പ്രവാസി
ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെഎംസിസി ആസ്ഥാനത്ത് ഈദ് സ്നേഹ സംഗമവും പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് വേണ്ടി പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ചടങ്ങില്‍ ജില്ലാ ആക്ടിങ് പ്രസിഡണ്ട് അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു.
സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ടി പി മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്തു. അൻസാർ പ്രാർത്ഥന നടത്തി
സി കെ അബ്ദുറഹിമാൻ, കുട്ടൂസ മുണ്ടേരി, മുസ്തഫ കെ പി, സിദീഖ് പി വി. അസ്‌ലം വടകര, സൂപ്പി ജീലാനി എന്നിവർ ആശംസകള്‍ നേർന്നു. ഫൈസൽ കണ്ടിത്താഴ സ്വാഗതവും, ഓ കെ കാസ്സിം നന്ദിയും പറഞ്ഞു.

Share this post: