പ്രവാസി
ദുബൈ കെ.എം.സി.സി. മലപ്പുറം മണ്ഡലം: പുതിയ ഭാരവാഹികളായി അസീസ് കൂരിയും, സി കെ ഇർഷാദ് മോങ്ങവും

ദുബൈ:കെ.എം.സി.സി. മലപ്പുറം മണ്ഡലം ജനറൽ കൗൺസിലും പൊതു സമ്മേളനവും വൈവിധ്യമാർന്ന പരിപാടികളോടെ ദുബൈയിൽ സമാപിച്ചു. ദുബൈ കെ.എം.സി.സി. ആക്‌ടിംഗ്‌ പ്രസിഡൻറ് ആവയിൽ ഉമ്മർഹാജി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ ഹുദവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു പരിപാടിയിൽ പ്രഭാഷകൻ അഹമ്മദ് കുട്ടി മദനി മുഖ്യാതിഥി ആയിരുന്നു. ജൗഹർ മൊറയൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ശേഷം നടന്ന പുതിയ കൗൺസിൽ യോഗത്തിൽ 2018-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ ഏകകണ്ഠേന തെരെഞ്ഞെടുത്തു. അബ്ദുൽ അസീസ് കൂരി പ്രസിഡൻറായും, സി കെ ഇർഷാദ് മോങ്ങം ജനറൽ സെക്രട്ടറിയായും, നജ്മുദ്ധീൻ തറയിൽ ട്രഷററായും മലപ്പുറം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. മറ്റു ഭാരവാഹികൾ: അബ്ദുൽ കരീം ഫൈസി, ഷബീർ മലപ്പുറം, സിറ്റി ഹംസ പൂക്കോട്ടൂർ, സി പി ഷബീറലി (വൈ പ്രസി.), ഇർഷാദ് അലി കോഡൂർ, ഹബീബ് മലപ്പുറം, ജഹ്ഫർ പുൽപ്പറ്റ, ഷഹാബ് കളത്തിങ്ങൽ (സെക്ര), കെ.പി.പി. തങ്ങൾ, കെ. എം. ജമാൽ, അഡ്വ. യസീദ് ഇല്ലത്തൊടി,ജൗഹർ മൊറയൂർ, ശറഫുദ്ധീൻ ഹുദവി,സലിം പൂക്കോട്ടൂർ, മുഹമ്മദ് കളത്തിങ്ങൽ,സാദിഖലി മങ്കരത്തൊടി (ഉപദേശക സമിതി). അതു കഴിഞ്ഞ്‌ റിട്ടേർണിംഗ്‌ ഓഫീസർ നിഹ്‌മത്തുള്ള മങ്കടയും നിരീക്ഷകൻ ടിപി സൈതലവി തിരൂരങ്ങാടിയും തെരെഞ്ഞെടുപ്പ്‌ നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, മുസ്തഫ തിരൂർ, ആർ. ഷുക്കൂർ,കുഞ്ഞിമോൻ എരമംഗലം, പി.വി. നാസർ, കെ.പി.പി. തങ്ങൾ, ഇ.ആർ. അലി മാസ്റ്റർ, അഡ്വ യസീദ്, ജൗഹർ മൊറയൂർ, കരീം ഫൈസി കോഡൂർ സംസാരിച്ചു. സി.കെ. ഇർഷാദ് മോങ്ങം സ്വാഗതവും, ഹബീബ് മലപ്പുറം നന്ദിയും പറഞ്ഞു.

Share this post: