പ്രവാസി
കെ.കെ.ഐ.സി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു

മാനവിക ജീവിതത്തിന്റെ യദാർത്ഥ ലക്ഷ്യമായ പരലോക മോക്ഷം നേടാൻ മുൻഗാമികളുടെ വിശ്വാസ വിശുദ്ധി കൈവരിച്ചാൽ മാത്രമേ സാധ്യമാകൂ എന്നും, മുൻഗാമികൾ ( സലഫുകൾ ) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകനും പ്രവാചക അനുചരന്മാരും, അവരെ പിന്തുടർന്നവരുമാണ് എന്ന് പി. എൻ. അബ്ദുൽ ലത്തീഫ് മദനി പ്രസ്താവിച്ചു .കുവൈത് കേരളാ ഇസ്‌ലാഹീ സെന്റര് ജീവിത ലക്‌ഷ്യം പരലോക മോക്ഷം എന്ന വിഷയത്തിൽ നടത്തിവരുന്ന ദ്വൈമാസ കേമ്പയ്‌നിന്റെ ഭാഗമായി ഹിജ്‌റ പുതുവർഷ ദിനത്തിൽ ഖുർതുബ ഇഹ് യാ തുറാസ്‌ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഏകദിന പഠനകേമ്പിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു മദനി .

രാവിലെ 10 മണിക്ക് ആരംഭിച്ച പഠന കേമ്പിൽ സമീർ അലി , അഷ്‌ക്കർ സ്വലാഹി , അഷ്‌റഫ് ഏകരൂൽ , പി. എൻ . അബ്ദുറഹിമാൻ , അബ്ദുസ്സലാം സ്വലാഹി വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി . കൂടാതെ ഡോക്ട്ടർ സഊദ് അബ്ദുറഹ്‌മാന്റെ ആരോഗ്യ ക്ലാസ്സും , മുഹമ്മദ് ഫൈസാദ് സ്വലാഹിയുടെ നേതിര്ത്തത്തിൽ വിജ്ഞാനപരമായ ക്വിസ്സ് മത്സരവും ഉണ്ടായിരുന്നു . ഇസ്‌ലാഹീ മദ്രസ്സ കുട്ടികളായ ആയിഷ ബിൻത് അർഷദ് , ഹുസ്ന ബിൻത് സ്വാലിഹ് , അഫ്രിൻ ബിൻത് അസ്‌ലം എന്നിവരുടെ വിവിധ പരിപാടികളും കേമ്പിൽ നടന്നു . സെന്റർ ദഅവാ സെക്രെട്ടറി എൻ. കെ .അബ്ദുസ്സലാം സ്വാഗതവും അസിസ്റ്റന്റ് ദഅവാ സെക്രെട്ടറി അഷ്‌റഫ് ഏകരൂൽ നന്ദിയും പറഞ്ഞു .

Share this post: