Exclusive News
സമസ്ത ബഹ്‌റൈന്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു

25/09/2017

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി മനാമ സമസ്ത ഓഡിറ്റോറയത്തില്‍ ഹിജ്‌റ സന്ദേശം സംഘടിപ്പിച്ചു. ഉസ്താദ് അബ്ദു റഊഫ് ഫൈസി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന് വേണ്ടി തന്റെ ഇഷ്ടങ്ങളെല്ലാം ത്യജിക്കുകയെന്ന മഹത്തായ ത്യാഗമാണ് ഹിജ്‌റയുടെ സുപ്രധാന സന്ദേശമെന്നും അങ്ങിനെയുള്ള വിശ്വാസികളെ ദൈവം കൈവിടില്ലെന്നും അദ്ധേഹം പറഞ്ഞു.
മാത്രവുമല്ല, നാടും വീടും വിട്ട് അഭയാര്‍ഥികളായി എത്തുന്നവരോടുള്ള പെരുമാറ്റം എങ്ങിനെ വേണമെന്ന പാഠവും ഹിജ്‌റയുടെ ചരിത്രത്തിലുണ്ടെന്നും അതാണ് മദീനയിലെ അന്‍സാറുകളുടെ ആഥിത്യം നമ്മെ പഠിപ്പിക്കുന്നതെന്നും റഹൂഫ് ഫൈസി വിശദീകരിച്ചു.
ചടങ്ങില്‍ എസ്.എം. അബ്ദുല്‍ വാഹിദ് അദ്ധ്യക്ഷത വഹിച്ചു. ഹംസ അന്‍വരി മോളൂര്‍, അഷ്‌റഫ് അന്‍വരി സംസാരിച്ചു. ശഹീര്‍ കാട്ടാബള്ളി സ്വാഗതവും കളത്തില്‍ മുസ്തഫ നന്ദിയും പറഞ്ഞു.

 

Share this post: