പ്രവാസി
ശ്രദ്ധേയമായി മോങ്ങം എമിറേറ്റ്‌സ് സ്‌നേഹ സംഗമം

27/11/2017

ഷാര്‍ജ്ജ: യു. എ. ഇ. യിലെ ‘മോങ്ങം’ നിവാസികളുടെ കൂട്ടായ്മയായ ‘മോങ്ങം എമിറേറ്റ്‌സ്’ന്റെ പ്രഥമ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും ഷാര്‍ജയില്‍ വെച്ച് നടന്നു. മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ സംഗീത സംവിധായകന്‍ കെ. വി. അബൂട്ടി മുഖ്യാഥിതിയായിരുന്നു. 2017 മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ മൂന്നാം റണ്ണര്‍ അപ്പും, മൂന്ന് വര്‍ഷം തുടര്‍ച്ചയായി മിസ്റ്റര്‍ സൗദി അറേബ്യയുമായിരുന്ന മുസ്തഫ പുളിയക്കോടന്‍ മോങ്ങം, പ്രവാസികള്‍ ഫിറ്റ്‌നെസ് നില നിര്‍ത്തുന്നതിന്റെ ആവിശ്യകതകളും, നില നിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങളും വിശദീകരിച്ചു. ബി. ബഷീര്‍ ബാബു (ജിദ്ദ മോങ്ങം മഹല്ല് കമ്മിറ്റി) കുഞ്ഞിപ്പ മോങ്ങം, ഷിബു കൈനോട്ട്, അസീസ് അല്‍ ഐന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യു. എ. ഇയിലെ ആദ്യകാല പ്രവാസികളായ വട്ടോളി അബ്ദുറഹിമാന്‍ ഫൈസി, അബ്ദുല്‍ ജബ്ബാര്‍ ഹാജി എന്നിവരെ ആദരിക്കുകയും ചെയ്ത പരിപാടിയോട് അനുബന്ധിച്ച് നടന്ന മോങ്ങം ചരിത്രം പ്രവാസം ജീവിതം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു.
2017 2018 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ചെങ്ങോടന്‍ അലവി കുട്ടി (പ്രസിഡന്റ്), അഷ്‌റഫ് സല്‍വ, ഫൈസല്‍ ബാബു കോടാലി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ റഷീദ് താന്നിപറ്റ (ജനറല്‍ സെക്രട്ടറി), സി. കെ. ഇര്‍ഷാദ്, സാജിദ് ചേങ്ങോടന്‍ (ജോയിന്റ് സെക്രട്രറി), സവാദ് പി. പി. (ട്രഷറര്‍), യൂനിസ് സലീം സികെ, നബീല്‍ കെടി, ജയദേവന്‍ മണി, സാജിദ് വട്ടോളി (എക്‌സിക്യുട്ടീവ് മെംബേര്‍സ്) എന്നിവരെ തെരഞ്ഞെടുത്തു.
പരിപാടികള്‍ക്ക് ഫൈസല്‍ ബങ്കാളത്ത്, ശിഹാബ് അല്‍ ദീന്‍ ടി. പി., ശരീഫ് തോട്ടോളി, റഷീദ് വട്ടോളി, ജലീല്‍ പുളിയക്കോടന്‍, മുനവ്വര്‍ കുറുങ്ങാടന്‍, മുജീബ് പുല്ലന്‍, മന്‍സൂര്‍ ചെമ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സി. കെ. ഇര്‍ഷാദ് സ്വാഗതവും, സാജിദ് വട്ടോളി നന്ദിയും പറഞ്ഞു.

Share this post: