പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

19-Mar-2017
മനാമ: താനൂർ തീരദേശ മേഖലയില്‍ പോലീസ് നടത്തിയ നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റകാരായ ഉദ്യോഗസ്ഥരെയെല്ലാം നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വന്ന് മാതൃകാപരമായ ശിക്ഷനല്‍കണമെന്നും കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച്താനൂര്‍ പ്രദേശത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടുകൾക്കും, കുടുംബങ്ങൾക്കുമെതിരെയാണ് പ്രധാനമായും പോലീസ് അക്രമമഴിച്ചുവിട്ടിരിക്കുന്നത്. സ്ഥലത്തെ സിപിഎം പ്രവര്‍ത്തകരുടെ സഹായത്തോടെ നടന്ന ഈ നരനായാട്ടിന് സ്ഥലം MLA വി അബ്ദുറഹിമാന്റെയും സിപിഎം നേതാക്കളുടെയും പങ്ക് ഉണ്ട് എന്നാണ് സംശയിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസത്തെ പിണറായി വിജയത്തിന്‍റെ സന്ദര്‍ശനത്തിലും സ്വീകരണത്തിലും വ്യക്തമാണ്.

സമാധാനത്തോടെ കഴിയുന്ന പ്രദേശ വാസികളെ ഭീതിപ്പെടുത്തി കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള നീക്കമാണ് താനൂരില്‍ ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേവലം വാചക കസര്‍ത്തുകള്‍ ഒഴിവാക്കി ഇത്തരം പാര്‍ട്ടി ഗുണ്ടകള്‍ക്കെതിരെയും പോലീസിനെതിരെയും നടപടിയെടുക്കുകയാണ് വേണ്ടത്. കുറ്റക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസിനെയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

താനൂരിലെ സംഘർഷ മേഖല സന്ദർശിക്കാനും ആവശ്യമായ സഹായ നടപടികൾ സ്വീകരിക്കാനും ജില്ലാ കമ്മിറ്റിയുടെ വൈസ് പ്രഡിഡണ്ട് കൂടിയായ ഇക്ബാൽ സാഹിബിന്‍റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ യോഗം ചുമതലപ്പെടുത്തി.
യോഗത്തില്‍ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ട്രഷറർ ശംസുദ്ധീൻ വളാഞ്ചേരി, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂർ,ഷാഫി കോട്ടക്കൽ,ഉമ്മർ മലപ്പുറം,മൗസൽ മൂപ്പൻ തിരുർ,ആബിദ് ചെട്ടിപ്പടി എന്നിവർ പങ്കടുത്തു. ജനറൽ സെക്രട്ടറി ഗഫൂർ കാളികാവ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ നന്ദിയും പറഞ്ഞു.


കെ എം സി സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ശിഹാബ് തങ്ങൾ – ഭാഷാ സമര അനുസ്മരണ സമ്മേളനം 28ന്

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് ഇന്ന് ഫണ്ട് കൈമാറും

ലൈലത്തുല്‍ ഖദറിന്‍റെ പുണ്യം തേടി മനാമയിലെ ‘സമസ്ത പള്ളി’ പ്രവാസികള്‍ ‘ഹയാത്താക്കി’

തിരൂര്‍ ചെന്പ്ര മുഹമ്മദ് മൂപ്പന്‍റെ നിര്യാണം; കെ.എം.സി.സി ബഹ്റൈന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു

കെ.എം.സി.സി. വീൽചെയർ വിതരണം ചെയ്തു

ഗള്‍ഫ് സത്യധാര-ബാപ്പു മുസ്ല്യാര്‍ അനുസ്മരണ പതിപ്പ് ബഹ്റൈന്‍ തല പ്രകാശനം മനാമയില്‍ നടന്നു

പോലീസ് നരനായാട്ടിന്നിരയായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് സ്വീകരണം നല്‍കി

മൗലികാവകാശധ്വംസനങ്ങൾക്കെതിരെ മാനവികപ്രതിരോധം വേണം

അച്ചടക്കമുള്ള സമൂഹസൃഷ്ടിക്കു സമന്വയവിദ്യ അനിവാര്യം: ബഷീറലി ശിഹാബ് തങ്ങൾ