Top News
ജിദ്ദ മലപ്പുറം കെഎംസിസിയുടെ കുടുംബസുരക്ഷ പദ്ധതി പതിനേഴാം വർഷത്തിലേക്ക്.

22/03/2018

മലപ്പുറം: പ്രവാസി സഘടകൾക്കിടയിൽ മാതൃകയായ ജിദ്ദ മലപ്പുറം കെഎംസിസിയുടെ കുടുംബസുരക്ഷ പദ്ധതി പതിനേഴാം വർഷത്തിലേക്ക് കടക്കുന്നു. മുൻ പ്രവാസികളേയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് പതിനേഴാം വർഷത്തിൽ സഘടനയുടെ തീരുമാനം

 

പ്രവാസികൾ മരണപെട്ടാൽ അവരുടെ കുടുബത്തിന് അഞ്ച് ലക്ഷവും ചികിത്സക്ക് മുപ്പതിനായിരം രൂപയും നൽകുന്നതാണ് പദ്ധതി. കെ.എം.സി.സിയിൽ അംഗമല്ലാത്തവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. രണ്ടായിരത്തി പതിനഞ്ച് ജനുവരി ഒന്നിന് ശേഷം പ്രവാസം നിർത്തിയവർക്കും പദ്ധതിയിൽ അംഗമാവാം. ഒരു വർഷത്തേക്ക് അമ്പത് റിയാൽ മാത്രമാണ് ഇതിനായി പ്രവാസികൾ നൽകേണ്ടത്. ഏപ്രിൽ 15 വരെ അപേക്ഷിക്കാമെന്ന് മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറീച്ചു. വാർത്താ സമ്മേളനത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് വി.പി മുസ്തഫ, ജനറൽ സെക്രട്ടറി മജീദ് കോടീരി, പി.എം.എ ജലീൽ എന്നിവർ പങ്കെടുത്തു.

Share this post: