കേരളം
നോർക്ക രജിസ്ട്രേഷൻ തുടങ്ങി; ആദ്യ മണിക്കൂറിൽ 10,000 പേർ

27/04/2020
കേരളത്തിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്കയുടെ റജിസ്ട്രേഷൻ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ 10,000 പേർ റജിസ്റ്റർ ചെയ്തു. തിരിച്ചെത്തുന്നവർക്ക്

ക്വാറന്റീൻ ഉൾപ്പെടെയുള്ള സജ്ജീകരി റജിസ്ട്രേഷൻ പ്രകാരം ഒരുക്കും.  

അതേ സമയം ലോക്‌ഡൗൺ പിൻവലിച്ചാലുടൻ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ നടപടിയുണ്ടാവും. ഇതിന് വിദേശകാര്യ, വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ചേർന്ന് പദ്ധതി തയാറാക്കി.

ഗൾഫ് രാജ്യങ്ങൾക്കൊപ്പം യുഎസിൽ നിന്നും മറ്റും പ്രവാസികളെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ നടപടി വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. പ്രത്യേക വിമാനങ്ങളിലോ നിർത്തിവച്ചതിൽ ചില സർവീസുകൾ താൽക്കാലികമായി അനുവദിച്ചോ ആവും യാത്രാ സൗകര്യമൊരുക്കുക.

വിദേശകാര്യ മന്ത്രാലയം തയാറാക്കിയ രൂപരേഖ പ്രകാരം 6 ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരിക്കും മുൻഗണന. പിന്നാലെ യുഎസ്, ബ്രിട്ടൻ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യക്കാരെ കൊണ്ടുവരും. അടിയന്തിരമായി 2 ലക്ഷം പേരെയെങ്കിലും കൊണ്ടുവരേണ്ടി വരും എന്നാണ് കണക്കാക്കുന്നത്. കോവിഡ് അല്ലാത്ത രോഗികൾ, ഗർഭിണികൾ, പ്രായമേറിയവർ, സന്ദർശക വീസയിൽ പോയവർ, ജോലി നഷ്ടപ്പെട്ടവർ എന്നിവർക്കായിരിക്കും മുൻഗണന. 

Share this post: