പ്രവാസി
ഇസ്‌കോണ്‍ 2017; ആറാമത് ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 30, ഡിസംബര്‍ 1 തിയ്യതികളില്‍ ഖുര്‍തുബയില്‍

27/11/2017

കുവൈത്ത്: ‘അറിവ് സമാധാനത്തിന്’ എന്ന പ്രമേയവുമായി കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ കുവൈത്ത് ഔഖാഫ് മന്ത്രാലയം സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ ‘ഇസ്‌കോണ്‍ 2017’ ആറാമത് ഇസ് ലാമിക് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് നവംബര്‍ 30, ഡിസംബര്‍ 1 തിയ്യതികളില്‍ ഖുര്‍തുബ ജംഇയ്യത്ത് ഇഹ് യാഉത്തുറാസ് അല്‍ ഇസ് ലാമി ഓഡിറ്റോറിയത്തിലും അനുബന്ധ വേദികളിലുമായി നടക്കും.

അറിവ് നേടുന്നതിന്റെ ആത്യന്തിക ലക്ഷ്യം ലോകത്തിന് സമാധാനവും സഹിഷ്ണുതയും പ്രധാനം ചെയ്യുകയാണ്. വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും സന്ദേശങ്ങള്‍ അറിവില്ലായ്മയില്‍ നിന്നുമാണ് ഉല്‍ഭവിക്കുന്നത്. മനുഷ്യ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശങ്ങളാണ് മതദര്‍ശനങ്ങള്‍ ലോകത്തിന് നല്‍കിയിട്ടുള്ളത്. ആ ദര്‍ശനങ്ങളെയും പ്രമാണങ്ങളെയും കൈ വെടിഞ്ഞ കപട മതവിശ്വാസികളും, അതിനെ ദുര്‍വ്യാഖ്യാനിക്കുന്നവരും രാഷട്രീയ ലാഭങ്ങള്‍ക്കായി ലാക്കാക്കുന്നവരുമാണ് വിദ്വേഷത്തിന്റെ വിഷം ലോകത്ത് നിറക്കാന്‍ ശ്രമിക്കുന്നത്. മതങ്ങളെയും മതദര്‍ശനങ്ങളെയും ഭീകരമാക്കി ചിത്രീകരിക്കുന്ന തീവ്രവാദ ഭീകരവാദ ശക്തികളെ സമൂഹം ശരിയാവണ്ണം തിരിച്ചറിയേണ്ടതുണ്ട്. മുസ്ലിം ലോകത്തിന്റെ നേതാവായി സ്വയം അവരോധിക്കപ്പെട്ട ബഗ്ദാദിക്കും സംഘത്തിനും പിന്നില്‍ സയണിസ്റ്റ് ശക്തികളാന്നെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. സയണിസ്റ്റ് ശക്തികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഐ എസ് തന്ത്രം മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ നാശോന്മുഖമാക്കുവാനും യഥാര്‍ത്ഥ മതത്തിന്റെ മുഖത്തെ ലോകത്തിന്റെ മുന്നില്‍ വികൃതമാക്കുവാനും ലക്ഷ്യം വെച്ചുള്ളതുമാണ്. ഇത്തരം ഇരുട്ടിന്റെ ശക്തികളെ തുറന്നു കാണിക്കുന്നതോടൊപ്പം സമൂഹത്തിന് വെളിച്ചം പകരുവാന്‍ യഥാര്‍ത്ഥ അറിവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അതിന്റെ പ്രചാരണമാണ് ഈ സമ്മേളനം ഭാവിതലമുറയായ വിദ്യാര്‍ത്ഥികളിലൂടെ ലക്ഷ്യമാക്കുന്നത്. എപ്പോഴും വഴി തെറ്റാന്‍ സാധ്യതയുള്ളതും എന്നാല്‍ ശരിയായ ദിശാബോധം ലഭിക്കുന്നതിലൂടെ സമൂഹ ഭാവി ഭദ്രമാക്കാന്‍ ഉതകുന്നതുമായ കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ പ്രത്യേകം സംഘടിപ്പിച്ച് അവര്‍ക്ക് ജീവിതത്തില്‍ ഏറ്റവും അത്യാവശ്യമായ വൈജ്ഞാനിക പരിശീലനം നല്‍കുക എന്നതാണ് ഇസ്‌കോണ്‍ മുഖ്യമായും ലക്ഷ്യം വെക്കുന്നത്.

സമ്മേളനത്തിന്റെ ഒന്നാം ദിനമായ നവംബർ 30 വ്യാഴാഴ്ച രാവിലെ 8:30 ന് പ്രധാന വേദിയിൽ ആരംഭിക്കുന്ന വിദ്യാർത്ഥി സമ്മേളനത്തിൽ The biggest Triumph-Success in Akhira എന്ന വിഷയത്തിൽ Zaid Khalid Pattel (Chairman and Md iPlus TV), End of life, a New biginig എന്ന വിഷയത്തിൽ ഹസൻ താഹ (Faealty, Ties Centre, Kuwait ), മനാനായ പ്രവാചകൻ നമ്മുടെ വഴികാട്ടി എന്ന വിഷയത്തിൽ അബ്ദുൽ റഷീദ് കുട്ടമ്പൂർ, ആത്മനിയന്ത്രണം എന്ന വിഷയത്തിൽ ടി.കെ അഷറഫ്, വിജയത്തിന്റെ താക്കോൽ എന്ന വിഷയത്തിൽ താജുദ്ദീൻ സലാഹി, അറിവ് സമാധാനത്തിന് എന്ന വിഷയത്തിൽ അഷ്കർ സലഫി എന്നിവരും നോൺ മലയാളികൾക്ക് വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന വേദി രണ്ടിൽ Our menter, The great prophet (Br.Zaid Khalid Pattel ), The key to Success (Abdul Rasheed Kuttambur), Knowedge for peace ( Zaid Pattel )  എന്നിവർ ക്ലാസുകൾ നൽകുന്നതാണ്.
കൂടാതെ പൊതു വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിന് പ്രത്യേക Question & Answer Session ഉം ഉണ്ടായിരിക്കുന്നതാണ്.
രണ്ടാം ദിവസം വെളളിയാഴ്ച്ച വൈകുന്നേരം 3.30 ന് പ്രധാന വേദിയിൽ “മക്കൾ നന്നാകുന്നതിൽ മാതാപിതാക്കളുടെ പങ്ക് ” എന്ന  വിഷയത്തിലുള്ള രക്ഷിതാക്കളുടെ സംഗമത്തിൽ വിദ്യാഭ്യാസ മത രംഗത്തെ പ്രഗൽഭർ പങ്കെടുക്കുന്നു. പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ അബ്ദുൽ റഷീദ് കുട്ടമ്പൂർ വിഷയം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേള നത്തിൽ “മടങ്ങുക സ്രഷ്ടാവിലേക്ക് ” എന്ന വിഷയത്തിൽ താജുദ്ദീൻ സ്വലാഹി (ഡയരക്ടർ പീസ് റേഡിയോ) പ്രഭാഷണം നടത്തും. “ആനുകാലിക മുസ്ലിം സമൂഹം പ്രമാണങ്ങളുടെ വെളിച്ചത്തിൽ” എന്ന വിഷയത്തിൽ ടി.കെ അഷ്റഫ് (ജനറൽ കണവീനർ, വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ) മുഖ്യ പ്രഭാഷണം നടത്തും.
Share this post: