കേരളം
കേരളത്തിലുള്ള സൗദി പൗരന്മാർ നാളെ നാട്ടിലേക്ക് തിരിക്കും

26/O4/2020
കൊണ്ടോട്ടി: കോവിഡിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാരെ കൊണ്ടുപോകുന്നതിനായി സൗദി എയർലൈൻസ് വിമാനം നാളെ കോഴിക്കോട് വിമാനത്താവളത്തിലെത്തും.  തൊണ്ണൂറോളം സൗദി പൗരന്മാർ കേരളത്തിൽ കുടുങ്ങി കിടക്കുന്നത്.  ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയവരാണ് ഏറെയും.

ജിദ്ദയിൽനിന്നു രാവിലെ 11.30ന് കോഴിക്കോട്ടെത്തുന്ന വിമാനം ഇവിടെനിന്നുള്ള യാത്രക്കാരെ കയറ്റിയശേഷം ബെംഗളൂരുവിലേക്കു പുറപ്പെടും. തുടർന്ന് അവിടെനിന്നുള്ളവരെയും കയറ്റി ജിദ്ദയിലേക്കു പോകും.കേന്ദ്രസർക്കാരിന്റെയും ബന്ധപ്പെട്ട ഏജൻസികളുടെയും പ്രത്യേക അനുമതിയോടെയാണ് സർവീസ്.

Share this post: