പ്രവാസി
സാമുദായിക ഉന്നമനമാണ് പണ്ഡിത ദൗത്യം: ശൈഖ് ഹമദ് ബിന്‍ സാമി അദ്ദൗസരി

25/12/2017

ചെമ്മാട്; ആത്മീയ ദാരിദ്ര്യമനുഭവിക്കുന്ന പുതിയകാലത്ത് സാമുദായിക ഉന്നമനമാണ് പണ്ഡിത ദൗത്യമെന്ന് ബഹ്‌റൈന്‍ ശരീഅ കോടതയിലെ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫള്ല്‍ അദ്ദൗസരി. ദാറുല്‍ഹുദാ ഇസ്ാലമിക് സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജ്ഞാനമാണ് വലിയ സമ്പാദ്യം. അറിവിലൂടെ വിപ്ലവമുണ്ടാക്കിയാല്‍ മാത്രമേ സമൂഹ ശാക്തീകരണം സാധ്യമാകൂ. വിട്ടിനകത്തും കുടുംബത്തിലും നാട്ടിലും രാജ്യത്തും സൗഹാര്‍ദ്ദവും സമാധാന അന്തരീക്ഷവും വളര്‍ത്തിയെടുക്കാന്‍ പണ്ഡിതര്‍ ഇടപെടലുകള്‍ നടത്തണം. അറിവു സമ്പാദിച്ചവര്‍ സമുദായ ബാധ്യത നിറവേറ്റുന്നതില്‍ പിന്നോട്ടുനില്‍ക്കരുത്.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവുണ്ടാക്കായിവരായിരുന്നു പൂര്‍വകാല മുസ്‌ലിംകള്‍. മത വിജ്ഞാനകലാശാലയുടെ ഉദ്ഭവം പ്രവാചകന്‍ തിരുനബിയിലൂടെയുമായിരുന്നു. അവിടെന്നു തുടങ്ങിയ ജ്ഞാനകൈമാറ്റമാണ് പണ്ഡിതരിലൂടെ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളം ഇസ് ലാമിക പണ്ഡിതരെ ലോകത്തിനു സംഭാവന ചെയ്ത നാടുകൂടിയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിനെ വായിക്കപ്പെടാത്തെ അറബ് പണ്ഡിതരുണ്ടാകില്ല. പൂര്‍വ കാല ഇന്ത്യന്‍ പണ്ഡിതരുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഇന്ന് ബിരുദം സ്വീകരിച്ച പണ്ഡിതര്‍ക്ക് സാധിക്കട്ടെ എന്നും ഇന്ത്യയില്‍ ഇസ് ലാമിക വിജ്ഞാന കൈമാറ്റത്തിന്റെ കലവറയായി മാറാന്‍ ദാറുല്‍ഹുദാ സര്‍വകലാശാലക്കു സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Share this post: