അറിയിപ്പുകള്‍
മക്കയില്‍ കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

29/04/2020
മക്ക: കോവിഡ് ബാധിച്ച് മലയാളി മക്കയിൽ മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാർ സ്വദേശി കോട്ടുവല ഇപ്പു മുഞ്ഞിയാർ (മുഹമ്മദ് മുഞ്ഞിയാർ) ആണ് മരിച്ചത്. മക്കയിലെ ഹിറ ആശുപത്രിയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ നാലു ദിവസമായി ചികിത്സയിലായിരുന്നു.
ഭാര്യ: കുഞ്ഞിക്കദിയാമു ഹജജുമ്മ. യാസിർ അറഫാത്ത്, ശാക്കിർ, ഖലീലു സമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്ന മിസ്രിയ, സഹദിയ.

Share this post: