കേരളം
കരിപ്പൂരില്‍ പുതിയ ടെർമിനൽ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്

Ol/02/2019

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനലിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പുതിയ ടെർമിനൽ നാടിന് സമർപ്പിക്കും.

120 കോടി രൂപ ചെലവഴിച്ച് കരിപ്പൂർ വിമാനത്താവളത്തിൽ പണിപൂർത്തിയാക്കിയ പുതിയ ആഗമന ടെർമിനലിൻറെ ഉദ്ഘാടന തിയ്യതി ഫെബ്രുവരി മൂന്നായിരിക്കുമെന്നാണ് വിമാനത്താവള ഡയറക്ടർ ശ്രീനിവാസ റാവുവാണ് അറിയിച്ചത്. ഫെബ്രുവരി 10ന് നടത്താൻ തീരുമാനിച്ചിരുന്ന ഉദ്ഘാടന ചടങ്ങാണ് ഒരാഴ്ച നേരത്തെയാക്കിയത്.

ഞായറാഴ്ച ഉച്ചക്ക് 12.30ന് ഡൽഹിയിൽ നിന്ന് കരിപ്പൂരിലിറങ്ങുന്ന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പുതിയ ടെർമിനൽ തുറന്നു കൊടുക്കും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും.

Share this post: