തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0-%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D/">
Twitter

തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു


11-Jun-2017
മനാമ: മുസ്‌ലിം ലീഗ് നേതാവും തിരൂര്‍ നഗര സഭ എഴാം വാര്‍ഡ് കൗണ്‍സിലറുമായ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പന്‍റെ നിര്യാണത്തില്‍ ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി അനുശോചിച്ചു.
ജാതി-മത ഭേദമില്ലാതെ നാട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ട മുഹമ്മദ് മൂപ്പന്‍ നാട്ടിലെ കാരണവരും പാവങ്ങളുടെ അത്താണിയുമായിരുന്നുവെന്നും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും സജീവമാക്കാനും കഠിന പ്രയത്നം ചെയ്ത അദ്ധേഹത്തിന്‍റെ നിര്യാണം ഈ വിശുദ്ധ മാസത്തിന്‍റെ ദിനരാത്രങ്ങളിലാണ് എന്നത് ദൈവം അദ്ധേഹത്തെ അനുഗ്രഹിച്ചുവെന്നതിന്‍രെ പ്രകടമായതെളിവാണെന്നും നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഭൗതിക വിദ്യാഭ്യാസത്തില്‍ നിന്നും സമുദായം പിന്തിരിഞ്ഞു നിന്ന ഒരു കാലത്ത് ബി.എസ്,സി നേടിയ അദ്ധേഹം നാടിനെ സേവിക്കാനും നാട്ടുകാര്‍ക്ക് സേവനം ചെയ്യാനും കൃഷി തിരഞ്ഞെടുക്കുകയായിരുന്നു.
ജൈവ കൃഷിയില്‍ വിപുലമായ കാര്‍ഷിക വ്യവസായം കെട്ടിപ്പടുത്ത അദ്ധേഹത്തിന് 2015-16 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രിയാണ് അവാര്‍ഡ് സമ്മാനിച്ചത്.
ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവായ മൂപ്പന്‍ സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം ജില്ലാ നേതാവ്, തിരൂര്‍ മുനിസിപ്പല്‍ 7 ാം വാര്‍ഡ് കൗണ്‍സിലര്‍, മുസ്ലിംലീഗ് തിരൂര്‍ മുനിസിപ്പല്‍ വൈ.പ്രസിഡന്‍റ്, ചെന്പ്ര മഹല്ല് വൈ.പ്രസിഡന്‍റ് തുടങ്ങി മത-രാഷ്ട്രീയ-സാമൂഹ്യ-സാസ്കാരിക മേഖലകളിലെല്ലാം വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ധേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്.
വാര്‍ത്ത അറിഞ്ഞയുടന്‍ ബഹ്റൈനിലുള്ള സഹോദരന്‍ അബ്ദുറഹ് മാന്‍ (മാനു) മൂപ്പന്‍ നാട്ടിലേക്ക് തിരിച്ചു. മറ്റൊരു സഹോദരനും ബഹ്റൈന്‍ പ്രവാസിയുമായ അബ്ദുല്‍ കരീം മൂപ്പന്‍ നാട്ടിലാണുള്ളത്. ബഹ്റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ ജോ. സെക്രട്ടറിയും ബഹ്റൈന്‍ പ്രവാസിയുമായ മൗസല്‍ മൂപ്പന്‍റെ മൂത്താപ്പയാണ് അന്തരിച്ച മുഹമ്മദ് മൂപ്പന്‍.
ബഹ്റൈന്‍ കെ.എം.സിസി, എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ മൗസല്‍ മൂപ്പനെ അനുശോചനമറിയിച്ചു.
ഇന്ന് (19, ഞായറാഴ്ച) ബഹ്റൈന്‍ കെ.എം.സി.സിയുടെ മനാമ കേന്ദ്ര ആസ്ഥാനത്ത് ഇഫ്താറിനോടനുബന്ധിച്ച് മയ്യിത്ത് നിസ്കാരവും പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിലും ബഹ്റൈനിലുടനീളം മയ്യിത്ത് നമസ്കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന നന്പറില്‍ 33992886 മനാമയിലെ തിരൂര്‍ മൗസല്‍ മൂപ്പനുമായി ബന്ധപ്പെടാവുന്നതാണ്.

Share this post:

സമസ്ത ബഹ്‌റൈന്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു

പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന വമ്പന്‍ പദ്ധതികളില്‍ കൈകോര്‍ത്ത് ഷാര്‍ജയും കേരളവും

നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇന്ന് മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ ബഹ്‌റൈനി പണ്ഢിതന്‍ ശൈഖ് മാസിന്‍ ഉദ്ഘാടനം ചെയ്യും

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

മമ്പുറം തങ്ങളുടെ മരിക്കാത്ത സ്മരണകളുമായി കളിയാട്ടമുക്ക് നിവാസികള്‍

വൈകി എത്തുന്ന വികസനം വികസന നിഷേധമാണ് : ഡോ.കെ .ടി.ജലീൽ

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

സൗത്ത് ഏഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊച്ചിയില്‍; സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ഡോ.ബഹാഉദ്ദീന്‍ നദ്‌വിക്ക് റഷ്യന്‍ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സ്വീകരണം