ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ്  ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%97%E0%B4%B3%E0%B5%8D%E2%80%8D%E0%B4%AB%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%A7%E0%B4%BE%E0%B4%B0-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81-%E0%B4%AE%E0%B5%81/">
Twitter

ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ് ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

26-Mar-2017
മനാമ: ഗള്‍ഫ് സത്യധാര പുറത്തിറക്കിയ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അനുസ്മരണ സ്പെഷല്‍ പതിപ്പിന്‍റെ ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു. മനാമ ഗോള്ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ് എന്‍.ടി.കെ അബ്ദുല്‍ കരീം തിക്കോടിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ പുസ്തക പരിചയം നടത്തി സംസാരിച്ചു.
മത-ഭൗതിക രംഗങ്ങളില്‍ പ്രശോഭിച്ചിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ ജീവിതാനുഭവങ്ങളും ജീവിത സന്ദേശവും 100 ല്‍ പരം പേജുകളിലായി സവിസ്തരം പ്രതിപാദിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമുദായത്തിന്‍റെയും നാടിന്‍റെയും ശോഭനമായ ഭാവി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും വിശ്വാസികള്‍ക്കും തികഞ്ഞ ഒരു റഫറന്‍സ് ഗ്രന്ഥമായി ഇത് ഉപയോഗപ്പെടുത്താമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. പുസ്തകത്തിന്‍റെ പരിമിതമായ കോപ്പികള്‍ മാത്രമാണ് സ്റ്റോക്കുള്ളതെന്നും ഗള്‍ഫ് സത്യധാര വരിക്കാരും വിവിധ ഏരിയാ കമ്മറ്റികളും അവരവരുടെ കോപ്പികള്‍ ഉടനെ കൈപ്പറ്റണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-33832786 എന്ന നന്പറില്‍ ബന്ധപ്പെടുക.

Share this post:

പ്രവാചകന്മാരെ വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അനിവാര്യം: ജിഫ്രി തങ്ങള്‍

തീവ്രവാദ സംഘടനകളെ എല്ലാകാലത്തും സമസ്ത എതിര്‍ത്തിട്ടുണ്ട് :ജിഫ് രി തങ്ങള്‍

അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക’ സമസ്ത ബഹ്‌റൈന്‍ ദ്വൈമാസ മീലാദ് കാമ്പയിന്‍ ഉദ്ഘാടനം നാളെ മനാമയില്‍

പ്രവാസി ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് സമാപിച്ചു.

പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര കേരള സര്‍ക്കാറുകളുടെ അടിയന്തിര ഇടപെടല്‍ അനിവാര്യം: എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

പ്രവാസികള്‍ക്ക് പകരക്കാരെ കൊണ്ട് വോട്ട് ചെയ്യിക്കാന്‍ അവസരമുണ്ടാകും

സൗദിയില്‍ വീണ്ടും രാജകുടുംബാഗംത്തിന്റെ ദുരൂഹമരണം

ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ്; ബഹ്‌റൈന്‍ തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവം