Main News
നിയുക്ത കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആദ്യ വിദേശ പര്യടനത്തിന് തുടക്കം

08/01/2018
മനാമ: കോണ്‍ഗ്രസ് അദ്ധ്യക്ഷനായതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശപര്യടനത്തിന് തുടക്കം. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ബഹ്‌റൈനിലെത്തി.. ഊഷ്മള വരവേല്‍പാണ് രാഹുല്‍ ഗാന്ധിക്ക് ബഹ്‌റൈനില്‍ ലഭിച്ചത്. ബഹറൈന്‍ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ബഹറൈനിലെ ഇന്ത്യന്‍ ജനതയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

Share this post: