പ്രവാസി
സമസ്ത ബഹ്‌റൈന്‍ ഹിദ്ദ് ഏരിയ മീലാദ് സംഗമം നാളെ

07/12/2017
മനാമ: സമസ്ത ബഹ്‌റൈന്‍ ഹിദ്ദ് ഏരിയ സംഘടിപ്പിക്കുന്ന മീലാദ് സംഗമം ഡിസം.8ന് വെള്ളിയാഴ്ച ഹിദ്ദിലെ യൂക്കോ ഹാളില്‍ വൈകുന്നേരം 5.മണിമുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അന്ത്യപ്രവാചകന്‍ ഒരു സമ്പൂര്‍ണ്ണ മാതൃക എന്ന പ്രമേയത്തില്‍ നടക്കുന്ന മീലാദ് സംഗമത്തില്‍ മൗലിദ് മജ്‌ലിസ്, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ദഫ് പ്രോഗ്രാം, പൊതു സമ്മേളനം എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്രഏരിയാ നേതാക്കള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0097339478807.

Share this post: