Top News
സൗദിയിൽ വിദേശികൾക്ക് പാർപ്പിട കരാർ നിർബന്ധമാക്കി

O1/08/2018

സൗദിയിൽ വിദേശികളുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും പാർപ്പിട കരാർ നിർബന്ധമാക്കി. അടുത്ത മാസം ഒന്ന് മുതൽ നിയമംനിലവിൽ വരും. വർക്ക് പെർമിറ്റ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവർക്ക്‌ പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും.

രാജ്യത്തു പ്രഖ്യാപിച്ച ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും പാർപ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നടപടി. വിവിധ സ്പോണ്‍സര്‍മാരുടെ കീഴിലുള്ള തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ബാച്ചിലർ റൂമുകളിലെ താമസക്കാരെയാണ് നിയമം കൂടുതലായും ബാധിക്കുക. ഇത്തരം റൂമുകളിലെ താമസക്കാരായ ഏതെങ്കിലും ഒരാളുടെ പേരിലായിരിക്കും വാടകക്കരാർ നിലവിലുണ്ടാവുക. അതിനാൽ മറ്റുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വാടകക്കരാർ ലഭ്യമാക്കുക എന്നത് അസാധ്യമായിരിക്കും. ഒന്നിച്ചു ബാച്ചിലറായി താമസിക്കുന്നവരിൽ വാടകക്കരാർ നിലവിലില്ലാത്തവരുടെ കാര്യത്തിൽ നിയമത്തിൽ എന്തെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.

Share this post: