പ്രവാസി
സൗദിയില്‍ വീണ്ടും രാജകുടുംബാഗംത്തിന്റെ ദുരൂഹമരണം

07/11/2017

ജിദ്ദ: അഴിമതി തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട സൗദി രാജകുടുംബത്തിലെ മറ്റൊരു അംഗം കൂടി ദുരൂപ സാഹചര്യത്തില്‍ മരണപ്പെട്ടു. സൗദി ഫഹദ് രാജാവിന്റെ ഇളയമകന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുമായി പോലീസ് നടത്തിയ വെടിവെപ്പിനിടെയാണ് കൊല്ലപ്പെട്ടത് എന്നാണ് പ്രധാമിക വിവരങ്ങള്‍. അറസ്റ്റു നടന്ന് 24 മണിക്കൂറിനെ കൊല്ലപ്പെടുന്ന രണ്ടാമത്തെ രാജകുമാരനാണ് 44കാരനായ അബ്ദുല്‍ അസീസ്. കഴിഞ്ഞ മന്‍സൂര്‍ ബിന്‍ മുഖ്രിന്‍ രാജകുമാരന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് കൊല്ലപ്പെട്ടിരുന്നു.

Share this post: