Top News
പ്രവാസികൾ നികുതി തട്ടിപ്പുകാരല്ലെന്ന് മുഖ്യമന്ത്രി, പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് കേന്ദ്ര സർക്കാർ ഓര്‍ക്കണം

02/02/2020
തിരുവനന്തപുരം: നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പലര്‍ക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ രാജ്യത്ത് നികുതി നല്‍കേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിര്‍ദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളില്‍ നികുതിയടക്കാന്‍ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേര്‍പ്പെടുത്താനാണ് നിര്‍ദേശം.

ഈ നികുതി നിർദേശത്തോട് പ്രതികരിക്കുകയായാരുന്നു മുഖ്യമന്ത്രി. കുടുംബകാര്യങ്ങള്‍ക്ക് നാട്ടില്‍ കഴിയുന്നവര്‍ നികുതി തട്ടിപ്പുകാരല്ല. പ്രവാസികള്‍ നാട്ടില്‍ കുടുംബമുള്ളവരാണെന്ന് ഓര്‍ക്കണം’, മുഖ്യമന്ത്രി പറഞ്ഞു. എന്‍.ആര്‍.ഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

Share this post: