പ്രവാസി
സമസ്ത ബഹ്‌റൈന്‍ മൌലിദ് മജ്‌ലിസ് ഇന്നും നാളെയും

29/11/2017
മനാമ: നബിദിനത്തോടനുബന്ധിച്ച് സമസ്ത ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന പ്രത്യേക മൗലിദ് മജ് ലിസ് ഇന്ന് രാത്രി 8.30 നും നാളെ പുലര്‍ച്ചെ 4.00 നും മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രമുഖ പണ്ഢിതരും നേതാക്കളും സംബന്ധിക്കുന്ന ചടങ്ങില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും ഉദ്‌ബോധന പ്രഭാഷണവും പ്രാര്‍ത്ഥനാ സദസ്സും നടക്കും.
തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ സുബ്ഹിക്കു മുമ്പായി ഇവിടെ പ്രത്യേക മൗലിദ് മജ്‌ലിസ് നടക്കും.
പ്രവാചകന്‍ മുഹമ്മദ് നബി ഭൂജാതനായ റബീഉല്‍ 12ലെ പുലര്‍ച്ച സമയത്തെ അനുസ്മരിച്ചും അതില്‍ സന്തോഷം പ്രകടിപ്പിച്ചുമുള്ള ഈ സംഗമത്തില്‍ വര്‍ഷം തോറും നിരവധി വിശ്വാസിളാണ് പങ്കെടുത്തു വരുന്നത്. ഇരു ചടങ്ങുകള്‍ക്കും സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കള്‍ സംബന്ധിക്കും.

കൂടാതെ നബിദിനത്തോടനുബന്ധിച്ച് ബഹ്‌റൈന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച ഗ്രാന്‍ മോസ്‌കിനു സമീപം നടക്കുന്ന നബിദിനാഘോഷ പരിപാടിയിലേക്ക് സമസ്തക്ക് ക്ഷണം ലഭിച്ചതായി പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ അറിയിച്ചു. പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ ഇശാ നമസ്‌കാരത്തിന് പള്ളിയിലെത്തിച്ചേരണമെന്നും അദ്ധേഹം അറിയിച്ചു.

Share this post: