പ്രവാസി
തിരിച്ചറിവിന്റെ വെളിച്ചം പകര്‍ന്ന് ഇസ്‌കോണ്‍ 2017

30/11/2017

ഖുര്‍തുബ: വളരുന്ന ഇളംതലമുറക്ക് അറിവിന്റെയും മൂല്യാധിഷ്ഠിതമായ തിരിച്ചറിവിന്റെയും വെളിച്ചം പകര്‍ന്നുകൊണ്ട് ഇസ്ലാമിക് സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ ഒന്നാം ദിവസ പഠനശിബിരം സമാപിച്ചു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ നടക്കുന്ന ആറാമത് ഇസ്‌കോണിന്റെ ഉദ്ഘാടനം വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി.കെ.അഷ്‌റഫ് നിര്‍വ്വഹിച്ചു.
തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിനെ ശരിയായ സ്രോതസ്സുകളില്‍ നിന്ന് ഉള്‍ക്കൊണ്ട് ശരിയായി പ്രതിനിധാനം ചെയ്യാനും സത്യത്തിനും നീതിക്കും വേണ്ടി നിലക്കൊള്ളാനും അദ്ദേഹം വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.
ഖുര്‍തുബ ഇഹ്‌യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ കെ.കെ.ഐ.സി പ്രസിഡന്റ് പി.എന്‍.അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ മധുരം ന്റെ
ഐപഌസ് ടിവി മാനേജിംഗ് ഡയരക്ടര്‍ സാഇദ് ഖാലിദ് പട്ടേല്‍, ടൈസ് കുവൈത്ത് ഫാക്കല്‍റ്റി ഹസന്‍ ത്വാഹ, അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍, അബ്ദുറഹ്മാന്‍ അബ്ദുല്ലത്തീഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ കഌസെടുത്തു.
ഇസ്‌കോണ്‍ സോവനീര്‍ ‘ നേര്‍വഴി ‘ പ്രകാശനം അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍ ശുഐബ് ബിന്‍ ഉമറിന് നല്‍കി നിര്‍വ്വഹിച്ചു. ഫിമ ജനറല്‍ സെക്രട്ടറി ഹിദായത്തുല്ല ആശംസയര്‍പ്പിച്ചു.
എ.എം അബ്ദുസ്സമദ്, സക്കീര്‍ കെ.എ, സി.പി.അബ്ദുല്‍ അസീസ്, കെ.സി.അബ്ദുല്ലത്തീഫ് എന്നിവര്‍ പ്രസീഡിയം അലങ്കരിച്ചു.
വിദ്യാഭ്യാസ സെക്രട്ടറി സുനാഷ് ശുക്കൂര്‍ സ്വാഗതവും ഹാഫിസ് കൊല്ലം നന്ദിയും പറഞ്ഞു.

ഇസ്‌കോണിന്റെ ഭാഗമായുള്ള പാരന്റിങ് സമ്മേളനവും പൊതുസമ്മേളനവും വെള്ളിയാഴ്ച വൈകുന്നേരം മൂന്നര മണി മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു

 

Share this post: