World
ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് നാളെ തുടക്കം

08/12/2017
ദോഹ; ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. ഡിസംബര്‍ 18നാണ് ദേശീയ ദിനമെങ്കിലും ആഘോഷപരിപാടികള്‍ നാളെ ദര്‍ബ് അല്‍ സായിയില്‍ ആരംഭിക്കും. അഭിവൃദ്ധിയുടെയും മഹത്വത്തിന്റെയും വാഗ്ദാനം എന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ സന്ദേശത്തിലാണ് ഇത്തവണ ദേശീയ ദിനാഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും ദേശീയപതാകകളും പതാകയുടെ നിറത്തിലുള്ള കൊടിതോരണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

Share this post: