ദേശീയം
ലോകത്തെ ഞെട്ടിച്ച് സൗദിയിലെ അറസ്റ്റ്: മന്ത്രിമാരും മുൻ മന്ത്രിമാരും കുടുങ്ങി

05/11/2017

ജിദ്ദ: മന്ത്രിമാരും മുൻ മന്ത്രിമാരുമടക്കം സൗദിയിൽ 11 രാജകുമാരൻമാർ അഴിമതിയുമായി ബന്ധപ്പെട്ട്  അറസ്റ്റിലായി.  മുഹമ്മദ് ബില്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ കമ്മിറ്റി രൂപീകൃതമായി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്.

4 മന്ത്രിമാരും 10 മുന്‍മന്ത്രിമാരുമാണ് അറസ്റ്റിലായത് അറസ്റ്റിലായവരില്‍ രാജകുമാരനും സൗദിയിലെ ധനികരില്‍ പ്രധാനിയുമായ അല്‍ വലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിട്ടുണ്ട്.

ജൂണില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ സൗദി കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ സൗദി നടത്തുന്ന പ്രധാന നടപടിയാണിത്. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന അബ്ദുള്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്തുനിന്ന് നീക്കിയായിരുന്നു നിയമനം.

 

 

 

 

 

Share this post: