പ്രവാസി
ജനാധിപത്യത്തിലൂടെ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് കെ.എം.ഷാജി

01/10/2017

മനാമ: ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനനുയോജ്യമായ ഒരു ഭരണ ഘടനയാണ് ഇന്ത്യക്കുള്ളതെന്നും കെ.എം.ഷാജി എം.എല്‍.എ ബഹ്‌റൈനില്‍ പ്രസ്താവിച്ചു. ഹമദ് ടൗണ്‍ ഏരിയാ കെ.എം.സി.സി സംഘടിപ്പിച്ച മാനവീയം2017ല്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.

ലോകത്തെവിടെയും തുല്ല്യതയില്ലാത്ത ഒരു ഭരണ ഘടനയാണ് ഇന്ത്യക്കുള്ളത്. അത് ഭരിക്കുന്നവര്‍ക്ക് വേണ്ടിയല്ല, മറിച്ച് ഭരണീയര്‍ക്കുള്ളതാണ് . അത് ഉപയോഗപ്പെടുത്തി ഒരുമിച്ച് നിന്നാല്‍ ഫാഷിസത്തെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാനാവും. അതല്ലാതെ ചോരക്കളിയിലൂടെ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനിലെ ഹമദ്ടൗണ്‍ കാനൂ മജ് ലിസ് ഓഡിറ്റോറയത്തില്‍ നടന്ന പരിപാടി കെ.എം.സിസി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ പരപ്പന്‍ പോയില്‍ അധ്യക്ഷത വഹിച്ചു., മന്‍സൂര്‍ ബാഖവി പ്രാര്‍ത്ഥന നടത്തി. സാദിഖ് മൗലവി കോക്കൂര്‍ ഖിറാഅത്ത് നടത്തി. കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍, ഗഫൂര്‍ ഉണ്ണികുളം, ഷംസുദ്ധീന്‍ വെള്ളികുളങ്ങര എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. അബ്ബാസ് വയനാട് സ്വാഗതവും ഇല്യാസ് മുറിച്ചാണ്ടി നന്ദിയും പറഞ്ഞു.

 

Share this post: