World
കേരളത്തില്‍ നിന്നിനി ഖത്തറിലേക്ക് പോകുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ല

09/12/2017
ദോഹ: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് ജെറ്റ് എയര്‍വെയ്‌സില്‍ വരുന്നവര്‍ക്ക് വിസ മെസേജ് സംവിധാനം നിര്‍ത്തലാക്കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ലെന്ന തീരുമാനം ഇന്നലെ മുതലാണ് ജെറ്റ് എയര്‍വെയ്‌സ് നടപ്പിലാക്കിയത്. ദല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദോഹയിലേക്ക് വരുന്നവര്‍ക്ക് വിസ മെസേജ് ആവശ്യമില്ലെന്ന നയം നേരത്തെ തന്നെ ജെറ്റ് എയര്‍വെയ്‌സ് സ്വീകരിച്ചിരുന്നു.

Share this post: