങ് എഞ്ചിനീയറിങ്ങും തകരാറുകള്‍ കണ്ടെത്തലും; പ്രോസസ് കണ്‍ട്രോള്‍ ടെസ്റ്റ്; റിവേര്‍സ് എഞ്ചിനീയറിങ്; ഇഞ്ചക്ഷന്‍ മൗള്‍ഡിങ്; കോംപൗണ്ട് ഡിസൈന്‍; മെറ്റല്‍ ബോണ്ടിങ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. ഫീസ് ദിനംപ്രതി 5000 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). ആവശ്യമുള്ള ദിവസങ്ങളില്‍ മാത്രമായും പരിശീലനത്തില്‍ പങ്കെടുക്കാം. പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക,് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന […]

Read More

നഗരത്തില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റം

മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിേധിച്ച് മലപ്പുറം നഗരത്തില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റം. ഇന്ന് വൈകിട്ട് 4 മുതല്‍ വിവിധ സംഘടനകളുടെ പ്രകനങ്ങളും പൊതുയോഗങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറി. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകയും തീവ്ര വലതുപക്ഷ ഹിന്ദുത്വ പ്രതിഷേധങ്ങളുടെ മുന്നണിപ്പോരാളിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക്കമ്മിറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മസപ്പുറം ജില്ലാകമ്മിറ്റി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങള്‍ കുന്നുമ്മലിന്റെ വിവിധഭാഗങ്ങളില്‍ സമ്മേളിച്ചു. ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ […]

Read More

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 6 ന് ബഹ്‌റൈനിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു. 2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ  ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ […]

Read More

നൂറ്റിപത്താം വയസ്സിലും ഈ അമ്മച്ചിക്ക് ഓണം കുമ്പിളില്‍ തന്നെ

06/09/2017 തിരൂരങ്ങാടി: നൂറ്റിപ്പത്ത് വയസ്സ് പിന്നിട്ടിട്ടും തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്ത് പരിധിയിലുള്ള ചെറുമുക്ക് ചേളഞ്ചേരി വടക്കുംപറമ്പ് വീട്ടില്‍ പരേതനായ കുഞ്ഞിക്കോരന്റെ ഭാര്യ അമ്മച്ചിക്ക് കുമ്പിളിലല്ലാതെ ഓണമുണ്ണാന്‍ കഴിഞ്ഞിട്ടില്ല. ആകെയുള്ള പത്ത് സെന്റ് സെന്റ് സ്ഥലം ആറ് മക്കള്‍ക്കായി വീതം വെച്ചാല്‍കിട്ടുന്ന സ്ഥലത്ത് എങ്ങനെ ചോര്‍ന്നൊലിക്കാത്തൊരു വീടുവെക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഈ പ്രായത്തിലും തൊട്ടടുത്ത വീടുകളില്‍ ചില്ലറ സഹായങ്ങളൊക്കെ ചെയ്താണ് ഇവര്‍ ഉപജീവനം നയിക്കുന്നത്. ഭര്‍ത്താവ് കുഞ്ഞിക്കോരന്‍ 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. തൊട്ടടുത്തുള്ള മവന്‍ നീലാണ്ടനും […]

Read More

വി.പി. നിസാറിനു സ്റ്റേറ്റ്സ്മാന്‍ മാധ്യമ പുരസ്കാരം

മലപ്പുറം : പത്രപ്രവര്‍ത്തന രംഗത്തെ രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് അവാര്‍ഡുകളില്‍ ഒന്നായ സ്റ്റേറ്റ്സ്മാന്‍ അവാര്‍ഡ് മംഗളം ദിനപത്രത്തിലെ നിസാറിനെ തേടിയെത്തി. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ്സ്മാന്‍ ദിനപത്രമാണ്‌ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഗ്രാമീണ പത്രപ്രവര്‍ത്തനത്തിനുള്ള 2016 ലെ മാധ്യമ പുരസ്കാരമാണ് നിസാറിന് ലഭിച്ചത്. ഈ മാസം 16 നു കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ നിസാറിന് അവാര്‍ഡ് സമ്മാനിക്കും. മംഗളം ദിനപത്രത്തില്‍ 2016 ഡിസമ്പര്‍ 27 മുതല്‍ 31 വരെ പ്രസിദ്ധീകരിച്ച ‘ഊരുകളിലുമുണ്ട് ഉജ്ജ്വല രത്നങ്ങള്‍ ‘ […]

Read More

വിളക്കുപറമ്പ്‌ അയല്‍ക്കൂട്ടം ഓണം ആഘോഷിച്ചു

മലപ്പുറം: വിളക്കുപറമ്പ്‌ അയല്‍ക്കൂട്ടം ഓണം ആഘോഷിച്ചു. ചിത്രരചന, ഉപന്യാസം, തിരുവാതിര, സുന്ദരിക്കൊരു പൊട്ടുതൊടല്‍, ചാക്കിലോട്ടം, ഡാന്‍സ്‌, വടംവലി, കലംപൊട്ടിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. ഓണസദ്യയുമൊരുക്കി. അയല്‍ക്കൂട്ടം പ്രസിഡന്റ്‌ നീതു, സെക്രട്ടറി വൃന്ദ വി, വാര്‍ഡ്‌ കൗണ്‍സിലര്‍ എ.പാര്‍വതിക്കുട്ടി, കൗണ്‍സിലര്‍ കെ.വി. ശശികുമാര്‍, എഡിഎസ്‌ വിജയകുമാരി, വി. സതീഷ്‌കുമാര്‍, വി. വിഷ്‌ണു, വി. രാധാകൃഷ്‌ണന്‍, വി. മണികണ്‌ഠന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി. രാമന്‍, വി. മോഹന്‍, കെ. പദ്‌മാവതി, വി.സി. വിനോദ്‌കുമാര്‍, വി. സുധീഷ്‌കുമാര്‍, സുനില്‍ബാബു, അജിത, […]

Read More

കൊണ്ടോട്ടി മണ്ഡലത്തിലെ സ്‌കൂളുകള്‍ ഇനി സ്‌മാര്‍ട്ട്‌ ആകും

മലപ്പുറം : കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്ക്‌ നിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ പദ്ധതി ഒരുങ്ങുന്നു. മണ്ഡലത്തിലെ ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌ മേഖലയിലെ 118 എല്‍ പി , യൂ പി ,ഹൈസ്‌കൂള്‍, ഹയര്‍ സക്കന്‍ഡറി സ്‌കൂളുകളിലെ 1100 ക്ലാസ്‌ റൂമുകളും ഹൈ ടെക്‌ ആക്കിമാറ്റാന്‍ ടി വി ഇബ്രാഹിം എം എല്‍ എ യുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹെഡ്‌മാസ്റ്റര്‌മാരുടെയും പ്രിന്‍സിപല്‍ മാരുടെയും മാനേജര്‍ മാരുടെയും യോഗത്തില്‍ തീരുമാനിച്ചു. […]

Read More

രാജ്യത്തിന്റെ മൂല്യവത്തായ പാരമ്പര്യങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തമസ്സിന്റെ ശക്തികള്‍ക്കെ തിരെ പോരാടാനും പരാജയപ്പെടുത്താനും രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണം

28-Aug-2017 മലപ്പുറം: രാജ്യത്തിന്റെ മൂല്യവത്തായ പാരമ്പര്യങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന തമസ്സിന്റെ ശക്തികള്‍ക്കെ തിരെ പോരാടാനും പരാജയപ്പെടുത്താനും രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് മാറിയതിന്റെ ദുരന്തം രാജ്യത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേല്‍മുറി ഏരിയാ കോണ്‍ഗ്രസ് കമ്മറ്റി എംഎംഇടി ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച എം എ റസാഖ് അനുസ്മരണവും കോണ്‍ ഗ്രസ് കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ […]

Read More

NRE നിക്ഷേപ പദ്ധതി ആരംഭിച്ചു

മലപ്പുറം : പെരിന്തൽമണ്ണ സഹകരണ അർബൻ ബാങ്കിൻറെ മേൽമുറി 27 ലുള്ള ആലത്തൂർപടി ശാഖയിൽNRE നിക്ഷേപ പദ്ധതി ആരംഭിച്ചു. ബാങ്കിൻറെ ബ്രാഞ്ചിന് റിസർവ് ബാങ്കിൻറെ അനുമതി ലഭിച്ചതോടുകൂടി വിദേശ ഇന്ത്യക്കാർക്ക് ബ്രാഞ്ചിൽ NRE അക്കൗണ്ടിലേക്ക് നേരിട്ട് പണം അടക്കാവുന്നതാണ്.പദ്ധതിയുടെ ബ്രാഞ്ച്തല ഉദ്ഘടാനം വാർഡ് കൗൺസിലർമാരായ പി.പി. അബ്ദുഹാജി, പി.എ.സലിം എന്നിവരുടെ സാന്നിധ്യത്തിൽ ബ്രാഞ്ച് മാനേജർ നിർവഹിച്ചു.ബാങ്കിൻറെ ബ്രാഞ്ചിൽ ആരംഭിക്കുന്ന SB അക്കൗണ്ടിലേക്ക് വിദേശത്തു നിന്നും നേരിട്ട് പണം അടക്കാവുന്ന (Direct Foreign Remittance) സൗകര്യവും ഇതോടുകൂടി ഇടപാടുകാർക്ക് […]

Read More

ഓണത്തിന് ദിവസങ്ങള്‍ ബാക്കി കായവില കുതിക്കുന്നു : കര്‍ഷകര്‍ പ്രതീക്ഷയില്‍

21-Aug-2017 ചങ്ങരംകുളം :ഓണത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ വിപണിയില്‍ കായവില കുതിക്കാന്‍ തുടങ്ങി. ഓണമാവുന്നതോടെ മലയാളികള്‍ക്ക് ഒഴിച്ച് നിര്‍ത്താനാവാത്ത നേന്ത്രക്കായയുടെ വിലയാണ് കുതിക്കാന്‍ തുടങ്ങിയത്. കായ വില കൂടിത്തുടങ്ങിയത് സീസണ്‍ വിപണി പ്രതീക്ഷിച്ച് നാട്ടിന്‍പുറങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകരെ പ്രതീക്ഷയിലാക്കിയിട്ടുണ്ട്. കഴിഞ മാസം വരെ 50 രൂപ വരെ വിലയുണ്ടായിരുന്ന നേന്ത്രപ്പഴത്തിന്റെ വിലയാണ് 70 മുതല്‍ 80 രൂപ വരെയായി കുതിച്ച് കയറിയത്. വരും ദിവസങ്ങളിലെ കായവില ഇനിയും കുതിക്കുമെന്നാണ് വിലയിരുത്തല്‍ ഓണത്തിന് ആഴ്ചകള്‍ ബാക്കിയിരിക്കെയാണ് കായവില കുത്തനെ […]

Read More

നബാര്‍ഡിന്റെ കാര്‍ഷികേതര തൊഴില്‍ പരിശീലനത്തിന്‌ വള്ളിക്കുന്നില്‍ തുടക്കമായി

19-Aug-2017 വള്ളിക്കുന്ന്‌ : നബാര്‍ഡിന്റെ ഉപജീവന സംരഭകത്വ വികസന പദ്ധതിയുടെ കീഴിലുള്ള തൊഴില്‍-സംരഭകത്വ പദ്ധതിക്ക്‌ വള്ളിക്കുന്നില്‍ തുടക്കമായി. കാര്‍ഷികേതര മേഖലയിലെ 90 സ്‌ത്രീകള്‍ക്ക്‌ തൊഴില്‍-സംരഭകത്വ പരിശീലനം നല്‍കുന്നതാണ്‌ പദ്ധതി. പദ്ധതി പി വി അബ്ദുല്‍ വഹാബ്‌ എം പി വള്ളിക്കുന്നില്‍ ഉദ്‌ഘാടനം ചെയ്‌തു. നബാര്‍ഡ്‌ ജില്ലാ വികസന മാനേജര്‍ ജെയിംസ്‌ പി ജോര്‍ജ്‌ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു. കാര്‍ഷികേതര മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്താക്കള്‍ക്ക്‌ പരിശീലനം നല്‍കി അവരെ സംരഭകര്‍ ആക്കുക എന്നതാണ്‌ പദ്ധതിയുടെ […]

Read More

ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി ഇന്ന്(ഓഗസ്റ്റ് 18) പൊന്നാനിയില്‍

ജില്ലാ കലക്ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി ഇന്ന് (ആഗസ്ത് 18) പൊന്നാനിയില്‍ നടക്കും. രാവിലെ 10 മുതല്‍ പൊന്നാനി മിനി സിവില്‍ സ്റ്റേഷനിലാണ് പരിപാടി. ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് സ്വീകരിച്ചത്. എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി നല്‍കുന്നതിന് സൗകര്യം ചെയ്യും. വെള്ള കടലാസില്‍ പരാതി/അപേക്ഷ നല്‍കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് […]

Read More

എയർ ഗണിൽ നിന്നം വെടിയെറ്റ് വിദ്യാർത്ഥി മരിച്ചു

13-Aug-2017 പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ മാനത്ത് മംഗലം-നിരവിൽ വിദ്യാർത്തി എയർഗണിൽ നിന്നും വെടിയേറ്റു മരണപ്പെട്ടു. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിനെറെയും താമരത്ത് ഖദീജയുടെയും മകൻ മാസിന്‍(21)ആണ്സുഹൃത്ത്ക്കളുമൊരുമിച്ച് കളിക്കുന്നതിനിടയിൽ എയർ ഗണിൽ നിന്നും വെടിയേറ്റു മരണപ്പെട്ടത്.പിന്‍കഴുത്തിൽ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെത്തിച്ചത്. രക്തത്തിൽ വാർന്ന ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് കൊണ്ടുവന്നങ്കിലും മാസിനെ ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പെട്ടന്ന് മടങ്ങിയെന്നാണ് പറയുന്നത്. എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. […]

Read More

ഒരു ഗ്രാമം പറഞ്ഞ കഥ ജില്ലയില്‍ പര്യടനം തുടങ്ങി

09-Aug-2017 മലപ്പുറം : ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശമിത്രം പദ്ധതി തെരുവുനാടകം ജില്ലാതല പര്യടന ഉദ്ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍, പെരിന്തല്‍മണ്ണ സി.ഐ, പെരിന്തല്‍മണ്ണ എ.എസ്.ഐ എന്നിവര്‍ പങ്കെടുത്തു. ”ഒരു ഗ്രാമം പറഞ്ഞ കഥ” എന്നതാണ് നാടകത്തിന്റെ പേര്. ജനമൈത്രി […]

Read More

ഒരു ഗ്രാമം പറഞ്ഞ കഥ ഇന്ന്‌ മുതല്‍ ജില്ലയില്‍

08-Aug-2017 മലപ്പുറം: ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശമിത്രം പദ്ധതി തെരുവുനാടകം ഇന്ന്‌ (ഓഗസ്റ്റ്‌ എട്ട്‌) മുതല്‍ 10 വരെ ജില്ലയിലെ പെരിന്തല്‍മണ്ണ, എടപ്പാള്‍, കോട്ടക്കല്‍, തിരൂര്‍, തിരൂരങ്ങാടി, മലപ്പുറം, മഞ്ചേരി, കൂട്ടിലങ്ങാടി, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തും. ജില്ലാതല പര്യടന ഉദ്‌ഘാടനം പെരിന്തല്‍മണ്ണയില്‍ നടക്കും. “ഒരു ഗ്രാമം പറഞ്ഞ കഥ” എന്നതാണ്‌ നാടകത്തിന്റെ പേര്‌. ജനമൈത്രി പോലീസാണ്‌ തദ്ദേശമിത്രം […]

Read More

വിട്ടുമുറ്റത്ത്  പരീക്ഷണ നെൽകൃഷിയുമായി അബ്ദുസലാം

06-Aug-2017 മലപ്പുറം:വിട്ടുമുറ്റത്ത്  പരീക്ഷണ നെൽകൃഷി ഇറക്കിയിരിക്കുകയാണ് മലപ്പുറം നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി തിരുത്തി സ്വദേശി പാട്ടശ്ശേരി അബ്ദുസലാം . ഇവരുടെ വീടിനു ച്ചുറ്റുമാണ് നെൽ കൃഷി ഇറക്കിയിരിക്കുന്നത് . തികച്ചും ജൈവ വളം ഉപയോഗിച്ചാണ് ഒരു ഏക്കർ  പത്തിനഞ്ച് സെന്റിൽ ജോതി ഇനത്തിൽ പെട്ട നെൽകൃഷി ഇദ്ധേഹം ഇറക്കിയത് . രണ്ട് മാസം  മാത്രം പ്രായമുള്ള നെൽകൃഷിക്ക് കതിർ വന്ന് തുടങ്ങിയിരിക്കുന്നു . ഇനി വിളവെടുക്കാൻ  35 ദിവസം മാത്രമേ ഒള്ളു  . അബ്ദുസലാമിന് ഭാര്യയും മുന്ന് മക്കളുമുണ്ട് അതിൽ രണ്ട് പെണ്ണും […]

Read More

കരിപ്പൂരില്‍ വൈമാനികന്റെ അവസരോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് വന്‍ ദുരദുരന്തം ഒഴിവായി

05-Aug-2017 കൊണ്ടോട്ടി: കരിപ്പൂരില്‍ ചെന്നൈയില്‍ നിന്നെത്തിയ സ്‌പെയ്‌സ് ജെറ്റ് വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തേക്ക് കടന്നു. വൈമാനികന്റെ അവസരോചിത ഇടപെടല്‍ മൂലം തലനാരിഴക്ക് വന്‍ ദുരദുരന്തം ഒഴിവായി. വെളളിയാഴ്ച രാവിലെ എട്ടിനാണ് വിമാനത്താവളത്തില്‍ അപകടമുണ്ടായത്. ഇതിനെ തുടര്‍ന്ന് കരിപ്പൂരില്‍ ഒരുമണിക്കൂര്‍ റണ്‍വെ അടച്ചു. മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്ന് ജീവനക്കാരടക്കം 75 പേരുമായി എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേയില്‍ ഇറങ്ങിയപ്പോള്‍ തെന്നിമാറി ഇടതു ഭാഗത്തേക്കു നീങ്ങുകയായിരുന്നു. മണ്ണും ചെളിയും നിറഞ്ഞ ഭാഗത്തേക്കാണു വിമാനം […]

Read More

ഷീറ്റ് ഷെഡ്  കെട്ടി താമസിക്കുന്ന സഫിയാക്കും  കിട്ടി നീല റേഷൻകാർഡ് 

02-Aug-2017 മലപ്പുറം :   ഓല മെഞ്ഞ് ഷീറ്റ് കെട്ടി താമസിക്കുന്ന സഫിയക്ക് കിട്ടിയത് നീല കാർഡ് .  നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെസ്റ്റിലെ കുറുപ്പനാത്ത്  സഫിയക്ക് ഈ പ്രാവശ്യം കിട്ടിയ കാർഡ് എ.പി എൽ വിഭാഗത്തിൽപ്പെട്ട നീല കാർഡ് . ശരിക്കും മഞ്ഞ കാർഡിനു അർഹതയുള്ള സഫിയ നിത്യാരോഗിയാണ് എല്ലാ മാസവും  ചികിത്സക്കായി നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകാറുണ്ട്  . കുട്ടികൾ ഒന്നും ഇല്ലാത്ത സഫിയക്ക് വിട്ടിൽ കിണറില്ല –  വൈദ്യുതി ഇല്ല . […]

Read More

വൈ.എം.സി.സി യുടേത്‌ ഉയര്‍ന്ന സാസ്‌കാരിക പ്രവര്‍ത്തനം : മുഖ്യമന്ത്രി പിണറായി വിജയന്‍

30-Jul-2017 മലപ്പുറം : കീഴുപറമ്പ്‌ വൈ.എം.സിയുടെത്‌ മറ്റ്‌ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്യകയാക്കാവുന്ന ഉയര്‍ന്ന സാസ്‌കാരിക പ്രവര്‍ത്തനമാണന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി അരിക്കോട്‌ കീഴുപറമ്പില്‍ സാസ്‌കാരിക വിദ്യാഭ്യാസ മണ്‌ഡലത്തിലെ സജീവ സാന്നിധ്യമായ വൈ.എം.സി.സി. നിര്‍മ്മിച്ച ഓഫിസ്‌ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും പാവങ്ങള്‍ക്ക്‌ നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ തക്കോല്‍ ദാനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരം എന്നാല്‍ മറ്റുള്ളവരുടെ ദുഖത്തിലും സങ്കടത്തിലും പങ്ക്‌ ചേരുന്നതാണ്‌. സാസ്‌കാരിക പ്രവര്‍ത്തനം എന്നാല്‍ സമ്മേളനം നടത്താലാണെന്ന്‌ പലരും തെറ്റി ധരിച്ചിരുക്കുന്നു.സമൂഹത്തെ സസ്‌കാരത്തെ […]

Read More

ചോലാര്‍മല ആദിവാസി കോളനി പെരിന്തല്‍മണ്ണ സബ് കളക്ടരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

29-Jul-2017 എടവണ്ണ: ചോലാര്‍മല ആദിവാസി കോളനിയില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ജെ ഒ അരുണ്‍, ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണിത്. വാര്‍ഡംഗം പി പി അബൂബക്കറും സംഘത്തോടൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഘം കോളനിയിലെത്തിയത്. റോഡ്, കുടിവെള്ളം, വീട്, ബദല്‍ സ്‌കൂള്‍ നവീകരണം തുടങ്ങിയ വിഷയങ്ങളാണ് ആദിവാസികളുന്നയിച്ചത്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി […]

Read More

ഏറനാട്‌ മണ്ഡലത്തിലെ എല്ലാ വില്ലേജ്‌ ഓഫീസുകളും നവീകരിക്കും : പി. കെ. ബഷീര്‍ എം.എല്‍.എ

കാവനൂര്‍ : ഏറനാട്‌ മണ്ഡലത്തിലെ എല്ലാ വില്ലേജ്‌ ഓഫീസുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ പി. കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കാവനൂര്‍ വില്ലേജ്‌ ഓഫീസ്‌ ഹൈടെക്‌ ഓഫീസ്‌ ആക്കി മാറ്റിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യക്ഷമമായ സേവനം ലഭിക്കുന്നതിന്‌ ആധുനിക സാങ്കേതി വിദ്യകളുടെ ഉപയോഗം സഹായകമാകും. ഉദ്യാഗസ്ഥരുടെ ജോലി ഭാരം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ-വില്ലേജിന്റെയും സേവാകേന്ദ്രങ്ങളുടെയും ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍വ്വഹിച്ചു. കാവനൂര്‍ […]

Read More

പ്രവാസി വ്യവസായിയുടെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം റിമാന്റില്‍

26-Jul-2017 മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായിയും ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ.കെ ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ ഏഴു പ്രതികളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. മൈനോറിറ്റി മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അസ്്‌ലം ഗുരുക്കള്‍, അസ്്‌ലം ഗുരുക്കളുടെ ഗണ്‍മാന്‍ കേശവമൂര്‍ത്തി, രമേശ്, സുനില്‍കുമാര്‍, റിയാസ്, കെ എസ് അര്‍ഷാദ്, ഉസ്്മാന്‍ എന്നിവരെയാണ് മലപ്പുറം പോലീസ് അറസ്റ്റു ചെയ്ത് മലപ്പുറം കോടതില്‍യില്‍ ഹാജരാക്കിയത്. […]

Read More

എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

25-Jul-2017 മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് ആവശ്യമായ പ്ലസ്‌വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. 30 എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും തിരൂരങ്ങാടി സി ഐ ഉള്‍പ്പെടെ ഒമ്പതു പോലീസുകാര്‍ക്കും പരുക്ക്. 11പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരെ മലപ്പുറത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11ഓടെയാണു സംഭവം. മാര്‍ച്ച് തുടങ്ങുന്നതിനു മുമ്പുതന്നെ കലക്‌ട്രേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേടുകള്‍ തീര്‍ത്തിരുന്നു. പ്രവര്‍ത്തകര്‍ ഏറെ സമയം ബാരക്കേടുകള്‍ക്ക് മുന്നില്‍ മുദ്രാവാക്യം വിളികളുമായി […]

Read More

കാവനൂര്‍ വില്ലേജ്‌ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ജില്ലാ കലക്‌ടര്‍ക്ക്‌ നേരില്‍ കാണാം

25-Jul-2017 മലപ്പുറം : കാവനൂര്‍ വില്ലേജിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ജില്ലാകല്‌കര്‍ക്ക്‌ തന്റെ ചേംബറില്‍ നിരീക്ഷിക്കാം. വില്ലേജ്‌ ഓഫിസില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ യില്‍ പതിയുന്ന വീഡിയോ ചിത്രങ്ങളാണ്‌ ക്ലൗഡ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ ജില്ലാ കലക്‌ടറുടെ കമ്പ്യൂട്ടറില്‍ എത്തുന്നത്‌. ഇത്‌ വഴി ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ ആവിശ്യമെങ്കില്‍ മുഴുവന്‍ സമയവും നിരീക്ഷിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ക്ക്‌ കഴിയും. ആകെ ആറ്‌ ക്യാമറകളാണ്‌ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്‌.കാവനൂര്‍ വില്ലേജിനെ രാജ്യത്തെ ആദ്യത്തെ ഹൈടെക്ക്‌ വില്ലേജ്‌ ഓഫിസാക്കി മാറ്റുന്നതിന്റെ ഭാഗമായാണ്‌ നടപടി. ഓഫിസിന്റെ പ്രവര്‍ത്തനങ്ങള്‍ തഹസില്‍ദാര്‍ക്കും […]

Read More

അക്കിത്തം കൃതികളുടെ ലഭ്യമായ കയ്യെഴുത്തുപ്രതികള്‍ മലയാളസര്‍വകലാശാലയ്‌ക്ക്‌

20-Jul-2017 തിരൂര്‍ : `ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’കാരന്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കവിതകളും അപൂര്‍വ്വമായ അനുഭവക്കുറിപ്പുകളും ഭാഗവതപരിഭാഷയും ലേഖനങ്ങളും മലയാളസര്‍വകലാശാലയുടെ മാനുസ്‌ക്രിപ്‌റ്റ്‌ ലൈബ്രറിയില്‍ – അക്കിത്തം സമ്മാനിച്ച ഈ കയ്യെഴുത്ത്‌ പ്രതികള്‍ വൈസ്‌ ചാന്‍സലര്‍ കെ. ജയകുമാര്‍ കുമരനല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി ഏറ്റുവാങ്ങി. കവിപത്‌നി ശ്രീദേവി അന്തര്‍ജനം, മകള്‍ ഇന്ദിര, ഡോ. എം.ആര്‍ രാഘവവാര്യര്‍, ഡോ. രോഷ്‌നി സ്വപ്‌ന, ഡോ. പി.എന്‍. സൗമ്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.കവിയുടെ വിഖ്യാതമായ ഭാഗവത വിവര്‍ത്തനത്തിന്റെ ചില ഭാഗങ്ങളും, ആകാശവാണിയില്‍ ജോലി […]

Read More

സംസ്ഥാന മാധ്യമ അവാര്‍ഡ്‌ : അവസാന തീയതി ജൂലൈ 20

19-Jul-2017 മലപ്പുറം : മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2016-ലെ സംസ്ഥാന സര്‍ക്കാര്‍ മാധ്യമ അവാര്‍ഡിന്‌ എന്‍ട്രികള്‍ ക്ഷണിച്ചു. 2016 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മലയാള പത്രങ്ങളിലും ആനുകാലികങ്ങളിലും വന്ന വികസനോന്‍മുഖ റിപ്പോര്‍ട്ട്‌, ജനറല്‍ റിപ്പോര്‍ട്ട്‌, വാര്‍ത്താചിത്രം, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കും ടിവി വാര്‍ത്താ റിപ്പോര്‍ട്ടര്‍, ക്യാമറാമാന്‍, വീഡിയോ എഡിറ്റര്‍, ന്യൂസ്‌ റീഡര്‍, മികച്ച അഭിമുഖം എന്നീ വിഭാഗങ്ങള്‍ക്കുമാണ്‌ അവാര്‍ഡുകള്‍ നല്‍കുന്നത്‌. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗ്‌, ജനറല്‍ റിപ്പോര്‍ട്ടിംഗ്‌, കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ […]

Read More

കണക്കുകള്‍ സാറ്റിയൂട്ടറി ഓഡിറ്റിന് ഇതുവരെ വിധേയമാക്കിയിട്ടില്ല; കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ല: മന്ത്രി കെ.ടി.ജലീല്‍

16-Jul-2017 മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ കീഴിലല്‍ വൃക്കരോഗികളെ സഹായിക്കാനെന്ന പേരില്‍ രൂപീകരിച്ച കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെന്ന് മന്ത്രി ഡോ.കെ.ടി.ജലീല്‍. സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സൊസൈറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രൂപീകരിച്ച അന്ന് മുതല്‍ ഈ സൊസൈറ്റി വരവ് ചിലവ് കണക്കുകള്‍ സാറ്റിയൂട്ടറി ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. 2014-15 വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ വീഴ്ച ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്ക് ഉദ്യോഗസ്ഥരുമായി ബന്ധമില്ല. ജില്ലാ […]

Read More

ഡിവൈഎഫ്ഐ മലപ്പുറം മുന്‍സിപ്പല്‍ സെക്രട്ടറിയെ ഉപരോധിച്ചു

14-Jul-2017 ലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയിലെ രോഗികളുടെ തിരക്ക് മൂലവും പണി പടരുന്ന സാഹചര്യത്തിലും ആവിശ്യമായ സ്റ്റാഫുകളെ നിയമിക്കാതത്തില്‍ പ്രതിഷേധിച്ച്. മലപ്പുറം നഗരസഭാ സെക്രട്ടറിയെ ഡിവൈഎഫ്ഐ ഉപരോധിച്ചു. കഴിഞ്ഞ ജൂണ്‍ 21ന് സര്‍ക്കാരിന്റെ ഉത്തരവുണ്ടായിട്ടും നിയമനം നടത്തിയില്ല. സര്‍ക്കാരിന്റെ ഉത്തരവില്‍ കൃത്യമായി പറയുന്നുണ്ട് ആവിശ്യമായ പാരാമെഡിക്കല്‍ സ്റ്റാഫിനെയും, ഡോക്ടര്‍മാരെയും എന്‍ആര്‍എച്ച്എം ഡോക്ടര്‍ മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിട്ടു കിട്ടിയ ആശുപത്രികളില്‍ നിയമിക്കണമെന്നു ഉത്തരവുണ്ടായിട്ടും മലപ്പുറം നഗരസഭാ അധികൃതര്‍ ഇന്റര്‍വ്യൂ നടത്തി ഒരു മാസത്തോളമായിട്ടും നിയമനം നടത്തിയിട്ടില്ലായിരുന്നു. […]

Read More

മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും – നിയമസഭാ സമിതി

14-Jul-2017 മലപ്പുറം : മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള നിയമസഭാ സമിതി പറഞ്ഞു. കല്‌ട്രേറ്റില്‍ നടന്ന സിറ്റിങില്‍ സംസാരിക്കുകയായിരുന്നു സമിതി അംഗങ്ങള്‍ . കാരണമില്ലാതെ സര്‍വീസില്‍ നിന്ന്‌ മാറ്റി നിറുത്തുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്‌തെന്ന മഞ്ചേരി കോപറേറ്റീവ്‌ അര്‍ബന്‍ ബാങ്ക്‌ മുന്‍ജീവനക്കാരന്റെ പരാതിയില്‍ ജോയിന്റ്‌ രജിസ്‌ട്രാറുടെ റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം തീരുമാനമെടുക്കും. ലോക്കല്‍ ലൈബ്രറി അതോറിറ്റി മുന്‍ജീവനക്കാരന്റെ പരാതിയില്‍ അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ […]

Read More

ജില്ലയിലെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃക – ജില്ലാ കലക്‌ടര്‍

12-Jul-2017 മലപ്പുറം : ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃകാപരമാണെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്‌ മുന്നിട്ടിറങ്ങിയ ആരാധനാലയങ്ങളേയും സംഘടനകളേയും കലക്‌ടര്‍ പ്രത്യേകം അഭിനന്ദിച്ചു. കോട്ടപ്പടി പള്ളിയില്‍ നടത്തിയ ബോധവല്‍ക്കരണം എക്കാലവും ഓര്‍ക്കുമെന്നും കലക്‌ടര്‍ പറഞ്ഞു. സമീപ ഭാവിയില്‍തന്നെ ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി മാറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന്‌ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. Share this post:

Read More

തപാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പ്രീമിയത്തില്‍ ജി.എസ്‌.ടി. ഉള്‍പ്പെടുത്തി

11-Jul-2017 തിരുവനന്തപുരം : 01 ജൂലൈ 2017 മുതല്‍ജി.എസ്‌.ടി. നിലവില്‍ വന്നതിനാല്‍ തപാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഗ്രാമീണ തപാല്‍ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്നീ പദ്ധികളില്‍ ഇതുവരെ ചുമത്തിയിരുന്ന സേവന നികുതിക്ക്‌ പകരമായി ജി.എസ്‌.ടി നിരക്കുകളായിരിക്കും ചുമത്തുന്നത്‌. ജി.എസ്‌.ടി സമിതി അംഗീകരിച്ച നിരക്കുകള്‍ പ്രകാരം തപാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഗ്രാമീണ തപാല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ എന്നിവയുടെ പ്രീമിയത്തിലുള്ള ജി.എസ്‌.ടി നിരക്കുകള്‍ 01 ജൂലൈ 2017 മുതല്‍ താഴെ പറയും വിധമായിരിക്കും. ആദ്യവര്‍ഷ പ്രീമിയം തുകയുടെ ജി.എസ്‌.ടി – @4.50% രണ്ടാം […]

Read More

‘അക്ഷരം’ ലൈബ്രറി സ്‌കൂളിന്‌ സമര്‍പ്പിച്ചു

08-Jul-2017 മലപ്പുറം : ദുബായിലെ വിദ്യാര്‍ഥികളുടെ സഹായത്തോടെ വേങ്ങര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച ‘അക്ഷരം’ ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. 5000ത്തിലധികം പുസ്‌തകങ്ങളും, പുതിയ വായനാ മുറിയും, കംപ്യൂട്ടര്‍ ഡാറ്റയുമുള്‍പ്പെടുത്തയാണ്‌ ലൈബ്രറി നവീകരിച്ചത്‌. ദുബായ്‌ എമിറേറ്റ്‌സ്‌ ഇന്റര്‍നാഷണല്‍ സകൂള്‍ വിദ്യാര്‍ഥികളായ ആമിര്‍ ഫാദിലും അനിരുദ്ധ്‌ മഹേഷും ചേര്‍ന്നാണ്‌ ലൈബ്രറി നവീകരിക്കാനും പുസ്‌തകള്‍ക്കുമായുള്ള ഫണ്ട്‌ സ്വരൂപ്പിച്ചത്‌. സകൂളില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി ലൈബ്രറി ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകങ്ങളാണ്‌ വിദ്യാര്‍ഥികളുടെ മികച്ച കൂട്ടുകാരെന്ന്‌ ശശി തരൂര്‍ […]

Read More

കേരള സ്റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ യൂണിയന്‍ (സിഐടിയു) ജില്ലാ പഠന ക്ലാസ്‌ നടത്തി

07-Jul-2017 മലപ്പുറം : കേരള സ്റ്റേറ്റ്‌ ലോട്ടറി ഏജന്റ്‌സ്‌ ആന്റ്‌ സെല്ലേഴ്‌സ്‌ യൂണിയന്‍ (സിഐടിയു) ജില്ലാ പഠന ക്ലാസ്‌ മലപ്പുറം എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടത്തി. യൂണിയന്‍ സംസ്ഥാന ജോ. സെക്രട്ടറി കെ. ഗോകുലപാലന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ സി രാധാകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ സി ഐ ടി യു ജില്ല സെക്രട്ടറി വി. ശശികുമാര്‍, സി ഐ ടി യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ കെ. ആന്റണി എന്നിവര്‍ ക്ലാസെടുത്തു. […]

Read More

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ വന്‍ ശേഖരം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി

03-Jul-2017 പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച 1000, 500 രൂപ നോട്ടുകളുടെ വന്‍ ശേഖരം പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്്‌റക്ക് ആഢംബര കാറില്‍ നിരോധിച്ച കറന്‍സികളുമായി പെരിന്തല്‍മണ്ണയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍, സിഐ സാജു കെ എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇന്നലെ രാത്രി 11 മണിയോടെ പെരിന്തല്‍മണ്ണ പാതായ്ക്കര ഫയര്‍ […]

Read More

നവകേരള എക്‌സ്‌പ്രസ്‌ ജില്ലയില്‍ പര്യടനം തുടങ്ങി

02-Jul-2017 മലപ്പുറം : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ വികസന കാഴ്‌ചകളും ഉള്ളില്‍ തൊടുന്ന പാട്ടുകളുമായി നവകേരള എക്‌സ്‌പ്രസിന്റെ പര്യടനം ജില്ലയില്‍ തുടങ്ങി. ജില്ലാ തല ഉദ്‌ഘാടനം പെരിന്തല്‍മണ്ണയില്‍ നഗരസഭയുടെ നേത്യത്വത്തില്‍ നടന്നു. ചെയര്‍മാന്‍ മുഹമ്മദ്‌ സലിം ഉദ്‌ഘാടനം ചെയ്‌തു. നവകേരള സ്യഷ്‌ടിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും അംഗീകാരം നേടിയതായി അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ ഇ.ശങ്കരനാരായണന്‍,മുന്‍ എം.എല്‍.എ. വി. ശശികുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രദര്‍ശനത്തിന്റെ ഭാഗമായി ജയചന്ദ്രന്‍ കടമ്പനാടിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാര്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. […]

Read More

ഇമ്പിച്ചിബാവ ഭവന പദ്ധതിക്ക്‌ ലൈഫില്‍ നിന്ന്‌ ഒരു ലക്ഷം നല്‍കും. -മന്ത്രി. കെ.ടി ജലീല്‍

30-Jun-2017 മലപ്പുറം : ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ നടപ്പാക്കുന്ന ഇമ്പിച്ചിബാവ ഭവന പദ്ധതിക്ക്‌ ഒരു ലക്ഷം രൂപ ലൈഫില്‍ നിന്ന്‌ നല്‍കുമെന്ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ട ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിലിവില്‍ രണ്ടര ലക്ഷം രൂപയാണ്‌ പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്‌. 500 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്ത വീടാണ്‌ നിര്‍മ്മിക്കേണ്ടത്‌. പദ്ധതിക്ക്‌ സന്നദ്ധ സംഘടനകളുടെ സഹായവും സ്വന്തം […]

Read More

ജില്ലാ ആശുപത്രികളില്‍ പനി പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുവാന്‍ ജില്ലാ പഞ്ചായത്ത്‌

“ആരോഗ്യ പുരസ്‌കാര തുക ഇതിനായി ചിലവഴിക്കും” 29-Jun-2017 മലപ്പുറം :ജില്ലാ ആശുപത്രികളില്‍ പനി പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ആശുപത്രി സൂപ്രണ്ടുമാരുടെ യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്തിന്‌ കീഴിലുള്ള തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ ജില്ലാ ആശുപത്രികളില്‍ പകല്‍ മുഴു സമയവും പനി ബാധിതര്‍ക്ക്‌ ചികിത്സ നല്‍കും. പനി ബാധിതരുടെ തിരക്ക്‌ കാരണം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഹരിക്കുവാന്‍ പാലിയേറ്റീവ്‌ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, യുവജന സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം […]

Read More

മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വന്‍ നാശനഷ്ടം

28-Jun-2017 മലപ്പുറം : മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. കൊണ്ടോട്ടി, കാളികാവ്, എടക്കര, നിലമ്പൂര്‍ താനൂര്‍ പൊന്നാനി എന്നിവിടങ്ങളിലാണ് വിവിധ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കാളികാവ് വന്‍മരം കടപുഴകി വീണ് സംസ്ഥാന പാതയില്‍ ഗതാഗതം തടസപ്പെട്ടു. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയില്‍ കാളികാവ് ചെങ്കോടിനടുത്ത് സിനിമാ തിയറ്റര്‍ പടിയിലാണ് ഇന്നു പുലര്‍ച്ചെ നാലരക്ക് വന്‍ പുളിമരം കടപുഴകി വീണത്. റോഡിന് എതിര്‍ ദിശയിലുള്ള കുണ്ടില്‍ ആയിശ കുട്ടിയുടെ കെട്ടിടം ഭാഗികമായി തകര്‍ന്നു. കെട്ടിടത്തിനു പുറകില്‍ […]

Read More

ഈദ് ഗാഹില്‍ മതസൗഹാര്‍ദ സാന്നിധ്യം

27-Jun-2017 പെരിന്തല്‍മണ്ണ: ഈദ് ഗാഹില്‍ ക്ഷേത്ര കമ്മിറ്റിയുടെ മതസൗഹാര്‍ദ സാന്നിധ്യവും പായസവിതരണവും. പെരിന്തല്‍മണ്ണ മസ്ജിദ് ഹുദയുടെ ആഭിമുഖ്യത്തില്‍ വാവാസ് മാളില്‍ നടന്ന ഈദ് ഗാഹിലാണ് ആനമങ്ങാട് കുന്നുമ്മല്‍ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പായസവിതരണം നടത്തിയത്. ഇത്തരം സൗഹാര്‍ദ്ദത്തിന്റെ മധുരം സ്വാഗതാര്‍ഹമാണെന്നും അത് കൂടുതല്‍ ശക്തവും ആത്മാര്‍ത്ഥവുമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യവുമാണെന്ന് ഖുതുബയില്‍ ഖതീബ് യൂനുസ് മൗലവി പറഞ്ഞു. മസ്ജിദ് സെക്രട്ടറി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ക്ഷേത്രം സെക്രട്ടറി എന്‍ പി മുരളി ആശംസ നേര്‍ന്നു. ഇ […]

Read More

ജനങ്ങളുടെ ആശങ്കകള്‍ അകറ്റിയേ ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി നപ്പിലാക്കു

25-Jun-2017 മലപ്പുറം : ജനങ്ങളുടെ ആശങ്കകള്‍, പരാതികള്‍, ആവലാതികള്‍ കൃത്യമായി പരിഹരിച്ചു മാത്രമേ നിര്‍ദ്ദിഷ്‌ട ഗെയില്‍ പദ്ധതിയുടെ സര്‍വ്വേ നടത്തുകയുള്ളൂ എന്ന്‌ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌ പറഞ്ഞു. പദ്ധതി കടന്നു പോകുന്ന മേല്‍മുറി വില്ലേജിലെ ഭൂവുടമകളുടെ ആവശ്യ പ്രകാരം മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സി.എച്ച്‌ ജമീല വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ സബ്‌ കലക്‌ടറും ഗെയിലിന്റെ ഉന്നത ഉദ്യോഗസ്ഥരും വിശദാംശങ്ങള്‍ വ്യക്തമാക്കിയത്‌. സര്‍വ്വെ തടസ്സമില്ലാതെ തുടരാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഒപ്പം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള […]

Read More

ജനമൈത്രീ പോലീസിന്റെ മെഹന്തി ഫെസ്റ്റ്‌ 2017 സംഘടിപ്പിച്ചു

24-Jun-2017 കോട്ടക്കല്‍: കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ സ്റ്റുഡന്റസ്‌ പോലീസ്‌ കേഡറ്റുകള്‍ക്കായി കോട്ടക്കല്‍ ജനമൈത്രീ പോലീസ്‌ മെഹന്തി ഫെസ്റ്റ്‌ 2017 സംഘടിപ്പിച്ചു. എടരിക്കോട്‌ പികെഎംഎച്ച്‌എസ്‌എസ്‌ കോട്ടൂര്‍ എകെഎംഎച്ച്‌എസ്‌എസ്‌. എന്നിവിടങ്ങളില്‍ നിന്നായി 40 കേഡറ്റുകള്‍ പങ്കെടുത്തു. എസ്‌ഐ ആര്‍ വിനോദ്‌ , സി പി ഒ നസീര്‍ തിരൂര്‍ക്കാട്‌, സജീഷ്‌, കൃഷണന്‍കുട്ടി പങ്കെടുത്തു. Share this post:

Read More

മലാന്‍കുണ്ട്‌ ആദിവാസി കോളനിയില്‍ പാചകവാതക കണക്ഷന്‍ നല്‍കി

23-Jun-2017 നിലമ്പൂര്‍: കാഞ്ഞിരപ്പുഴ ഫോറസ്‌റ്റ്‌ സ്‌റ്റേഷന്‍ പരിധിയിലെ മലാന്‍കുണ്ട്‌ ആദിവാസി കോളനിയില്‍ വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹരിതഭാരതം പദ്ധതിയുടെ ഭാഗമായി ഏഴ്‌ കുടുംബങ്ങള്‍ക്ക്‌ പാചകവാതക കണക്ഷന്‍ നല്‍കി. ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസര്‍ ടി പി മുഹമ്മദ്‌ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ്‌ എം രാജന്‍, സെക്രട്ടറി മനോജ്‌ എബ്രഹാം, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാരായ എം അബ്ദുറഹിമാന്‍, പി ബിജു എന്നിവര്‍ പ്രസംഗിച്ചു. ചെമ്പ്ര ആദിവാസി കോളനിയിലെ പത്ത്‌ കുടുംബങ്ങള്‍ക്കും എല്‍പിജി സിലിണ്ടറുകള്‍ നല്‍കി. പോത്ത്‌കല്ല്‌ ഗ്രാമപഞ്ചായത്ത്‌ […]

Read More

സിവില്‍ സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

22-Jun-2017 മലപ്പുറം : മലപ്പുറം സിവില്‍ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്‌ച വൈകീട്ട്‌ അഞ്ച്‌ മുതല്‍ ആറ്‌ വരെ ഓരോ ഓഫീസിലേയും ജീവനക്കാര്‍ ഓഫീസ്‌ മേധാവിയുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കും. നഗരസഭയുടെ സഹായത്തോടെ കാട്‌ മൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി ഫോറിങ്‌ നടത്തും. വാഹനങ്ങള്‍ ഒന്നിച്ച്‌ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ പരിസരത്ത്‌ ബയോഗ്യാസ്‌ പ്ലാന്റും ബയോബിന്നും […]

Read More

വായനാ ദിനം : ക്വിസ്‌ മത്സരം സംഘടിപ്പിച്ചു

20-Jun-2017 മലപ്പുറം : വായനാ ദിനത്തോടനുബന്ധിച്ച്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിന ക്വിസ്‌ സംഘടിപ്പിച്ചു. ഗാന്ധി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 35 കുട്ടികള്‍ പങ്കെടുത്തു. മലപ്പുറം ഗവണ്‍മെന്റ്‌ ബോയ്‌സ്‌ ഹയര്‍സെക്കറി സ്‌കൂളിലെ അധ്യാപകന്‍ പി. ഷാനവാസ്‌ ക്വിസ്‌ മത്സരത്തിന്‌ നേത്യത്വം നല്‍കി. എം.എസ്‌.പി. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഫവാസ്‌.കെ. ഒന്നാം സ്ഥാനവും അതെ സ്‌കൂളിലെ ഷര്‍ഹാന്‍ രണ്ടാം സ്ഥാനവും നേടി. സെന്റ്‌ ജമ്മാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഷാദിയ പി.ക്കാണ്‌ മൂന്നാം സ്ഥാനം. . ക്വിസ്‌ […]

Read More

കൊച്ചി മെട്രോയുടെ ഉദ്‌ഘാടനചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു : പ്രധാനമന്ത്രി

17-Jun-2017 തിരുവനന്തപുരം : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന്‌ കൊച്ചി മെട്രോ ഉദ്‌ഘാടനം ചെയ്യുകയും പുതിയ മെട്രോയില്‍ കുറേദൂരം യാത്ര ചെയ്യുകയും ചെയ്‌തു. അതിനുശേഷം കൊച്ചി മെട്രോ രാജ്യത്തിന്‌ സമര്‍പ്പിച്ചു ചടങ്ങില്‍ വന്‍ജനാവലിയെ അദ്ദേഹം അഭിസംബോധന ചെയ്‌തു. പ്രധാനമന്ത്രിയുടെ പ്രസംഗം ചുവടെ: കൊച്ചി മെട്രോയുടെ ഉദ്‌ഘാടനചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. അഭിമാനാര്‍ഹമായ ഈ അവസരത്തില്‍ കൊച്ചിയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. സുഹൃത്തുക്കളെ! അറബികടലിന്റെ റാണിയായ കൊച്ചി, ഒരു പ്രമുഖ സുഗന്ധവ്യജ്‌ഞന വ്യാപാരകേന്ദ്രമാണ്‌. ഇന്ന്‌ കേരളത്തിന്റെ […]

Read More

Speech by Prime Minister Shri. Narendra Modi at the dedication of Kochi Metro to the Nation

Thiruvananthapuram, June 17, 2017 The Prime Minister, Shri Narendra Modi, today inaugurated the Kochi Metro, and travelled briefly on the new metro line. He later addressed a large gathering at the function to dedicate Kochi Metro to the nation. Following is the text of the Prime Minister’s address: I am happy to be part of […]

Read More

കാക്കഞ്ചേരിയിലെ ഐ.ടി.വ്യവസായ സമുച്ചയം ഒന്നര വര്‍ഷകൊണ്ട്‌ പൂര്‍ത്തിയാക്കും. – വ്യവസായ മന്ത്രി

15-Jun-2017 മലപ്പുറം : കാക്കഞ്ചേരി കിന്‍ഫ്രാ ടെക്‌നോ ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഐ.ടി. വ്യവസായ സമുച്ചയത്തിന്റെ നിര്‍മ്മാണം ഒന്നര വര്‍ഷക്കൊണ്ട്‌ പൂര്‍ത്തീകരിക്കുമെന്ന്‌ വ്യവസായ മന്ത്രി എ.സി. മൊയ്‌തീന്‍ പറഞ്ഞു. പദ്ധതിയുടെ ശിലാ സ്ഥാപനം കാക്കഞ്ചേരിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്ക്‌ ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ ബുദ്ധിമുട്ടാണ്‌ അതുകൊണ്ടാണ്‌ വ്യവസായ സമുച്ചയങ്ങളെ കുറിച്ച്‌ സര്‍ക്കാര്‍ ചിന്തിക്കുന്നത്‌. നിലവില്‍ കിന്‍ഫ്രയിലുള്ള ഐ.ടി.സമുച്ചയം സംരംഭകര്‍ പരമാവധി ഉപയോഗപ്പെടുത്തിയതിനാലാണ്‌ പുതിയ സമുച്ചയത്തെ പറ്റി ചിന്തിച്ചതെന്നും മന്ത്രി പറഞ്ഞു. സംരംഭങ്ങള്‍ക്ക്‌ വേഗത്തില്‍ അനുമതി കൊടുക്കാന്‍ […]

Read More

‘മക്കള്‍ക്കൊരൂണ്‌’ മലപ്പുറത്തും

വിദ്യാലയങ്ങളില്‍ കൂടുതല്‍ പോഷകസമൃദമായ ഭക്ഷണം വിതരണം ചെയ്യുന്ന ‘മക്കള്‍ക്കൊരൂണ്‌’ മലപ്പുറം ഉപജില്ലയില്‍ നടപ്പാക്കാന്‍ പ്രധാനധ്യാപക യോഗത്തില്‍ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലെ പാചകപ്പുര നവീകരിക്കും. പാചകത്തൊഴിലാളികള്‍ക്ക്‌ യൂനിഫോം ആധുനിക ഉപകരണങ്ങള്‍ എന്നിവ നല്‍കും. പ്രാദേശികമായി ഭക്ഷ്യവസ്‌തുക്കള്‍ സംഭരിച്ച്‌ വിഭവസമൃദ്ധവും പോഷകപ്രദവുമായ ഭക്ഷണമാവും നല്‍കുക ജനകീയ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക. യോഗത്തില്‍ പദ്ധതി കോഡിനേറ്റര്‍ പി. ദിനേശ്‌, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ പി. ഹുസൈന്‍, വി.എം ഹുസൈന്‍, ജില്ലാ നൂണ്‍ ഫീഡിങ്‌ സൂപ്പര്‍വൈസര്‍ അബ്‌ദുല്‍ റഷീദ്‌, നൂണ്‍ മീല്‍ […]

Read More

തദ്ദേശ സ്ഥാപനങ്ങളുടെ 16 പദ്ധതികള്‍ക്ക്‌ കൂടി അംഗീകാരം

07-Jun-2017 മലപ്പുറം : ജില്ലയിലെ 16 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്‌ കൂടി ജില്ലാ ആസുത്രണ സമിതി അംഗീകാരം നല്‍കി. 12 ഗ്രാമ പഞ്ചായത്തുകളുടെയും കൊണ്ടോട്ടി,നിലമ്പൂര്‍, ബ്ലോക്ക്‌ പഞ്ചായത്തുകളുടെയും പെരിന്തല്‍മണ്ണ, മഞ്ചേരി മുനിസിപ്പാലിറ്റികളുടെയും പദ്ധതികള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. നേരത്തെ ആസുത്രണ സമിതി 21 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. സ്ഥാപനങ്ങള്‍ പദ്ധതികള്‍ ജൂണ്‍ ഒമ്പതിനകം സമര്‍പ്പിക്കണം. പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കാനായി ജൂണ്‍ 12 വൈകിട്ട്‌ സമിതി വീണ്ടും യോഗം ചേരും. ജില്ലാ പഞ്ചയത്തില്‍ ചേര്‍ന്ന […]

Read More

ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

07-Jun-2017 താനൂര്‍ : നിയമ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട പ്രദര്‍ശനം താനൂര്‍ ഡി.ജി.എച്ച്‌.എസ്‌.എസില്‍ ആരംഭിച്ചു. സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ പ്രദര്‍ശനത്തിലുള്ളത്‌. ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്റെ വികസന ഫോട്ടോ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്‌. ജൂണ്‍ എട്ട്‌ വൈകീട്ട്‌ മൂന്ന്‌ വരെ പ്രദര്‍ശനം നടക്കും. Share this post:

Read More

വികസന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി

05-Jun-2017 മലപ്പുറം : സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശന വാഹനം ജില്ലയില്‍ പര്യടനം തുടങ്ങി. പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ചിത്രികരിക്കുന്ന സീഡിയില്‍ സത്യാപ്രതിജ്ഞ ചടങ്ങ്‌ മുതലുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌. ഇതിന പുറമെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന മറ്റൊരു ഡോക്യുമന്ററിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നാലു ദിവസം ജില്ലയില്‍ പര്യടനം നടത്തുന്നതിനാണ്‌ വാഹനം തയ്യാറാക്കിയിരിക്കുന്നത്‌. 20 മിനുട്ട്‌ വീതമുള്ള ഡോക്യുമന്ററികള്‍ വിഡിയോ വാള്‍ സംവിധാനം ഉപയോഗിച്ചാണ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. […]

Read More

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടി

04-Jun-2017 തിരുവനന്തപുരം: അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് അംഗപരിമിതര്‍ക്കായുള്ള സംസ്ഥാന കമ്മീഷണര്‍ ഡോ. ജി. ഹരികുമാര്‍ അറിയിച്ചു. സ്‌കൂള്‍ പ്രവേശനം അവരുടെ ജന്‍മാവകാശവും സൗജന്യവുമാണ്. ഇത് സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രണ സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെ ബാധകമാണ്. സ്‌കൂള്‍ അധികൃതരും പി.ടി.എയും ഇക്കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട പ്രത്യേക സൗകര്യങ്ങളായ സ്‌കൂളുകളിലെ പ്രത്യേക ശൗചാലയം, ചവിട്ടുപടികള്‍ ഇല്ലാത്ത യാത്രാവഴി, താഴത്തെ നിലയില്‍ പഠനമുറി, സ്‌പെഷ്യല്‍ ടീച്ചര്‍, റിസോഴ്‌സ് […]

Read More

എല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌ ഭാരതീയ സംസ്‌കാരം – സ്‌പീക്കര്‍

04-Jun-2017 മലപ്പുറം : നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞ്‌ വന്നതും ഗുണപ്രദമായവ ഉള്‍ക്കൊള്ളുന്നതുമാണ്‌ ഭാരതീയ സംസ്‌കാരമെന്ന്‌ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. സിവില്‍ സ്റ്റേഷനു സമീപം സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത്‌ 47 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ലൈബ്രറി കൗണ്‍സില്‍ കെട്ടിട ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തിരസ്‌കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല പ്രവര്‍ത്തനവും പ്രചാരണവും ഭാരതീയ സംസ്‌കാരത്തിന്‌ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭരണ വ്യവസ്ഥിതിയാണ്‌ ജനാധിപത്യം. ഈ വൈവിധ്യത്തെ അംഗീകരിക്കുന്നതിന്‌ പകരം […]

Read More

കേരളത്തില്‍ രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിന്‌ തുടക്കം കുറിച്ചു. -നിയമസഭ സ്‌പീക്കര്‍

02-Jun-2017 മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‌ തുടക്കം കുറിക്കുക വഴി സംസ്ഥാനത്ത്‌ രണ്ടാം വിദ്യാഭ്യാസ പരിഷ്‌കരണത്തിന്‌ ആരംഭം കുറിച്ചതായി നിയമ സഭാ സ്‌പീക്കര്‍ പി. ശ്രീരാമ ക്യഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ക്ലാരി ഗവ.യു.പി.സ്‌കൂളില്‍ ജില്ലയിലെ പ്രവേശനോല്‍സവം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍. 1957 കാലഘട്ടത്തില്‍ സമഗ്ര വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയായിരുന്നു കേരളത്തില്‍ ഒന്നാം ഘട്ടത്തില്‍ വിദ്യാഭ്യാസ മാറ്റത്തിന്‌ തുടക്കം കുറിച്ചത്‌. ആ കാലത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖല തന്നെ സംസ്ഥാനത്ത്‌ രൂപപ്പെട്ടു. എന്നാല്‍ അടുത്ത കാലത്ത്‌ […]

Read More

സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന് എടരിക്കോട്

01-Jun-2017 മലപ്പുറം: സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് എടരിക്കോട് ക്ലാരി ഗവ.യുപി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ ഉദ്ഘാടനം ചെയ്യും. പി കെ അബ്ദുറബ്ബ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷണന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, ബ്ലോക്ക്, ഗ്രാമപഞ്ചായ്ത്ത് പ്രതിനിധികള്‍, ഉദ്യേഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും. Share this post:

Read More

20 വര്‍ഷമായി ബദല്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്യുന്നവരും ബദല്‍ സ്‌കൂളിലെ ഹെല്‍പ്പര്‍മാരും ജോലി സ്ഥിരതയില്ലാതെ വിഷമവൃത്തത്തി

30-May-2017 നിലമ്പൂര്‍: 20 വര്‍ഷമായി ബദല്‍ സ്‌കൂള്‍ അധ്യാപകരായി ജോലി ചെയ്യുന്നവരും ബദല്‍ സ്‌കൂളിലെ ഹെല്‍പ്പര്‍മാരും ജോലി സ്ഥിരതയില്ലാതെ വിഷമവൃത്തത്തില്‍. 1997ല്‍ ആദിവാസി മേഖലകളിലും തീരദേശ മേഖലകളിലുമുള്ള കുട്ടികള്‍ക്ക് അവരുടെ കോളനികളില്‍ തന്നെ വിദ്യാഭ്യാസമൊരുക്കുന്നതിനാണ് 20 വര്‍ഷം മുന്‍പ് ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. ആദ്യം ഇതിനെ ഭിന്നതല പഠനകേന്ദ്രം എന്നാണ് പേര് നല്‍കിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ബദല്‍ സ്‌കൂളെന്ന് നാമകരണം ചെയ്യുകയായിരുന്നു. തുടക്കത്തില്‍ പ്രതിമാസം 1,000 രൂപ വേതനത്തിലാണ് അധ്യാപകര്‍ നല്‍കിയിരുന്നത്. പിന്നീട് അത് 2,000 […]

Read More

ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത് മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

29-May-2017 മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതി കിളിമാനൂര്‍ പുല്ലയി തെങ്ങുവിള വീട്ടില്‍ എസ് എസ് മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ചോദ്യം ചെയ്തപ്പോള്‍ കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി എന്നാണ് ഇയാള്‍ പേര് പറഞ്ഞിരുന്നത്. ഇയാളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ട് ആളുകള്‍ ബന്ധപ്പെട്ടപ്പോഴാണ് യഥാര്‍ത്ഥവിലാസവും പേരും തിരി ച്ചറിഞ്ഞത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2006ല്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കമലാക്ഷി എന്ന സ്ത്രീയെ കൊലപ്പെടുത്തി […]

Read More

വരള്‍ച്ച തടയാന്‍ തൊഴിലുറപ്പിലൂടെ പദ്ധതികള്‍ നടപ്പാക്കണം : ധനമന്ത്രി തോമസ്‌ ഐസക്‌

28-May-2017 മലപ്പുറം : വരള്‍ച്ച തടയുന്നതിന്‌ ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയില്‍ കയര്‍ഭൂവസ്‌ത്രം ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ശില്‌പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹരിത കേരളം മിഷനിലുള്‍പ്പെടുത്തി വരള്‍ച്ച നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതിന്‌ ജില്ലാതലത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അധ്യക്ഷത വഹിച്ചു. പ്രൊജക്‌ട്‌ ഡയറക്‌ടര്‍ പ്രീതി മേനോന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്‌ടര്‍ ഡോ. അനില്‍, അബ്‌ദുറഹ്‌ മാന്‍ […]

Read More

എടവണ്ണ ടൗണ്‍ സൗന്ദര്യവല്‍ക്കരണവും, സബ്‌ റജിസ്‌റ്റാര്‍ ഓഫിസ്‌ പ്രവര്‍ത്തന ഉദ്‌ഘാടനവും മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

27-May-2017 എടവണ്ണ : കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊണ്ടാണ്‌ സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പും, റജിസ്‌ട്രേഷന്‍ വകുപ്പും പ്രവര്‍ത്തിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌-റജിസ്‌ട്രേഷന്‍ വകുപ്പ്‌ മന്ത്രി ജി സുധാകരന്‍. പുതിയ കാലത്തിന്‌ പുതിയ സേവനം എന്നതാണ്‌ റജിസ്‌ട്രാര്‍ ഓഫിസിന്റെ മുദ്രാവാക്യം, പുതിയ കാലത്തിന്‌ പുതിയ നിര്‍മാണം എന്നതാണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ മുദ്രാവാക്യമെന്നും മന്ത്രി പറഞ്ഞു. പി കെ ബഷീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സബ്‌ റജിസ്റ്റാര്‍ ഓഫിസില്‍ ഇ പേയ്‌മെന്റ്‌, ഇ സ്റ്റാംപിങ്‌ സംവിധാനം നടപ്പാക്കുക വഴി അഴിമതി തടയാന്‍ […]

Read More

എടവണ്ണ സൗന്ദര്യവത്‌കരണ പ്രവൃത്തി ഉദ്‌ഘാടനം ഇന്ന്‌

26-May-2017 മലപ്പുറം : എടവണ്ണ ടൗണ്‍ സൗന്ദര്യവത്‌കരണ പ്രവൃത്തിയുടെയും നറുകര സ്റ്റേറ്റ്‌ ബോര്‍ഡര്‍ റോഡിലെ തുടര്‍ പ്രവര്‍ത്തിയുടെയും ഉദ്‌ഘാടനം പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി ജി. സുധാകരന്‍ ഇന്ന്‌ (മെയ്‌ 26) വൈകീട്ട്‌ 4.30നു എടവണ്ണയില്‍ നിര്‍വഹിക്കും. പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷനാവും. എം.ഐ.ഷാനവാസ്‌ എം.പി മുഖ്യാതിഥിയാവും.തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, രാഷ്‌ട്രീയ – സാമൂഹിക – സാംസ്‌കാരിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. Share this post:

Read More

ഹരിത നിയമാവലി യില്‍ വിവാഹം സല്‍ക്കാരം നടത്തുന്നവര്‍ക്ക്‌ സമ്മാനം നല്‍കും

25-May-2017 മലപ്പുറം : പൂര്‍ണ്ണ ഹരിത നിയമാവലി പാലിച്ച്‌ വിവാഹ സല്‍ക്കാരം നടത്തുന്നവര്‍ക്ക്‌ പ്രോത്സാഹന സമ്മാനം നല്‍കുന്നത്‌ പരിഗണിക്കുമെന്ന്‌ ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്‍ അറിയിച്ചു. ഹോട്ടലുകളില്‍ പാര്‍സല്‍ വാങ്ങുന്നതിന്‌ പാത്രം കൊണ്ട്‌ വരുന്നവര്‍ക്ക്‌ പ്രത്യേക ഇളവ്‌ നല്‍കുമെന്ന്‌ ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ മൊയ്‌തീന്‍ കുട്ടി ഹാജി അറിയിച്ചു. ഓഡിറ്റോറിയങ്ങളില്‍ വിവാഹം നടത്തുന്നവര്‍ക്ക്‌ സ്റ്റീല്‍/സെറാമിക്‌ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ നല്‍കാന്‍ തയ്യാറാണെന്ന്‌ അസോസിയേഷന്‍ ഭാരവാഹികളായ പി.കെ. മുഹമ്മദ്‌ […]

Read More

സ്‌കൂള്‍ ബസ്സുകള്‍ക്ക്‌ ഫണ്ട്‌ അനുവദിച്ചു

24-May-2017 മലപ്പുറം : എം.എല്‍.എ ടി.വി. ഇബ്രാഹീമിന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും മണ്ഡലത്തിലെ ആറു സ്‌കൂളുകള്‍ക്ക്‌ ബസ്‌ വാങ്ങുന്നതിന്‌ ഫണ്ട്‌ അനുവദിച്ചു. ജി.എച്ച്‌.എസ്‌.എസ്‌ കൊട്ടപ്പുറം, ജി.എച്ച്‌.എസ്‌.എസ്‌ ചുള്ളിക്കോട്‌, ജി.എച്ച്‌.എസ്‌.എസ്‌ മുതുവല്ലൂര്‍, ജി.എച്ച്‌.എസ്‌ ചാലിയപ്പുറം, ജി.യു.പി.എസ്‌ നീറാട്‌, ജി.എല്‍.പി.എസ്‌ പുതുക്കോട്‌ എന്നീ സ്‌കൂളുകള്‍ക്കാണ്‌ ഫണ്ട്‌ അനുവദിച്ചത്‌. Share this post:

Read More

ദേശീയ പാത അരീത്തോട് സ്വകാര്യ ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു

23-May-2017 മലപ്പുറം:ദേശീയ പാത അരീത്തോട് സ്വകാര്യ ബസ് കാറിലിടിച്ച് ഒരാൾ മരിച്ചു. മൂന്നിയൂർ തലപ്പാറ കൈതകത്ത് പള്ളിത്തൊടി മൊയ്തീൻ കുട്ടി (കുഞ്ഞ 55 ) യാണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. Share this post:

Read More

തിരൂര്‍ ഭാഗ്യക്കുറി സബ്‌ ഓഫീസ്‌ ഉദ്‌ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിച്ചു.

22-May-2017 മലപ്പുറം : ഭാഗ്യക്കുറി സബ്‌ ഓഫീസ്‌ ഉദ്‌ഘാടനം തിരൂര്‍ ജി.എം.യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി കെ.ടി. ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എസ്‌. ഗിരീഷ്‌ അധ്യക്ഷത വഹിച്ചു. തിരൂര്‍ മിനിസിവില്‍ സ്റ്റേഷനിലാണ്‌ ഭാഗ്യക്കുറി സബ്‌ ഓഫിസ്‌ പ്രവര്‍ത്തിക്കുക. ചടങ്ങില്‍ ഭാഗ്യക്കുറി പബ്‌ളിസിറ്റി ഓഫിസര്‍ അനില്‍ ഭാസ്‌കര്‍, പി.ആര്‍.ജയപ്രകാശ്‌, സൈയ്‌ദ്‌ കെ.പി.,ജില്ലാ ലോട്ടറി ഓഫിസര്‍ കെ.സരസ്വതി എന്നിവര്‍ പങ്കെടുത്തു. Share this post:

Read More

ജില്ലാ പഞ്ചായത്ത്‌ 111 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കി

21-May-2017 ജില്ലാ പഞ്ചായത്തിന്റെ 111 കോടി രൂപ അടങ്കല്‍ വരുന്ന 2017-18 വാര്‍ഷിക പദ്ധതി അംഗീകരിച്ചു. പദ്ധതി ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാര്‍ പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പദ്ധതി രേഖ പ്രകാശനം നിര്‍വഹിച്ചു. പ്രസിഡണ്ട്‌ എ.പി ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. കൃഷിയുമായി ബന്ധപ്പെട്ട മേഖലകള്‍ക്കാണ്‌ മുന്‍ഗണന നല്‍കീട്ടുള്ളത്‌. കൃഷി, ജലസേചനം, ജല സംരക്ഷണം, മൃഗ പരിപാലനം, ക്ഷീര വികസനം, മത്സ്യ ബന്ധനം എന്നീ മേഖലകള്‍ക്കായി 18.66 കോടി രൂപ […]

Read More

മലപ്പുറം മുനിസിപ്പാ ലിറ്റയില്‍ നിന്നും എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികളെ മെയ് 21ന് രാവിലെ 11ന് മലപ്പുറം കോട്ടക്കു ന്നിലെ ഡിടിപിസി ഹാളില്‍ വെച്ച് മുഹമ്മദ് അബ്ദുറഹിമാന്‍ മെ മ്മോറിയല്‍ ട്രസ്റ്റ്ആദരിക്കുന്നു

11-May-2017 മലപ്പുറം: മലപ്പുറം മുനിസിപ്പാ ലിറ്റയില്‍ നിന്നും എസ്എസ് എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികളെ മെയ് 21ന് രാവിലെ 11ന് മലപ്പുറം കോട്ടക്കു ന്നിലെ ഡിടിപിസി ഹാളില്‍ വെച്ച് മുഹമ്മദ് അബ്ദുറഹിമാന്‍ മെ മ്മോറിയല്‍ ട്രസ്റ്റ്ആദരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്ക് ഇരുത്തി 100% വിജയം കൈവരിച്ച എകെഎംഎച്ച് എസ്എസ് കോട്ടൂരിനേയും സംസ്ഥാന ത്ത് ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ പികെഎം എച്ച്എസ്എസ് എടരിക്കോ ടിനേയും, പട്ടികവര്‍ഗ്ഗ […]

Read More

ആധുനിക അറവുശാലയ്ക്ക് ഫണ്ട് നല്‍കും- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

10-May-2017 മലപ്പുറം : ആധുനിക രീതിയിലുള്ള അറവുശാലകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഒരു ഏക്കറില്‍ കുറയാത്ത സ്ഥലം അറവുശാല സ്ഥാപിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ എത്ര ഫണ്ട് വേണമെങ്കിലും ജില്ലാ പഞ്ചായത്ത് നല്‍കും. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ സംസ്‌കരണ- കുടിവെള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത്- നഗരസഭകള്‍ ഏറ്റെടുത്ത് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Share this post:

Read More

സിവില്‍ സര്‍വീസ്‌ പരീക്ഷാപരിശീലനത്തിന്‌ അപേക്ഷ ക്ഷണിച്ചു

08-May-2017 മലപ്പുറം : കേരള സ്റ്റേറ്റ്‌ സിവില്‍ സര്‍വീസ്‌ അക്കാഡമിയുടെ പൊന്നാനി ഈശ്വരമംഗലത്ത്‌ പ്രവര്‍ത്തിക്കുന്ന സബ്‌സെന്ററായ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കരിയര്‍ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസര്‍ചില്‍ യു.പി.എസ്‌.സി നടത്തുന്ന സിവില്‍ സര്‍വീസ്‌ പ്രിലിംസ്‌ പരീക്ഷയക്ക്‌ വിദ്യാര്‍ത്ഥികളെ സജ്ജരാക്കാനുള്ള പരിശീലന ക്ലാസുകള്‍ ജൂണ്‍ അഞ്ചിനു തുടങ്ങും. ആറു മാസം ദൈര്‍ഘ്യമുള്ള റഗുലര്‍ ക്ലാസും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വീക്കെന്‍ഡ്‌ ബാച്ചുമാണ്‌ ആരംഭിക്കുന്നത്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ്‌ 19. പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ മെയ്‌ 21 ന്‌ രാവിലെ […]

Read More

പരിയാപുരം സെന്റ് മേരീസ് സ്‌കൂളിന് മികച്ച വിജയം

06-May-2017 അങ്ങാടിപ്പുറം: എസ്എസ് എല്‍ സി പരീക്ഷയില്‍ പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മികച്ച വിജയം. പരീക്ഷ എഴുതിയ 319 പേരില്‍ 316 പേര്‍ വിജയിച്ചു. വിജയം 99.06 ശതമാനം. 17 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. Share this post:

Read More

സ്‌കുളുകളില്‍ സമഗ്ര ബോധവത്‌ക്കരണ പരിപാടിക്ക്‌ ചൈല്‍ഡ്‌ പ്രൊട്ടക്‌ഷന്‍ കമ്മിറ്റി പദ്ധതി

25-Apr-2017 മലപ്പുറം : ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും കേന്ദ്രീകരിച്ച്‌ കുട്ടികള്‍ക്കായി സമഗ്ര ബോധവത്‌ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നത്‌ ഉള്‍പ്പെടെ അവരുടെ വികാസവും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള ബോധവത്‌ക്കരണ സെമിനാറുകള്‍ക്ക്‌ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകൃത മൊഡ്യൂള്‍ തയ്യാറാക്കും. വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ്‌, എക്‌സൈസ്‌, മോട്ടോര്‍ വാഹന വകുപ്പുകളുടെ പ്രാതിനിധ്യം ബോധവത്‌ക്കരണ പരിപാടികളില്‍ ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്‌ഷന്‍ […]

Read More

കണ്ണമംഗലം, ആലങ്കോട്‌ ഉപതെരഞ്ഞെടുപ്പ്‌ മെയ്‌ 17 ന്‌; വിജ്ഞാപനം ഇന്ന്‌

20-Apr-2017 മലപ്പുറം: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ 01- ചെങ്ങാനി, ആലങ്കോട്‌ ഗ്രാമപഞ്ചായത്തിലെ 08- ചിയാനൂര്‍ സ്‌ത്രീസംവരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ മെയ്‌ 17 ന്‌ നടക്കും. ഇത്‌ സംബന്ധിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ വിജ്ഞാപനം ഇന്ന്‌ പുറത്തിറങ്ങും. ഏപ്രില്‍ 28 വരെ പത്രിക നല്‍കാം. 29 ന്‌ സൂക്ഷ്‌മപരിശോധന നടക്കും. മെയ്‌ രണ്ട്‌ വരെ പത്രിക പിന്‍വലിക്കാം. 18 നാണ്‌ വോട്ടെണ്ണല്‍. വോട്ടെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയിലെ അപ്‌ഡേഷനുകള്‍ ഏപ്രില്‍ 27 നകം പൂര്‍ത്തിയാക്കി സപ്ലിമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇത്‌ […]

Read More

വരള്‍ച്ചാകെടുതി: ജില്ലയില്‍ 34.35 കോടിയുടെ നാശനഷ്‌ടം

20-Apr-2017 മലപ്പുറം : ജില്ലയിലെ വരള്‍ച്ചാ കെടുതികള്‍ കാണാനെത്തിയ കേന്ദ്ര സംഘത്തിന്‌ 34.35 കോടിയുടെ നാശനഷ്‌ടങ്ങളടങ്ങിയ കണക്ക്‌ മന്ത്രി കെ.ടി ജലീല്‍ സമര്‍പ്പിച്ചു. 3956 കര്‍ഷകര്‍ കെടുതികള്‍ക്ക്‌ ഇരയായി. കാര്‍ഷിക മേഖലയില്‍ 10.30 കോടിയും കുടിവെള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട നഷ്‌ടങ്ങള്‍ക്ക്‌ 24.5 കോടി രൂപയുമാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി ഡോ.കെ.ടി. ജലീല്‍,ജില്ലാ കലക്‌ടര്‍ അമീത്‌മീണ എന്നിവരാണ്‌ ജില്ലയിലെ വരള്‍ച്ച പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിയത്‌. മിനി പമ്പയില്‍ എത്തിയ സംഘത്തോട്‌ പ്രദേശത്തെ രൂക്ഷമായ പ്രശ്‌നങ്ങള്‍ മന്ത്രിയും […]

Read More

പച്ചക്കോട്ട ഭദ്രം, പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ തകര്‍പ്പന്‍ ജയം

18-Apr-2017 മലപ്പുറം: മലപ്പുറം ലോകസഭാ മണ്‌ഡലം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 1, 71, 330 ഭൂരിപക്ഷത്തില്‍ വിജയിച്ചു. ലോക്‌സഭാ മണ്ഡലത്തിലെ ഏഴ്‌ നിയമസഭാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പം ഉറച്ച്‌ നിന്ന്‌ യുഡിഎഫിന്റെ ഉരുക്കുകോട്ടയാണെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ വള്ളിക്കുന്ന്‌, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ എം ബി ഫൈസല്‍ ലീഡ്‌ നേടാനായെങ്കിലും വോട്ടെണ്ണല്‍ പുരോഗമിക്കവേ 30 ബൂത്തുകള്‍ പിന്നിട്ടതോടെ കുഞ്ഞാലിക്കുട്ടി ലീഡ്‌ തിരിച്ചുപിടിച്ചു. പിന്നീട്‌ ക്രമാനുഗതമായി ഏഴ്‌ മണ്ഡലങ്ങളിലും അവസാനം വരെ കുഞ്ഞാലിക്കുട്ടി ലീഡ്‌ […]

Read More

കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പിന്റെ കേരളത്തിലെ പദ്ധതികളിലെ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ കേന്ദ്ര മന്ത്രിവെങ്കയ്യ നായിഡു

14-Apr-2017 തിരുവനന്തപുരം : കേന്ദ്ര പൊതുമരാമത്ത്‌ വകുപ്പ്‌ സംസ്ഥാനത്ത്‌ ഏറ്റേടുത്തിട്ടുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിലെ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന്‌ കേന്ദ്ര നഗരവികസന, ഭവന, നഗര ദാരിദ്ര്യ ലഘൂകരണ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പാലക്കാട്‌ ഐ.ഐ.ടി, കോഴിക്കോട്‌ എന്‍.ഐ.ടി, തിരുവനന്തപുരത്തെ ഐസര്‍, പാലയിലെ ഐ.ഐ.ഐ.ടി, വിവിധ സര്‍വ്വകലാശാലകള്‍, കേന്ദ്രീയ വിദ്യാലയങ്ങല്‍ ബി.എസ്‌.എഫ്‌ കാമ്പസുകള്‍ എന്നിവയടക്കം കേന്ദ്ര പൊതു മരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത്‌ സി.പി.ഡബ്ല്യു.ഡി.ഉദ്യോഗസ്ഥരുടെ […]

Read More

ഇന്ദ്രധനുഷ് ജില്ലാതല ഉദ്‌ഘാടനം

09-Apr-2017 മലപ്പുറം : ഏപ്രില്‍, മെയ്‌, ജൂണ്‍ മാസങ്ങളില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ രോഗ പ്രതിരോധ കുത്തിവെപ്പ്‌ ശാക്തീകരണത്തിന്റെ ഭാഗമായുള്ള മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന നിര്‍വഹിച്ചു. പൊന്മുണ്ടം പി.എച്ച്‌.സിയില്‍ നടന്ന ചടങ്ങില്‍ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. ആര്‍. രേണുക അധ്യക്ഷത വഹിച്ചു. എന്‍.എച്ച്‌.എം ജില്ലാ മാനേജര്‍ ഡോ. എ.ഷിബിലാല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ നസീറ, മാസ്‌ മീഡിയ ഓഫീസര്‍ പി. രാജു, രജി കെ. […]

Read More

വോട്ട്‌ പ്രചാരണവുമായി ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ബുള്ളറ്റ്‌ റാലി

05-Apr-2017 മലപ്പുറം : രാഷ്‌ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണം ശക്തമാകുന്നതിനിടെ ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മലപ്പുറം മണ്‌ഡലത്തില്‍ വോട്ടു പ്രചാരണവുമായി ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനായ ജില്ലാ കലക്‌ടറുടെ റോഡ്‌ ഷോ. വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തടത്തുന്ന ‘സ്വീപ്‌’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, ജില്ലാ പൊലീസ്‌ മേധാവി ദേബേഷ്‌ കുമാര്‍ ബെഹ്‌റ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മണ്‌ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ബുള്ളറ്റ്‌ റാലി വോട്ടര്‍മാര്‍ക്ക്‌ ആവേശമായി. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ എംബ്ലം ആലേഖനം ചെയ്‌ത പ്രത്യേക […]

Read More

‘പ്രകാശവും രസതന്ത്രവും’ പുസ്‌തകം പ്രകാശനം ചെയ്‌തു

04-Apr-2017 മലപ്പുറം: കെട്ടുകഥകളെയും അന്ധവിശ്വാസങ്ങളെയും ശാസ്‌ത്ര ചിന്തകളായി ഭരണകര്‍ത്താക്കള്‍ തന്നെ പ്രചരിപ്പിക്കുന്ന ഇക്കാലത്ത്‌ നല്ല ശാസത്ര പുസ്‌തകങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നതായി ശ്രീ.എം.ബി. രാജേഷ്‌ എം.പി. മലപ്പുറം മഅദിന്‍ കാമ്പസില്‍ നടക്കുന്ന ലൈബ്രറി കൗണ്‍സില്‍ പുസ്‌തകമേളയോടനുബന്ധിച്ച്‌ സംഗീത ചേനംപുല്ലി രചിച്ച ‘പ്രകാശവും രസതന്ത്രവും’ എന്ന പുസ്‌തകം പ്രകാശനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡണ്ട്‌ ഡോ’ എ.ജി. ഒലീന പുസ്‌തകം ഏറ്റു വാങ്ങി. ശ്രീ.എം.ജി. ശ്രീചിത്രന്‍ പുസ്‌തകത്തെ വിലയിരുത്തി സംസാരിച്ചു . ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്‌ […]

Read More

വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടത്തുന്ന സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ നാലിന് ബുള്ളറ്റ് റാലി

02-Apr-2017 മലപ്പുറം: ജനാധിപത്യത്തിന്റെ അടിത്തറയാണ് പ്രായൂപര്‍ത്തി വോട്ടവകാശം. വോട്ടവകാശം വിനിയോഗിക്കുക എന്നത് ഓരോ പൗരന്റേയും കടമയാണ്. വോട്ടര്‍മാര്‍ക്കിടയില്‍ അവബോധമുണ്ടാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടത്തുന്ന സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ നാലിന് ബുള്ളറ്റ് റാലി നടത്തും. ജില്ലാ കളക്റ്റര്‍ അമിത് മീണ, ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ നാലിന് വൈകീട്ട് 4 ന് എം എസ് പി സ്‌കൂള്‍ ഗ്രൗണ്ട് പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി […]

Read More

സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

02-Apr-2017 കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2016 ലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് യഥാക്രമം വി.കെ മധുസൂദനന്‍ കൊല്ലം (മികച്ച പരിസ്ഥിതി സംരക്ഷകന്‍), അഗസ്തി പെരുമാട്ടിക്കുന്നേല്‍ കാസര്‍ഗോഡ് (മികച്ച ജൈവകര്‍ഷകന്‍), ഹരിഹര അയ്യര്‍ തൃശ്ശൂര്‍ (നാടന്‍ കന്നുകാലികളുടെ സംരക്ഷകന്‍), ഷാജി എന്‍.എം വയനാട് (നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍), പി. അപ്പുക്കുട്ടന്‍ കാണി വൈദ്യര്‍ തിരുവനന്തപുരം (നാട്ടറിവുകളുടെ സംരക്ഷകന്‍), സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ.കെ ജോഷി (മികച്ച ജൈവവൈവിധ്യ ഗവേഷകന്‍), ജീവന്‍ ടി.വി. […]

Read More

പട്ടാപ്പകല്‍ കാട്ടാന നാട്ടിലിറങ്ങി കാട്ടാനയുടെ മുന്നില്‍ പെട്ട തൊഴിലാളി സ്‌ത്രീകള്‍ രക്ഷപെട്ടത്‌ തലനാരിഴക്ക്‌

31-Mar-2017 നിലമ്പൂര്‍: പട്ടാപകല്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ മുന്നില്‍ നിന്നും തൊഴിലാളി സ്‌ത്രീകള്‍ രക്ഷപെട്ടത്‌ തലനാരിഴക്ക്‌. ചാലിയാര്‍ പഞ്ചായത്തിലെ വെണ്ടേക്കുംപൊയില്‍, 10ാം ബ്ലോക്ക്‌ എന്നിയിടങ്ങളിലാണ്‌ രാവിലെ 10 മണിയോടെ കാട്ടാന ഇറങ്ങിയത്‌ .തുടര്‍ന്ന്‌ വെണ്ടേക്കുംപൊയില്‍ ഇന്‍ഫന്റ്‌ ജീസര്‍ ചര്‍ച്ച്‌ വികാരി ഫ.മാത്യു തിട്ടയിലിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തുള്ള കശുമാവിന്‍ തോട്ടത്തിലേക്ക്‌ മാറുകയായിരുന്നു. ഇവിടെ കശുവണ്ടി പെറുക്കുകയായിരുന്ന സ്‌ത്രീകള്‍ക്ക്‌ മുന്നിലേക്ക്‌ ആന എത്തിയതോടെ പരിഭ്രാന്ത്രിയിലായ സ്‌ത്രീകള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ്‌ ഇവരുടെ കാലിനും കൈക്കും […]

Read More

ഇലക്ഷന്‍ പരസ്യങ്ങള്‍ക്ക്‌ മുന്‍കൂര്‍ അനുമതി വാങ്ങണം

സമൂഹ മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, വെബ്‌സെറ്റ്‌, ചാനലുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെയുള്ള ഇലക്ഷന്‍ പരസ്യങ്ങള്‍/ പോസ്റ്റുകള്‍ എന്നിവയ്‌ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഇലക്ഷന്‍ കമ്മീഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍ദേശിച്ചു. പ്രചാരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം, മാധ്യമത്തിന്റെ വിവരം, ചിത്രം, സി.ഡി, ചെലവ്‌ വിവരം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ്‌ എന്നിവയുടെ രണ്ട്‌ പകര്‍പ്പുകള്‍ സഹിതം ജില്ലാതല എം.സി.എം.സിക്ക്‌ നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. Share this post:

Read More

തെരഞ്ഞെടുപ്പ്‌ പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കണം- ജില്ലാ കലക്‌ടര്‍

28-Mar-2017 മലപ്പുറം : മലപ്പുറം ലോക്‌സഭാ മണ്‌ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികളും മാതൃകാ പെരുമാറ്റചട്ടം പാലിക്കണമെന്ന്‌ വരണാധികാരിയായ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അഭ്യര്‍ഥിച്ചു. സ്വതന്ത്രവും നീതിപൂര്‍വവും സമാധാനപരവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പുവരുത്തുന്നതിന്‌ എല്ലാവരും സഹകരിക്കണം. തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ പരമാവധി പരിസ്ഥിതി സൗഹൃദമാക്കണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കാന്‍ എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന്‌ രാഷ്‌ട്രീയ പാര്‍ട്ടി […]

Read More

തെരഞ്ഞെടുപ്പ്‌: ഇലക്‌ട്രോണിക്‌ മീഡിയാ പരസ്യങ്ങള്‍ക്കും വോയ്‌സ്‌ മെസേജുകള്‍ക്കും മുന്‍കൂര്‍ അനുമതി വാങ്ങണം

26-Mar-2017 മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇലക്‌ട്രോണിക്‌ മാധ്യമങ്ങളില്‍ നല്‍കുന്ന രാഷ്‌ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും ബള്‍ക്ക്‌ എസ്‌.എം.എസുകള്‍, വോയ്‌സ്‌ മെസേജുകള്‍ എന്നിവക്കും ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്‌ മോണിറ്ററിങ്‌ കമ്മിറ്റി(എം.സി.എം.സി.)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥനായ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍ദേശം നല്‍കി. പെരുമാറ്റചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സ്ഥാനാര്‍ത്ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. ടി.വി. ചാനലുകള്‍, കാബിള്‍ നെറ്റ്‌വര്‍ക്കുകള്‍, […]

Read More

തെരഞ്ഞെടുപ്പ്‌: പൊതു നിരീക്ഷകന്‍ ജില്ലയിലെത്തി

24-Mar-2017 മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പൊതുനിരീക്ഷകനായി (ജനറല്‍ ഒബ്‌സര്‍വര്‍) 1997 ബാച്ച്‌ മധ്യപ്രദേശ്‌ കേഡര്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ കെ.കെ. ഖരെ ജില്ലയിലെത്തി. മധ്യപ്രദേശിലെ പ്രിന്‍സിപ്പല്‍ റവന്യൂ കമ്മീഷണറാണ്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താമസിക്കുന്ന കെ.കെ. ഖരെയെ അറിയിക്കാം. ഫോണ്‍: 0483 2734907, മൊബൈല്‍: 8921415941, ഇ-മെയില്‍: krishnakhare.ias@gmail.com. ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മണ്‌ഡലത്തിലെ തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങളില്‍ […]

Read More

സ്വാശ്രയ എഞ്ചിനീയറിങ്‌ കോളേജ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയില്ലെന്ന പരാതിയില്‍ കമ്മീഷന്‍ നടപടി സ്വീകരിക്കും

23-Mar-2017 മലപ്പുറം : ഫീസ്‌ മുഴുവന്‍ അടക്കാത്തതിനെ തുടര്‍ന്ന്‌ പഠനം നിറുത്തിയ വിദ്യാര്‍ഥിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ തിരിച്ച്‌ നല്‍കിയില്ലെന്ന പരാതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ പി.കെ. ഹനീഫ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ സമ്മേളന ഹാളില്‍ നടന്ന സിറ്റിങിന്‌ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കത്തെ ഒരു സ്വകാര്യ സ്വാശ്രയ എഞ്ചിനിയറിങ്‌ കോളേജില്‍ പഠിച്ചിരുന്ന അബ്‌ദുല്‍ നാസര്‍ എന്ന വിദ്യാര്‍ഥിയാണ്‌ കമ്മീഷനെ സമീപിച്ചത്‌. 2013-14 ല്‍ ടൂള്‍ ആന്‍ഡ്‌ ഡൈ കോഴ്‌സിന്‌ […]

Read More

ഇ-പരിഹാരവും ഇ-അനുമതിയും പ്രവര്‍ത്തന സജ്ജമായി

21-Mar-2017 മലപ്പുറം : ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മലപ്പുറം മണ്‌ഡലത്തില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ സംബന്ധിച്ച പരാതി ഓണ്‍ലൈനായി നല്‍കുന്നതിന്‌ ഇ-പരിഹാര സോഫ്‌റ്റ്‌വേര്‍ തയ്യാറായി. പൊതുജനങ്ങള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ഐ.ടി. മിഷന്‍ തയ്യാറാക്കിയ ഈ സോഫ്‌റ്റ്‌വേര്‍ വഴി പരാതികള്‍ നല്‍കാം. പരാതികള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നേരിട്ട്‌ നിരീക്ഷിക്കുമെന്നതാണ്‌ ഇ-പരിഹാരത്തിന്റെ പ്രത്യേകത. e-pariharam.kerala.gov.in വിലാസത്തിലൂടെയാണ്‌ പരാതി നല്‍കേണ്ടത്‌. പരാതികള്‍ നേരിട്ട്‌ ടൈപ്പ്‌ ചെയ്യുകയോ എഴുതി സ്‌കാന്‍ ചെയ്‌ത്‌ അപ്‌ലോഡ്‌ ചെയ്യുകയോ ആവാം. ഇ-അനുമതി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക്‌ ഓണ്‍ലൈനായി […]

Read More

നിയമന ബോധവത്‌കരണ ക്ലാസ്‌ നടത്തി

21-Mar-2017 അരീക്കോട്‌ ഗവ. ഐ.ടി.ഐ അധ്യാപക- രക്ഷാകര്‍ത്യ സമിതിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ അരീക്കോട്‌ ഐ.ടി.ഐ ട്രെയിനികള്‍ക്കായി ഏകദിന ബോധവത്‌ക്കരണ ക്ലാസ്‌ നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്‌ ജഡ്‌ജിയുമായ രാജന്‍ തട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രിന്‍സിപ്പാള്‍ രവികുമാര്‍ സി. അധ്യക്ഷനായി. സ്റ്റാഫ്‌ സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ എം, മലപ്പുറം ജോയ്‌ന്റ്‌ ആര്‍.ടി.ഒ പി. രാജേഷ്‌, മഞ്ചേരി എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ടി.കെ. ഹരികുമാര്‍, മലപ്പുറം വനിതാ സെല്‍ സര്‍ക്കിള്‍ […]

Read More

ചരിത്ര സെമിനാർ സമാപിച്ചു

[ ഷമീര്‍ രാമപുരം ] 18-Mar-2017 മക്കരപറമ്പ്: വള്ളുവനാട്ടിലെ ആദ്യ കലാലയമായ പുണർപ്പ വി.എം.എച്ച്.എം യൂപ്പിസ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ഖിലാഫത്ത് സമര നായകൻ കട്ടിലശ്ശേരി മുഹമ്മ്ദ് മൗലവിയുടെ വിദ്യാഭ്യാസ നവോത്ഥാനം എന്ന വിഷയത്തിൽ ചരിത്ര സെമിനാർ നടത്തി.മുൻ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടറും സ്കൂളിന്റെ ആദ്യകാല വിദ്യാർത്ഥിയുമായ കരുവള്ളി മുഹമ്മദ് മൗലവി ഉൽഘാടനം ചെയ്തു.തിരൂർ മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ.എം- വി ജയലക്ഷമി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.പ്രസിഡന്റ് സി. പി.അബ്ദുൽ നാസർ അധ്യക്ഷനായിരുന്നു.കട്ടിലശ്ശേരി […]

Read More

ഉപതെരഞ്ഞെടുപ്പ്‌: സ്റ്റാറ്റിക്‌ – വീഡിയോ സര്‍വലന്‍സ്‌ ടീമുകള്‍ രൂപീകരിച്ചു

17-Mar-2017 മലപ്പുറം : മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയ പാര്‍ട്ടികളുടെയും ചെലവുകള്‍ നിരീക്ഷിക്കുന്നതിന്‌ ഓരാ അസംബ്ലി നിയോജക മണ്ഡലത്തിലും മൂന്ന്‌ വീതം സ്റ്റാറ്റിക്‌ സര്‍വലന്‍സ്‌ ടീമുകളും വീഡിയോ സര്‍വലന്‍സ്‌ ടീമുകളും രൂപവത്‌ക്കരിച്ചു. ഒരു ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക്‌സ്‌ സര്‍വലന്‍സ്‌ ടീമില്‍ ഒരു സായുധ പൊലീസ്‌ ഓഫീസറും വീഡിയോഗ്രാഫറും ഒന്നോ രണ്ടോ ജീവനക്കാരും ഉണ്ടാകും. കലക്‌ട്രേറ്റിലെ ഫിനാന്‍സ്‌ ഓഫീസര്‍ എന്‍. സന്തോഷ്‌ കുമാറാണ്‌ ചെലവ്‌ നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസര്‍. പ്രധാന […]

Read More

വിദ്യാര്‍ത്ഥികളെ രണ്ടുതട്ടിലാക്കുന്ന യു ജി സി തീരുമാനം പിന്‍വലിക്കണം : ആള്‍ കേരള കോഓപ്പറേറ്റീവ്‌ കോളേജ്‌ അസോസിയേഷന്‍

15-Mar-2017 മലപ്പുറം : വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ വിവേചനപരമായി സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനുള്ള യു ജി സി യുടെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്നതണെന്ന്‌ ആള്‍ കേരള കോഓപ്പറേറ്റീവ്‌ കോളേജ്‌ അസോസിയേഷന്‍ സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. ഒരേ പാഠ്യപദ്ധതിയിലും പരീക്ഷ സമ്പ്രദായത്തിലും പഠിച്ച കോഴ്‌സ്‌ പൂര്‍ത്തിയാക്കി പാസ്സാകുന്ന വിദ്യാര്‍ത്ഥികളെ രണ്ടു തട്ടിലാക്കുന്നത്‌ ഈ വിദ്യാര്‍ത്ഥികളോട്‌ ചെയ്യുന്ന കടുത്ത അനീതിയാണ്‌.ഇത്‌ ഇവരുടെ ഭാവിയിലെ അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്‌തമായി വിദ്യാര്‍ത്ഥികളുടെ ബാഹുല്യം കാരണം […]

Read More

ലോക ഗ്ലോക്കോമാ: ജില്ലാതല വാരാചരണം നടത്തി

15-Mar-2017 ലോക ഗ്ലോക്കോമ വാചാരണത്തിന്റെ ഭാഗമായി ജില്ലാതല വാരാചരണം നടത്തി. പുലാമന്തോള്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. ആര്‍. രേണുക ഉദ്‌ഘാടനം ചെയ്‌തു. ഗ്ലോക്കോമ മൂലം കണ്ണിനെ ബാധിക്കുന്ന തീഷ്‌ണമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയും രോഗിക്ക്‌ നഷ്‌ടപെടാനിടയുള്ള കാഴ്‌ച ശക്തിയെ നിലനിര്‍ത്തുന്നതിനുള്ള അവബോധം പൊതുജനങ്ങളില്‍ സൃഷ്‌ടിക്കുന്നതിനുമാണ്‌ വാരാചരണം നടത്തുന്നത്‌. ഡോ. വി. ഭവിത അധ്യക്ഷത വഹിച്ചു. നേതൃരോഗ വിദഗ്‌ദരായ ഡോ. സി.കെ. സ്‌മിത, ഡോ. നസീമ മുബാറക്‌, ഡോ. പി.എന്‍. സുചിത്ര, കോഡിനേറ്റര്‍മാരായ […]

Read More

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ വേതനം: ആധാര്‍ അധിഷ്‌ഠിതമാക്കും

14-Mar-2017 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ തൊഴിലാളികളുടേയും വേതന വിതരണം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ആധാര്‍ അധിഷ്‌ഠിതമാക്കും. ആധാര്‍ നമ്പറുകള്‍ ബാങ്കുമായി ബന്ധിപ്പിക്കാത്തവര്‍ സമ്മത പത്രവും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ഗ്രാമ പഞ്ചായത്തുകളിലോ ബാങ്കിലോ നല്‍കണമെന്ന്‌ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ അറിയിച്ചു. Share this post:

Read More

തൊഴില്‍രഹിതര്‍ക്ക്‌ പ്രചോദനമായി ഒരു വടക്കുകിഴക്കന്‍ വിജയഗാഥ

11-Mar-2017 [ഗോപകുമാര്‍ പൂക്കോട്ടൂര്‍,ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ, പിഐബി തിരുവനന്തപുരം] പുനെയിലെ കോളേജ്‌ ലാബില്‍ ഒരു കൗതുകത്തിന്‌ നിര്‍മ്മിച്ച ക്ലീനിങ്ങ്‌ പദാര്‍ത്ഥങ്ങള്‍ കൂട്ടുകാര്‍ക്ക്‌ സമ്മാനിക്കുക പതിവായപ്പോള്‍ ഈ ഷില്ലോങ്ങുകാരി ഒരിക്കലും കരുതിക്കാണില്ല, പഠനം കഴിഞ്ഞ്‌ ഷില്ലോങ്ങിലെ താഴ്‌വരയില്‍ തിരിച്ചെത്തുമ്പോള്‍ തനിക്ക്‌ ഡെറ്റോളിനോടും ലൈഫ്‌ബോയിയോടും മത്സരിക്കേണ്ടിവരുമെന്ന്‌. ലിക്വിഡ്‌ ക്ലീനിങ്ങ്‌ ഉല്‍പ്പന്നങ്ങളുമായി സ്വയംസംരഭകത്വ രംഗത്ത്‌ ഒരു സ്റ്റാര്‍ട്ട്‌ അപ്പിന്‌ തുടക്കമിട്ടാണ്‌ മേഘാലയിലെ വിദ്യാസമ്പന്നരും എന്നാല്‍ തൊഴില്‍രഹിതരുമായ യുവതയ്‌ക്ക്‌ കിജ്ഞായ്‌ രൂപ (33) എന്ന ഷില്ലോങ്ങുകാരി ഒരു മാര്‍ഗ്ഗരേഖ വരച്ചിടുന്നത്‌. പുനെ യൂണിവേഴ്‌സിറ്റിയിലെ ഫെര്‍ഗൂസ്സന്‍ […]

Read More

ഒടുവിൽ ആയിശയെ തേടി അംഗീകാരമെത്തി

11-Mar-2017 [ ഷമീര്‍ രാമപുരം ] രാമപുരം: ഗ്രാമത്തിന്റെ ഉമ്മയെ തേടി വനിതാരത്നം അവാർഡ്. മൂന്നര പതിറ്റാണ്ടുകാ ലം രാമപുരം ബ്ലോകുപടി അംഗൺവാടിയി ലെ കുട്ടികളുടെ പരിചാരിക യാ യി സേവനമനുഷ്ടിച് നിരവധി തലമുറക ളു ടെമാത്യക അമ്മയായി കഴിഞ്ഞ വർഷം വിരമിച-കരുവള്ളി പാത്തിക്കൽ ആയിശ എന്ന ഇമ്മുട്ടിയെ തേടി സംസ്ഥാന സർക്കാറിന്റെ, വനിത രത്നം ‘അംഗീകാരമെത്തി. ,സാമൂഹ്യക്ഷേമ വകുപ്പ് 2016ൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച അംഗണവാടി ഹെൽപ്പർ കു ള്ള അവാർഡ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് […]

Read More

അല്‍ ഫഖീഹ്‌ ക്വിസ്‌ മത്സരം ഒന്‍പത്‌ കേന്ദ്രങ്ങളില്‍

09-Mar-2017 ചെമ്മാട്‌: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ഫിഖ്‌ഹ്‌ ആന്റ്‌ ഉസ്വൂലുല്‍ ഫിഖ്‌ഹ്‌ ഏപ്രില്‍ 16ന്‌ സംഘടിപ്പിക്കുന്ന ഫത്‌ഹുല്‍ മുഈന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടത്തുന്ന അല്‍ ഫഖീഹ്‌ അഖില കേരള ക്വിസ്‌ മത്സരത്തിന്റെ ആദ്യ റൗണ്ട്‌ ഒന്‍പത്‌ ജില്ലാ കേന്ദ്രങ്ങളിലായി നടക്കും. ആദ്യ റൗണ്ട്‌ മാര്‍ച്ച്‌ 26നും ഫൈനല്‍ റൗണ്ട്‌ ഏപ്രില്‍ 2നുമാണ്‌ നടക്കുക. മാലിക്‌ ദീനാര്‍ ഇസ്‌ലാമിക്‌ അക്കാദമി തളങ്കര(കാസര്‍കോട്‌), ദാറുല്‍ ഫലാഹ്‌ ഇസ്‌ലാമിക്‌ അക്കാദമി തളിപ്പറമ്പ്‌(കണ്ണൂര്‍), ശിഹാബ്‌ തങ്ങള്‍ ഇസ്‌ലാമിക്‌ അക്കാദമി വാകേരി(വയനാട്‌), […]

Read More

കാട്ടുതീ നിയന്ത്രിക്കുന്നതിന്‌ ഫയര്‍ മോണിറ്ററിംങ്‌ സെല്‍ പ്രവര്‍ത്തനം തുടങ്ങി

06-Mar-2017 കാട്ടുതീ യഥാസമയം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ്‌ ആസ്ഥാനത്ത്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫയര്‍ മോണിറ്ററിംങ്‌ സെല്‍ പ്രവര്‍ത്തനം തുടങ്ങി. ഡെറാഡൂണിലെ ഫോറസ്റ്റ്‌ സര്‍വ്വേ ഓഫ്‌ ഇന്ത്യ ഉപഗ്രഹത്തിന്റെ സഹായത്തോടെ കാട്ടുതീ സംബന്ധിച്ച്‌ ലഭ്യമാക്കുന്ന വിവരങ്ങള്‍ സെല്ലില്‍ സ്വീകരിക്കുകയും ഇവ ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥര്‍ക്ക്‌ അപ്പോള്‍ തന്നെ എസ്‌.എം.എസ്‌. സന്ദേശത്തിലൂടെ കൈമാറുകയും ചെയ്യുന്നു. കാട്ടുതീ സംബന്ധിച്ച വിവരശേഖരണത്തിനും തുടര്‍ നടപടികള്‍ക്കുമായി കേരളത്തിലെ 36 വനം ഡിവിഷനുകളിലും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ ഏകോപനം, കൈമാറുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ […]

Read More

മനം നിറഞ്ഞു മലപ്പുറം

05-Mar-2017 മലപ്പുറം : ധനകാര്യ മന്ത്രി ദോ.തോമസ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ മലപ്പുറത്തിനു മനം നിറഞ്ഞു. സമഗ്ര വികസനം സാധ്യമാക്കാനുള്ള വിവിധ പദ്ധതികള്‍ക്കാണ് ഇത്തവണത്തെ ബഡ്ജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. മലപ്പുറം കോട്ടപ്പടി ഓവര്‍ബ്രിഡ്ജിനു അമ്പത് കോടി രൂപ വകയിരുത്തിയത് മലപ്പുറത്തെ ഗതാഗത കുരുക്കിന് ഒരു ശാശ്വത പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് തദ്ദേശവാസികള്‍. പോലീസ് സ്റ്റേഷന്റെ മുന്നില്‍ നിന്ന് ആരംഭിച്ചു കിഴക്കേത്തല ചെത്തുപാലത്തില്‍ അവസാനിക്കുന്ന രീതിയില്‍ ആണ് ഓവര്‍ബ്രിഡ്ജ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗതാഗത കുരുക്ക് മൂലം ശ്വാസം മുട്ടുന്ന […]

Read More

പരീക്ഷ എഴുതുന്നകുട്ടികളുടെ രക്ഷിതാക്കള്‍ക്ക്‌ ചൈല്‍ഡ്‌ ലൈന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍

വേനല്‍ചൂടും പരീക്ഷച്ചൂടും കനത്തതോടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പൊതുപരീക്ഷകളെ നേരിടാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്നതിനും ചൈല്‍ഡ്‌ ലൈനിന്റെ നിര്‍ദേശങ്ങള്‍. 1. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍ നിന്ന്‌ നിര്‍ബന്ധമായും കൊടുത്തയക്കുക. നിലവാരമില്ലാത്ത പ്ലാസ്റ്റിക്‌ ബോട്ടിലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക. 2. പരീക്ഷാര്‍ത്ഥികള്‍ക്കു പകര്‍ച്ചവ്യാധികളും മറ്റുനിര്‍ജ്ജലീകരണവും (De hydration) ഉണ്ടാവാതിരിക്കാന്‍ ധാരാളം തിളപ്പിച്ചാറിയ വെള്ളം നല്‍കുക. 3. പരീക്ഷാര്‍ത്ഥികള്‍ പുറത്തുനിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത്‌ തീര്‍ത്തും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 4. പരീക്ഷ എഴുതുന്ന […]

Read More

കാച്ചിനിക്കാട് ശ്രീ മുത്തന്‍ ക്ഷേത്രം ആറാട്ടുവേല മഹോത്സവം

03-Mar-2017 മക്കരപ്പറമ്പ്: കാച്ചിനിക്കാട് ശ്രീ മുത്തന്‍ ക്ഷേത്രത്തിലെ ആറാട്ടുവേല മഹോത്സവം മാര്‍ച്ച് 5, 6 തിയ്യതികളില്‍ നടക്കും. ഞായറാഴ്ച രാവിലെ 7 ന് ഉപദേവപൂജയോടെ ചടങ്ങുകള്‍ തുടങ്ങും. 6ന് ദീപാരാധന, 6.30 ന് ആയുധം പൂ ചാര്‍ത്തല്‍, 7 ന് തായമ്പക, 9.30 ന് ആറങ്ങോടരെ വരവേല്‍ക്കല്‍, 10ന് പുറത്തേക്ക് എഴുന്നള്ളിക്കല്‍, 11 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 വരെ വിവിധ ദേശങ്ങളില്‍ നിന്നുളള കുടവരവുകള്‍ എന്നിവയുണ്ടാകും. തിങ്കളാഴ്ച പുലര്‍ച്ചെ 4 മുതല്‍ ആറങ്ങോടന്‍ സ്ഥാനക്കാരുടെ തോറ്റം […]

Read More

പൊതുവിതരണ സമ്പ്രദായം ആധാര്‍ അധിഷ്‌ഠിതമാകുന്നു

02-Mar-2017 മലപ്പുറം : ‘എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പൊതുവിതരണ കേന്ദ്രങ്ങള്‍ ആധാര്‍ അധിഷ്‌ഠിത സംവിധാനത്തിലേക്ക്‌ മാറ്റുന്നതിന്റെ ജില്ലാ തല ഉദ്‌ഘാടനം സന്‍സദ്‌ ആദര്‍ശ്‌ ഗ്രാമ്‌ യോജന പദ്ധതി നടപ്പാക്കുന്ന കരുളായില്‍ പി.വി. അബ്‌ദുല്‍ വഹാബ്‌ എം.പി നിര്‍വഹിച്ചു. പദ്ധതിയുടെ ആദ്യ വിതരണം ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍വഹിച്ചു. കേരള ഗ്രാമീണ ബാങ്കുമായി സഹകരിച്ചാണ്‌ ഈ സംവിധാനം ജില്ലയില്‍ നടപ്പിലാക്കുന്നത്‌. കരുളായി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിശാരിയില്‍ അസൈനാര്‍ അധ്യക്ഷനായി. കേരള […]

Read More

നെഹ്‌റു യുവ കേന്ദ്രയില്‍ 354 വളണ്ടിയര്‍മാരുടെ ഒഴിവ്‌

28-Feb-2017 കേന്ദ്ര യുവജന കായിക മന്ത്രാലയത്തിനു കിഴിലുള്ള സംസ്ഥാനത്തെ നെഹ്‌റു യുവ കേന്ദ്ര ഓഫീസുകളില്‍ 354 വളണ്ടിയര്‍മാരുടെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്‌ മുഖ്യചുമതല. ജില്ലകളിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തനം പരിപോഷിപ്പിക്കുന്നതിനും യുവജനപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനും വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. അതത്‌ ജില്ലകളിലെ കലക്ടര്‍മാര്‍ ചെയര്‍മാനായ സമിതി നടത്തുന്ന കൂടിക്കാഴ്‌ച വഴിയാണ്‌ നിയമനം. താത്‌പര്യമുള്ള പത്താംക്ലാസ്‌ പാസ്സായ 18 നും 29 മധ്യേ പ്രായമുള്ള യുവതി -യുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്‌ […]

Read More

വെഞ്ചാലി കാപ്പിലെ വെള്ളം വറ്റി മീൻ പിടത്തകാരുടെ ചാകര !!!

26-FEb-2017 ചെറുമുക്ക് : തിരുരങ്ങാടി താലൂക്കിലെ നെല്ലറകളിലൊന്നായ വെഞ്ചാലി കാപ്പ് വർഷങ്ങൾക്ക് ശേഷം വറ്റി ചെറുമുക്ക് – കൊടിഞ്ഞി – കുണ്ടുർ – തിരുരങ്ങാടി- കക്കാട് – ചുള്ളിപ്പാറ-കരുമ്പിൽ എന്നി ഭാഗങ്ങളിലേക്കുളള കൃഷിക്കാവശ്യമായ വെള്ളം ഈ കാപ്പിൽ നിന്നാണ് വന്നിരുന്നത് – എന്നാൽ സാധാരണ കൃഷി കൊയ്തെടുത്തതിന് ശേഷമണ് വെഞ്ചാലി കാപ്പ് വറ്റാറുള്ളത് ഈ പ്രാവശ്യം കതിർ ഇടുന്നതിന്ന് മുമ്പേ വെള്ളം വറ്റി – കാപ്പിലേയും വെഞ്ചാലി വയലിലെയും വെള്ളം തടഞ്ഞു നിർത്താൻ പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയേയും നന്നമ്പ്ര […]

Read More

യുവജനങ്ങള്‍ സാമൂഹിക മാറ്റത്തിനായി പ്രവര്‍ത്തിക്കണം : സി.മമ്മുട്ടി എം.എല്‍.എ

25-Feb-2017 മലപ്പുറം : സാമൂഹിക മാറ്റത്തിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ യൂത്ത് ക്ലബ് പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്ന് സി.മമ്മുട്ടി എം.എല്‍.എ. അഭ്യര്‍ഥിച്ചു. മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കൊടക്കല്‍ മലബാര്‍ ഹെല്‍ത്ത് കെയര്‍ ആന്‍ഡ് റിസര്‍ച് സെന്ററില്‍ സംഘടിപ്പിച്ച യുവജന നേതൃത്വ പരിശീലന ക്യാംപ് ഉല്‍ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ് അധ്യക്ഷനായി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ ഗോഡ്‌ലി, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ […]

Read More

എച്ച്‌ വണ്‍ എന്‍ വണ്‍ പനി: ജാഗ്രത പാലിക്കണം- ഡി.എം.ഒ

23-Feb-2017 മലപ്പുറം : ജില്ലയില്‍ നിന്നും എച്ച്‌ 1 എന്‍ 1 പനി റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധത്തിന്‌ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്‌, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധനയ്‌ക്ക്‌ വിധേയമാകുകയും ചികിത്സ തേടുകയും വേണം. എച്ച്‌1 എന്‍1 പനി ലക്ഷണമുള്ളവര്‍ ജനസമ്പര്‍ക്കം ഒഴിവാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ച്‌ വായും മൂക്കും മറയ്‌ക്കുക, വൃത്തിയില്ലാത്ത പ്രതലത്തില്‍ തൊട്ടതിന്‌ ശേഷം […]

Read More

ഹജ്ജ് എംബാർക്കേഷൻ പോയിൻറ് പുനസ്ഥാപിക്കാത്തത് സർക്കാറിന്റെ അനാസ്ഥ: ഉമ്മൻ ചാണ്ടി.

22-FEb-2017 കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുനസ്ഥാപിക്കാത്തതിന് കാരണം സർക്കാർ അനാസ്ഥയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കരിപ്പൂരിൽ എം കെ രാഘവൻ എം പി യുടെ നേതൃത്വത്തിൽ നടന്ന മലബാർ മേഖലയിലെ യുഡിഎഫ് ജനപ്രതിനിധികളുടെ പ്രതിഷേധസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ളത് മലബാർ മേഖലയിൽ നിന്നാണ്.റൺവെ നവീകരണത്തിന്റെ പേര് പറഞ്ഞായിരുന്നു ഹജ്ജ് സർവീസ് ഇവിടെ നിന്നും മാറ്റിയത്. എന്നാൽ റൺവെ ബലപ്പെടുത്തൽ പൂർത്തിയായിട്ടും മറ്റ് അടിസ്ഥാന […]

Read More

വൈദ്യര്‍ മഹോത്സവം; ചലചിത്രമേള ജീവകാരുണ്യത്തിന്‌ വേദിയായി

20-Feb-2017 കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചലചിത്രമേള ജീവകാരുണ്യത്തിന്‌ വേദിയായി. മാപ്പിളകലാകാരനായിരുന്ന ബക്കര്‍ എടക്കഴിയൂരിനുള്ള സഹായധനസമാഹരണം നടന്നു. ബക്കര്‍ രചിച്ച അറബനമുട്ട്‌ ചിട്ടകളും പാട്ടുകളും പുസ്‌തകം വില്‍പ്പന നടത്തിയതില്‍ നിന്നുള്ള വരുമാനവും പരിപാടിക്കെത്തിയവരില്‍ നിന്ന്‌ സമാഹരിച്ച തുകയും അടുത്ത ദിവസം ബക്കറിന്‌ കൈമാറുമെന്ന്‌ അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. പ്രവാസത്തിന്റെ കെടുതികള്‍ അനുഭവിച്ച നാട്ടിലെത്തിയ കറുമ്പനെന്ന ദളിതന്‌ മതപരിവര്‍ത്തനം മൂലം നേരിടേണ്ടി വന്ന ദുരിതങ്ങള്‍ ഇതിവൃത്തമാക്കിയ മൂന്നാം നാള്‍ ഞായറാഴ്‌ച എന്ന സിനിമയാണ്‌ മേളയില്‍ പ്രദര്‍ശിപ്പിച്ചത്‌ ടി.എ. […]

Read More

തദ്ദേശ മിത്രം അവലോകന യോഗം

17-Feb-2017 ലോകബാങ്ക്‌ സഹായത്തോടെ തദ്ദേശ മിത്രം വഴി ജില്ലയില്‍ സമയബന്ധിതമായി നടപ്പാക്കേണ്ട പദ്ധതികളുടെ പ്രവര്‍ത്തന അവലോകനം കലക്ടറേറ്റ്‌ സമ്മേളന ഹാളില്‍ നടന്നു. തദ്ദേശമിത്രം ഡെപ്യൂട്ടി പ്രൊജക്ട്‌ ഡയറക്ടര്‍ ഡോ.വി.പി സുകുമാരന്‍, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, ജില്ലാ പ്ലാനിങ്‌ ഒഫീസര്‍ കെ. ജയപാല്‍, ഡി.ഡി.പി .ഒ ശ്രീലത, എ.ഡി.പി നവാസ്‌, ഐ.കെ.എം ജില്ലാ കോഡിനേറ്റര്‍ എം.പി രാജന്‍, തദ്ദേശ മിത്രം റീജ്യണല്‍ കോര്‍ഡിനേറ്റര്‍ ബൈജു എബി, ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ്‌ കുമാര്‍, സ്‌നിഗ്‌ത, വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള […]

Read More

‘ഭരണഭാഷ – മാതൃഭാഷ’ സെമിനാര്‍ നടത്തി

16-Feb-2017 മലപ്പുറം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭരണഭാഷ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭരണഭാഷ – മാതൃഭാഷ എന്ന വിഷയത്തില്‍ ജില്ലാ സഹകരണ ബാങ്ക്‌ ഹാളില്‍ സെമിനാര്‍ നടത്തി. ജോയിന്റ്‌ രജിസ്‌ട്രാര്‍ എ. അബ്‌ദു റഷീദ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഉണ്ണി ആമപ്പാറക്കല്‍ വിഷയാവതരണം നടത്തി. ജില്ലയിലെ സഹകരണ വകുപ്പ്‌ ജീവനക്കാരുടെ സൃഷ്‌ടികള്‍ അടങ്ങിയ പ്രസിദ്ധീകരണം ‘കൈത്തിരി’യുടെ പ്രകാശനം ജോയിന്റ്‌ ഡയറക്‌ടര്‍ കെ.പി. ഉഷയില്‍ നിന്നും ജോയിന്റ്‌ ഡയറക്‌ടര്‍ എം.ടി ദേവസ്യ ഏറ്റുവാങ്ങി നിര്‍വഹിച്ചു. ചര്‍ച്ചയില്‍ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരായ […]

Read More

എ.അബ്‌ദുല്‍ ലത്തീഫ്‌ മികച്ച ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി

16-Feb-2017 സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിമാരായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മുന്‍ സെക്രട്ടറി എ. അബ്‌ദുല്‍ ലത്തീഫിനെയും കൊല്ലം ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി അനില്‍ കുമാറിനെയും സംസ്ഥാന സര്‍ക്കാര്‍ തിരെഞ്ഞെടുത്തു. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ്‌ അവാര്‍ഡ്‌. ഫെബ്രുവരി 19 ന്‌ കണ്ണൂരില്‍ നടക്കുന്ന പഞ്ചായത്ത്‌ ദിനാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷവും മികച്ച ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്കുള്ള അവാര്‍ഡ്‌ എ.അബ്‌ദുല്‍ ലത്തീഫിന്‌ ലഭിച്ചിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിന്‌ തുടര്‍ച്ചയായി മൂന്ന്‌ വര്‍ഷം ഏറ്റവും […]

Read More

പാലിയെറ്റിവ് കെയര്‍ നെഴ്സുമാര്‍ക്കുള്ള ബ്ലാഡര്‍ കെയര്‍ കൈപുസ്തകം പ്രകാശനം ചെയ്തു

14-Feb-2017 മലപ്പുറം : ഇനീഷിയെറ്റിവ് ഇന്‍ പാലിയേറ്റിവ് കെയര്‍ ട്രെയിനിംഗ് സെന്‍റര്‍ കമ്മ്യൂണിറ്റി റിസോഴ്സ് സെന്‍റര്‍ ഇന്‍ പാലിയേറ്റിവ് കെയര്‍ ഗൃഹ കേന്ദ്രീകൃത പരിചരണം മികവുറ്റതാക്കാന്‍ പാലിയെറ്റിവ് കെയറില്‍ പ്രവര്‍ത്തിക്കുന്ന നേഴ്സുമാരുടെ തുടര്‍ പഠനങ്ങള്‍ സഹായകരമാകാവുന്ന കൈപുസ്തകം എം.ഐ.പി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് എം.പി.മുഹമ്മദലിവാഴയൂര്‍ സമീര്‍ വെട്ടത്തൂരിനു നല്‍കി പ്രകാശനം ചെയ്തു. എം.ഐ.പി സെന്‍ട്രല്‍ സെക്രട്ടറി മുസ്തഫ വളാഞ്ചേരി , ശമീര്‍ മേലാറ്റൂര്‍, ബാബു ശരീഫ്, അബ്ദുല്‍ മജീദ്‌. ഇ,മുനീര്‍ മുസ്തഫ.പി, വി.പി.എം സാലിഹ്, അബ്ദുല്‍ ഫസല്‍.പി […]

Read More

മോയിൻകുട്ടി വൈദ്യർ മഹോത്സവത്തിന് തുടക്കമായി

14-Feb-2017 കൊണ്ടോട്ടി: ഇശലിന്റെ നാട്ടിൽ പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന മഹാകവി മോയിൻകുട്ടി വൈദ്യർ മഹോത്സവത്തിന് വർണാഭമായ തുടക്കം. മഹോത്സവം ടി.വി. ഇബ്രാഹി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈദ്യർ അക്കാദമി ചെയർമാൻ ടി.കെ.ഹംസ അധ്യക്ഷനായി. നഗരസഭാധ്യക്ഷൻ സി.കെ. നാടിക്കുട്ടി. എ.ഡി.എം. പി. സയ്യിദ് അലി, പി. അഹമ്മദ് കബീർ, അഡ്വ. കെ.കെ. സമദ്, യു.കെ. മമ്മദിശ, സി. അയ്യപ്പൻ, എൻ. പ്രമോദ് ദാസ്, ആസാദ് വണ്ടൂർ, റസാഖ് പയമ്പ്രോട്ട് എന്നിവർ പ്രസംഗിച്ചു. കെ.വി. അബൂട്ടി വൈദ്യർ കൃതിയിൽ നിന്നുള്ള […]

Read More

യൂണിയനുകളുടെ ബാഹുല്യം തൊഴിലാളിവര്‍്‌ഗത്തിന്റെ താത്‌പര്യസംരക്ഷണത്തിന്‌ വിഘാദം : ആര്യാടന്‍മുഹമ്മദ്‌

11-Feb-2017 മലപ്പുറം : യൂണിയനുകളുടെ ബാഹുല്യം തൊഴിലാളിവര്‍്‌ഗത്തിന്റെ താത്‌പര്യസംരക്ഷണത്തിന്‌ വിഘാദം സൃഷ്‌ടിക്കുന്നതായി മുന്‍മന്ത്രി ആര്യാടന്‍മുഹമ്മദ്‌ അഭിപ്രായപ്പെട്ടു. കാറ്റഗറി യൂണിയനുകളും ജാതിയുടേയും മതത്തിന്റേയും പേരിലുള്ള യൂണിയനുകളും തൊഴിലാളിവര്‍ഗത്തിന്റെ താത്‌പര്യസംരക്ഷണത്തിന്‌ വിലങ്ങായി മാറിയിട്ടുണ്ട്‌. കെ പി എസ്‌ ടി എ സംസ്ഥാനസമ്മേളനത്തിന്റെഭാഗമായുള്ള ട്രേഡ്‌ യൂണിയന്‍ സുഹൃദ്‌സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കിയത്‌ ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസാണ്‌.ഇവര്‍ക്കായി നിയമനിര്‍മ്മാണം ഉണ്ടാക്കിയതും കോണ്‍ഗ്രസ്സാണ്‌.എന്നാല്‍ ഭരണഘടനയിലെ ഡയറക്‌ട്‌പ്രിന്‍സിപ്പിളിലെ തൊഴില്‍സംരക്ഷണനിയമങ്ങള്‍ പലതും നടപ്പാക്കാന്‍ നമുക്ക്‌ ഇനിയുംസാധിച്ചിട്ടില്ലെന്ന്‌അദ്ദേഹംപറഞ്ഞു. കെ പി എസ്‌ ടി എ […]

Read More

അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങൾ

10-Feb-2017 മനാമ:കാലത്തിന്റെ ചുവരെഴുത്ത് വായിച്ചു പുതു തലമുറയ്ക്ക് ദിശാ ബോധം നൽകാനും അച്ചടക്കമുള്ള സമൂഹത്തിന്റെ സൃഷ്ടിപ്പിനും സമന്വയ വിദ്യ അനിവാര്യമാണെന്നും അത്തരത്തിലുള്ള സമൂഹത്തിനു മാത്രമെ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സാധിക്കുകയുള്ളുവെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.സമസ്ത ബഹ്റൈന്‍ മനാമ മദ്റസാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി ബഹ്റൈന്‍ തല പ്രചാരണ കൺവെൻഷൻ ഉത്ഘാടനംചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം. കാലത്തിന്‍റെ മാറ്റം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വളർത്തി കൊണ്ടുവരുന്നതിൽ നാം പ്രധാന പങ്കുവഹിക്കണമെന്നും […]

Read More

ഉണ്യാലില്‍ സമാധാനം നിലനിര്‍ത്താന്‍ ക്രിമിനലുകളെ പിടികൂടണം: സിപിഐ എം

09-Feb-2017 മലപ്പുറം : താനൂരിന്റെ തീരപ്രദേശത്ത് നിരന്തരം അക്രമം നടത്തി സമാധാന ജീവിതം തകര്‍ക്കുന്ന മുസ്ലിംലീഗിലെ ക്രിമിനലുകളെയും അതിന് പിന്തുണ നല്‍കുന്നവരേയും ഉടന്‍ പിടികൂടണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൂട്ടക്കൊല നടത്താനുണ്ടായ ശ്രമം മുസ്ലിംലീഗിന്റെ താലിബാനിസമാണ് വ്യക്തമാക്കുന്നത്. താനൂരിന്റെ തീരങ്ങളില്‍ തങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരെയെല്ലാം ആക്രമിക്കാനാണ് ലീഗ് മുതിരുന്നത്. കാല്‍ക്കീഴിലെ മണ്ണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വെപ്രാളമാണ് അതിന് പ്രേരിപ്പിക്കുന്നത്. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണിത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷമാണ് ഇത് […]

Read More

‘ഫോര്‍ ദ പീപ്പിള്‍’ പരാതി പരിഹാര സെല്‍

08-Feb-2017 മലപ്പുറം : തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും വേണ്ടി ‘ഫോര്‍ ദ പീപ്പിള്‍’ എന്ന പേരില്‍ കേരള സര്‍ക്കാര്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചിട്ടുണ്ട്‌. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ സേവന ലഭ്യതയ്‌ക്ക്‌ അനാവശ്യമായ കാലതാമസം നേരിടുന്നത്‌ സംബന്ധിച്ചോ അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പരമാവധി തെളിവു സഹിതം http://pglsgd.kerala.gov.in എന്ന സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യാവുന്നതാണ്‌. തെറ്റായ വിവരങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. Share this post:

Read More

എം.എസ്.എഫ്.പ്രതിഷേധ പ്രകടനം നടത്തി

07-Feb-2017 തൂത: ഇരുപത്തിയാറ് ദിവസമായി ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തെ സർക്കാറിന്റെ സകല സംവിധാനങ്ങളും, സന്നാഹങ്ങളും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന വിദ്യാർത്ഥി വിരുദ്ധ നടപടിക്കെതിരെ കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്‌ യോഗ സ്ഥലത്തേക്ക്‌ മാർച്ച്‌ നടത്തിയ എം.എസ്‌.എഫ്‌ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ്‌ ചെയ്ത പോലീസ്‌ നടപടിയിൽ പ്രതിഷേധിച്ച് ആലിപ്പറമ്പ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി തൂതയിൽ പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറി മുബാറക്ക് മലയിൽ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയും സർക്കാരും പാചകറാണിയുടെ ധാർഷ്യടത്തിന് […]

Read More

പരപ്പനങ്ങാടി വികസനസെമിനാര്‍ വന്‍ജനപ്രാതിനിധ്യംകൊണ്ട് ശ്രദ്ധേയമായി

05-Feb-2017 പരപ്പനങ്ങാടി : തിരുരങ്ങാടി നിയോജക മണ്ഡലത്തിന്‍റെ സമഗ്രവികസന൦ ലക്ഷ്യമാക്കി പദ്ധതി രുപികരണത്തിനായി സ൦ഘടിപ്പിച്ച പരപ്പനങ്ങാടി നഗരസഭ ജനപക്ഷ വികസന സെമിനാര്‍ വര്‍ദ്ധിച്ച തോതിലുള്ള ജന പാതിനിദ്ധ്യം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.സെമിനാര്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിജയകുമാര്‍ ഉല്‍ഘാടനം ചെയ്തു.പി.കെ.അബ്ദുറബ്ബ് അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് മാന്വലിന്റെ തടവുകാരായി ജനം മാറിയിരിക്കുകയാണെന്നുംഞങ്ങളുടെ വികസന സ്വാതന്ത്ര്യത്തിനു തുരങ്കം വെക്കുന്ന കാലതാമാസമെന്ന കിരാതനായ പി.ഡബ്ല്യുഡി മാന്വല്‍ മാറ്റാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും വിജയകുമാര്‍ പറഞ്ഞു.വികസനവുമായി ബന്ധപ്പെട്ട സംഘടനകളുടെയും വ്യക്തികളുടെയും മുന്നൂറോളം നിര്‍ദേശങ്ങളും അപെക്ഷകള്മാണ് […]

Read More

നിരോധിത ഹാന്‍സ് പിടികൂടി

04-Feb-2017 പെരിന്തല്‍മണ്ണ: പുലാമന്തോള്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ കടകളിലും പെരിന്തല്‍മണ്ണ മാര്‍ക്കറ്റിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ നിരോധിത ഹാന്‍സ് പിടികൂടി. സംഭവത്തില്‍ 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 40 കിലോ പുകയില ഉത്പന്നങ്ങളും 3000 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു. സ്‌കൂള്‍ കുട്ടികള്‍ക്ക് ഹാന്‍സ് ലഭിക്കുന്നതായി സ്‌കൂള്‍ ലഹരിവിരുദ്ധ പരാതിപ്പെട്ടിയില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും രഹസ്യനീക്കത്തിലുമാണ് മൂവായിരം പാക്കറ്റ് ഹാന്‍സ് സഹിതം പനങ്ങാങ്ങര പടിക്കപറമ്പില്‍ സമീര്‍ എന്നയാളെ പിടികൂടിയത്. പെരിന്തല്‍മണ്ണയിലെയും പരിസരത്തേയും ചില്ലറ കച്ചവടക്കാര്‍ക്ക് […]

Read More

ഇ അഹമ്മദ് ന്യൂനപക്ഷ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളി

01-Feb-2017 മലപ്പുറം: മികച്ച പാര്‍ലമെന്റേറിയനും ന്യൂനപക്ഷ അവകാശപോരാട്ടങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു ഇ അഹമ്മദ്. സമുദായത്തിന് മുന്നില്‍ അടക്കപ്പെട്ട വാതിലുകളെല്ലാം ഒന്നൊന്നായി അദ്ദേഹം തുറന്നുകൊടുത്തു. അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലെത്തിക്കാന്‍ ദീര്‍ഘദൃഷ്ടിയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. ന്യൂനപക്ഷ ക്ഷേമത്തിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം. 1938 ഏപ്രില്‍ 29ന് കണ്ണൂരിലെ വ്യാപാരി കുടുംബത്തില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും രണ്ടാമത്തെ മകനായാണ് ജനനം. കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് […]

Read More

പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ 2017-18 പ്രഥമ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം ചേര്‍ന്നു

01-Feb-2017 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ 13-ാം പഞ്ചവത്സര പദ്ധിയുമായി ബന്ധപ്പെട്ട്‌ 2017-18 വാര്‍ഷിക പദ്ധതി പ്രഥമ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ യോഗവും ബ്ലോക്ക്‌ പ്രസിഡന്റ്‌ റീന പെട്ടമണ്ണ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ സദക്ക അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ഡവലപ്‌മെന്റ്‌ ഓഫീസര്‍ ടി സുധാകരന്‍, സ്‌റ്റാന്റിഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ അമീര്‍ പാതാരി, സമീറ ചക്കരത്തൊടി, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ മുഹമ്മദ്‌ ഹനീഫ, പ്രസീത, ബ്ലോക്ക്‌ മെമ്പര്‍മാരായ സുഗുണ പ്രകാശ്‌, ജാഫര്‍ മാസ്‌റ്റര്‍, അബ്ദുള്ള, ജനറല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എം. […]

Read More

വ്യവസായ വിവരങ്ങളുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌ വരണം – നിയമസഭാ സ്‌പീക്കര്‍

31-Jan-2017 മലപ്പുറം : നിരവധി പേര്‍ വ്യവസായ സംരംഭകത്വത്തിന്‌ മുന്നിട്ടിറങ്ങുകയും എന്നാല്‍ ആവിശ്യമായ വിവരങ്ങള്‍ പൂര്‍ണമായി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത്‌ വ്യവസായ വിവരങ്ങള്‍ നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടാവേണ്ടത്‌ ആവശ്യമാണെന്ന്‌ നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ ജില്ലാതല സംരംഭക നിക്ഷേപക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കര്‍. സംരംഭകത്വത്തിന്‌ ലക്ഷ്യമിട്ട്‌ എത്തുന്നവര്‍ക്ക്‌ വിശദാംശങ്ങള്‍ ലഭ്യമാക്കാനും ആശങ്കകള്‍ അകറ്റാനും ക്യത്യമായ വിവരങ്ങള്‍ കിട്ടേണ്ടതുണ്ട്‌. വികസിത രാജ്യങ്ങള്‍ ഇത്തരം വ്യവസായ വിവര മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായും […]

Read More

തുഞ്ചന്‍ സ്‌മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം പുരസ്‌കാരം മുംതാസ്‌ സി. പാങ്ങിന്‌

31-Jan-2017 തിരൂര്‍: വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി വേണുഗോപാല്‍ കൊല്‍ക്കത്തയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്താ കൈരളീ സമാജം തുഞ്ചന്‍ സ്‌മാരകത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്‌ മുംതാസ്‌ സി. പാങ്ങിന്റെ കോങ്കണ്ണി പറയുന്നു എന്ന കവിതാ സമാഹാരം അര്‍ഹമായി. മുപ്പത്‌ വയസ്സു കഴിയാത്ത എഴുത്തുകാരുടെ കൃതിക്കുള്ള 15,000 രൂപയും പ്രശസ്‌തിപത്രവുമടങ്ങുന്ന അവാര്‍ഡ്‌, നാളെ (ജനുവരി 31) തുഞ്ചന്‍ ഉത്സവസമാപന സമ്മേളനത്തില്‍ എം.ടി. വാസുദേവന്‍നായര്‍ സമ്മാനിക്കും. Share this post:

Read More

റോഡിന്റെ ശോച്യാവസ്ഥ ജനരോഷമിരമ്പി

30-Jan-2017 കൂട്ടിലങ്ങാടി: വർഷങ്ങളായി തുടരുന്ന കൂട്ടിലങ്ങാടി-പാറടി – ചെലൂർ റോഡിന്റെ ശോച്യാവസ്ഥയിൽ മൗനം തുടരുന്ന അധികാരികൾക്കെതിരെ രാഷ്ട്രീയ- കക്ഷി ഭേദമന്യേ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലുള്ള സൂചനാ പ്രതിഷേധം സമരാഗ്നിയായി. സംസ്ഥാനത്തെ തന്നെ ഏറ്റവും മോശം റോഡുകളിലൊന്നാണിതെന്നാണ് സമരക്കാർ പറയുന്നത്. മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ ചെലൂരിലുള്ള ജല സംഭരണിയിലേക്കുള്ള പൈപ് ലൈൻ സ്ഥാപിക്കാനായി കഴിഞ്ഞ വർഷം ആദ്യ ത്തിൽ അശാസ്ത്രീയമായി റോഡ് കിറിയതാണ് ഇത്ര മോശം അ വസ്ഥയിലാക്കിയത്. എന്നാൽ പദ്ധതി പ്രകാരം പ്രദേശത്തെ ഒരു വീട്ടിൽ പോലും […]

Read More

എംഎല്‍എ ഫണ്ട്‌ ;നടപടിക്രമം വേഗത്തിലാക്കണം – ജില്ലാ വികസന സമിതി.

28-Jan-2017 എം.എല്‍.എമാരുടെ വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്ന തുക വിനിയോഗിക്കുന്നത്‌ സംബന്ധിച്ച നടപടിക്രമം വേഗത്തിലാക്കണമെന്ന്‌ ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗത്ര പുലര്‍ത്തുണമെന്ന്‌ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വരള്‍ച്ച പ്രതിരോധത്തിന്‌ നിയോജകമണ്‌ഡലാടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കണമെന്ന്‌ പി.കെ ബഷീര്‍ എം.എല്‍.എ അറിയിച്ചു. വരള്‍ച്ച രൂക്ഷമാകിനിടയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി കാലതാമസം വരുത്താതെ പദ്ധതി ആവിഷ്‌കരിക്കണം. അതിനായി ബന്ധപ്പെട്ട പഞ്ചായത്തുകളുടെ യോഗം വിളിക്കണമെന്നും ജനപത്രിനിധികള്‍ ആവശ്യപ്പെട്ടു. കുടിവെള്ളം എത്തിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി […]

Read More

അക്രമികൾക്കെതിരെ ശക്തമായ നടപടി – മുഖ്യമന്ത്രി

26-Jan-2017 സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്കരികെ ബോംബെറിഞ്ഞ സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയന്ത്രണം വിട്ട ആക്രമണോത്സുകതയാണിത്. ഈ നടപടിയെ അതിശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. Share this post:

Read More

ഹരിത ഗ്രാമം :ഒരു പരിവര്‍ത്തനത്തിന്റെകഥ

26-Jan-2017 ലേഖകന്‍ : ഗോപകുമാര്‍ പൂക്കോട്ടൂര്‍ ഹരിതഗ്രാമംവെറുമൊരുസങ്കല്‍പകഥയല്ല. തലസ്ഥാന നഗരിയായതിരുവനന്തപുരത്ത്‌ ഫലപ്രദമായ ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ ഹരിതവല്‍ക്കരിക്കപ്പെട്ട പേരൂര്‍ക്കടയെന്ന കൊച്ചു ഗ്രാമത്തിന്റെ അനുഭവ സാക്ഷ്യമാണത്‌. പേരൂര്‍ക്കടയിലെ വിജയകരമായ ദൗത്യത്തിനു ശേഷം മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യ മുള്‍ക്കൊണ്ട്‌ തലസ്ഥാന നഗരിയിലെ വിവിധയിടങ്ങളിലായി 3000 ത്തോളം വീടുകളിലാണ്‌ ഈ പദ്ധതി ആവിഷ്‌കരിച്ചത്‌. നഗരത്തിലെ 14 വാര്‍ഡുകളില്‍ ഉറവിടമാലിന്യ സംസ്‌കരണ സംസ്‌കാരത്തിന്റെ ഈ പുത്തന്‍ ആശയം സാന്നിദ്ധ്യമറിയിച്ചു. പ്ലാസ്റ്റിക്‌, ഇ- മാലിന്യങ്ങളടക്കമുള്ളവയെ എങ്ങനെ ഫലപ്രദമായി നിര്‍മ്മാര്‍ജ്ജനം ചെയ്യാമെന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌ ഹരിതഗ്രാമം. […]

Read More

വേങ്ങരയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍; വനപാലകരെത്തി തെളിവെടുത്തു

26-Jan-2017 വേങ്ങര: വേങ്ങര കുറ്റൂര്‍ പാടത്ത് തിങ്കളാഴ്ച അതിരാവിലേയും വൈകീട്ടും വീണ്ടും പുലിയെ കണ്ടു എന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പാക്കടപ്പുറായയില്‍ ചൊവ്വാഴ്ച വീണ്ടും വനപാലകരെത്തി തെളിവെടുപ്പ് നടത്തി. വനപാലകരെത്തുന്നതിന് തൊട്ട്മുമ്പ് അരീക്കന്‍ സൈഫുദ്ദീന്റെ പുതുതായി നിര്‍മിക്കുന്ന വീടിന്റെ വരാന്തയില്‍ ഉമ്മ ആസ്യ പുലിയെകണ്ടു. ഇന്നലെ സംഭവസ്ഥലത്തെത്തിയ ഡെപ്യൂട്ടിറേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ശശിധരന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.സുബ്രഹ്മണ്യന്‍, വാച്ചര്‍മാരായ മുസ്തഫ, അബ്ബാസ്, നൂറുദ്ദീന്‍, വേങ്ങര പോലീസ് എന്നിവരടങ്ങുന്ന സംഘം നാട്ടുകാരുമൊത്ത് പളളിയാളിതൊടി മുഴുവന്‍ തിരഞ്ഞങ്കെിലും ഒന്നും കണ്ടെത്താനായില്ല. […]

Read More

മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണെന്ന് ഡോ. എം കെ മുനീര്‍ എം എല്‍ എ

25-Jan-2017 മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ നടന്നപ്പോള്‍ എതിരാളിയെ രാഷ്ട്രീയമായി കൊലപ്പെടുത്തി യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റുകാരനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിയിച്ചിരിക്കുകയാണെന്ന് ഡോ. എം കെ മുനീര്‍ എം എല്‍ എ പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയം എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മുമ്പില്ലാത്തവിധം കൂടിയിരിക്കുന്നു. ഇതിനുദാഹരണമാണ് കണ്ണൂരിലെ കൊലപാതകം. പിഞ്ചു കുട്ടികള്‍ക്ക് മുന്നിലൂടെ മൃതദേഹം […]

Read More

ഓര്‍മ്മ മരം നട്ട്‌ പോര്‍ച്ചുഗീസ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍

24-Jan-2017 ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്‌ കേരള സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ ഏക ദിന ഹരിത സന്ദേശ യാത്രയില്‍ പങ്കാളികളായ പോര്‍ച്ചുഗീസ്‌ പരിസ്ഥിതി പ്രവര്‍ത്തകര്‍ വേറിട്ട അനുഭമായി. സന്ദേശ യാത്രക്ക്‌ തുടക്കമിട്ട്‌ പരിയാപുരം സ്‌കൂളില്‍ ഓര്‍മ്മമരം നട്ടുകൊണ്ടാണ്‌ അവര്‍ കേരള ഹരിത കേരള മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്‌. പോര്‍ച്ചുഗീസ്‌ പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ.അയ്‌ന, ചിത്രകാരനും പരിസ്ഥിതി ഫോട്ടോ ഗ്രാഫറുമായ ഫിലിപ്പ്‌, എന്നിവരാണ്‌ ഈ ഉദ്യമത്തില്‍ പങ്കാളികളായത്‌. യഥാര്‍ത്ഥ കലാകാരനു മാത്രമെ […]

Read More

മഞ്ചേരിയില്‍ വീണ്ടും വന്‍ കുഴല്‍പണ വേട്ട : 72 ലക്ഷം രൂപ പിടിച്ചെടുത്തു ജില്ലയില്‍ നിന്നും ഒരു മാസത്തിനിടെ പിടികൂടികൂടയത് 1.64 ലക്ഷം രൂപയുടെ കുഴല്‍ പണം

22-Jan-2017 മഞ്ചേരി: മഞ്ചേരിയില്‍ വീണ്ടും കുഴല്‍ പണ വേട്ട. 72 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍. മഞ്ചേരി നെല്ലിപ്പറമ്പില്‍ നിന്നും കാറില്‍ കുഴല്‍ പണം കടത്തുന്നതിനിടെ മാര്യാട് പുലിക്കുത്ത് മന്‍സൂര്‍ അലി എന്ന കുഞ്ഞിപ്പ (29), മാര്യാട് മുട്ടേങ്ങാടന്‍ മുഹമ്മദ് ഷഹീദ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കാര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്താത്തതിനെ തുടര്‍ന്ന് കാറിന്റെ ഡോര്‍പാഡ് അഴിച്ച് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് പട്ടര്‍കുളം സ്വദേശിയില്‍ […]

Read More

നഗരം ശുചിത്വത്തിലേക്ക് നീങ്ങുമ്പോൾ വൃത്തി കേടാക്കാൻ വന്നവരെ കയ്യോടെ പിടികൂടി

21-Jan-2017 പെരിന്തൽമണ്ണ: കോഴി മാലിന്യങ്ങൾ നിക്ഷേപിക്കാൻ ശ്രമിച്ച നാലു പിക്കപ്പ് വാനുകൾ നാട്ടുകാരും, നഗരസഭാ ആരോഗ്യ വിഭാഗവും ചേർന്ന് പിടികൂടി. എകദേശം 8 ടൺ വരുന്ന മാലിന്യമാണ് മണ്ണാർ മല മാട് റോഡിൽ സിമൻറ് ഗോഡൗണിന് പിൻവശത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിക്ഷേപിക്കാൻ ശ്രമിച്ചത്.പറമ്പിൽ ഒരു വണ്ടി മാലിന്യങ്ങൾ കുഴിച്ചിട്ട നിലയിലും ബാക്കി മൂന്ന്എണ്ണം മാലിന്യം നിറച്ച നിലയിലും ആയിരുന്നു, നാട്ടുകാരുടെയും, കൗൺസിലറുടെയും നേതൃത്വത്തിൽ ആരോഗ്യ വിഭാത്തെവിവരമറിയിക്കുകയും, ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ മുമ്പും ഇത്തരത്തിൽ ഇവിടെ കോഴി […]

Read More

എണ്ണി തിട്ടപെടുത്താനാവാതെ കരിങ്കാളി കൂട്ടങ്ങള്‍ കണ്ണേങ്കാവിലെത്തി

21-Jan-2017 ചങ്ങരംകുളം: എണ്ണി തിട്ടപെടുത്താനാവാതെ കരിങ്കാളി കൂട്ടങ്ങള്‍ കണ്ണേങ്കാവിലെത്തി. വെകീട്ട് നാലരയോടെ ആരംഭിച്ച കരിങ്കാളി വരവ് ആറര വരെ തുടര്‍ന്നു.കണ്ണേങ്കാവിലേക്കുള്ള മുഴുവന്‍ റോഡുകളും കരിങ്കാളികള്‍ കൊണ്ടു നിറഞ്ഞു.ഒറ്റക്കും കൂട്ടാമായും എത്തിയ കരിങ്കാളി കൂട്ടങ്ങള്‍ കണ്ണേങ്കാവ് മൈതാനം നിറഞ്ഞാടി.രാവിലെ മുന്നര മണിക്ക് വിശേഷാല്‍ പൂജയോടെ ആരംഭിച്ചു. ഒമ്പത് മണിയോടെ പറ നിറക്കലും ഒന്നര മണിയോടെ എഴുന്നള്ളിപ്പും കൂടാതെ വിവിധ കമ്മറ്റികളുടെ വരവ് പൂരവും, വെകീട്ട് ഏഴ് മണിയോടെ മൂന്ന് കമ്മറ്റികളുടെ കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു. Share this post:

Read More

ദേശീയപാതാ വികസനം: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പരിഹരിച്ച ശേഷം – ജില്ലാ കലക്‌ടര്‍

20-Jan-2017 മലപ്പുറം : ദേശീയപാതാ വികസനം അത്യാവിശ്യമാണെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച്‌ പരിഹരിച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളുയെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ദേശീയ പാത കടന്ന പോകുന്ന പ്രദേശത്തെ ജനപ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്‌ടര്‍. ജനങ്ങള്‍ക്ക്‌ ഭൂമി നഷ്‌ടപ്പെടുകയാണെങ്കില്‍ ഉചിതമായ നഷ്‌ടപരിഹാരം ഉറപ്പാക്കും. ജനങ്ങളെ പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. ആരാധനാലയങ്ങള്‍, ശ്‌മശാനങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കികൊണ്ടായിരിക്കും പാത നിര്‍മ്മിക്കുക. […]

Read More

ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിങ്‌ നടന്നു

18-Jan-2017 മലപ്പുറം : സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കിടപ്പിലായ രോഗികള്‍കളുടെ സഹായികള്‍ക്ക്‌ നല്‍കുന്ന ആശ്വാസ കിരണം സ്‌കീമിലുള്ള തുക ജനുവരി 30നകം നല്‍കാന്‍ വയോമിത്രം ജില്ലാ കോഡിനേറ്ററോട്‌ ജില്ലാകലക്‌ടര്‍ അമീത്‌ മീണ നിര്‍ദ്ദേശിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന നാഷണല്‍ ട്രസ്റ്റിന്റെ ലോക്കല്‍ ലെവല്‍ കമ്മിറ്റി സിറ്റിംഗില്‍ അറിയിച്ചതാണ്‌ ഇത്‌. പരിഗണനക്ക്‌ വന്ന രണ്ട്‌ കേസുകളിലാണ്‌ സഹായികള്‍ക്ക്‌ തുക ലഭിക്കുന്നില്ലെന്ന്‌ അറിയിച്ചത്‌.സിറ്റിംഗില്‍ 17 കേസുകള്‍ കമ്മിറ്റി പരിഗണിച്ചു. ഇതില്‍ 16 എണ്ണത്തിലും തീര്‍പ്പ്‌ കല്‍പ്പിച്ചു. പങ്കെടുത്തവര്‍ക്ക്‌ ലീഗല്‍ ഗാര്‍ഡിയന്‍ ഷിപ്പും […]

Read More

പാട്ടുത്സവ നഗരിയിലെ വാഹന പാര്‍ക്കിംഗിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി

18-Jan-2017 നിലമ്പൂര്‍: പാട്ടുത്സവ നഗരിയിലെ വാഹന പാര്‍ക്കിംഗിന് അമിത ഫീസ് ഈടാക്കുന്നതായി പരാതി. പാട്ടുത്സവ നഗരിയില്‍ എത്തുന്ന സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിംഗിനായി ഒരുക്കിയിട്ടുള്ള സ്ഥലങ്ങളില്‍ തോന്നിയതുപോലുളള ഫീസ് ഈടാക്കുന്നത്. ഈടാക്കാവുന്ന ഫീസിനെക്കുറിച്ച് പോലീസ് നേരത്തെ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് അമിതമായ ചാര്‍ജ് ഈടാക്കുന്നത്. നഗരിക്ക് സമീപം പത്തിടങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതില്‍ ചിലയിടങ്ങളില്‍ മാത്രമാണ് അമിതമായ ഫീസ് ഈടാക്കുന്നത്. ബൈക്കിന് 20, ഓട്ടോറിക്ഷക്ക് 30, കാറിന് 40 എന്നിങ്ങനെയാണ് ചാര്‍ജ്. പ്രിന്റ് ചെയ്ത ടിക്കറ്റുകള്‍ […]

Read More

പതിനെട്ട്‌ വയസ്‌ പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം : കലക്ടര്‍ അമിത്‌ മീണ

16-Jan-2017 വേങ്ങര. പതിനെട്ട്‌ വയസ്‌ പൂര്‍ത്തിയായ എല്ലാവരും തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ജില്ലാ കലക്ടര്‍ അമിത്‌ മീണ.വേങ്ങര ഗവര്‍മെന്റ്‌ ബോയ്‌സ്‌ ഹൈസ്‌കൂളില്‍ ഏഴാമത്‌ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി 17 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സംഘടിപ്പിച്ച മുഖാമുഖം ജില്ലാതല ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു.ജില്ലയില്‍ 1000 പുരുഷന്‍മാര്‍ക്ക്‌ 1096 എന്ന നിരക്കിലാണ്‌ സ്‌ത്രീ അനുപാതമെങ്കിലും സമ്മദിനാവകാശത്തിലിത്‌ 1021 എന്ന നിരക്കിലാണ്‌.ഏറ്റവും കുറവുള്ളത്‌ വേങ്ങര, ഏറനാട്‌, കുണ്ടോട്ടി, മലപ്പുറം, വള്ളിക്കുന്ന്‌, തിരൂരങ്ങാടി അസംബ്ലി മണ്ഡലങ്ങളിലാണ്‌.സ്‌ത്രീകളും […]

Read More

മദ്രസകളും ഇനി സ്മാര്‍ട്ട്‌ ആകുന്നു

16-Jan-2017 [ Shameer Ramapuram ] വടക്കാങ്ങര: വെള്ള ചോക്കും മരത്തിൽ തീർത്ത എഴുത്തു ബോർഡുകളിലുമുള്ളപാരമ്പര്യ മദ്റസ പഠന രീതികളിൽ നിന്ന് മാറികൊണ്ട് പുതുമകൾ ഉൾകൊണ്ടുള്ള ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂമുകൾ സ്ഥാപിച്ചു മദ്റസകളും മാതൃകയാവുന്നു മതപഠന വിഷയങ്ങളിലെ പരിശിലനങ്ങളിലൂടെയും ചരിത്ര അനുഭവങ്ങളിലൂടെയും നിർബന്ധമായും പഠിക്കേണ്ട സിലമ്പസുകളാണ് സ്മാർട്ട് ക്ലാസിലുടെ വിദ്യാർത്ഥികൾക്ക് ലഭിക്കുക. കംബ്യൂട്ടർ, എൽ.സി.ഡി പ്രൊജക്ടർ, സൗണ്ട് സിസ്റ്റങ്ങൾ, വൈറ്റ് ബോർഡുകൾ .ശിശു സൗഹൃദ ചിത്രങ്ങൾ സഹിതമുള്ള ജിവിതസന്ദേശങ്ങൾ പകർത്തിയ ചുമർ ആകർശണീയമാക്കൽ ഉൾപെടെ ഒരു […]

Read More

വിമുക്തി: ജില്ലാതല ഉദ്‌ഘാടനം 19ന്‌

16-Jan-2017 മലപ്പുറം : ലഹരി വിമുക്ത കേരളത്തിനായി ‘വിമുക്തി’ ലഹരി വര്‍ജ്ജന മിഷന്‍ ജില്ലാതല ഉദ്‌ഘാടനം ജനുവരി 19 ന്‌ രാവിലെ 9.30 ന്‌ മലപ്പുറം ടൗണ്‍ ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. എം.പിമാരായ ഇ. അഹമ്മദ്‌, ഇ.ടി. മുഹമ്മദ്‌ ബഷീര്‍, എം.ഐ. ഷാനനാസ്‌, പി.വി. അബ്‌ദുല്‍ വഹാബ്‌, എം.എല്‍.എ.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹീം, പി.കെ. ബഷീര്‍, പി.വി. അന്‍വര്‍, എ.പി. അനില്‍കുമാര്‍, […]

Read More

നികുതിയടവ്‌ കൃത്യമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം അനിവാര്യം- മന്ത്രി ഇ. ചന്ദ്രശേഖരന്‍

ജില്ലയിലെ 138 വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ്‌ 15-Jan-2017 ആവശ്യം വരുമ്പോള്‍ മാത്രം ഭൂനികുതി അടയ്‌ക്കുന്ന രീതിക്ക്‌ മാറ്റം വരണമെന്നും കരമടവ്‌ കൃത്യവും കാര്യക്ഷമവുമാക്കണമെന്നും റവന്യൂ-ഭവന നിര്‍മാണ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭൂവുടമകളുടെ സൗകര്യവും വില്ലേജ്‌ ഉദ്യോഗസ്ഥരുടെ ജോലിത്തിരക്കും പരിഗണിക്കുമ്പോള്‍ നികുതിയടവ്‌ കാര്യക്ഷമവും കൃത്യവുമാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ 138 വില്ലേജുകളിലും ഓണ്‍ലൈന്‍ പോക്കുവരവ്‌ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും ഓണ്‍ലൈന്‍ ഭൂനികുതി സ്വീകരണത്തിന്റെ ഉദ്‌ഘാടനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കലക്‌ടറേറ്റ്‌ സമ്മേളന ഹാളില്‍ […]

Read More

മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട

14-Jan-2017 മലപ്പുറം: മഞ്ചേരിയില്‍ വന്‍ കുഴല്‍പണ വേട്ട. മൂന്ന് പേരുടെ പക്കല്‍ നിന്ന് അരക്കോടിയില്‍ അധികം വരുന്ന കള്ളപ്പണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത പണം മുഴുവനും രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണ്. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി തോണിചാലില്‍ ഫസലുറഹ്മാന്‍ (30), മാവൂര്‍ സ്വദേശി പൂക്കുത്ത് ഉണ്ണിമോയിന്‍(60), നറുകര പട്ടര്‍കുളം മുഹമ്മദ് ജംഷീദ് (21) എന്നിവരെയാണ് അനധികൃത പണവുമായി പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി ഫസലുറഹ്മാന്‍, മാവൂര്‍ സ്വദേശി ഉണ്ണിമോയിന്‍ എന്നിവരെ […]

Read More

എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ മാത്രം – ജില്ലാ കലക്‌ടര്‍

13-Jan-2017 മലപ്പുറം : കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ മാത്രമെ നടപ്പാക്കുകയുള്ളൂവെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അറിയിച്ചു. ഇതിനായി എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിച്ച്‌ ചേര്‍ക്കുമെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. എയര്‍പോര്‍ട്ടിന്റെ നിലനില്‍പ്പിന്‌ ഏറ്റവും അത്യാവിശ്യമായ കുറഞ്ഞ സ്ഥലമാണ്‌ ഏറ്റെടുക്കുക .ഇത്‌ ജനങ്ങളെ ബോധ്യപ്പെടുത്തും. വിട്ട്‌ നല്‍കുന്ന ഭൂമിക്ക്‌ പരമാവധി വില ഉറപ്പാക്കും. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട്‌ എയര്‍പോര്‍ട്ട്‌ തയ്യാറാക്കിയ പദ്ധതി എയര്‍പോര്‍ട്ട്‌ ഡയറക്‌ടര്‍ ജില്ലാ കലക്‌ടര്‍ക്ക്‌ മുമ്പാകെ […]

Read More

കേരള ശാസ്ത്ര കോണ്‍ഗ്രസ്: ആമുഖ പരിപാടി കാലിക്കറ്റ് സര്‍വകലാശാലയില്‍ നടത്തി

12-Jan-2017 ശാസ്ത്ര മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിനും നൂതന അറിവുകള്‍ പരസ്പരം കൈമാറുന്നതിനും ഏറ്റവും മികച്ച വേദിയാണ് കേരള ശാസ്ത്ര കോണ്‍ഗ്രസെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. 29-ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ആമുഖ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ഗവേഷണ പ്രബന്ധാവതരണം, സംവാദസദസ്സ്, ബാലശാസ്ത്ര കോണ്‍ഗ്രസ്, പുരസ്‌കാര വിതരണം തുടങ്ങിയവയെല്ലാം ശാസ്ത്ര മേഖലയുടെ പ്രോത്സാഹനത്തിനും പുതുഗവേഷണങ്ങള്‍ക്കും വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര കോണ്‍ഗ്രസിന്റെ പ്രമേയം […]

Read More

സാഹസികമായി ന്യൂജന്‍ ആശങ്കയോടെ സമൂഹം

കെ.എം. ഷാജി, ആര്‍.ടി.ഒ, മലപ്പുറം ആധുനികതയുടെ മാസ്‌മരികതയില്‍ വേഗതയുടെ ഉന്നതിയില്‍ ജീവിതം മറന്ന ഒരു വിഭാഗം! സാഹസികത എന്ന തോന്നലില്‍ എന്തിനും തയ്യാറായ ന്യൂ ജനറേഷന്‍. ഇവരുടെ യാത്ര പ്രത്യേകിച്ച്‌ ഇരു ചക്ര വാഹന ഉപയോഗം അശാന്തിയുടെ അനന്തതയിലേക്ക്‌… നിയമത്തെ കുറിച്ചുള്ള അജ്ഞതയല്ല അനുസരിക്കില്ലെന്ന വാശിയില്‍ നിന്നാണ്‌ സാഹസികത ആരംഭിക്കുന്നത്‌. ഇരുചക്ര വാഹനം സ്വന്തമാക്കിയാല്‍ ആദ്യമായി ചെയ്യുന്നത്‌ ആ വാഹനത്തിന്റെ യാത്രാ സുരക്ഷക്ക്‌ വേണ്ടിയുള്ള ഉപകരണങ്ങള്‍ (റിയര്‍ വ്യൂ മിറര്‍, ക്രാഷ്‌ ഗാര്‍ഡ്‌, സാരി ഗാര്‍ഡ്‌ തുടങ്ങിയവ) […]

Read More

പട്ടിക വിഭാഗക്കാര്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം – ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

07-Jan-2017 മലപ്പുറം : പട്ടിക വിഭാഗക്കാര്‍ തങ്ങള്‍ക്ക്‌ ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. നിരവധി അവസരങ്ങള്‍ പലകാര്യങ്ങളിലും ഈ വിഭാഗക്കാര്‍ക്ക്‌ സൗജന്യമായി ലഭിക്കുന്നുവെങ്കിലും പലകാരണങ്ങള്‍കൊണ്ടും പാഴായിപോകുന്ന സാഹചര്യം തുടരുകയാണ്‌. ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മേഖലകളിലെ വിവിധ തൊഴിലവസരങ്ങളില്‍ ഉദ്യാഗാര്‍ഥികളെ സജ്ജമാക്കുന്നതിനുള്ള 60 ദിവസത്തെ പരിശീലനമാണ്‌ നടത്തുന്നത്‌. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള 60 […]

Read More

പൂർവ്വ വിദ്യാർത്ഥി സംഗമം

06-Jan-2017 മക്കരപറമ്പ്: ഗവ: ഹൈസ്കൂളിലെ പ്രഥമ ബാച്ച് മുതൽ സമ്പൂർണ പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 26 ന് വൈ .. 3 ന് നടകുകയാണ്. മാവിൻ ചുവട്ടിൽ ഒരിക്കൽ കൂടി നമുക്ക് ഒത്തുകൂടാം സ്നേഹവിരുന്നിന്റെ ലോഗോ പ്രകാശനം പൂർവ്വ വിദ്യാർത്ഥി പ്രൊഫ.കെ.കെ.ആബിദ് ഉസൈൻ തങ്ങൾ എം.എൽ.എ.നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് കെ.പി.മുഹമ്മദാലി അധ്യക്ഷനായിരുന്നു.സമിതി ചെയർമാൻ എം.മൊയ്തു മാസ്റ്റർ വടക്കാങ്ങര.സി.പി.അബ്ദു ഹിമാൻ, കെ.ആമിന ടി ച്ചർ.ഖാദർ വറ്റലൂർ.പി.ഷിബി.കെ.പി.ഫാറൂഖ് ‘വി.അബ്ദുൽ സലാം.സി.കെ.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. Share this post:

Read More

നിലമ്പൂര്‍ ബാലന്‍ സ്‌മരണയില്‍ നിറഞ്ഞ്‌ യു.എ ഖാദര്‍; ബാലന്‍ നാടകോത്സവത്തിന്‌ തിരശീല ഉയര്‍ന്നു

05-Jan-2017 നിലമ്പൂര്‍: നിലമ്പൂര്‍ ബാലനൊപ്പം കലാപ്രവര്‍ത്തനം നടത്തിയ മധുരസ്‌മരണകള്‍ പങ്കുവെച്ച കഥാകൃത്ത്‌ യു.എ ഖാദര്‍ പാട്ടുത്സവ്‌ ടൂറിസം ഫെസ്റ്റിവലിലെ നിലമ്പൂര്‍ ബാലന്‍ നാടകോത്സവത്തിന്‌ തിരിതെളിച്ചു. കേരളത്തിലെ നാടക രംഗത്തെ ചരിത്രഭൂമിയാണ്‌ നിലമ്പൂരെന്ന്‌ യു.എ ഖാദര്‍ പറഞ്ഞു. നിലമ്പൂര്‍ യുവജനകലാസമിതി ഒരുക്കിയ ‘ജ്‌ നല്ല മന്‌സനാകാന്‍ നോക്ക്‌’ എന്ന നാടകമാണ്‌ മലബാറിലെ ആദ്യത്തെ പ്രഫഷണല്‍ സാമൂഹ്യ നാടകം. ഇ.കെ അയമു രചിച്ച്‌ ഡോ. ഉസ്‌മാന്‍ സംവിധാനം ചെയ്‌ത ഈ നാടകത്തിലെ പ്രധാന അഭിനേതാവായിരുന്ന ബാലന്‍. നിലമ്പൂരില്‍ മരക്കടയില്‍ കണക്കെഴുത്തുകാരനായി […]

Read More

മാവോയിസ്റ്റുകള്‍ ബോംബ് നിര്‍മ്മാണം പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

04-Jan-2017 എടക്കര: മാവോയിസ്റ്റുകള്‍ ബോംബ് നിര്‍മ്മാണം പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. വെടിവയ്പുണ്ടായ കരുളായി വനത്തിലെ മാവോയിസ്റ്റുകളുടെ താവളത്തില്‍ നിന്നും കണ്ടെടുത്ത പെന്‍ഡ്രൈവുകളില്‍ നിന്നാണ് വിവിധ പരിശീലനങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. ചിത്രങ്ങളെ അടിസ്ഥാനമാക്കി ആദ്യം പരിശീലനം നല്‍കുന്നതും പിന്നീട് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. അഞ്ച് സ്ത്രീകളുള്‍പ്പെടെ മുപ്പതോളം പേര്‍ പരിശീലന ക്യാമ്പിലുണ്ട്. നേരത്തെ മാവോയിസ്റ്റുകള്‍ ബോംബ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. 2012 സെപ്തംബര്‍ മൂന്നിന് ദക്ഷിണ കര്‍ണ്ണാടകയിലെ സുബ്രഹ്മണ്യ വനാന്തര ത്തില്‍ […]

Read More

നോട്ടു നിരോധനം : കറന്‍സി രഹിത ഇടപാട് ശക്തമാകുമെന്ന കണക്ക് കൂട്ടല്‍ എങ്ങുമെത്തിയില്ല ; ഇപ്പോള്‍ നോട്ടുമില്ല ഡിജിറ്റല്‍ ഇടപാടുമില്ല

02-Jan-2017 കാളികാവ്: അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിച്ചതോടെ കറന്‍സി രഹിത ഇടപാട് ശക്തമാകുമെന്ന കണക്ക് കൂട്ടല്‍ എങ്ങുമെത്തിയില്ല. ഇപ്പോള്‍ നോട്ടുമില്ല. ഡിജിറ്റല്‍ ഇടപാടുമില്ല. നോട്ട് അസാധു വാക്കലിലൂടെ കള്ളപ്പണം തടയുന്ന തിന് പുറമെ കറന്‍സി രഹിത സാമ്പ ത്തിക ഇടപാട് വ്യാപിപിക്കുമെ ന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗ്രാമ പ്രദേശ ങ്ങളില്‍ അപൂര്‍വ്വമായി ഒന്നോ രണ്ടോ കടകളിലും ചില പെട്രോള്‍ പമ്പിലും മാത്രമാണ് ഇതേ വരെയായിട്ടും ഡെബിറ്റ്, ക്രെഡിറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ആരംഭി ച്ചത്. തുടങ്ങിയ […]

Read More

Test

Share this post:

Read More

മുള്ളമ്പാറ കള്ളാടി കുന്നില്‍ വീണ്ടും തീപ്പിടുത്തം.

02-Jan-2017 ​മഞ്ചേരി: മുള്ളമ്പാറ കള്ളാടി കുന്നില്‍ വീണ്ടും തീപ്പിടുത്തം. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും ഒന്നര മണിക്കൂര്‍ നീണ്ട തീവ്ര ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. കുന്നില്‍ പരന്നു കിടക്കുന്ന അടിക്കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് തീ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ മഞ്ചേരിയില്‍ നിന്നും അഗ്‌നിശമന സേന എത്തിയെങ്കിലും യൂണിറ്റിന് കുന്നിനു മുകളിലേക്ക് കയറാനായില്ല.തുടര്‍ന്ന് നാട്ടുകാരായ കല്ലായി റഫീഖ്, പി കെ നജീബ്,സക്കി, ബാപ്പുട്ടി, റാസിഖലി, ഷമീം, കൂളിയോടന്‍ നാസര്‍, അനീസ്,സി പി മുസ്തഫ എന്നിവരുടെ […]

Read More

ദളിത് യുവതി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം : യൂത്ത് കോണ്‍ഗ്രസ്

01-Jan-2017 മഞ്ചരി: ദളിത് യുവതി മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചി മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജ് ഉപരോധിച്ചു. ചര്‍ച്ചയില്‍ ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് നല്‍കിയ ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. ഉപരോധ സമരം ഡി സി സി പ്രസിഡണ്ട് അഡ്വ. വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. ഹുസ്സൈന്‍ വല്ലാഞ്ചിറ, സക്കീര്‍ പുല്ലാര, പി ആര്‍ […]

Read More

ക്ഷീരകര്‍ഷകന്‌ മില്‍മ പരമാവധി വില നല്‍കണം- മന്ത്രി കെ. രാജു

മലപ്പുറം മില്‍മ ഡയറിക്ക്‌ തറക്കല്ലിട്ടു : കന്നുകാലികള്‍ക്ക്‌ ഈ വര്‍ഷം മുതല്‍ ഇന്‍ഷൂറന്‍സ്‌ സ്‌കീം 31-Dec-2016 മലപ്പുറം : പാല്‍ സംഭരണ- വിതരണ വിലകള്‍ തമ്മിലെ അന്തരം കുറച്ച്‌ ക്ഷീരകര്‍ഷകര്‍ക്ക്‌ മില്‍മ പരമാവധി വില നല്‍കണമെന്ന്‌ വനം- വന്യജീവി- ക്ഷീരവികസന വകുപ്പു മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. മില്‍മയുടെ മലപ്പുറം ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപന കര്‍മം മൂര്‍ക്കനാട്‌ എ.എം.എല്‍.പി. സ്‌കൂളിനു സമീപം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പാലിന്റെ വില നിര്‍ണയിക്കുന്നതിന്‌ ഹൈക്കോടതി മില്‍മയ്‌ക്ക്‌ അധികാരം നല്‍കിയിട്ടുണ്ട്‌. അത്‌ […]

Read More

പുതുവത്സരാഘോഷ പരിപാടികള്‍

31-Dec-2016 മലപ്പുറം: കോട്ടക്കുന്ന് കൂട്ടായ്മയുടെയും റോട്ടറി ക്ലബ്ബ് ഓഫ് ഹില്‍ടോപ്പ് മലപ്പുറത്തിന്റെയും ആഭിമുഖ്യത്തില്‍ ഡി ടി പി സി, എം സി വി ചാനല്‍ സഹകരണത്തോടെ ഇന്ന് വൈകിട്ട് 4 മുതല്‍ കോട്ടക്കുന്നില്‍ പുതുവത്സരാഘോഷ പരിപാടികള്‍ നടത്തുന്നു. ടി വി റിയാലിറ്റി ഷോ താരങ്ങള്‍ ഉള്‍പ്പെടെയുള്ള മെഹ്ഫില്‍ മാപ്പിളകലാ അക്കാദമിയുടെ ഗാനമേളയും മലയില്‍ ഹംസയുടെ ദേശീയോദ്ഗ്രഥന മാജിക് ഷോയും ഉണ്ടാകും. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. Share this post:

Read More

എല്‍ ഡി എഫ്‌ മനുഷ്യച്ചങ്ങല ഇന്ന്‌ വൈകീട്ട്

29-Dec-2016 മലപ്പുറം : കേരളത്തില്‍ എല്‍ ഡി എഫ്‌ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്‌ വൈകുന്നേരം 5 മണിക്ക്‌ നടക്കും. മലപ്പുറം ജില്ലയില്‍ നീലിയാട്‌ മുതല്‍ ഇടിമൂഴിക്കല്‍ വരെയാണ്‌ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്‌. നീലിയാട്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ മന്ത്രി ഡോ. കെ. ടി. ജലീല്‍ ആദ്യകണ്ണിയാവും. ഇടിമൂഴിക്കലില്‍ പാലോളി മുഹമ്മദ്‌ കുട്ടിയാണ്‌ അവസാനകണ്ണിചേരുക. മനുഷ്യച്ചങ്ങലയോടനുബന്ധിച്ച്‌ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വൈകുന്നേരം നാലു മണിക്ക്‌ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. എല്‍ ഡി എഫ്‌ , ഐ എന്‍ എല്‍ നേതാക്കള്‍ […]

Read More

ഭക്ഷ്യ വിഷബാധ: 13 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ തുടരുന്നു

29-Dec-2016 പെരിന്തല്‍മണ്ണ: അലിഗഢ് മലപ്പുറം കേന്ദ്രത്തിലെ ഹോസ്റ്റല്‍ മെസില്‍ നിന്ന് ഭക്ഷണം കഴിച്ചതില്‍ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 വിദ്യാര്‍ഥികള്‍ ഇന്നലെയും കിംസ് അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രികളില്‍ മൂന്ന് അധ്യാപകരും രണ്ട് അനധ്യാപകരുമടക്കം 156 പേരാണ് ചികിത്സ തേടിയിരുന്നത്. ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തില്‍ കഴിഞ്ഞ 26ന് തുടങ്ങണ്ടേിയരുന്ന ബിഎഎല്‍എല്‍ബി, എംബിഎ പരീക്ഷകള്‍ മുഴുവനായി മാറ്റിവെച്ചിരിക്കുയാണ്. അതിനാല്‍ ശൈത്യകാല അവധിക്കായി വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങി. അവധി കഴിഞ്ഞ് ജനുവരി 16ന് കാമ്പസ് തുറന്ന ശേഷമായിരിക്കും […]

Read More

കെ ഇ ആര്‍ ഭേദഗതി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന്

28-Dec-2016 മലപ്പുറം: എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ നിയമനാധികാരം പൂര്‍ണ്ണമായും കവര്‍ന്നെടുക്കുന്ന കെ ഇ ആര്‍ ഭേദഗതി പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. മലപ്പുറത്ത് ചേര്‍ന്ന സ്‌കൂള്‍ മാനേജര്‍മാരുടെ ജില്ലാ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്‍ പൂര്‍ത്തീകരിക്കുക, ചട്ടപ്രകാരം നിയമനം ലഭിച്ച അധ്യാപകരുടെ അംഗീകാരം നല്‍കുക, ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമായ കെ ഇ ആര്‍ ഭേദഗതി […]

Read More

പൊന്നാനി നഗരം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ വില്ലേജ്‌ ഓഫീസ്‌

27-Dec-2016 അതിവേഗം ഡിജിറ്റല്‍ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മാറുന്ന മലപ്പുറത്തെ പൊന്നാനി നഗരം വില്ലേജ്‌ ഓഫീസ്‌ രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ വില്ലേജ്‌ ഓഫീസായി മാറി. കലക്‌ട്രേറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പൊന്നാനി നഗരം വില്ലേജിനെ ഡിജിറ്റലായി പ്രഖ്യാപിച്ചു. ഇതോടെ വില്ലേജ്‌ പരിധിയിലുള്ള ആളുകള്‍ക്ക്‌ കെട്ടിട നികുതി, ഭൂനികുതി എന്നിവ മൊബൈല്‍ ഫോണ്‍ വഴി അടയ്‌ക്കാന്‍ സാധിക്കും. പൊതുജനങ്ങള്‍ക്ക്‌ ചെക്ക്‌, ഇന്റര്‍നെറ്റ്‌, ഇ-വാലറ്റ്‌, എസ്‌.ബി.ഐ ബെഡി തുടങ്ങിയവ ഉപയോഗിച്ച്‌ തുക കൈമാറാം. ഇതിനായി വില്ലേജ്‌ ഓഫിസറുടെ […]

Read More

എടപ്പാളില്‍ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

24-Dec-2016 മലപ്പുറം: എംഎല്‍എപ്പടിയില്‍ സ്വകാര്യ ബസ് ഓട്ടോറിക്ഷയിലിടിച്ച് സഹോദരങ്ങള്‍ മരണപ്പെട്ടു. ഇന്നു ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. തുയ്യം കുട്ടത്ത് സുഭാഷ് (44), ഇദ്ദേഹത്തിന്റെ ജേഷ്ഠന്‍ കുട്ടികൃഷ്ണന്‍ (60) എന്നിവരണ് മരിച്ചത്. എടപ്പാളില്‍ നിന്നും തുയ്യത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ പൊന്നാനിയില്‍ നിന്നും എടപ്പാളിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരേയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുഭാഷ് മരിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ കുട്ടികൃഷ്ണനെ തൃശൂരിലെ അമല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തിയപ്പോഴേക്കും […]

Read More

എസ് ഐയെ തട്ടികൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടു പേര്‍ കൂടി പിടിയിലായി

23-Dec-2016 മലപ്പുറം: എസ് ഐയെ തട്ടികൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടു പേര്‍ കൂടി പിടിയിലായി. കവടിയാര്‍ രോഹിണി നിവാസിലെ നിധിന്‍ (37), പേരൂര്‍ക്കട അമ്പലമുക്ക് ജംഗ്ഷനിലെ സജു അമീര്‍ദാസ് (29) എന്നിവരെയാണ് തിരൂരങ്ങാടി സി ഐയുടെ നേതൃതത്തിലുള്ള സംഘം തേഞ്ഞിപ്പലം സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒകേ്ടാബര്‍ 20ന് രാത്രി പത്തോടെ ദേശീയ പാത കോഹിനൂറിലാണ് സംഭവം. കൈ കാണിച്ച് നിര്‍ത്തി വാഹനത്തിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്ന എസ് ഐ അഭിലാഷിനെയും കൊണ്ട് കാര്‍ ഓടിച്ച പോവുകയയിരുന്നു. […]

Read More

ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന സി ബി ഐ പരിശോധനയെ തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതം

23-Dec-2016 മലപ്പുറം: ജില്ലാ സഹകരണ ബാങ്കില്‍ കഴിഞ്ഞ ദിവസം നടന്ന സി ബി ഐ പരിശോധനയെ തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കുന്ന ബാങ്കാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്ക്. സി ബി ഐ പരിശോധനയില്‍ ആവശ്യപ്പെട്ട രേഖകളെല്ലാം നല്കിയിരുന്നു. അനധികൃതമായൊന്നും കണ്ടില്ലെന്ന് പരിശോധക്കെത്തിയവര്‍ അറിയിക്കുകയും ചെയ്തു. നോട്ട് നിരോധിച്ച നവംബര്‍ എട്ടിന് ജില്ലാ ബാങ്ക് നീക്കിയിരുപ്പ് 97 കോടി രൂപയായിരുന്നു. 10 […]

Read More

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ പണമിടപാടില്‍ പരിശീലനം നല്‍കി

21-Dec-2016 മലപ്പുറം : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ- ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സ്‌കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍, ഉച്ചക്കഞ്ഞി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക്‌ ഡിജിറ്റല്‍ പണമിടപാട്‌ മാര്‍ഗങ്ങളില്‍ പരിശീലനം നല്‍കി. നാല്‌ വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ചാണ്‌ പരിശീലനം നടത്തിയത്‌. സിവില്‍ സ്റ്റേഷനിലെ ഐ.ടി. സ്‌കൂള്‍ ഹാളില്‍ നടന്ന മലപ്പുറം വിദ്യാഭ്യാസ ജില്ലാതല പരിശീലനം വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ പി. സഫറുള്ള ഉദ്‌ഘാടനം ചെയ്‌തു. അക്ഷയ ജില്ലാ കോഡിനേറ്റര്‍ നിയാസ്‌ പുല്‍പ്പാടന്‍ ക്ലാസെടുത്തു. മലപ്പുറം, തിരൂര്‍, വണ്ടൂര്‍, തിരൂരങ്ങാടി എന്നിവിടങ്ങളില്‍ യഥാക്രമം […]

Read More

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് റാഗിംഗ് : ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി തെളിവെടുപ്പ് നടത്തി

21-Dec-2016 മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയുമായ രാജന്‍ തട്ടില്‍ കോളേജില്‍ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. റാഗിങ് സംഭവത്തില്‍ 42 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ 21പേരെ ഇക്കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ കെ മോഹനന്‍ സസ്‌പെന്റ് ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി അദ്ധ്യാപകരടങ്ങുന്ന മൂന്നംഗ സമിതിയെ നിയമിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് ലീഗല്‍ […]

Read More

കോപേ – പോസ് ലോഞ്ച് ചെയ്തു

16-Dec-2016 മലപ്പുറം : നോട്ടു നിരോധനം മൂലം പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടിലായ സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസമായി കോപേ-പോസ് മൊബൈല്‍ അപ്ലിക്കേഷന്‍ നിലവില്‍ വന്നു. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ വകുപ്പിന്‍റെ കീഴിലുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കോ-ഓപ്പരെറ്റിവ് സൊസൈറ്റി ( ITCS )യാണ് കോപേ-പോസ് എന്ന മോബൈല്‍ ആപ്ലിക്കേഷന്‍ രൂപ കല്‍പന ചെയ്തത്. മലപ്പുറം എയര്‍ലൈന്‍സ് സെലെസ്റ്റിയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് ശ്രീ. എ.അഹമ്മദ് കുട്ടി മൊബൈല്‍ […]

Read More

കറന്‍സി രഹിത പണമിടപാടിനു ആപ്പുമായി ഐ.ടി.സി.എസ്

16-Dec-2016 മലപ്പുറം : നവമ്പര്‍ 8 നു രാത്രി 8 മണിക്ക് പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടു നിരോധനം ഏറ്റവും അധികം ബാധിച്ച പ്രാഥമിക സഹകരണബാങ്കുകള്‍ കാഷ് ലെസ്സ് ആവാനുള്ള അതി നൂതന രീതികള്‍ അവലംഭിക്കാന്‍ ഒരുങ്ങുകയാണ്. കറന്‍സി രഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള രീതികള്‍ നടപ്പിലാക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സംസ്ഥാന സഹകരണ വകുപ്പിന്‍റെ കീഴിലുള്ള ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി കോ-ഓപ്പരെറ്റിവ് സൊസൈറ്റി ( ITCS ) നിര്‍മ്മിച്ച കൊപേ-പോസ് സംവിധാനത്തിലൂടെയാണ് സഹകരണ […]

Read More

ഇ കെ – എ പി സംഘട്ടനം:30 പേര്‍ക്ക് പരിക്ക്

15-Dec-2016 മലപ്പുറം: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദിന്റെ അധികാര തര്‍ക്കം സംബന്ധിച്ച് ഇരുവിഭാഗം സുന്നികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച രാത്രിയോടെയാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലര്‍ക്ക് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കി. ബുധനാഴ്ച മഗ്‌രിബ് നമസ്‌ക്കാര സമയത്തായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനിലെ ചില പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ സ്ഥലത്തെ കച്ചവട സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായ […]

Read More

ഡിജിറ്റല്‍ മലപ്പുറം കാമ്പയിന്‍ തുടങ്ങി

13-Dec-2016 മലപ്പുറം: ജില്ലയില്‍ ഇലക്‌ട്രോണിക്‌ പണമിടപാട്‌ പ്രോത്സാഹിപ്പിക്കുന്ന തിന്റെ ഭാഗമായി എന്റെ മലപ്പുറം ഡിജിറ്റല്‍ മലപ്പുറം എന്ന പേരില്‍ പ്രത്യേക കാമ്പയിന്‍ തുടങ്ങിയതായി ജില്ലാകലക്‌ടര്‍ അമിത്‌ മീണ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 14ന്‌ ജില്ലയിലെ 289 അക്ഷയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും. പരമാവധി വ്യാപാരി കളെയും ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തുന്ന 40 എണ്ണം പൊതുജനങ്ങ ളെയും ഇലക്‌ട്രോണിക്‌ പണമിടപാട്‌ പ്രവര്‍ത്തനങ്ങള്‍ പ്രസ്‌തുത ദിവസം പരിചയപ്പെടുത്തും. കേന്ദ്ര ഗവണ്‍മെന്റിന്റെ മാനദണ്‌ഡമനു സരിച്ച്‌ ഡിസംബര്‍ 15 […]

Read More

നബിദിന സ്‌നേഹറാലി

12-Dec-2016 മലപ്പുറം: 1491-ാം നബിദിനാഘോഷത്തോടനുബന്ധിച്ച്‌ മഅ്‌ദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം മലപ്പുറത്ത്‌ നടന്ന നബിദിന സ്‌നേഹറാലി തിരുനബിയുടെ സ്‌നേഹസന്ദേശങ്ങള്‍ വിളിച്ചോതി. വിവിധ ഭാഷകളിലുള്ള നബികീര്‍ ത്തന കാവ്യങ്ങളും മദ്‌ഹ്‌ ഗാനങ്ങളു മായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅ്‌ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമ ടക്കം നൂറുകണക്കിന്‌ വിശ്വാസികള്‍ അണിനിരന്നു. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളും ഹദീസിലെ പൊരുളുകളും ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യായങ്ങളും മുദ്രണം ചെയ്‌ത പ്ലക്കാര്‍ഡുകളും ഭീകരതയുടെ നിരര്‍ത്ഥകത, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത, പരിസ്ഥി […]

Read More

പൊലീസ്‌ വാഹന പരിശോധന: നിരവധി പേര്‍ വലയില്‍ വീണു

10-Dec-2016 ചങ്ങരംകുളം: അമിത വേഗതയിലും ഹെല്‍മെറ്റ്‌ ഇല്ലാതെയും ചീറി പാഞ്ഞ കൗമാരക്കാരെ പോലീസ്‌ വലയില്‍വ വീഴ്‌ത്തി. ഓപ്പറേഷനില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. വിദ്യാര്‍ത്ഥികള്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത്‌ ഭീഷണിയാവുന്നതായി നാട്ടുകാരുടെ വ്യാപകമായ പരാതിയെ തുടര്‍ന്നാണ്‌ ചങ്ങരംകുളം പോലീസ്‌ വളയംകുളത്തെ സ്വകാര്യ കോളേജിന്‌ പരിസരത്തായി ഹെല്‍മറ്റ്‌ വേട്ടക്ക്‌ തുടക്കം കുറിച്ചത്‌. കാലത്ത്‌ എട്ട്‌ മണി മുതല്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ അമ്പതോളം ബൈക്കുകള്‍ പോലീസ്‌ പിടിച്ചെടുത്തു. ഹെല്‍മറ്റില്ലാതെയും, മൂന്ന്‌ ആളെ വച്ചും, അമിത വേഗതയിലും വന്ന ബൈക്കുകള്‍ […]

Read More

ഹൈടെക്ക് ആക്കി പൊതു വിദ്യാലയങ്ങളെ മാറ്റുന്ന നടപടിക്കു തുടക്കമായി : വിദ്യാഭ്യാസ മന്ത്രി

09-Dec-2016 കാളികാവ്: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈക്ക് ടെക്ക് ആക്കിമാറ്റുന്നതിന്റെ ഭാഗമായി സര്‍വ്വേ ജോലികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. നീലാഞ്ചേരി ഗവ. ഹൈസ്‌കൂളിന് എ പി അനിൽകുമാർ എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാനത്തെ നാല്‍പതിനായിരം ക്ലാസ് മുറികള്‍ ആധുനിക വല്‍ക്കരിക്കുന്ന പ്രവൃത്തിയാണ് ഉടന്‍ നടക്കുക. ഈ ക്ലാസ് മുറികളിലെല്ലാം […]

Read More

മിനിപമ്പയില്‍ ജനകീയ പങ്കാളിത്തത്തേടെ തടയിണ തീര്‍ത്തു

09-Dec-2016 മലപ്പുറം : ജലസംരക്ഷണത്തിനായി കുറ്റിപ്പുറം മിനിപമ്പയില്‍ തടയിണ നിര്‍മാണം മന്ത്രി കെ.ടി ജലീലിന്റെ നേത്യത്വത്തില്‍ നടത്തി. വിദ്യാര്‍ഘികളും പൊതുജനങ്ങളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ നൂറ്‌ കണക്കിനാളുകള്‍ ഈ ജനകീയ സംരംഭത്തില്‍ പങ്കാളികളായി. താത്‌ക്കാലിക മണല്‍ ചാക്കുകള്‍ അടുക്കിവക്കുന്നതില്‍ മന്ത്രിയും മുഴുവന്‍ സമയവും പങ്കുചേര്‍ന്നു. തവനൂര്‍ ബ്ലോക്ക്‌- ഗ്രാമപഞ്ചായത്ത്‌ എന്നിവയുടെ നേതൃത്വത്തിലാണ്‌ പരിപാടി നടന്നത്‌. ഏകദേശം മൂവായിരത്തോളം മണല്‍ചാക്കുകളാണ്‌ 40 മീറ്ററോളം നീളമുള്ള തടയിണ നിര്‍മാണത്തിന്‌ വേണ്ടിവന്നത്‌. പരിപാടിയില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ലക്ഷി, വൈസ്‌ പ്രസിഡന്റ്‌ പി.പി.മോഹന്‍ദാസ്‌, […]

Read More

ബ്ലേഡ്‌ മാഫിയയുടെ ആ ക്രമണത്തില്‍ വൃദ്ധക്ക്‌ പരിക്കേറ്റു

07-Dec-2016 മലപ്പുറം: ബ്ലേഡ്‌ മാഫിയയുടെ ആ ക്രമണത്തില്‍ വൃദ്ധക്ക്‌ പരിക്കേറ്റു. വട്ടംകുളം പുരമുണ്ടേക്കാട്‌ സ്വദേശി യായ 81 കാരിക്കാണ്‌ ബ്ലേഡ്‌ മാഫി യയുടെ ആക്രമണത്തില്‍ പരുക്കേറ്റത്‌. ഇവരുടെ പേരകുട്ടിയുടെ വിവാഹ ത്തിനായി എടപ്പാളില്‍ സ്വര്‍ണ്ണ വ്യാ പാരം നടത്തുന്ന ഉത്തരേന്ത്യക്കാര നില്‍ നിന്നും സ്വര്‍ണ്ണം കടം വാങ്ങ ിയിരുന്നു. ഇതിന്‌ പകരമായി ഒന്നര യേക്കര്‍ സ്ഥലം ഇവരില്‍ നിന്നും വ്യാപാരി എഴുതി വാങ്ങുകയും ചെയ്‌തിരുന്നു. കടം പലിശ സഹിതം തിരികെ നല്‍കി യിട്ടും വ്യാപാരി സ്ഥലം തിരികെ […]

Read More

ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത : മുഖ്യമന്ത്രി പിണറായി വിജയന്‍

06-Dec-2016 ഇന്ത്യ കണ്ട അസാധാരണ രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അന്യാദൃശമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. കേരളത്തോട് സവിശേഷ മമത പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു. കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. തമിഴ് ജനതയുടെ മനസ്സില്‍ മായാത്ത മാതൃബിംബമായി അവര്‍ ഉയര്‍ന്നു. […]

Read More

ഹരിതകേരളം മിഷന്‍ ഉദ്ഘാടനം : സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം

06-Dec-2016 തിരുവനന്തപുരം : ഡിസംബര്‍ എട്ടിനു നടക്കുന്ന ഹരിതകേരളം മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ തദ്ദേശ ഭരണ വാര്‍ഡുകളിലും എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു വികസനപ്രവര്‍ത്തനമെങ്കിലും സംഘടിപ്പിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിപ്പിച്ചു. ഓഫീസും പരിസര പ്രദേശങ്ങളും വൃത്തിയാക്കുക, ഫയലുകളും ഓഫീസ് റെക്കോര്‍ഡുകളും ചിട്ടയായി സൂക്ഷിക്കുക തുടങ്ങി ഓഫീസിന്റെ ഉള്‍വശം കൂടുതല്‍ ജന സൗഹൃദമാക്കാനുള്ള നടപടികളാണ് ജീവനക്കാര്‍ ഏറ്റെടുക്കേണ്ടത്. ഹരിതകേരളം മിഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പരിപാടികളില്‍ നേരിട്ടു […]

Read More

മഞ്ചേരി കോടതി ജപ്‌തി ചെയ്‌ത തമിഴ്‌നാട്‌ ബസ്‌ വിട്ടു നല്‍കി

03-Dec-2016 മഞ്ചേരി: കൊടൈക്കനാലില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട്‌ ക്ലൈം ട്രിബ്യൂണല്‍ കോടതി വിധിച്ച നഷ്‌ടപരിഹാരത്തുക നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ ജപ്‌തി ചെയ്‌ത തമിഴ്‌നാടിന്റെ ബസ്സ്‌ വിട്ടു നല്‍കി. തമിഴ്‌നാട്‌ സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്പനി (മധുരൈ)യുടെ മഞ്ചേരി വഴി ഊട്ടിയിലേക്ക്‌ പോകുന്ന ബസ്സാണ്‌ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ നാലിന്‌ കോഴിക്കോട്‌ കെ എസ്‌ ആര്‍ ടി സി ബസ്‌ സ്റ്റാന്റില്‍ വെച്ച്‌ ജപ്‌തി ചെയ്‌തത്‌. 2009 ഏപ്രില്‍ എട്ടിനായിരുന്നു […]

Read More

എയ്ഡ്സ് ദിനാചരണം : സന്ദേശ റാലി ജില്ലാ കലക്റ്റര്‍ ഉദ്ഘാടനം ചെയ്തു

02-Dec-2016 മലപ്പുറം : ജില്ലാ കലക്‌ടറുടെ വസതിക്കു സമീപത്ത്‌ നിന്ന്‌ സ്‌കൂള്‍- കോളെജ്‌ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ്‌ ജില്ലാതല എയ്‌ഡ്‌സ്‌ ദിനാചരണ പരിപാടികള്‍ തുടങ്ങിയത്‌. ജില്ലാ കലക്‌ടര്‍ അമിത്‌ മീണ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജില്ലാതല ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ പി. ഉബൈദുള്ള എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തും ജില്ലയിലും എച്ച്‌.ഐ.വി. ബാധിതരുടെ എണ്ണത്തില്‍ കുറവ്‌ അനുഭവപ്പെട്ടു വരുന്നത്‌ ആരോഗ്യ വകുപ്പിന്റെ എയ്‌ഡ്‌സ്‌ ബോധവത്‌ക്കരണ പരിപാടികള്‍ വിജയം കാണുന്നുവെന്നതിന്റെ […]

Read More

ജില്ലാ കലക്‌ടര്‍ അമിത്‌ മീണ ചുമതലയേറ്റു

01-Dec-2016 മലപ്പുറം :മലപ്പുറം ജില്ലാ കലക്‌ടറായി 2011 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായ അമിത്‌ മീണ ചുമതലയേറ്റു. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയാണ്‌. 2013 സെപ്‌തംബര്‍ മുതല്‍ 2015 ഡിസംബര്‍ വരെ പെരിന്തല്‍മണ്ണ സബ്‌ കലക്‌ടറായിരുന്നു. തുടര്‍ന്ന്‌ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറിയായി. ഈ പദവിയില്‍ നിന്നാണ്‌ ജില്ലാ കലക്‌ടറായി നിയമനം ലഭിച്ചത്‌. ഭോപാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌ ബിരുദധാരിയാണ്‌. കേരള കേഡറില്‍ ഐ.എ.എസ്‌. ലഭിച്ച ശേഷം കണ്ണൂരില്‍ അസിസ്റ്റന്റ്‌ കലക്‌ടറായാണ്‌ സര്‍വീസ്‌ […]

Read More

വന പാലകാരുടെ ഒരു ഗതികേട്

01-Dec-2016 നിലമ്പൂര്‍: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡിവിഷനുകളിലായി കുറഞ്ഞത് 740 വനപാലകരുടെയെങ്കിലും ആവശ്യമുള്ള സ്ഥാനത്ത് ഇപ്പോഴുള്ളത് 270 പേര്‍ മാത്രം. രണ്ട് ഡിഎഫ്ഒമാര്‍, ഒരു എസിഎഫ്, അഞ്ച് റെയ്ഞ്ച് ഓഫീസര്‍മാര്‍, 11 ഡെപ്യൂട്ടി റെയ്ഞ്ചര്‍മാര്‍, 54 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ബാക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും പിഎസ്‌സി വാച്ചര്‍മാരുമാണുളളത്. പിഎസ്‌സിയിലൂടെ വനം വകുപ്പില്‍ ജോലി ലഭിച്ച നൂറിലേറെ പേരാണ് സുരക്ഷാ സംവിധാനമില്ലാത്തതിനാല്‍ മറ്റ് വകുപ്പുകളിലേക്ക് ചുവട് മാറിയത്. പിജിയും എല്‍എല്‍ബിയും ഉള്‍പ്പെടെ ഉയര്‍ന്ന ബിരുദം നേടിയവരാണ് ഇവരില്‍ […]

Read More

Just how to Submit a Study Report

Most writing businesses have created article papers writing specialized in place of being simplified. Most significantly, take into account that exercise is as vital as composing the true composition. A Essay is understood to be proper item of academic writing which is generally liable within the last grade. Asis obvious, obtaining a complete vocabulary is […]

Read More

വീട്ടു മുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

29-Nov-2016 കൊളത്തൂർ : കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെങ്ങാട് വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. വെങ്ങാട് അംബ്ദേക്കർ കോളനിയിൽ വെകനം കുന്നത്ത് കൃഷ്ണൻറെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി കത്തി ദുരൂഹ സാഹചര്യത്തിൽ നശിച്ചത്. അയൽവാസിയുടെ വീട്ടു മുറ്റത്ത് നിറുത്തിയിട്ടതായിരുന്നു .സ്വന്തം വീട്ടു മുറ്റത്തു സ്ഥലമില്ലാത്തതിനാലാണെത്രെ അയൽവാസിയുടെ വീട്ടിലെ ഷെഡിൽ സാധാരണ നിറുത്തിയിടാറുള്ളത് . ഇതാണ് കഴിഞ്ഞ ദിവസം രാത്രി കത്തി നശിച്ചത്.ഈ മേഖലയിൽ കഴിഞ്ഞ ചിലമാസങ്ങൾക്കുള്ളിൽ ഇത് മൂന്നാമത്തെ സംഭവമാണ് മാസങ്ങൾക്ക് […]

Read More

മലപ്പുറം കലക്​ട്രേറ്റ്​ സ്​ഫോടനം: മൂന്നുപേർ അറസ്​റ്റിൽ

28-Nov-2016 മലപ്പുറം: മലപ്പുറം കലക്​ട്രേറ്റ്​ വളപ്പിലുണ്ടായ സ്​ഫോടനവുമായി ബന്ധപ്പെട്ട്​ മൂന്നുപേർ അറസ്​റ്റിൽ. കരിം, അബ്ബാസ്​ അലി, അയ്യൂബ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. തമിഴ്​നാട്ടിലെ മധുരയിൽ നിന്നാണ്​ എൻ.​െഎ.എ ഇവരെ പിടികൂടിയത്​. ബേസ്​ മൂവ്​മെൻറ്​ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ്​ ഇവർ. ദാവൂദ്​ സുലൈൻമാൻ, ഹക്കീം എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന്​ എൻ.​െഎ.എ അറിയിച്ചു. ഇവർക്ക്​ കൊല്ലം കലക്​ട്രേറ്റ്​ സ്​ഫോടനവുമായി ബന്ധമുണ്ടെന്ന്​ സംശയിക്കുന്നതായി അന്വേഷണം സംഘം പറഞ്ഞു. Share this post:

Read More

മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കാലിക്കറ്റ് തുടക്കമായി

27-Nov-2016 തേഞ്ഞിപ്പലം: മലപ്പുറം റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളക്ക് കാലിക്കറ്റ് തുടക്കമായി. തിങ്കളാഴ്ച നടത്താനിരുന്ന മത്സരങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ നടന്നു. ജില്ലാ കായികമേളയില്‍ നിന്ന് നല്ല കായികതാരങ്ങളെ സംഭാവന ചെയ്യണമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് പി അബ്ദുല്‍ഹമീദ് എംഎല്‍എ പറഞ്ഞു. കായിക താരങ്ങളുടെ വളര്‍ച്ചക്ക് എല്ലാവിധ പ്രോത്സാഹനത്തിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഒരുക്കുമെന്ന് വി സി ഡോ. കെ മുഹമ്മദ് ബഷീര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ കെ അബ്ദുറഹിമാന്‍ ജില്ലാ പഞ്ചായത്ത് […]

Read More

മാവോയിസ്‌റ്റുകള്‍ ഉണക്കപ്പാറ വനമേഖലയില്‍ സ്ഥിരതാമസമാക്കിയിട്ട്‌ കുറഞ്ഞത്‌ 8 മാസമായെന്ന്‌ പോലീസ്‌

27-Nov-2016 നിലമ്പൂര്‍: പടുക്ക സ്റ്റേഷന്‍ പരിധിയിലെ ഉണക്കപ്പാറയില്‍ ഷെഡുകള്‍ നിര്‍മിച്ച്‌ മാവോയിസ്‌റ്റുകള്‍ താമസമാക്കിയിട്ട്‌ കുറഞ്ഞത്‌ 8 മാസമെങ്കിലും ആയിട്ടുണ്ടെന്ന്‌ പോലീസിന്റെ വിശദീകരണം. പോലീസും വനം വകുപ്പും ഉപയോഗിക്കുന്നത്‌ കൂടാതെ പുതിയൊരുപാത മാവോവാദികള്‍ തങ്ങളുടെ സഞ്ചാരത്തിനായി ഇവിടെ തിരഞ്ഞെടുത്തിട്ടുണ്ട്‌. വഴിക്കടവ്‌ കരുളായി ഭാഗങ്ങളിലേക്ക്‌ പോകാവുന്നതും വനം പോലീസ്‌ വകുപ്പുകളുടെ കണ്ണില്‍ പെടാത്തതുമായ രീതിയിലാണ്‌ ഇവര്‍ സുരക്ഷിത പാത കണ്ടെത്തിയത്‌. മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിന്റെ വനമേഖല ഒന്നുകൂടി സുരക്ഷിതമെന്ന നിലയിലാണ്‌ ഇവിടെ ഇവര്‍ സ്ഥിരതാവളമാക്കിയത്‌. വിക്രംഗൗഡ, ദേവരാജന്‍ തുടങ്ങിയ […]

Read More

നിലമ്പൂരിലെ മാവോവാദി വേട്ട:നടപടിയെ വിമർശിച്ച്​ ജനയുഗം മുഖപ്രസംഗം

26-Nov-2016 മലപ്പുറം : നിലമ്പൂര്‍ കരുളായി വനമേഖലകളിൽ മാ​േവോയിസ്​റ്റുകൾക്കെതിരെ നടത്തിയ പൊലീസ്​ ഏറ്റുമുട്ടലിൽ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അന്വേഷണം വേണമെന്നും സി.പി.ഐ മുഖപത്രം ജനയുഗം. മാധ്യമങ്ങളെ മൃതദേഹങ്ങൾ കിടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകാത്തത് സംഭവത്തിൽ നരനായാ​െട്ടന്ന സംശയം ബലപ്പെടുത്തുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ മനുഷ്യാവകാശ ലംഘനം ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും ജനയുഗത്തിൻറെ മുഖപ്രസംഗം പറയുന്നു. നിലമ്പൂരിലെ മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട മുഴുവൻ വസ്തുതകളും അന്വേഷണ വിധേയമാവണം. അത്‌ സുതാര്യമായി പൊതുജനങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ […]

Read More

മാവോയിസ്‌റ്റുകള്‍ വെടിയേറ്റ്‌ മരിച്ച സ്ഥലത്തിന്‌ സമീപം രണ്ട്‌ താല്‍ക്കാലിക ഷെഡ്ഡുകള്‍ കണ്ടെത്തി

25-Nov-2016 നിലമ്പൂര്‍: മാവോയിസ്‌റ്റുകള്‍ വെടിയേറ്റ്‌ മരിച്ച സ്ഥലത്തിന്‌ സമീപം ഒരു വര്‍ഷത്തോളം പഴക്കമുള്ള രണ്ട്‌ താല്‍കാലിക ഷെഡ്ഡുകളാണ്‌ ഉണക്കപ്പാറ വനമേഖലയില്‍ പോലീസ്‌ കണ്ടെത്തി. പതിനഞ്ച്‌ പേര്‍ക്ക്‌ വീതം താമസിക്കാവുന്നതാണ്‌ ഷെഡ്ഡുകള്‍. ഷെഡ്ഡില്‍ നിന്നും ബോംബ്‌ അടക്കമുള്ള സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടാക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കള്‍, അന്‍പത്‌ കിലോയോളം വരുന്ന അരിയും മറ്റ്‌ ഭക്ഷ്യസാധനങ്ങള്‍, പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍, ഐപാഡ്‌, വൈഫൈ സൗകര്യങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. കൂടാതെ സോളാര്‍ പാനല്‍ ഉപയോഗിച്ച്‌ ഷെഡ്ഡിന്‌ ചുറ്റും വൈദ്യുതിവേലിയും സ്ഥാപിച്ചിരുന്നു. എല്ലാവിധ സൗകര്യങ്ങളോടും […]

Read More

മാവോയിസ്‌റ്റ്‌ സാന്നിധ്യം കണ്ടെത്തിയിട്ട്‌ മൂന്ന്‌ വര്‍ഷത്തിലേറെ മാവോയിസ്‌റ്റ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചെലവഴിച്ചത്‌ കോടിക്കണക്കിന്‌ രൂപ

24-Nov-2016 നിലമ്പൂര്‍: കേരളത്തിലെ മാവോയിസ്‌റ്റ്‌ സാന്നിധ്യം തിരിച്ചറിഞ്ഞിട്ട്‌ മൂന്ന്‌ വര്‍ഷത്തിലേറെ. 2010 ജൂലൈ എട്ടിന്‌ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ഗുഡ്‌സ്‌ ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ്‌ മാവേയിസ്‌റ്റ്‌ സംഘം കേരളത്തില്‍ എത്തിയതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. കര്‍ണാടക വനവും തമിഴ്‌നാടിന്റെ മുതുമലയും കേരളത്തിന്റെ വനമേഖലയും ചേര്‍ന്ന്‌ കിടക്കുന്നതിനാലാണ്‌ കേരളത്തിലെത്തിയ മാവോയിസ്‌റ്റ്‌ സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണം. വിസ്‌താരമേറിയ വനമേഖലകള്‍ മാവോയിസ്‌റ്റുകള്‍ ഏറെ സുരക്ഷിതമായാണ്‌ കണക്കാക്കുന്നത്‌. ഉള്‍വനങ്ങളിലെത്തി മാവോയിസ്‌റ്റ്‌ വേട്ട പോലീസിനും വനം വകുപ്പിനും ഏറെ പ്രയാസമേറിയതാണ്‌. വയനാട്‌, […]

Read More

കോഴിക്കട ഇനി “സ്മാര്‍ട്ട്”

23-Nov-2016 മലപ്പുറം : കേന്ദ്രസര്‍ക്കാര്‍ 500 , 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന്‍ ചെറുകിട കച്ചവടക്കാര്‍ വട്ടം കറങ്ങുമ്പോള്‍ മലപ്പുറം കോട്ടപ്പടിയിലെ റസീന ചിക്കന്‍ സ്റ്റോര്‍ സ്മാര്‍ട്ട് ആയി. ക്രെഡിറ്റ്‌ / ഡബിറ്റ് കാര്‍ഡ് സ്വൈപ്പിംഗ് മെഷീന്‍ സ്ഥാപിച്ചാണ് കടയുടമയായ അബ്ദുല്‍ അസീസ്‌ ഈ പ്രതിസന്ധിയെ തരണം ചെയ്തത്. 2000 രൂപയുമായി എത്തുന്ന കസ്റ്റമേഴ്സ്നു ബാക്കി പണം മടക്കി നല്‍കാന്‍ കഴിയാതെ കച്ചവടക്കാര്‍ വലയുമ്പോളാണ് ന്യൂ ജനറേഷന്‍ രീതികളിലൂടെ ഈ വ്യാപാരി വ്യത്യസ്തനാവുന്നത്. Share this […]

Read More

ഫൈസലിന്റെ കുടുംബത്തിന്‌ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി മാസാന്ത പെന്‍ഷന്‍ നല്‍കും

`പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം` മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍ പുല്ലാണി ഫൈസല്‍(32) കൊല്ലപ്പെട്ട സംഭവത്തില്‍ ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി യോഗം അനുശോചിച്ചു. മതം മാറി എന്നതിന്‍റെ പേരില്‍ പ്രവാസിയായ ഒരു യുവാവിനെ നിഷ്‌ഠൂരം കൊലപ്പെടുത്തിയ സംഭവം മത വിശ്വാസികളേയും പ്രവാസികളേയും ഒരുപോലെ ഞെട്ടിക്കുന്നതാണെന്നും പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തെ […]

Read More

നോട്ടു പിന്‍വലിക്കല്‍ : അനന്തമായ കാത്തിരിപ്പുമായി ജനലക്ഷങ്ങള്‍

22-Nov-2016 മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ മുലം പെരുവഴിയിലായ പാവങ്ങള്‍ ബാങ്കുകള്‍ക്കുമുന്നിലെ കാത്തിരിപ്പ്‌ തുടരുന്നു. നിരോധിച്ച 500,1000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനായിരുന്നു നേരത്തെ ക്യൂ നിന്നിരുന്നതെങ്കില്‍, ഇപ്പോള്‍ അത്യാവശ്യത്തിന്ന്‌ ബാങ്കിലിട്ടിരുന്ന പണം തിരിച്ചുകിട്ടാനുള്ള നെട്ടോട്ടത്തിലാണ്‌. ബാങ്കുകള്‍ക്കു മുന്നിലെ ക്യു ഒരാഴ്‌ചക്കകം തീരുമെന്നായിരുന്നു മോഡിജിയുടെ പ്രഖ്യാപനം. എങ്കിലും നോട്ടുകള്‍ നിരോധിച്ച്‌ 12 ദിവസം കഴിഞ്ഞിട്ടും ക്യു വര്‍ദ്ധിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എടിഎമ്മുകള്‍ പണമില്ലാതെ നോക്കുകുത്തികളായതോടെ ജനങ്ങള്‍ അവിടെക്ക്‌ തിരിഞ്ഞു നോക്കാതായി. കാലത്ത്‌ എട്ടു മണിയോടെ അവര്‍ ബാങ്ക്‌ […]

Read More

മതേതര ഭാരതം നേരിടുന്ന വെല്ലുവിളികള്‍; സെമിനാര്‍

21-Nov-2016 മലപ്പുറം: കെപിസിസി പ്രസിഡന്റും പ്രമുഖ സ്വാതന്ത്ര്യസമര നായ കനുമായിരുന്ന മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ സാഹിബിന്റെ 71 ാം ചരമവാര്‍ഷിക ദിനാചരണം മുഹമ്മദ്‌ അബ്‌ദുറഹിമാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭി മുഖ്യത്തില്‍ നാളെ രാവിലെ പത്തിന്‌ കോട്ടക്കുന്ന്‌ ഡിടിപിസി ഹാളില്‍ നടക്കുമെന്ന്‌ ട്രസ്റ്റ്‌ ഭാരവാഹികള്‍ മലപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിനാചരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും. മുന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ അധ്യക്ഷത വഹിക്കും. മുന്‍ കെപിസിസി പ്രസിഡന്റ്‌ കെ മുരളീധരന്‍ എംഎല്‍എ, എ […]

Read More

സ്‌ഫോടനം: സുരക്ഷ വിലയിരുത്തി സിവില്‍ സ്റ്റേഷനില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും

സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ പ്രധാന പോയിന്റുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. സിവില്‍ സ്റ്റേഷനകത്തേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനും അനധികൃത പാര്‍ക്കിങ് തടയുന്നതിനും സംവിധാനങ്ങള്‍ ഒരുക്കും. ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിക്കും. ജീവനക്കാരുടെയും വിവിധ ആവശ്യങ്ങള്‍ക്ക് വരുന്ന സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ അടയാളപ്പെടുത്തും. ഡിപ്പാര്‍ട്‌മെന്റ് വാഹനങ്ങള്‍ നിശ്ചയിക്കപ്പെട്ട ഷെഡുകളില്‍ മാത്രം […]

Read More

ഷാദ് ഫര്‍ഹാന് ജില്ലാ കലക്ടറുടെ വിജയാശംസകള്‍

17-Oct-2016 മലപ്പുറം : രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന ദേശീയ സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ പോകുന്ന മക്കരപറമ്പിലെ ഷാദ് ഫര്‍ഹാന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ വിജയാശംസകള്‍ നേര്‍ന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാര്‍’ നൊപ്പമാണ് ഷാദ്ഫര്‍ഹാന്‍ ജില്ലാ കലക്ടറെ കാണാനെത്തിയത്. കോട്ടക്കല്‍ മനോവികാസിലെ വിദ്യാര്‍ഥിയാണ് ഷാദ് ഫര്‍ഹാന്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെങ്കിലും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിക്കുന്നതായി ഉമ്മ ഫൗസിയ സാക്ഷ്യപെടുത്തുന്നു. ഈ മിടുക്ക് കണ്ടറിഞ്ഞാണ് പെരുമ്പള്ളി വീട്ടിലെ ഉസ്മാന്‍ – […]

Read More

Just how to Improve Your Technical Skills

EssaysProfessors is the best custom article writing support. In the event your articles or essays are on the internet name performs a substantial function in the entire phenomenon. Here are several outstanding essay topics that kids might detect easy to compose. This essay addresses the experience I’d following the death of my own pet. A […]

Read More

Egyptian paper Barack Obama person in Muslim Brotherhood

If you get a substantial amount, then it seems sensible that moreover, you have insurance. An ideal way to get the least expensive text book would be to utilize a search engine that collects all the costs for you personally along with the delivery charges. It supplies customers with free decision to purchase both local […]

Read More

മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റ്: എംപാനല്‍ ചെയ്യാനായി സ്വകാര്യ ആശുപത്രികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ക്‌ളെയിമുകള്‍ അനുവദിക്കാനായി എംപാനല്‍ ചെയ്യാന്‍ പ്രമുഖ സ്വകാര്യ ആശുപത്രികളില്‍—നിന്ന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. (നം.39193/ഏ2/2014/ഒ&എണഉ തീയതി: 05/09/2016 ). വിജ്ഞാപനത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പൂരിപ്പിച്ച ക്രൈറ്റീരിയ ഫോമിനൊപ്പം അപേക്ഷ സ്ഥാപന മാനേജിംഗ് കമ്മിറ്റി അധികാരപ്പെടുത്തിയ ആളിന്റെ ഒപ്പോടെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം. അവസാനതീയതി: ഒക്ടോബര്‍ ഏഴ്. പൊതു നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും www.kerala.gov.in വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷന്‍സ് ലിങ്കില്‍ ലഭിക്കും. Share this post:

Read More

ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് സെപ്റ്റംബര്‍ 22 വരെ അപേക്ഷിക്കാം

19-Sep-2016 സ്‌കോള്‍ -കേരള മുഖേന ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി രജിസ്‌ട്രേഷന് അധിക പിഴയായ 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുളള സമയം സെപ്റ്റംബര്‍ 22 വൈകിട്ട് അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചു. Share this post:

Read More

കലക്റ്ററേറ്റ് ജീവനക്കാര്‍ ഓണം ആഘോഷിച്ചു.

07-Sep-2016 കലക്റ്ററേറ്റ് ജീവനക്കാര്‍ ഓണം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി റിക്രയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ പൂക്കളവും ഓണ സദ്യയും ഒരുക്കി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പൂവിടല്‍ 9.30 ന് പൂര്‍ത്തിയായി. പിന്നീട് ജില്ലാകലക്ടര്‍ എ.ഷൈനമോള്‍ നിലവിളക്ക് കൊളുത്തി ഓണഘോഷത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ട് മണി വരെ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തിന് മാറ്റു കൂട്ടാനായി ജീവനക്കാരുടെ കലാപരിപാടികളും നടത്തി. കൃത്യം രണ്ടിന് ആഘോഷ പരിപാടികള്‍ അവസാനിപ്പിച്ചു. Share this post:

Read More

പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതി: രാഷ്ട്രീയലക്ഷ്യം നല്‍കാന്‍ ഉദ്ദേശ്യമില്ലെന്ന് സഹകരണമന്ത്രി

31-Aug-2016 സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണബാങ്കുകളിലൂടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് സഹകരണ-ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. പദ്ധതി രാഷ്ട്രീയവത്കരിക്കുന്നെന്ന വിമര്‍ശനങ്ങള്‍ വസ്തുത മനസിലാക്കാതെയാണെന്നും അദ്ദേഹം വ്യക്തമാക്കി. പെന്‍ഷനുകള്‍ നേരിട്ടെത്തിക്കുന്ന പദ്ധതി സഹകരണ വകുപ്പ് വിജയകരമായി നടപ്പാക്കിവരികയാണ്. സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 ജില്ലാ സഹകരണ ബാങ്കുകളും 1558 പ്രാഥമിക സഹകരണ സംഘങ്ങളും വഴിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും അഴിമതിമുക്തവുമായ സംഘങ്ങളെയാണ് പ്രാഥമികതലത്തില്‍ വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ എല്ലാ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട […]

Read More

തീരദേശ മേഖലയ്ക്കായി പ്രത്യേക പദ്ധതികള്‍: പ്രമേയത്തിന് ജില്ലാ വികസന സമിതിയുടെ അംഗീകാരം

28-Aug-2016 തീരദേശ മേഖലയുടെ സമഗ്ര വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പി.വി. അബ്ദുല്‍ വഹാബ് എം.പി അവതരിപ്പിച്ച പ്രമേയം ജില്ലാ കലക്ടര്‍ എ. ഷൈനാമോളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം അംഗീകരിച്ചു. തീരദേശത്ത് വികസന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും യുവജനങ്ങളുടെ ക്രിയാത്മകതയും സൗഹാര്‍ദവും വളര്‍ത്തുന്നതിനുതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നുമാണ് പ്രമേയം. തീരദേശ മേഖലയില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാനും ശാശ്വത സമാധാനം നില്‍നിര്‍ത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്നുംഎല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുത്ത് നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും പ്രമേയത്തില്‍ […]

Read More

സപ്ലൈകോ ഓണം മാര്‍ക്കറ്റുകള്‍ ഇന്ന് (ആഗസ്റ്റ് 26) മുതല്‍

26-Aug-2016 തിരുവനന്തപുരം : സപ്ലൈകോ ഓണം-ബക്രീദ് മെട്രോ ഫെയര്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 13 വരെ പ്രവര്‍ത്തിക്കും. സംസ്ഥാനതല ഉദ്ഘാടനം 26 ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഓണക്കാലത്ത് ഗുണ നിലവാരമുള്ള നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് സപ്ലൈകോ എല്ലാ ജില്ലയിലും ജില്ലാ ഫെയറുകളും താലൂക്ക് ഫെയറുകളും ഓണം മാര്‍ക്കറ്റുകളും, സ്‌പെഷ്യല്‍ മിനി ഫെയറുകളും സംഘടിപ്പിക്കും. ഓണം മാര്‍ക്കറ്റുകളും, സ്‌പെഷ്യല്‍ ഓണം മിനി ഫെയറുകളും […]

Read More

പുഴക്കാട്ടിരിയില്‍ കര്‍ഷക ദിനാചരണം

21-Aug-2016 പുഴക്കാട്ടിരി കൃഷിഭവന്റെ കര്‍ഷകദിനാചരണം ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി. പഞ്ചായത്തിലെ മികച്ച 17 കര്‍ഷകരെയും കുട്ടി കര്‍ഷകരായ കുമാരി മുഞ്ജിത നിസ്രിനേയും ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റഷീദലി, ശശിമേനോന്‍, നജ്മുന്നീസ, പി.ടി. അബ്ദുള്‍ ബഷീര്‍, പി.കെ. അലി, ബേബി സുജാത, കെ.എം. രവീന്ദ്രന്‍, മറ്റ് വാര്‍ഡ് മെമ്പര്‍മാര്‍ പങ്കെടുത്തു. Share this post:

Read More

തീവ്രവാദ, വര്‍ഗീയ, മയക്കുമരുന്നു ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം -മുഖ്യമന്ത്രി പിണറായി വിജയന്‍

18-Aug-2016 റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തു കാമ്പസുകളില്‍ തീവ്രവാദ, വര്‍ഗീയ, മദ്യ-മയക്കുമരുന്നു ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രീയ വിദ്യാലയ സംഗതന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റീജ്യണല്‍ യൂത്ത് പാര്‍ലമെന്റ് 2016-17 ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജനാധിപത്യ രാജ്യത്തില്‍ പാര്‍ലമെന്റിന്റെ സ്ഥാനം സുപ്രധാനമാണ്. പാര്‍ലമെന്ററി വ്യവസ്ഥയെക്കുറിച്ച് വിദ്യാര്‍ഥികളും യുവജനങ്ങളും നന്നായി മനസിലാക്കണം. ഓരോ വിദ്യാര്‍ഥി സമൂഹവും അവര്‍ ജീവിക്കുന്ന സമൂഹത്തിന്റെ പരിഛേദം കൂടിയാണ്. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാകാന്‍ […]

Read More

കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം: വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം- ജില്ലാ കലക്ടര്‍

12-Aug-2016 ഗ്രാമവികസനത്തിനുള്ള കേന്ദ്രാവികൃത പദ്ധതികളുടെ നിര്‍വഹണത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി പറഞ്ഞു. പദ്ധതികള്‍ സമയബന്ധിതമായും കുറ്റമറ്റ രീതിയിലും നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മേല്‍നോട്ടത്തിനും അവലോകനത്തിനുമുള്ള നിലവിലെ ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.വി.എം.സി) പുനഃസംഘടിപ്പിച്ച് രൂപവത്ക്കരിച്ച ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ഡി.ഡി.സി.എം.സി) യുടെ ആദ്യ ഉദ്യോഗസ്ഥതല യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗമായ […]

Read More

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം : സ്ഥാപന മേധാവികള്‍ മുന്‍കൈയെടുക്കണം.

11-Aug-2016 മലപ്പുറം : സര്‍ക്കാര്‍ /അംഗീകൃത സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന ബീഡി/ചുണ്ണാമ്പ് കല്ല് – ഡോളോമൈറ്റ്/ സിനിമാ തൊഴിലാളികളുടെ മക്കള്‍ക്ക് കേനദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴിലുള്ള ലേബര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ സാമ്പത്തിക സഹായം നല്‍കുന്നു. ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ക്ലാസ് അടിസ്ഥാനത്തില്‍ 250 മുതല്‍ 15000 വരെ ഗ്രാന്റ് ലഭിക്കും. വിദ്യാര്‍ഥിയുടെ പേരില്‍ ആധാര്‍ ലിങ്ക് ചെയ്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടാവണം. യോഗ്യരായ അപേക്ഷകരുടെ നിര്‍ദിഷ്ട എക്‌സല്‍ ഫോര്‍മാറ്റിലുള്ള ലിസ്റ്റ് ബന്ധപ്പെട്ട […]

Read More

100 ശതമാനം കുത്തിവെപ്പ് മൂന്ന് മാസത്തിനകം : രണ്ടാഴ്ച്ചയ്ക്കകം കര്‍മപദ്ധതി തയ്യാറാക്കും – ആരോഗ്യ വകുപ്പ് മന്ത്രി

26-July-2016 മലപ്പുറം : ജില്ലയില്‍ 100 ശതമാനം കുത്തിവെപ്പ് യാഥാര്‍ഥ്യമാക്കാന്‍ ആരോഗ്യ വകുപ്പ് രണ്ടാഴ്ചയ്ക്കം കര്‍മപദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ – കുടുംബക്ഷേമ -സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലപ്പുറത്ത് കുത്തിവെപ്പ് ശാക്തീകരണവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസത്തിനകം കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം ജനപ്രതിനിധികളും മറ്റ് മത-സാംസ്‌കാരിക സംഘടനകളും കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ചില മത […]

Read More

അസാപ് പുതിയ മേഖലകളിലേയ്ക്ക്; യൂനിവേസിറ്റി പാഠ്യപദ്ധതിയില്‍ തൊഴില്‍ നൈപുണ്യവും

21-July-2016 മലപ്പുറം : വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കൂടുതല്‍ മേഖലകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. യൂനിവേസിറ്റി പാഠ്യപദ്ധതിയുമായി സംയോജിപ്പിച്ച് തൊഴില്‍ നൈപുണ്യ പരിശീലനം ആവിഷ്‌കരിക്കാനും കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും കോളെജുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനും എല്ലാ നിയോജക മണ്ഡലങ്ങളിലും സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്. യൂനിവേസിറ്റി പാഠ്യപദ്ധതിയില്‍ തിരഞ്ഞെടുക്കാവുന്ന വിഷയമായോ (ഇലക്റ്റീവ് സബ്ജക്ട്) കോഴ്‌സിന്റെ ഭാഗമായോ തൊഴില്‍ നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തുന്നതോടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. […]

Read More

വട്ടംകുളത്ത് ജൈവ നെല്‍കൃഷി പഠന ക്ലാസ്

16-July-2016 മലപ്പുറം : വട്ടംകുളത്ത് ജൈവ കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ജൈവ നെല്‍കൃഷി’ യെക്കുറിച്ച് പ്രമുഖ ജൈവ കൃഷി പ്രചാരകനും കര്‍ഷകനുമായ കെ.പി. ഇല്യാസ് (കോഴിക്കോട്) ക്ലാസെടുക്കും. ജൂലൈ 19ന് രാവിലെ 10ന് ബ്ലോക്ക് പരിശീലന ഹാളിലാണ് ക്ലാസ്. താല്‍പര്യമുള്ളവര്‍ക്ക് പങ്കെടുക്കാമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 2690130 . Share this post:

Read More

യന്ത്രവത്ക്കൃത ബോട്ടുകള്‍ : കളര്‍ കോഡിങ് നടത്തണം

13-July-2016 മലപ്പുറം : യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കളര്‍ കോഡിങ് ചെയ്യാത്ത യാന ഉടമകള്‍ ജൂലൈ 31നകം കളര്‍ കോഡിങ് ചെയ്യണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നിബന്ധന പാലിച്ചില്ലെങ്കില്‍ യാനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് കൂടാതെ ലൈസന്‍സ് പതുക്കി നല്‍കില്ല. പുതിയ യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കളര്‍ കോഡിങ് ചെയ്യണമെന്നതും നിര്‍ബന്ധമാണ്. Share this post:

Read More

ജൂലൈ 11- ലോകജനസംഖ്യാ ദിനം ‘ജനസംഖ്യാ സുസ്ഥിരതാ പക്ഷാചരണം’ ജില്ലാതല ഉദ്ഘാടനം 11 ന്

09-July-2016 മലപ്പുറം : ജൂലൈ 11- ലോകജനസംഖ്യാ ദിനത്തിന്റെ ഭാഗമായി 11 മുതല്‍ 24 വരെ ജനസംഖ്യാ സുസ്ഥിരതാ പക്ഷമായി ആചരിക്കും. ‘ആസൂത്രണം ചെയ്യുക; ഉത്തരവാദിത്ത്വം നിറവേറ്റുക’ എന്ന സന്ദേശവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നടത്തുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 11 ന് രാവിലെ 10 ന് മുണ്ടുപറമ്പ് ഗവ. കോളെജ് ഓഡിറ്റോറിയത്തില്‍ നടത്തില്‍ നടക്കും. രണ്ട് സെഷനുകളിലായി നടക്കുന്ന സെമിനാറില്‍ കുടുംബക്ഷേമ മാര്‍ഗങ്ങളെ കുറിച്ച് വിദഗ്ധര്‍ ക്ലാസുകളെടുക്കും. പക്ഷാചരണത്തിന്റെ ഭാഗമായി […]

Read More

അളവ് – തൂക്ക – പാക്കിങ് ക്രമക്കേട് : പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം

04-July-2016 മലപ്പുറം : ലീഗല്‍ മെട്രോളജി വകുപ്പ് പാണ്ടിക്കാട്, വള്ളുവങ്ങാട്, കൊളപറമ്പ്, നെല്ലിക്കുത്ത്, തുവ്വൂര്‍, വെള്ളയൂര്‍, പൊ•ുണ്ടം, തിരൂര്‍,തിരുനാവായ, കോട്ടക്കല്‍, വളാഞ്ചേരി എന്നിവിടങ്ങളിലെ റേഷന്‍ ഷോപ്പുകള്‍, റംസാന്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂലൈ ഒന്നിന് പ്രത്യേക പരിശോധന നടത്തി. ആകെ 38 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് പ്രകാരം ആറ് കേസുകളും വിവിധ വകുപ്പ് പ്രകാരം 12 കേസുകളുമായി ആകെ 18 കേസുകളെടുത്തു. മുദ്ര ചെയ്യാത്ത അളവ്തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കിങ് രജിസ്‌ട്രേഷനില്ലാതെ പാക്കിങ്, പാക്ക് […]

Read More

മരുന്നുകള്‍ക്ക് 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവ്: മഞ്ചേരി കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍

29-June-2016 മലപ്പുറം : മഞ്ചേരി മെഡിക്കല്‍ കോളെജ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസിയില്‍ മരുന്നുകള്‍ 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിയില്‍ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ വിലക്കുറവില്‍ മരുന്നുകള്‍ ലഭിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവൃത്തി സമയം. ബ്രാന്‍ഡഡ് മരുന്നുകള്‍ ഏറ്റവും വിലക്കുറവില്‍ ഇവിടെ ലഭിക്കും. കൂടാതെ വിദഗ്ധ പരിശീലനം ലഭിച്ച ഫാര്‍മസിസ്റ്റുമാരുടെ സേവനവും ലഭ്യമാണ്. ഏതാനും […]

Read More

കാവാലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

27-June-2016 നാടകത്തിലും കവിതയിലും സമാനതകളില്ലാത്ത സംഭാവന നല്‍കിയ സാഹിത്യകാരനായിരുന്നു കാവാലം നാരായണപ്പണിക്കരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരീക്ഷണോന്മുഖ നാടകങ്ങളിലൂടെ നവീനമായ ഒരു ഭാവുകത്വം സൃഷ്ടിക്കാന്‍ അദ്‌ദേഹത്തിന് കഴിഞ്ഞു. കവിതയെ കുട്ടനാടന്‍ നാടോടി ശീലിന്റെ ബലത്തില്‍ പുതിയ ഒരു ഉണര്‍വിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന് സാധിച്ചു. ഭാവനാ പൂര്‍ണമായ പദ്ധതികളിലൂടെ സംഗീത നാടക അക്കാദമിക്ക് പുതിയ ദിശാബോധം നല്‍കുന്നതിനും കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ പഴമയുടെയും പുതുമയുടെയും ഇടയില്‍ ഒരു കണ്ണി സൃഷ്ടിച്ചെടുക്കുന്നതിനും അദ്ദേഹത്തിനായി .നാടക […]

Read More

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

26-June-2016 തിരുവനന്തപുരം : ഈ വര്‍ഷത്തെ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിലുളള ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 26 ഞായറാഴ്ച) രാവിലെ 11 ന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തും. ലഹരി വിരുദ്ധ സന്ദേശവും, പ്രതിജ്ഞയും മേയര്‍ വി.കെ.പ്രശാന്ത് നിര്‍വ്വഹിക്കും. യോഗത്തില്‍ […]

Read More

കാഴ്ചപരിമിതരായ കുട്ടികള്‍ക്കും വായിക്കാം : നറുമൊഴി ഒഡിയോ മാഗസിന്‍ പ്രകാശനം ചെയ്തു.

24-June-2016 മലപ്പുറം : കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്കായി ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറം തയ്യാറാക്കിയ ‘നറുമൊഴി’ ഒഡിയോ മാഗസിന്റെ ആദ്യ പതിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ യൂത്ത് ഫോറം സെക്രട്ടറി എം. സുധീറിന് നല്‍കി പ്രകാശനം ചെയ്തു. വായനാവാരത്തോടനുബന്ധിച്ച് ഐ.റ്റി@സ്‌കൂള്‍ ഹാളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കാഴ്ചപരിമിതരായ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാലയോടനുബന്ധിച്ചാണ് നറുമൊഴി പ്രകാശനം ചെയ്തത്. വീമ്പൂര്‍ ജി.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് മാഗസിന്‍ തയ്യാറാക്കിയത്. നാല് കവിതകള്‍, എട്ട് […]

Read More

ശഹബാന്‍ നിലാവ് സ്വാഗത സംഘം രൂപീകരിച്ചു

22-June-2016 മക്കരപറമ്പ് : വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന ശഹബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ മത്സരം ഒന്നാംഘട്ട രെജിസ്ട്രേഷന്‍ ആരംഭിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന മത്സരങ്ങള്‍ ജൂലൈ 10 നു രാവിലെ 9 മുതല്‍ സമൂഹ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. സ്വാഗത സംഘം രൂപീകരണ യോഗവും മത്സരാര്‍ത്ഥികളുടെ പേര് ചേര്‍ക്കല്‍ ഉദ്ഘാടനവും സംഗീത സംവിധായകന്‍ മുഹ്സിന്‍ കുരിക്കള്‍ നിര്‍വ്വഹിച്ചു. സംഗീത അദ്ധ്യാപകന്‍ നിസാര്‍ തൊടുപുഴ മുഖ്യാതിഥിയായിരുന്നു. ലോഗോ പ്രകാശനം […]

Read More

ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ് : അംഗീകാര നിറവില്‍ മങ്കട ഉപജില്ല

20-June-2016 മക്കരപറമ്പ് : ജില്ലയില്‍ ഏറ്റവും കൂടുതല്‍ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി നാലാം തവണയും ഭാരത്‌ സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്സ് മങ്കട ഉപജില്ലക്ക് ഒന്നാം സ്ഥാനം നില നിര്‍ത്തി. വീടില്ലാത്ത ഗൈഡ് വിദ്യാര്‍ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയാണ്‌ അംഗീകാര നിറവിലേക്ക് ഉപജില്ലയെ ഉയര്‍ത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ രാജ്യ പുരസ്കാര്‍ പരീക്ഷക്കിരുത്തി നൂറു ശതമാനം വിജയം നേടി. എ.എ.ഒ കെ.എസ്. സാജന്‍റെയും ഉപജില്ലാ സെക്രട്ടറി പി.സെയ്തലവി മാസ്റ്ററുടെയും ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മികവിന് മാറ്റ് […]

Read More

വായനാ ദിനപ്രതിജ്ഞ

പി.എന്‍.പണിക്കര്‍ അനുസ്മരണാര്‍ത്ഥം ജൂണ്‍ 20 ന് രാവിലെ 11 മണിക്ക് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വായനാദിന പ്രതിജ്ഞ സംഘടിപ്പിക്കും. ചീഫ് സെക്രട്ടറി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കും. സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരും ചടങ്ങില്‍ പങ്കെടുക്കേണ്ടതാണെന്ന് പൊതുഭരണവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രിതിജ്ഞയുടെ പൂര്‍ണ രൂപം ചുവടെ. വായനാദിന പ്രതിജ്ഞ ഞാന്‍ വായിച്ചു വളരന്ന് അതിലൂടെ അറിവ് നേടി വായന ഒരു ശീലമാക്കി ഭാരതത്തിന്റെ അഖണ്ഡതയും, സംസ്‌ക്കാരവും ഉയര്‍ത്തുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരും. നമ്മുടെ രാഷ്ഷ്രത്തിന്റെ ശിദ്രശക്തികളായി […]

Read More

അന്യസംസ്ഥാനങ്ങളില്‍വിജ്ഞാനവിരുന്നൊരുക്കി ഇത്തവണയും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

16, June 2016 തിരൂരങ്ങാടി: കേരളേതര സംസ്ഥാനങ്ങളിലെ സാമൂഹികമായും മതപരമായും ഏറെ പിന്നാക്കം നില്‍കുന്ന പ്രദേശങ്ങളില്‍ വിജ്ഞാനവിരുന്നൊരുക്കാന്‍ ഇത്തവണയും റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റി വിദ്യാര്‍ത്ഥികള്‍. ദാറുല്‍ഹുദായിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ ഇസ്‌ലാമിക് ആന്റ് കണ്ടംപററി സ്റ്റഡീസിനു കീഴില്‍ വെസ്റ്റ് ബംഗാള്‍, ബീഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ജാര്‍ഖഢ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ പത്തിലധികം സംസ്ഥാനങ്ങളിലാണ് വിവിധ പള്ളികളും പാഠശാലകളും കേന്ദ്രീകരിച്ചു വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ക്കായി മത പഠനക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്. […]

Read More

ഭരണ നിര്‍വ്വഹണത്തില്‍ ഇ-ഗവേണന്‍സ് ഉപയോഗപ്പെടുത്തണം: മന്ത്രി മാത്യു ടി.തോമസ്

15, June 2016 മലപ്പുറം : ഭരണ നിര്‍വ്വഹണത്തില്‍ സമയനഷ്ടം ഒഴിവാക്കാനും സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനും വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി മാത്യൂ ടി.തോമസ് പറഞ്ഞു. തിരുവനന്തപുരത്ത് ജലസേചന വകുപ്പില്‍ ഇ-ഗവേണന്‍സിനോടനുബന്ധിച്ച് കമ്പ്യൂട്ടര്‍വത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. PRICE എന്ന ഇ-ഗവേണന്‍സ് സോഫ്റ്റ്‌വെയര്‍ വകുപ്പില്‍ പ്രാവര്‍ത്തികമാകുന്നതോടെ എക്‌സിമേറ്റ് രൂപീകരണം മുതല്‍ ടെന്‍ഡര്‍ അനുമതി നല്‍കുന്നത് വരെയുളള നടപടികളിലെ കാലതാമസം ഒഴിവാക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം […]

Read More

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കണം

12, June 2016 മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധിയില് നിന്നും ബാങ്ക് വഴി പെന്ഷന്/കുടുംബ പെന്ഷന് ലഭിക്കുന്നവര് മെയ് മാസത്തിലെ ലൈഫ് സര്ട്ടിഫിക്കറ്റ് മെയ് 30 നകം നല്കണമെന്ന് ദേവസ്വം ബോര്ഡ് സെക്രട്ടറി അറിയിച്ചു. വില്ലേജ് ഓഫീസര്/ഗസറ്റഡ് ഓഫീസര്/ബാങ്ക് മാനെജര്/ ക്ഷേമനിധി ബോര്ഡ് അംഗം ഒപ്പ് രേഖപ്പെടുത്തിയ സര്ട്ടിഫിക്കറ്റ് എസ്.ബി.ടി. അക്കൗണ്ട് നമ്പര് സഹിതം മലബാര് ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം, കോഴിക്കോട്-673006 വിലാസത്തിലാണ് നല്കേണ്ടത്. Share this post:

Read More

മഴക്കാല ശുചീകരണത്തിന് ഇടവപ്പാതി ആപ്ലിക്കേഷന്‍

11, June 2016 തിരുവനന്തപുരം : മഴക്കാല ശുചീകരണ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഇടവപ്പാതി സജ്ജമായി. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നി്ന്ന് ഡൗണ്‍ലോഡ് ചെയ്യാം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ പതിയേണ്ട പ്രദേശങ്ങളുടെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഇടവപ്പാതി ആപ്പിലൂടെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താം. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതിനും സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ട്. ഗൂഗില്‍ മാപ്പിന്റെ സഹായത്തോടെ ജിയോറ്റാഗ് […]

Read More

കാലവര്‍ഷം : സത്വര നടപടികള്‍ സ്വീകരിക്കണം: റവന്യൂ മന്ത്രി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മുന്‍കരുതലുകളും സത്വര നടപടികളും ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ത്രിതല പഞ്ചാവയത്തുകളെ കൂടി യോജിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. പകര്‍ച്ചവ്യാധികളും മറ്റും പ്രതിരോധിക്കുന്നതിനും മുന്‍കരുതലുകള്‍ എടുക്കണം. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരും സ്റ്റാഫും മരുന്നുകളും ഉറപ്പാക്കണം. ആവശ്യമരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടായാല്‍ നേരിട്ട് വാങ്ങി നല്‍കാന്‍ കഴിയണം. അപകടസാധ്യതയുളള സ്ഥലങ്ങളെല്ലാം പ്രത്യേകം നിരീക്ഷിക്കണം. കടുത്ത ഭീക്ഷണിയായി നില്‍ക്കുന്ന മരങ്ങള്‍ ഉണ്ടെങ്കില്‍ മുറിച്ചു മാറ്റണം. കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ അതിനുളള ഏര്‍പ്പാടുകള്‍ ചെയ്യണം. […]

Read More

കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു

07, June 2016 മലപ്പുറം : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. മലപ്പുറം ഗവണ്‍മെന്റ് ഗേള്‍്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വൃക്ഷ തൈ നട്ടു നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രമോദ് സി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രജീന ഹുസൈന്‍, ഫസീന കുഞ്ഞിമുഹമ്മദ്, പിടിഎ പ്രസിഡന്റ് എം മുഹമ്മദലി, ശശികുമാര്‍ മങ്കട, യുസഫ് കാസിനോ, സൂപ്പര്‍ […]

Read More

പൊന്നാനി എം.എല്‍.എ. പി. ശ്രീരാമകൃഷ്ണനെ സ്പീക്കറായി തെരഞ്ഞെടുത്തു

03, June 2016 തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ സ്പീക്കറായി പൊന്നാനിയില്‍ നിന്നുള്ള എം.എല്‍.എ. പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ശ്രീരാമകൃഷ്ണന് 92 വോട്ടും എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ വി.പി.സജീന്ദ്രന് 46 വോട്ടുമാണ് ലഭിച്ചത്. ഒരു. വോട്ടു അസാധുവായി. 91 അംഗങ്ങളുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഒരു വോട്ടു അധികമായി ലഭിച്ചു. പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. തോമസ്‌ വോട്ട് ചെയ്തില്ല.പ്രോടേം സ്പീക്കറായ എസ് ശര്‍മ്മയാണ് സ്പീക്കറെ പ്രഖ്യാപിച്ചത്. Share this post:

Read More

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

02, June 2016 മലപ്പുറം : സ്കൂള്‍ തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും നിലവാരം മെച്ചപ്പെടുത്താന് കൂട്ടായ പ്രവര്ത്തനം ആവശ്യമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര് എം.പി. പറഞ്ഞു. കല്പ്പകഞ്ചേരി ജി.എല്.പി സ്കൂളില് ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി . സമൂഹത്തിന്റെ നാനാതുറകളിലുള്ളവര് ഒത്തൊരുമിച്ച് നിന്ന് വിദ്യാഭ്യാസ മേഖലയിലെ ഉന്നതിക്ക് പ്രയത്നിക്കണം. രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക രംഗത്തുള്ളവര്, അധ്യാപകര്, രക്ഷിതാക്കള്, മാധ്യമ പ്രവര്ത്തകര് തുടങ്ങിയവര് ഇതില് ഭാഗമാവണം. പുതിയ കാലത്ത് വിദ്യാഭ്യാസം ടെന്ഷന് ഫ്രീയാകണമെന്നും ഇ.ടി […]

Read More

മലപ്പുറം നഗരത്തെ ചുവപ്പണിയിച്ച ഉജ്വല പ്രകടനത്തോടെ എന്‍ജിഒ യൂണിയന്‍ സംസ്ഥാനസമ്മേളനത്തിന്‌ സമാപനം

31, May 2016 മലപ്പുറം : സംസ്ഥാന ജീവനക്കാരുടെ ആദ്യ പൊതുസംഘടനയായ എന്‍ജിഒ യൂണിയന്റെ അജയ്യത വിളിച്ചറിയിച്ച മഹാപ്രകടനം മലപ്പുറം പട്ടണത്തെ ചെങ്കടലാക്കി. അഴിമതിരഹിതവും കാര്യക്ഷമവും ജനപകാരപ്രദവുവുമായ സിവില്‍സര്‍വ്വീസിന്‌ വേണ്ടിയുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും എന്നുള്ള മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍മുഴങ്ങി. വനിതാജീവനക്കാരുടെ വമ്പിച്ച പങ്കാളിത്തം പ്രകടനത്തെ ശ്രദ്ധേയമാക്കി. ഗതാഗത കുരുക്ക്‌ ഒഴിവാക്കി അച്ചടക്കത്തോടേയും ചിട്ടയോടേയും നടന്ന പ്രകടനം ജീവനക്കാരുടെ ഏറ്റവുംവലിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനശൈലിയുടെ തെളിവായിരുന്നു. പ്രകടനം ആരംഭിച്ച കോട്ടപ്പടി മുതല്‍ മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തെ പൊതുസമ്മേളന നഗരിവരെ വഴിയോരങ്ങളില്‍ […]

Read More

കേരള എന്‍.ജി.ഒ യൂണിയന്‍ സഹായധനം കൈമാറി

29, May 2016 മലപ്പുറം : സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ധനലക്ഷ്‌മി ബാങ്കില്‍ നിന്നും അന്യായമായി പിരിച്ചു വിട്ട സംഘടാനാ നേതാവ്‌ പി.വി.മോഹനന്‌ കേരള എന്‍.ജി.യൂണിയന്റെ സഹായഹസ്‌തം. കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സമ്മേളനപ്രതിനിധികളില്‍ നിന്ന്‌ സമാഹരിച്ച 1,04,785 രൂപ സുഹൃത്സമ്മേളന വേദിയില്‍ വെച്ച്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.സി.മാത്തുക്കുട്ടി ബെഫി സംസ്ഥാനകമ്മിറ്റി അംഗം കെ.വിജയന്‌ കൈമാ Share this post:

Read More

രാഷ്‌ട്രീയ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമാവുകയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനം രാഷ്‌ട്രീയ ഉള്ളടക്കമുള്ളതുമാകണം : കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍

27, May 2016 മലപ്പുറം : രാഷ്‌ട്രീയ പ്രവര്‍ത്തനം സര്‍ഗ്ഗാത്മകമാവുകയും സര്‍ഗ്ഗാത്മക പ്രവര്‍ത്തനം രാഷ്‌ട്രീയ ഉള്ളടക്കമുള്ളതുമാകണമെന്ന്‌ കവി ആലങ്കോട്‌ ലീലാകൃഷ്‌ണന്‍. കേരള എന്‍.ജി,ഒ. യൂണിയന്റെ 53-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ കാവ്യസന്ധ്യ വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ടൗണ്‍ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അടയാളങ്ങള്‍’ എന്ന കവിതയോടെയായിരുന്നു ഉദ്‌ഘാടനം. എന്‍.ജി.ഒ. യുണിയന്‍ സംസ്ഥാന പ്രസിഡന്റ്‌ പി.എച്ച്‌.എം. ഇസ്‌മയില്‍ ആമുഖ ഭാഷണം നടത്തി. അദ്ധ്യക്ഷന്‍ മണമ്പൂര്‍ രാജന്‍ ബാബു ‘കൂട്ടിലങ്ങാടി’ എന്ന കവിത ചൊല്ലി. പി.കെ. ഗോപി (ഊഴം), […]

Read More

പാലെടുത്തശേഷം റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്‌ത്തിവയ്‌ക്കണം

25, May 2016 തിരുവനന്തപുരം : കേരളത്തിലെ റബ്ബര്‍മേഖലയിലാകെ മഴ ലഭിച്ചു തുടങ്ങിയിരിക്കുന്നതിനാല്‍ റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകള്‍ കമിഴ്‌ത്തി വയ്‌ക്കുന്ന കാര്യത്തില്‍ കര്‍ഷകര്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്ന്‌ റബ്ബര്‍ബോര്‍ഡ്‌ അഭ്യര്‍ത്ഥിക്കുന്നു. കൊതുകുകളിലൂടെ പരക്കുന്ന വിവിധ രോഗങ്ങള്‍ നാട്ടില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാലാണിത്‌. റബ്ബര്‍ മരങ്ങളില്‍ പിടിപ്പിച്ചിരിക്കുന്ന ചിരട്ടകളില്‍ ഒരാഴ്‌ചയില്‍ കൂടുതല്‍ മഴവെള്ളം കെട്ടിനില്‍്‌ക്കുന്നത്‌ കൊതുകിന്‌ മുട്ടയിട്ടുപെരുകാന്‍ ഏറെ സൗകര്യം നല്‍കും. തുടര്‍ച്ചയായി ടാപ്പിങ്‌ നടക്കുന്ന സമയത്ത്‌ ഇതിനു സാധ്യതയില്ല. എന്നാല്‍ മഴമൂലം ടാപ്പിങ്‌ തടസ്സപ്പെടുമ്പോള്‍ ചിരട്ടകളില്‍ കൂടുതല്‍ ദിവസങ്ങള്‍ വെള്ളം […]

Read More

3784 നഗര പ്രദേശങ്ങളെ നഗരസഭകളാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

18, May 2016 ന്യൂഡല്‍ഹി : 28 സംസ്ഥാനങ്ങളിലെ 3784 സെന്‍സസ്സ്‌ പട്ടണങ്ങളെ നഗരസഭകളാക്കി മാറ്റുന്നതിന്‌ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആസൂത്രിത നഗരവികസനത്തിന്‌ ഇത്‌ അനിവാര്യമാണെന്ന്‌ ഈ സംസ്ഥാനങ്ങളിലെ ചീഫ്‌സെക്രട്ടറിമാര്‍ക്ക്‌ അയച്ച കത്തില്‍കേന്ദ്ര നഗരവികസന സെക്രട്ടറി ശ്രീ. രാജീവ്‌ ഗൗബചൂണ്ടിക്കാട്ടി. കുറഞ്ഞത്‌ 5000 ജനസംഖ്യയും 75% പുരുഷന്മാരും കാര്‍ഷികേതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും,ഒരുചതുരശ്ര കിലോമീറ്ററില്‍ 400 പേര്‍ എന്ന കണക്കിന്‌ ജനസാന്ദ്രതയും ഉള്ള പ്രദേശങ്ങളാണ്‌ സെന്‍സസ്സ്‌ ടൗണ്‍ എന്നറിയപ്പെടുന്നത്‌.2011ലെ സെന്‍സ്സസ്‌ പ്രകാരംഇത്തരം 3784 […]

Read More

പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു

15, May 2016 മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പതിനാലിനം ബ്രാന്റഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. പൊതു വിപണിയില്‍ ലഭ്യമായ ബ്രാന്റുകളാണിത്. കല്പാ ഡ്രോപ്‌സ് കോക്കനട്ട് ഓയില്‍, നിര്‍മ്മല്‍ ഓയില്‍ ഇന്‍ഡസ്ട്രീസിന്റെ ഓണം കോക്കനട്ട് ഓയില്‍, അമൃതാ ഓയില്‍ പ്രോഡക്ടിന്റെ അമൃതാ പ്യൂവര്‍ കോക്കനട്ട് ഓയില്‍, വെങ്കിടേശ്വര ട്രേഡിംഗ് കമ്പനിയുടെ കേരളാ കൊക്കോ ഫ്രെഷ് പ്യൂവര്‍ കോക്കനട്ട് ഓയില്‍, ആനന്ദ് ഓയില്‍ മില്‍സിന്റെ എ വണ്‍ സുപ്രീം അംഗ്മാര്‍ക്ക് കോക്കനട്ട് ഓയില്‍, ആലപ്പുഴ […]

Read More

ഹാദിയ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

13, May 2016 തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ലോഞ്ച് ചെയ്തു. ഹാദിയക്കു കീഴില്‍ പാണക്കാട്ട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ് (സി.എസ്.ഇ)യുടെ വിശദ വിവരങ്ങളും ഹുദവികളുടെ മുഴുവന്‍ വിവരണങ്ങളുമടങ്ങിയതാണ് ഹാദിയ വെബ്‌സൈറ്റ്. ഇന്നലെ ദാറുല്‍ഹുദാ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ബോര്‍ഡി യോഗത്തിലാണ് സൈറ്റിന്‌റെ ലോഞ്ചിങ് കര്‍മം നടന്നത്. യോഗം വി.സി ഡോ.ബഹാഉദ്ദീന്‍ നദ്‌വി ഉദ്ഘാടനം ചെയ്തു. […]

Read More

ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി 17 പോളിങ് ബൂത്തുകള്‍

07, May 2016 മലപ്പുറം : ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായി 17 പോളിങ് ബൂത്തുകള്‍ സജ്ജീകരിക്കും. ജില്ലയില്‍ കഴിഞ്ഞ ലോക്‌സഭാ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞതിനെ തുടര്ന്നാ ണ് സ്ത്രീകള്ക്ക് മാത്രമായി കൂടുതല്‍ പോളിങ് ബൂത്തുകളും അവിടെ കൂടുതല്‍ സൗകര്യമൊരുക്കാനും തീരുമാനിച്ചത്. ലോകസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ തീരദേശ മേഖലയില്‍ 12 പോളിങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു.ഇതില്‍ നിന്നും വ്യത്യസ്തമായി ആദ്യമായാണ് ജില്ലയില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലും സ്ത്രീകള്ക്ക് പോളിങ് ബൂത്ത് സജ്ജമാക്കിയിട്ടുള്ളത്.16 മണ്ഡലങ്ങളില്‍ ഒന്ന് വീതവും കൊണ്ടോട്ടിലെ […]

Read More

മോട്ടോര്‍ വാഹന നിയമലംഘനം: മെയ് 31 നകം പിഴ അടയ്ക്കണം

05, May 2016 മലപ്പുറം : മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളില്‍ പിഴ ഒടുക്കാത്തവര്‍ മെയ് 31നകം പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ട്രാന്‌്ഷനപോര്ട്ട് കമ്മീഷണര്‍ അറിയിച്ചു. നിര്ദേകശം പാലിക്കാത്തവര്ക്കെ്തിരെ ലൈസന്സ്ന റദ്ദാക്കല്‍ / പ്രോസിക്ക്യൂഷന്‍ എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കും. ാ്‌റ.സലൃമഹമ.ഴീ്.ശി ലെ എശില ൃലാശേേമിരല – രമാലൃമ ടൗൃ്‌ലശഹഹമിരല ട്യേെലാ എന്ന ലിങ്കില്‍ കാമറാ നിരീക്ഷണ സംവിധാനം വഴി നല്കിരയിട്ടുള്ള നോട്ടീസ്സുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. പ്രസ്തുത […]

Read More

ജീവനാംശ വിധി നടപ്പാക്കല്‍ : മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് അധികാരം നല്കാന്‍ ശുപാര്‍ശ ചെയ്യും – വനിതാ കമ്മീഷന്‍

29, April 2016 മലപ്പുറം : കുടുംബ കോടതികളില്‍ നിന്നും ജീവനാംശം നല്കാന്‍ പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പിലാക്കാന്‍ പ്രാദേശിക മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് അധികാരം നല്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ സ്വന്തം വീടുകളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന കുടുംബ കോടതികളില്‍ പലവട്ടം കയറിയിറങ്ങുന്ന നിലവിലെ സാഹചര്യം ഒഴിവാക്കാനാണിത്. സ്വത്ത് തര്‍ക്കവുമായി […]

Read More

വേനല്‍ പ്രതിരോധം : വിളകളെയും വളര്‍ത്ത് മൃഗങ്ങളെയും സംരക്ഷിക്കണം

27, April 2016 മലപ്പുറം : കടുത്ത വേനലിനെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ‘ആത്മ’ സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ ശില്പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ താഴെ കൊടുക്കുന്ന ശുപാര്‍ശകള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് ‘ആത്മ’ പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു. • ഉണങ്ങിയ ഇലകള്‍, ചകിരി, മുതലായ വിവിധ വിള അവശിഷ്ടങ്ങള്‍ കൊണ്ട് വിളകളുടെ തടത്തില്‍ തന്നെ പുതയിടുന്നത് വേനലിന്‍റെ കാഠിന്യം കുറയ്ക്കുന്നതിനും മണ്ണിന്‍റെ ഫലഭൂയിഷ്ടി […]

Read More

പെരിന്തല്‍മണ്ണയെ ജന സാഗരമാക്കി വി.എസ്.

25, April 2016 പെരിന്തല്‍മണ്ണ : വി.ശശികുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രതിപക്ഷ നേതാവ് ശ്രീ. വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച പെരിന്തല്‍മണ്ണയിലെത്തി. ബൈ പാസിന് സമീപത്തെ വിശാലമായ പടിപ്പുര സ്റ്റേഡിയം വി.എസ് എത്തുന്നതിനു മുന്നേ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. വി എസിന്‍റെ ഓരോ വാക്കും ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. സ്ഥാനാര്‍ഥി ശശികുമാര്‍ എംഎല്‍എയായിരിക്കുമ്പോള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി ഓര്‍മിപ്പിച്ചായിരുന്നു അച്യുതാനന്ദന്‍റെ പ്രസംഗം  തുടങ്ങിയത്. തുടര്‍ന്ന്, യുഡിഎഫ് സര്‍ക്കാരിന്‍റെ കോഴയിലേക്കും കേന്ദ്രസര്‍ക്കാരിന്‍റെ മതവിദ്വേഷത്തിലേക്കും വിരല്‍ചൂണ്ടിയായി  വി എസിന്‍റെ വാക്കുകള്‍. […]

Read More

ജില്ലയില്‍ ജലക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ; വേഗത്തില്‍ റിപ്പോര്ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

23, April 2016 മലപ്പുറം : ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നേരിടുന്ന ജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി നിര്‍ദ്ദേശിച്ചു. ജലക്ഷാമമുള്ള മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ ജല വിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍ ചെക്ക് ഫോം പൂരിപ്പിച്ച് അതത് വില്ലേജ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തി അപേക്ഷ നല്കിയാല്‍ ടാങ്കര്‍ ലോറികള്‍ വഴിയുള്ള ജലവിതരണത്തിന് ഉടന്‍ അനുമതി നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇതിനകം 17 […]

Read More

തേനീച്ച വളര്‍ത്തലില്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌

20, April 2016 തിരുവനന്തപുരം : തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ട്രെയിനിങ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സ്‌ ആരംഭിക്കുന്നു. രണ്ടാഴ്‌ച നീണ്ടു നില്‍ക്കുന്നതാണ്‌ കോഴ്‌സ.ആദ്യ ബാച്ച്‌ മെയ്‌ 6-ാംതീയതി തുടങ്ങും. പരിശീലനാര്‍ത്ഥികളുടെ ലഭ്യത അനുസരിച്ച്‌ ഈ വര്‍ഷം തുടര്‍ന്നും ബാച്ചുകളുണ്ടാകും. പാലക്കാട്‌ മീനച്ചില്‍ റബ്ബറുത്‌പാദക സംഘവുമായി സഹകരിച്ചുള്ള ഈ പരിപാടിയില്‍ തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായോഗിക പരിശീലനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. റബ്ബര്‍ തോട്ടങ്ങളില്‍ നിന്നുള്ള അധിക വരുമാന മാര്‍ഗ്ഗം എന്ന നിലയ്‌ക്കും താല്‍പര്യമുള്ളവര്‍ക്ക്‌ തൊഴില്‍ സംരംഭം എന്ന […]

Read More

“മല്‍പ്രം ഭാഷ – മൈഗുരുഡ് ” പ്രകാശനം ചെയ്തു

20, April 2016 മലപ്പുറം : ഡോ. പ്രമോദ് ഇരുമ്പുഴി രചിച്ച “മല്‍പ്രം ഭാഷ – മൈഗുരുഡ് ” പ്രകാശനം ചെയ്തു . ഇരുമ്പുഴി ഗവ: യു.പി.സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ സി.പി.ഐ.എം. സംസ്ഥാന സമിതി അംഗം ടി.കെ.ഹംസ പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചു. പുസ്തക പ്രകാശനത്തിന്‍റെയും ശിവശങ്കരന്‍ വൈദ്യര്‍ അനുസ്മരണ സമ്മേളനത്തിന്‍റെയും ഉദ്ഘാടനം പി.ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.കെ.ശിഹാബ് അധ്യക്ഷന്‍ ആയിരുന്നു. കുമാരന്‍ വൈദ്യര്‍, പി.മാത, തോരപ്പ മുഹമ്മദ്‌ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. “നാട്ടുഭാഷ – […]

Read More

പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍: വീഴ്ച പാടില്ലെന്ന് ജില്ലാ കലക്ടര്‍

17, April 2016 മലപ്പുറം : പോളിങ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ വീഴ്ച പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി വരണാധികാരികള്‍ക്ക് നിര്‍ദേശം നല്കി. വെള്ളം, വൈദ്യുതി, ശൗചാലയം, കാത്തിരിപ്പു ഷെഡ്, അംഗപരിമിതര്‍ക്ക് റാംപ്, അടയാള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പോളിങ് സ്റ്റേഷനുകളില്‍ ഉണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടത്. വരണാധികാരികള്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് കുറവുകള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ബൂത്തുകളായി പ്രവര്‍ത്തിക്കുന്ന അണ്‍ എ.യ്ഡഡ് സ്‌കൂളുകള്‍ […]

Read More

അരിപ്ര ബസപകടം : മത്സര ഓട്ടവും അമിത വേഗതയും കാരണം

12, April 2016 മലപ്പുറം : അരിപ്രയിലുണ്ടായ അപകടത്തിന് കാരണം ബസിന്റെ മത്സര ഓട്ടവും, അശ്രദ്ധമായ ഡ്രൈവിംങുമാണെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഇതേ തുടര്ന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് സര്ട്ടിനഫിക്കറ്റ് റദ്ദുചെയ്യാന്‍ തീരുമാനിച്ചു. 11 ന് രാവിലെയുണ്ടായ ബസപകടത്തെ തുടര്ന്ന് ജോയിന്റ് റിജ്യനല്‍ ട്രാന്സെപ്‌പോര്ട്ട് ഓഫീസര്‍ സി.വി.എം. ഷരീഫ് വാഹനങ്ങള്‍ പരിശോധിച്ചു. അപകടത്തില്‍ പരുക്ക് പറ്റിയവരെ സന്ദര്ശി ച്ച് അപകടത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് നല്കിര. കെ.എല്‍ 53 ഡി 4616 നമ്പര്‍ ബസിലെ ഡ്രൈവര്‍ മറ്റൊരു പ്രൈവറ്റ് […]

Read More

പരവൂര്‍ ദുരന്തം – ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

10, April 2016 തിരുവനന്തപുരം : കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടം സംബന്ധിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലത്ത് ചേര്‍ന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് തീരുമാനം. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി എന്‍. കൃഷ്ണന്‍ നായരാണ് കമ്മീഷനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊല്ലത്ത് അറിയിച്ചു. ആറു മാസമാണ് കമ്മീഷന്റെ കാലാവധി. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം […]

Read More

ബാലവിവാഹവും ലൈംഗിക ചൂഷണവും ജില്ലയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

07, April 2016 മലപ്പുറം : ജില്ലയലില്‍ ബാലവിവാഹവും ലൈംഗിക ചൂഷണവും വര്‍ധി‍ക്കുന്നതായി ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2015 ല്‍ 103 ബാലവിവാഹങ്ങളാണ് ജില്ലാ ചൈല്‍ഡ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2016 മാര്‍ച്ച് വരെ 17 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ 165 കുട്ടികള്‍ ജില്ലയില്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 മാര്‍ച്ച് വരെ 35 കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ട്. കുട്ടികളെ പീഡനത്തിനിരയാക്കിയവരില്‍ അധികവും അയല്‍വാസികള്‍, രണ്ടാനച്ഛന്മാര്‍, അധ്യാപകര്‍ എന്നിവരാണ്. കുട്ടികള്‍ […]

Read More

മലപ്പുറത്ത്‌കാരുടെ സ്വന്തം ഇഡ്ഡലിക്കട

30,March 2016 മലപ്പുറം : ഇന്ന് ലോക ഇഡ്ഡലി ദിനം. മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണമായ ഇഡ്ഡലിയുടെ ദിനമായാണ് മാര്‍ച്ച്‌ 30 അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടന ഉയര്‍ന്ന പോഷകാഹാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഒരു ആഹാരമാണ് നമ്മുടെ പ്രിയപ്പെട്ട ഇഡ്ഡലി. ഇന്ത്യയില്‍ കര്‍ണ്ണാടകയിലാണ് ഇഡ്ഡലി രൂപം കൊണ്ടത് എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ്‌ ഇങ്ങനെയൊരു ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്. മലപ്പുറത്ത്കാര്‍ക്ക് എപ്പോഴും ഇഡ്ഡലി കിട്ടുന്ന ഏക സ്ഥലമാണ് മലപ്പുറം സിവില്‍സ്റ്റേഷന് മുന്‍വശത്തുള്ള ഓജസ് റെസ്റ്റോറന്‍റ്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ജയാനന്ദന്‍ […]

Read More

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് മാതാവിനെ മകന്‍ കഴുത്തറുത്ത് കൊന്നു

22,March 2016 മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍വൃദ്ധയായ അമ്മയെ മകന് കഴുത്തറുത്തു കൊന്നു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് ക്രൂരമായ കൊലപാതകം. മകന്‍ പോലീസില്‍ കീഴടങ്ങി. കല്‍പ്പകഞ്ചേരി വാര്യത്ത് പാത്തുമ്മയെയാണ് സ്വന്തം മകന്‍ അതിക്രൂരമായി കഴുത്തറുത്ത് കൊന്നത് . ഇന്നലെ വൈകീട്ട് 7. 30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം . വീടിനു സമീപത്തെ ഇടവഴിയിലിട്ട് മൊയ്തീന്‍ ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് പാത്തുമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. പാത്തുമ്മയുടെ ഏക മകനാണ് മൊയ്തീന്‍. […]

Read More

മലപ്പുറം കാത്തിരിക്കുന്നു ; ഷഹബാസ് അമന്റെ മാന്ത്രിക സംഗീതതിനായ്

മലപ്പുറം : പ്രശസ്ത ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമനോടൊപ്പം സ്നേഹം നിറഞ്ഞ ഒരു സംഗീത രാത്രി ആസ്വദിക്കുവാനുള്ള ഒരു അവസരം ഒരുങ്ങുകയാണ്! ഇന്ത്യയിലും വിദേശത്തും ഏറെ പ്രിയതരമായിത്തീര്‍ന്ന ആ സ്നേഹാര്‍ദ്ര സംഗീത സതിര് അദ്ധേഹത്തിന്‍റെ ജന്മനാടായ മലപ്പുറത്ത് ഏറെ വിപുലമായ രീതിയില്‍ ആദ്യമായാണ് സംഘടിപ്പിക്കപ്പെടാന്‍ പോവുന്നത്. ഈ സായാഹ്നത്തെ അദ്ദേഹത്തിന്‍റെ തന്നെ മറ്റുള്ള കണ്‍സെര്‍ട്ടുകളില്‍ നിന്ന്‍ തീര്‍ത്തും വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന ഘടകവും അത് തന്നെ ആയിരിക്കും. 2016 ഏപ്രില്‍ 12 വൈകുന്നേരം 6.45 […]

Read More

തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ സുഗമമവും ഫലപ്രദവും സുതാര്യവുമാക്കാന്‍ വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഇലക്ഷന്‍ കമ്മീഷന്‍

തിരുവനന്തപുരം : വരാനിരിക്കുന്ന കേരള, അസം, പുതുശ്ശേരി, തമിഴ്‌നാട്‌, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നടപടിക്രമങ്ങള്‍ സുഗമമവും ഫലപ്രദവും സുതാര്യവുമാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം ഊര്‍ജിതമാക്കി. ദേശീയതലത്തില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കല്‍, വോട്ടെടുപ്പുകേന്ദ്രങ്ങളുടെ നടത്തിപ്പ്‌, ഉദ്യോഗസ്ഥര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി നല്‍കല്‍, മൊബൈല്‍ അപ്‌ളിക്കേഷനുകളുടെയും സാങ്കേതികവിദ്യയുടെയും ഉപയോഗം, ജി.ഐ.എസ്‌. സാങ്കേതികവിദ്യ തുടങ്ങിയ കാര്യങ്ങളാണു വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടക്കുന്നത്‌. തെരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുന്ന വിവരസാങ്കേതികവിദ്യാ അധിഷ്‌ഠിതമായ പ്രധാന പദ്ധതികള്‍ ഇവയാണ്‌. സമാധാന്‍: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനമാണിത്‌. ഓണ്‍ലൈനായോ ടോള്‍ഫ്രീ […]

Read More

ജില്ലാ ആശുപത്രിയില്‍ രൂക്ഷമായ ജലക്ഷാമം

പെരിന്തല്‍മണ്ണ: വേനലിന്‍റെ കാഠിന്യം വര്‍ദ്ധിച്ചതോടുകൂടി പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ജലക്ഷാമം അതി രൂക്ഷമായി. പ്രസവ വാര്‍ഡിലടക്കം രണ്ട് ദിവസമായി ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയാണ് രോഗികള്‍ക്ക്. പരിസരത്തെ കിണറുകളില്‍ വെള്ളം തേടി പോകേണ്ട അവസ്ഥയിലാണ് ഇവിടത്തെ രോഗികളും കൂടെ നില്‍ക്കുന്നവരും. കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ ഏഴ് മുതല്‍ ഉച്ച വരെ പെരിന്തല്‍മണ്ണയില്‍ സബ്സ്റ്റേഷന്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഇതുമൂലം വെള്ളം പമ്പ് ചെയ്യാന്‍ ബുദ്ധിമുട്ടി. രണ്ട് ദിവസമായി ആശുപത്രി അധികൃതര്‍ പണം കൊടുത്ത് […]

Read More

പി ടി അരുണ്‍കുമാര്‍ പ്രഥമ പുരസ്കാരം ‘ഐന്‍’ നേടി

പെരിന്തല്‍മണ്ണ : പി ടി അരുണ്‍കുമാര്‍ സ്മാരക പ്രഥമ  ചലച്ചിത്ര പുരസ്കാരം ഐന്‍ നേടി. പെരിന്തല്‍മണ്ണയിലെ സാംസ്കാരിക പ്രവര്‍ത്തകനും വള്ളുവനാട് ഫിലിം സൊസൈറ്റിയുടെ സംഘാടകനുമായിരുന്ന പി ടി അരുണ്‍കുമാറിന്റെ ഓര്‍മയ്ക്കായി വള്ളുവനാട് ഫിലിം സൊസൈറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം സിദ്ധാര്‍ത്ഥ് ശിവ സംവിധാനംചെയ്ത ഐന് ലഭിച്ചു. ഓഡിയന്‍സ് പോളിലൂടെയായിരുന്നു  ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച നടന്ന വള്ളുവനാട് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന ചടങ്ങില്‍ ഐനിലെ നായകനെ അവതരിപ്പിച്ച നടന്‍ ഒ മുസ്തഫക്ക് സംവിധായകന്‍ പ്രിയനന്ദനന്‍ പുരസ്കാരം നല്‍കി. 10,000 […]

Read More

പാണ്ടിക്കാട് ബസ് അപകടം: അപകട കാരണം ലോറിയുടെ അമിത വേഗത-ആര്‍.ടി.ഒ.

പാണ്ടിക്കാട് : പാണ്ടിക്കാട് സിഗ്നല്‍ ജങ്ഷനില്‍ ഇന്നലെ  (മാര്‍ച്ച് രണ്ട്) പുലര്‍ച്ചെ  മൂന്നിന് ലോറിയും കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഡീലക്‌സ് ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അപകടത്തില്‍ അപകടകാരണമായത് ലോറിയുടെ അമിത വേഗതയെന്ന് റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ആര്‍.ടി.ഒ.യുടെ നിര്‍ദ്ദേശ പ്രകാരം മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡിലെ പി. സനല്‍കുമാര്‍മാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, അബ്ദുല്‍ കരീം ചാലില്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവരാണ് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കിയത്. […]

Read More

കരിപ്പൂരില്‍ എയര്‍ഇന്ത്യ സര്‍വീസുകള്‍ വര്‍ധിപ്പിക്കും :വ്യോമയാന മന്ത്രി അശോക് ഗജപതി രാജു

മലപ്പുറം :  കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവിലെ സര്‍വീസുകള്‍ വര്‍ധിപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങള്‍ എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഒരുക്കുമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. നിലവിലുള്ള 44 സര്‍വീസുകള്‍ 63 ആക്കി ഉയര്‍ത്തും . കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും അധിക സര്‍വീസുകള്‍ അനുവദിക്കും. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍മ്മിക്കുന്ന പുതിയ ആഗമന ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍പോര്‍ട്ടിലെ സോളാര്‍ പാനലിന്‍റെ ഉദ്ഘാടനം എം.പി. ഇ.അഹമ്മദ് നിര്‍വഹിച്ചു. കരിപ്പൂര്‍ വിമാനത്താവളം […]

Read More

2015 കാലാവസ്ഥാ വ്യതിയാന രംഗത്തെ സുപ്രധാന വര്‍ഷം

ഫെബ്രുവരി 26, 2016 ന്യൂഡല്‍ഹി : ദേശീയ, അന്താരാഷ്‌ട്ര തലങ്ങളിലുള്ള കാലാവസ്ഥാ വ്യതിയാന സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാന വര്‍ഷമായിരുന്നു 2015 എന്ന്‌ ശ്രീ അരുണ്‍ ജെയ്‌റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2015-16 ലെ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഐക്യരാഷ്‌ട്ര സഭയുടെ പാരീസില്‍ നടന്ന കാലാവസ്ഥാ സമ്മേളനത്തിലെ (യുഎന്‍എഫ്‌സിസിസി) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളിലും, കരാറുകളിലും ഇന്ത്യ നിര്‍ണായക പങ്ക്‌ വഹിച്ചു. പാരീസ്‌ കരാര്‍ സംബന്ധിച്ച കോണ്‍ഫറന്‍സ്‌ ഓഫ്‌ പാര്‍ട്ടീസിലും (സിഒപി-21) ഇന്ത്യ സുപ്രധാന പങ്ക്‌ വഹിച്ചു. അന്താരാഷ്‌ട്ര സോളാര്‍ […]

Read More

പൊലീസ് സ്റ്റേഷനുകളില്‍ തൊഴില്‍ സംസ്‌കാരവും ആധുനികവത്കരണവും കൊണ്ടുവരണം: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊഴില്‍ സംസ്‌കാരവും ആധുനികവത്കരണവും നടപ്പാക്കണമെനന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്‍യുപിഎസ്എഎസ് സംസ്ഥാന പൊലീസിന് വേണ്ടി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൈബര്‍ കുറ്റകൃത്യങ്ങളാണ് കേരള പൊലീസിന് മുന്നിലുള്ള പ്രധാന വിഷയം. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളുടെ നിരക്കിലും കേരളം മുന്നിലാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുള്ള സംവിധാനമില്ലാതെ സംസ്ഥാന പൊലീസ് പലപ്പോഴും കാഴ്ചക്കാരായി നില്‍ക്കുന്നു. സംസ്ഥാനത്തെ മാവോയിസ്റ്റ് ആക്രമണങ്ങളെ നേരിടാന്‍ പൊലീസ് സംവിധാനം പരിമിതമാണ്. മാവോയിസ്റ്റ് സംഘങ്ങള്‍ ഉപയോഗിക്കുന്ന ആധുനിക ആയുധങ്ങള്‍ […]

Read More

മങ്കട ബ്ലോക്ക്‌ : തൊഴിലുറപ്പ് പദ്ധതി കൂലി വിതരണം

പുഴക്കാട്ടിരി : പുഴക്കാട്ടിരി മണ്ണൂമകുളം ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ “ധ്വജപ്രതിഷ്ഠയും താലപ്പൊലി മഹോത്സവവും” 2014 ഫെബ്രുവരി 6,7,8,9,10 എന്നീ ദിവസങ്ങളില്‍ നടന്നു. അതോടനുബന്ധിച്ച്‌ വ്യാഴാഴ്ച സാംസ്കാരിക സമ്മേളനവും നടന്നു. “മത സൌഹാര്‍ദ്ദം പ്രായോഗിക തലത്തില്‍” എന്ന വിഷയത്തെ കുറിച്ച്‌ ജനാബ്‌ പാണക്കാട്‌ റഷീദലി ശിഹാബ്‌ തങ്ങള്‍ , റവ: ഫാദര്‍ അരഞ്ഞാണി ഓലിക്കല്‍ പരിയാപുരം പള്ളിവികാരി, ശ്രീ വാസുദേവന്‍ മാസ്റ്റര്‍ ( ബി.ജെ.പി. ദേശീയ സമിതി അംഗം), Share this post:

Read More