കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഇ.അഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും  വെള്ളിയാഴ്ച മനാമയില്‍

കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി ഇ.അഹമ്മദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും വെള്ളിയാഴ്ച മനാമയില്‍

09-Feb-2017
പാണക്കാട് ബഷീറലി തങ്ങളും ആനമങ്ങാട് ഫൈസിയും ഉസ്താദും പങ്കെടുക്കും
മനാമ: ബഹ്റൈന്‍ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് സാഹിബ് അനുസ്മരണവും പ്രത്യേക പ്രാര്‍ത്ഥനാ സദസ്സും വെള്ളിയാഴ്ച മനാമയിലെ കെ.എം.സിസി ആസ്ഥാനത്ത് നടക്കും.
അനുസ്മരണ ചടങ്ങ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂത്ത മകനും പണ്ഢിതനും നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തന്‍റെ ജീവിതാവസാനം വരെ മലപ്പുറത്തുനിന്ന് ജനവിധി തേടുകയും ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ച് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുകയും ചെയ്ത ഇ.അഹമ്മദ് സാഹിബിന് വേണ്ടി തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എസ്.വൈ.എസ് നേതാവും പ്രമുഖ വാഗ്മിയുമായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും.
കെ.എം.സിസി ബഹ്റൈന്‍ സ്റ്റേറ്റ്-ജില്ലാ-ഏരിയാ നേതാക്കള്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്+973-33748156 ല്‍ ബന്ധപ്പെടുക.


കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

ലൈലത്തുല്‍ ഖദറിന്‍റെ പുണ്യം തേടി മനാമയിലെ ‘സമസ്ത പള്ളി’ പ്രവാസികള്‍ ‘ഹയാത്താക്കി’

തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു

കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ് ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി

മൗലികാവകാശധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം

അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങൾ