Top News
സൗദിയിൽ വിദേശികളുടെ തൊഴിലവസരം കുറയില്ലെന്ന് കിരീടവകാശി

07/04/2018

സമ്പൂർണ്ണ സ്വദേശിവത്കരണത്തിലേക്ക് സൗദി നീങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ പ്രവാസികൾക്കിതാ ഒരു സന്തോഷവാർത്ത, സൗദിയില്‍ വിദേശികളുടെ തൊഴിലവസരം ഇനിയും വർധിക്കുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍.

സൗദിയുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ ധാരാളം മാനവ ശേഷി ആവശ്യമാണു . അത് കൊണ്ട് തന്നെ വിദേശികൾക്കും സ്വദേശികൾക്കും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കിരീടാവകാശി പറഞ്ഞു.

അമേരിക്കന്‍ സന്ദര്‍ശത്തിനിടെ പ്രമുഖ പ്രാദേശിക മാധ്യത്തിന് നൽകിയ അഭിമുഖത്തിലാണ് സല്‍മാന്‍ രാജകുമാരന്‍ സൗദിയിൽ വിദേശികൾക്ക് ഉണ്ടാകാൻ പോകുന്ന തൊഴിലവസരത്തെപ്പറ്റി വ്യക്തമാക്കിയത്. രാജ്യത്തു തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതിനാൽ തന്നെ വിദേശികളുടെ എണ്ണവും വർദ്ധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

Share this post: