അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AD%E0%B5%81%E0%B4%A4-%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%B9%E0%B5%8D-%E0%B4%AC/">
Twitter

അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നു

08/10/2017

മനാമ: മത പ്രഭാഷണ വേദികളില്‍ വിസ്മയമായി മാറിയ അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെത്തുന്നു. കേരളത്തിലുടനീളം മത പ്രഭാഷണ വേദികളിലെ അത്ഭുത പ്രതിഭയായി മുന്നേറുന്ന സ്വലിഹ് ആദ്യമായാണ് ബഹ്‌റൈനിലെത്തുന്നത്.
സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ്ടൗണ്‍ ഏരിയയുടെ പന്ത്രണ്ടാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഈ പ്രതിഭ ബഹ്‌റൈനിലെത്തുന്നത്. ഒക്ടോബര്‍ 19ന് ഹമദ് ടൗണ്‍ ഫാത്തിമാ ഓഡിറ്റോറിയത്തിലും 20ന് മനാമ സമസ്ത കേന്ദ്ര മദ്‌റസാ ഓഡിറ്റോറിയത്തിലുമാണ് ഈ സ്വാലിഹിന്റെ പ്രഭാഷണം ഒരുക്കിയിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ഭാരവാഹികളായ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, എസ്.എം അബ്ദുല്‍ വാഹിദ്, വി.കെ കുഞ്ഞുമുഹമ്മദ് ഹാജി എന്നിവര്‍ മുഖ്യരക്ഷാധികാരികളായി, സ്വാദിഖ് മൗലവി ഹമദ് ടൗണ്‍ (ചെയര്‍മാന്‍), എസ്.കെ നൗഷാദ് (കണ്‍വീനര്‍), നിസാര്‍ കാക്കുനി (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പരിപാടി ശ്രവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

 

Share this post:

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നു

പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

പുതിയ സാഹചരത്തില്‍ വേങ്ങര തിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്ന് കെ.എം.ഷാജി എം.എല്‍.എ

സൗജന്യ ഡയാലിസിസ് സെന്ററിന് കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കി കൊയപ്പത്തൊടി കുടുബം മാതൃകയായി

കാപ്പില്‍ ഉമര്‍ മുസ്്‌ലിയാരുടെ നിര്യാണത്തില്‍ സമസ്ത ബഹ്‌റൈന്‍ അനുശോചിച്ചു

രിസാല സ്റ്റഡി സര്‍ക്കിള്‍; സാഹിത്യോത്സവങ്ങള്‍ക്ക് തുടക്കമായി

ജനാധിപത്യത്തിലൂടെ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് കെ.എം.ഷാജി

വന്നവഴി മറക്കരുതെന്ന് പ്രവാസികളോട് നൗഷാദ് ബാഖഫി