ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക്  സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%A1%E0%B5%8B-%E0%B4%AC%E0%B4%B9%E0%B4%BE%E0%B4%89%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D/">
Twitter

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി

28-Feb-2017
മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലെത്തിയ ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ്ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവും സുപ്രഭാതം പ്രിന്‍റര്‍ ആന്‍റ് പബ്ലിഷറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ സ്വീകരണം നല്‍കി. സമസ്ത കേന്ദ്ര മുശാവറാംഗം, സുപ്രഭാതം പ്രിന്‍റര്‍ ആന്‍റ് പബ്ലിഷര്‍ എന്നീ സ്ഥാനങ്ങള്‍ ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് ഉസ്താദ് ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പണ്ഢിതന്മാരെ ആദരിക്കേണ്ട രീതിയും ആവശ്യകതയും തങ്ങള്‍ വിശദീകരിച്ചു.തുടര്‍ന്ന് ഡോ.ബഹാഉദ്ധീന്‍ നദ് വി മറുപടി പ്രഭാഷണം നടത്തി. വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളെല്ലാം പരീക്ഷണങ്ങളാണെന്നും അതിന് നന്ദി ചെയ്താല് ഇരു ലോകത്തും നേട്ടവും മറിച്ച്, അഹങ്കരിച്ചാല്‍ ഇരു ലോകത്തും നഷ്ടവും ഉണ്ടാകുമെന്നും അദ്ധേഹം ഓര്‍‍മ്മിപ്പിച്ചു.ഉസ്താദിനെ പരിചയപ്പടുത്തി അബ്ദുറഹ് മാന്‍ അറക്കല്‍സംസാരിച്ചു. തുടര്‍ന്ന്ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫിനു വേണ്ടി പ്രസിഡന്‍റ് അശ്റഫ് അന്‍വരി ഉസ്താദിനെ ഷാള്‍ അണിയിച്ചു ആദരിച്ചു. ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ കേന്ദ്ര നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു.

Share this post:

സമസ്ത ബഹ്‌റൈന്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു

പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന വമ്പന്‍ പദ്ധതികളില്‍ കൈകോര്‍ത്ത് ഷാര്‍ജയും കേരളവും

നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ബഹ്‌റൈനി പണ്ഢിതന്‍ ശൈഖ് മാസിന്‍ ഉദ്ഘാടനം ചെയ്യും

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

മമ്പുറം തങ്ങളുടെ മരിക്കാത്ത സ്മരണകളുമായി കളിയാട്ടമുക്ക് നിവാസികള്‍

വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് റഷ്യന്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സ്വീകരണം