പ്രവാസി
ഇ.അഹമ്മദിന്‍റെ വിയോഗം; പ്രസ്ഥാനത്തിനും പ്രവാസികള്‍ക്കും കനത്ത നഷ്ടം: സമസ്ത ബഹ്റൈന്‍

02-Feb-2017
മനാമ: ഇ.അഹമ്മദിന്‍റെ വിയോഗം പ്രസ്ഥാനത്തിനു മാത്രമല്ല, പ്രവാസി സമൂഹത്തിനും കനത്ത നഷ്ടമാണെന്ന് സമസ്ത ബഹ്റൈന്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഉറച്ച സമസ്തക്കാരനായി തന്നെ, എല്ലാവരോടും നീതി പുലര്‍ത്താന്‍ സാധിച്ച ഉന്നത വ്യക്തിത്വം, രാഷ്ട്രീയ നേതാവ്, ജനനായകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ധേഹം ശ്രദ്ധേയനായിരുന്നു.
മുസ്ലിം സമുദായത്തെ ഒന്നിച്ച് നിർത്താനും ന്യൂനപക്ഷ സമുദായത്തിൻറെ ഉന്നമനത്തിന് വേണ്ടി ജീവിതാന്ത്യം വരേ പ്രയത്നിക്കുകയും ചെയ്ത അഹമ്മദ് സാഹിബിന്റ വിയോഗം പൊതുവായും സുന്നീ പ്രസ്ഥാനത്തിന് പ്രത്യേകമായും ഉണ്ടായിട്ടുള്ള നഷ്ടം നികത്താനാവാത്തതാണ്.

ഗൾഫ് രാജ്യങ്ങളിലെ ഭരണനേതൃത്വവുമായും ഉദ്യോഗസ്ഥരുമായും പ്രവാസികളുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. പ്രവാസികളുടെ ഉന്നമനത്തിനായും പ്രശ്നപരിഹരങ്ങൾക്കായും പല നിർദ്ദേശങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട് എന്നതിനാല്‍ പ്രവാസി സമൂഹത്തിന് വലിയൊരു നഷ്ടമാണ് ഇ.അഹമ്മദിന്റെ നിര്യാണത്തോടെ ഉണ്ടായിരിക്കുന്നത്.
ജ്യത്തെ ജനങ്ങളോട് മൃദുസമീപനത്തോടെ പെരുമാറുമ്പോഴും ആദർശത്തിലും അനുഷ്ടാനങ്ങളിലും കൃത്യതയും സൂക്ഷ്മതയും പുലർത്തിയിരുന്നു അദ്ദേഹം എന്ന് അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് സയ്യിദ് ഫഖ്റുദീൻ കോയ തങ്ങൾ ,ജന.സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ട്രഷറർ വികെകുഞ്ഞിമുഹമ്മദ് ഹാജി എറവക്കാട്, ഓർഗ:സെക്ര ട്ടറി മുസ്തഫ കളത്തിൽ എന്നിവർ അറിയിച്ചു.

Share this post: