പ്രവാസി
വാകേരി ഇസ്ലാമിക്ക് അക്കാദമി പ്രചരണ കണ്‍വെണ്‍ഷനും ദുആ മജ് ലിസും ബുധനാഴ്ച : പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചൊവ്വാഴ്ച ബഹ്റൈനിലെത്തുന്നു

06-Feb-2017
മനാമ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂത്ത മകനും പണ്ഢിതനും നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ചൊവ്വാഴ്ച ബഹ്റൈനിലെത്തുന്നു..
ഫെബ്രുവരി 8ന് ബുധനാഴ്ച രാത്രി 8മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ആസ്ഥാനത്ത് നടക്കുന്ന വയനാട് വകേരി ശിഹാബ് തങ്ങൾഇസ്ലാമിക് അക്കാദമി പ്രചാരണകൺവെൻഷനിലും ദുആ മജ്‌ലിസിലും പങ്കെടുക്കാനാണ് തങ്ങള്‍ പ്രധാനമായും ബഹ്റൈനിലെതുന്നത്. ചൊവ്വാഴ്ച കാലത്ത് 6 മണിക്ക് ബഹ്റൈന്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തുന്ന തങ്ങള്‍ക്ക് സമസ്ത ബഹ്റൈന്‍ -കെ.എം.സി.സി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഇതിനായി പ്രവര്‍ത്തകരെല്ലാം 6മണിക്ക് എയര്‍പോര്‍ട്ടില്‍ എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തുടര്‍ന്ന് ബുധനാഴ്ച രാത്രി 8മണിക്ക് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ – പ്രാര്‍ത്ഥനാ സദസ്സിലും തങ്ങള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് +973-33719890, 39365678.

Share this post: