ഗെയ്ൽ സമരം: 12 പേർക്ക് ജാമ്യം ലഭിച്ചു.

ഗെയ്ൽ സമരം: 12 പേർക്ക് ജാമ്യം ലഭിച്ചു.

ഗെയ്ൽ സമരം 12 പേർക്ക് ജാമ്യം ലഭിച്ചു. മഞ്ചേരി : ഗെയിൽ സമരത്തിന്റെ പേരിൽ മഞ്ചേരി സബ്ജയിലിലടക്കപ്പെട്ട 12 പേർക്ക് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി, മുഹമ്മദ് ഫവാസ് കാവനൂർ, റംഷാദ് വെറ്റിലപ്പാറ, ഷിബിൻ കെ പി കുനിയിൽ, നിമിൽ തെരട്ടമൽ.ഷാമിൽ കെ കൊടിയത്തൂർ.ജലീൽ വി കെ കൊടിയത്തൂർ. കാസിം പൂക്കോട്ടുചോല.മുഹമ്മദ് അസ്ലം അരയങ്കോട്, അബ്ദുൽ ഖാലിദ് എരഞ്ഞിമാവ്, ഫൈജാസ് വളപ്പിൽ കൊടിയത്തൂർ എന്നിവരാണ് ഇരുപതു ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയത്, മഞ്ചേരി കോടതിയിൽ […]

Read More

പൊന്നാനി അഴീക്കല്‍ വാര്‍ഡിലെ വോട്ടര്‍പട്ടിക റദ്ദാക്കി

20/11/2017 മലപ്പുറം; പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ റദ്ദാക്കി. വോട്ടര്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസറായ പൊന്നാനി നഗരസഭാ സെക്രട്ടറി പട്ടികയില്‍ സമ്മതിദായകരുടെ പേര് ഉല്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. കരട് വോട്ടര്‍പട്ടികയിന്മേല്‍ ആക്ഷേപങ്ങളും അവകാശങ്ങളും സമര്‍പ്പിച്ചവര്‍ക്കും ആക്ഷേപം ഉന്നയിക്കപ്പെട്ടവര്‍ക്കും വീണ്ടും നോട്ടീസ് നല്‍കിയും ആവശ്യമായ അന്വേഷണം നടത്തിയും വാദം കേട്ടും പുതുക്കിയ അന്തിമ വോട്ടര്‍ […]

Read More

മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു, പൊന്നാനിയിലെ എസ് എഫ് ഐ സമരം അവസാനിപ്പിച്ചു

20/11/2017 പൊന്നാനി: പൊന്നാനി എം ഇ എസ ്‌കോളെജിന് മുന്നില്‍ കഴിഞ്ഞ 92 ദിവസമായി എസ് എഫ് ഐ നടത്തിവന്നിരുന്ന സമരത്തിന് വിജയം. സമരക്കാര്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും എം ഇ എസ് മാനേജ്‌മെന്റ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം ഇന്ന് അവസാനിപ്പിച്ചു. അകാരണമായി പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക,ആരോപണ വിധേയരായ അധ്യാപകരെ സസ്‌പെന്റ് ചെയ്യുക, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐ നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി മാനേജ്‌മെന്റ് […]

Read More

കരവാരക്കുണ്ടില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടത് സ്വതന്ത്രന്‍ പ്രസിഡന്റ്

20/11/2017 കരുവാരക്കുണ്ട്; കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഇടത് സ്വതന്ത്രനായ മഠത്തില്‍ ലത്തീഫിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മഠത്തില്‍ ലത്തീഫ് ജയിച്ചത്. ഇതോടെ പഞ്ചായത്തിലെ യു ഡി എഫ് സംവിധാനം തീര്‍ത്തും തകര്‍ന്നിരിക്കുകയാണ്‌ Share this post:

Read More

റോഡ് വികസനത്തിന് ഓഫീസ് വിട്ടുകൊടുത്തതിന് നഷ്ടപരിഹാരം കുറവാണെന്ന് പറഞ്ഞ് ലീഗ് കോടതിയിലേക്ക്

20/11/2017 മലപ്പുറം: മലപ്പുറം കോട്ടപ്പടി ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് തിരൂര്‍ റോഡിലുള്ള മുസ്ലിം ലീഗ് ജില്ലാകമ്മറ്റി ഓഫീസ് വിട്ടുനല്‍കിയതിന് ലഭിച്ച നഷ്ടപരിഹാരതുക കുറവാണെന്ന് കണിച്ച് ലീഗ് കോടതിയിലേക്കെന്ന് സൂചന. 1,06,72745 രൂപയാണ് നഷ്ടപരിഹാരമായി മുസ്ലിം ലീഗിന്റെ ഓഫീസിന് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പരിമിതമാണെന്നും, ഓഫീസ് നില്‍ക്കുന്ന സ്ഥലത്തിനും, കെട്ടിടത്തിനും വിപണിവില ഇതിലധികമുണ്ടാകുമെന്നും കാണിച്ചാണ് നതൃത്വം കോടതിയിലേക്ക് പോകുന്നത്. Share this post:

Read More

ക്ഷീരകര്‍ഷകപരിശീലനം

18/11/2017 മലപ്പുറം; ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് നവംബര്‍ 20 മുതല്‍ 25വരെ പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളി ലാണ് പരിശീലനം. താല്‍പര്യമുളളവര്‍ 20ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ […]

Read More

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

18/11/2017 മലപ്പുറം: ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനം ജില്ലയില്‍ സമുചിതമായി ആഘോഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ഭിന്നശേഷിയുളളവര്‍ക്ക് കായിക മത്സരങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, എക്‌സിബിഷന്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിക്കുളള അപേക്ഷകള്‍ സ്വീകരിക്കല്‍ എന്നിവ ദിനാചരണ പരിപാടികളുടെ ഭാഗമായി മലപ്പുറത്ത് സംഘടിപ്പിക്കും. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായി 1500 ലധികം ഭിന്നശേഷിയുളളവര്‍ പങ്കെടുക്കും. ആലോചനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

Read More

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

18/11/2017 മലപ്പുറം: മലപ്പുറം കേന്ദ്രീയ വിദ്യാലയത്തില്‍ 2017-18 അധ്യായന വര്‍ഷത്തില്‍ എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്, കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെയുള്ള ഡിഗ്രി, സി.ബി.എസ്.സി നടത്തുന്ന സി.ടി.ഇ.ടി പരീക്ഷ രണ്ടാം പേപ്പര്‍ ജയം, 50 ശതമാനം മാര്‍ക്കോടെ ബി.എഡ്, ഹിന്ദിയിലും ഇംഗ്ലീഷിലും പഠിപ്പിക്കാനുള്ള കഴിവ് എന്നിവയാണ് സോഷ്യല്‍ സയന്‍സ് അധ്യാപനത്തിനുള്ള യോഗ്യതകള്‍. കംപ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി / പി.ജിക്ക് 50 ശതമാനം മാര്‍ക്ക്, പ്രവര്‍ത്തി പരിചയം അഭികാമ്യം എന്നിവയാണ് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ക്കുള്ള […]

Read More

റോഡ് സുരക്ഷാ സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

18/11/2017 മലപ്പുറം: റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ അഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജില്‍ ബോധവത്കരണ ക്ലാസ് നടത്തും. രാവിലെ 10.30 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിക്കും. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദു അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് സി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. മലപ്പുറം എക്‌സൈസ് […]

Read More

മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജിന് കെട്ടിടം പണിയാന്‍ 10 കോടി അനുവദിച്ചു

18/11/2017 മലപ്പുറം: മുണ്ടുപറമ്പില്‍ വാടക കെട്ടിടത്തില്‍ കഴിയുന്ന മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളെജിന് സ്വന്തം കെട്ടിടം പണിയാന്‍ 10 കോടി രൂപ സര്‍ക്കാര്‍ ഫണ്ടനുവദിച്ചു. നേരത്തെ കോട്ടപ്പടി ബോയ്‌സ് സ്‌കൂളിന്റെ പൊളിക്കാനിട്ടിരുന്ന കെട്ടിടത്തിലായിരുന്ന കോളെജ് ഈ അദ്ധ്യായനവര്‍ഷം പകുതിയായതോടെയാണ് മുണ്ടുപറമ്പിലേക്ക് മാറ്റിയത്. നിലവില്‍ നാല് ഡിപ്പാര്‍ട്‌മെന്റുകളുടെ മുന്ന് ബാച്ചുകള്‍ക്കായി 12 ക്ലാസ് മുറികളും പത്തോളം ലാബുകളും, ഓഫീസുമെല്ലാം ആവശ്യമാണെങ്കിലും ലാബ് സൗകര്യങ്ങള്‍ക്കായി മറ്റു കോളെജുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. Share this post:

Read More

വള്ളുവനാട് ചലചിത്രമേള ഡിസംബര്‍ 25 മുതല്‍ 29 വരെ

17/11/2017 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന വള്ളുവനാട് തനിമ സാംസ്‌കാരിക മഹോത്സവത്തിന്റ ഭാഗമായി വള്ളുവനാട് ചലചിത്രമേള അരങ്ങേറും ഡിസംബര്‍ 25 മുതല്‍ 29 വരെ 5 ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.യോഗം മുനിസിപ്പല്‍ ചെയര്‍ര്‍മാന്‍ എം മുഹമ്മദ്‌സലീം ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കിഴിശ്ശേരി മുസ്തഫ അദ്ധ്യക്ഷനായിരുന്നു ചലച്ചിത്ര അക്കാദമി അംഗം മധു ജനാര്‍ദ്ദനന്‍, ഫസല്‍ റഹ്മാന്‍, ശശി പെരിന്തല്‍മണ്ണ എന്നിവര്‍ സംസാരിച്ചു. ഡോ. അരുണ്‍ പി വി സ്വാഗതവും […]

Read More

വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണം: ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ്

17/11/2017 മലപ്പുറം: വാക്‌സിന്‍ വിരുദ്ധരുടെ കുപ്രചരണങ്ങളെ തിരിച്ചറിയണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐ.എ.എസ് പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ആരോഗ്യവകുപ്പും ചേര്‍ന്ന് മീസില്‍സ്-റൂബല്ല വാക്‌സിനേഷന്‍ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടി ജില്ലാ-സെഷന്‍സ് ജഡ്ജ് എ.ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ കുത്തിവെപ്പിനെതിരായ പ്രചാരണങ്ങള്‍ അര്‍ഥശൂന്യമാണെന്ന് ബദറുദ്ദീന്‍ പറഞ്ഞു. എല്ലാ കാലത്തും പ്രതിരോധ പരിപാടികള്‍ കൊണ്ടാണ് വലിയ രോഗങ്ങളെ ചെറുക്കാന്‍ നമുക്ക് കഴിഞ്ഞത്. മലയാളിയുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ മുകളില്‍ […]

Read More

ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് മമ്പാട് തുടക്കമാവും

17/11/2017 മലപ്പുറം: ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്ണമെന്റുകള്‍ക്ക് ഞായറാഴ്ച മമ്പാട് തുടക്കമാവും. മമ്പാട് ജനകീയ ജനകീയ കമ്മറ്റിയുടെ നേതൃത്തത്തിലാണ് ജില്ലയിലെ ഈ സീസണിലെ ആദ്യ ടൂര്‍ണമെന്റ് ഒരുക്കുന്നത്. എണ്ണായിരം കാണികള്‍ക്കിരിക്കാവുന്ന താല്‍കാലിക ഗാലറിയടക്കം എല്ലാ ഒരുക്കങ്ങളും ഇതിനായി പൂര്‍ത്തിയായിട്ടുണ്ട്. കളിയും കാണികളെയും നിരീക്ഷിക്കുന്നതിന് സിസിടിവി സംവിധാനം എല്ലാടൂര്ണമെന്റിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം 22 ടൂര്ണമെന്റുകളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. Share this post:

Read More

വേങ്ങര എസ് ഐക്കെതിരെ യുവജനകമ്മിഷനിൽ പരാതി

മലപ്പുറം: വേങ്ങര എസ് ഐ അബ്ദുൾ ഹക്കിമിനെതിരെ സംസ്ഥാന  യുവജനകമ്മിഷനിൽ പരാതി. ഇന്ന് മലപ്പുറത്ത്  നടന്ന കമ്മിഷൻ  സിറ്റിങ്ങിലാണ് എസ് ഐയുടെ  മോശം പെരുമാറ്റത്തിൽ  പരാതി ലഭിച്ചത്. സ്റ്റേഷനിൽ പരാതിയുമായും അന്വേഷണമായും  എത്തുന്നവരോട് ഭീഷണി സ്വരത്തിൽ എസ് ഐ സംസാരിക്കുന്നതായി പരാതിയിൽ പറയുന്നു. സ്റ്റേഷനിൽ എത്തുന്നവരെ ഇരിക്കാൻ പോലും അനുവതിക്കില്ല. പരാതിയിന്മേൽ നടപടി എടുക്കുന്നതിന് എസ് ഐ തയ്യാറാവുന്നില്ലെന്നും  DYFI ഊരകം മേഖല സെക്രട്ടറി സൈഫു പാങ്ങാട് നൽകിയ പരാതിയിൽ പറയുന്നു. പതിനേഴ് പരാതികളാണ് ഇന്ന് മലപ്പുറത്ത്  […]

Read More

ജുഡീഷ്യറിയുടെ അധികാരങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത വര്‍ധിക്കുന്നു: വി.അബ്ദുറഹിമാന്‍ എം.എല്‍.എ

16/11/2017 മലപ്പുറം: ജുഡീഷ്യറിയുടെ അധികാരങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന പ്രവണത വര്‍ധിക്കുന്നു: വി.അബ്ദുറഹിമാന്‍ എം.എല്‍.എമാധ്യമങ്ങള്‍ ജുഡീഷ്യറിയുടെ അധികാരങ്ങള്‍ സ്വയം ഏറ്റെടുത്ത് വിധി പറയുന്ന പ്രവണത വര്‍ധിച്ചുവരികയാണന്ന്  വി.അബ്ദുറഹിമാന്‍ എം.എല്‍.എ. ദേശീയ മാധ്യമ ദിനത്തിന്റെ ഭാഗമായി താനാളൂരില്‍ നടന്ന ജില്ലാ തല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. പല ചാനല്‍ ചര്‍ച്ചകളും ജുഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈ കടത്തുകയും വ്യക്തികളുടെ അധികാരത്തില്‍ കടന്ന  കയറുകയും ചെയ്യുന്ന രീതി കാണുന്നുണ്ട്. ഇത്  പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. ഇത് എത്ര മാത്രം […]

Read More

ജില്ലാ വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

16/11/2017 മലപ്പുറം: ല്ലാതല വിജിലന്‍സ് സമിതി യോഗം ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സമിതി കണ്‍വീനര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി എ. രാമചന്ദ്രന്‍, ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുതല മേധാവികള്‍, കമ്മിറ്റി മെമ്പര്‍മാര്‍, അഴിമിതി വിരുദ്ധ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, കലാകായിക സംഘടനകള്‍, ജില്ലയിലെ അകീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ സംരക്ഷണത്തിനായി വിവരദാദാക്കളുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും ജനങ്ങളില്‍ അഴിമതി വിരുദ്ധ […]

Read More

പ്രതിസന്ധികള്‍ നേരിടാന്‍ പെണ്‍കുട്ടികള്‍ ശാരീരികവും മാനസികവുമായി കരുത്തരാകണം; മന്ത്രി കെ.ടി. ജലീല്‍

16/11/2017 മലപ്പുറം: വിതത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ പെണ്‍കുട്ടികള്‍ ശാരീരികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. ആര്‍.എം.എസ്.എയുടെ കീഴില്‍ നടപ്പാക്കുന്ന പെണ്‍ക്കുട്ടികള്‍ക്കുള്ള പ്രതിരോധ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ സംസ്‌കാര ശൂന്യതയാണ് സൂചിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നുണ്ട്. ചുറ്റിലും വട്ടമിട്ട് പറക്കുന്ന കഴുകന്മാരും ചതിക്കുഴികളുമുണ്ടെന്ന തിരിച്ചറിവും ജാഗ്രതയും കുട്ടുകള്‍ക്കുണ്ടാവണം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ […]

Read More

എല്ലാവിധ പരസ്യങ്ങളും ഒരു കൂടക്കീഴില്‍;ആഡ് ആന്‍ഡ് വേ ദി മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സ്

16/11/2017 മലപ്പുറം: പരന്നുകിടക്കുന്ന പരസ്യമേഖലകളുടെ ഒരൊറ്റ മുഖമായി പരസ്യലോകം മാറുന്നു.ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിംഗ്, മീഡിയ ക്യാമ്പയിന്‍, ആഡ് സ്‌പേസ്, ഡിസൈനിംഗ്, പ്രിന്റിംഗ്, കട്ടിംഗ്, കോര്‍പ്പറേറ്റ് സമ്മാനങ്ങള്‍ തുടങ്ങി പരസ്യമേഖലയില്‍ വ്യാപിച്ച് കിടക്കുന്ന ഓരോ കണ്ണിയേയും കോര്‍ത്തിണക്കി പരസ്യ ലോകത്തിന് ഇനി ഒരൊറ്റമുഖം മാത്രം. കേരളത്തിലെ മികച്ച അഡ്വെര്‍ടൈസിങ് സ്ഥാപനങ്ങളിലൊന്നായ ആഡ് ആന്‍ഡ് വേ ദി മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍സ് ആണ് ‘ഹബ് ഓഫ് അഡ്വെര്‍ടൈസിങ് എന്ന പുതിയ ആശയം കേരളത്തെ പരിചയപ്പെടുത്തുന്നത്. കേരളത്തിലെ ആദ്യ അഡ്വെര്‍ടൈസിങ് ഹബ് എന്ന വിശേഷണവും […]

Read More

മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍

15/11/2017 മലപ്പുറം: ജില്ലാ മുസ്‌ലിംലീഗ് അധ്യക്ഷനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. യു.എ. ലത്തീഫ് ജനറല്‍ സെക്രട്ടറിയായും ട്രഷററായി കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയെയും ഇന്നലെ മലപ്പുറത്ത് നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍:  അഷ്‌റഫ് കോക്കൂര്‍, എം.കെ. ബാവ, എം.എ. ഖാദര്‍, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സെക്രട്ടറിമാരായി സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, പി.പി. സഫറുല്ല, കെ.എം. […]

Read More

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

15/11/2017 മലപ്പുറം; സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് നവംബര്‍ 20 വരെ അക്ഷയകേന്ദ്രങ്ങള്‍ വഴിയും കുടുംബശ്രീയുടെ കീഴിലുള്ള ഉന്നതി കേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം. 2018 മാര്‍ച്ച് വരെ കാലാവധിയുള്ള സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കേണ്ടതില്ല. മഞ്ഞനിറം(എഎവൈ), പിങ്ക്(മുന്‍ഗണന) വിഭാഗത്തില്‍പെട്ട റേഷന്‍കാര്‍ഡുള്ള കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷനല്‍കാം. പദ്ധതി പ്രകാരം 30000 രൂപയുടെ സൗജന്യ ചികിത്സയും , അറുപതു വയസ് കഴിഞ്ഞ വര്‍ക്ക് 30000 രൂപയുടെ അധിക ചികിത്സയും മാരകരോഗങ്ങള്‍ക്ക് 70000 […]

Read More

എം.ആര്‍ പ്രതിരോധ യജ്ഞത്തില്‍ ലീഗല്‍ സര്‍വീസസ് അതോററ്റിയും കൈകോര്‍ക്കുന്നു

15/11/2017 മലപ്പുറം: ജില്ലയില്‍ നടപ്പിലാക്കുന്ന എം.ആര്‍ പ്രതിരോധ യജ്ഞത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും പങ്കാളികളാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. ദേശീയതലത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് നേതൃത്വവും പ്രചോദനവും നല്‍കുന്നതിന്റെ ഭാഗമായാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി എം.ആര്‍ പരിപാടിക്ക് മുന്‍കൈ എടുക്കുന്നത്. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍, സന്നദ്ധസംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായി ജില്ലാതല സെമിനാര്‍ സംഘടിപ്പിക്കുന്നു. നവംബര്‍ […]

Read More

പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മികച്ചത്. പി ഉബൈദുള്ള എം എല്‍ എ

14/11/2017 മലപ്പുറം: ജില്ലയില്‍ പൊതുവിദ്യാഭ്യാസ വ്യാപന പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മികച്ചതെന്ന് പി. ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. വിജയഭേരിയിലൂടെ ജില്ലയ്ക്ക് വിദ്യാഭ്യാസ കുതിപ്പ് നല്‍കിയ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് കാലാനുസ്യതമായ മാറ്റങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നതായും എം.എല്‍.എ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി ഹൈസ്‌കൂള്‍,ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഒന്നര […]

Read More

മിനി പമ്പ നവീകരണം : ഉദ്ഘാടനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും.

14/11/2017 കുറ്റിപ്പുറം; ശബരിമലയിലേക്കുള്ള യാത്രയില്‍ ഭക്തന്‍മാര്‍ ഇടത്താവളമായി ഉപയോഗിക്കുന്ന കുറ്റിപ്പുറം മിനി പമ്പയില്‍ ഭക്തന്‍മാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവീകരണങ്ങള്‍ പൂര്‍ത്തിയായതിന്റെ ഉദ്ഘാടനം നവംബര്‍ 16ന് വൈകിട്ട് അഞ്ചുമണിക്ക് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ മിനി പമ്പയില്‍ നിര്‍വഹിക്കും. മന്ത്രി മുന്‍കൈ എടുത്താണ് മിനി പമ്പ നവീകണ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ മൂന്നിന് മിനി പമ്പയില്‍ യോഗം വിളിച്ചിരുന്നു. ഒരുക്കങ്ങള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സ്പഷ്യല്‍ […]

Read More

സ്വാകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് സര്‍വ്വേ നടത്തുന്നതിന് പരിശീലന പരിപാടി സംഘടിപ്പിച്ചു

14/11/2017 മലപ്പുറം: സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ കുറിച്ച് സര്‍വ്വെ നടത്തുന്നതിന്റെ ഭാഗമായി സാമ്പത്തിക സ്ഥിതി വിവര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ക്ക് വേണ്ടി പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി, സി.പി മോഹനന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന, ഡോ. ആശ, എന്‍.വി മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.എം. ഹസീബുള്ള, കെ. മുഹമ്മദ് ഷെരീഫ്, […]

Read More

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

14/11/2017 മലപ്പുറം: പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, മലപ്പുറം, പൊന്നാനി ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ നടത്തുന്നതിന് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരുടെയും കായികക്ഷമതയുള്ള അറ്റന്റന്റ്മാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നവംബര്‍ 17ന് രാവിലെ 10.30ന് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം.   Share this post:

Read More

മിനി പമ്പയിലെ സൗകര്യങ്ങള്‍ അവലോകനം ചെയ്തു.

14/11/2017 കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. യോഗത്തില്‍ ഡപ്യുട്ടി കലക്ടര്‍ വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മിനിപമ്പയുടെ തൊട്ടടുത്ത കടവുകളില്‍ കൂടി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിനും പോലിസിനെ വിന്യസിക്കുന്നതിനും തീരുമാനിച്ചു. ആവശ്യമായ ലൈറ്റിംഗ് സംവിധാനം പൂര്‍ത്തിയായി വരുന്നതായി യോഗം വിലയിരുത്തി. ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ക്ക് സ്റ്റീല്‍ പ്ലെയിറ്റുകളും ഗ്ലാസുകളും വിതരണം ചെയ്യും. […]

Read More

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

14/11/2017 മലപ്പുറം: കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 16 ന് രാവിലെ 11ന് മലപ്പുറം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. വിവരങ്ങള്‍ക്കായി 0471-25308630 എന്ന നമ്പറില്‍ ബന്ധപ്പെടുക.   Share this post:

Read More

കുണ്ടൂർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം; ഒമ്പത് പേർക്ക് പരിക്ക്

13/11/2017 തിരൂരങ്ങാടി: കുണ്ടൂർ കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ ഒമ്പത് പേർക്ക്  പരിക്കേറ്റു. ഇന്ന് ഉച്ചക്ക് മൂന്നരയോടെ കുണ്ടൂർ പി.എം.എസ്.ടി കോളേജിലാണ് സംഭവം. സംഘർഷത്തിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ കുണ്ടൂർ അത്താണിയിലെ വളപ്പിൽ നിസാമുദ്ധീൻ(19), മച്ചിഞ്ചേരി ഫഖ്‌റുദ്ധീൻ റാസി (19), കോട്ടക്കൽ പി.വി. സച്ചിൻ (19), കൊടക്കല്ലിങ്ങൽ നെച്ചിക്കാടൻ അംജദ് അലി (19), ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥികളായ പൂക്കിപ്പറമ്പ് പി.വൈ. സാലിഹ് (20), ചെമ്മാട് പി. നിയാസ് (20), താനൂർ പൂഞ്ഞോളി ശരത്‌ലാൽ […]

Read More

മീസില്‍സ് റുബെല്ല: 602570 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി

13/11/2017 മലപ്പുറം: മീസില്‍സ് റുബെല്ല എന്നീ രോഗങ്ങളെ നിയന്ത്രിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ 602570 കുട്ടികള്‍ക്ക് ഇതിനകം വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഗവണ്‍മെന്റ് ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രൈവറ്റ് ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് നവംബര്‍ 18 വരെ വാക്‌സിന്‍ നല്കുന്നതാണ്. സമൂഹത്തില്‍ നിന്നും മീസില്‍സ് റുബെല്ലാ എന്നീ രോഗങ്ങളെ ഇല്ലാതാക്കുക എന്നുള്ളതാണ് ഈ പ്രതിരോധ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ കലക്ടര്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും എം. […]

Read More

മലബാര്‍ സിമന്റ്‌സ് ഏജന്‍സി ഉദ്ഘടനം ചെയ്തു.

13/11/2017 മലപ്പുറം:ജില്ലയില്‍ ആദ്യമായി സഹകരണമേഖലയില്‍ തുടങ്ങുന്ന മലബാര്‍ സിമന്റ് ഏജന്‍സിയുടെ ഉദ്ഘടനം വ്യവസായ മന്ത്രി എ സി മൊയ്ദീന്‍ മലപ്പുറത്ത് നിര്‍വഹിച്ചു. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് ഏജന്‍സി പ്രവര്‍ത്തനം തുടങ്ങുന്നത്. ആവശ്യക്കര്‍ക്ക് കുറഞ്ഞവിലയില്‍ ഇവിടെനിന്ന് സിമന്റ് ലഭ്യമാവും. Share this post:

Read More

വാഴക്കാട് പഞ്ചായത്ത് ഭരണത്തിനെതിരെ മുസ്ലിം ലീഗ് വഞ്ചനാദിനം ആചരിച്ചു

13/11/2017 എടവണ്ണപ്പാറ: വാഴക്കാട് പഞ്ചായത്ത് ഭരണസമിതിയ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്നലെ പഞ്ചായത്ത് മു്സ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനം ആചരിച്ചു. സി പി എമ്മും കോണ്‍ഗ്രസും വികസനമുന്നണിയായാണ് പഞ്ചായത്തില്‍ ഭരിക്കുന്നത്. എടവണ്ണപ്പാറയില്‍ നടന്ന പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി എ.ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സി.ടി.റഫീഖ് കുറ്റപത്ര സമര്‍പ്പണവും.കെ.അലി മുഖ്യ പ്രഭാഷണവും നടത്തി. മലയില്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.കെ […]

Read More

കേരള റാലി ഫോര്‍ സയന്‍സ് നാളെ വൈകിട്ട് മലപ്പുറത്ത്

13/11/2017 മലപ്പുറം: ഒരാഴ്ചയായി നടന്ന് കൊണ്ടിരിക്കുന്ന ശാസ്ത്രവബോധ വാരാഘോഷം നാളെ ശാസ്ത്രറാലിയോടെ സമാപിക്കും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി വിദ്യാഭ്യാസ വകുപ്പിന്റെയും ലൈബ്രറി കൗണ്‍സിലിന്റെയും കേരളത്തിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വാരാഘോഷം നടക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്ക് മലപ്പുറം കളക്ടര്‍ ബംഗ്ലീവിന് സമീപത്ത് നിന്നാരംഭിക്കുന്ന ശാസ്ത്ര റാലിയില്‍ നൂറ് കണക്കിന് ശാസ്ത്ര വിദ്യാര്‍ത്ഥികളും ശാസ്ത്ര പ്രവര്‍ത്തകരും പങ്കെടുക്കും. Share this post:

Read More

ഫിഷറീസ് ഓഫീസ് ഉദ്ഘാടനം നാളെ വി. അബ്ദുല്‍ റഹിമാന്‍ എം.എല്‍.എ നിവര്‍വ്വഹിക്കും

13/11/2017 താനൂര്‍: താനൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ ഫിഷറീസ് ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് വി. അബ്ദുല്‍ റഹിമാന്‍ എം.എല്‍.എ നിവര്‍വ്വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ വിവിധ സാമ്പത്തിക സഹായ വിതരണവും നടക്കും. Share this post:

Read More

ശുദ്ധമായ പാലുല്പാദന പരിശീലനം

13/11/2017 മലപ്പുറം: ബേപ്പൂര്‍ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്ക് നവംബര്‍ 15, 16 തിയ്യതികളില്‍ പരിശീലനം സംഘടിപ്പിക്കുന്നു. പാലിന്റെ ഗുണനിലവാരം, മെച്ചപ്പെട്ട പാല്‍വില ലഭ്യമാക്കല്‍, ശാസ്ത്രീയ കറവരീതി, അനുബന്ധനിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ 15ന് രാവിലെ 10 നകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പറിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന […]

Read More

നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് അവാര്‍ഡ് നാളെ വിതരണം ചെയ്യും

13/11/2017 മലപ്പുറം: നെഹ്‌റു യുവ കേന്ദ്രയുടെ മികച്ച യൂത്ത് ക്ലബിനുള്ള 2017 ലെ ജില്ലാതല യൂത്ത് അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. നെഹ്‌റു യുവ കേന്ദ്ര സ്ഥാപക ദിനമായ നാളെ 10.30 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി എം.പി അവാര്‍ഡ് സമ്മാനിക്കും. മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡിന് ഇരിങ്ങല്ലൂര്‍ അമ്പലമാട് ഫെയ്മസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് അര്‍ഹത നേടി. ആരോഗ്യ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, കലാ-കായിക പ്രവര്‍ത്തനം, നൈപുണി […]

Read More

ഖത്തര്‍ ഡിബേറ്റ് ക്ലബിന്റെ ഏലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ പങ്കെടുക്കുന്ന റിയാസ് ഹുദവിക്ക് യാത്രയയപ്പ് നല്‍കി

12/11/2017 തിരൂരങ്ങാടി: ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഡിബേറ്റ് ക്ലബ്ലിന്റെ എലൈറ്റ് അക്കാദമി പ്രോഗ്രാമില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ യാത്രതിരിച്ച ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകന്‍ റിയാസ് ഹുദവി പി.പി ഊരകത്തിന് യാത്രയയപ്പ് നല്‍കി. ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ നടക്കുന്ന രാജ്യാന്തര അറബിക് ഡിബേറ്റ് മത്സരങ്ങളുടെ വിധികര്‍ത്താക്കളെയും ഡിബേറ്റ് ട്രെയ്‌നര്‍മാരെയും കണ്ടെത്തുന്നതിനായി നടത്തുന്ന ഒരാഴ്ചത്തെ പരിപാടിയില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ദോഹയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് […]

Read More

അപ്‌നാഘര്‍ ജനുവരിയില്‍ തെഴിലാളികള്‍ക്ക് കൈമാറും

12/11/2017 പാലക്കാട്: രാജ്യത്തിന് മാതൃകയായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച പാര്‍പ്പിട സമുച്ചയം അപ്‌നാഘര്‍ ജനുവരിയില്‍ തൊഴിലാളികള്‍ക്ക് കൈമാറും. ഭവനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തു കോടി രൂപ വകയിരുത്തി തൊഴില്‍ വകുപ്പ് നിര്‍മ്മിച്ച കെട്ടിടത്തില്‍ 610 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഉള്ളത്. 44000 ചതുരശ്ര അടി വിസ്തീര്‍ണ്ണര്‍മുള്ള കെട്ടിടത്തില്‍ 44 മുറികളാണ് ഉള്ളത്. ഇതില്‍ 3 മുറികള്‍ ഓഫീസ് ആവശ്യത്തിനും ബാക്കിയുള്ളവ തൊഴിലാളികള്‍ക്ക് താമസിക്കാനുമുള്ളതാണ്. ഒരു മുറയില്‍ 10 പേര്‍ക്ക് താമസിക്കാം. മന്ത്രി ടി […]

Read More

മദ്രസാ അദ്ധ്യാപകര്‍ക്ക് ക്ഷേമ ബോര്‍ഡ് രൂപീകരിക്കും

മലപ്പുറം: കേരളത്തിലെ മദ്രസാ അദ്ധ്യാപകര്‍ക്ക് ക്ഷേമബോര്‍ഡ് രൂപികരിക്കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. മദ്രസാ അദ്ധ്യാപകരെ സൈക്കോളജി കൗണ്‍സിലര്‍മാരാക്കിമാറ്റുന്നതിന് ഹജ്ജ് ഹൗസ് കേന്ദ്രമാക്കി കിലയുടെ മാതൃകയില്‍ പരിശീലനകേന്ദ്രം ആരംഭിക്കാനും പദ്ധതിയുള്ളതായി മദ്രസാ അദ്ധ്യാപകര്‍ക്കുള്ള ഭവനവായ്പാ പദ്ധതി ഉദ്ഘാടനം ചെയ്ത് ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ഷേമബോര്‍ഡ് വരുന്നതോടെ അദ്ധ്യാപകരുടെ വേതനമടക്കമുള്ള കാര്യങ്ങളില്‍ വര്‍ദ്ധനയുണ്ടാകും. രാഷ്ട്രീയ ബഹുസ്വരത ഉള്‍ക്കൊണ്ട് ദേശീയോദ്ഘ്രദനത്തിന്റെ ഭാഗമാകുന്നതിനും പുതിയ കാലത്തിലെ കുട്ടികളോട് മാനസികമായി ഇടപെടുന്നതിനുമാവശ്യമായ പരിശീലനം നല്‍കും. മന്ത്രി പറഞ്ഞു. Share this post:

Read More

മേളകളില്‍ മലപ്പുറം പെരുമ തീര്‍ത്ത് കടുങ്ങാപുരം ഹയര്‍സെകണ്ടറി സ്‌കൂള്‍

11/11/2017 മലപ്പുറം: സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും കഴിഞ്ഞതുമായ വിവിധ ദേശീയ, സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഫെസ്റ്റിവലുകളില്‍ അമ്പതോളം താരങളെ പങ്കെടുപ്പിച്ച് കടുങ്ങാപുരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം കുറിക്കുന്നു. ഈ മാസം 13ന് മധ്യപ്രദേശില്‍ നടക്കുന്ന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ ഷഫീഖ് അസ്ലം കെ, 27ന് ഹരിയാനയില്‍ നടക്കുന്ന ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഷഹന ഷെറിന്‍ വി, ഡിസംബറില്‍ ജലന്ധറില്‍ നടക്കുന്ന സീനിയര്‍ ഹോക്കിയില്‍ റിന്‍ഷിദ കെ,ബാസിമ നൗറിന്‍ ടി, ഉത്തര്‍പ്രദേശില്‍ നടക്കുന്ന തൈക്കോണ്ടോയില്‍ […]

Read More

പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട

10/11/2017 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും കഞ്ചാവ് വേട്ട. അങ്ങാടിപ്പുറത്ത് നിന്നാണ് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നായി അരക്കിലോയോളം വരുന്ന കഞ്ചാവ് പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എക്‌സൈസ് സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ബീഹാര്‍ സ്വദേശികളായ രാംചണ്‍നിയാന്‍, ധനേശ് റാം, പശ്ചിമ ബംഗാള്‍ സ്വദേശികളായ സംസീര്‍ ഖാന്‍, സദ്ദാം ഹുസൈന്‍ഖാന്‍ തുടങ്ങിയവരാണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി മോഹനന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതികളെ […]

Read More

പടയൊരുക്കം; സംസ്‌കാര സാഹിതി കലാജാഥക്ക് സ്വീകരണം നല്‍കി

10/11/2017 കൊണ്ടോട്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയികുന്ന പടയൊരുക്കം യാത്രയുടെ അനുബന്ധമായി നടക്കുന്ന സംസ്‌കാര സാഹിതി കലാജാഥക്ക് സ്വീകരണം നല്‍കി. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ കവിയും ഗാനരചയിതാവുമായ പരന്തുള്ളി രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തു. ആര്യാടന്‍ ഷൗക്കത്താണ് ജാഥാ ക്യാപ്റ്റന്‍. ഇന്നലെ ചേളാരി പടിക്കല്‍, കൊളപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവ് നാടകവും നാടന്‍ പാട്ടുകളും അവതരിപ്പിച്ച കലാജാഥ ചെമ്മാട്ട് സമാപിച്ചു. ഇന്നു രാവിലെ 9.30ന് താനൂരില്‍ നിന്നാരംഭിച്ച പര്യടനം 11ന് തിരൂര്‍, മൂന്നിന് പൊന്നാനി, […]

Read More

സരിതയുടെ ലിസ്റ്റില്‍ പാണക്കാട് ബഷീറലി തങ്ങളും

09/11/2017 മലപ്പുറം: ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വെച്ച സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ സരിതയുമായി ലൈംഗിക ബന്ധപ്പെട്ടവരുടെ ലിസ്റ്റില്‍ പാണക്കാട് ബഷീറലി തങ്ങളുടെ പേരും. സരിതയുടെ പരാതികള്‍ എന്ന നിലയില്‍ കത്തില്‍ പരാമര്‍ശിക്കപ്പെട്ടവരുടെയും സരിത നേരിട്ട് പരാതി നല്‍കിയവരെയും കുറിച്ചുള്ള ഭാഗത്താണ് പാണക്കാട് ബഷീറലി തങ്ങളുടെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശാനുസരണം അദ്ദേഹം സരിതയെ കണ്ടുവെന്നും പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് റിപ്പോര്‍ടിലുള്ളത്. ഇതോടെ കോണ്‍ഗ്രസിന് പുറമെ മുസ്ലിം ലീഗും സോളാര്‍ കേസില്‍ വെട്ടിലായിരിക്കുകയാണ്.നേരത്തെ സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ […]

Read More

ഉമ്മന്‍ ചാണ്ടി സരിതക്ക് അച്ഛനാണോ കാമുകനാണോ എന്ന് പൊതുജനം തീരുമാനിക്കും: കുഞ്ഞാലിക്കുട്ടി

09/11/2017 തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സരിതക്ക് അച്ഛനാണോ കാമുകനാണോയെന്ന് തീരുമാനിക്കേണ്ട ബാധ്യത പൊതുജനത്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. മുന്‍പ് ഉമ്മന്‍ ചാണ്ടി തനിക്ക് പിതാവിന് തുല്യമാണെന്ന് പറഞ്ഞ സരിത ഇപ്പോള്‍ പറയുന്നു ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചു എന്ന്, ഇതിലേതാണ് നാമ്മള്‍ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.സോളാര്‍ കേസില്‍ ഖജനാവിന് നഷ്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ ഈ കേസ് കൊണ്ട് ഒരു തരത്തിലും യു ഡി എഫിനെ തകര്‍ക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവിനൊപ്പം വാര്‍ത്താ […]

Read More

മലയാളം സര്‍വകലാശാല മാഗസിന് മലയാള മനോരമ ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരം

09/11/2017 തിരൂര്‍: മലയാള മനോരമ കേരളത്തിലെ മികച്ച കോളേജ് മാഗസിനുകള്‍ക്ക് നല്‍കുന്ന ചീഫ് എഡിറ്റേഴ്‌സ് പുരസ്‌കാരത്തിന്റെ ഒന്നാം സമ്മാനം മലയാളം സര്‍വകലാശാലയിലെ ചീങ്കണ്ണികളെ പിടിക്കാന്‍ എന്നുപറഞ്ഞാണ് അവര്‍ തടാകത്തിലെ വെള്ളം വറ്റിക്കാന്‍ തുടങ്ങിയത് എന്ന മാഗസിന് ലഭിച്ചു. 20001 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. എം എം സഞ്ജൂബ് സ്റ്റുഡന്റ് എഡിറ്ററും ഡോ. റോഷ്‌നി സ്വപ്‌ന സ്റ്റാഫ് എഡിറ്ററുമായിരുന്ന മാഗസിന്‍ ചെറുജീവിതങ്ങളുടെ വലിയ പ്രതിരോധം എന്ന ആശയത്തെ മുന്‍ നിര്‍ത്തിയാണ് പുറത്തിറക്കിയത്. തലക്കെട്ട് പോലും ചട്ടക്കുള്ളില്‍ […]

Read More

പടയൊരുക്കത്തിന് സ്വീകരണം നല്‍കാന്‍ ചെമ്മാട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി കെ അബ്ദുറബ്ബ്

09/11/2017 തിരൂരങ്ങാടി: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് ചെമ്മാട്ടെ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പി.കെ അബ്ദുറബ്ബ് എം.എല്‍.എ പത്രസമ്മേളനത്തില്‍ അറിയിച്ചു .നാളെ വൈകുന്നേരം 6 മണിക്ക് ജാഥയെ ചെമ്മാട് ബ്ലോക്ക് റോഡ് പരിസരത്ത് നിന്നും കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ ആനയിക്കും. പരപ്പനങ്ങാടി റോഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുന്‍ കേന്ദ്ര നഗരവികസനമന്ത്രി ജയറാം രമേഷ്, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍, […]

Read More

കെ എന്‍ എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു

09/11/2017 തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ ഒഴിവില്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. Share this post:

Read More

തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ല; കോടിയേരി

08/1182017 കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതികളെ കുറിച്ച് നിയമപരമായുള്ള പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തെറ്റ് ആര് ചെയ്താലും അവരെ സംരക്ഷിക്കില്ലെന്നും കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളാണ് ഇപ്പോള്‍ എടുക്കുന്നത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും. അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും കോടിയേരി പറഞ്ഞു. Share this post:

Read More

തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി

08/11/2017 കൊച്ചി: തോമസ് ചാണ്ടിക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടോയെന്ന് ഹൈക്കോടതി. പാവപ്പെട്ടവന്റെ കൈയോറ്റമായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇടിച്ച് നിരത്തുമായിരുന്നല്ലോയെന്നും സര്‍ക്കാറിനോട് ഹാക്കോടതി ചോദിച്ചു. ഈ വിഷയത്തില്‍ സര്‍ക്കറിനേറ്റ കടുത്ത തിരിച്ചടിയാണ് ഇന്ന് കോടതിയില്‍ നിന്ന് സര്‍ക്കറിനേറ്റത്. തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ സംബന്ധിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. മന്ത്രിയാണോ വ്യക്തിയാണോ എന്നത് കോടതിക്ക് വിഷയമല്ല. അന്വേഷണത്തിന്റെ പുരോഗതി എന്താണെന്ന് ചോദിച്ച കോടതിയോട് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. Share this post:

Read More

ഗെയില്‍: വീട് നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍

06/11/2017 കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി ആര്‍ക്കെങ്കിലും വീട് നഷ്ടമാകുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക അര്‍ഹമായ പുനരധിവാസ സംവിധാനം സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു കോഴിക്കോട് കളക്ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ ബോധവത്കരണത്തിലൂടെ മാറ്റും. ഇതിനായി പഞ്ചായത്തുകളില്‍ ഹെല്‍പ്‌ഡെസ്‌കുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ പൂര്‍ണ്ണ സുരക്ഷ സര്‍ക്കാര്‍ ഉറപ്പ് നല്‍കും. നഷ്ടപരിഹാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് ഗെയില്‍ അധികൃതരുമായി സംസാരിക്കും. മുക്കത്ത് സംഘര്‍ഷമുണ്ടാക്കിയത് ചില […]

Read More

പള്ളിപ്പറമ്പിന് മുകളിലൂടെ വിമാനം പറത്താൻ മഹല്ല് കമ്മറ്റിയുടെ കത്ത് വേണ്ടി വരുമോയെന്ന് കെ ടി ജലീൽ

05/11/2017 മലപ്പുറം:ഗെയ്ൽ വാതക പൈപ്പ് ലൈൻസമരത്തെ പരിഹസിച്ച്  മന്ത്രി കെ.ടി ജലീൽ.   ജനസേവനം ദൈവാരധന എന്നു പറയുന്നവരാണ് പദ്ധതിക്ക് എതിരായി സമരത്തിള്ളത്. ഇക്കൂട്ടരിനി മഹല്ല്ള്ളി കമ്മറ്റിയുടെ കത്തില്ലാതെ ഇനി പള്ളിപ്പറമ്പിന് മുകളിലൂടെ വിമാനം പറഞ്ഞരുതെന്നും പറയും. വികസന പദ്ധതികൾക്കെതിരെ എതിർപ്പുയർന്നാൽ ഒരു കാലത്തും നാട്ടിൽ വികസനമുണ്ടാകില്ല. അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.   Share this post:

Read More

വാക്സിൻ വിരുദ്ധരോട്, രോഗം മാറ്റാൻ വാട്സ് ആപ്പിനാവില്ല

മലപ്പുറം: എംആര്‍ വാക്‌സിനേഷന്‍ എടുക്കാനുള്ള സമയം അവസാനിക്കാനിരിക്കെ മലപ്പുറം ജില്ലയില്‍ കുത്തിവെയ്പ്പ് എടുത്തത് 41% കുട്ടികള്‍ക്ക് മാത്രം.12,60,000 കുട്ടികളുള്ള മലപ്പുറം ജില്ലയില്‍ 5,80,000 കുട്ടികള്‍ മാത്രമാണ് ഇതുവരെ എംആര്‍ വാക്‌സിനേഷന്‍ എടുത്തത്. ആരോഗ്യ വകുപ്പ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വാക്‌സിന്‍ എടുക്കണമെന്ന് വ്യാപകമായി ആവശ്യപ്പെട്ടിട്ടും മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിറകിലാണ് മലപ്പുറം. കുത്തിവെപ്പ് ഊര്‍ജ്ജിതമാക്കാന്‍ മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ജില്ലയിലെത്തി. കുത്തിവെപ്പിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കേശവേന്ദ്രകുമാര്‍ പറഞ്ഞു.     Share this […]

Read More

സി പി ഐ പൊന്നാനി മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി

03/11/2017 പൊന്നാനി: ഉജ്ജ്വല പ്രകടനത്തോടെ സി പി ഐ പൊന്നാനി മുനിസിപ്പല്‍ സമ്മേളനത്തിന് തുടക്കമായി. ടി ബി ആശുപത്രി പരിസരത്തു നിന്നു തുടങ്ങിയ പ്രകടനം കൊല്ലന്‍ പടിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്തു.കെ കെ ബാബു അധ്യക്ഷത വഹിച്ചു.അജിത്‌കൊളാടി, എന്‍ കെ സൈനുദ്ധീന്‍, എ കെ ജബ്ബാര്‍, എം എ ഹമീദ്, എന്‍ സിറാജുദ്ധീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പ് സംസ്ഥാന […]

Read More

മമ്പാട് കോളേജിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിസോണ്‍ ഫുട്‌ബോള്‍ കിരീടം

03/11/2017 മമ്പാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി സോണ്‍ ഫുട്്‌ബോള്‍ കിരീടം മമ്പാട് എം ഇ എസ് കോളെജിന്. 28ാം തവണയാണ് മമ്പാട് കോളെജ് കിരീടം സ്വന്തമാക്കുന്നത്. മഞ്ചേരി എന്‍ എസ് എസ് കോളെജിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മമ്പാട് കോളെജ് കിരീടം സ്വന്തമാക്കിയത്. ഒരുമാസത്തോളമായി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലും മമ്പാട് എം.ഇ.എസ്.കോളേജിലുമായിട്ടായിരുന്നു മത്സരങ്ങള്‍. Share this post:

Read More

എസ് എഫ് ഐ മാര്‍ച്ച് നടത്തി

03/11/2017 തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ മേഖലയില്‍ വര്‍ദ്ധിപ്പിച്ച ഫീസ് ഘടന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ യൂണിവേഴ്‌സിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സ്യംപ്രസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷബീര്‍ സംസാരിച്ചു. Share this post:

Read More

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ‘അനുയാത്രാ’പദ്ധതിക്ക് തുടക്കമായി

03/11/2017 നിലമ്പൂര്‍: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ സാമൂഹ്യസുരക്ഷാ മിഷന്റെ ഭാഗമായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ‘അനുയാത്രാ’ പദ്ധതിക്ക് തുടക്കമായി. രാവിലെ ആശുപത്രിയില്‍ ചേര്‍ന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.സി.ഹമീദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ.പി.വി.അനീന അധ്യക്ഷത വഹിച്ചു. ആര്‍.എം.ഒ. ഡോ.നീതു, പരിവാര്‍ ജില്ലാ കമ്മിറ്റി ഭാരവാഹി മനോജ്, പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍, ശാരീരിക വൈകല്യമുള്ളവര്‍, നടക്കാന്‍ വയ്യാത്തവര്‍, സംസാരിക്കാനും കേള്‍ക്കാനും കഴിയാത്തവര്‍ തുടങ്ങിയ 18 […]

Read More

പടയൊരുക്കത്തിന് ആളെ കൂട്ടാന്‍ മലപ്പുറത്ത് നറുക്കെടുപ്പും സമ്മാനപദ്ധതിയും

02/11/2017 മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫിന്റെ പയൊരുക്കം യാത്രക്ക് ആളെ കൂട്ടാന്‍ മലപ്പുറത്ത് നറുക്കെടുപ്പും സമ്മാനപദ്ധതിയും. പയൊരുക്കം മലപ്പുറം എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സമ്മാന പദ്ധതിക്ക് ആളെ കൂട്ടുന്നത്. പേജിന് ലൈക്കടിച്ച്് പേജിലെ പോസ്റ്റിന് താഴെ ഫോണ്‍ നമ്പര്‍ കമന്റായിടുകയും പോസ്റ്റ് ഷെര്‍ ചെയ്യുകയും ചെയ്യുന്നവരാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനര്‍ഹര്‍. ഇവര്‍ക്കുള്ള സമ്മാനദാനം പടയൊരുക്കം മലപ്പുറത്തെത്തുന്ന സമയത്ത് നടത്തും. പ്രതിപക്ഷ നേതാവില്‍ നിന്ന് സമ്മാനം നേടൂ എന്ന പ്രചരണത്തോടെയാണ് സമ്മാനപദ്ധതിയുടെ പരസ്യങ്ങള്‍. […]

Read More

എം.ആര്‍ വാക്‌സിനേഷന്‍ : ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി.

02/11/2017 മലപ്പുറം: എം.ആര്‍ വാക്‌സിനേഷന്‍ കാംപയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ അമിത് മീണ ഐ.എ.എസ് മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സന്ദര്‍ശനം നടത്തി വാക്‌സിനേഷന്‍ സൈറ്റ് നിരീക്ഷിച്ചു. വാക്‌സിന്‍ എടുത്ത കുട്ടികള്‍ വളരെ ആവേശത്തോടു കൂടിയാണ് കളക്ടറെ സ്വീകരിച്ചത്.വാക്‌സിന്‍ എടുക്കാത്ത കുട്ടികളോട് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. മീസില്‍സ് റുബെല്ല രോഗങ്ങളെ ജില്ലയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും വാക്‌സിന്‍ എടുത്ത് വിജയിപ്പിക്കേണ്ട ആവശ്യകത സ്‌കൂള്‍ അധികൃതരെ മനസിലാക്കി കൊടുത്ത […]

Read More

ഗെയില്‍ വിരുദ്ധ സമരക്കാര്‍ മലപ്പുറത്ത് രോഡ് ഉപരോധിച്ചു

02/11/2017 മലപ്പുറം; ഗെയില്‍ വിരുദ്ധസമരക്കാര്‍ക്കെതിരെ ഇന്നലെയുണ്ടായ പോലീസ് നടപടി.ില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മലപ്പുറത്ത് റോഡുപരോധവും മാര്‍ച്ചും സംഘടിപ്പിച്ചു. രാവിലെ 10.30ന് മലപ്പുറം കിഴക്കേതലയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ പിസരത്ത് പോലീസ് തടഞ്ഞു. പിന്നീട് സമരക്കാര്‍ മുനിസിപ്പല്‍ സ്റ്റാന്റ് വഴി തിരിച്ച് പോയി കുന്നുമ്മലില്‍ കുന്നുമ്മലില്‍ ദേശീയപാത ഉപരോധിക്കുകായിരുന്നു. നേരത്തെ സിവില്‍സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നായിരുന്നു സമരക്കാര്‍ അറിയിച്ചിരുന്നതെങ്കിലും പോലീസീന്റെ ഇടപെടല്‍മൂലം സമരം റോഡ് ഉപരോധത്തിലേക്ക് മാറ്റുകയായിരുന്നു. Share this post:

Read More

മോദിക്കൊരു കെട്ട് വിറക്: വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ്

01/11/2017 മലപ്പുറം:പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം  പാർലമെന്റ് കമ്മറ്റി മോദിക്കൊരു കെട്ട് വിറക് പ്രതീകാത്മകമായി നൽകി. ജില്ലാ കോൺഗ്രസ് ആസ്ഥാനത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകൾ കുന്നുമ്മലിൽ വെച്ച് പ്രധാനമന്ത്രി മോദിക്കുള്ള ഒരു കെട്ട് വിറക് സമ്മാനിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡണ്ട് റിയാസ്  മുക്കോളി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി Share this post:

Read More

പാചകവാതക വിലവര്‍ദ്ധനവിനെതിരെ അടുപ്പ്കൂട്ടി പ്രതിഷേധിച്ചു

01/11/2017 മഞ്ചേരി: പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പയ്യനാട് വില്ലേജ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മറ്റി പയ്യനാട് ചോലക്കല്‍ പോസ്റ്റ് ഓഫീസിന് മുന്‍പില്‍ അടുപ്പ് കൂട്ടി സമരം ചെയ്തു. വില്ലേജ് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സുധീഷ് പയ്യനാട് അദ്ധ്യക്ഷനായ പരിപാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്തു. മനോജ് തടപ്പറമ്പ്, ശംസുദ്ദീന്‍ അത്തിക്കുളം, വിനോയ് പയ്യനാട്, നാസര്‍ മുക്കം, മുസ്തഫ കുരുണിയന്‍, അഷറഫ് നാണത്ത്, അജ്മല്‍, ബാലന്‍ എം കെ, അനൂപ് മുക്കം ചടങ്ങില്‍ […]

Read More

ഗെയില്‍ സമരം; പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കീഴുപറമ്പടക്കം മൂന്ന് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

01/11/2017 മലപ്പുറം; മലപ്പുറം കോഴിക്കോട് അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്ക്. സമരക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. നിരവധി സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സമരപ്പന്തല്‍ പൊളിച്ച പോലീസ് തൊട്ടടുത്ത വീടുകളില്‍ അഭയം തേടിയ സമരക്കാരെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്തു. എന്ത് വിലകൊടുത്തും പദ്ധതി തടയും എന്ന തീരുമാനത്തിലാണ് സമരക്കാര്‍. പോലീസ് […]

Read More

പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ചു; താനൂര്‍ സി ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

01/11/2017 പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിച്ച താനൂര്‍ സി ഐ അലവിക്കെതിരെ അന്വേഷണത്തിന് തിരൂര്‍ ഡി വൈ എസ് പിക്ക് ഉത്തരവ് ലഭിച്ചു. പാട്ടുപാടിക്കുന്ന ദൃഷ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനൂര്‍ സി ഐക്കെതിരെ മുമ്പും നിരവധി ആരോപണങ്ങളുണ്ടായ സാഹചര്യത്തില്‍ വകുപ്പ് തല അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. Share this post:

Read More

നാളെ മുതല്‍ കൂടിയ വിലക്ക് കുടിക്കേണ്ടിവരും; വിദേശമദ്യത്തിന് വില കൂട്ടി

01/11/2017 മലപ്പുറം: കുടിയന്‍മാരെ നിരാശരാക്കി വിദേശമദ്യത്തിന്റെ വില നാളെ മുതല്‍ കൂടും. മദ്യകമ്പനികള്‍ക്ക് എഴുശതമാനം വില കൂട്ടിനല്‍കാനുള്ള ബിവറേജസ് കോര്‍പറേഷന്‍ തീരുമാനത്തെത്തുടര്‍ന്നാണു സംസ്ഥാനത്തെ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില കൂടുന്നത്. ജനപ്രിയബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 30 രൂപ മുതല്‍ 80 രൂപ വരെകൂടും. പ്രീമിയം ഇനങ്ങള്‍ക്ക് ഇതില്‍ കൂടുതലാണു വര്‍ധന. ചില്ലറവില്‍പനശാലകളുടെ എണ്ണം കുറഞ്ഞതോടെ വരുമാനത്തിലുണ്ടായ ഇടിവു നികത്താന്‍ ബെവ്‌കോ കഴിഞ്ഞവര്‍ഷം മദ്യവില കൂട്ടിയിരുന്നു. 2011ലാണ് മദ്യ കമ്ബനികള്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ ഒടുവില്‍ വില കൂട്ടി നല്‍കിയത്. അതിനുശേഷം […]

Read More

മഞ്ചേരിയുടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

31/10/2017 മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2017 നവംബര്‍ 1 മുതല്‍ ഡിസംബര്‍ 27 വരെ നടത്തുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ‘മൊഞ്ചുള്ള മഞ്ചേരിക്ക്’ വര്‍ണശബളമായ തുടക്കം. മൊഞ്ചുള്ള മഞ്ചേരിയുടെ വിശേഷങ്ങളും ആഘോഷങ്ങളുമായി നാടാകെ സഞ്ചരിക്കുന്ന ‘Moving Stage’ന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ശ്രീ. എം.പി.എം ഹമീദ് കുരിക്കള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് താളവാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര മഞ്ചേരി പട്ടണത്തെ വലം വെച്ചു. Share this post:

Read More

മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍: കേന്ദ്ര ഉദ്യോഗസ്ഥന്‍ ജില്ലയില്‍

31/10/2017 മലപ്പുറം: ജില്ലയില്‍ നടക്കുന്ന മീസില്‍സ്-റൂബെല്ല വാക്‌സിനേഷന്‍ പദ്ധതി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രഗവണ്‍മന്റിന്റെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ.പ്രദീപ് ഹല്‍ഡ ജില്ലയില്‍ എത്തി. കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുമായി ചര്‍ച്ച നടത്തി. ജില്ലയിലെ നിലവിലെ സഹചര്യങ്ങളും വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ ഡോ.പ്രദീപ് ഹല്‍ഡയെ ബോധ്യപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന. എന്‍.എച്ച്.എം മാനേജര്‍ ഡോ.എ.ഷിബുലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.   Share this post:

Read More

എന്‍ സി പി ന്യൂനപക്ഷവിഭാഗം സംസ്ഥാന സെമിനാര്‍ താരീഖ് അന്‍വര്‍ എം പി ഉദ്ഘാടനം ചെയ്തു

31/10/2017 മലപ്പുറം: എന്‍ സി പി ന്യൂനപക്ഷ വകുപ്പ് ദേശീയ സെമിനാര്‍ എന്‍ സി പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ താരീഖ് അന്‍വര്‍ എം പി ഉദ്ഘാടനം ചെയ്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ ആരംഭിച്ച സെമിനാറില്‍ എന്‍ സി പി നേതാക്കളായ എ കെ ശശീന്ദ്രന്‍, പീതാംബരന്‍ മാസ്റ്റര്‍, കേരള ന്യൂനപക്ഷ വികസന വകുപ്പ് ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ പങ്കെടുത്തു Share this post:

Read More

ജി.എസ്.ടി; ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ സമരത്തിലേക്ക്.

30/10/2017 മലപ്പുറം: ജി.എസ്.ടി വെബ്‌സൈറ്റ് തകരാറുകള്‍ക്ക് പരിഹാരമാവാത്തതിലും അശാസ്ത്രീയ നടപടിക്രമങ്ങളിലും പ്രതിഷേധിച്ച് ടാക്‌സ് പ്രാക്ടീഷണര്‍മാര്‍ സമരത്തിലേക്ക്. കേരള ടാക്‌സ് പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നംവമ്പര്‍ ഒന്നിന് ഓഫീസുകളടച്ച് പണിമുടക്കും. ജി.എസ്.ടി യുമായി ബന്ധപെട്ട അനിശ്ചിതത്വങ്ങള്‍ ടാക്‌സ് മേഖലയിലെ ജീവനക്കാരെ പ്രതികൂലമായി ബാധിച്ചിരിക്കുവാണ്. റിട്ടേണ്‍ സമര്‍പ്പണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വെബ്‌സൈറ്റ് തകരാറ് കൊണ്ട് സാധിക്കുന്നില്ലെന്നും സഘടന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എം ഗണേശന്‍ ജില്ലാ സെക്രട്ടറി പി മുകുന്ദന്‍ അസി.സെക്രട്ടറി കെ.സജി […]

Read More

കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു

30/10/2017 മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ കര്‍ഷക ട്രേഡ് യൂണിയന്‍ യുവജന വിദ്യാര്‍ത്ഥി മഹിളാ സര്‍വ്വീസ് ബാങ്കിംഗ് സംഘടനകളുടെ സംയുക്ത വേദിയായ ജന്‍ ഏകതാ ജന്‍ ആന്തോളന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് പ്രതിഷേധ ജ്വാല തെളിയിച്ചു. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.ദിവാകരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ.പ്രദീപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.ജി.ഒ.യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ .സുന്ദരരാജന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.വേലായുധന്‍, […]

Read More

ബൈക്ക് ലോറിയിലിടിച്ച് രണ്ടുപോര്‍ മരിച്ചു

30/10/2017 എടപ്പാള്‍: എടപ്പാള്‍ ശുകപുരത്ത് ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥികളായ പൊന്നാനി സ്വദേശി റാബിയത്ത് അല്‍ അദബിയ്യ(20), കോട്ടയം സ്വദേശി നസ്മല്‍ നിസാര്‍ (20)എന്നിവരാണ് മരിച്ചത്. Share this post:

Read More

ജില്ലാ പദ്ധതി രൂപീകരണം: ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കണം.

30/10/2017 മലപ്പുറം: ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുമ്പോള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കണമെന്ന് ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനത്തിനു പദ്ധതി തയ്യാറാക്കുന്നതിന് ജനപ്രതിനിധികളുടെയും സംഘടനകളുടെയും അഭിപ്രായം സ്വരൂപിക്കുന്നതിന് ജില്ലാ പ്ലാനിംഗ് വിഭാഗം വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നത്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണമെന്ന വലിയ പ്രവര്‍ത്തനത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടത്ര മുന്നേറാന്‍ കഴിഞ്ഞില്ല. ഇന്നതിന് മേല്‍ നോട്ടം വഹിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ജില്ല […]

Read More

ഭാഷാദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ‘പെണ്‍പട്ടണം’ കാണും; ചര്‍ച്ച ചെയ്യും

30/10/2017 കൊണ്ടോട്ടി; ശ്രേഷ്ഠഭാഷാ ദിനാഘോഷത്തിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഭാഷാ ദിനമായ നവംബര്‍ ഒന്ന് ഉച്ചക്ക് രണ്ടിന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ ഒത്തുകൂടും. നഗരസഭാ ചെയ്ര്‍മാന്‍, വൈസ് ചെയര്‍പേഴ്‌സണ്‍, കൗണ്‍സിലര്‍മാര്‍ എന്നിവരോടൊപ്പം എഡിഎസ്, സിഡിഎസ് പ്രവര്‍ത്തകരുമാണ്് സംഗമത്തില്‍ പങ്കെടുക്കുക. ഇതിനു പുറമെ നവംബര്‍ ഒന്ന് രണ്ട് തീയതികളില്‍ നഗരസഭയിലെ 361 അയല്‍ക്കൂട്ടങ്ങളിലുള്‍പ്പെട്ട മുഴുവന്‍ വനിതകള്‍ക്കും, കുടുംബശ്രീ പ്രമേയമാക്കി ടി എ റസാഖ് തിരക്കഥ രചിച്ച പെണ്‍പട്ടണം എന്ന ചിത്രം സൗജന്യമായി കാണാന്‍ […]

Read More

സി എം നാണി സി പി ഐ എം കോട്ടപ്പടി ലോക്കൽ സെക്രട്ടറി

29/10/2017 മലപ്പുറം: ഒക്ടോബർ 27,29 തിയ്യതികളിലായി നടന്നു വന്ന കോട്ടപ്പടി ലോക്കൽ സമ്മേളനം സമാപിച്ചു. ലോക്കൽ സെക്രട്ടറിയായി സിഎം നാണിയെ തെരഞ്ഞെടുത്തു. സമ്മേളനം സിപിഐഎം ജില്ല കമ്മിറ്റി അംഗം വിപി അനിൽ ഉദ്ഘാടനം ചെയ്തു, ജില്ല കമ്മിറ്റി അംഗങ്ങളായ കെപി അനിൽ, കെപി സുമതി, ഏരിയ സെക്രട്ടറി കെ മജുനു, ഏരിയ കമ്മിറ്റി അംഗങ്ങളായ പാലോളി കുഞ്ഞിമുഹമ്മദ്,കെവി ബാലകൃഷ്ണൻ,കെപി ഫൈസൽ എന്നിവർ സംസാരിച്ചു. Share this post:

Read More

എം എസ് പി സ്‌കൂളില്‍ അദ്ധ്യാപകരായി പോലീസുകാര്‍ കമാന്റന്റിന് ഡി ജി പിയുടെ ശാസന

29/10/2017 മല്ലപ്പുറം: എം എസ് പി ക്യാമ്പസിലെ സ്‌കൂളുകളില്‍ പോലീസുകാരെ കൊണ്ട് ക്ലാസെടുപ്പിക്കുന്നതായ പരാതി. എല്‍പി, യുപി ക്ലാസുകളില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്താതെ ബി എഡ് യോഗ്യതയുള്ള പോലീസുകാരെ കൊണ്ട് ക്ലാസെടുപ്പിക്കുന്നതായാണ് പരാതി. നിലവില്‍ 6 അദ്ധ്യാപക തസ്തികകളാണ് എല്‍ പി, യു പി വിഭാഗങ്ങളിലായി ഒഴിഞ്ഞുകിടക്കുന്നത്. പോലീസുകാര്‍ ക്ലാസെടുക്കുന്നത് സംബന്ധിച്ച വിവിരങ്ങളുടെ അടിസ്ഥാനത്തില്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എം എസ് പി കമാന്റന്റിനെ ശാസിച്ചു. ഡി ജി പിയുടെ നിര്‍ദ്ദേശത്തിന്റെ […]

Read More

കേരള പത്രപ്രവര്‍കത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

മലപ്പുറം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 54ാമത് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്ററിയത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് പി എ അബ്ദുല്‍ഗഫൂര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മന്തി കെ ടി ജലീല്‍, എം എല്‍ എമാരായ പി ഉബൈദുള്ള എം എല്‍ എ, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. തമ്പാന്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. Share this […]

Read More

സി പി ഐ എം കോട്ടപ്പടി ലോക്ക്ല്‍ സമ്മേളനത്തിന് തുടക്കമായി

27/10/2017 മലപ്പുറം: സിപിഐ(എം) കോട്ടപ്പടി ലോക്കല്‍ സമ്മേളനത്തിന് ആരംഭം കുറിച്ചു. ചെറാട്ടുകുഴി മുന്‍ ബ്രാഞ്ച് സെക്രട്ടറി എംകെ മാധവന്റെ വീട്ടില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ സ്‌കലില്‍ പൊതു സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ജാഥ ക്യാപ്റ്റന്‍ സി എം നാണിക്ക് കൈമാറി. തുടര്‍ന്ന്! കോട്ടപ്പടി ലോക്കല്‍കമ്മിറ്റിയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും ബൈക്ക് റാലിയുടെ അകമ്പടിയോടുകൂടി പതാക കൊടിമര ജാഥ പ്രയാണം നടത്തി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സൂചകമായി മണ്‍മറഞ്ഞു പോയ മുന്‍കാല പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും കുടുംബംഗങ്ങള്‍ ഉപപതാക […]

Read More

പി എം ജി എസ് വൈ പദ്ധതി പ്രകാരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് റോഡുകള്‍ക്ക് ഭരണാനുമതി: പി കെ കുഞ്ഞാലിക്കുട്ടി

27/10/2017 മലപ്പുറം: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി എം ജി എസ് വൈ) പദ്ധതി പ്രകാരം മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ അഞ്ച് റോഡുകള്‍ക്ക് ഭരണാനുമതിയായതായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. 12.84 കോടി രൂപ ചെലവിലാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കി റോഡുകള്‍ നിര്‍മിക്കുന്നത്. മഞ്ചേരി, ഏറനാട് മണ്ഡലങ്ങളിലായി കാരക്കുന്ന്ആമയൂര്‍എലയൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് കൂട്ടത്തില്‍ ഏറ്റവും നീളം കൂടിയത്. തൃക്കലങ്ങോട്, കാവനൂര്‍ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന റോഡിന് 7795 മീറ്റര്‍ നീളം […]

Read More

മരാധിഷ്ഠിത വ്യവസായ സംരംഭകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു.

27/10/2017 മലപ്പുറം: ജില്ലയിലെ മരാധിഷ്ഠിത വ്യവസായ സംരംഭകര്‍ക്ക് മേഖലയിലെ ആധുനിക സംവിധാനങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രയോഗവത്കരിക്കുന്നതിനും പ്രാപ്തരാക്കുന്നതിന് വേണ്ടി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ സാങ്കേതിക ശില്പശാല മുണ്ടുപറമ്പ് അവിയല്‍ റസ്റ്റോറന്റിലെ പഗോഡ ഇവന്റ് ഹബ്ബില്‍ സംഘടിപ്പിച്ചു. മരാധിഷ്ഠിത മേഖലയിലെ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക, പുതിയ സംരംഭകര്‍ക്ക് മേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്‍കുക, നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക, വ്യത്യസ്ത മരത്തടികള്‍ ഉപയോഗിച്ചുള്ള ശാസ്ത്രീയ, യാന്ത്രിക പ്രക്രിയകളും സംസ്‌കരണവും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം ഡിസൈനിംഗ്, പുതിയ […]

Read More

പത്രപ്രവര്‍ത്തക യൂണയിന്‍ സമ്മേളനം: പ്രബന്ധനരചന മത്സരത്തില്‍ ജില്‍ന ജന്നത്തിന് ഒന്നാം സ്ഥാനം

27/10/2017 മലപ്പുറം: മലപ്പുറത്ത് വെച്ച് നടക്കുന്ന കേരളപത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രബന്ധന രചനാ മത്സരത്തില്‍ എം ഇ എസ് കല്ലടി കോളെജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജില്‍നാ ജന്നത്ത് ഒന്നാം സ്ഥാനം നേടി. മഅദിന്‍ അക്കാദമിയിലെ ഒകെ മുഹമ്മദ് ശാഹിദിനാണ് രണ്ടാംസ്ഥാനം. കുണ്ടൂര്‍ ഗൗസിയ ദഅവാ കോളെജിലെ കെ അബ്ദുല്‍റഹ്മാന്‍ മൂന്നാംസ്ഥാനത്തിന് അര്‍ഹനായി. 43 കോളെജുകളില്‍ നിന്നായി 68 മത്സരാര്‍ത്ഥികളാണുണ്ടായിരുന്നത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമ്മേളനത്തില്‍ വിതരണം ചെയ്യും. നാളെയും മറ്റന്നാളുമായി ഗൗരി ലങ്കേഷ് […]

Read More

ദാറുല്‍ഹുദാ ഇസ്ലാമിക് യുണിവേഴ്‌സിറ്റി ആസാം കാമ്പസ് സെക്കണ്ടറി കെട്ടിടോദ്ഘാടനം നവംബര്‍ 2 ന്

27/10/2017 തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ആസാം കാമ്പസില്‍ പുതുതായി നിര്‍മിച്ച സെക്കണ്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 2 ന് വ്യാഴാഴ്ച നടക്കും. ആസാമിലെ ബാര്‍പ്പേട്ട ജില്ലയിലെ ബൈശയിലുള്ള ദാറുല്‍ഹുദായുടെ ഓഫ് കാമ്പസില്‍ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, […]

Read More

34 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം

27/10/2017 മലപ്പുറം: ജില്ലാ ആസൂത്രണ സമിതിയോഗത്തില്‍ 34 തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിവിധ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. നിലമ്പൂര്‍, താനൂര്‍, മലപ്പുറം മുന്‍സിപ്പാലിറ്റികള്‍ ,ഏലംകുളം, പെരുമ്പടപ്പ്, പെരുവല്ലൂര്‍, കാലടി, എടപ്പറ്റ, കൂട്ടിലങ്ങാടി, നന്നമുക്കു, അമരംമ്പലം, എടപ്പാള്‍, വട്ടംകുളം, പൊന്‍മുണ്ടം, മൂര്‍ക്കനാട്, വളവന്നൂര്‍, ആതവനാട്, പറപ്പൂര്‍, മങ്കട, വെളിയംങ്കോട്, തെന്നല, കണ്ണമംഗലം, മാറാക്കര, തുവ്വൂര്‍, കരുളായി, തൃക്കലങ്ങോട്, ആലംങ്കോട്, മേലാറ്റൂര്‍, എന്നീ ഗ്രാമപഞ്ചായത്തുകളിലേയും മലപ്പുറം, മങ്കട, വേങ്ങര, പെരുമ്പടപ്പ്, പൊന്നാനി, കാളികാാവ് ബ്ലോക്കു പഞ്ചായത്തുകളിലേയും പദ്ധതികള്‍ക്കാണ്് ആസൂത്രണ സമിതിയോഗം […]

Read More

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ദുരദര്‍ശന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

25/10/2017 മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്‌സ് അസോസിയേഷന്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. കളക്ടേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സി ഐ ടി യു ജില്ലാസെക്രട്ടറി വി ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. Share this post:

Read More

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

25/10/2017 മലപ്പുറം: നിയമന നിരോധനത്തിനെതിരെ ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ സിവില്‍സ്‌റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ലാസ്റ്റ് ഗ്രേഡ് നിയമനം വേഗത്തിലാക്കുക, പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, നിയമനകാര്യത്തില്‍ മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കളക്രേറ്റിന് മുന്നില്‍ നടന്ന ധര്‍ണ്ണയിലും മാര്‍ച്ചിലും നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു Share this post:

Read More

ഫസ്ഫരി ആര്‍ട്ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

25/10/2017 പഠിഞ്ഞാറ്റുമുറി: മൗലാന അബ്ദുറഹിമാന്‍ ഫസ്ഫരി ഒ.യൂ.പിഎസ്.ആന്റ് എഫ്.ഒ.എഛ്.എസ്.എസ്.ആര്‍ട്ട്‌സ് ഫെസ്റ്റ് കലാഭവന്‍ സതീഷ് ഉല്‍ഘാടനം ചെയ്തു.മാനേജര്‍ ഡോ: അബ്ദുറഹിമാന്‍ മുബാറക്ക് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ എ.ബഷീറുദ്ധീന്‍ കടന്നമണ്ണ .പി .ടി .എ .പ്രസിഡന്റ് മാരായ ടി.അഹമ്മദ് മുസ്ല്യാര്‍, എന്‍.കെ.ഉസൈന്‍ , മാധ്യമ പ്രവര്‍ത്തകന്‍ ഷമീര്‍ രാമപുരം, ഹെഡ്മാസ്റ്റര്‍.എ.അബ്ദുല്‍ നാസര്‍, ജാഫര്‍വെള്ളേക്കാട്ട്, അനിലന്‍ വറ്റലുര്‍ ,വി.പി.ജയരാജന്‍, പി.ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു.   Share this post:

Read More

സൈക്കിള്‍ ക്ലബ്ബ് രൂപീകരണംസൈക്കിള്‍ ക്ലബ്ബ് രൂപീകരണം

25/10/2017 തിരുനാവായ: തിരുനാവായ സൗത്ത് പല്ലാര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൈക്കിള്‍ ക്ലബ്ബിന്റെ രൂപീകരണം ഒക്‌ടോബര്‍ 30 ന് നടക്കും. സൗത്ത് പല്ലാര്‍ സി.എച്ച് കള്‍ച്ചറല്‍ സെന്ററും വിവ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബുമാണ് സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തത്. അന്നേ ദിവസം ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പ്രശസ്ത സൈക്കിള്‍ സഞ്ചാരിയും സൈക്ലിങ് പ്രമോട്ടറുമായ അനസ് ബ്ലോണ്ട് ഉദ്ഘാടനം ചെയ്യും.  സൈക്ലിങും ആരോഗ്യവും എന്ന വിഷയം പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ സജിത് കെ […]

Read More

സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകള്‍

25/10/2017 പരപ്പനങ്ങാടി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് പ്രവേശനം തുടങ്ങി. ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡിപ്‌ളോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ വിഭാഗക്കാര്‍ക്ക് നിശ്ചിത ഫീസോടുകൂടിയും പ്രവേശനം നല്‍കും. താല്‍പര്യമുള്ളവര്‍ എല്‍.ബി.എസിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രവുമായി നേരിട്ടോ, 0494 2411135 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. […]

Read More

ന്യൂനപക്ഷ കമ്മീഷന്‍ : ഏകദിന സെമിനാര്‍ 28ന്

25/10/2017 മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയിലെ മഹല്ല് ഭാരവാഹികള്‍, ഖത്തീബുമാര്‍, മദ്രസഅധ്യാപകര്‍, മറ്റ് മുസ്ലീം സമുദായ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 28ന് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ ഹാളില്‍ നടക്കും. സെമിനാര്‍ മുന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ അധ്യക്ഷത വഹിക്കും. മുന്‍ ജഡ്ജി ആര്‍. നടരാജന്‍, പ്രൊഫസര്‍ കെ.എം.എ റഹീം, അബ്ദുസമ്മദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ […]

Read More

‘ജീവനം’ ജൈവ നെല്‍കൃഷിയില്‍ പെരിന്തല്‍മണ്ണയുടെ പാഠം

24/10/2017 പെരിന്തല്‍മണ്ണ:ജൈവ നെല്‍കൃഷിയില്‍ പുതിയ അദ്ധ്യായം ചേര്‍ക്കുകയാണ് പെരിന്തല്‍മണ്ണ നഗരസഭ, ‘ജീവനം ശുചിത്വ സുന്ദര ജൈവനഗരം’ പദ്ധതിയിലൂടെ നഗരത്തിലെ തരിശായി കിടക്കുന്ന പാടങ്ങളിലെല്ലാം ജനകീയ പങ്കാളിത്തത്തോടെ വിത്തിറക്കാനാണ് നഗരസഭ തീരുമാനം. ഈ വര്‍ഷം നൂറേക്കര്‍ പാടത്ത് കൃഷി ചെയ്യാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കഴിഞവര്‍ഷം മാറത്തുമംഗലത്ത് 15 ഏക്കറില്‍ കൃഷി ഇറക്കിയതിന്റെ വിജയമാണ് ഈ വര്‍ഷം നൂറേക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കാരണം. ജനകീയ പങ്കാളിത്തത്തോടെ ഓരോ പാടശേഖരങ്ങളിലും കമ്മറ്റികളുണ്ടാക്കി കൗണ്‍സിലര്‍മാര്‍ കൃഷിക്ക് നേതൃത്വം നല്‍കും. ഉല്‍പ്പാദിപ്പിക്കുന്ന അരി വിപണിയിലെത്തിക്കാനും […]

Read More

മദ്യശാല അടച്ചൂപൂട്ടാന്‍ നോട്ടീസ് നല്‍കി;ജനകീയ സമരം അവസാനിപ്പിച്ചു

24/10/2017 എടക്കര: കൗക്കാട് ബിവറേജസ് ഔട്ട്‌ലെറ്റിന് എതിരെയുള്ള ജനകീയ സമരങ്ങള്‍ അവസാനിപ്പിച്ചു. ഔട്ട്‌ലെറ്റ് അടച്ച് പൂട്ടാന്‍ എടക്കര ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പന്തലുകളിലായി നടന്നുവന്നിരുന്ന സമരങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയായത്. പഞ്ചായത്ത് പ്രഡിഡണ്ട് ആലീസ് അമ്പാട്ട് സമരപന്തലില്‍ നേരിട്ടെത്തി സമരപ്രവര്‍ത്തകര്‍ക്ക് മധുരം വിതരണം ചെയ്തു. പഞ്ചായത്തീരാജ് പ്രകാരമുള്ള ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തക്കരുതെന്ന് കണിച്ചാണ് നോട്ടീസ് നല്‍കിയത്. Share this post:

Read More

സില്‍സ് – റുബല്ലാ കുത്തിവെപ്പ്വിജയിപ്പിക്കണം പി.കെ. ബഷീര്‍ എം.എല്‍.എ

23/10/2017 എടവണ്ണ: ഏറനാട് നിയോജകമണ്ഡലത്തെ സമ്പൂര്‍ണ്ണ മിസില്‍സ് – റുബല്ലാ പ്രതിരോധ കുത്തിവെപ്പെടുത്ത പ്രദേശമാക്കുമെന്ന് പി.കെ. ബഷീര്‍ എം.എല്‍. എ പറഞ്ഞു.  വാക്‌സിന്‍ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാല്‍ കുപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്നും ഈ യജ്ഞം വിജയിപ്പിക്കാന്‍ ഏകമനസ്സോടെ പ്രവര്‍ത്തിക്കണമെന്നും എം.എല്‍.എ അഭ്യര്‍ഥിച്ചു.  ഇതു സംബന്ധിച്ച് മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രധാന അധ്യാപകര്‍, സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍, ബി.ആര്‍.സി കോഡിനേറ്റര്‍മാര്‍ എന്നിവരുടെ പ്രത്യേക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.  എടവണ്ണ […]

Read More

ജില്ലയിലെ തീരദേശങ്ങളില്‍ എലിപ്പനി പടരുന്നു

23/10/2017 മലപ്പുറം:ജില്ലയിലെ തീരപ്രദേശങ്ങളില്‍ എലിപ്പനി പടരുന്നു. ഒരു മാസത്തിനകം ആറ് പേരാണ് പനി ബാധിച്ച്് ജില്ലയില്‍ മരിച്ചത്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് എലിപ്പനി പിടിപെടുക, വെള്ളത്തില്‍ എലി മൂത്രം കലരുന്നത് പനി പടര്‍ത്താന്‍ കാരണമാകും ശരീരവേദനയോട് കൂടിയ പനിയുള്ളവര്‍ സ്വയം ചികിത്സക്ക് നിക്കാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവി ഡോ: കെ.സക്കീന അറീച്ചു.   Share this post:

Read More

യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

22/10/2017 നിലമ്പൂര്‍: നിലമ്പൂര്‍ കക്കാടംപൊയില്‍ റൂട്ടില്‍ മൂലേപാടം പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. വണ്ടൂര്‍ ചെറുകോട് സ്വദേശി നിഷാദ് (27) ആണ് മരിച്ചത്. അപകടം നടന്നയുടനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എം ഡി സി ബാങ്ക് മഞ്ചേരി ശാഖയിലെ ജീവനക്കാരനും സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ നിഷാദ് നിലവില്‍ യൂത്ത് ലീഗ് പോരൂര്‍ പഞ്ചായത്ത് ട്രഷററാണ്.   Share this post:

Read More

മലപ്പുറം ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ടൗണ്‍ഹാളിലെ ചായംപൂശല്‍ നിര്‍ത്തിവെച്ചു

22/10/2017 മലപ്പുറം: മലപ്പുറം ന്യൂസ് വാര്‍ത്തയെയും കോസ്റ്റ് ഫോര്‍ഡിന്റെ നിര്‍ദ്ദേശത്തെയും തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ നഗരസഭ നടത്തിയിരുന്ന അശാസ്ത്രീയ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചു. ടൗണ്‍ ഹാളില്‍ ഇപ്പോള്‍ നടക്കുന്നത് വനീകരണമല്ല നശീകരണമാണെന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. സിമന്റിന് മുകളില്‍ അടിക്കേണ്ട പെയിന്റ് നേരിട്ട് കല്ലുകളില്‍ അടിക്കുന്നത് ബലക്ഷയത്തിന് കാരണമാകുമെന്നും ആവര്‍ത്തനചെലവുകള്‍ക്ക് വഴിയൊരുക്കുമെന്നും പ്രവര്‍ത്തി തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനമനുയര്‍ന്നിരുന്നു. Share this post:

Read More

പഞ്ചായത്ത് തല ആരോഗ്യസഭ

21/10/2017 പുഴക്കാട്ടിരി :ഗ്രാമപഞ്ചായത്ത്തല ആരോഗ്യസഭയുടെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: ടി.കെ.റഷീദ് അലി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയറാം അധ്യക്ഷനായിരുന്നു .ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി.ശശി മേനോന്‍, പി.രവിന്ദ്രന്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. നജ്മുന്നീസ, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.അലി.പി.ടി.ബഷീര്‍.എം.പി.അജയകുമാര്‍, ഡോ: എം.ശിബുലാല്‍, ഡോ: എ.മുഹമ്മദ്, ഡോ. ഷബാന ഷെം സ്, ടി.ദേവയാനി.പി.ബാബു.കെ.ആര്‍.രവി, എന്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Share this post:

Read More

ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു

21/10/2017 രാമപുരം: ദേശീയപാത രാമപുരം സ്‌കൂള്‍പടി വടക്കാങ്ങര റോഡ് ജംഗ്ഷനില്‍ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഫണ്ടില്‍ ഹൈമാസ് സ്ട്രീറ്റ് ലൈറ്റ് സ്ഥാപിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ജയറാം ഉല്‍ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.ടി.ബഷീര്‍ അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ കെ.പി മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു Share this post:

Read More

സിപിഐഎം മലപ്പുറം ഏരിയ സമ്മേളനം  സ്വാഗതസംഘം രൂപീകരിച്ചു 

20/10/2017 മലപ്പുറം: ഡിസംബർ പതിനാല് പതിനഞ്ച് തിയ്യതികളിൽ കോഡൂരിൽ നടക്കുന്ന സിപിഐഎം മലപ്പുറം ഏരിയാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ചെമ്മങ്കടവ് മൈലാഞ്ചി ദർബാറിൽ  ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഇ എൻ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പാലോളി അബ്ദുറഹ്മാൻ അധ്യക്ഷനായി ഏരിയാ സെക്രട്ടറി കെ മജ്നു ജില്ലാ കമ്മറ്റി അംഗം വി.പി അനിൽ പാലോളി കുഞ്ഞിമുഹമ്മദ് കെ വി ബാലകൃഷ്ണൻ കെ ഷാജഹാൻ കെ പി അജയൻ എ […]

Read More

അക്ഷയ ജീവനക്കാര്‍ സൂക്ഷ്മത പുലര്‍ത്തണം: പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം. കെ സക്കീര്‍

20/10/2017 മലപ്പുറം: ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍, അപേക്ഷാ സമര്‍പ്പണം, പി.എസ്.സി യുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ എന്നിവ നിര്‍വ്വഹിക്കുന്ന അക്ഷയ ജീവനക്കാര്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തണമെന്ന് കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. കെ സക്കീര്‍ പറഞ്ഞു. പി.എസ്.സി. വജ്ര ജൂബിലിയുടെ ഭാഗമായി ജില്ലയിലെ അക്ഷയ ജീവനക്കാര്‍ക്ക് സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഒരു ക്ലിക്ക് ഒരു പക്ഷെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ സര്‍ക്കാര്‍ ജോലി […]

Read More

നെടിയിരിപ്പിലെ അനധികൃത കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം : റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ നിര്‍ദ്ദേശം

20/10/2017 കൊണ്ടോട്ടി: മുനിസിപ്പാലിറ്റിയിലെ നെടിയിരിപ്പ് വില്ലേജില്‍ 26ാം വാര്‍ഡില്‍ അനുമതിയുണ്ടെന്ന വ്യാജേന കരിങ്കല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ക്ക് നിര്‍ദ്ദേശം നല്‍കി. കേരള ആദിവാസി ഫെഡറേഷന്‍ നല്‍കിയ പരാതിയിലാണ് നിര്‍ദ്ദേശം. ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതിന് എല്ലാ തരത്തിലുമുള്ള അനുമതിയുണ്ടെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചിരന്നുതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നതിന് എക്‌സ്‌പ്ലോസിവ് ലൈസന്‍സ്, ജിയോളജി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി ഇല്ലെന്ന് […]

Read More

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്  എസ് എഫ് ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

20/10/2017 തേഞ്ഞിപ്പലം: ഈ മാസം 26ന് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്  ഡിപ്പാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ തിരഞെടുപ്പിൽ മത്സരിക്കുന്ന എസ്എഫ്ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എംഎ ലൈഫ് സയൻസ് വിദ്യാർത്ഥി  രമ്യ കെ.ആർ ചെയർമാൻ സ്ഥാനത്തേക്കും എംസിജെ വിദ്യാർത്ഥി ഷനൂബ് എം സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും യുയുസിമാരടക്കം ഒമ്പത് സ്ഥാനാർത്ഥികളിൽ നാല് പേർ പെൺകുട്ടികളാണ്. കെ എസ് യു എംഎസ്എഫ് എബിവിപി ഫ്രട്ടേനിറ്റി എന്നീ സഘടനകളും മത്സര രംഗത്തുണ്ട്  എംഎസ്എഫും കെഎസ് യു വും വെവ്വേറെയാണ് മത്സരിക്കുന്നത് എസ് […]

Read More

വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ’ ഡിവൈഎഫ്ഐ ഉച്ചഭക്ഷണ വിതരണം നൂറാം ദിവസത്തിൽ

20/10/2017 കൊണ്ടോട്ടി: ഡിവൈഎഫ്ഐ കൊണ്ടോട്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഗവ:താലൂക്ക് ആശുപത്രിയിൽ നടന്ന് വരുന്ന ഉച്ചഭക്ഷണ വിതരണ പദ്ധതി നൂറാം ദിവസത്തിലേക്ക് കടന്നു.  ‘ ജൂലൈ 13ന് പി.എ മുഹമ്മദ് റിയാസാണ് പദ്ധതിക്ക് തുടക്കം കുറിച്ചത് ആശുപത്രിയിലെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കും ദിവസവും ഡിവൈഎഫ്ഐ പ്രവർത്തകർ ഭക്ഷണപ്പൊതികൾ എത്തിച്ച് നൽകുന്നതാണ് പദ്ധതി. ഓരോ ദിവസവും ഒരോ യൂണിറ്റ് പരിധിയിയിൽ നിന്നാണ് ഭക്ഷണ പൊതി ശേഖരിക്കുന്നത്. ഇരുന്നൂറോളം പൊതിച്ചോറുകളാണ് വിതരണത്തിനെത്തിക്കുന്നത്. പദ്ധതിയുമായി എല്ലാ വിഭാഗം ആളുകളും സഹകരിക്കുന്നുണ്ടെന്നും […]

Read More

കെ.ജി.പി.റ്റി.എ.ഒ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

19/10/2017 മലപ്പുറം: ഗ്രാമ പഞ്ചായത്തുകളില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനും ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും സമ്പൂര്‍ണ കംമ്പ്യൂട്ടര്‍ വത്ക്കരണം പൂര്‍ത്തീകരിക്കുന്നതിനുമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്്തു വരുന്ന ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ സംഘടനയായ കേരളാ ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ്‌സ് ഓര്‍ഗനൈസേഷന്‍ കെ.ജി.പി.റ്റി.എ.ഒ (സി ഐ ടി യു) ജില്ലാ കണ്‍വെന്‍ഷന്‍ നാളെ നടക്കും. ‘ഇ-ഗവേണന്‍സ് ജനങ്ങളിലേക്ക,് തൊഴിലും കൂലിയും സംരക്ഷിക്കുക’ എന്നീ മുദ്രാവാക്ക്യത്തോടെ സംഘടനയുടെ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ മലപ്പുറം എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ വെച്ച് നാളെ രാവിലെ 10 ന് […]

Read More

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം പ്രചരണ പരിപാടികള്‍ക്ക് രൂപമായി

19/10/2017 തിരൂരങ്ങാടി: ഡിസംബര്‍ 22,23,24 തിയ്യതികളില്‍ നടക്കുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബിരുദദാന മഹാസമ്മേളനത്തിന്റെ പ്രചരണങ്ങള്‍ക്കായി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. നവംബര്‍ 6 ന് ഡല്‍ഹിയില്‍ സമ്മേളനത്തിന്റെ ദേശീയ പ്രചരണോദ്ഘാടനം നടക്കും. നവംബര്‍ 12 ന് എറണാംകുളത്ത് സംസ്ഥാന തല പ്രചരണ സമ്മേളനവും നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ദാറുല്‍ഹുദാ കാമ്പസുകളുടെ ആഭിമുഖ്യത്തില്‍ പ്രചരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള ദാറുല്‍ഹുദാ യു.ജി സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പരിപാടികളും സംഘടിപ്പിക്കും. ദാറുല്‍ഹുദാ പൂര്‍വ […]

Read More

തേഞ്ഞിപ്പലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

19/10/2017 തേഞ്ഞിപ്പലം: തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മുഹമ്മദ് ഫാസിൽ 19, അമീൻ 18 എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന KL 55 E 9455 സെയ്ൻ ബസിൽ എതിർദിശയിൽ വന്ന KL 02 AS 9864 പൾസർ ബൈക്ക് ഇടിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല    Share this post:

Read More

മാനസിക വെല്ലുവിളിനേരിടുന്നവരോടുള്ള നീതിനിഷേധത്തിനെതിരെ ധര്‍ണ്ണ സംഘടിപ്പിച്ചു

19/10/2017 മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളോടും, അവരുടെ രക്ഷിതാക്കളോടും, സ്ഥാപനങ്ങളോടുമുള്ള നീതിനിഷേധത്തിനെതിരെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. നൂറുകണക്കിന് മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും സ്ഥാപനങ്ങളിലെ ജീവനക്കാരും ധര്‍ണ്ണയില്‍ പങ്കെടുത്തു. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത് അവര്‍ക്ക് ഐക്യദാര്‍ണ്ഡ്യo പ്രകടിപ്പിച്ചു. Share this post:

Read More

നഞ്ചൻകോട് റെയിൽപാത: 24 ന് ബഹുജന സദസ്സ്

18/10/2017 നിലമ്പൂർ: നിലമ്പൂർ നഞ്ചൻകോട് റയിൽ പാത എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കുക, അന്തിമ സർവെ നടപടികൾ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് 24ന് ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. നിലമ്പൂർ – മൈസൂർ റെയിൽവെ കോ ഓർഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന സദസ്സ് പിസി തോമസ് ഉദ്ഘാടനം ചെയ്യും Share this post:

Read More

കൂട്ടം തെറ്റിയ ആനക്കുട്ടിയെ പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടു പോകും

17/10/2017 വഴിക്കടവ് :ആനമറി ചുരം പാതയോട് ചേർന്ന വനമേഖലയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള ആനക്കുട്ടിയെ വനപാലകർക്ക്  കിട്ടി.ആനക്കൂട്ടത്തിൽ നിന്ന് കൂട്ടം തെറ്റിയതാവാമെന്നാണ് വനപാലകരുടെ നിഗമനം. ആനക്കുട്ടിയെ കോന്നിയിലെ ആന വളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടു പോകും. ശരീരത്തിൽ ചെറിയ മുറിവുകൾ ഉണ്ടായിരുന്നു. സീനിയർ വെറ്റിനറി സർജർ ഡി.രാമചന്ദ്രൻ പരിശോധിച്ചു. അനക്കുട്ടിയെ നെല്ലിക്കുത്ത് ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന സ്ഥലത്ത് പ്രത്യേക സൗകര്യം ഒരിക്കിയാണ് പരിപാലിക്കുന്നത്. Share this post:

Read More

വേങ്ങരയിലെ വിജയം ബഹ്‌റൈനിലും ആഘോഷിച്ചു

16/10/2017 മനാമ: വേങ്ങര മണ്ഢലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.കെ.എന്‍.എ ഖാദറിന്റെ വിജയം ബഹ്‌റൈനിലും ആഘോഷമായി. ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മനാമ കേന്ദ്ര ആസ്ഥാനത്ത് സംഘടിപ്പിച്ച വിജയാഘോഷം പ്രസിഡന്റ് എസ്.വി.ജലീല്‍ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം മുഖ്യാതിഥിയായിരുന്നു. യു.ഡി.എഫിന് ഉന്നത വിജയം നല്‍കാന്‍ തയ്യാറായ വോട്ടര്‍മാര്‍ക്കും അതിനായി പ്രയത്‌നിച്ച പ്രവര്‍ത്തകര്‍ക്കും യോഗം നന്ദയറിച്ചു. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഢലത്തിലെ തിരഞ്ഞെടുപ്പില്‍ 1,93,000 ത്തില്‍ പരം വോട്ടുകള്‍ നേടി മണ്ഢലം ബി.ജെ.പിയില്‍ […]

Read More

ഹര്‍ത്താലനുകൂലികള്‍ ഡി ടി പി സി ഓഫീസില്‍ അഴിഞ്ഞാടി

16/10/2017 മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ അക്രമങ്ങള്‍ അരങ്ങേരറി. മലപ്പുറം ഡി ടി പി സി ഓഫീസില്‍ കയറി ഹര്‍ത്താലനുകൂലികള്‍ ഫയലുകള്‍ നശിപ്പിച്ചു. പ്രകടനമായത്തിയ യു ഡി എഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ഓഫീസിലുണ്ടായിരുന്ന ഫയലുകള്‍ നശിപ്പിച്ചു. പ്രവര്‍ത്തകര്‍ കോട്ടപ്പടിയിലെ സ്വകാര്യ ബാങ്കുകളില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി വാതിലടപ്പിക്കുകയും ചെയ്തു. Share this post:

Read More

പ്രതിഷേധം ഭയന്ന് എപി അനില്‍കുമാര്‍ ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി

14/10/2017 കാളികാവ്; സോളാര്‍ അഴിമതിക്കേസില്‍ കുറ്റാരോപിതനായ എ പി അനില്‍കുമാര്‍ എം എല്‍ എ പ്രതിഷേധം ഭയന്ന് നിശ്ചയിച്ചുറപ്പിച്ച ഉദ്ഘാടനത്തില്‍ നിന്ന് പിന്‍മാറി. ഇന്ന് രാവിലെ 11.30നായിരുന്നു കാളികാവില്‍ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എം എല്‍ എ വരുന്ന വിവരം അറിഞ്ഞ് സി പി ഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതറിഞ്ഞ എ പി അനില്‍കുമാര്‍ എം എല്‍ എ വണ്ടൂരില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാതെ തിരിച്ച് പോവുകയായിരുന്നു. Share […]

Read More

വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി

14/10/2017 നിലമ്പൂര്‍: അന്തര്‍ സംസ്ഥാനപാത കെ എന്‍ ജി റോഡില്‍ നിലമ്പൂരിന് സമീപം വടപുറം പാലത്തില്‍ കക്കൂസ് മാലിന്യം തള്ളി. ഇന്ന് രാവിലെയാണ് മാലിന്യം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പാലം വൃത്തിയാക്കി. ഇത് ചെയ്തവരെ കണ്ടത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നിലമ്പൂരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കനോലിപ്ലോട്ടിന് സമീപമുള്ള പാലത്തില്‍ മാലിന്യം തള്ളിയത് വിനോദ സഞ്ചാരികളടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. വടപുറത്ത് പുതിയപാലം വന്നതിന് ശേഷം പഴയപാലം പൈതൃകമായി സംരക്ഷിക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും നടപടികളൊന്നുമയിട്ടില്ല. […]

Read More

മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും സെമിനാര്‍ 20ന്

14/10/2017 മലപ്പുറം: മലപ്പുറം നേര്‍ച്ച ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ക്ടോബര്‍ 20ന് വെള്ളിയാഴ്ച സെമിനാര്‍ നടത്തും. ഒക്ടോബര്‍ 28, 29 തീയതികളില്‍ വലിയങ്ങാടിയില്‍ വെച്ച് നടക്കാനിരിക്കുന്ന സി പി ഐ എം മലപ്പുറം കോട്ടപ്പടി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായാണ് സെമിനാര്‍. വെള്ളിയാഴ്ച മൂന്ന് മണിക്ക് വലിയങ്ങാടി കിളിയ മണ്ണില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാര്‍ മുതിര്‍ന്ന സി പി എം നേതാവും മുന്‍ എം പിയുമായ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ചുങ്കത്തറ, […]

Read More

വി.സി ഹാരിസ് അനുസ്മരണം നടത്തി

13/10/2017 തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ, ചലച്ചിത്ര നിരൂപകനും എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടറുമായ വി.സി ഹാരിസ് അനുസ്മരണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ പി.കെ സുജിത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിസി കെ ജയകുമാര്‍ അനുസ്മരണപ്രഭാഷണം നടത്തി. പ്രൊഫ. ടി. അനിതകുമാരി, അന്‍വര്‍ അബ്ദുള്ള, കെ. വി. ശശി, എ.കെ വിനീഷ് എന്നിവര്‍ സംസാരിച്ചു. ശബരീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സരൂപ നന്ദി പറഞ്ഞു   Share this post:

Read More

മീസില്‍സ് – റൂബെല്ല ക്യാമ്പയിന്‍ പൊന്‍മളയില്‍ ചരിത്ര വിജയം

13/10/2017 മലപ്പുറം: മീസില്‍സ്-റൂബെല്ല പ്രതിരോധ ക്യാമ്പയിന്‍ 100 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ നല്‍കി പൊന്‍മള തോട്ടപ്പായി വിദ്യാനികേതന്‍ സ്‌കൂള്‍ ഒന്നാമതായി . സ്‌കൂളില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ കെ. ജി, എല്‍ പി വിഭാഗങ്ങളിലായി മുഴുവന്‍ വിദ്യാര്‍ത്ഥികളും കുത്തിവയ്‌പ്പെടുത്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഗാര്‍ കാസിം പിഎച്ച്, എന്‍ ടി നദീറ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. കെ. അഹമ്മദ് കോയ , കെ. സി ദേവാനന്ദ് , രേണുക കെടി , ശോഭന പി എന്നിവര്‍ നേതൃത്വം […]

Read More

14ന് കോട്ടക്കല്‍ രാജാസില്‍ ശാസ്ത്ര നാടക മത്സരം

12/10/2017 മലപ്പുറം; ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായ ശാസ്ത്ര നാടക മത്സരം ഒക്‌ടോബര്‍ 14ന് രാവിലെ ഒമ്പതിന് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 17 സബ് ജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയ 17 നാടകങ്ങളാണ് ജില്ലാതലത്തില്‍ മത്സരിക്കുക. മൂന്ന് ക്ലസ്റ്ററുകളായിട്ടാണ് മത്സരങ്ങള്‍. രാവിലെ ഒമ്പതിന് ക്ലസ്റ്റര്‍ ഒന്നിലെ മഞ്ചേരി, മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, മലപ്പുറം, വണ്ടൂര്‍ സബ്ജില്ലകളും ഉച്ചക്ക് 12ന് ക്ലസ്റ്റര്‍ രണ്ടിലെ കുറ്റിപ്പുറം, നിലമ്പൂര്‍, താനൂര്‍, അരീക്കോട്, കൊണ്ടോട്ടി, എടപ്പാള്‍ സബ്ജില്ലകളും വൈകീട്ട് […]

Read More

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മുസ്‌ലിം നവോത്ഥാനം സാധ്യമാക്കണം: ഡോ. ഇഹ്തിശാം നദ്‌വി

10/10/2017 തിരൂരങ്ങാടി: സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിം സമൂഹം നേരിട്ടുക്കൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കുള്ള പരിഹാരം സക്രിയമായ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഥമ മേധാവി ഡോ.ഇഹ്തിശാം നദ്‌വി. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ കൈവശം ഇല്ലാതിരുന്ന വിജ്ഞാന മേഖലകള്‍ തേടിപ്പിടിക്കുന്നതില്‍ ആവേശം കാണിച്ചിരുന്നവരായിരുന്നു കഴിഞ്ഞ കാലത്തെ മുസ്‌ലിം സമൂഹങ്ങള്‍. സാഹിത്യരംഗത്ത് ശ്ലാഘനീയമായ സംഭാവനകളര്‍പ്പിച്ച അറബികള്‍ ശാസ്ത്ര രംഗത്തെ വിടവ് നികത്താന്‍ ഗ്രീക്ക് ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് […]

Read More

കോൺഗ്രസ് മാർച്ച് നടത്തി

10/10/2017 മലപ്പുറം: ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷാ ഭരണ സ്വാധീനമുപയോഗപ്പെടുത്തി കോടികളു ടെ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് ജില്ലാ കോൺഗ്രസ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.  ഡി സി സി പ്രസിഡണ്ട് വി വി പ്രകാശ്, ഇ  മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു Share this post:

Read More

വേങ്ങരയിൽ നാളെ പൊതുഅവധി

10/10/2017 വേങ്ങര: ഉപതെരഞ്ഞപ്പ്  നടക്കുന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  ദൂരസ്ഥലത്ത് ജോലിചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കും അവധി നല്‍കേണ്ടതാണ്. Share this post:

Read More

ശഹ്ബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ 2 സമാപിച്ചു.

09/10/2017 മക്കരപറമ്പ്: മലപ്പുറത്തിന്റെ മാപ്പിളപ്പാട്ട് ചരിത്രത്തില്‍ പുതിയതാളുകള്‍ തുന്നിച്ചേര്‍ത്ത് ശഹ്ബാന്‍ നിലാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ സീസണ്‍ ടു സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മക്കരപറ മ്പയുണിറ്റി സംഘടിപ്പിച്ച മല്‍സരങ്ങള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ അരങ്ങേറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടു ത്ത ഇരുപത്തിരണ്ട് വിദ്യാര്‍ത്ഥികളാണ് മാറ്റുരചത്.പത്ത് മണിക്കൂര്‍ നീണ്ട മല്‍സരത്തില്‍ നിന്ന് റജിയ ഷെഹീന്‍ വള്ളിക്കാപറ്റ ഒന്നാം സ്ഥാനവും, മുഫലിഹ് പാണക്കാട് രണ്ടാംസ്ഥാനവും സ്‌നേഹ ടോമി തിരുവമ്പാടി, അസ്മ ഒതുക്കുങ്ങല്‍ തുടങ്ങിയവര്‍ മൂന്നാം […]

Read More

വേങ്ങരയിൽ മാധ്യമ പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചു

  O9/10/2017 മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മംഗളം ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആര്‍ റോഷിപാലിനെ  മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും ക്യാമറ സ്റ്റാന്‍ഡ് നശിപ്പിക്കുകയും  ചെയ്ത സംഭവത്തില്‍  പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി  ശക്തമായി പ്രതിഷേധിച്ചു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തെ തടയുന്നതിനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുക്കും. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും കമ്മറ്റി അധികൃതരോട്  ആവശ്യപ്പെട്ടു. ഐ സമീല്‍ അധ്യക്ഷത വഹിച്ചു. സുരേഷ് എടപ്പാള്‍, എസ് മഹഷ് കുമാര്‍, സമീര്‍ […]

Read More

അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നു

08/10/2017 മനാമ: മത പ്രഭാഷണ വേദികളില്‍ വിസ്മയമായി മാറിയ അത്ഭുത ബാലന്‍ സ്വാലിഹ് ബത്തേരി ഒക്ടോബര്‍ 19ന് ബഹ്‌റൈനിലെത്തുന്നു. കേരളത്തിലുടനീളം മത പ്രഭാഷണ വേദികളിലെ അത്ഭുത പ്രതിഭയായി മുന്നേറുന്ന സ്വലിഹ് ആദ്യമായാണ് ബഹ്‌റൈനിലെത്തുന്നത്. സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ്ടൗണ്‍ ഏരിയയുടെ പന്ത്രണ്ടാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഈ പ്രതിഭ ബഹ്‌റൈനിലെത്തുന്നത്. ഒക്ടോബര്‍ 19ന് ഹമദ് ടൗണ്‍ ഫാത്തിമാ ഓഡിറ്റോറിയത്തിലും 20ന് മനാമ സമസ്ത കേന്ദ്ര മദ്‌റസാ ഓഡിറ്റോറിയത്തിലുമാണ് ഈ സ്വാലിഹിന്റെ പ്രഭാഷണം […]

Read More

യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വീഡിയോ ഉമ്മന്‍ ചാണ്ടി പുറത്തിറക്കി

07/10/2017 വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പുറത്തിറക്കുന്ന തിരഞ്ഞെടുപ്പ് വീഡിയോയുടെ പ്രകാശനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ കെ എന്‍ എ ഖാദറിനു വേണ്ടി അബുദാബി കണ്ണമംഗലം പഞ്ചായത്ത് കെ എം സി സിയാണ് വീഡിയോ പുറത്തിറക്കിയത്. കെ എം സി സി […]

Read More

തദ്ദേശ  ഉപതെരഞ്ഞടുപ്പുകള്‍ക്കുള്ള വോട്ടര്‍ പട്ടിക നവംബര്‍ എട്ടിന് പ്രസിദ്ധീകരിക്കും

07/10/2017 മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കും. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ , പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ഞെട്ടികുളം , തിരുവാലി ഗ്രാമപഞ്ചായത്തിലെ എ. കെ. ജി നഗര്‍ , എടയൂര്‍ ഗ്രാമപഞ്ചായത്തിലെ തിണ്ടലം എന്നിവിടങ്ങളിലാണ്  ഉപതെരഞ്ഞെടുപ്പ്  നടക്കാനുള്ളത് . 2017 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സു പൂര്‍ത്തിയായവരെയാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. 2015 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. കരട് വോട്ടര്‍ […]

Read More

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

07/10/2017 മലപ്പുറം: അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു. കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശികളായ കൊന്നോല രായിന്‍കുട്ടി (67), പൂവല്ലൂര്‍ ഹൈദ്രു ഹാജി മകന്‍ മൊയ്തീന്‍കുട്ടി (64) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. അടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുകളാണ്. കോട്ടപ്പടിയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന രായിന്‍കുട്ടിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3.30 ന് ആശുപത്രിയില്‍ രായിന്‍കുട്ടി മരണപ്പെട്ടു. ഈ വിവരം പറയാനായി […]

Read More

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

06/10/2017 കൊണ്ടോട്ടി: ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.പുളിക്കല്‍ വലിയപറമ്പ് കാരാട്ടുപറമ്പില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (21) ആണ് ഇന്ന് വൈകുന്നേരം 3.30 ഓടെയുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കൊണ്ടോട്ടിയില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ വലിയ പറമ്പിലേക്ക് വരുന്നതിനിടയില്‍ മഴ പെയ്തപ്പോള്‍ നീറാട് വലിയപറമ്പ് റോഡിലെ ബ്ലോസം കോളജിനടുത്തുള്ള ഷെഡില്‍ കയറി നിന്നതായിരുന്നു. അവിടെയുണ്ടായിരുന്ന 4 പേര്‍ക്കും ഇടിമിന്നലിന്റെ ആഘാതത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ട്. മിന്നലേറ്റ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. […]

Read More

പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് മാനേജര്‍ക്ക് പുരസ്‌കാരം

06/10/2017 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ജനറല്‍ മാനേജര്‍ വി.മോഹന് ബാങ്കിംഗ് മേഖലയിലെ സമഗ്രസംഭാവനക്കുള്ള പ്രത്യേക പുരസ്‌കരം ലഭിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘GOAL’ എന്ന സംഘടനയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ സാമ്പത്തിക സാമൂഹിക പുരോഗതിയുടെ വളര്‍ച്ചക്ക് നിദാനമായി മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചതിനുളള പ്രത്യേക പുരസ്‌ക്കാരമായാണ് അവാര്‍ഡ് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ റാഫി മാര്‍ഗിലുളള സ്പീക്കര്‍ ഹാളില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് ശ്യാം ജാലുവാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. മുന്‍ […]

Read More

ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി

06/10/2017 മലപ്പുറം: ഇന്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കുക, തെഴിലില്ലായ്മ പരിഹരിക്കുക, ജി എസ് ടി നടപ്പാക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. ജൂബിലി റോഡില്‍ നിന്നാരംഭിച്ച മാര്‍ച്ച് സിവില്‍സ്റ്റേഷന്‍ കവാടത്തില്‍ പോലീസ് തടഞ്ഞു. ഡി വൈ എഫ് ഐ സംസ്ഥാനസെക്രട്ടറി എം സ്വരാജ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാസെക്രട്ടറി അബ്ദുള്ള നവാസ്, പ്രസിഡണ്ട് എം ബി ഫൈസല്‍ […]

Read More

എം.എസ് ബാബുരാജിനെ അനുസ്മരിച്ചു

05/10/2017 തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് മലയാളവേദിയും മ്യൂസിക് ക്ലബ്ബും സംയുക്തമായി മലയാള സംഗീതലോകത്തെ വിസ്മയം എം.എസ്.ബാബുരാജിനെ അനുസ്മരിച്ചു. ഗായകനും ഗവേഷകനുമായ ഷാനവാസ് മലപ്പുറം പാട്ടും പറച്ചിലും അവതരിപ്പിച്ചു. സെമിനാര്‍ ഹാളില്‍ നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അസീസ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ഡോ.വി. ഹിക്മത്തുള്ള ആമുഖഭാഷണം നടത്തി. പ്രൊഫ. എ.സൈഫുദ്ദീന്‍, പ്രൊഫ. കെ. ബാബുരാജന്‍., ഫാത്തിമ തെസ്‌നി എന്നിവര്‍ സംസാരിച്ചു. Share this post:

Read More

പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

05/10/2017 മലപ്പുറം: പാസ്‌പോര്‍ട്ട് കേന്ദ്രം അടച്ച് പൂട്ടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രവാസി സംഘം ജില്ലാ കമ്മറ്റി പാസ്‌പോര്‍ട്ട് ഓഫീസ് മാര്‍ച്ച് നടത്തി. കെ.വി.അബ്ദുല്‍ ഖാദര്‍ എം.എല്‍.എ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഏറെ പ്രവാസികളുള്ള ജില്ലയില്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഇല്ലാതാക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.   Share this post:

Read More

കെപിഎസ്ടിഎ സ്വദേശ് മെഗാക്വിസ്

04/10/2017 മലപ്പുറം: കെപിഎസ്ടിഎ മലപ്പുറം റവന്യൂ ജില്ലാതല സ്വദേശ് മെഗാക്വിസ് മത്സരങ്ങള്‍ മലപ്പുറത്ത് വച്ച് നടന്നു. സംസ്ഥാന സെക്രട്ടറി എം കെ സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഒ കെ ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പി വി ഉദയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ്, സെക്രട്ടറി റോയ്‌തോമസ് ടി ടി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ പി ടി ജോര്‍ജ്, ഇ ഉദയചന്ദ്രന്‍, ജോജോ മാത്യു, ഷാജു കെ എല്‍, ജില്ലാ ട്രഷറര്‍ സി ജയേഷ് […]

Read More

എം.എസ്.ബാബുരാജ് അനുസ്മരണ സംഗീത സദസ്സ് ഒക്ടോബര്‍ 7 നു മലപ്പുറത്ത്

04/10/2017 മലപ്പുറം: പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ്.ബാബുരാജിന്റെ 39 ആം ചരമ വാര്‍ഷികത്തൊടനുബന്ധിച്ച് ഒക്ടോബര്‍ 7നു വൈകീട്ട് 6:30 നു മലപ്പുറം ടൗണ്‍ഹാളില്‍ ചലചിത്ര മാപ്പിള സംഗീത സദസ്സ് സംഘടിപ്പിക്കും. മലപ്പുറം സദസ്സ് സാംസ്‌കാരിക സമിതി മലപ്പുറം നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോഴിക്കോട് കലാകാര്‍ ഓര്‍ക്കസ്ട്രയുടെ നേതൃത്വത്തിലുള്ള സംഗീത സദസ്സില്‍ അനൂപ് ഫറോക്ക്, രോഷ്‌നി മേനോന്‍, അന്‍വര്‍ വെള്ളയില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകരായ കിളിയമണ്ണില്‍ ഫസല്‍, ഉപ്പൂടന്‍ ഷൗക്കത്ത്, ഹാരിസ് ആമിയന്‍, […]

Read More

വേങ്ങരയിലും സോളാര്‍ കത്തിക്കാന്‍ ഇടതുപക്ഷം

04/10/2017 വേങ്ങര: വേങ്ങര ഉപതെരഞ്ഞടുപ്പിന്റെ പ്രചരണങ്ങളിലും സോളാര്‍ അഴിമതിക്കസുമായി ബന്ധപ്പെട്ട യു ഡി എഫ് നേതാക്കളെ കടന്നാക്രമിക്കാനൊരുങ്ങി എല്‍ ഡി എഫ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയതായ മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തില്‍ അടുത്ത നിയമസാഭാ യോഗത്തിന് മുമ്പേതന്നെ നിയമോപദേശം ലഭിക്കുമെന്നതിനാല്‍ റിപ്പര്‍ട്ടിലെ വിശദാംശങ്ങള്‍ പരസ്യമാക്കി വേങ്ങരയില്‍ രാഷ്ട്രീയമായി വീണ്ടും സോളാര്‍ കേസ് കത്തിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് നീക്കമുണ്ടായേക്കാം. റിപ്പോര്‍ട്ടിലെ വിഷദാംശങ്ങള്‍ പുറത്തു വന്നാല്‍ അത് യു ഡി എഫ് ക്യാമ്പിന് കടുത്ത ക്ഷീണമാകുമെന്ന വിലയിരുത്തലുകളാണുള്ളത്. നിലവില്‍ […]

Read More

സദനം റഷീദിന് ‘നൃത്യോപസന’ പുരസ്‌കാരം

03/10/2017 മലപ്പുറം: ആള്‍ ഇന്ത്യാ ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഏര്‍പെടുത്തിയ ‘നൃത്യോപാസന’ പുരസ്‌കാരത്തിന് നൃത്ത കലാകാരന്‍ സദനം റഷീദ് അര്‍ഹനായി. തിരൂര്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ സ്വദേശിയായ സദനം റഷീദ് ചെറുപ്പം മുതലേ നൃത്തരംഗത്തുണ്ട് സ്‌കൂള്‍ അധ്യാപികയായ ഹസനത്താണ് ഭാര്യ ചത്തീസ്ഗഢിലെ ബിലായിയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ പുരസ്‌കാരം സമ്മാനിക്കും   Share this post:

Read More

ഗണിത പഠനം പാല്‍പായസംപോലെ മധുരം;ഗണിതഭേരി ദിദ്വിന ക്യാമ്പ് സമാപിച്ചു

03/10/2017 മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സിലെ ഗണിത ശാസ്ത്രത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുതിന്റെ ഭാഗമായി ദ്വിദിന ഗണിതഭേരി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിും തെരെഞ്ഞെടുത്ത 571 വിദ്യാര്‍ത്ഥികള്‍ കേമ്പില്‍ പങ്കെടുത്തു. മലപ്പുറം ഗവ: ഗേള്‍സ് ഹൈസ്‌കൂളില്‍ നട കേമ്പില്‍ കേരളത്തിലെ പ്രസിദ്ധരായ ഗണിത അധ്യാപകരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്. ഇ.കൃഷ്ണന്‍ (തിരുവനന്തപുരം) ആര്‍ രാമാനുജന്‍ (പാലക്കാട്) വിജകുമാരന്‍(കാസര്‍കോട്) രമേശ് എന്‍.കെ (കണ്ണൂര്‍) ടി.പി […]

Read More

സൗജന്യ ഡയാലിസിസ് സെന്ററിന് കോടികള്‍ വിലമതിക്കുന്ന സ്ഥലം വിട്ടുനല്‍കി കൊയപ്പത്തൊടി കുടുബം മാതൃകയായി

03/10/2017 വാഴക്കാട്: സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് കോടികള്‍ വിലമതിക്കുന്ന 28സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കി വാഴക്കാട്ടെ പരേതനായ കായപ്പത്തൊടി ഡോ. മുഹമ്മദ്കുട്ടിയുടെ കുടുംബം  മാതൃകയായി. കഴിഞ്ഞ മൂന്ന് വര്‍ഷമായ വാഴക്കാട് സ്വാകാര്യ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വാഖ് ഡയാലിസിസ് സെന്റ്‌റിനാണ് സ്ഥലം നല്‍കിയത്. വാഴക്കാട്ടെ ഖത്തര്‍ പ്രവാസികൂട്ടായ്മായായ വാഖിന്റെ നേതൃത്വത്തിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററില്‍ 9 മെഷീനുകളുണ്ട്. 2 ഷിഫ്റ്റായി 23 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്തുവരികയാണ്. വാഴക്കാട് പഞ്ചായത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത സംഘടനകളുടെ പ്രതിനിധികള്‍ നേതൃത്വം […]

Read More

വേങ്ങരയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി

02/10/2017 വേങ്ങര: നിയമസഭാ ഉപതിരഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീറിന് വോട്ട് തേടി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും ജില്ലയിലെ വിവിധ ഭാഗത്ത് നിന്നും എത്തിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഹൃഹസന്ദര്‍ശനം സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി കെ അബ്ദുള്ളനവാസ് കണ്ണമംഗലത്തും എം ബി ഫൈസല്‍ വേങ്ങരയിലും വിടി സോഫിയ പറപ്പുരും ടി.കെ സുല്‍ഫിക്കലി ഒതുക്കുങ്ങലിലും ഗൃഹസന്ദര്‍ശനങ്ങളില്‍ പങ്കെടുത്തു.   Share this post:

Read More

റോഡ് ശുചീകരിച്ചു

02/10/2017 മലപ്പുറം: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി അണ്ണുണ്ണി റസിഡന്‍സ് അസോസിയേഷന്റെ കീഴില്‍ അണ്ണുണ്ണിപ്പറമ്പ് മിഡില്‍ഹില്‍ റോഡ് ശൂചീകരിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാഖ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡണ്ട് മന്‍സൂര്‍ ചെറുകാട് അദ്ധ്യക്ഷനായി. Share this post:

Read More

ആയിശ റഹീന: ഹാജര്‍ നില 100 / 100

01/10/2017 ഷമീര്‍ രാമപുരം മക്കരപറമ്പ്: പത്ത് വര്‍ഷത്തെ പഠനകാലയളവില്‍ ഒരു ദിവസം പോലും ഹാജര്‍ നഷ്ടപ്പെടുത്താത്ത വിദ്യാര്‍ത്ഥിയുടെ കഥയാണിത്. രണ്ട് മദ്‌റസകളിലായി ഒന്ന് മുതല്‍ പത്ത് വരെ പഠിച്ച കാലയളവില്‍ ഒരു ദിവസം പോലും ആയിശ റഹീന ഹാജര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. വെസ്റ്റ വടക്കാങ്ങര അല്‍മദ് റസത്തുല്‍ ഇസ്ലാമിയ്യയില്‍ 2007ലാണ് ഒന്നാം ക്ലാസില്‍ ചേരുന്നത്. ഒരു ദിവസത്തെ ക്ലാസ്‌പോലും ഉപേക്ഷിക്കാതെ അഞ്ചാം ക്ലാസ്പൂര്‍ത്തികരിച്ചു. ശേഷം വടക്കാങ്ങര പഴയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള ബാഫഖി അറബി കോളേജിലെ മദ്‌റസയില്‍ […]

Read More

ജനാധിപത്യത്തിലൂടെ മാത്രമേ ഫാഷിസത്തെ പ്രതിരോധിക്കാന്‍ കഴിയൂവെന്ന് കെ.എം.ഷാജി

01/10/2017 മനാമ: ഫാഷിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ മാത്രമേ സാധിക്കൂവെന്നും അതിനനുയോജ്യമായ ഒരു ഭരണ ഘടനയാണ് ഇന്ത്യക്കുള്ളതെന്നും കെ.എം.ഷാജി എം.എല്‍.എ ബഹ്‌റൈനില്‍ പ്രസ്താവിച്ചു. ഹമദ് ടൗണ്‍ ഏരിയാ കെ.എം.സി.സി സംഘടിപ്പിച്ച മാനവീയം2017ല്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്തെവിടെയും തുല്ല്യതയില്ലാത്ത ഒരു ഭരണ ഘടനയാണ് ഇന്ത്യക്കുള്ളത്. അത് ഭരിക്കുന്നവര്‍ക്ക് വേണ്ടിയല്ല, മറിച്ച് ഭരണീയര്‍ക്കുള്ളതാണ് . അത് ഉപയോഗപ്പെടുത്തി ഒരുമിച്ച് നിന്നാല്‍ ഫാഷിസത്തെ നമുക്ക് ഫലപ്രദമായി പ്രതിരോധിക്കാനാവും. അതല്ലാതെ ചോരക്കളിയിലൂടെ ഫാഷിസത്തെ ചെറുക്കാനാവില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനിലെ ഹമദ്ടൗണ്‍ […]

Read More

വേങ്ങര ഉപതെരഞ്ഞെടുപ്പ്: പ്രതിദിനചെലവ്കണക്ക് പരിശോധനക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി

30/09/2017 വേങ്ങര: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവു നീരീക്ഷിക്കുന്നതിനായി എത്തിയ എം ശ്രീകാന്ത് ഐ ആര് എസ് ചെലവ് നീരീക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്ന അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ / ബന്ധപ്പെട്ട സക്വാഡ് ലീഡര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പിന്നീട് നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും യോഗത്തില്‍ ചെലവു കണക്ക് സൂക്ഷിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുമ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ട സ്ഥാനാര്‍ത്ഥികളുടെ പ്രതിദിനചെലവ്കണക്ക് പരിശോധന 03,06,09 […]

Read More

അംഗനവാടിയുടെ സംരക്ഷണഭിത്തി തകര്‍ന്നു;ഭീതിയോടെ കുരുന്നുകള്‍

29/09/2017 എടവണ്ണപ്പാറ: അംഗനവാടി കെട്ടിടത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ചീക്കോട് ചീക്കോട് ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് കൊളമ്പലത്താണ് കരിങ്കല്ല് കൊണ്ട് കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പുതുക്കിപ്പിയാനോ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ട മുന്നൊരുക്കങ്ങള്‍പോലും തുടങ്ങിയിട്ടില്ല. 25 വര്‍ഷം പഴക്കമുള്ള അംഗനാവാടിയില്‍ നിലവില്‍ ഇരുപതിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. Share this post:

Read More

ആത്മീയ സാഫല്യത്തില്‍ വിശ്വാസികള്‍; മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി

28/09/2017 തിരൂരങ്ങാടി (മമ്പുറം): ആയിരക്കണക്കിനു വിശ്വാസികള്‍ക്ക് ആത്മീയ സാഫല്യം പകര്‍ന്ന്, ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ 179ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങി. ജാതിമത ഭേദമന്യേ മലബാറിലെങ്ങും ആദരിക്കപ്പെടുന്ന സ്വതന്ത്രസമര സേനാനിയും ആത്മീയനായകനുമായ മമ്പുറം തങ്ങളുടെ വേര്‍പാടിന്റെ നൂറ്റി എഴുപത്തിയൊമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം തേടി വിവിധ ദിക്കുകളില്‍ നിന്ന് നിരവധി തീര്‍ത്ഥാടകരാണ് മമ്പുറത്തെത്തിയത്. നേര്‍ച്ചയുടെ അവസാനദിനമായ ഇന്നലെ മമ്പുറത്തേക്കൊഴുകിയെത്തിയ വിശ്വാസി സഞ്ചയം അക്ഷരാര്‍ത്ഥത്തില്‍ കണ്ടലുണ്ടിയോരം ജനസാഗരമാക്കി. നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ […]

Read More

ലോക ഹൃദയ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിക്കുന്നു.

27/09/2017 മലപ്പുറം:  ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ലും കോട്ടക്കുന്ന് കൂട്ടായ്മയും ചേർന്ന് കൂട്ട നടത്തം സംഘടിപ്പിക്കുന്നു. 29 ന് രാവിലെ 6.45 ന് കോട്ടക്കുന്നിൽ പി.ഉബൈദുള്ള എം.എൽ.എ കൂട്ട നടത്തം ഫ്ളാഗ് ഓഫ് ചെയ്യും. നഗരം ചുറ്റി ടൗൺ ഹാളിൽ സമാപിക്കും Share this post:

Read More

മമ്പുറം ആണ്ടുനേര്‍ച്ച അന്നദാനം നാളെ

27/09/2017 തിരൂരങ്ങാടി: മമ്പുറം ആണ്ട് നേര്‍ച്ചയുടെ ഭാഗമായുള്ള അന്നദാനം വ്യാഴാഴ്ച്ച നടക്കും. രാവിലെ 8.30ന് ഹൈദ്രരലി ശിഹാബ് തങ്ങള്‍ അന്നദാനവിതരണോദ്ഘാടനം നിര്‍വ്വഹിക്കും ഒരു ലക്ഷത്തിലേറെ നെയ്‌ച്ചോര്‍ പാക്കറ്റുകളാണ് ഇത്തവണ അന്നാദനത്തിനായി തയ്യാറാക്കുന്നത്. പാചകത്തിനായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ വിശാലമായ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. അമ്പതിലേറെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി മുതല്‍ പാചകം തുടങ്ങും. പ്രത്യേക കണ്ടെയ്‌നര്‍ പാക്കറ്റുകളാക്കി വാഹനങ്ങളില്‍ മമ്പുറത്തെത്തിച്ചാണ്് വിതരണം ചെയ്യും.   Share this post:

Read More

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ അവര്‍ 37 പേര്‍ വിശുദ്ധഗ്രന്ഥം മനപ്പാടമാക്കിയതിന്റെ അംഗീകാരം ഏറ്റുവാങ്ങും

26/09/2017 മമ്പുറം: മമ്പുറം തങ്ങളുടെ ആത്മീയ തണലില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ മുപ്പത്തിയേഴ് വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച ഹാഫിള് പ്ട്ടം ഏറ്റുവാങ്ങും. രാത്രി ഏഴിന് നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ് കൈമാറും. ഫിഫള് പഠനത്തിന് ശേഷം ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. 2006 ലാണ് ദാറുല്‍ഹുദായിലെ ഹിഫല്‍ കാമ്പസ് മമ്പുറം മഖാമിന് സമീപത്തേക്ക് മാറ്റിയത്. നിരവധി ദേശീയ അന്തര്‍ദേശീയ ഖുര്‍ആന്‍ ഹോളി […]

Read More

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

26/09/2017 തേഞ്ഞിപ്പലം: കാക്കഞ്ചേരിയിലെ നാല് കടകളില്‍ നിന്നായി പഴകിയ ഭക്ഷ്യവസ്തുക്ള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അറേബ്യന്‍ ഹട്ട്, സ്റ്റാന്റേര്‍ഡ് ബേക്കറി ആന്റ് കൂള്‍ബാര്‍, മിനാര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവ്‌സതുക്കള്‍ കണ്ടെത്തിയത്. ചേലേമ്പ്ര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഗിരീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്ഥആപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. Share this post:

Read More

ആരാധനാലയങ്ങള്‍ സമൂഹ നിര്‍മിതിയുടെ കേന്ദ്രങ്ങളാവണം: റശീദലി ശിഹാബ് തങ്ങള്‍

26/09/2017 തിരൂരങ്ങാടി: ആരാധനാലയങ്ങള്‍ സമൂഹനിര്‍മിതിയുടെ കേന്ദ്രങ്ങളവാണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയുടെ സമാപന ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റ കേന്ദ്രങ്ങളാവേണ്ട ആരാധാനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അക്രമവാഴ്ചകളുടെ ഇടങ്ങളാവരുതെന്നും തങ്ങള്‍ പറഞ്ഞു. സംഘടനാ ഭിന്നതകള്‍ മൂലം നിരവധി പള്ളികളും മദ്രസകളും അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ഫാഷിസ്റ്റ് ഭീകരത മൂലം ജീവിതം ഭീതിതമായി കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍ സമൂഹം ഐക്യത്തോടെ നീങ്ങണമെന്നും തങ്ങള്‍ […]

Read More

തകര്‍ന്ന റോഡ് നന്നാക്കി യുവാക്കള്‍ മാതൃകയായി.

26/09/2017 പള്ളിപ്പുറായ : ചീക്കോട് കുടിവെള്ള പദ്ധതിക്ക് വേണ്ടി എടവണ്ണപ്പാറ കൊണ്ടോട്ടി റോഡ് പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്ക് അനക്കമില്ല. അവസാനം പള്ളിപ്പുറായയിലെ യുവാക്കള്‍ ചേര്‍ന്ന് റോഡ് നന്നാക്കി. മെഡിക്കല്‍ കോളേജ്, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് എളുപ്പ മാര്‍ഗ്ഗമാണ് ഈ റോഡ്. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവിടെ അപകടം പതിവാകുന്നു. നവീകരണപ്രവര്‍ത്തിക്കിടെ അതുവഴി വന്ന സ്ഥലം എംഎല്‍എ ടി വി ഇബ്രാഹിം നാലു മാസത്തിനകം റോഡ് നവീകരണ പ്രവര്‍ത്തി ആരംഭിക്കും എന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.   Share […]

Read More

മമ്പുറം തങ്ങളുടെ മരിക്കാത്ത ഓര്‍മയില്‍ കൊടിഞ്ഞി പള്ളിയും

25/09/2017 തിരൂരങ്ങാടി: പുനര്‍നിര്‍മാണത്തിലിരിക്കുന്ന കൊടിഞ്ഞി പള്ളിക്കും പറയാനുണ്ട് ഖുത്ബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍. ഒരു വര്‍ഷം മുമ്പ് വരെ പഴമയുടെ ഗരിമയോടെ തലയുയര്‍ത്തി നിന്നിരുന്ന കൊടിഞ്ഞി ജുമുഅത്ത് പള്ളി സ്ഥാപിച്ചത് മമ്പുറം തങ്ങളാണെന്ന് ചരിത്രം പറയുന്നു. മതസൗഹാര്‍ദ്ദത്തിന്റെ പാവനമായ ചരിത്രമാണ് ഈ പള്ളിയുടെ നിര്‍മാണത്തിന് പിന്നിലുള്ളത്. മമ്പുറം തങ്ങളെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന മലബാറിലെ അധസ്ഥിത വിഭാഗക്കാരാണ് കൊടിഞ്ഞി പള്ളി നിര്‍മിക്കുന്നത്. മമ്പുറം തങ്ങള്‍ നേരിട്ടാണ് പള്ളി നിര്‍മാണത്തിന് കാര്‍മികത്വം വഹിച്ചത്. നിര്‍മാണ സമയങ്ങളില്‍ തങ്ങള്‍ […]

Read More

ഹരിത കേരളം; ചെറുപുഴയോരത്തിലൂടെ പുഴനടത്തം

25/09/2017 രാമപുരം :നശിച്ചു കൊണ്ടിരിക്കുന്ന ചെറുപുഴയും അതിന്റെ കൈവഴികളും മറ്റു ഗ്രാമീണ ജലത്രോതസകളും സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പുഴനടത്തം ഗ്രാമീണ ഉല്‍സവമാക്കി സമാപിച്ചു., അങ്ങാടിപ്പുറം പഞ്ചായത്ത് അതിര്‍ത്തിയായപനങ്ങാങ്ങര മണിക്കിണര്‍ പരിസരത്ത് രാവിലെ 8ന് ആരംഭിച്ച് ചെറുപുഴയുടെ ഓരത്തുകൂടി നടന്ന് മക്കരപറമ്പ് പഞ്ചായത്ത് അതിര്‍ത്തിയായ നാറാണത്ത് ചിറ പരിസരത്ത് ഉച്ചയോടെയാണ് സമാപിച്ചത്.ഒന്‍മ്പത് കിലോമീറ്റര്‍ ദൂരമാണ് കാല്‍നടയായി യാത്ര നടത്തിയത്. കാര്‍ഷിക മേഖലക്ക് ജലലഭ്യത ഉറപ്പു വരുത്തല്‍. കുടിവെള്ള പദ്ധതികളുടെ […]

Read More

മിസില്‍സ് – റുബെല്ലാ കാമ്പയിന്‍: പൊന്മളയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

25/09/2017 പെന്മള: അഞ്ചാംപനി, റുബെല്ലാ രോഗങ്ങള്‍ നിര്‍മ്മാജനം ചെയ്യുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന വാക്‌സിനേഷന്‍ കാംപയിന്‍ പൊന്മള ഗ്രാമ പഞ്ചായത്തില്‍ ഊര്‍ജ്ജിതമായി നടപ്പാക്കും. ഒരുമാസം നീളുന്ന കാംപയിന്‍ ഒക്‌ടോബര്‍ മൂന്ന് മുതല്‍ ആരംഭിക്കും. 10 മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഗ്രാമ പഞ്ചായത്തിലെ 9425 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി സ്‌കൂളുകള്‍, അങ്കണവാടികള്‍, സബ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ജനങ്ങളുടെ സംശയ നിവാരണത്തിനായി പി.ടി.എ മീറ്റിങ്ങുകള്‍, അങ്കണവാടികളില്‍ ബോധവത്കരണ […]

Read More

എം എസ് എഫ് ധാര്‍ണ്ണ സംഘടിപ്പിച്ചു

25/09/2017 മലപ്പുറം: രണ്ടാം ഘട്ട പാഠപുസ്തക വിതരണത്തിലെ അപാകരതകള്‍ പിരഹരിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് ധര്‍ണ്ണ സംഘടിപ്പിച്ചു. മലപ്പുറം ഡി ഡി ഇ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണയില്‍ എം എസ് എഫ് ജില്ലാ നേതാക്കള്‍ പങ്കെടുത്തു Share this post:

Read More

മഴകുറഞ്ഞപ്പോള്‍ വെഞ്ചാലിപ്പാടത്ത് മീന്‍കൊയ്ത്

25/09/2017 ചെറുമുക്ക് : മഴ കുറഞ്ഞപ്പോള്‍ ചെറുമുക്ക് വെഞ്ചാലിപ്പാടത്ത് മീന്‍പിടുത്തമാണിപ്പോള്‍ നാട്ടുകാരുടെ ഹോബി. വൈകുന്നേരമായാല്‍ വെഞ്ചാലി പാടത്ത് വലയും .ചൂണ്ടയുമായി യുവാക്കളും വലിയവരുമായി ഒരു നീണ്ട നിര തന്നെ കാണാം. മീന്‍പിടുത്തം കഴിഞ്ഞ് വലയുമായി തിരിച്ചു പോകല്‍ പുലര്‍ച്ച മൂന്നു മണി നേരമാകും. വരാല്‍ കോലി, പൂട്ട, സിലോപ്പി,പരല്‍, കൊഞ്ചന്‍ . എന്നീ മീനുകളാണ് ഇപ്പോള്‍ ധാരാളം കിട്ടികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മഴകുറഞ്ഞതും. വെഞ്ചാലി കാപ്പ്‌വറ്റിവരണ്ടിരുന്നതിനാലും . മീന്‍ പിടിത്തക്കാര്‍ക്ക്് മീന്‍ കിട്ടും എന്നുള്ള പ്രതിക്ഷയിലായിരുന്നു.എന്നാല്‍ കന്നിമാസം […]

Read More

ഖുർആൻ മനുഷ്യർക്ക് മാർഗദർശനം നൽകുന്ന ഗ്രന്ഥം – കെ.കെ.ഐ.സി ഖുർആൻ സെമിനാർ.

24/09/2017 കുവൈത്ത്: മനുഷ്യ സമൂഹത്തിന് ആകമാനം നന്മ- തിന്മകളെ വ്യവച്ഛേദിച്ച് മനസ്സിലാക്കി കൊടുക്കുവാനും നേർമാർഗത്തിലേക്ക് മാർഗദർശനം നൽകുന്നതിന് വേണ്ടി ലോകരക്ഷിതാവ് അവതരിച്ച ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ എന്നും അതിനെ അടുത്തറിയാൻ ജനങ്ങൾ തയ്യാറാവണമെന്നും കെ.കെ.ഐ.സി ഖുർആൻ സെമിനാർ ആഹ്വാനം ചെയ്തു. മുൻധാരണകളുടെയും മറ്റും കെട്ടി കുടുക്കുകളിൽ പരസ്പരം അറിയാൻ ശ്രമിക്കാത്തതാണ് മനുഷ്യർ തമ്മിൽ അകലാൻ കാരണമാകുന്നത്. പരസ്പരം അറിയാനും പഠിക്കാനും എല്ലാ മനുഷ്യരും തയ്യാറാവണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഖുർതുബ ഇഹ്യാഉത്തുറാസ് […]

Read More

വേങ്ങരയില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് തെരഞ്ഞടുപ്പ് ചുമതലകള്‍ നല്‍കി

23/09/2017 മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കോണ്‍ഗ്രസ്സ് എം എല്‍ എ മാര്‍ക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചുമതല നല്‍കിയതായി ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, കെ പി സി സി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനുമായ കെ പി അബ്ദുല്‍ മജീദ് എന്നിവര്‍ അറിയിച്ചു. കെ എസ് ശബരിനാഥ് (എ ആര്‍ നഗര്‍),വി പി സജീന്ദ്രന്‍ ( കണ്ണമംഗലം), റോജി എം ജോണ്‍( […]

Read More

കെ എസ് യു ഡിഡിഇ ഓഫീസ് മാര്‍ച്ച്

23/09/2017 മലപ്പുറം: പാഠപുസ്തക വിതരണത്തിലെ അപാതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മലപ്പുറം ജില്ലാ കമ്മറ്റിയുടെ നതൃത്വത്തില്‍ മലപ്പുറം ഡിഡിഇ ഓഫീസ് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ടി അജ്മല്‍ ഉദ്ഘാടനം ചെയ്തു. കെ എസ് യു ജില്ലാപ്രസിഡണ്ട് ഹാരിസ് മുഡൂര്‍ അദ്ധ്യക്ഷനായി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി റംശാദ്, ഇ എം മനീഷ്. കെ എസ് യു ജില്ലാ ഭാരവാഹികളായ ലിജേഷ് മൂത്തായി, കണ്ണന്‍ നമ്പ്യാര്‍, ഷിജോ […]

Read More

മലപ്പുറം നഗരമദ്ധ്യത്തില്‍ വീണ്ടും മദ്യശാല തുറക്കാനുള്ള ശ്രമമെന്ന്…സമരത്തിനൊരുങ്ങി നാട്ടുകാര്‍

23/09/2017 മലപ്പുറം; നഗരമദ്ധയത്തില്‍ നിന്നും മുണ്ചുപറമ്പ് ബൈപ്പാസിലേക്ക് മാറ്റിയ വിദേശമദ്യശാല വീണ്ടു പഴയസ്ഥാനത്ത് പുനര്‍സ്ഥാപിക്കാന്‍ ശ്രമമെന്ന് ആരോപിച്ച് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുന്നു. മദ്യശാപ്പ് വീണ്ചു തുറക്കരുതെന്നാവശ്യപ്പെട്ട്‌കൊണ്ട് ലഹരിവിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അധികാരികളെ സമീപിച്ചിരിക്കുകയാണ്.   Share this post:

Read More

മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം

22/09/2017 തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 179 ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്കു കൊടിയേറി. കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നല്‍കി, ജാതി മത ഭേദമന്യെ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മസന്നിധിയിലേക്ക് ഇനിയൊരാഴ്ചക്കാലം തീര്‍ത്ഥാടകപ്രവാഹമായിരിക്കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടികയറ്റം നടത്തിയതോടെയാണ് 179ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്. അസര്‍ നമസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മമ്പുറം ഖത്തീബ് വി.പി […]

Read More

കോരളാ കോണ്‍ഗ്രസിന്റെ പോസ്‌റ്റോഫീസ് മാര്‍ച്ച്

22/09/2017 മലപ്പുറം: അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില് മലപ്പുറം പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട് ജോണി പുല്ലന്താനം ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്‌സ് മലപ്പുറം ജില്ലാ നേതാക്കളായ നാസര്‍ഖാന്‍, മുസ്തഫ, സക്കീര്‍, സതീഷ് ഏമങ്ങാട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് മെമ്പര്‍ ബീന തുടങ്ങിയവര്‍ പങ്കെടുത്തു Share this post:

Read More

എസ് എസ് എഫ് വിസ്ഡം സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.

22/09/2017 കോഴിക്കോട്: കോഴിക്കോട് വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രൊഫഷണൽ വിദ്യാർഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പ്രൊഫഷണൽ കാമ്പസുകളിലെ ഒന്നാം വർഷ വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്. www.wisdomonline.in എന്ന സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തിയ്യതി ഒക്ടോബർ 10. വിവരങ്ങൾക്ക് 8281149326, 9400558425, 9447483251 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. Share this post:

Read More

ലേബർ റൂമിലെ മാനഭംഗം ആശുപത്രി ഉടമക്കും ജീവനക്കാർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

21/09/2017 മലപ്പുറം: പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ മാനഭംഗപ്പെടുത്തി എന്ന പരാതിയിൽ മഞ്ചേരി പ്രശാന്തി ആശുപത്രി ഉടമയായ ഡോ.എം.സി ജോയി ഡോ.ജെ സി ജോയ് നഴ്സുമാരായ ജഗദമ്മ റംല എന്നിവർക്കെതിരെ കേസെടുക്കാൻ മഞ്ചേരി സി.ജി.എം കോടതി ഉത്തരവിട്ടു. മഞ്ചേരി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ വർഷം നവംബർ 8 ന് രണ്ടാമത്തെ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത യുവതി പതിനൊന്നോടെ പ്രസവിച്ചു. 12 മണിയോടെ പ്രസവമുറിയിലെത്തിയ ആശുപത്രി ഉടമ ഡോ: എം.സി ജോയ് നെഴ്സുമാരുടെ സഹായത്തോടെ […]

Read More

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. യുവതി കസ്റ്റഡിയില്‍

കുറ്റിപ്പുറം; മലപ്പുറം കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. പുറത്തൂര്‍ സ്വദേശിയായ യുവാവാണ് അക്രമത്തിനിരയായത്. യുവാവിനൊപ്പമുണ്ടായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തു. Share this post:

Read More

സിബിഎസ്ഇ സഹോദയ മലപ്പുറം ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

21/09/2017 മലപ്പുറം: സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മലപ്പുറം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ സേക്രഡ് ഹാർട് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിലക്കു നൽകിയാണ് പ്രകാശനം നിരവഹിച്ചത്. ഒക്ടോബർ 13 മുതൽ 17 വരെ കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലും ഇസ്ലാഹിയ പബ്ലിക് സ്കൂളിലുമായാണ് കലോത്സവം നടക്കുന്നത്‌ Share this post:

Read More

ബഹുസ്വരതയെ ഭയപ്പെടുന്നതാര്? യൂത്ത് ലീഗ് സെമിനാർ നാളെ

21/09/2017 മലപ്പുറം: ബഹുസ്വരതയെ ഭയപ്പെടുന്നതാര് എന്ന ചോദ്യമുയർത്തി മലപ്പുറം മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സെമിനാർ വെള്ളി വൈകീട്ട് 3.30ന് മുൻസിപ്പൽ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നസെമിനാറിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, എൻ കെ. പ്രേമചന്ദ്രൻ എം.പി, കെ.മുരളീധരൻ എം.എൽ.എ,  അഡ്വ : ടി.കെ ഹംസ തുടങ്ങിയവർ പങ്കെടുക്കും. Share this post:

Read More

ജില്ലയിലെ ബാങ്കുകളില്‍ 27725 കോടിയുടെ നിക്ഷേപം

മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ 27725 കോടി രൂപയുടെ നിക്ഷേപമുള്ളതായി ജില്ലാതല ബാങ്കിങ് അവലോകന യോഗം വ്യക്തമാക്കി.  8010 കോടി രൂപയുടെ എന്‍.ആര്‍.ഐ നിക്ഷേപമുണ്ട്.  2017 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 16293 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്.  വായ്പാ നിക്ഷേപ അനുപാതം 61 ആണ്.  639 ബാങ്ക് ശാഖകളാണ് ജില്ലയിലുള്ളത്.  മൊത്തം വായ്പയുടെ 61 ശതമാനം മുന്‍ഗണനാ മേഖലയിലാണ് വിതരണം ചെയ്തിട്ടുള്ളത്.  ഹോട്ടല്‍ മഹേന്ദ്രപുരിയില്‍ നടന്ന അവലോകന യോഗം ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുണ്‍ ഉദ്ഘാടനം ചെയ്തു.  […]

Read More

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ സി പി ഐ എം പ്രതിഷേധം

20/09/2017 മലപ്പുറം: പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സി പി ഐ എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മലപ്പുറം ജൂബിലി റോഡില്‍ നിന്നാരാംഭിച്ച പ്രകടനം കോട്ടപ്പടിയില്‍ അവസാനിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ സി പി ഐ എം മലപ്പുറം ഏരിയ സെക്രട്ടറി കെ മജ്‌നു സ്വാഗതം പറഞ്ഞു. സി പി ഐ എം ജില്ലാസെക്രട്ടേറിയേറ്റംഗം ഇ എന്‍ മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയകമ്മറ്റി അംഗം ജിദേന്ദ്രന്‍, ചന്ദ്രന്‍ […]

Read More

കാടാമ്പുഴ ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം

20/09/2017 മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം സുരേഷ്‌ഗോപി എം പി ഉദ്ഘാടനം ചെയ്യും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ കെ വാസു മാസ്റ്റര്‍ അദ്ധയക്ഷനാകും. സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ മുഖ്യാധിതിയാകും. Share this post:

Read More

സ്‌കൂള്‍ തെരഞ്ഞടുപ്പും തൂത്തുവാരി എസ് എഫ് ഐ

20/09/2017 മലപ്പുറം: കോളെജ് യൂണിയന്‍ തെരഞ്ഞടുപ്പിന് പിന്നാലെ സകൂള്‍ പാര്‍ലമെന്റുകളിലേക്ക് ഇന്ന്‌ നടന്ന തെരഞ്ഞടുപ്പിലും വന്‍മുന്നേറ്റം കാഴ്ചവെച്ച് എസ് എഫ് ഐ. സംഘടനാടിസ്ഥാനത്തില്‍ തെരഞ്ഞടു്പപ് നടന്ന ജില്ലയിലെ മുഴുവന്‍ സകൂളുകളിലും എസ് എഫ് ഐ മികച്ച പ്രകടനം കാഴ്ചവെച്ചു. പൊന്നാനി എ വി ഹയര്‍സെകണ്ടറി സ്‌കൂള്‍, തൃക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെകണ്ടറി സ്‌കൂള്‍,വണ്ടൂര്‍ വി എം സി, തിരുവാലി ഗവണ്‍മെന്റ് ഹയര്‍സെകണ്ടറി സകൂര്‍, ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെകണ്ടറി സ്‌കൂള്‍ തിരൂര്‍, കോഡൂര്‍ നായര്‍തൊടി പി എം എസ് എ എം […]

Read More

മമ്പുറം ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച കൊടി ഉയരും

20/09/2017തിരൂരങ്ങാടി: 179 ാമത്‌ മമ്പുറം ആണ്ട് നേര്‍ച്ചക്ക് വെള്ളിയാഴ്ച കൊടി ഉയരും. വൈകിട്ട് 4മണിയോട്കൂടി നടക്കുന്ന മഖാം കൂട്ടസിയാറത്തിന് പാണക്കാട് അബ്ബാസലി ശിഹാബ്തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ കൊടിഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ട് നേര്‍ച്ചക്ക് തുടക്കമാകും. 23 മുതല്‍ 26വരെ മതപ്രഭാഷണം നടക്കും. 28ന് രാവിലെ 8.30 മുതല്‍ അന്നദാനം തുടങ്ങും. ഉച്ചക്ക് നടക്കുന്ന മൗലീദ് പാരായണത്തോട് കൂടി ആണ്ട് നേര്‍ച്ചക്ക് പരിസമാപ്തി കുറിക്കും Share this post:

Read More

വേങ്ങരയില്‍ കെ എന്‍ എഖാദര്‍ പത്രിക സമര്‍പ്പിച്ചു

20/09/2017 വേങ്ങര: വേങ്ങര നിയമസഭാ ഉപെതഞ്ഞടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിക്കലി തങ്ങള്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കെ എന്‍ എ ഖാദര്‍ പത്രിക സമര്‍പ്പിച്ചത്. Share this post:

Read More

വേങ്ങരിയില്‍ യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ചെന്നിത്തല

മലപ്പുറം: വേങ്ങര ഉപതെരഞ്ഞടുപ്പില്‍ യു ഡി എഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. മലപ്പുറം ഡി ടി പി സി ഹാളില്‍ ജില്ലാ യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിയരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് മലപ്പുറം ലോകസഭാ ഉപെതരഞ്ഞടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വന്‍വിജയം സമ്മാനിച്ചത് അത്‌പോലെ ഈ തെരഞ്ഞടുപ്പിലും എല്ലാ ഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഈ തെരഞ്ഞടുപ്പിലും വിജയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു Share this post:

Read More

സംസ്ഥാനത്ത് 11 ആധുനിക അറവുശാലകള്‍

20/09/2017 തിരവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയും. ഇതിന്റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഇതിന്റെ നടപടികള്‍ അവലോകനം ചെയ്തു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. 11 അറവുശാലകള്‍ക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭ്യമാക്കും   […]

Read More

ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് ബാങ്ക് ലോണ്‍

19/09/2017 മലപ്പുറം: സ്വയം തൊഴില്‍ പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ വിവിധ വാണിജ്യ ബാങ്കുകളിലൂടെ വായ്പ ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് കോര്‍പ്പറേഷന്‍ സബ്‌സിഡി നല്‍കും. 20,000 രൂപയുടെ ലോണിന് മൊത്തം തുകയുടെ 50 ശതമാനം (പരമാവധി 5000 രൂപ), സബ്‌സിഡിയായും 20,001 മുതല്‍ 50,000 രൂപ വരെ ലോണിന് 30 ശതമാനം സബ്‌സിഡിയായും 50,001 മുതല്‍ 1,00,000 രൂപവരെ ലോണിന് 25 ശതമാനം (കുറഞ്ഞത് 15,000 രൂപ) സബ്‌സിഡിയായും ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ ലോണിന് […]

Read More

‘സ്ത്രീ, സ്വാതന്ത്ര്യം, സിനിമ’ രണ്ട് ദിവസത്തെ ചലച്ചിത്രമേള പെരിന്തല്‍മണ്ണയില്‍

18/09/2017 പെരിന്തല്‍മണ്ണ: സ്ത്രീ, സ്വാതന്ത്ര്യം, സിനിമ എന്ന വിഷയത്തില്‍ രണ്ട് ദിവസത്തെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 23,24 തീയ്യതികളില്‍ പെരിന്തല്‍മണ്ണ സവിത തീയ്യേറ്ററില്‍ വെച്ച് നടക്കുന്ന മേളയുടെ സംഘാടകര്‍ വള്ളുവനാട് ഫിലിംസൊസൈറ്റിയാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന സിനിമകളും ചെറുചിത്രങ്ങളും മലയാളം സബ്‌ടൈറ്റിലോട് കൂടി പ്രദര്‍ശിപ്പിക്കും. സെപ്റ്റംബര്‍ 23നു രാവിലെ 9 മണിക്ക് ബാബാക് അന്‍വരി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം അണ്ടര്‍ ദി ഷാഡോയാണ് ഉദ്ഘാടനം ചിത്രം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 23ന് കാലത്ത് 11 മണിക്ക് […]

Read More

നെല്‍വയല്‍ ഡാറ്റാ ബാങ്ക്: തിരുത്തല്‍ വരുത്താന്‍ നവംബര്‍ 27 വരെ അവസരം

18/09/2017 മലപ്പുറം: ജില്ലയില്‍ നിലവിലുള്ള നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംബന്ധിച്ച തയ്യാറാക്കിയിട്ടുള്ള ഡാറ്റാ ബാങ്ക് വിവരങ്ങളില്‍ തെറ്റുകള്‍ തിരുത്തുന്നതിന് നവംബര്‍ 27നകം കൃഷിഓഫീസര്‍ക്കു അപേക്ഷ നല്‍കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു . വെള്ളക്കടലാസില്‍ 100 രൂപയുടെ കോര്‍ട്ട് ഫീസ്റ്റാമ്പ് പതിച്ച് പരാതിയുള്ള ഭൂമിയുടെ സര്‍വ്വെ നമ്പര്‍ , തണ്ടപ്പേര്‍ നമ്പര്‍ , വിസ്‌കൃതി, തരം , ഉടമസ്ഥാവകാശം എന്നീ വിവരങ്ങള്‍ , അതിന്‍മേല്‍ ആവശ്യപ്പെടുന്ന പരിഹാരം എന്നിവ വ്യക്തമാക്കിയ അപേക്ഷയാണ് കൃഷി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടത് . ഉപഗ്രഹ […]

Read More

പെരിന്തല്‍മണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനവും ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനവും

18/09/2017 പെരിന്തല്‍ണ്ണ: പെരിന്തല്‍മണ്ണ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ പുതിയ ശാഖയുടെ ഉദ്ഘാടനവും ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനവും പെരിന്തല്‍മണ്ണയില്‍ നടന്നു.ശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനം മുന്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയും പെരിന്തല്‍മണ്ണ ബൈപ്പാസില്‍ ആരംഭിക്കുന്ന 24ാമത് ശാഖ ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ പി പി വാസുദേവനും ഉദ്ഘാടനം ചെയ്തു. മൊബൈല്‍ ബാങ്കിങ്ങിന്റെയും ഇന്റര്‍നെറ്റ് ബാങ്കിങ്ങിന്റെയും ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എം ടി ദേവസ്യ നിര്‍വഹിച്ചു. ബാങ്കിന്റെ ആദ്യനിക്ഷേപം സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ വി രമേശന്‍ സ്വീകരിച്ചു. […]

Read More

നിലമ്പൂര്‍ ആയിഷയുടെ ജീവിതം നാടകമാക്കുന്നു

17/09/2016 നിലമ്പൂര്‍: പ്രശസ്ത അഭിനേത്രി നിലമ്പൂര്‍ ആയിഷയുടെ ജീവിതം നാടകമാക്കുന്നു. തിരക്കഥാകൃത്ത് ബാബു പള്ളാശേരി രചിച്ച നാടകത്തിന്റെ സ്‌ക്രിപ്റ്റ് അവതരണം നാളെ നിലമ്പൂരില്‍ നടക്കും. നന്മ നിലമ്പൂര്‍ മേഖലകാമ്മറ്റി സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിലമ്പൂര്‍ ആയിഷക്ക് മുന്നില്‍ നാടകം വായിച്ചവതരിപ്പിക്കും. വൈകിട്ട് നാല് മണിക്ക് നഗരസഭാഹാളില്‍ നടക്കുന്ന പരിപാടിയില്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍പത്മിനി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും Share this post:

Read More

മഞ്ചേരി മെഡിക്കല്‍ കോളെജിലെ അസൗകര്യങ്ങള്‍ക്കെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം

15/09/2017 മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസൗകര്യങ്ങളില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എസ് എഫ് ഐ ജില്ലാസെക്രട്ടറി പി ഷബീര്‍ ഉദ്ഘാടനം ചെയ്തു. എത്രയും പെട്ടെന്ന് ഹോസ്റ്റലക്കമുള്ള വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാത്തപക്ഷം സമരം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എന്‍ എം ഷഫീഖ്, ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു Share this post:

Read More

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു

15/09/2017 മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഫാസിസ്റ്റുവിരുദ്ധ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്ന ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേന്ദ്രകമ്മറ്റി അംഗങ്ങളായ പി കെ സൈനബ, കെ പി സുമതി, ജില്ലാപ്രസിഡണ്ട് കെ റംല, ജില്ലാസെക്രട്ടറി കെ സുചിത്ര തുടങ്ങിയവര്‍ സംസാരിച്ചു Share this post:

Read More

രാമായണത്തിന്റെ ബഹുസ്വരത: സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണം 23ന്

15/09/2017 പെരിന്തല്‍മണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റും പുരോഗമന കാലാസാഹിത്യസംഘം മലപ്പുറം ജില്ലാകമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന രാമായണദര്‍ശനം പരിപാടി സെപ്തംബര്‍ 23 ശനിയാഴ്ച വൈകിട്ട് 4മണിക്ക് അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തില്‍ വെച്ച് നടക്കും. സുനില്‍ പി ഇളയിടം രാമായണത്തിന്റെ ബഹുസ്വരത എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും Share this post:

Read More

തിരുനാള്‍ മഹോത്സവം ആരംഭിച്ചു

14/09/2017 മഞ്ചേരി: മഞ്ചേരി ടി ബി റോഡിലെ ഹോളിക്രോസ് ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ തിരുനാള്‍ മഹോത്സവം ആരംഭിച്ചു.  വികാരി ഫാ. ആന്റണി പാല്യത്തറ കൊടിയേറ്റം നടത്തി. ത്രിദിന കുടുംബ നവീകരണ ധ്യാനം പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലി, നൊവേന എന്നിവക്ക് ഫൊറോന വികാരി ഫാ. കെ എസ് ജോസഫ് കാര്‍മികത്വം വഹിക്കും.  നാളെ വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ഫാ. റോണി പോള്‍ കാവിലും 16ന് നടക്കുന്ന ദിവബലിക്ക് കോഴിക്കോട് രൂപതാ വികാരി ജനറാള്‍ […]

Read More

ഓരാടം പാലം – മനത്ത്‌ മംഗലം ബൈപാസിന്‌ വേണ്ടി കൂട്ടായ പ്രവര്‍ത്തനം നടത്തുന്നതിന്‌ സര്‍വകക്ഷി യോഗത്തില്‍ ധാരണ.

14/09/2017 പെരിന്തല്‍മണ്ണ: ഓരാടം പാലം – മാനത്‌ മംഗലം ബൈപാസും പുതിയ മേല്‍ പാലവും നേടിയെടുക്കുന്നതിന്‌ വേണ്ടി രാഷ്‌ട്രീയത്തിനതീതമായ യോജിച്ച്‌ മുന്നേറ്റം നടത്തുന്നതിന്‌ പെരിന്തല്‍മണ്ണയില്‍ നടന്ന സര്‍വ കക്ഷി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസഥാന മുഖ്യമന്ത്രി, നിയമസഭാ സ്‌പീകര്‍ എന്നിവര്‍ക്ക്‌ നിവേദനം സമര്‍പ്പിക്കുന്നതിന്‌ തീരുമാനിച്ചു. പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, ടി.എ അഹമ്മദ്‌ കബീര്‍ എന്നിവര്‍ സംയുക്തമായാണ്‌ സര്‍വകക്ഷി യോഗം വിളിച്ച്‌ ചേര്‍ത്തത്‌. 6 കിലോ മീറ്ററോളം നീളം വരുന്ന ബൈപാസ്‌ […]

Read More

വാഹന പരിശോധന; മോട്ടോര്‍ വാഹനവകുപ്പ് നിരവധി വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു.

14/09/2017 തിരൂരങ്ങാടി: ദേശീയപാതയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ നിയമലംഘനം നടത്തിയ അറുപതോളം വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ. ഓഫീസിന് കീഴിലാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മൂന്ന് പേരെ കയറ്റിയും ഹെല്‍മെറ്റില്ലാത്തതുമായ ബൈക്ക് യാത്ര, ഡ്രൈവിംങിനിടെയുളള മൊബൈല്‍ ഫോണ്‍ ഉപയോഗം, ടാക്‌സ്, ഇന്‍ഷ്യൂറന്‍സ് അടക്കാത്തവ, അമിത ലോഡ് കയറ്റിയവ എന്നിങ്ങനെ നിരവധി നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഇവരില്‍  നിന്നും 30,000 രൂപ പിഴ ഈടാക്കി. പരിശോധനക്ക് എം.വി.ഐ അജിന്‍ കുമാര്‍, എ.എം.വി.ഐമാരായ […]

Read More

ഡി വൈ എഫ് ഐ പരാതി നല്‍കി

13/09/2017 മലപ്പുറം:ഗൗരി ലങ്കേഷ് കൊലപാതകത്തിൽ പ്രതിഷേധിച്ച് കാളികാവിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച തെരുവുനാടകം zee news കേരളത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ പോലീസിൽ പരാതി നൽകി.      നാടകവീഡിയോ യെ കേരള മുസ്ലിംങ്ങൾ ഹിന്ദു സ്ത്രീയെ തല്ലി കൊല്ലുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് zee news കഴിഞ്ഞ ദിവസം നൽകിയത്. ഇത് അന്വഷിച്ച് നടപടി എടുക്കണമെന്നാവശ്യപെട്ടാണ് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ അബുള്ള നവാസ് എസ്.പി ക്ക് പരാതി നൽകിയത്. Share this post:

Read More

ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പുതിയ ശാഖയുടെ ഉദ്ഘാടനവും

13/09/2017 പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ബാങ്കിന്റെ  പെരിന്തല്‍മണ്ണയിലെ ബൈപ്പാസ് ശാഖയുടെ ഉദ്ഘാടനവും 16ന്  വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങളുടെയും അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെയും ഉദ്ഘാടനവും നടക്കും. ഇടപാടുകാര്‍ക്കു അധിക ചാര്‍ജുകളില്ലാതെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങള്‍ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 800 കോടി രൂപ നിക്ഷേപവും 700 കോടി വായ്പയും ബാങ്കിനു നിലവിലുണ്ട്. ബാങ്കിംഗ് […]

Read More

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം നടത്തി

13/09/2017മലപ്പുറം: അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ബൈക്കുകള്‍ തള്ളി പ്രതിഷേധിച്ചു. കുന്നുമ്മല്‍ പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധപരിപാടി കെ എസ് ആര്‍ ടി സി ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ളനവാസ് ഉദ്ഘടാനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി സി ഇല്യാസ്, പ്രസിഡണ്ട് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. […]

Read More

ജില്ലയില്‍ രണ്ടിടത്ത് നാളെ ഉപതെരഞ്ഞടുപ്പ്

13/09/2017 മലപ്പുറം: മലപ്പുറം ജില്ലയിലെ രണ്ടിടത്ത് നാളെ ഉപതെരഞ്ഞടുപ്പ് നടക്കും.തിരൂര്‍ നഗരസഭയിലെ തുരക്കാവ്, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കൊല്ലംചിന എന്നീ രണ്ട് വാര്‍ഡുകളിലാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. തെരഞ്ഞടുപ്പ് പ്രമാണിച്ച് ഈ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ അവധിപ്രഖ്യാപിച്ചു. Share this post:

Read More

പ്രകൃതി പഠന ക്യാമ്പ്;അപേക്ഷ ക്ഷണിച്ചു

13/09/2017 മലപ്പുറം: കക്കാടം പൊയില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചക്രവാളം പരിസ്ഥിതി പഠന കേന്ദ്രം ഈ അധ്യായന വര്‍ഷം സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികൾക്കായി സംഘടിപ്പിക്കുന്ന പ്രകൃതി പഠന ട്രക്കിംഗ് ക്യാമ്പുകളിലേക്ക് സ്ഥാപന മേധാവികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 40 പേരടങ്ങുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക്: 9744031174 Share this post:

Read More

പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്

13/09/2017 മലപ്പുറം: അനിയന്ത്രിതമായ പെട്രോള്‍ ഡീസല്‍വിലവര്‍ദ്ധനവിനെതിരെ ഡി വൈ എഫ് ഐ മലപ്പുറം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബൈക്കുകള്‍ തള്ളി പ്രതിഷേധിക്കും. വൈകിട്ട് 5മണിക്ക് കുന്നുമ്മല്‍ പെട്രോള്‍ പമ്പ് പിരസരത്ത്് നിന്നാരംഭിക്കുന്ന പ്രതിഷേധപരിപാടി കോട്ടപ്പടിയില്‍ അവസാനിക്കും Share this post:

Read More

പ്രീ-പ്രൈമറി ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

12/09/2017 മലപ്പുറം : സര്‍ക്കാര്‍ സ്‌കൂളുകളോട് അനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃസമിതി നടത്തുന്ന പ്രീ -പ്രൈമറിയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ലീവ് ആനുകൂല്യങ്ങള്‍ അനുവദിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് പ്രീ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ മലപ്പുറത്ത് പ്രകടനം നടത്തി. പ്രകടനത്തിന് എ കെ സോമന്‍, വി. സുരഭി ബേബി, കെ. പി. സരിത, പി. കെ. പ്രേമലത, ടി. ശാന്തകുമാരി , ടി എ അനില്‍കുമാരി, പി. കെ. ശൈലജ എിവര്‍ നേതൃത്വം നല്‍കി. Share […]

Read More

ലൈഫ് പാര്‍പ്പിടം: 1760 അപേക്ഷകരില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 76 പേര്‍

12/09/2017 മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച ലൈഫ് പാര്‍പ്പിട പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 76 ഭവന രഹിതര്‍ മാത്രം.  1760 അപേക്ഷകരില്‍ 1684 പേരും പുറത്ത്.  ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇന്നലെ ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചു.  ജനിച്ചമണ്ണില്‍ സ്വന്തം കൂരയില്‍ അന്തിയുറങ്ങുന്നത് സ്വപ്നം കണ്ട ഗ്രാമപഞ്ചായത്തിലെ നൂറുക്കണക്കിന് ഭവന രഹിതരെ സര്‍ക്കാര്‍ മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് കൂട്ടത്തോടെ ഒഴിവാക്കിയ ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഉത്തരവ് കത്തിച്ചത്.  പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ […]

Read More

റോഹിംഗ്യന്‍ വംശഹത്യ: ഇന്ത്യന്‍ നിലപാട് കാപട്യമെന്ന്

12/09/2017 മഞ്ചേരി: റോഹിംഗ്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് കാപട്യമെന്നും ഭാരതത്തിന്റെ പാരമ്പര്യത്തിന് വിരുദ്ധമായ സമീപനമാണെന്നും നാഷണല്‍ യൂത്ത് ലീഗ് മണ്ഡലം കമ്മറ്റി ആരോപിച്ചു. ലോകത്തെ നടുക്കിയ ഭീകരവും നെറികെട്ടതുമായ അക്രമങ്ങള്‍ക്കെതിരെ ഇന്ത്യയടക്കമുള്ള ലോകരാഷ്ടരങ്ങള്‍ മൗനം പാലിക്കുകയാണ്. വര്‍ഗ്ഗീയ കലാപത്തിന്റെ കനലെരിയുന്ന ഭൂമിയിലല്‍ നിന്നും ഒന്നുറക്കെ നിലവിളിക്കാന്‍ പോലും അവകാശം നിഷേധിക്കപ്പെട്ട മനുഷ്യരെ പാലായനത്തിനുപോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണ്. സംഭവത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ വൈ എല്‍ മഞ്ചേരിയില്‍ ഒപ്പ് ശേഖരണം നടത്തി. ഐ എന്‍ എല്‍ […]

Read More

മഞ്ചേരി നിലമ്പൂര്‍ റോഡ് വീതികൂട്ടാന്‍ തീരുമാനം

  12/09/2017 മഞ്ചേരി: രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന മഞ്ചേരിനിലമ്പൂര്‍ റോഡിലെ ചെരണി മുതല്‍ ജസീല ജങ്ഷന്‍ വരെയും ബൈപ്പാസ് റോഡിലൂടെ കച്ചേരിപ്പടി വരെയും റോഡ് വീതികൂട്ടാന്‍ തീരുമാനം. ഇന്നലെ മേലാക്കം മലബാര്‍ ടവറില്‍ അഡ്വ. എം ഉമ്മര്‍ എം എല്‍ എ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമായത്. നാടുകാണി പരപ്പനങ്ങാടി റോഡ് വീതികൂട്ടുന്നതിന്റെ നടപടി ക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് മഞ്ചേരിയില്‍ പ്രാദേശികമായി റോഡ് വികസന തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി ചെരണി മുതല്‍ കച്ചേരിപ്പടി […]

Read More

ഇടിമിന്നലേറ്റ് 3 ആടുകൾ ചത്തു: വീട് ഭാഗീഗമായി തകർന്നു.

12/09/2017 കൊണ്ടോട്ടി: ഇന്നലെ പുലർച്ചെയുണ്ടായ അതിശക്തമായ ഇടിമിന്നലേറ്റ് പുളിക്കൽ പഞ്ചായത്തിലെ ഒളവട്ടൂർ ചെറുതൊടിപ്പുറായി കൊറ്റിക്കുട്ടിയുടെ മൂന്ന് ആടുകൾ ചത്തു. വീടിന്റെ വയറിംഗ് പൂർണ്ണമായി കത്തി നശിച്ചു. ചുമരുകൾക്ക് വിള്ളലേറ്റു. വീട്ടുകാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.രാവിലെ ആറു മണിയോടെയാണ് വീട്ടുകാർ ആടുകൾ കൂട്ടിൽ ചത്തു കിടക്കുന്നത് കണ്ടത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. വയറിംഗ് മാത്രം ശരിയാക്കാൻ അൻപതിനായിരത്തോളം രൂപ വരുമെന്നാണ് ഇലക്ട്രീഷ്യൻ പറഞ്ഞത്. പുളിക്കൽ വില്ലേജിലും പഞ്ചായത്ത് മൃഗ സംരക്ഷണ വകുപ്പിലും പരാതി […]

Read More

നിരോധിത നോട്ടുകളുമായി പിടിയിലായി

12/09/2017 പെരിന്തല്‍മണ്ണ: ആഡംബരകാറില്‍ കടത്തുകയായിരുന്ന 3.14 കോടിയുടെ നിരോധിത നോട്ടുകളുമായി മൂന്നംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വയനാട് ചേരമ്പാടി കയ്യൂനി സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ഷംസുദ്ദീന്‍ (43), അരീക്കോട് താഴത്തങ്ങാടി സ്വദേശി മൂര്‍ക്കന്‍ വീട്ടില്‍ അബൂട്ടി (52), മകന്‍ ആദില്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഷെവര്‍ലേ കാറില്‍ ഒരു സംഘം അങ്ങാടിപ്പുറത്തുവച്ച് നിരോധിത നോട്ടുകള്‍ ബാങ്ക് മുഖേന കൈമാറ്റം ചെയ്യാനെത്തുമെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. കാറിന്റെ നമ്പറടക്കം ലഭിച്ചിരുന്നു. തുടര്‍ന്ന് ടൗണ്‍ […]

Read More

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

12/09/2017 കൊണ്ടോട്ടി:മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു.ഡ്രൈവര്‍ക്ക് പരിക്കേറ്റു.നെടിയിരുപ്പ് ചിറയില്‍ ചുങ്കം പൈങ്ങിണിപ്പറമ്പന്‍ മൊയ്തീന്‍ എന്ന മാനു(61)ആണ് മരിച്ചത്.ഓട്ടോ ഡ്രൈവര്‍ ചിറയില്‍ ചുങ്കം എ.ടി അബ്ദുള്‍ റസാഖി(38)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് കൂട്ടലുങ്ങൽ അയനിക്കാട് വളവില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. കുമ്മിണിപ്പറമ്പില്‍ ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന മൊയ്തീന്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കൊണ്ടോട്ടിയില്‍ നിന്ന് കുമ്മിണിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യ മിനിബസ്സിടിക്കുകയായിരുന്നു.അപടകത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയ നാട്ടുകാര്‍ […]

Read More

ഇസ്മഈല്‍ ഹാജിയെ ആദരിച്ചു

11/09/2017 മക്കരപറമ്പ്: ഖത്തര്‍ കെ.എം.സി.സി – സംസ്ഥാന കമ്മിറ്റിഅഡ്വൈസറി ബോര്‍ഡ് മെമ്പറും സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നതുമായ വടക്കാങ്ങര വേങ്ങശ്ശേരി ഇസ്മാഈല്‍ ഹാജിയെ മഞ്ചേരി സി.എഛ് സെന്റെര്‍ പ്രത്യേക അവാര്‍ഡ് നല്‍കി ആദരിച്ചു. മഞ്ചേരി സി.എച്ച്.സെന്റെര്‍ ഉൽഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളില്‍ നിന്ന്  ഇസ്മഈല്‍ ഹാജി അവാര്‍ഡ് ഏറ്റുവാങ്ങി.പി.വി.അബ്ദുല്‍ വഹാബ്, എം.പി.അഡ്വ: എം.ഉമ്മര്‍ എം.എല്‍.എ, അഡ്വ:യു .എ.ലത്തീഫ്, കെ.പി.മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. Share this post:

Read More

പാവിട്ടപ്പുറത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് വേണമെന്ന ആവശ്യം കടലാസില്‍ ഒതുങ്ങി

10/09/2017 ചങ്ങരംകുളം: തൃശ്ശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്ത് കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് വേണമെന്ന ആവശ്യം കടലാസില്‍ ഒതുങ്ങി. കോക്കൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ , അസ്സബാഹ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, അസ്സബാഹ് അറബിക്ക് കോളെജ് , പാവിട്ടപ്പുറം എ.എം.എല്‍.പി സ്‌ക്കൂളുക്കം നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരും വിദ്യാര്‍ഥികളും ദീര്‍ഘ ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണ് . കൂടാതെ കുന്നംകുളം ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചിറക്കല്‍ പഴഞ്ഞി വഴി ബൈപാസും ഇതുവഴിയാണ് ഉള്ളത് . […]

Read More

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

10/09/2017 വേങ്ങര: കണ്ണമംഗലം ഗ്രാമ പഞ്ചായത്തും കൊണ്ടോട്ടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന ചെരുപ്പടി മലയിലെ വന്‍ ക്വാറിക്കുഴിയില്‍ കാലുതെന്നി വീണ് പതിനൊന്നുകാരന്‍ മരിച്ചു. കോട്ടയ്ക്കല്‍ പറമ്പിലങ്ങാടി സ്വദേശി ബിജുവിന്റെ മകന്‍ സായൂജ് (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ മാതാപ്പിതാക്കള്‍ക്കൊപ്പം ചെരുപ്പടിമല സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിലെ മൂത്ത കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ചെരുപ്പടി മലയിലെ അഗാധമായ കരിങ്കല്‍ ക്വാറിക്കുഴിക്കരികെ കാഴ്ചകള്‍ കണ്ടു നില്‍ക്കവെ സൂരജ് കാല്‍ വഴുതി നൂറു അടിയിലധികം താഴ്ചയുള്ള ക്വാറിയിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ ധാരാളം […]

Read More

ഫാസിസത്തിനെതിരെ മലപ്പുറം. വിശുദ്ധപശു 21ന് മഞ്ചേരിയില്‍

10/09/2017 മഞ്ചേരി: ഗോവധ നിരോധനം മുഖ്യപ്രമേയമായി ഒഡേസമൂവീസ് നിര്‍മ്മിച്ച HOLLY COW, വിശുദ്ധപശു എന്ന ഡോക്യമെന്ററി സെപ്തംബര്‍ ഇരുപത്തൊന്നിന് രാവിലെ 10 മണിക്ക് മഞ്ചേരി മേലാക്കം സില്‍വര്‍കിച്ചണ്‍ ഹോട്ടലില്‍ പ്രദര്‍ശിപ്പിക്കും. സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഈ സിനിമയെന്ന് സംഘാടകര്‍ അറിയിച്ചു. ഫാസിസത്തിനെതിരെ മലപ്പുറം എന്ന പ്രമേയത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത് മിത്രജ്യോതി കേരളമാണ്. പ്രദര്‍ശനത്തിന് ശേഷം സിനിമയെകുറിച്ചും സമകാലീന ഇന്ത്യന്‍സാഹചര്യത്തില്‍ ഫാസിസ്റ്റുകളെ അക്രമണങ്ങളെകുറിച്ചും ചര്‍ച്ചയും നടക്കും. Share this post:

Read More

പാതായ്ക്കര മുസ്ലിംലീഗ് പത്താമത് ബൈത്തുറഹ്മ സമര്‍പ്പണം ഇന്ന്

10/09/2017 പെരിന്തല്‍മണ്ണ: പാതായ്ക്കര മുസ്ലിംലീഗ് കമ്മിറ്റിയുടെ കീഴിലുള്ള ശിഹാബ് തങ്ങള്‍ റലീഫ് സെല്‍ നിര്‍മ്മിച്ചു നല്‍കുന്ന പത്താമത് ബൈത്തുറഹ്മ സമര്‍പ്പണവും പതിനൊന്നാമത്‌ ബൈത്തുറഹ്മ പ്രഖ്യാപനവും ഇന്ന് വൈകീട്ട് ഏഴിന് കോവിലകം പടിയില്‍ വെച്ച് നക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ താക്കോല്‍ കൈമാറും. പതിനൊന്നാമത്‌ ബൈത്തു റഹമക്കായി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ മുഹമ്മദ് കോയ ത്ങ്ങള്‍ സൗജന്യമായി നല്‍കുന്ന സ്ഥലത്തിന്റെ ആധാര കൈമാറ്റവും പതിനൊന്നാമത്‌ ബൈത്തുറഹ്മ പ്രഖ്യാപനവും പി അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വ്വഹിക്കും. ഫണ്ട് […]

Read More

ഋതു പ്രൊജക്ട് ജില്ലാതല ഉദ്ഘാടനം മന്ത്രി. ഡോ: കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു.

മലപ്പുറം: കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കന്നതിന്നായി ഭാരതീയ ചികിത്സാ വകുപ്പിന്‍ കീഴില്‍ മലപ്പുറം ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി വളരെ വിജയകരമായ നടത്തി വരുന്ന ഋതു  പ്രൊജക്ടിന്റെ ഈ  വര്‍ഷത്തെ   ജില്ലാതല ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പറമ്പന്‍  ലക്ഷ്മി  (പ്രസിഡന്റ്, അരീക്കോട്  ബ്ലോക്ക്  പഞ്ചായത്ത്),അധ്യക്ഷയായിരുന്നു.: അഡ്വ. പി.വി.എ.മനാഫ് (മെമ്പര്‍, മലപ്പുറം  ജില്ലാ  പഞ്ചായത്ത്),  ഋതു പ്രൊജക്ടിന്റെ ലോഗോ പ്രകാശനം ചെയ്തു. ആയൂര്‍വ്വേദ […]

Read More

പോരാട്ടവും, കാത്തിരിപ്പുമവസാനിച്ചു. നാളെ മുതല്‍ വെള്ളമെത്തും

09/09/2017 മഞ്ചേരി: നിയമ പോരാട്ടത്തിലുടെ നേടിയെടുത്ത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ് നടക്കും. മഞ്ചേരി പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിനും അഞ്ച് എസ് സി വിടുകള്‍ക്കുമാണ് ജല അതോറിറ്റിയുടെ കണക്ഷന്‍ ലഭിച്ചത്. സംഘം ഓഫീസില്‍ കണക്ഷന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും പ്രധാന ലൈന്‍ നിട്ടാന്‍ പണം അടയ്ക്കണം എന്നായിരുന്നു അധികൃതരുടെ ഭാഷ്യം. ഇതിനെ ചോദ്യം ചെയതാണ് സംഘം പ്രസിഡണ്ട് രാജന്‍ പരുത്തിപ്പറ്റ 2014ല്‍ തിരുവനന്തപുരം പട്ടിക ജാതി പട്ടിക ഗോത്ര വര്‍ഗ്ഗകമ്മീഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാന […]

Read More

പ്രതിഷേധ സംഗമം നടത്തി

എടവണ്ണഃ പടിഞ്ഞാറെ ചാത്തല്ലൂരില്‍ ഫെയ്‌സ്ബുക്ക് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗൗരി ലംങ്കേഷ് കൊലപാതകത്തിനെതിരെ പ്രതിഷേധ സംഗമം നടത്തി. പ്രശസ്ത ചിത്രകാരന്‍ മഹേഷ് ചിത്രവര്‍ണ്ണം ഗൗരി ലംങ്കേഷിന്റെ ചിത്രം ഒരു മിനിറ്റ് സമയംകൊണ്ട് തല്‍സമയം വരച്ച് പ്രതിഷേധ സംഗമം ഉല്‍ഘാടനം ചെയ്തു. യുവശക്തി കഌബ്ബ് പ്രസിഡന്റ് എം. നാരായണന്‍ക്കുട്ടി അദ്ധ്യക്ഷ്യത വഹിച്ചു. ഫിറോസ്ഖാന്‍ കെ കെ എടവണ്ണ സ്വാഗതം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകന്‍ ജാഫര്‍ ചാലോളി ചൂളാട്ടി, MES മമ്പാട് കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോഃകെ ഫിര്‍ദ്ദൗസ് ചാത്തല്ലൂര്‍, […]

Read More

യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് പ്ലെഡ്ജ്

08/09/2017 കൊണ്ടോട്ടി: സംഘപരിവാറിന്റെ ശക്തമായ വിമര്‍ശകയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി കൊണ്ടോട്ടിയില്‍ പ്രതിഷേധ പ്രകടനവും, ഫാസിസ്റ്റു വിരുദ്ധ പ്രതിജ്ഞ ചൊല്ലലും സംഘടിപ്പിച്ചു. വിമര്‍ശകരെയെല്ലാം കൊന്നു തള്ളുന്ന സംഘ പരിവാര്‍ ഫാസിസസം ഇന്ത്യയുടെ ബഹുസ്വരതക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ബഹുജന പ്രതിരോധം ഉയര്‍ന്ന് വരേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി പറഞ്ഞു. ജൈസല്‍ എളമരം, പി.നിധീഷ്, ജലീല്‍ ആലുങ്ങല്‍, റിയാസ് ഓമാനൂര്‍, പി.പി.റഹ്മത്തുള്ള, ലത്തീഫ് […]

Read More

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

08/09/2017 മഞ്ചേരി: ഗൃഹനാഥനെ വീടിനുസമീപത്തെ പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കോട് കിണറടപ്പന്‍ മടന്തല കീരന്‍ (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ നാട്ടുകാരാണ് മൃതദേഹം കാണുന്നത്. ഭാര്യ: നാടിച്ചി, മക്കള്‍: സാമി, ബാബുരാജന്‍, സിന്ധു, മരുമക്കള്‍: വേലായുധന്‍, സജിത, അനിത. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി.   Share this post:

Read More

എം എസ് പി സ്‌കൂള്‍ എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി.

07/09/2017 മലപ്പുറം: പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സംരക്ഷണം പ്രമേയമാക്കി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന എസ് പി സി ഓണം ക്യാമ്പിന് മലപ്പുറം എം എല്‍ എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്തു. എം എസ് പി ഹയര്‍സെകണ്ടറി സ്‌കൂളും എം എസ് പി ഇംഗ്ലീഷ്മീഡിയം ഹൈസ്‌കൂളും സംയുക്തമായി നടത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍് വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍ അദ്ധ്യക്ഷനായിരുന്നു. മലപ്പുറം എസ് ഐ ബി എസ് ബിനു, കെസി ബൈജു, പി ടി എ പ്രസിഡണ്ടുമാരായ […]

Read More

ശിഖിലിന്റെ ധീരതയില്‍ തീരമണഞ്ഞത് രണ്ട് ജീവനുകള്‍

07/09/2017 എടവണ്ണപ്പാറ: ഒരാഴ്ചക്കിടയില്‍ ചാലിയാറില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന രണ്ട് വിലപ്പെട്ട ജീവനുകളെ ജീവിതത്തിലേക്ക് തീരിച്ചെത്തിച്ചതിന്റെ ആശ്വാസത്തിലാണ് കീഴുപറമ്പ് ഗവ; ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ ശിഖില്‍. ഇന്നലെ ചാലിയാറില്‍ മുങ്ങിമരിച്ച ആദില്‍ അബ്ദുള്ളയോടൊപ്പമുണ്ടായിരുന്ന ഹസീബിനെ ഇന്നലെ ശിഖിലിന്റെ ധീരമായ പ്രവര്‍ത്തിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചുവെങ്കില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കടവില്‍ മുങ്ങിത്താഴ്ന്ന്‌കൊണ്ടിരുന്ന ഒരു മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയും ശിഖില്‍ രക്ഷപ്പെടുത്തിയിരുന്നു. കുത്തുകല്ലിങ്ങള്‍ സുരേന്ദ്രന്റെയും ബീനയുടെയും മകനായ ശിഖിലില്‍റെ പേര് രാഷ്ട്രപതിയുടെ ധീരതക്കുള്ള അവാര്‍ഡിന് നിര്‍ദേശിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികളും, ശിഖിലിന്റെ അദ്ധ്യാപകരും […]

Read More

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റ് ബഹ്റൈനില്‍

മനാമ: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടക്കുന്ന രണ്ടാമത് ഗ്ലോബല്‍ മീറ്റ് ഒക്ടോബര്‍ 6 ന് ബഹ്‌റൈനിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ച് നടക്കുമെന്ന് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ അറിയിച്ചു. 2016ല്‍ അബൂദബിയിലാണ് എസ്.കെ.എസ്.എസ്.എഫിന്റെ പ്രഥമ  ഗ്ലോബല്‍ മീറ്റ് നടന്നത്. ഇതിന്‍റെ തുടര്‍ച്ചയായാണ് വിവിധ പദ്ധതികളുമായി ബഹ്റൈനിലും ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ സഊദി, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബഹ്റൈനിലെ ഗ്ലോബല്‍ മീറ്റില്‍ […]

Read More

ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും

06/09/2017 മലപ്പുറം: ഇന്ന് രാവിലെ നിര്യാതനായ മലപ്പുറം കോട്ടപ്പടി ചെറാട്ടുകുഴി സ്വദേശിയും റിട്ടയേര്‍ഡ് തഹസില്‍ദാറുമായിരുന്ന എ കെ ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ കാഴ്ചയില്ലാത്തവരുടെ ഇരുളകറ്റും. മരണാനന്തരം അദ്ദേഹത്തിന്റെ നേത്രങ്ങള്‍ അല്‍സലാമ കണ്ണാശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരണാന്തരം തന്റെ കണ്ണുകള്‍ ദാനം ചെയ്ത്‌കൊണ്ട് സമ്മദപത്രം നല്‍കിയിരുന്നു Share this post:

Read More

നൂറ്റിപത്താം വയസ്സിലും ഈ അമ്മച്ചിക്ക് ഓണം കുമ്പിളില്‍ തന്നെ

06/09/2017 തിരൂരങ്ങാടി: നൂറ്റിപ്പത്ത് വയസ്സ് പിന്നിട്ടിട്ടും തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്ത് പരിധിയിലുള്ള ചെറുമുക്ക് ചേളഞ്ചേരി വടക്കുംപറമ്പ് വീട്ടില്‍ പരേതനായ കുഞ്ഞിക്കോരന്റെ ഭാര്യ അമ്മച്ചിക്ക് കുമ്പിളിലല്ലാതെ ഓണമുണ്ണാന്‍ കഴിഞ്ഞിട്ടില്ല. ആകെയുള്ള പത്ത് സെന്റ് സെന്റ് സ്ഥലം ആറ് മക്കള്‍ക്കായി വീതം വെച്ചാല്‍കിട്ടുന്ന സ്ഥലത്ത് എങ്ങനെ ചോര്‍ന്നൊലിക്കാത്തൊരു വീടുവെക്കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഈ പ്രായത്തിലും തൊട്ടടുത്ത വീടുകളില്‍ ചില്ലറ സഹായങ്ങളൊക്കെ ചെയ്താണ് ഇവര്‍ ഉപജീവനം നയിക്കുന്നത്. ഭര്‍ത്താവ് കുഞ്ഞിക്കോരന്‍ 26 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. തൊട്ടടുത്തുള്ള മവന്‍ നീലാണ്ടനും […]

Read More

മുസ്‌ലിം യൂത്ത്‌ലീഗ് മതസൗഹാര്‍ദ്ദ കാമ്പയിനിലെ ക്ഷേത്ര സന്ദര്‍ശനം ഇന്ന്

06-Sep-2017 തിരൂരങ്ങാടി: എന്റെ നാടിന്റെ മതേതരത്വം എന്ന ശീര്‍ഷകത്തില്‍ നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ മത സൗഹാര്‍ദ്ദ കാമ്പയിന്റെ ഭാഗമായുള്ള ക്ഷേത്ര സന്ദര്‍ശനം ഇന്ന് (06.09.2017) നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ വെള്ളിയാമ്പുറം പുഴിക്കല്‍ ഇല്ലം, കണ്ണന്തള്ളി ശിവക്ഷേത്രം, നന്നമ്പ്ര വിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തുക. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീന്‍ അഹ്‌സനി തങ്ങള്‍ കണ്ണന്തള്ളി, […]

Read More

റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ നിര്യാതനായി

06-Sep-2017 മലപ്പുറം : റിട്ടയേർഡ് തഹസിൽദാർ എ കെ ഉണ്ണികൃഷ്ണൻ ഇന്ന് രാവിലെ നിര്യാതനായി . മലപ്പുറം ഡിസ്ട്രിക്റ്റ് ഫുട്ബോൾ റഫറീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയാണ് .കെ എസ് എസ് പി യു ടൗൺ കമ്മറ്റി അംഗമായിരുന്നു.ഭാര്യ പത്മാവതി .മക്കൾ.വി വിനോദ് ,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ,മക്കരപറമ്പ് ഗവ.ഹയർ സെക്കന്ററി സ്കൂൾ ,വി വിജിത്ത് എൻജി ഒ യൂണിയൻ മലപ്പുറം ഏരിയാ സെക്രട്ടറി ,ഡി ഇ ഒ ഓഫീസ് മലപ്പുറം […]

Read More

ചവിട്ടുകളി അവതരണവും കൂട്ടായ്മയും ഇന്ന് (ബുധന്‍) ഉച്ചക്ക് രണ്ട് മണിക്ക് മോങ്ങത്ത്

06-Sep-2017 മലപ്പുറം : മലപ്പുറം ജില്ലയിലെ ചവിട്ടുകളി കലാരൂപത്തെ സംരക്ഷിക്കുന്നതിനും, ക്രോഡീകരിച്ച് ഡോക്യുമെന്റ് ചെയ്യുന്നതിനുമായി വിവിധ ടീമുകളുടെ ചവിട്ടുകളി അവതരണ അരങ്ങ് സംഘടിപ്പിക്കുന്നു. ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് 2.00 മണിക്ക് മോങ്ങം എഎംയുപി സ്‌കൂളിലാണ് മോങ്ങം നിറവ്‌ ചവിട്ടുകളി കലാസമിതിയുടെ നേതൃത്വത്തില്‍ പ്രദര്‍ശനവും അനുബന്ധ കൂട്ടായ്മയും ഒരുക്കുന്നത്. മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കരീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഡോ. ആര്‍ ഗോപിനാഥന്‍, എ പി അഹമ്മദ് എന്നിവര്‍ അഥിതികളായെത്തും. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ചവിട്ടുകളികള്‍ അരങ്ങേറും. […]

Read More

കേന്ദ്ര ആരോഗ്യ മന്ത്രാലയം രണ്ട്‌ പുതിയ ഗര്‍ഭ നിരോധന ഉപാധികള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി :’അന്തര’, ‘ഛായ’ എന്നീ പേരുകളില്‍ രണ്ട്‌ പുതിയ ഗര്‍ഭ നിരോധന ഉപാധികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിപണിയില്‍ ഇറക്കി. പുരുഷന്മാര്‍ക്കായി കുത്തിവയ്‌ക്കാവുന്ന ഗര്‍ഭ നിരോധന ഉപാധിയാണ്‌ അന്തര. സ്‌ത്രീകള്‍ക്ക്‌ ഉള്ളില്‍ കഴിക്കാവുന്ന സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടില്ലാത്ത ഗുളികയാണ്‌ ഛായ. കര്‍ണ്ണാടകം, മഹാരാഷ്‌ട്ര, മധ്യപ്രദേശ്‌, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്‌, ഡല്‍ഹി, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാള്‍, ഗോവ എന്നീ പത്ത്‌ സംസ്ഥാനങ്ങളിലാണ്‌ ഇതുവരെ ഇവ പുറത്തിറക്കിയിട്ടുള്ളത്‌. ഫലപ്രദവും, സുരക്ഷിതവുമായ ഈ ഗര്‍ഭ നിരോധന ഉപാധികള്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ […]

Read More

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന മാതൃകയുമായി ഒരു നാട്ടുകൂട്ടം

കൊണ്ടോട്ടി: പ്രകൃതിയെയും പച്ചപ്പിനെയും മറന്നുകൊണ്ട് ഒരാഘോഷവുമില്ല എന്ന ആഹ്വാനവുമായി ഒരു ഗ്രാമം ഓണം- ബക്രീദ് ആഘോഷ പരിപാടികൾ നടത്തി. വിഭവസമൃദ്ധമായ സദ്യയും ഓണക്കളികളും സ്നേഹസംഗമവുമൊക്കെയായി ആഘോഷം ആനന്ദമാക്കിയപ്പോൾ സമ്മാനദാനം പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്നതായി. വിവിധ കലാപരിപാടികളിലും കളികളിലും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി ഫല വൃക്ഷത്തൈകൾ നല്കിയാണ് പുളിക്കൽ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെട ഒളവട്ടൂർ പനച്ചിക പള്ളിയാളിയിലെ നാട്ടുകൂട്ടം വ്യത്യസ്തരായത്. വാർഡ് ഡെവലപ്പ്മെന്റ് ഫോറം സ്പോൺസർ ചെയ്ത നൂറ് ‘ഗാന്ധിതരു’ തൈകളാണ് വിതരണം ചെയ്തത്. […]

Read More

ആദിവാസി കോളനിയില്‍ ഓണമെത്തിച്ച്‌ പരിയാപുരം സെന്റ്‌മേരീസ്‌ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

അങ്ങാടിപ്പുറം : ഓണസദ്യയൊരുക്കിയും പുതുവസ്‌ത്രങ്ങള്‍ സമ്മാനിച്ചും സൗഹൃദം പങ്കിട്ടും ചീരട്ടാമല ആദിവാസി കോളനിയില്‍ പരിയാപുരം സെന്റ്‌മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഓണാഘോഷം. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരാണ്‌ ബലി പെരുന്നാളിന്റെയും ഓണത്തിന്റെയും ആഹ്ലാദം കോളനിയിലെത്തിച്ചത്‌.സ്‌കൂളില്‍ നടത്തിയ പുസ്‌തകോല്‍സവത്തില്‍നിന്ന്‌ ലഭിച്ച ലാഭവിഹിതമാണ്‌ കുട്ടികള്‍ ആഘോഷത്തിനായി നീക്കിവച്ചത്‌. വീടുകളില്‍ നിന്നു ബിരിയാണിപ്പൊതികളും പലവ്യഞ്‌ജനങ്ങളും കുട്ടികള്‍ പ്രത്യേക സമ്മാനങ്ങളായി കൊണ്ടുവന്നിരുന്നു. വിദ്യാരംഗം കോര്‍ഡിനേറ്റര്‍ മനോജ്‌ വീട്ടുവേലിക്കുന്നേല്‍, ഹുസൈന്‍ കാവുങ്ങല്‍, ടി കെ നന്ദന, എന്‍ ആര്‍ രഞ്‌ജന, സെബിന്‍ ജോസ്‌, […]

Read More

സംസ്ഥാന സര്‍ക്കാരിന്‍െറ അംഗീകാരത്തിന്‌ പിന്നാലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡും പള്ളിക്കുത്ത്‌ ഗവ. യു.പി സ്‌കൂളിലെ സി ബാലഭാസ്‌കരന്‌

എടക്കര: സംസ്ഥാന സര്‍ക്കാരിന്‍െറ അംഗീകാരത്തിന്‌ പിന്നാലെ മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡും പള്ളിക്കുത്ത്‌ ഗവ. യു.പി സ്‌കൂളിലെ സി ബാലഭാസ്‌കരന്‌. അധ്യാപനരംഗത്തെ മികവ്‌ പരിഗണിച്ചാണ്‌ മലയോര മേഖലക്ക്‌ അഭിമാനമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അംഗീകാരം ലഭിച്ചത്‌. പള്ളിക്കുത്ത്‌ സ്വദേശിയായ ബാലഭാസ്‌കരന്‍ 1998 ലാണ്‌ അധാപക ജോലിയില്‍ പ്രവേശിക്കുന്നത്‌. മരുത ഗവ. യു.പി സ്‌കൂളിലായിരുന്നു തുടക്കം. 2003 ല്‍ പള്ളിക്കുത്ത്‌ ഗവ. യു.പി സ്‌കൂളിലേക്ക്‌ മാറി. മികച്ച പരിസ്ഥതി പ്രവര്‍ത്തകനായ ബാലഭാസ്‌കരന്‍ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നിലമ്പൂര്‍ മേഖല കമ്മറ്റിയംഗമാണ്‌. പരിസ്ഥിതി […]

Read More

കിടപ്പിലായ രോഗികള്‍ക്ക്‌ ഓണക്കോടിയും ഭക്ഷണക്കിറ്റും നല്‍കി

ചെമ്മങ്കടവ്‌: പിഎംഎസ്‌എഎംഎഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിലേക്കുള്ള ഓണക്കോടിയും ഭക്ഷണക്കിറ്റും വിതരണം ചെയ്‌തു. സ്‌കൂളിലെ എന്‍എസ്‌എസ്‌. യൂണിറ്റാണ്‌ ഓണക്കോടിയും ഭക്ഷണക്കിറ്റും വിതരണം ചെയ്‌തത്‌. സ്‌കൂളിന്‌ സമീപത്തേയും എന്‍എസ്‌എസ്‌ യൂണിറ്റ്‌ ദത്തടുത്ത ഒറ്റത്തറ ഗ്രാമത്തിലേയും കിടപ്പിലായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ്‌ കിറ്റ്‌ നല്‍കിയത്‌. ചടങ്ങിന്റെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ നിര്‍വ്വഹിച്ചു. പിടിഎ. പ്രസിഡന്റ്‌ എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. കിറ്റ്‌ വിതരണോദ്‌ഘാടനം വിദ്യാര്‍ഥികള്‍ക്ക്‌ കൈമാറി, ഗ്രാമപ്പഞ്ചായത്തംഗം മുഹമ്മദ്‌ മച്ചിങ്ങല്‍ നിര്‍വ്വഹിച്ചു.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ്‌, എന്‍.എസ്‌.എസ്‌. […]

Read More

ഈദ്‌ നിലാവ്‌’ പെരുന്നാള്‍ പതിപ്പ്‌ പ്രകാശനം ചെയ്‌തു

കോഡൂര്‍: താണിക്കല്‍ കാഞ്ഞിരക്കോട്‌ മസ്‌ജിദിലെ നൂറുല്‍ ഇസ്‌ലാം ദര്‍സ്സ്‌ വിദ്യാര്‍ഥി സമാജത്തിന്റെ പെരുന്നാള്‍ പതിപ്പ്‌ പ്രകാശനം ചെയ്‌തു. ‘ഈദ്‌ നിലാവ്‌’ എന്ന പേരിലുള്ള പതിപ്പിന്റെ പ്രകാശനം പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു. ആദ്യകോപ്പി മസ്‌ജിദ്‌ പരിപാലന കമ്മിറ്റി പ്രസിഡന്റ്‌ പനങ്ങാംപുറത്ത്‌ കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍ ഏറ്റുവാങ്ങി.മസ്‌ജിദ്‌ ഇമാം അബ്ദുസലാം ഫൈസി ചെറുകുളമ്പ്‌, അഡ്വ കെ പി സൈനുല്‍ ആബിദീന്‍ തങ്ങള്‍, പി കെ ചേക്കുട്ടി ഹാജി, ചെറുകാട്ടില്‍ ഹുസൈന്‍ ഹാജി, യു ഹസീന്‍ ബാബു, പി […]

Read More

മെഹന്തി ഫെസ്റ്റ്‌ നടത്തി

പെരിന്തല്‍മണ്ണ: പെരുന്നാള്‍ ആഘോഷമാക്കി മെഹന്ദി ഫെസ്റ്റ്‌. പെരിന്തല്‍മണ്ണ വാവാസ്‌ മാളില്‍ ആണ്‌ മെഹന്ദി ഫെസ്റ്റ്‌ നടത്തിയത്‌. പഴയ കാല ഓര്‍മകള്‍ പുതു തലമുറയിലേക്ക്‌ ഫെസ്റ്റ്‌ പകര്‍ത്തുന്നതിനിടയാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡുകള്‍ മഞ്ഞളാംകുഴി അലി എംഎല്‍എ വിതരണം ചെയ്‌തു. മുനിസിപ്പല്‍ എംഎസ്‌എഫ്‌ പ്രസിഡന്റ്‌ ഹഫാര്‍ മീമ്പിടി , നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ ഭാരവാഹികളായ അറ്‌ എസ്‌ അബ്ദുസ്സലാം, ഷൗക്കത്ത്‌ നാലകത്‌, പച്ചീരി ഫാറൂഖ്‌, ഹബീബ്‌ മണ്ണേങ്ങല്‍, റഷീദ്‌ മേലാറ്റൂര്‍, ജ. ഠ. മുറത്ത, […]

Read More

മലപ്പുറം പ്രസ് ക്ലബ് ഓണം-ബക്രീദ് ആഘോഷം

മലപ്പുറം: മലപ്പുറം പ്രസ് ക്ലബ് ഓണം-ബക്രീദ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ഓണക്കിറ്റ് വിതരണോദ്ഘാടനം ഷിഫ അല്‍ജസീറ മാനേജിംഗ് പാര്‍ട്ണര്‍ കെ.ടി.സനാവുള്ള നിര്‍വഹിച്ചു. ഇബ്രാഹിം കോഡൂര്‍, പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍, സംസ്ഥാന സമിതിയംഗങ്ങളായ സമീര്‍ കല്ലായി, വി.മുഹമ്മദലി, പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍, ഐ.സമീല്‍, എസ്.മഹേഷ് കുമാര്‍, കെ.പി.ഒ.റഹമത്തുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. പൂക്കളമത്സരത്തില്‍ ദേശാഭിമാനി ടീം ഒന്നാംസ്ഥാനവും ദൃശ്യമാധ്യമ ടീം രണ്ടാം സ്ഥാനവും മാതൃഭൂമി ടീം മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു. […]

Read More

ജില്ലയിലും പോക്‌സോ കോടതി വേണം

മലപ്പുറം : കുട്ടികളുടെ അവകാശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ ജില്ലയിലും പ്രത്യേകമായ പോക്‌സോ കോടതി വേണമെന്ന്‌ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മറ്റി ആവശ്യപെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീക്ഷന്‍, സാമൂഹ്യ നീതി വകുപ്പ്‌ എന്നിവയ്‌ക്ക്‌ പ്രത്യേക ശുപാര്‍ശകള്‍ നല്‍കും. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം ജില്ലയില്‍ 2017 ജൂലൈ മാസം വരെ 123 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. പോക്‌സോ നിയമ പ്രകാരം മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ 455 […]

Read More

എടവണ്ണ ചാത്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍: കോഴി ഫാം തകര്‍ന്നു. വീടുകള്‍ക്കുള്ളില്‍ കല്ലും മണ്ണും പതിച്ചു. വ്യാപക കൃഷി നാശം

എടവണ്ണ: കിഴക്കേ ചാത്തല്ലൂര്‍ ചോലാര്‍മലയിലും കപ്പക്കല്ലിലും ഉരുള്‍പൊട്ടി വ്യാപക നാശ നഷ്ടങ്ങള്‍. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലാണ്‌ മലയിടിച്ചിലും വെള്ളപ്പാച്ചിലുമുണ്ടായത്‌. രാത്രി പത്തരയോടെ പെയ്‌ത കനത്ത മഴ പുലര്‍ച്ചെ മൂന്നര വരെ നീണ്ടു. രാത്രി 11 ണണിയോടെ കല്ലും മണ്ണും കുത്തിയൊലിച്ച്‌ വരാന്‍ തുടങ്ങിയതായി കോളനിക്കാര്‍ പറയുന്നു. അഞ്ച്‌ വീടുകള്‍ക്കുള്ളിലാണ്‌ കല്ലും മണ്ണും പതിച്ചത്‌. ചോലാറയിലെ ചാമപ്പാറ ബിന്ദുവിന്റെ വീടിനുള്ളിലാണ്‌ വന്‍തോതില്‍ കല്ലും മണ്ണും പതിച്ചിട്ടുള്ളത്‌. ബിന്ദും ഭര്‍ത്താവ്‌ ഗോപാലനും മൂന്ന്‌ മക്കളും ഈ സമയം ഉറങ്ങുകയായിരുന്നു. […]

Read More

വിബിന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പൊന്നാനി മജിസട്രേറ്റു കോടതിയില്‍ ഹാജരാക്കി

തിരൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിബിന്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികളെ പൊന്നാനി മജിസട്രേറ്റു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് പോലീസിന്റെ അപേക്ഷ പ്രകാരം ഇവരെ 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരിന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍, പറവണ്ണ കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ എന്നിവരേയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കും മുമ്പ് പ്രതികളെ എടപ്പാളിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട വിബിന്‍. ഈ […]

Read More

സഞ്ചരിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ഫ്‌ളാഗ് ഓഫ് ചെയ്തു

മലപ്പുറം : ലീഗല്‍ മെട്രോളജി വകുപ്പ്  ഓണം ബക്രീദ് ഉത്സവകാല സഞ്ചരിക്കുന്ന ഹെല്‍പ്പ്‌ഡെസ്‌ക് തുടങ്ങി.  മഞ്ചേരി സീതിഹാജി  ബസ്സ്റ്റാന്റ് പരിസരത്ത് അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ.  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലീഗല്‍ മെട്രോളജി വകുപ്പ്  ഓണം, ബക്രീദ് ഉത്സവകാലത്ത് വിപണികളില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനുമാണ് ഹെല്‍പ്പ് ഡസ്‌കും കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുക. ഇത് സെപ്തംബര്‍ മൂന്ന് വരെ പ്രവര്‍ത്തിക്കും. മുദ്ര ചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും പായ്ക്കിംഗ് […]

Read More

കുട്ടികളുടെ കാവല്‍ക്കാരായി ‘ഒപ്പം കുട്ടികള്‍ക്കൊപ്പം’

മലപ്പുറം : കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന്നും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാദേശികമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി സാമൂഹ്യനീതി വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  നടപ്പിലാക്കുന്ന ഒപ്പം കുട്ടികള്‍ക്കൊപ്പം ബാലസംരക്ഷണ വളണ്ടിയര്‍ ഗ്രൂപ്പ് പദ്ധതിക്ക് തുടക്കമായി.  പദ്ധതി ഡപ്യൂട്ടി കളക്ടര്‍ അരുണ്‍ ജെ.ഒ ഉദ്ഘാടനം നിര്‍വഹിച്ചു. മാറുന്ന കാലത്തെ ആവശ്യകതയാണ് സന്നദ്ധ സേവകരുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനമെന്ന് ഡോ അരുണ്‍ ജെ.ഒ അഭിപ്രയപ്പെട്ടു. മാറുന്ന സാമൂഹ്യചുറ്റുപാടില്‍ സന്നദ്ധ പ്രവര്‍ത്തകരുമായി കൈകോര്‍ത്ത് സാമൂഹ്യ നീതി വകുപ്പ് ജില്ലാ […]

Read More

അവാര്‍ഡ് വിതരണം ചെയ്തു

മലപ്പുറം : കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെയും അതിവര്‍ഷാനുകൂല്യ വിതരണമേളയുടെയും ഉദ്ഘാടനം  പി. ഉബൈദുളള എം.എല്‍.എ  നിര്‍വ്വഹിച്ചു.    മലപ്പുറം മുനിസിപ്പല്‍ ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പെരിപാടിയില്‍  കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കുറുക്കോളി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അവാര്‍ഡിനര്‍ഹരായ 630 കുട്ടികള്‍ക്ക്  ധനസഹായം വിതരണം ചെയ്തു. കൂടാതെ 2010 മെയ് മാസം മുതല്‍ക്കുളള അതിവര്‍ഷാനുകൂല്യ വിതരണവും നടന്നു. […]

Read More

സരസ് മേളയില്‍ സാമ്പത്തിക സാക്ഷരത സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു

സരസ് മേളയില്‍ ലീഡ് ബാങ്ക് സ്റ്റാള്‍ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍  സാമ്പത്തിക സാക്ഷരത സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു.  നിക്ഷേപ വായ്പാ സംബന്ധമായ സംശയങ്ങള്‍, സാമൂഹ്യ സുരക്ഷ പദ്ധതികള്‍, ഭീം, യു.എസ്.എസ്.ഡി, ആധാര്‍ ലിങ്കിങ് എന്നീ സേവനങ്ങള്‍ സ്റ്റാളില്‍ ലഭിക്കും.  ജില്ലയിലെ എല്ലാ ബാങ്കുളുടെയും സഹായങ്ങള്‍ സ്റ്റാളില്‍ ലഭിക്കും.  ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ബന്ധപ്പെടുത്തിയ അക്കൗണ്ട് ഉടമകള്‍ക്ക് സ്റ്റാളില്‍ മൊബൈഫോണ്‍ എ.ടി.എം കാര്‍ഡുമായി വന്നാല്‍ ഡിജിറ്റല്‍ ബാങ്കിങ് ആക്റ്റിവേറ്റ് ചെയ്ത് നല്‍കും.  കനറാ, ഇഡ്യന്‍ ഓവര്‍സീസ് ബാങ്ക്, സൗത്ത് […]

Read More

ഓണം-ബക്രീദ് വിപണി 

ആതവനാട്: ആതവനാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ഓണം-ബക്രീദ് നാടന്‍ പഴം പച്ചക്കറി വിപണി പുത്തനത്താണി ബസ് സ്റ്റാന്‍ഡില്‍  ഓഗസ്റ്റ് 30നു  രാവിലെ 11 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു . Share this post:

Read More

ജില്ലാ കലക്ടറുടെ ഏറനാട് താലൂക്ക് ജനസമ്പര്‍ക്ക പരിപാടി നടന്നു

മലപ്പുറം : ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് ഇടപ്പെട്ട് പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക  പരിപാടി മഞ്ചേരി ടൗണ്‍ ഹാളില്‍  നടന്നു. ഏറനാട് താലൂക്ക് പരിധിയിലെ ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത് . അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരത്തെ 309 പരാതികളാണ് ലഭിച്ചത്.  ഇതിനുപുറമെ ജനസമ്പര്‍ക്ക വേദിയിലും പരാതികളുമായി ധാരാളം പേര്‍ എത്തി. 284 പരാതികളാണ് വേദിയില്‍ കലക്ടര്‍ സ്വീകരിച്ചത്. ഇതില്‍ 29 പരാതികള്‍ ഭിന്നശേഷിക്കാരായവരുടെതാണ്. എല്ലാ പരാതികളും ജില്ലാ കലക്ടര്‍ പരിശോധിക്കുകയും പരിഹാരം […]

Read More

കൃഷിവകുപ്പില്‍ പെസ്റ്റ് സ്‌കൗട്ടുമാരുടെ ഒഴിവ്

മലപ്പുറം : കൃഷിവകുപ്പ് നടപ്പിലാക്കുന്ന ക്രോപ്പ് ഹെല്‍ത്ത് മാനേജ്‌മെന്റ് പദ്ധതിയില്‍ കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, വളാഞ്ചേരി, മഞ്ചേരി, വണ്ടൂര്‍, വേങ്ങര അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയില്‍ ഒരോ   പെസ്റ്റ് സ്‌കൗട്ടുമാരുടെ താത്കാലിക ഒഴിവുണ്ട്.  13000 രൂപയാണ് പ്രതിമാസ വേതനം. അടിസ്ഥാന യോഗ്യത വി.എച്ച്.എസ്.സി (അഗ്രിക്കള്‍ച്ചര്‍). കൂടിക്കാഴ്ച സപ്തംബര്‍ 15 ന് രാവിലെ 10 ന് മലപ്പുറം സിവില്‍സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. Share […]

Read More

പള്ളിക്കമിറ്റി ഭാരവാഹികളും പൂജാരിമാരും പള്ളികളിലെ ഇമാമുമാരും ഒന്നിച്ചിരുന്ന് ഓണമുണ്ടു.

(മുസ്തഫ ചെറുമുക്ക്) മലപ്പുറം : ഫൈസല്‍ വധത്തെ തുടര്‍ന്ന് കൊടിഞ്ഞിയിലെ മതസൗഹാര്‍ദാന്തരീക്ഷത്തിലുണ്ടായ വിള്ളലുകള്‍ നികത്താന്‍ പ്രദേശത്തെ ക്ഷേത്രങ്ങളുടെ ഭാരവാഹികളും പള്ളിക്കമിറ്റി ഭാരവാഹികളും പൂജാരിമാരും പള്ളികളിലെ ഇമാമുമാരും ഒന്നിച്ചിരുന്ന് ഓണമുണ്ടു. കൊടിഞ്ഞി ഉള്‍പ്പെടുന്ന നന്നമ്പ്ര പഞ്ചായത്തിലെ എല്ലാ ക്ഷേത്ര, പള്ളി ഭാരവാഹികളേയും ഇമാമുമാരേയും ഒന്നിച്ചിരുത്തിയായിരുന്നു ചടങ്ങ്. ഓണപ്പൂക്കളമിട്ടു കൊണ്ടായിരുന്നു ചടങ്ങുകളുടെ തുടക്കം. ശേഷം എല്ലാവരെയും ഒന്നിച്ചിരുത്തിയ സ്‌നേഹ സംഗമവും വിഭവ സമൃദ്ധമായ ഓണ സദ്യയും. മതസൗഹാര്‍ദ സന്ദേശമുയര്‍ത്തി നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് നടത്തുന്ന ത്രൈമാസ മത സൗഹാര്‍ദ്ദ ക്യാംപെയിന്റെ […]

Read More

കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ എക്സികുടിവ് കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് ഓണാട്ടിനെ തിരഞ്ഞെടുത്തു

മലപ്പുറം :കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ എക്സികുടിവ് കമ്മിറ്റി അംഗമായി ഫ്രാന്‍സിസ് ഓണാട്ടിനെ തിരഞ്ഞെടുത്തു. മംഗളം മലപ്പുറം ലേഖകനാണ്. നാടക നടനും മിമിക്രി ആര്‍ട്ടിസ്റ്റും ചെറുകഥാ കൃത്ത് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ഇദ്ദേഹം കാളികാവ് സ്വദേശിയാണ്. സാഹിത്യഭൂമി ചെറുകഥാ പുരസ്കാരം, നാസ്കോ പുരസ്കാരം, വന നദീജല സംരക്ഷണ സമിതി സംസ്ഥാന പുരസ്കാരം, ഇന്ത്യന്‍ വെറ്റിനറി ഫാം പുരസ്കാരം, മലപ്പുറം പ്രസ്ക്ലബ് പുരസ്കാരം, കര്‍ഷക കോണ്‍ഗ്രസ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയ ഫ്രാന്‍സിസ് […]

Read More

നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ ഒരു മണി വരെ കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ ഓണ സദ്യ നടക്കും

തിരുരങ്ങാടി: നന്നമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതല്‍ ഒരു മണി വരെ കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ ഓണ സദ്യ നടക്കും. നന്നമ്പ്രയിലെ മസ്ജിദ്, ക്ഷേത്രം, മഹല്ല് പണ്ഡിതര്‍ വിവിധ കമ്മിറ്റി ഭാരവാഹികള്‍ ഒന്നിച്ചിരുന്നു ഓണം ഉണ്ണുന്ന അപൂര്‍വ്വ കാഴ്ചക്ക് ഇന്ന് നന്നമ്പ്ര വേദിയാകും. നന്നമ്പ്ര കൊടിഞ്ഞിയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലെ മതസൗഹാര്‍ദ്ദത്തിലുണ്ടായ ചെറിയ വിള്ളല്‍ അടച്ചു കൂടുതല്‍ ഭദ്രമാക്കുന്നതിനാണ് ഇത്തരം പരിപാടിക്ക് വേദി ഒരുക്കിയത്. […]

Read More

കിംസ് അല്‍ശിഫയില്‍ വിപുലീകരിച്ച പുതിയ ഒപി കോംപ്ലക്‌സ് ഉദ്ഘാടനം

പെരിന്തല്‍മണ്ണ: കിംസ് അല്‍ശിഫയില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിപുലീകരിച്ച പുതിയ ഒപി കോംപ്ലക്‌സിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഡിഎംഒ ഡോ. സക്കീന, കിംസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം ഐ സഹദ്ദുള്ള, കിംസ് അല്‍ശിഫ വൈസ് ചെയര്‍മാന്‍ പി. ഉണ്ണീന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. റിയാസ് ഖാന്‍ എന്നിവര്‍ സന്നിഹിതരായിരിക്കും. പുതിയ ഒ പി കോംപ്ലക്‌സില്‍ ഗ്യാസ്‌ട്രോ സയന്‍സ് ആന്റ് ലിവര്‍ ഡിസീസ്, ഒബ്‌സ്ട്രക്റ്റിക്‌സ്, ഗൈനക്കോളജി ആന്റ് ഇന്‍ഫെര്‍ട്ടിലിറ്റി, […]

Read More

ആദിവാസി കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കി

നിലമ്പൂര്‍: പ്ലാക്കല്‍ ചോല ആദിവാസി കോളനിയില്‍ കേരള വനം-വന്യ ജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഡ്യന്‍പാറ വന സംരക്ഷണ സമിതിയുടെ കീഴില്‍ ഹരിതഭാരത ഭൗത്യത്തിന്റെ ഭാഗമായി ഏഴ് കുടുംബങ്ങള്‍ക്ക് പാചക വാതക കണക്ഷന്‍ നല്‍കി. വിതരണം നിലമ്പൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം .പി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് തോണിയില്‍ സുരേഷ് അധ്യക്ഷഥ വഹിച്ചു. ഓണകിറ്റുകള്‍ ചാലിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ലസ്‌ന വിതരണം ചെയ്തു. ഗ്യാസ് സ്റ്റൗ പ്രവര്‍ത്തന രീതിയെക്കുറിച്ച് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ […]

Read More

നിലമ്പൂര്‍ നഗരസഭ വയോമിത്രം ഓണാഘോഷം നടത്തി

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം നടത്തി. നഗരസഭയുടെ പകല്‍വീടിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഗവ.യു.പി.സ്‌കൂളില്‍ നടന്ന പരിപാടി നിലമ്പൂര്‍ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്ഥിരസമിതി അധ്യക്ഷന്‍ പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി.ഹംസ, അംഗങ്ങളായ എ.ഗോപിനാഥ്, മുംതാസ് ബാബു, ശ്രീജ ചന്ദ്രന്‍, ഷേര്‍ളി മോള്‍, മുനിസിപ്പല്‍ സെക്രട്ടറി എം.എസ്.ആകാശ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ബ്യൂലി വര്‍ഗീസ്, പകല്‍ വീട് പ്രസിഡന്റ് വി.എ.ലത്തീഫ് എന്നിവര്‍ സംസാരിച്ചു. Share […]

Read More

ആനക്കയം ഗ്രാമപഞ്ചായത്ത്‌ സി.ഡി.എസ്സ്‌ ഓണച്ചന്ത 2017 പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു

29-Aug-2017 ആനക്കയം : ആനക്കയം ഗ്രാമപഞ്ചായത്ത്‌ സി.ഡി.എസ്സ്‌ ഓണച്ചന്ത 2017 പി.ഉബൈദുള്ള എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. .ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി സുനീറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്മാ്ന്‍ ഉമ്മര്‍ അറക്കല്‍, ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സി,പി അബ്‌ദുറഹ്മാന്‍ , സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്മാരന്‍ വി അഷ്‌റഫ്‌ എന്ന കുട്ട്യാപ്പു , സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്പേധഴ്‌സണ്‍ കെ.പി സജീന ടീച്ചര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്പേ്ഴ്‌സണ്‍ കെ.എം നസീബ […]

Read More

സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കണം

28-Aug-2017 മലപ്പുറം : ‘സ്വാശ്രയ ഗ്രാമം’ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്.സി കോളനിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാത്ത സിഡ്‌കോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ നിന്ന് ഒഴിവാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് പല ഏജന്‍സികളും കാണിക്കുന്നത്. പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അടിയന്തിരമായി വിലയിരുത്തണം. കുറ്റുക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. കോട്ടപ്പടി ബൈപ്പാസ് 14.5 കോടി രൂപ കോടതിയില്‍ കെട്ടിവെച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കാനും പബ്ലിക് ഹെല്‍ത്ത് ലാബ് ഉപകരണങ്ങള്‍ […]

Read More

സര്‍ക്കാര്‍ ഭൂമിയുടെ കയ്യേറ്റത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് കൂട്ട് നില്‍ക്കുന്നതെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ

28-Aug-2017 മലപ്പുറം : സര്‍ക്കാര്‍ ഭൂമിയുടെ കയ്യേറ്റത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് കൂട്ട് നില്‍ക്കുന്നതെന്ന് ടി.വി. ഇബ്രാഹീം എം.എല്‍.എ വികസന സമിതിയില്‍ പറഞ്ഞു. വാഴയൂര്‍ പഞ്ചായത്തില്‍ ആറ് ഏക്കര്‍ ഭൂമി ഒരു വ്യക്തി കയ്യേറിയത് ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കയ്യേറ്റക്കാരന് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ചെയ്തതെന്നും എം.എല്‍.എ പറഞ്ഞു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തി റോഡ് കയ്യേറി മതില്‍ കെട്ടിയെന്ന പരാതിയില്‍ കയ്യേറ്റമില്ലെന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി റിപ്പോര്‍ട്ട് നല്‍കിയതിനെയും എം.എല്‍.എ വിമര്‍ശിച്ചു. […]

Read More

ലൈഫ് പദ്ധതി : പരാതി നല്‍കാനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടണം

28-Aug-2017 മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ലൈഫ്’ പദ്ധതി ഗുണഭോക്ത ലിസ്റ്റ് സംബന്ധിച്ച് പരാതി നല്‍കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്ന് സി. മമ്മുട്ടി എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 16 വരെയാണ് പരാതി നല്‍കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ എട്ട് ദിവസം വിവിധ തരത്തിലുള്ള അവധികളാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കാന്‍ വേണ്ടത്ര സമയം ലഭിക്കില്ലെന്ന് ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ പറഞ്ഞു. നവംബറിനകം ജില്ലയിലെ […]

Read More

കെട്ടിടത്തിലെ ടൈല്‍സ്‌ കട്ടകള്‍ അടര്‍ന്നു വീണു: ചികിത്സയിലുണ്ടായിരുന്ന രോഗിക്ക്‌ പരിക്ക്‌

28-Aug-2017 നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രി ഡെങ്കിപ്പനി വാര്‍ഡിലെ മേല്‍കൂരയില്‍ നിന്നും ടൈല്‍സ്‌ കട്ടകള്‍ അടര്‍ന്നുവീണ്‌ കിടത്തി ചികിത്സയിലുണ്ടായിരുന്ന രോഗിക്ക്‌ പരിക്ക്‌. പോത്തുകല്ല്‌ ഭൂദാനം ചെമ്മണികര വിനോദിനാണ്‌ (36)പരിക്കേറ്റത്‌. കാലിനാണ്‌ പരിക്ക്‌. രാവിലെ ഒമ്പത്‌ മണിയോടെയാണ്‌ സംഭവം. ആറ്‌ കട്ടകളാണ്‌ അടര്‍ന്നു വീണത്‌. ഡെങ്കിപനി ബാധിതരായ പുരുഷന്‍മാരെ കിടത്തി ചികിത്സിക്കാനായി പ്രത്യേകം തയ്യാറാക്കിയ വാര്‍ഡിലാണ്‌ അപകടം ഉണ്ടായത്‌. ഡ്രിപ്പ്‌ കയറ്റിക്കൊണ്ടിരുന്നതിനാല്‍ വിനോദിന്‌ ഓടിമാറാനും കഴിഞ്ഞില്ല. Share this post:

Read More

മമ്പാട്‌ ആരോഗ്യ വകുപ്പ്‌ പരിശോധന: നാല്‌ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌

28-Aug-2017 നിലമ്പൂര്‍: പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ വകുപ്പിന്‍റെ ഹെല്‍ത്തി കേരളയുടെ ഭാഗമായി മമ്പാട്‌ ഗ്രാമപഞ്ചായത്തില്‍ കടകളില്‍ പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമം, പഞ്ചായത്ത്‌ രാജ്‌ നിയമം എന്നിവ ലംഘിച്ച്‌ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന നാല്‌ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. മമ്പാട്‌, പുളിക്കലോടി, കമ്പനിപ്പടി, ഓടായിക്കല്‍ തുടങ്ങിയ ഭാഗങ്ങളിലെ കടകളിലാണ്‌ ആരോഗ്യവകുപ്പിന്റെ പരിശോധന നടന്നത്‌. പൊതു സ്ഥലത്തേക്ക്‌ മലിനജലം ഒഴുക്കല്‍, കൊതുക്ക്‌ വളരുന്ന സാഹചര്യം ഉണ്ടാക്കല്‍, പൊതു സ്ഥലത്തേക്ക്‌ പ്ലാസ്റ്റിക്‌ മാലിന്യം തള്ളല്‍ എന്നിവ കണ്ടെത്തി. സ്ഥാപന ഉടമകള്‍ക്ക്‌ […]

Read More

സി.പി.എം മതനിരപേക്ഷത വാക്കില്‍ മാത്രം പ്രവൃത്തി സംഘ് പരിവാറിനൊപ്പവും: പി.കെ കുഞ്ഞാലിക്കുട്ടി

28-Aug-2017 മലപ്പുറം: മതനിരപേക്ഷതക്കൊപ്പമാണ് തങ്ങളെന്ന് കൊട്ടിഘോഷിക്കുന്ന സി.പി.എം പ്രവൃത്തികൊണ്ട് സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് എവിടെയും കാണാന്‍ സാധക്കുന്നതെന്ന് മുസ്്‌ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് പൊലീസ്- സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരെ മുസ്്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇടതു സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. സംഘപരിവാര്‍ ശക്തികള്‍ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിച്ചാലും മതപ്രബോധകരെ തെരുവില്‍ നേരിട്ടാലും ഇവര്‍ക്കെതിരെ ഒരു നപടിയെക്കാനും ഇടത് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. […]

Read More

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍: ‘സ്‌നേഹപൂര്‍വ്വം’ ക്യാമ്പിന് തുടക്കമായി

28-Aug-2017 മലപ്പുറം : സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്റെ മുന്നോടിയായുള്ള ഉപകരണ നിര്‍ണയ ക്യാമ്പ് സ്‌നേഹപൂര്‍വ്വം ചെറിയമുണ്ടം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുല്‍സലാം, താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രജിത, ഡി.എം.ഒ ഡോ. സക്കീന എന്നിവര്‍ പ്രസംഗിച്ചു. കെ.വി. […]

Read More

മൂല്യബോധമില്ലാത്ത വിദ്യാഭ്യാസമാണ് സമൂഹത്തെ അധ:പതനത്തിലേക്ക് നയിക്കുന്നതു : പി.കെ.കുഞ്ഞാലിക്കുട്ടി എം .പി .

28-Aug-2017 തിരുരങ്ങാടി : മൂല്യബോധമില്ലാത്ത വിദ്യാഭ്യാസമാണ് സമൂഹത്തെ അധ:പതനത്തിലേക്ക് നയിക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം .പി . വിദ്യാഭ്യാസം നാടിന്റെ സമ്പത്താണ്. അവ നേടുമ്പോഴാണ് യഥാർത്ഥത്തിൽ മനുഷ്യന് തിരിച്ചറിവുണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു .മൂന്നിയൂർ ജി . യു .പി സ്കൂളിന് മുൻ എം എൽ .എ അഡ്വ.കെ .എൻ .എ ഖാദറിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . .പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ആധ്യക്ഷത വഹിച്ചു .അഷർ മൂന്നിയൂർ […]

Read More

വ്യാജമദ്യ റെയ്‌ഡ്‌: നൂറ്‌ ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

28-Aug-2017 നിലമ്പൂര്‍: ഓണവിപണി ലക്ഷ്യമിട്ട്‌ തയ്യാറാക്കിയ നൂറ്‌ ലീറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ്‌ അധികൃതര്‍ പിടിച്ചെടുത്തു. ഓണത്തിനോടനുബന്ധിച്ച്‌ നിലമ്പൂര്‍, കാളികാവ്‌ എക്‌സൈസ്‌ റെയ്‌ഞ്ചുകളിലെ ഉദ്യോഗസ്ഥരും വഴിക്കടവ്‌ പോലീസ്‌, നെല്ലിക്കുത്ത്‌ ഫോറസ്‌റ്റ്‌ സ്‌റ്റേഷനിലെ വനപാലകര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്‌ഡിലാണ്‌ ഇവ പിടിച്ചെടുത്തത്‌. വഴിക്കടവ്‌ ശങ്കരന്‍മല, വെള്ളക്കട്ട അട്ടി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കാരക്കോടന്‍ പുഴയുടെ പുറമ്പോക്ക്‌ ഭൂമിയില്‍ നിന്നാണ്‌ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്‌. റെയ്‌ഡിന്‌ നിലമ്പൂര്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോന്‍, ഡെപ്യൂട്ടി […]

Read More

പോസ്റ്റര്‍ നിര്‍മ്മാണ മത്സരം

26-Aug-2017 സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രചരങ്ങളുടെ ഭാഗമായി പോസ്റ്റല്‍ നിര്‍മ്മാണ മത്സരം നടത്തുന്നു. സൃഷ്ടികളിലെ വൈവിധ്യം, ഗുണമേ• എന്നിവയനുസരിച്ച് മത്സരത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന 15 സൃഷ്ടികള്‍ക്ക് മികവനുസരിച്ച് മൂന്ന് ഗ്രേഡുകളായി തിരിച്ച് 5000, 3000, 2000 രൂപ വീതം സമ്മാനം നല്‍കും. വിശദ വിവരങ്ങള്‍ സലൃമഹമലഃരശലെ.ഴീ്.ശി ല്‍ ലഭിക്കും. സൃഷ്ടികള്‍ സെപ്തംബര്‍ 13നകം സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍, വിമുക്തി മിഷന്‍, എക്‌സൈസ് ആസ്ഥാന മന്ദിരം, നന്ദാവനം, തിരുവനന്തപുരം 695033 വിലാസത്തില്‍ ലഭിക്കും. […]

Read More

പഞ്ചായത്തുകളില്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണച്ചന്ത

26-Aug-2017 ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ സമൃദ്ധി എന്ന പേരില്‍ 202 പഴം പച്ചക്കറി വിപണികള്‍ പ്രവര്‍ത്തിപ്പിക്കും. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ, കുടുംബശ്രീ, സഹകരണ വകുപ്പ്, സിവില്‍ സപ്ലൈസ് എന്നിവയുടെ സഹകരണത്തോടെയാണ് വിപണികള്‍ നടത്തുന്നത്. ആഗസ്റ്റ് 30 സെപ്തംബര്‍ 3 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. ദിവസവും രാവിലെ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. കര്‍ഷകരുടെ ജൈവിക ഉല്‍പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക, പരമാവധി വില ഉറപ്പുവരുത്തുക, ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക […]

Read More

തടയണ നിര്‍മാണ വിവാദം: പി വി അന്‍വര്‍ ഹാജരായില്ല, ഹിയറിങ്ങ്‌ 30 ലേക്ക്‌ മാറ്റി

24-Aug-2017 പെരിന്തല്‍മണ്ണ: നിലമ്പൂര്‍ കക്കാടംപൊയില്‍ ചീങ്കണിപ്പാറയില്‍ അനധികൃത തടയണ നിര്‍മ്മാണം നടത്തിയ പരാതിയില്‍ നോട്ടീസ്‌ ലഭിച്ച സ്ഥല ഉടമ പി വി അന്‍വര്‍ എംഎല്‍എയും കോഴിക്കോട്‌ തിരുവണ്ണൂര്‍ കണ്യാത്തോപ്പില്‍ സി കെ അബ്ദുല്‍ ലത്തീഫും ഹിയറിങ്ങിന്‌ ഹാജരായില്ല’ പകരം ഇവരുടെ അഭിഭാഷകരായ അഡ്വ. പി സഫറുല്ല അഡ്വ: വി മനോജ്‌ എന്നിവര്‍ ഹാജരായത്‌. തടയണ അനധികൃധമാണോ അല്ലയോ എന്നും ആണെങ്കില്‍ പൊളിച്ചു കളയാനുള്ള പരിശോധന നടത്തണോ വേണ്ടയോ എന്ന്‌ ജില്ലാ കലക്ടര്‍ നല്‍കിയ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ്‌ ഹിയറിങ്ങ്‌ […]

Read More

മഅദിന്‍ എന്‍എസ്എസിന്റെ കീഴില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു

24-Aug-2017 മലപ്പുറം: മഅദിന്‍ ആര്‍ട്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. പരിപാടി മലപ്പുറം മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എ അബ്ദുസലീം എന്ന ബാപ്പുട്ടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ എ കെ ഷറഫുദ്ദീന്‍, അധ്യാപകരായ രമ്യ, മിനി എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം എന്‍എസ്എസ് വോളണ്ടയര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. Share this post:

Read More

മമ്പുറം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍

24-Aug-2017 തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 179-ാം ആണ്ടുനേര്‍ച്ച ഒക്ടോബര്‍ 22 മുതല്‍ 28 കൂടിയ ദിവസങ്ങളില്‍ വിപുലമായ രീതില്‍ നടത്താന്‍ ദാറുല്‍ഹുദായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയുടെ ഭാഗമായി കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍, മൗലിദ്, ഖത്മ് ദുആ മജ്‌ലിസ്, മത പ്രഭാഷണങ്ങള്‍, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും. ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിനായി വിപുലായ സ്വാഗത […]

Read More

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വെട്ടേറ്റ് മരിച്ചു

24-Aug-2017 മലപ്പുറം: കൊടിഞ്ഞി ഫൈസല്‍വധക്കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍ പടി സ്വദേശി കുണ്ടില്‍ ബാബു നിര്‍മല ദമ്പതികളുടെ മൂത്തമകന്‍ ബിപിന്‍ (24) വെട്ടേറ്റുമരിച്ചു. തിരൂര്‍ ബി പി അങ്ങാടിയ്ക്ക് സമീപം ആണ് സംഭവം. വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി പി അങ്ങാടി പുളിഞ്ചോടില്‍ വച്ചാണ് ബിപിന്‍ ആക്രമിക്കപ്പെട്ടത്. കൂലിപണിക്കാരനാണ് കൊല്ലപ്പെട്ട ബിപിന്‍. ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. […]

Read More

അരീക്കോട്‌ ഐ.ടി.ഐയില്‍ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍ ഒഴിവുകള്‍

23-Aug-2017 മലപ്പുറം: അരീക്കോട്‌ ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിംഗ്‌ അസിസ്റ്റന്റ്‌ ട്രേഡുകളിലേയ്‌ക്ക്‌ ഓരോ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും സര്‍വ്വേയര്‍ ട്രേഡിലേയ്‌ക്ക്‌ രണ്ട്‌ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ബി. ടെക്‌ ബിരുദവും ആണ്‌ യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്‌ 25ന്‌ രാവിലെ 10.30-ന്‌ അരീക്കോട്‌ ഐ.ടി.ഐ.യില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം. […]

Read More

ലൈഫ്‌ മിഷന്‍: ജില്ലാതല അപ്പീലുകള്‍ സെപ്‌തംബര്‍ 16വരെ നല്‍കാം

23-Aug-2017 മലപ്പുറം : ലൈഫ്‌ മിഷന്‍ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗുണഭോക്ത്യ പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങളില്‍ ജില്ലാതല അപ്പീല്‍ സെപ്‌തംബര്‍ 16വരെ സ്വീകരിക്കും. അപ്പീലുകള്‍ താലൂക്ക്‌ ഓഫീസുകളിലാണ്‌ നല്‍കേണ്ടത്‌. ആദ്യ ഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ്‌ 31ന്‌ പട്ടിക പുന:പ്രസിദ്ധീകരിച്ച ശേഷമാണ്‌ അപ്പീലുകള്‍ നല്‍കേണ്ടത്‌. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പും നല്‍കണം. Share this post:

Read More

നടപടി സ്വീകരിക്കണം: യൂത്ത്‌കോണ്‍ഗ്രസ്

22-Aug-2017 മഞ്ചേരി: മെഡിക്കല്‍ കോളേജിലേക്കുളള വഴിയില്‍ ഇരുവശങ്ങളിലുമുളള വഴിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നിരോധിക്കണമെന്ന് മഞ്ചേരി മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാഷ്വാലിറ്റിയിലേക്ക് വരുന്ന ആംബുലന്‍സ് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പൊലീസ് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡണ്ട് അക്ബര്‍ മിനായി ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ റഷീദ് വട്ടപ്പാറ, മനോജ് തടപ്പറമ്പ്, ഫൈസല്‍ ചുങ്കത്ത്, ഷഫീഖ് തുറക്കല്‍, ആഷിഫ് മേലാക്കം, നിസാര്‍ മേച്ചേരി, ഹനീഫ ചാടിക്കല്ല്, മുസമ്മില്‍ വീമ്പുര്‍ സംസാരിച്ചു. Share […]

Read More

ഒന്നാം വര്‍ഷ ഡിഗ്രിക്ക് സീറ്റൊഴിവ്

22-Aug-2017 മലപ്പുറം: ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന് വിവിധ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം (എസ് ടി ഒന്ന്, മുസ്ലീം ഒന്ന്), കെമിസ്ട്രി എസ് ടി, ബിപിഎല്‍, പി എച്ച് ഒന്ന് വീതം),ഫിസിക്‌സ് (എസ്.സി ഒന്ന്, എസ് ടി, ബിപിഎല്‍ രണ്ട് വീതം), അറബിക് –(എസ്.സി എട്ട്, എസ്.ടി രണ്ട്, ബി.പി.എല്‍ അഞ്ച്), എക്കണോമിക്‌സ് (എസ്.ടി രണ്ട്, ബി.പി.എല്‍ നാല്), ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി. മൂന്ന്, ബി.പി.എല്‍ ആറ്), ഉറുദു (എസ്.സി ഏഴ്, […]

Read More

പി വി അന്‍വര്‍ രാജിവെക്കണം: കെ എസ് യു

22-Aug-2017 മലപ്പുറം: അനധികൃതമായി വാട്ടര്‍തീംപാര്‍ക്ക് നിര്‍മ്മിച്ച് വലിയ അഴിമതി നടത്തിയ നിലമ്പൂര്‍ എംഎല്‍എ അന്‍വര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് യു മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം കന്നുമ്മലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിനെത്തിയ എംഎല്‍എയുടെ വാഹനത്തില്‍ പോസ്റ്റര്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. ഇതേ സമയം വാഹനം എടുക്കാന്‍ വന്ന എംഎല്‍എയുടെ സ്റ്റാഫുകള്‍ കെഎസ്‌യു പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അവാസനം പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. പരിസ്ഥിതി പ്രേമം […]

Read More

മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു

22-Aug-2017 പൂക്കോട്ടുംപാടം: അനധികൃത മയക്ക് മരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് പേര്‍ അറസ്റ്റില്‍. മഞ്ചേരി മുട്ടിപ്പാലം സ്വദേശി മങ്കരത്തൊടി മന്‍സൂര്‍ അലി(32) ചോക്കാട് നീലാമ്പ്ര നൗഫല്‍ ബാബു(32) എന്നിവരാണ് പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായത്. ആംഫിറ്റാമിന്‍ ആണ് പിടികൂടിയത്. ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഐസ് ഡ്രഗ് എന്നറിയപ്പെടുന്ന ഈ ലഹരി പദാര്‍ഥം ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന വിലകൂടിയ ലഹരിയാണ്. ഒരു ഗ്രാമിന് ഏകദേശം അയ്യായിരം രൂപക്ക് മുകളിലാണ് വില. ചെയ്യുന്ന ജോലി മടുപ്പില്ലാതെ മണിക്കൂറുകളോളം ചെയ്യാന്‍ സാധിക്കും […]

Read More

കരിപ്പൂരില്‍ ഏഴ് ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

22-Aug-2017 കൊണ്ടോട്ടി: കരിപ്പൂരില്‍ ഏഴ് ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ രാവിലെ ഒമാന്‍ എയര്‍വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്ന് കരിപ്പൂരിലെത്തിയ കാസര്‍ക്കോട് സ്വദേശി മുഹമ്മദ് അനസ്(27)എന്ന യാത്രക്കാരനില്‍ നിന്നാണ് 232 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. ബാഗിനുളളിലെ കളിപ്പാട്ടങ്ങള്‍ക്കും,അലുമനീയ പാത്രങ്ങള്‍ക്കുളളിലും ഷീറ്റുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.സംശയം തോന്നിയ കസ്റ്റംസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്.പിടികൂടിയ സ്വര്‍ണത്തിന് 7 ലക്ഷം രൂപ വിലലഭിക്കും.കരിപ്പൂരില്‍ ദുബെയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് ശനിയാഴ്ച 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടികൂടിയിരുന്നു. Share this […]

Read More

രാജ്യത്ത് നിര്‍ഭയമായി ജീവിക്കാന്‍ കഴിയുമെന്ന് ഓരോ ഇന്ത്യക്കാരനും ഉണ്ടായിരുന്ന ആത്മവിശ്വാസം തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭവാന : കെ സി വേണുഗോപാല്‍ എം പി

22-Aug-2017 മലപ്പുറം: രാജ്യത്ത് നിര്‍ഭയമായി ജീവിക്കാന്‍ കഴിയുമെന്ന് ഓരോ ഇന്ത്യക്കാരനും ഉണ്ടായിരുന്ന ആത്മവിശ്വാസം തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭവാനയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. രാജീവ് ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര – വിവര സാങ്കേതിക രംഗ ത്ത് ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം തല […]

Read More

ഉത്സവ ബത്ത ലഭിക്കുന്നതിന്‌ രേഖകള്‍ നല്‍കണം

21-Aug-2017 മലപ്പുറം : മലബാര്‍ ദേവസ്വം ബോര്‍ഡ്‌ മാനേജ്‌മെന്റ്‌ ഫണ്ടില്‍ നിന്ന്‌ ആനൂകൂല്യം കൈപ്പറ്റുന്ന സി, ഡി ഗ്രേഡ്‌ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഓണം ഉത്സവബത്ത/ഫെസ്റ്റിവല്‍ അലവന്‍സ്‌ ലഭിക്കുന്നതിന്‌ ക്ഷേത്രഭരണാധികാരികള്‍ ഓഗസ്‌റ്റ്‌ 25നു നകം അസിസ്റ്റന്റ്‌ കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം 2016ലെ ദേവസ്വം വരവ്‌-ചെലവ്‌ കണക്കുകളുടെ പട്ടിക, അംഗീകരിച്ച ശമ്പളപട്ടിക എന്നിവ സഹിതം നല്‍കണം. സ്ഥിരം ജീവനക്കാര്‍ക്ക്‌ 6000 രൂപയും താല്‍ക്കാലിക ജീവനക്കാര്‍ക്ക്‌ 3500 രൂപയുമാണ്‌ അനുവദിക്കുന്നത്‌. താല്‍ക്കാലിക ജീവനക്കാരുണ്ടെങ്കില്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ശരിപകര്‍പ്പുകൂടി […]

Read More

ജില്ലാ വികസന സമിതി 26ന്‌ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം

21-Aug-2017 മലപ്പുറം : ജില്ലാ വികസന സമിതി യോഗം ഓഗസ്റ്റ്‌ 26ന്‌ രാവിലെ 11ന്‌ കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യോഗത്തില്‍ പങ്കെടുക്കണമെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്‌ പകരം പ്രതിനിധികളെ അയക്കാന്‍ പാടുള്ളൂവെന്നും ജില്ലാ കല്‌കടര്‍ അമിത്‌ മീണ അറിയിച്ചു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ പ്രാപ്‌തരായ ഉദ്യോഗസ്ഥരെ മാത്രമേ പകരം പങ്കെടുപ്പിക്കാവൂ. ആവശ്യമായ ഫയലുകളും വിവരങ്ങളും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശം […]

Read More

അധ്യാപകര്‍ക്ക്‌ ഗണിതത്തിലും മലയാളത്തിലും പരിശീലനം

മലപ്പുറം: ജില്ലാ പഞ്ചായത്ത്‌ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂളുകളില്‍ ഗണിതത്തിലും മലയാളത്തിലും പ്രത്യേക പരിശീലനം നല്‍കുന്നു. ഓഗസ്റ്റ്‌ 23 ന്‌ മലയാളത്തിലും 24 ന്‌ ഗണിതത്തിലുമാണ്‌ പരിശീലനം. രാവിലെ 10 മുതല്‍ വൈകീട്ട്‌ നാല്‌ വരെ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഒരു സ്‌കൂളില്‍ നിന്നും അതത്‌ വിഷയത്തില്‍ ഒരു അധ്യാപകന്‍ വീതം പങ്കെടുക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.പി ഉണ്ണിക്യഷണന്‍ അറിയിച്ചു. ഗണിതത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി ഗണിതഭേരി എന്ന പേരിലാണ്‌ […]

Read More

ജില്ലാ കലക്‌ടറുടെ താലൂക്കതല ജനസമ്പര്‍ക്ക പരിപാടി തിരൂരങ്ങാടിയില്‍ നടന്നു

21-Aug-2017 മലപ്പുറം : ജില്ലാ കലക്‌ടര്‍ നേരിട്ടെത്തി പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുന്ന താലൂക്ക്‌ തല ജനസമ്പര്‍ക്ക പരിപാടി തിരൂരങ്ങാടിയില്‍ നടന്നു. തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ആകെ 523 പരാതികളാണ്‌ ലഭിച്ചത്‌. ഇതില്‍ 259 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചിരുന്നു. 264 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. പരാതികളില്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നേരിട്ട്‌ തീര്‍പ്പ്‌ കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക്‌ കൈമാറുകയും ചെയ്‌തു. കുടിവെള്ള പ്രശ്‌നങ്ങള്‍, […]

Read More

കിടത്തി ചികില്‍സ പേരിന് മാത്രം. കാളികാവ് സർക്കാർ ആശുപത്രി നോക്കുകുത്തിയായി

21-Aug-2017 കാളികാവ്: മൂന്ന് ഡോക്ടര്‍മാർ മാത്രമുള്ള കാളികാവ് സി എച്ച് സിയില്‍ രാത്രി ഡോക്ടര്‍മാരില്ലാത്തതിനാല്‍ കിടത്തി ചികല്‍സ പേരിന് മാത്രമായി. ആയിരത്തോളം രോഗികൾ ദിനേന ചികിത്സ തേടി എത്തിയിരുന്ന ആശുപത്രി ഉച്ചക്ക് ശേഷം ആളില്ലാതെ വിജനമായരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ സി. എച്ച്. സി യുടെ പ്രവര്‍ത്തനം ആകെ താളംതെറ്റിയ നിലയിലാണ്. സ്ത്രീകളുടെ വാര്‍ഡും ഒ. പി വിഭാഗവും മാത്രമാണ് ഇപ്പോള്‍ ശരിയായി പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളുടെ വാര്‍ഡിൽ മൂന്ന് രോഗികള്‍ മാത്രമാണുള്ളത്. […]

Read More

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗം നടത്തി

20-Aug-2017 മലപ്പുറം : ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ ഇ.ടി. മുഹമ്മദ്‌ ബഷീര്‍. എം.പി ഉദ്‌ഘാടനം ചെയ്‌തു. ആരോഗ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി പൊതുജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകുന്ന തരത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. നാഷണല്‍ ഡയാലിസിസ്‌ സര്‍വ്വീസ്‌ പ്രോഗ്രാമിലൂടെ നിര്‍ധനരായ രോഗികള്‍ക്ക്‌ സൗജന്യമായി ഡയാലിസ്‌ നടത്താനുള്ള സൗകര്യം ഉണ്ട്‌. ജില്ലയില്‍ ഈപദ്ധതി പരമാവധി പ്രയോജനപ്പെടുത്തണം. ഇതിനായി ആരോഗ്യ വകുപ്പ്‌ പ്രത്യേക പദ്ധതി തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്ര സര്‍ക്കാരിന്‌ സമര്‍പ്പിക്കണമെന്നും […]

Read More

റിസോഴ്‌സ്‌ സെന്‍റര്‍ തുടങ്ങി

20-Aug-2017 മലപ്പുറം : സംയോജിത ബാല സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ വഴി സ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ഒ.ആര്‍.സി പദ്ധതിയുടെ രണ്ടാംഘട്ടത്തിന്‍റ ഭാഗമായി ജില്ലാ റിസോഴ്‌സ്‌ സെന്‍റര്‍ തുടങ്ങി. ഉദ്‌ഘാടനം മഞ്ചേരി മുനിസിപ്പല്‍ കോപ്ലക്‌സില്‍ എം.എല്‍.എ അഡ്വ. എം ഉമ്മര്‍ നിര്‍വ്വഹിച്ചു മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുബൈദ അദ്ധ്യക്ഷത വഹിച്ചു. ഒ.ആര്‍.സി സംസ്ഥാന കണ്‍സള്‍ട്ടന്‍റ്‌ മുഹമ്മദ്‌ സൈഫ്‌ പദ്ധതിയെ കുറിച്ച്‌ വിശദീകരിച്ചു. ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ചൈല്‍ഡ്‌ വെല്‍ഫെയര്‍ […]

Read More

ഹരിത പ്രോട്ടോകോളില്‍ ഒരു വിവാഹ സല്‍ക്കാരം

20-Aug-2017 മലപ്പുറം : ജനകീയാസൂത്രണം ജില്ലാ കോ-ഓര്‍ഡിനേറ്ററും മുന്‍ ലേബര്‍ ഓഫീസറുമായ എ. ശ്രീധരന്റെയും എസ്‌. നിര്‍മ്മലയുടെയും മകള്‍ എസ്‌. അശ്വതിയുടെയും വെള്ളനാട്‌ വിജയാലയത്തില്‍ ശശാങ്കന്റെയും ഡോ. വിജയകുമാരിയുടെയും മകന്‍ ജിതേഷ്‌ നന്ദുവും തമ്മില്‍ തിരുനാവായ നിള ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിന്റെ സല്‍ക്കാരമാണ്‌ പരിസ്ഥിതി സൗഹൃദ സമീപനം കൊണ്ട്‌ ശ്രദ്ധേയമായത്‌. തുണി ബാനറില്‍ വരച്ച ദമ്പതികളുടെ ചിത്രങ്ങളും പഴയ മണ്‍പാത്രങ്ങളില്‍ ഭംഗിയായി പെയിന്റ്‌ ചെയ്‌ത്‌ അലങ്കരിച്ചതും വേദിയെ കൂടുതല്‍ മനോഹരമാക്കി. ചൂടിക്കയറും മെടഞ്ഞ ഓലയും ഉപയോഗിച്ചുണ്ടാക്കിയ ലളിതമായ […]

Read More

ജി.പി.എസ്‌ സംവിധാനം ആവശ്യമുണ്ട്‌

20-Aug-2017 മലപ്പുറം : ജില്ലാ പഞ്ചായത്ത്‌, ജില്ലാ ഭരണകൂടം, ഏയ്‌ഞ്ചല്‍സ്‌ മലപ്പുറം എന്നിവ സംയുക്തമായി തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ ആരംഭിക്കുന്ന 102 ആംബുലന്‍സ്‌ സര്‍വ്വീസ്‌ കോള്‍ സെന്ററിലേക്ക്‌ ആവശ്യമായ സോഫ്‌റ്റ്‌ വെയര്‍, ഹാര്‍ഡ്‌ വെയര്‍, ജി.പി.എസ്‌ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്‌ത്‌ 22 ഉച്ചയ്‌ക്ക്‌ 1 മണി. ഫോണ്‍ നമ്പര്‍ : 9846946123 Share this post:

Read More

പാല്‍ ഗുണമേന്മാ പരിശോധന നടത്തും

20-Aug-2017 മലപ്പുറം : ഓണക്കാലത്ത്‌ പാലിന്‌ ആവശ്യകത കൂടുതലായതിനാല്‍ ഗുണമേന്മ കുറഞ്ഞ പാല്‍ ജില്ലയില്‍ ഓണക്കാലത്ത്‌ വിറ്റഴിക്കപ്പെടാന്‍ സാധ്യതയുണ്ട്‌. പൊതു ജനങ്ങളില്‍ ഇത്‌ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും ജില്ലയില്‍ ഓണക്കാലത്ത്‌ വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനുമായി ഓഗസ്റ്റ്‌ 25 മുതല്‍ സെപ്‌തംബര്‍ രണ്ട്‌ വരെ ക്ഷീരവികസനവകുപ്പ്‌ ഊര്‍ജ്ജിത പാല്‍ പരിശോധനാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി എടപ്പാളില്‍ സംഘടിപ്പിക്കുന്ന കുടുംബശ്രീ സരസ്‌ മേളയില്‍ പാല്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. പാലിന്റെയും പാലുല്‌പന്നങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച […]

Read More

പട്ടികജാതി വിഭാഗത്തിലെ പെട്രോള്‍ ഡീലര്‍മാര്‍ക്ക്‌ വായ്‌പാ പദ്ധതി

20-Aug-2017 മലപ്പുറം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അംഗീകൃത പെട്രോളിയം ഡീലര്‍മാര്‍ക്ക്‌ പെട്രോള്‍ / ഡീസല്‍ വില്‍പ്പനശാലകള്‍ പ്രവര്‍ത്തന നിരതമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി പ്രവര്‍ത്തന മൂലധന വായ്‌പയ്‌ക്ക്‌ പരിഗണിക്കുന്നതിന്‌ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളും പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലര്‍ ആയിരിക്കേണ്ടതുമാണ്‌. അപേക്ഷകന്‌ സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, ലൈസന്‍സുകള്‍, ടാക്‌സ്‌ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം ആറ്‌ ലക്ഷം രൂപയില്‍ കൂടരുത്‌. പ്രായം […]

Read More

ഒന്നാം വര്‍ഷ ഡിഗ്രിക്ക്‌ സീറ്റൊഴിവ്‌

20-Aug-2017 മലപ്പുറം : മലപ്പുറം ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി പ്രവേശനത്തിന്‌ വിവിധ കോഴ്‌സുകളി ല്‍ ഒഴിവുള്ള സീറ്റുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബി.കോം (എസ്‌.ടി.ഒന്ന്‌, മുസ്ലീം ഒന്ന്‌), കെമിസ്‌ട്രി � എസ്‌.ടി, ബി.പി.എല്‍, പി.എച്ച്‌ ഒന്ന്‌ വീതം), ഫിസിക്‌സ്‌ (എസ്‌.സി ഒന്ന്‌, എസ്‌.ടി, ബി.പി.എല്‍ രണ്ട്‌ വീതം), അറബിക്‌ (എസ്‌.സി എട്ട്‌, എസ്‌.ടി രണ്ട്‌, ബി.പി.എല്‍ അഞ്ച്‌), എക്കണോമിക്‌സ്‌ (എസ്‌.ടി രണ്ട്‌, ബി.പി.എല്‍ നാല്‌), ഇസ്ലാമിക്‌ ഹിസ്റ്ററി (എസ്‌.ടി. മൂന്ന്‌, ബി.പി.എല്‍ ആറ്‌), ഉറുദു (എസ്‌.സി ഏഴ്‌, […]

Read More

ഓണം – ബക്രീദ്‌ ഫെയര്‍ ഇന്ന്‌ (ഓഗസ്റ്റ്‌ 20) മുതല്‍

20-Aug-2017 മലപ്പുറം : ജില്ലാ ഓണം – ബക്രീദ്‌ ഫെയര്‍ ഇന്നുമുതല്‍ സെപ്‌റ്റംബര്‍ മൂന്നുവരെ മലപ്പുറം കുന്നുമ്മല്‍ മാളിയേക്കല്‍ ബില്‍ഡിങ്ങില്‍ നടക്കും. നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്‍ രാവിലെ 11.30 നു ഉദ്‌ഘാടനം നിര്‍വ്വഹിക്കും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണികൃഷ്‌ണന്‍ ആദ്യ വില്‌പന നടത്തും. Share this post:

Read More

നിലമ്പൂരിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റി

20-Aug-2017 മലപ്പുറം : നിലമ്പൂരില്‍ ആഗസ്‌ത്‌ 23 ന്‌ നടത്താനിരുന്ന ജില്ലാകലക്‌ടറുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി. പുതിയ തീയതി പിന്നീട്‌ അറിയിക്കും. പെരിന്തല്‍മണ്ണ താലൂക്കിലെ പരിപാടി ആഗസ്‌ത്‌ 24ന്‌ പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ നടക്കും. Share this post:

Read More

ഗോരഖ്പൂര്‍ : പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മഞ്ചേരി: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രാണവായു ലഭിക്കാതെ പിഞ്ചോമനകള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പുല്‍പ്പറ്റ മണ്ഡലം കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ശിശുക്കളെ സ്‌നേഹിക്കുന്ന പ്രധാനമന്ത്രിയുടെ രാജ്യം ഇപ്പോള്‍ പശുക്കളെ സ്‌നേഹിക്കുന്ന ഭരണകൂടമായി മാറിയെന്നും ആവിഷ്‌ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുന്ന ബ്രിട്ടീഷ് ഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത കേരള സാംസ്‌ക്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഷരീഫ് ഉള്ളത്ത് അഭിപ്രായപ്പെട്ടു. മണ്ഡലം […]

Read More

കര്‍ഷകര്‍ക്ക് ആദരവുമായി മൂര്‍ക്കനാട് സ്‌കൂള്‍ ജൈവം പദ്ധതി

മഞ്ചേരി: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് ചിങ്ങപ്പുലരിയോടനുബന്ധിച്ച് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൈവം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിച്ചു. മീമ്പറ്റ ഷെരീഫ്, സതീഷ് കുരിക്കലംപാട്, ഇമ്പിച്ചി മുഹമ്മദ്, എം അബ്ദുറഹ്മാന്‍കുട്ടി എന്നിവരെയാണ് ആദരിച്ചത്. മാനേജര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം ലിസിമോള്‍ ജോസഫ്, പി ശശികുമാര്‍, സാബു, അനൂപ്, ദിവാകരന്‍, സജിത് കുമാര്‍, മന്‍സൂറലി, ഷിജോ നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍മാരായ സുരേഷ് ബാബു, എന്‍ ബി രാജേഷ് […]

Read More

നാട്ടുകാരുടെ ഇടപെടലിലൂടെ അരൂരിൽ രണ്ടാമതും മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു

കൊണ്ടോട്ടി: ജനവാസ കേന്ദ്രത്തിൽ തള്ളിയ മാലിന്യം നാട്ടുകാർ തള്ളിയവരെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു.പുളിക്കൽ വാഴക്കാട് പഞ്ചായത്തുകളുടെ അതിർത്തിയായ അരൂർ പട്ടയിൽ ഭാഗത്തെ റോഡരികിലാണ് ഇന്നലെ ഹോട്ടൽ മാലിന്യം തള്ളിയത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മാലിന്യം വണ്ടിയിലാക്കി പലയിടങ്ങളിലായി അല്പാല്പമായിട്ടാണ് തട്ടിയത്.പരിശോധന നടത്തിയ നാട്ടുകാർക്ക് മാലിന്യം കോഴിക്കോട്ടുള്ള വിനായക എന്ന ഹോട്ടലിലേതാണെന്ന് മനസ്സിലായി. ഹോട്ടലിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കരാറുകാരന്റെ നമ്പർ ലഭിക്കുകയും കരാറുകാരനെ സ്ഥലത്ത് കൊണ്ട് വന്ന് തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. അരൂരിൽ ഇത് രണ്ടാം തവണയാണ് […]

Read More

സ്വാതന്ത്ര്യ ദിനാഘോഷം

മലപ്പുറം : മേല്‍മുറി ആലത്തൂര്‍പടി യൂത്ത്‌ലീഗ്‌, എം.എസ്‌.എഫ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. മേല്‍മുറി വില്ലേജ്‌ ഓഫീസ്‌ പരിസരത്ത്‌ നടന്ന ചടങ്ങില്‍ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി മുജീബ്‌ കാടേരി പതാക ഉയര്‍ത്തി. പി.പി. കുഞ്ഞാന്‍, എന്‍.കെ.സൂപ്പി, കെ.കെ. കുഞ്ഞീതു, കബീര്‍ കണ്ണന്‍ചിറ, പി.പി.മജീദ്‌, എന്‍.കെ.മുനീര്‍, നിസാര്‍ കാടേരി, ഷാഫി സി.കെ, അനീസ്‌ കാടേരി, സുഹൈല്‍ പുല്ലഞ്ചീരി, ഷാഫി പുള്ളിയില്‍, ജാബിര്‍ ഹുസൈന്‍.ടി, ജാഷിദ്‌ കാടേരി, റനീഫ്‌ പി.കെ, അബ്ദുള്ള.പി, റഫീഖ്‌ എ.കെ, ഷിബിലി […]

Read More

അറഫാ ദിന പ്രാര്‍ത്ഥനാ സംഗമം -സ്വാഗതസംഘം രൂപീകരിച്ചു

മലപ്പുറം : അറഫാദിനത്തില്‍ അത്താണിക്കല്‍ എം.ഐ.സി കാംപസില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സംഗമത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. അറഫാ ദിനത്തില്‍ രാവിലെ ഏഴ്‌ മണിക്ക്‌്‌ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഷാജഹാന്‍ റഹ്‌മാനി കംബ്ലക്കാട്‌ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ഭാരവാഹികളായി പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, ടി.വി.ഇബ്രാഹീം എം.എല്‍എ., മാനു തങ്ങള്‍, എ.എം.കുഞ്ഞാന്‍ (രക്ഷാധികാരികള്‍), ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍(ചെയര്‍മാന്‍), പി.എ.സലാം, പി.പി. ഹുസൈന്‍ മുസ്‌ലിയാര്‍, എന്‍.മുഹമ്മദ്‌, പി.പി.അലി ജന്നാത്ത്‌, ആലി ഹാജി […]

Read More

യു.പി. ഭരിക്കുന്നത് യോഗിയല്ല, ‘ദ്രോഹി’ ആദിത്യനാഥാണ്.എന്ന് അഡ്വ: ജെബി മേത്തർ

മഞ്ചേരി: ഉത്തർപ്രദേശ് ഭരിക്കുന്നത് യോഗി ആദിത്യ നാഥ് അല്ല ദ്രോഹി ആദിത്യനാഥ് ആണ്, പുരാണത്തിലെ കംസനേക്കാൾ ക്രൂരനായ ഭരണാധികാരിയാണ് അദ്ദേഹം.മലപ്പുറം പാർലിമെന്റ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായ് തൃക്കലങ്ങോട് മാനവേദൻ യു.പി.സ്കൂളിൽ സംഘടിപ്പിച്ച, തുല്ല്യ നികുതിയുടെ ബഹളങ്ങൾക്കിടയിൽ തുല്ല്യ നീതി തിരിച്ച് പിടിക്കാൻ ‘മീറ്റ് ഫോർ ജസ്റ്റിസ്’ എന്ന പരിപാടി യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ: ജെബി മേത്തർ ഉദ്ഘാടനം ചെയ്തു, ഉത്തർപ്രദേശിലുണ്ടായിക്കൊണ്ടിരിക്കുന്ന ശിശുമരണങ്ങൾ ഗവൺമെന്റിന്റെ ഉത്തരവാദിത്വമില്ലായ്മ യാ ണ് വെളിവാക്കുന്നത്, അതീവ […]

Read More

വ്യവസായികള്‍ക്ക് പഠന ക്ലാസ്

മഞ്ചേരി : വ്യവസായികള്‍ക്ക് പഠന കഌസുകള്‍ നടത്തുവാന്‍ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജിഎസ്ടി, ലേബര്‍, നൈപുണ്യ വികസനം എന്നീ വിഷയങ്ങളില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി കഌസുകള്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി അന്‍വര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ നിസാറുദീന്‍, ജോസ്, പി ജുനൈദ്, ചാലില്‍ ഇസ്മായില്‍, പി പി സുബൈര്‍, പി പി മുഹമ്മദ്ഷാ, പി എന്‍ മുത്തുകൃഷ്ണന്‍, സി സി […]

Read More

ബസ് സ്റ്റോപ്പ് ശുചീകരിച്ചു

മഞ്ചേരി : മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം കാമ്പയിന്റെ ഭാഗമായി മേലാക്കം മാസ്‌കോ പൊതുജന വായനശാലയുടെ നേതൃത്വത്തില്‍ ബസ്‌സ്‌റ്റോപ്പ് പരിസരങ്ങള്‍ ശുചീകരിച്ചു. പി കേശവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി മുഹമ്മദ് അധ്യക്ഷനായി. പി നജീബ്, ഡോ. ടി എം രഘുറാം എന്നിവര്‍ സംസാരിച്ചു. Share this post:

Read More

നികുതി പിന്‍വലിക്കണം

മഞ്ചേരി : മരവ്യവസായ മേഖയില്‍ ജിഎസ്ടി പ്രകാരം ചുമത്തിയ 28 ശതമാനം നികുതി പിന്‍വലിക്കണമെന്ന് ചെറുകിട മരവ്യവസായ അസോസിയേഷന്‍ മഞ്ചേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് ഉദ്ഘാടനം ചെയ്തു. പി കെ ഉണ്ണികോരു അധ്യക്ഷനായി. പി സുനില്‍കുമാര്‍, എം പി സദു, ദേവദാസ് അമ്പാടി, എം നിസാറലി, ജയരാജ്, എന്‍ അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എന്‍ അച്ചുതന്‍ (പ്രസിഡന്റ്) ദേവദാസ് അമ്പാടി (സെക്രട്ടറി), ടി ടി സുന്ദരന്‍(ട്രഷറര്‍). Share […]

Read More

നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ലോഡ് കണക്കിന് കോഴിമാലിന്യം കുഴിച്ചുമൂടുന്നു

നിലമ്പൂര്‍: നിയമങ്ങളെ വെല്ലുവിളിച്ച് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ ലോഡ് കണക്കിന് കോഴിമാലിന്യം കുഴിച്ചുമൂടുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മണ്ണുപ്പാടത്താണ് നിലമ്പൂര്‍ മയ്യംതാനി സ്വദേശിയായ സ്വകാര്യവ്യക്തി മണ്ണുപ്പാടത്തെ തന്റെ ഭൂമിയില്‍ വ്യാപകമായി കോഴി മാലിന്യങ്ങള്‍ കുഴിച്ച് മൂടുന്നത്. തന്റെ ഭൂമിയില്‍ പതിനാറടി നീളത്തിലും ഇരുപതടി താഴ്ചയിലും പത്തടി വീതിയിലുമായി ജെസിബി ഉപയോഗിച്ച് പത്തോളം വലിയ കുഴികളാണ് ഇതിനായി നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ നാലോളം കുഴികള്‍ കോഴിമാലിന്യമിട്ട് മൂടിക്കഴിഞ്ഞു. നിലമ്പൂര്‍, കാളികാവ് ബ്ലോക്ക് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് രാത്രിയുടെ മറവില്‍ ലോഡ് കണക്കിന് […]

Read More

ഹൈടെക് പ്രൈമറി സ്‌കൂളുകളിലേക്ക് ഹാര്‍ഡ് വെയര്‍ വിതരണം

മലപ്പുറം: പ്രൈമറി സ്‌കൂളുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളുടെ ജില്ലാതല വിതരണം ഐടി അറ്റ് സ്‌കൂള്‍ ജില്ലാ ഓഫീസില്‍ നടന്നു. ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രൈയിനര്‍ ഉസ്മാന്‍ കെ ആധ്യക്ഷം വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഡയറ്റ് ലക്ചറര്‍ പി മുഹമ്മദ് മുസ്തഫ നിര്‍വ്വഹിച്ചു. ഹൈടെക് പ്രോജക്ടിന്റെ പദ്ധതി വിശദീകരണം ഐടി അറ്റ് സ്‌കൂള്‍ മാസ്റ്റര്‍ ട്രൈയിനര്‍ കോര്‍ഡിനേറ്റര്‍ പ്രദീപ് കുമാര്‍ മാട്ടറ നിര്‍വ്വഹിച്ചു. പൈലറ്റ് പ്രോജക്ട് ആയി 23 സ്‌കൂളുകളിലേക്കും ഡയറ്റിലേക്കുമായി 283 ലാപ്ടോപ്പുകളും 111 പ്രൊജക്ടറുകളും വിതരണം […]

Read More

കര്‍ഷകര്‍ക്ക് ആദരവുമായി മൂര്‍ക്കനാട് സ്‌കൂള്‍ ജൈവം പദ്ധതി

മഞ്ചേരി: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതിയെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് ചിങ്ങപ്പുലരിയോടനുബന്ധിച്ച് മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്‌കൂള്‍ ജൈവം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിച്ചു. മീമ്പറ്റ ഷെരീഫ്, സതീഷ് കുരിക്കലംപാട്, ഇമ്പിച്ചി മുഹമ്മദ്, എം അബ്ദുറഹ്മാന്‍കുട്ടി എന്നിവരെയാണ് ആദരിച്ചത്. മാനേജര്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച് എം ലിസിമോള്‍ ജോസഫ്, പി ശശികുമാര്‍, സാബു, അനൂപ്, ദിവാകരന്‍, സജിത് കുമാര്‍, മന്‍സൂറലി, ഷിജോ നേതൃത്വം നല്‍കി. കോഓര്‍ഡിനേറ്റര്‍മാരായ സുരേഷ് ബാബു, എന്‍ ബി രാജേഷ് […]

Read More

നിലമ്പൂരില്‍ നടന്ന കൊച്ചി മോഡല്‍ ബ്ലാക്ക്‌മെയിലിംഗ് – മുഖ്യസൂത്രധാരനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

നിലമ്പൂര്‍: നിലമ്പൂരില്‍ നടന്ന കൊച്ചി മോഡല്‍ ബ്ലാക്ക്‌മെയിലിംഗ് കേസിലെ പോത്ത്കല്ല് സ്വദേശിയായ മുഖ്യസൂത്രധാരനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ പത്തിനാണ് 20ലേറെ വര്‍ഷമായി നിലമ്പൂരില്‍ സേവനം ചെയ്യുന്ന പ്രമുഖ ഡോക്ടറെ പെണ്‍വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ സൗഹൃദം നടിച്ച് കൊണ്ടുപോയി ബ്ലാക്ക്‌മെയിലിംഗിന് ഇരയാക്കിയത്. സ്ത്രീയെ നഗ്നയാക്കി ഡോക്ടറുടെ കൂടെ നിര്‍ത്തി മൊബൈലില്‍ ഫോട്ടോ എടുക്കുകയും ഡോക്ടറുടെ പേഴ്‌സില്‍ ഉണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു. 10 ലക്ഷം രൂപ തന്നില്ലെങ്കില്‍ മൊബൈലില്‍ എടുത്ത ഫോട്ടോകള്‍ പത്രക്കാര്‍ക്കും പോലീസിനും […]

Read More

രാജീവ് ഗാന്ധി സദ്ഭാവന ദിനമായ ആഗസ്റ്റ് 20ന് രാജീവ് സ്മൃതിയാത്ര സംഘടിപ്പിക്കുന്നു

മലപ്പുറം: മതേതരത്വ ഫാസിസത്തിനെതിരെയും വര്‍ഗ്ഗീയതയ്ക്കും അക്രമ രാഷ്ട്രീയത്തിനുമെതിരെ രാജീവ് ഗാന്ധി സദ്ഭാവന ദിനമായ ആഗസ്റ്റ് 20ന് ജില്ലയിലെ 32 ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്നും ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി രാജീവ് സ്മൃതിയാത്ര സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയത്തിനായി ജില്ലയിലുടനീളം വിപുലമായ കണ്‍വെന്‍ഷനുകളും യോഗങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ചക്ക് രണ്ട് മണിക്ക് അതാത് ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്ന് ആരംഭിക്കുന്ന സ്മൃതിയാത്ര ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിടൂടെ സഞ്ചരിച്ച് വൈകീട്ട് അഞ്ചിന് മലപ്പുറം കോട്ടപ്പടി കിഴക്കേതലയില്‍ എത്തിച്ചേരും. […]

Read More

ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ശുചിത്വമില്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ അടപ്പിച്ചു

മലപ്പുറം: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലും ഹോട്ടലുകളിലും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ വാടകക്ക് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ക്വാര്‍ട്ടേഴ്‌സ് ഉടമകള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിലും ഹോട്ടലുകള്‍, ഭക്ഷ്യവസ്തു നിര്‍മ്മാണ സ്ഥലങ്ങള്‍, തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയില്‍ പരിശോധന നടത്തുന്നതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലങ്ങള്‍ അടപ്പിക്കുന്നതും നിയമ […]

Read More

രണ്ടു യുവാക്കളെ നാലു കിലോ കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലയിലെ കഞ്ചാവു വിതരണക്കാരായ രണ്ടു യുവാക്കളെ നാലു കിലോ കഞ്ചാവുമായി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് കാവുങ്ങല്‍പറമ്പില്‍ മമ്പാടന്‍ ഇസ്ഹാക്ക് (42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് പ്രദീപ് എന്ന കുട്ടന്‍ (40) എന്നിവരാണ് പിടിയിലായത്. പൊന്ന്യാകുര്‍ശി ബൈപ്പാസ് റോഡിലെ ഓഡിറ്റോറിയത്തിനു മുന്നില്‍ വച്ചാണ് നാലു കിലോ കഞ്ചാവും വിതരണത്തിനു ഉപയോഗിച്ച ഓട്ടോയും സ്‌കൂട്ടറും സഹിതം ഇവര്‍ പിടിയിലായത്. മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ചെറുകിട കഞ്ചാവു കച്ചവടക്കാര്‍ക്കു […]

Read More

മഞ്ചേരി നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനമാചരിച്ചു

മഞ്ചേരി: മഞ്ചേരി നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷക ദിനമാചരിച്ചു. മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ ശാരദ കുറുങ്കാട്ടു കുന്നുമ്മല്‍, സരോജിനി പുന്നക്കുഴി, മുഹമ്മദ് കോട്ടക്കുത്ത് ചാമ്പാടി, വേണുഗോപാലന്‍ വലിയതൊടി, അപ്പു കുന്നുമ്മല്‍, വേണുഗോപാലന്‍ പുതിയകളത്തില്‍, മാസ്റ്റര്‍ ദീപു പുതിയ കളത്തില്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുനിസിപ്പല്‍ സെക്രട്ടറി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, […]

Read More

കര്‍ഷകദിനം ആചരിച്ചു

മലപ്പുറം: ജില്ലാ മണ്ണുപര്യവേഷണ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. സെന്റ് ജെമ്മാസ് ഹൈസ്‌കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കര്‍ഷകദിനറാലി സംഘടിപ്പിച്ചു. കലക്‌ട്രേറ്റില്‍ നടന്ന സമാപന ചടങ്ങില്‍ ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ജില്ലാ തല ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എ.ഡി.എം. ടി.വിജയന്‍ നടന്ന സമ്മാനദാനം നിര്‍വഹിച്ചു. ക്വിസ് മത്സരത്തില്‍ അസ്‌ലഹ്.വി, ടി.എച്ച്.എസ്.എസ്.വടക്കാങ്ങര ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം- അന്‍ഷിദ.കെ, ജി.എച്ച്.എസ്.എസ്.വെട്ടത്തൂര്‍ അനന്തകൃഷ്ണന്‍.ജി. നായര്‍, ജി.ബി.എച്ച്.എസ്.എസ്.തിരൂര്‍ എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം- അഞ്ജലി സന്തോഷ്- ജി.എച്ച്.എസ്.എസ്.പുറത്തൂറിന് ലഭിച്ചു. ആതവനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും […]

Read More

കര്‍ഷക ദിനാചാരണം നടത്തി

മലപ്പുറം നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ ഹാളില്‍ കര്‍ഷക ദിനാചാരണം നടത്തി. നഗരസഭാ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയുമ്മ ഷെരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ മെഹബൂബ് പി.പി, സെയ്ത് പറമ്പന്‍, ഭാസ്‌കരന്‍. പി, എ.കെ നീലാണ്ടന്‍, കൃഷ്ണന്‍. കെ, സുസ്‌മേര എം, മുഹമ്മദ് ഹിജാസ് എന്നിവരെ ആദരിച്ചു. മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീര്‍ ബാബു, നഗരസഭാ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ […]

Read More

നബാര്‍ഡിന്റെ കാര്‍ഷികേതര തൊഴില്‍ പരിശീലനത്തിന്‌ വള്ളിക്കുന്നില്‍ തുടക്കമായി

19-Aug-2017 വള്ളിക്കുന്ന്‌ : നബാര്‍ഡിന്റെ ഉപജീവന സംരഭകത്വ വികസന പദ്ധതിയുടെ കീഴിലുള്ള തൊഴില്‍-സംരഭകത്വ പദ്ധതിക്ക്‌ വള്ളിക്കുന്നില്‍ തുടക്കമായി. കാര്‍ഷികേതര മേഖലയിലെ 90 സ്‌ത്രീകള്‍ക്ക്‌ തൊഴില്‍-സംരഭകത്വ പരിശീലനം നല്‍കുന്നതാണ്‌ പദ്ധതി. പദ്ധതി പി വി അബ്ദുല്‍ വഹാബ്‌ എം പി വള്ളിക്കുന്നില്‍ ഉദ്‌ഘാടനം ചെയ്‌തു. നബാര്‍ഡ്‌ ജില്ലാ വികസന മാനേജര്‍ ജെയിംസ്‌ പി ജോര്‍ജ്‌ പരിശീലന കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു. കാര്‍ഷികേതര മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി ഗുണഭോക്താക്കള്‍ക്ക്‌ പരിശീലനം നല്‍കി അവരെ സംരഭകര്‍ ആക്കുക എന്നതാണ്‌ പദ്ധതിയുടെ […]

Read More

രുചിപ്പെരുമയുമായി കോട്ടക്കുന്ന്‌ ഭക്ഷ്യമേളയ്‌ക്ക്‌ തുടക്കം

മലപ്പുറം : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യമേളയ്‌ക്ക്‌ കോട്ടക്കുന്നില്‍ തുടക്കമായി. മേളയുടെ ഉദ്‌ഘാടനം സിനിമാതാരം വിനയ്‌ ഫോര്‍ട്‌ നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ തനത്‌ രുചികള്‍ സഞ്ചാരികള്‍ക്ക്‌ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ മേള നടത്തുന്നത്‌. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇവിലിന പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്‌ മേള ഒരുക്കിയിരിക്കുന്നത്‌. ഓഗസ്‌റ്റ്‌ 27 വരെ മേളയുണ്ടാവും. നഗരസഭാ ചെയര്‍പേഴ്‌സന്‍ സിഎച്ച്‌ ജമീല, കൗണ്‍സിലര്‍ സലീന റസാഖ്‌, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ്‌ കുഞ്ഞപ്പന്‍, എക്‌സി കമ്മിറ്റി അംഗളായ അഡ്വ. കെ മോഹന്‍ദാസ്‌, വി.പി അനില്‍, […]

Read More

രണ്ട് മണ്ഡലങ്ങളില്‍ സപ്തംബര്‍ 14 ന് ഉപതെരഞ്ഞെടുപ്പ്

തിരൂര്‍ നഗരസഭയിലെ തൂമരക്കാവ് ഡിവിഷനിലും പെരുവള്ളൂരിലെ കൊല്ലംചീന വാര്‍ഡിലും സപ്തംബര്‍ 14 ഉപതെരഞ്ഞെടുപ്പ് നടക്കും. തൂമരക്കാവ് ജനറല്‍ സീറ്റും കൊല്ലംചിനയില്‍ വനിതാസംവരണവുമാണ്. ഇതിന്റെ ഭാഗമായുള്ള പെരുമാറ്റ ചട്ടം മണ്ഡലത്തില്‍ നിലവില്‍ വന്നു. തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (ഓഗസ്റ്റ് 18) പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 25 നും സൂക്ഷ്മ പരിശോധന 26നും നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഓഗസ്റ്റ് 29തും വോട്ടെണ്ണല്‍ സെപ്തംബര്‍ 15നും നടക്കും. ഇത് സംബന്ധിച്ച് കലക്‌ട്രേറ്റില്‍ നടന്ന […]

Read More

സഫിയക്ക് വീടും റേഷൻകാർഡും

ചെറുമുക്ക് : വർഷങ്ങളോളമായി ഓലമേഞ്ഞ് ഷീറ്റിട്ട് താമസിക്കുകയായിരുന്ന നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് വെസ്റ്റിലെ കുറുപനകത്ത് സഫിയക്ക് റേഷൻ കടയിൽ നിന്ന് ചുവപ്പിനും – മഞ്ഞക്കും പകരം വി.ഐ .പി നീല കാർഡായിരുന്നു കിട്ടിയിരുന്നത് . തികച്ചും മുൻഗണന ഏ .എ . വൈ ആണ് ഇവർക്ക് വെണ്ടിയിരുന്നത് . ഈ ദുരിത കഥ ( ആഗസ്റ്റ് 3 വ്യാഴം ) വിവിധ പത്രങ്ങളിലും ചാനലിലും ശോഷ്യൽ മേഡിയകളിലും വന്നിരുന്നു. ഈ വാര്‍ത്ത‍ അധികാരികളുടെ ശ്രദ്ധയിൽ പെട്ടപോൾ തിരുരങ്ങാടി […]

Read More

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു

നിലമ്പൂര്‍: നിയമവും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ പരിസ്ഥിതി ലോലപ്രദേശത്ത് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് നിലമ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. 20ന് നടക്കുന്ന രാജീവ്ഗാന്ധി സ്മൃതിസംഗമം വമ്പിച്ച വിജയമാക്കാനും തീരുമാനിച്ചു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, കെപിസിസി സെക്രട്ടറി വി […]

Read More

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ മതേതരത്വത്തിനു വെല്ലുവിളിയുയര്‍ത്തുന്നു : ആര്യാടന്‍ മുഹമ്മദ്

നിലമ്പൂര്‍: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യന്‍ മതേതരത്വത്തിനു വെല്ലുവിളിയുയര്‍ത്തുന്നുവെന്നു ആര്യാടന്‍ മുഹമ്മദ്. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ 70 ാം വര്‍ഷം മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു. അദ്ദേഹം. കഴിഞ്ഞ 70 വര്‍ഷം ഇന്ത്യന്‍ മതേതരത്വത്തിന് പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയതോടെ ഇന്ത്യന്‍ മതേതരത്വം മുമ്പെങ്ങുമില്ലാത്ത വിധം വെല്ലുവിളി നേരിടുകയാണ്. ഭക്ഷണവും വസ്ത്രവും പോലും ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഭരിക്കുന്നവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്നു അദ്ദേഹം […]

Read More

രാജീവ് സ്മൃതി യാത്ര വിജയിപ്പിക്കും

വണ്ടൂര്‍: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ആഗസ്റ്റ് 20ന് നടത്തുന്ന രാജീവ് സ്മൃതി യാത്ര വിജയിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ് ആവശ്യപ്പെട്ടു. വണ്ടൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി പി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡണ്ട് ഇ മുഹമ്മദ്കുഞ്ഞി, ഡി സി സി ഭാരവാഹികളായ കെ സി കുഞ്ഞിമുഹമ്മദ്, സി കെ മുബാറക്ക്, എന്‍ എ മുബാറക്ക്, എം എ റസാഖ്, അജീഷ് എടാലത്ത്, […]

Read More

വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വിമാനത്താവളത്തില്‍ നിന്നും പിടികൂടി

വണ്ടൂര്‍: പിതൃ സഹോദരനെ അടിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ വിദേശത്തേക്ക കടക്കാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കൂരാട് മാടമ്പം സ്വദേശി ചെഞ്ചറ ആസിഫ് (27)നെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ ഇയാളെ സഹായിച്ച പിതാവ് ചെഞ്ചറ അബ്ദു(50)നെയും അറസ്റ്റു ചെയ്തു. കുടുംബ സ്വത്തിന്റെ വീതം വെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10ന് ആസിഫും അബ്ദുവും ചേര്‍ന്ന് നടുറോഡില്‍ വെച്ച് അബ്ദുവിന്റെ സഹോദരനായ ഷൗക്കത്തിനെ തലക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. പരിക്കേറ്റ ഷൗക്കത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ […]

Read More

ഒരുമയുടേയും സൗഹൃദത്തിന്റേയും വലയംതീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്‌ക്വയര്‍

മലപ്പുറം: ഒരുമയുടേയും സൗഹൃദത്തിന്റെയും കാവലൊരുക്കി എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്രദിനത്തില്‍ ഫ്രീഡം സ്വകയര്‍ സംഘടിപ്പിച്ചു.ദേശീയോദ്ഘ്രദന ക്യാംപയിനോടനുബന്ധിച്ച് ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് റാലി, പ്രതിജ്ഞ, പ്രമേയ പ്രഭാഷണം എന്നിവ നടത്തിയത്. മലപ്പുറത്ത് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫരീദ് റഹ്മാനി കാളികാവ്, ഷാഹുല്‍ ഹമീദ് മേല്‍മുറി , ഹസന്‍ ദാരിമി സംസാരിച്ചു. കാളികാവ് അഞ്ചച്ചവടിയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കവ് ഉല്‍ഘാടനം ചെയ്തു. കെ വി അബ്ദുറഹിമാന്‍ ദാരിമി,ശിഹാബുദ്ദീന്‍ ഫൈസി, റൗഫ് ഹുദവി ,യഹ്ഖൂബ് ഫൈസി രാമംകുത്ത്,നസ്‌റുള്ള […]

Read More

ദാറുല്‍ഹുദായില്‍ സ്വാതന്ത്ര്യ ദിന പരിപാടി നടത്തി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്‌സ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി. വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി പതാക ഉയര്‍ത്തി. ഭാരതത്തിന്റെ മങ്ങലേല്‍ക്കാത്തെ സാംസ്‌കാരിക പാരമ്പര്യങ്ങളുടെ കടക്കല്‍ കത്തിവെച്ചും ചരിത്രസത്യങ്ങള്‍ക്കു നേരെ കണ്ണടച്ചും തീര്‍ത്തും അരാഷ്ട്രീയമായ സംവിധാനങ്ങളിലൂടെ ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ നിറപ്പകിട്ടില്ലാതെയാണ് നാം സ്വാതന്ത്യദിനമാഘോഷിക്കുന്നതെന്ന് വി.സി സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. സെക്രട്ടറി യു.ശാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ഖാദിര്‍ ഫൈസി അരിപ്ര, ഇ്ബ്രാഹീം […]

Read More

എ ഐ വൈ എഫ് 16 കേന്ദ്രങ്ങളില്‍ സമരഐക്യ സംഗമം സംഘടിപ്പിച്ചു

മലപ്പുറം : സംഘപരിവാര്‍ ഫാസിസത്തിനും കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ നയങ്ങള്‍ക്കുമെതിരെ സ്വാതന്ത്ര്യദിനത്തില്‍ ജില്ലയില്‍ 16 കേന്ദ്രങ്ങളില്‍ എ ഐ വൈ എഫ് സമരഐക്യ സംഗമം സംഘടിപ്പിച്ചു. മലപ്പുറം പന്തല്ലൂരില്‍ സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ഉദ്ഘാടനം ചെയതു. മുജീബ് ഹസ്സന്‍, സി എച്ച് നൗഷാദ്, യൂസഫ് കലയത്ത് തുടങ്ങിയവര്‍ സംസാരിച്ചു. രാജേന്ദ്രബാബു സ്വാഗതം പറഞ്ഞു. എന്‍. ഹക്കീം അധ്യക്ഷത വഹിച്ചു. പി എസ് കൃഷ്ണദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാബു ഒലിപ്രത്തിന്റെ ഏകാംഗ […]

Read More

വൃക്ക രോഗികള്‍ക്ക്‌ വേണ്ടിയുള്ള ജില്ലാ പഞ്ചായത്ത്‌ സംരംഭം ശക്തമായി മുന്നോട്ട്‌ കൊണ്ട്‌ പോവാന്‍ സര്‍വ കക്ഷി യോഗ തീരുമാനം

15-Aug-2017 മലപ്പുറം : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്നതിന്‌ വേണ്ടി 10 വര്‍ഷമായി നടത്തി കൊണ്ടിരിക്കുന്ന സംരംഭം പൂര്‍വോപരി ശക്തിയോടെ മുന്നോട്ട്‌ കൊണ്ട്‌ പോവുന്നതിന്‌ കിഡ്‌നി പേഷ്യന്റ്‌സ്‌ വെല്‍ഫെയര്‍ സൊസൈറ്റി വിളിച്ച്‌ ചേര്‍ത്ത സര്‍വ കക്ഷി യോഗം തീരുമാനിച്ചു. യോഗത്തില്‍ പങ്കെടുത്ത എല്ലാ സംഘടനകളും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബലിപെരുന്നാള്‍-ഓണാവധി സമയത്ത്‌ ജനകീയ വിഭവ സമാഹരണ യജ്ഞം നടത്തുന്നതിന്‌ തീരുമാനിച്ചു.യോഗത്തില്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ: എം.അബ്‌ദുല്‍ മജീദ്‌ അധ്യക്ഷത വഹിച്ചു. […]

Read More

ശുചിത്വ പക്ഷാചരണം: സിവില്‍ സ്റ്റേഷന്‍ ശുചീകരിച്ചു

15-Aug-2017 മലപ്പുറം : ശുചിത്വ പക്ഷാചരണത്തിന്‍റെ ഭാഗമായി മലപ്പുറം നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ്‌ സെന്റര്‍, മലപ്പുറം ഗവഃ കോളേജ്‌ നാഷണല്‍ സര്‍വീസ്‌ സ്‌കീം എന്നിവയുടെ സഹകരണത്തോടെ സിവില്‍ സ്റ്റേഷനില്‍ ശുചീകരണം നടത്തി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ വിജയന്‍. ടി ശുചീകരണ പരിപാടി ഉല്‍ഘാടനം ചെയ്‌തു. ജില്ലാ യൂത്ത്‌ കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്‌ അദ്ധ്യക്ഷനായി. എന്‍.ഐ.സി ഡിസ്‌ട്രിക്ട്‌ ഇന്‍ഫോര്‍മാറ്റിക്‌ ഓഫീസര്‍ കെ.പി പ്രതീഷ്‌, അഡീഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌ ഓഫീസര്‍ പി പവനന്‍, നെഹ്‌റു യുവ കേന്ദ്ര […]

Read More

സ്‌ത്രീകളെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നതാണ്‌ സമത്വം: – പി വി അബ്ദുല്‍ വഹാബ്‌ എം പി.

14-Aug-2017 മലപ്പുറം : സ്‌ത്രീ സമത്വം എന്നത്‌ സ്‌ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരലാണെന്ന്‌ പി വി അബ്ദുല്‍ വഹാബ്‌ എം പി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂണിറ്റിന്‌ കീഴില്‍ ആരംഭിച്ച ഉന്നതി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള ലോണ്‍ തുക കൈമാറ്റവും ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലയിലെ തീരപ്രദേശത്തെ ആയിരം പാവപ്പെട്ട കുടുംബങ്ങളിലെ സ്‌ത്രീകള്‍ക്ക്‌ സ്വയം വരുമാനം എന്ന നിലയ്‌ക്ക്‌ വിവിധ തൊഴില്‍ സംരഭങ്ങള്‍ തുടങ്ങാന്‍ സഹായം ചെയ്യുന്ന പദ്ധതിയാണ്‌ ഉന്നതി.പദ്ധതിക്ക്‌ കീഴിലുള്ള […]

Read More

സൈബര്‍ശ്രീയില്‍ പരിശീലനത്തിന് അപേക്ഷിക്കാം

09-Aug-2017 മലപ്പുറം : പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ നൂതന സാങ്കേതിക വിദ്യയില്‍ പുതിയ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഐ.ടി. ബേയ്‌സ്ഡ്് ബിസിനസ് ആന്റ് ഫിനാന്‍സ് മാനേജ്‌മെന്റ്, ആഡിയോ വിഷ്വല്‍ മീഡിയയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍ എന്നവയില്‍ തിരുവനന്തപുരത്ത് നല്‍കുന്ന പരിശീലനങ്ങള്‍ക്ക് 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. Share this post:

Read More

ഒ.ഐ.സി.സി സ്‌നേഹ സദനം വീടിന്റെ താക്കോൽ ദാനം നടത്തി

08-Aug-2017 മലപ്പുറം: ജിദ്ദ ഒ.ഐ.സി.സി യുടെ സ്നേഹ സദനം പദ്ധതിക്കു കിഴിൽ വണ്ടൂർ – കാഞ്ഞിരംപാടത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനം കെ പി സി സി പ്രസിഡണ്ട് എം. എം. ഹസ്സൻ നിർവ്വഹിച്ചു. ജീവകാരുണ്യ മേഖയിൽയിൽ ഒ ഐ സി സി നടത്തുന്ന സേവനങ്ങൾ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പ്രവാസികൾ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രീതി മാതൃകാ പരമാണെന്നും അദ്ദേഹം തുടർന്ന് നടന്ന സ്നേഹ സംഗമം ഉത്ഘാടനം ചെയ്തത് കൊണ്ട് പറഞ്ഞു. […]

Read More

അനധികൃത മദ്യവില്‍പ്പന: യുവാവ് പിടിയില്‍

08-Aug-2017 മഞ്ചേരി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ അരിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് പുത്തലം പാറായിച്ചാലില്‍ സതീഷ് (28)നെയാണ് എസ് ഐ സിനോജ്, സീനിയര്‍ സി പി ഒ മനോജ്, സി പി ഒ ജിനീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ കൊണ്ടു വന്ന മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്നും നാലു ലിറ്റര്‍ മദ്യം കണ്ടെടുക്കുകയായിരുന്നു. Share […]

Read More

നിറവ് ശ്രദ്ധേയമായി

08-Aug-2017 മഞ്ചേരി: കരുവമ്പ്രം വെസ്റ്റ് എല്‍പി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനം ഏറ്റെടുത്ത്് കെഎസ്ടിഎ സംഘടിപ്പിച്ച നിറവ് പരിപാടി ശ്രദ്ധേയമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെഎസ്ടിഎ മഞ്ചേരി കരുവമ്പ്രം വെസ്റ്റ് ജിഎല്‍പി സ്‌കൂളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയത്. അഡ്വ. എം ഉമ്മര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസും, ജൈവവൈവിധ്യ പാര്‍ക്ക് വാര്‍ഡ് കൗണ്‍സിലര്‍ ഷൈനിയും, പച്ചക്കറിത്തോട്ടം നിര്‍മ്മാണം മഞ്ചേരി ഉപജില്ലാ […]

Read More

ആര്‍ത്തല എസ്റ്റേറ്റ് മാനേജരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

08-Aug-2017 മഞ്ചേരി: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലെ ആര്‍ത്തല എസ്റ്റേറ്റ് മാനേജര്‍ പാലക്കാട് ചാലിശ്ശേരി കാവുക്കോട് എടയത്തുവളപ്പില്‍ അലിമോന്‍ (57) ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള നാല് ലോഡ് റബ്ബര്‍മരം, വിവിധ യന്ത്രസാമഗ്രികള്‍, മര ഉരുപ്പടികള്‍, പാനല്‍ സിസ്റ്റം, ബാറ്ററികള്‍ എന്നിവയടക്കം അഞ്ച് ലക്ഷം രൂപയുടെ കളവ് ചെയ്യുകയും അടക്ക വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ ഉടമക്ക് നല്‍കിയില്ലെന്നുമാണ് പരാതി. 2010-2015 കാലയളവിലാണ് കേസിന്നാസ്പദമായ […]

Read More

റേഷന്‍കാര്‍ഡ്: 14 അനര്‍ഹരെ കണ്ടെത്തി

08-Aug-2017 മഞ്ചേരി: തെറ്റായ സത്യവാങ്മൂലം നല്‍കി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയ 14 കാര്‍ഡ് ഉടമകളെ സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സി രാധാകൃഷ്ണന്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എ പി ഫക്രുദ്ദീന്‍ അലി എന്നിവര്‍ പാണ്ടിക്കാട് പഞ്ചായത്തിലെ വീടുകളില്‍ കയറി നടത്തിയ പരിശോധനയിലാണ് കാര്‍ഡുകള്‍ പിടികൂടിയത്. പിടികൂടിയ കാര്‍ഡുകള്‍ പ്രത്യേക സീല്‍ ചെയ്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. […]

Read More

17കാരിയായ ബംഗാളി നവവധു മരിച്ച നിലയില്‍

08-Aug-2017 മഞ്ചേരി: ബംഗാള്‍ സ്വദേശിനിയായ നവവധുവിനെ വാടക ക്വാര്‍ട്ടേഴ്‌സിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന ജില്ലയില്‍ നിശ്ചന്തപൂര്‍ ലക്ഷ്മിപാശ അനുരാഗ് സാഹയുടെ ഭാര്യ ഋതുഘോഷ് (17) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം പെരിന്തല്‍മണ്ണ താഴെക്കോട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്നു. പനിയെ തുടര്‍ന്ന് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയ ദിവസമാണ് മരണം. ഭര്‍ത്താവും സുഹൃത്തുക്കളും ഉടന്‍ ഇവരെ പെരിന്തല്‍മണ്ണ എം ഇ എസ് മെഡിക്കല്‍ കോളേജില്‍ […]

Read More

അടുക്കള പച്ചക്കറിത്തോട്ടം തുടങ്ങി

08-Aug-2017 തിരൂരങ്ങാടി: തൃക്കുളം പാലത്തിങ്ങൽ സ്നേഹതീരം റസിഡൻഷ്യൽ കൂട്ടായ്മയിലെ വീടുകളിൽ അടുക്കള പച്ചക്കറിത്തോട്ടം പദ്ധതിക്ക് തുടക്കമായി.ഇതിന്നായി വീടുകളിൽ പച്ചക്കറിവിത്തുകൾ വിതരണം ആരംഭിച്ചു.പരിശീലന ക്ലാസും നടത്തി.സംസ്ഥാന കർഷക അവാർഡ് ജേതാവ് മുല്ലേപ്പാട്ട് അബ്ദുൽറസാഖ് ഉദ്ഘാടനം ചെയ്തു.അബ്ദുള്ള മൂഴിക്കൽ അധ്യക്ഷനായി.എം.അഹമ്മദലി ബാവ,സി.കുഞ്ഞുമുഹമ്മദ്,ഷനീബ് മൂഴിക്കൽ,സഹീർ Share this post:

Read More

സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഉല്പന്നങ്ങൾ വിപണനം തുടങ്ങി

08-Aug-2017 കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്തിന് കീഴിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ബഡ്സ് സ്പെഷ്യൽ സ്ക്കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഉല്പന്നങ്ങൾ വിപണനം തുടങ്ങി.സ്പെഷൽ സ്കൂളിലെ മുതിർന്ന കുട്ടികളെ സ്വയംതൊഴിൽ പരിശീലിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ച് സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച തൊഴിൽ പരിശീലന കേന്ദ്ര ത്തിൽ ആദ്യ ഘട്ടമായി നിർമ്മിച്ച സോപ്പ് പൊടി, ലിക്വിഡ് ഹാൻഡ് വാഷ് തുടങ്ങിയവയാണ് വിപണിയിലിറക്കിയത്. ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. ഷെജിനി ഉണ്ണി നിർവ്വഹിച്ചു. വൈസ് […]

Read More

ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് നടത്തുന്ന രോഗികളും,കുടുംബങ്ങളുടെ സംഗമം

08-Aug-2017 കൊണ്ടോട്ടി:ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് നടത്തുന്ന രോഗികളും,കുടുംബങ്ങളുടെ സംഗമം വൈദ്യർ മാപ്പിള കലാ അക്കാഡമി ഹാളിൽ നിർധനവൃക്ക രോഗിക്ക് സ്വന്തം വൃക്കദാനം നൽകി മാതൃക കാണിച്ച കുറ്റിപ്പറിച്ചേൽ ഷിബു അച്ചൻ ഉദ്ഘാടനം ചെയ്തു.മികച്ച ഇന്ത്യൻ ഫുഡ്ബോളർ അനസ് എടത്തൊടിക ചടങ്ങിൽ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ ബ്രാന്റ് അംബാസഡറായി പ്രഖ്യാപിച്ചു.അനസിനുള്ള സെന്ററിന്റെ ഉപഹാരം ഫാദർ ഷിബു നൽകി.സെന്ററിലെ50വൃക്കരോഗികൾക്കുള്ള പുൽപള്ളി,ചിയ്യമ്പം, മോർ ബേസിൽ ചർച്ച് ശേഖരിച്ചരണ്ടര ലക്ഷം രൂപ ഷിബു സെന്ററിന് കൈമാറി. സെന്റർ […]

Read More

ജില്ലാതല നിരീക്ഷണ സമിതിയുടെ യോഗം ഒമ്പതിന്

08-Aug-2017 മലപ്പുറം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ക്ക് അനുമതി നല്‍കുന്നതിനും പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനുമായി രൂപീകരിച്ച ജില്ലാതല നിരീക്ഷണ സമിതിയുടെ യോഗം നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ വൈകീട്ട് 3.30ന് ചേരും. ​ Share this post:

Read More

കോണ്‍ഗ്രസ് സേവാദള്‍ കണ്‍വെന്‍ഷന്‍

08-Aug-2017 മലപ്പുറം: ജില്ലാ കോണ്‍ഗ്രസ് സേവാദള്‍ കണ്‍വെന്‍ഷന്‍ ജില്ലാ കോണ്‍ ഗ്രസ് കമ്മിറ്റി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ബി അലവി അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യദിന പരിപാടികള്‍ വിപുലമായി നടത്തുവാനും ആഗസ്റ്റ് 20ന് രാജീവ് ജ്യോതി പ്രയാണം വിജയിപ്പിക്കുവാനും തീരുമാനിച്ചു. ഡിസംബര്‍ മാസത്തില്‍ മലപ്പുറത്ത് ജില്ലാ ട്രൈനിങ്ങ് ക്യാമ്പ് നടത്തുന്നതിനും തീരുമാനിച്ചു. ജില്ലാ ചീഫ് അബ്ദുസ്സലാം മഞ്ചേരി, ജില്ലാ വൈസ് ചെയര്‍മാന്‍ പി കോയക്കുട്ടി, ട്രഷറര്‍ ഇസ്ഹാജി കെ സി, ഹക്കീം എടക്കര, […]

Read More

സഹകരണ മേഖലയില്‍ സി പി എം കൊണ്ടുവരുന്ന നിയമഭേദഗതികള്‍ സംഘങ്ങളുടെ തകര്‍ച്ചക്കു കാരണമാകുമെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍

08-Aug-2017 മലപ്പുറം: മലപ്പുറം: സഹകരണ മേഖലയില്‍ സി പി എം കൊണ്ടുവരുന്ന നിയമഭേദഗതികള്‍ സംഘങ്ങളുടെ തകര്‍ച്ചക്കു കാരണമാകുമെന്ന് കെ പി സി സി പ്രസിഡണ്ട് എം എം ഹസ്സന്‍ അഭിപ്രായപ്പെട്ടു. ജില്ലാ സഹകരണ ബാങ്കുകള്‍ പിരിച്ചുവിട്ട് കേരള ബാങ്ക് രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി തുടര്‍ന്നുവരുന്ന ത്രിതല സംവിധാനം നിലനിര്‍ത്തി കേരളബാങ്ക് രൂപീകരണം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സഹകരണ ജനാധിപത്യവേദി മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം […]

Read More

അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ ഒഴിവ്‌: കൂടിക്കാഴ്‌ച നാളെ

08-Aug-2017 മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ നാളെ (ഓഗസ്റ്റ്‌ ഒമ്പതിന്‌) കൂടിക്കാഴ്‌ച നടത്തും. അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍ക്ക്‌ സൈക്കോളജി, മാസ്റ്റര്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്ക്‌, രണ്ട്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‌ എം.എ/എം.എസ്‌.സി സൈക്കോളജി/എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി / പി.ജി ഡിപ്ലോമ ഇന്‍ സൈക്കോളജി അഭികാമ്യം, മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്‌ യോഗ്യതകള്‍. അഡോളസന്റ്‌ ഹെല്‍ത്ത്‌ […]

Read More

ജലസ്രോതസ്സുകളുടെ സ്ഥിതി വിവര പഠനം: ജില്ലാതല പരിശീലനം ഇന്ന്‌

08-Aug-2017 മലപ്പുറം: സംസ്ഥാന സാക്ഷരതാ മിഷന്‍ – പരിസ്ഥിതി സാക്ഷരതാ പരിപാടിയുടെ ഭാഗമായി – ജലസ്രോതസ്സുകളുടെ സ്ഥിതി വിവര പഠനം നടത്തുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിന്‌ ജില്ലയിലെ പ്രേരക്‌മാര്‍, വാര്‍ഡ്‌ മെമ്പര്‍മാര്‍ എന്നിവര്‍ക്ക്‌ പരിശീനം നല്‍കും. പരിശീലനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഇന്ന്‌ (ഓഗസ്റ്റ്‌ എട്ട്‌) ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഒമ്പതിന്‌ തിരൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിലും […]

Read More

സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

08-Aug-2017 മലപ്പുറം: പാര്‍ട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്ക്‌ ഫുള്‍ടൈം തസ്‌തികയിലേക്ക്‌ സ്ഥാനക്കയറ്റം നല്‍കുന്നതിനു ജില്ലയിലെ പാര്‍ട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാരുടെ (ആരോഗ്യം, മെഡിക്കല്‍ കോളേജ്‌, എംപ്ലോയീസ്‌ സ്റ്റേറ്റ്‌ ഇന്‍ഷൂറന്‍സ്‌, ഇന്ത്യന്‍ സിസ്റ്റം ഓഫ്‌ മെഡിസിന്‍, ഹോമിയോ, ആനിമല്‍ ഹസ്‌ബന്ററി, സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പ്‌, പി.എസ്‌.സി എന്നീ വകുപ്പുകള്‍ ഒഴികെ) 2015 ഏപ്രില്‍ ഒന്ന്‌ മുതല്‍ 2016 ജൂണ്‍ 30 വരെയുള്ള കാലയളവിലെ ജില്ലാതല അന്തിമ സീനിയോറിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്റെ പകര്‍പ്പ്‌ കലക്‌ട്രേറ്റ്‌, റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍, […]

Read More

മങ്കട പ്രഫ. ടി.അബ്ദുല്‍ അസീസ് മൗലവി സ്മാരക പുരസ്‌കാരം കെ.ജമാലുദ്ദീന്

08-Aug-2017 മങ്കട: പ്രഫ.മങ്കട.ടി.അബ്ദുല്‍ അസീസ് മൗലവി സ്മാരക പുരസ്‌കാരം ഇംഗ്ലീഷ് സാഹിത്യകാരന്‍ കെ.ജമാലുദ്ദീന്. വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തെ മികവ് കണക്കിലെടുത്താണ് കെ.ജമാലുദ്ദീനെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് പുരസ്‌കാര നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ അഡ്വ.ടി.കുഞ്ഞാലി അറിയിച്ചു. അയ്യായിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 12ന് മങ്കടയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. കടന്നമണ്ണ സ്വദേശിയായ കെ.ജമാലുദ്ദീന്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ പഠന വിഷയമായ അഞ്ച് പുസ്തകങ്ങളുടെ കര്‍ത്താവാണ്. Communicative English, Effective teaching of English, Elements for […]

Read More

വെയര്‍ഹൗസിങ്‌ കോര്‍പറേഷന്‍ ഗോഡൗണ്‍ ഉദ്‌ഘാടനം ഇന്ന്‌

06-Aug-2017 മലപ്പുറം: സംസ്ഥാന വെയര്‍ ഹൗസിങ്‌ കോര്‍പറേഷന്റെ അങ്ങാടിപ്പുറം ഗോഡൗണ്‍ ഉദ്‌ഘാടനം ഇന്ന്‌ (ഓഗസ്റ്റ്‌) രാവിലെ 11.30ന്‌ കൃഷി മന്ത്രി വി.എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും. ടി.എ അഹമ്മദ്‌ കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. 300 മെട്രിക്‌ ടണ്‍ സംഭരണ ശേഷിയുള്ളതാണ്‌ ഇന്ന്‌ ഉദ്‌ഘാടനം ചെയ്യുന്ന കെട്ടിടം. Share this post:

Read More

26 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍

06-Aug-2017 പെരിന്തല്‍മണ്ണ: 26 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മലപ്പുറം സ്വദേശിയെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ പാട്ടുപാറകുളമ്പ് സ്വദേശി സ്രാമ്പിക്കല്‍ വീട്ടില്‍ മുസ്തഫ (42) ആണ് അറസ്റ്റിലായത്. പ്രതിയുടെ ബാഗില്‍ നിന്ന് ഇരുപത്തി ആറര ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. പുതിയ 2000ന്റെയും 500ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുഴല്‍ പണമിടപാടുമായി ബന്ധപ്പെട്ട പണമാണെന്നും വേങ്ങര ഭാഗത്തേക്ക് പണം കൊണ്ടുപോവുകയാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പണം സംബന്ധിച്ച് പ്രതിയുടെ കൈവശം […]

Read More

ലോകമൂലയൂട്ടല്‍ വാരാഘോഷം നടത്തി

06-Aug-2017 മലപ്പുറം: ഐ സി ഡി എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റിന്റെയും മലപ്പുറം നഗരസഭയുടെയും സഹകരണത്തോടെ കോട്ടപ്പടി ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ശില്‍പ്പശാല, ക്വിസ് മത്സരം എന്നിവ നടത്തി. മുനിസിപ്പാലിറ്റിയിലെ വിവിധ വാര്‍ഡുകളില്‍ നിന്നായി ഗര്‍ഭിണികളും കൈക്കുഞ്ഞുമായി അമ്മമാരും അംഗന്‍വാടി വര്‍ക്കര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല വാരാഘോഷ പരിപാടികള്‍ ഉദ്ഘാടം ചെയ്തു. ഐ സി ഡി എസ് […]

Read More

കളിവഞ്ചി പ്രകാശനവും ഉപഹാര സമര്‍പ്പണവും

06-Aug-2017 നിലമ്പൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈടെക് ആയി മാറുന്ന ക്ലാസ്സ് മുറികളിലേക്ക് ഉപയോഗിക്കാവുന്ന കളിവഞ്ചി എന്ന പഠനവിഭവത്തിന്റെ പ്രകാശനം ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലേക്കുള്ള എല്ലാ പഠനഭാഗങ്ങളും പഠിപ്പിക്കുന്നതിനാവശ്യമായ വര്‍ക്ക് ഷീറ്റ് ഉള്‍ക്കൊള്ളിച്ചതാണ് കളിവഞ്ചി. സംസ്ഥാനത്തു തന്നെ ഇത്തരത്തില്‍ സമഗ്ര സംവിധാനം ആദ്യമെന്നും അധ്യാപകര്‍ പറഞ്ഞു. ഇന്ന് പീവീസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 3ന്് നടക്കുന്ന ചടങ്ങില്‍ കളിവഞ്ചി പ്രകാശനവും ഉപഹാര സമര്‍പ്പണവും പി.വി.അബ്ദുള്‍ വഹാബ് […]

Read More

മാജിക്കിലൂടെ ഡെങ്കിപ്പനി ബോധവത്ക്കരണം

06-Aug-2017 മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമി മലപ്പുറം നഗരസഭയുമായി സഹകരിച്ച് മജീഷ്യന്‍ മലയില്‍ ഹംസ മാജിക്കിലൂടെ ഡെങ്കിപ്പനി ജാഗ്രതാ ബോധവല്‍ക്കരണം നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല മാജിക്കിലൂടെ നിര്‍വ്വഹിച്ചു. തുടര്‍ന്ന് മാന്ത്രികന്‍ ഓരോ ഇനവും ബോധവല്‍ക്കരണവുമായി കൂട്ടിയിണക്കിയാണ് അവതരിപ്പിച്ചത്. ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. Share this post:

Read More

ഗൈല്‍ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികളുടെ ഒത്തുചേരല്‍

06-Aug-2017 മലപ്പുറം: യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഗൈല്‍ വാതക പൈപ്പ് ലൈന്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് നടന്ന് വരുന്ന ജനകീയ സമരത്തിന് പിന്‍തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്നു. മലപ്പുറം ടൗണ്‍ ഹാളില്‍ സംഗമിച്ച ശേഷം ജനപ്രതിനിധികള്‍ സമരസമിതി സ്ഥാപിച്ച കേന്‍വാസിന്‍ കൂട്ടമായി ഒപ്പ് വെച്ച് ഐക്യദാര്‍ഢ്യം വിളംബരം ചെയ്തു. ഒരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ സ്ഥാപിക്കുന്ന പൈപ്പ് ലൈനിനെതിരെ നിയമപരമായ പോരാട്ടത്തിനും പഞ്ചായത്ത്, മുനിസിപ്പല്‍ ഭരണസമിതികള്‍ നേതൃത്വം […]

Read More

മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

06-Aug-2017 മലപ്പുറം: രാഹുല്‍ഗാന്ധിയെ ഗുജറാത്തില്‍ വച്ച് ആര്‍എസ്എസ് – ബിജെപി ഗുണ്ടകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ മാര്‍ച്ച് ഡിസിസി ഉപാധ്യക്ഷന്‍ വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി പി എ മജീദ്, പരി ഉസ്മാന്‍, പി പി അയമു, എന്‍ വി അന്‍സാറലി, കെ പരമേശ്വരന്‍, ഷിജു, എന്‍ പി ഉണ്ണി, പരി നാസര്‍, സമീര്‍ മൂന്നൂകാരന്‍, റാഫി ചോലയില്‍, നൗഷാദ് ഉന്നംതല എന്നിവര്‍ നേതൃ […]

Read More

രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേരെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി

06-Aug-2017 നിലമ്പൂര്‍: കര്‍ണ്ണാടകയില്‍ നിന്നും വില്‍പനക്കായി കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേരെ നിലമ്പൂര്‍ എക്‌സൈസ് സംഘം പിടികൂടി. കര്‍ണ്ണാടക സ്വദേശിയും ഇപ്പോള്‍ പൊട്ടിക്കല്ലില്‍ സ്ഥിരതാമസക്കാരനുമായ അഷ്‌റഫ് ഖാന്‍(33), രാംനഗര്‍ ജില്ലയിലെ മെഹ്ബൂബ് നഗറില്‍ താമസിക്കുന്ന അയാസ് പാഷ (24) എന്നിവരാണ് നിലമ്പൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി. സജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ചുങ്കത്തറ നിന്നും പൂക്കോട്ടും പാടത്തേക്ക് ബൈക്കില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഇവരെ തേക്കു മ്യൂസിയത്തിനു സമീപം വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. നേരത്തെയും […]

Read More

കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ അശാന്തി പടര്‍ത്തുന്നു : പി ടി തോമസ് എംഎല്‍എ

06-Aug-2017 ചങ്ങരംകുളം: കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങള്‍ അശാന്തി പടര്‍ത്തുകയാണെന്ന് പി ടി തോമസ് എംഎല്‍എ. ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭരണമാണ് മോദിയും പിണറായിയും രാജ്യത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍സി പ്രവാസി കൂട്ടായ്മ എരമംഗലത്തിന്റെ പ്രഥമ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഭരണത്തില്‍ ആരും സുരക്ഷിതമല്ലാത്ത ഭീകരമായ അവസ്ഥയാണ്. കേരളത്തിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സിപിഎംനേതൃത്വം കണ്ണൂര്‍ ലോബി പിടിച്ചടക്കിയതോടെ കേരളത്തില്‍ കണ്ണൂര്‍ മോഡല്‍ ആക്രമണമാണ് നടന്നുവരുന്നത്. തങ്ങളുടെ പാര്‍ട്ടികള്‍ […]

Read More

എക്‌സിക്യൂട്ടീവ് ക്യാമ്പ് 10ന്

06-Aug-2017 മലപ്പുറം: മഞ്ചേരി: കേരള മുസ്‌ലിം ജമാഅത്ത് നടപ്പിലാക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതികളുടെ പഠനത്തിനും പ്രയോഗ വല്‍ക്കരണത്തിനുമായി സംഘടിപ്പിക്കുന്ന സോണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ആഗസ്റ്റ് പത്തിന് ഇരുമ്പുഴി മണ്ണമ്പാറ സുന്നി മദ്രസയില്‍ നടക്കും. വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി മൂത്തേടം, പ്രൊഫ. കെ എം എ റഹീം, അബ്ദുല്‍ അസീസ് സഖാഫി എലമ്പ്ര, കെ അലവി ദാരിമി, എന്‍ കെ അബ്ദുള്ള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും. Share this post:

Read More

434 കോടി രൂപയുടെ റോഡ് പ്രവൃത്തികളുമായി മലപ്പുറം ജില്ല വികസന കുതിപ്പിലേക്ക്

06-Aug-2017 മലപ്പുറം: മഞ്ചേരി: ജില്ലയിലെ വിവിധ റോഡുകളുകളുടെ നിര്‍മ്മാണത്തിനായി 434 കോടി രൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 105 കോടി രുപയുടെ പ്രപ്പോസല്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപവല്‍ക്കരിച്ച കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. പ്രപ്പോസല്‍ കിഫ്ബിയുടെ ഭരണാനുമതി വിഭാഗം പരിശോധിച്ചു വരുന്നു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡാണ് മറ്റൊന്ന്. ഇതിന് 28 കോടി രൂപയാണ് […]

Read More

വയോധികന്‍ കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍

06-Aug-2017 മലപ്പുറം: മഞ്ചേരി: തമിഴ്‌നാട് സ്വദേശിയെന്നു കരുതുന്ന അറുപതുകാരനെ കെട്ടിടത്തിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് ഹാപ്പിമാര്‍ക്കറ്റ് കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു മൃതദേഹം. വാസു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ ഏതാനും ദിവസങ്ങളായി കെട്ടിടത്തിനു മുകളിലായിരുന്നു താമസം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. കെട്ടിട ഉടമയായ ചാത്തോലി സലീമിന്റെ പരാതിയില്‍ മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. Share this post:

Read More

ശുചിത്വ പക്ഷാചരണം : കണ്‍വെന്‍ഷന്‍ നടത്തി

06-Aug-2017 മലപ്പുറം: ആഗസ്റ്റ്‌ 15 വരെയുള്ള ശുചിത്വ പക്ഷചാരണ പരിപാടികളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ യൂത്ത്‌ വോളന്റിയര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ശുചിത്വ കണ്‍വെന്‍ഷന്‍ നടത്തി. യൂത്ത്‌ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെ ഗ്രാമ തലങ്ങളില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കണ്‍വെന്‍ഷനില്‍ തീരുമാനിച്ചു. നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത്‌ കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞഹമ്മദ്‌ അദ്ധ്യക്ഷനായി. എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌ ഓഫീസര്‍ കെ.പി പ്രതീഷ്‌, പി. അസ്‌മാബി എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ സ്വച്ഛതാ പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത്‌ […]

Read More

ഗോഡൗണ്‍ – ഓഫീസ്‌ സമുച്ചയ ഉദ്‌ഘാടനം

06-Aug-2017 മലപ്പുറം: അങ്ങാടിപ്പുറത്ത്‌ സംസ്ഥാന വെയര്‍ഹൗസിങ്‌ കോര്‍പ്പറേഷന്‍ നബാര്‍ഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി പണിത 300 മെട്രിക്ക്‌ ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണിന്റെയും ഓഫീസ്‌ സമുച്ചയത്തിന്റെയും ഉദ്‌ഘാടനം ആഗസ്റ്റ്‌ ആറിന്‌ രാവിലെ 11.30ന്‌ കൃഷി വകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ടി.എ. അഹമ്മദ്‌ കബീര്‍ എം.എല്‍.എ അധ്യക്ഷനാവും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി ഉണ്ണികൃഷ്‌ണന്‍, ജില്ലാ കലക്‌ടര്‍ അമിത്‌ മീണ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റീന പെട്ടമണ്ണ, അങ്ങാടിപ്പുറം ഗ്രാമ […]

Read More

നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉപയോഗിക്കരുതെന്ന്‌ നിര്‍ദ്ദേശം

06-Aug-2017 മലപ്പുറം: ജില്ലയിലെ വിപണികളില്‍ വിറ്റഴിക്കപ്പെട്ടിരിക്കുന്ന താഴെ പറയുന്ന ബാച്ച്‌ നമ്പറില്‍ ഇറങ്ങിയ വെളിച്ചെണ്ണ ഫുഡ്‌ അനലിസ്റ്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്‌ പ്രകാരം ഗുണനിലവാരം കുറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ പതിപ്പിച്ചതുമായതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കരുതെന്ന്‌ മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ്‌ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി 1. കെ.എം.ടി വെളിച്ചെണ്ണ (ബാച്ച്‌ നമ്പര്‍. 001 ജൂണ്‍/2017,) M/s. വിഷ്‌ണു ഓയില്‍ മില്‍സ്‌,593/1, പാലക്കാട്‌ മെയിന്‍ റോഡ്‌, ഈരാറ്റകുളം പാലക്കാട്‌, 2. കോക്കോ ഡ്രോപ്‌സ്‌ ശുദ്ധമായ വെളിച്ചെണ്ണ ( ബാച്ച്‌ നമ്പര്‍. ടി.കെ1, […]

Read More

ലഹരിക്കായി സട്രിപ്പ് മിഠായികളും

02-Aug-2017 വണ്ടൂര്‍:ഓറല്‍ സട്രിപ്പ മിഠായികളുടെ രൂപത്തില്‍ മയക്കു മുരുന്നെത്തുന്നത് കണ്ടെത്തി.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം എക്്സൈസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മമ്പാട്,മമ്പാട്ട്മൂല സ്‌കൂളുകളുടെ പരിസരത്തു നിന്നുമാണ് ഇത്തരത്തിലുള്ള മിഠായികള്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് മഞ്ചേരിയിലെ കടകളില്‍ നടത്തിയ പരിശോധനയില്‍ 166ദ പാക്കറ്റ് മിഠായികള്‍ കണ്ടെടുത്തു. ആപ്പിള്‍,കാന്‍ഡി,സ്ട്രോബറി,തുടങ്ങി വിത്യസ്ത രുചികളിലുള്ള മിഠായികളുടെ കവറിനു മുകളില്‍ എഫ്.എസ്.എസ്.ഐ മുദ്രയുണ്ടെങ്കിലും ഇതു വ്യാജമാണെന്നാണ്് എക്സൈസ് അധികൃതര്‍ പറയുന്നത്. പാക്കറ്റുകള്‍ക്കു മുകളില്‍ കുട്ടികള്‍ക്ക വിതരണം […]

Read More

കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

02-Aug-2017 കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുളള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ/ഐ സി ഡി എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, കെ എസ് ഇ ബി മൈനിംഗ് ആന്‍ഡ് ജിയോളജി ഓഫീസ്, വിജിലന്‍സ് ആന്‍ഡ് ആന്റ്കറപ്ഷന്‍ ഓഫീസ്, […]

Read More

ജില്ലാ ആശുപത്രിക്ക് ഏറ്റവും ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം പണിയുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സി.മമ്മുട്ടി എം.എല്‍.എ

03-Aug-2017 തിരൂര്‍: ജില്ലാ ആശുപത്രിക്ക് ഏറ്റവും ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം പണിയുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് സി.മമ്മുട്ടി എം.എല്‍. പറഞ്ഞു. ഇതിനാവിശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനു യോജ്യമായ കണ്‍സള്‍ട്ടിനെ കണ്ട് എത്രയും വേഗം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാ ക്കണം. ആശുപത്രിയുടെ വികസനവ മായി ബന്ധപ്പെട്ട ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന എംഎല്‍ എ തിരൂര്‍ ആശുപത്രി അനുയോജ്യമായ വാര്‍ഡുകളെ ഉള്‍പ്പെടുത്തി സെന്ററ ലൈസഡ് എസി സ്ഥാപിക്കും. ഇതിനാ വശ്യമായ ഫണ്ട് എംഎല്‍ എയുടെ […]

Read More

ഹയര്‍ സെക്കന്‍ഡറിയെ തളര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക : പി ഉബൈദുല്ല

02-Aug-2017 മലപ്പുറം: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഏറ്റവും ശക്തവും മികവാര്‍ന്നതുമായ ഹയര്‍ സെക്കന്‍ഡറി മേഖലയെ തകര്‍ക്കാനുള്ള നീക്കം ഇടത് പക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പി ഉബൈദുല്ല എംഎല്‍എ. ഹയര്‍ സെക്കന്‍ഡറി സംരക്ഷണ ദിനത്തോടനുബന്ദിച്ച് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളര്‍ത്തിയില്ലെങ്കിലും തളര്‍ത്തരുതേ എന്ന അഭ്യര്‍ത്ഥനയുമായി ഹയര്‍ സെക്കന്‍ഡറി നിലവില്‍ വന്ന ആഗസ്ത് ഒന്നിന് നടന്ന സംഗമത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി […]

Read More

ചരിത്ര സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു

02-Aug-2017 മലപ്പുറം: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്ര സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തിന് ഡിസിസി ഹാളില്‍ നടക്കുന്ന സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. എ പി അനില്‍ കുമാര്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് തുടങ്ങിയവര്‍ സംബന്ധിക്കും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം […]

Read More

മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എം ബി ബി എസ് അഞ്ചാം ബാച്ചിന്റെ ഓറിയന്റേഷന്‍ ക്ലാസ് ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു

02-Aug-2017 മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എം ബി ബി എസ് അഞ്ചാം ബാച്ചിന്റെ ഓറിയന്റേഷന്‍ ക്ലാസ് ജില്ലാ കളക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്തു. അഡ്വ. എം ഉമ്മര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് അഡ്വ. എം എം അഷ്‌റഫ്, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ. സിറിയക് ജോബ്, സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍ പ്രസംഗിച്ചു. ഇതുവരെ പ്രവേശനം നേടിയ 79 വിദ്യാര്‍ത്ഥികളില്‍ 78 പേരും അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം ക്ലാസിനെത്തിയിരുന്നു. […]

Read More

ചെർപ്പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു

02-Aug-2017 കൊണ്ടോട്ടി: കൊണ്ടോട്ടി – കൊളപ്പുറം റോഡിൽ ചെർളപ്പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം. ആളപായമില്ല. ഈ റോഡിൽ തറയിട്ടാലിനും ചെർളപ്പാലത്തിനും ഇടയിൽ സ്ഥിരമായി അപകടമുണ്ടാവാറുണ്ട്. അപകടകരമായ വളവും ഇറക്കവുമുള്ള ഈ ഭാഗത്ത് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. മേഖലയിൽ അപകടം കുറക്കാനുള്ള സംവിധാനങ്ങളൊരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. Share this post:

Read More

വനത്തില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തിയ സംഭവം: തെളിവെടുപ്പ് നടത്തി

31-Jul-2017 നിലമ്പൂര്‍: വടപുറം പാലത്തില്‍ നിന്നും 150 മീറ്റര്‍ ഉള്ളിലായി വുഡ് കോംപ്ലക്‌സിന് സമീപം ആറുമാസത്തിലേറെ പഴക്കമുള്ള തലയോട്ടിയും അസ്ഥീകൂടങ്ങളും കണ്ടെത്തിയ സംഭവത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും തലയോട്ടിയും എല്ലിന്‍ കഷണങ്ങളും സംഭവസ്ഥലത്തുനിന്നും ശേഖരിച്ചു. തൃശ്ശൂരില്‍ നിന്നുമെത്തിയ ഫോറന്‍സിക് വിഭാഗം സയന്റിഫിക് ഓഫീസര്‍ ഡോ. വി അനീഷിന്റെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിഭാഗവും മലപ്പുറത്തു നിന്നും സോമി ജേക്കബിന്റെ നേതൃത്വത്തിലുള്ള ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. എസ്‌ഐമാരായ മനോജ് പറയറ്റ, പ്രദീപ് കുമാര്‍, സ്‌പെഷ്യല്‍ […]

Read More

കെ.എസ്.ടി.യു. പ്രതിഷേധ മാര്‍ച്ചും ധര്‍ണയും താക്കീതായി

30-Jul-2017 മലപ്പുറം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അശാസ്ത്രീയ നയങ്ങളിലും അടിക്കടി ഇറക്കുന്ന വികല ഉത്തരവുകളിലും പ്രതിഷേധിച്ച് കെ.എസ്.ടി.യു. ജില്ലയിലെ 17 ഉപജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ പ്രത്‌ഷേധ മാര്‍ച്ചും ധര്‍ണയും താക്കീതായി. അധ്യാപക ദ്രോഹ നടപടികളില്‍ നിന്ന് പിന്‍മാറി പൊതുവിദ്യാഭ്യാസ മേഖലക്ക് ശക്തി പകരണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും നടത്തിയത്. നിയമിക്കപ്പെട്ട മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളവും പ്രൊട്ടക്ഷനും, 2016വരെ നിയമനം നേടിയവര്‍ക്ക് മുന്‍കാല പ്രാബല്യം, ഐ.ടി സ്‌കൂള്‍ സ്വകാര്യ വത്കരണ നീക്കം, അധ്യാപക പരിശീലനങ്ങളിലെ ഇടതു വല്‍ക്കരണം […]

Read More

കഞ്ചാവ്‌ മൊത്ത വിതരണം: ജാമ്യത്തിലിറങ്ങിയ വീട്ടമ്മ കഞ്ചാവുമായി വീണ്ടും പിടിയില്‍

30-Jul-2017 പെരിന്തല്‍മണ്ണ: കഞ്ചാവ്‌ മൊത്ത വിതരണ കേസില്‍ ജാമ്യത്തിലിറങ്ങിയ വീട്ടമ്മ കഞ്ചാവുമായി വീണ്ടും പിടിയില്‍. കൊല്ലം അഞ്ചല്‍ സ്വദേശി താളിക്കല്ലില്‍ ജുബൈരി (50)യെയാണ്‌ 1.7 കിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണയില്‍ പ്രത്യക അന്വേഷണ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. പെരിന്തല്‍മണ്ണ കെഎസ്‌ആര്‍ടിസി ബസ്‌സ്‌റ്റാന്‍റില്‍ വച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത ഇവരുടെ ബാഗില്‍ നിന്നാണ്‌ പോലീസ്‌ സംഘം കഞ്ചാവ്‌ പിടിച്ചെടുത്തത്‌.. തേനി ജില്ലകളിലെ ഉള്‍നാടന്‍ ഊരുകളില്‍ താമസിച്ച്‌ കുറഞ്ഞ വിലക്ക്‌ കഞ്ചാവ്‌ വാങ്ങി തിരിച്ചറിയാത്തവിധം പാക്കറ്റുകളിലാക്കി ബാഗില്‍ നിറച്ച്‌ ബസില്‍ കേരളത്തില്‍ എത്തിച്ച്‌ […]

Read More

30 പൊതി കഞ്ചാവുമായി യുവാവ്‌ പിടിയില്‍

30-Jul-2017 മലപ്പുറം: എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയില്‍ കൊണ്ടോട്ടി പ്രൈവറ്റ്‌ ബസ്‌്‌സ്റ്റാന്റിനു സമീപം 30 പൊതി കഞ്ചാവുമായി യുവാവ്‌ പിടിയിലായി. കോഴിക്കോട്‌ കക്കോടി മുട്ടോളി പെരിഞ്ചമല ടി ടി അശ്വിന്‍ (20) ആണ്‌ പിടിയിലായത്‌. കൊണ്ടോട്ടി ഭാഗത്ത്‌ മലപ്പുറം എക്‌സൈസ്‌ സ്‌പെഷ്യല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ്‌ അറസ്റ്റ്‌. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ്‌ കൊണ്ടുവന്ന്‌ ജില്ലയിലെ സ്‌കൂള്‍-കോളജ്‌ കുട്ടികള്‍ക്ക്‌ വില്‍പന നടത്തുകയാണ്‌ ചെയ്‌തിരുന്നത്‌. എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്‌, അസിസ്റ്റന്റ്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്‌) […]

Read More

സൗജന്യ ഡങ്കിപ്പനി നിര്‍ണയ ക്യാംപ്‌ നടത്തി

30-Jul-2017 മലപ്പുറം : മലബാര്‍ കണ്ണാശുപത്രിയും മലപ്പുറം നഗരസഭാ ആരോഗ്യവിഭാഗവും മലപ്പുറം പ്രസ്‌ ക്ലബും വോക്‌സ്‌ച്വര്‍ ബയോ ലിമിറ്റഡും (മുംബൈ) സംയുക്തമായി ഡങ്കിപ്പനി, നേത്ര-തിമിര രോഗ, പ്രമേഹ നിര്‍ണയ ക്യാംപ്‌ നടത്തി. മലപ്പുറം നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പെരുമ്പള്ളി സെയ്‌ത്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന എക്‌സി.അംഗം സമീര്‍ കല്ലായി, മലബാര്‍ ഒപ്‌ട്രോമെട്രി കോളജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ധീരജ്‌, അസി. മാനേജര്‍ ഷരീഫ്‌ നിലമ്പൂര്‍, സൈദ്‌ ഉമൈര്‍ സംസാരിച്ചു. Share this post:

Read More

ഹജ്ജ്: അവസാനഘട്ട ഉദ്ഘാടനം

30-Jul-2017 മഞ്ചേരി: മഞ്ചേരി മണ്ഡലത്തില്‍ നിന്നും സര്‍ക്കാര്‍ മുഖേനെ ഹജ്ജിന് പോവുന്നവര്‍ക്കുള്ള അവസാന ഘട്ട ക്ലാസ് അഡ്വ. എം ഉമ്മര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മഹല്ല് ഖാസി ബഷീര്‍ ബാഖവി, മഹല്ല് പ്രസിഡന്റ് സിറ്റി അബ്ദുല്ല കുട്ടി ഹാജി , ഇ. സുലൈമാന്‍ മാസ്റ്റര്‍, കെ.ഷെരീഫ് എന്നിവര്‍ സംസാരിച്ചു . ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി ക്ലാസ് എടുത്തു. ഹാജിമാര്‍ക്കുള്ള ലഗ്ഗേജ് സ്റ്റിക്കറും, മഫ്തയിലും തുന്നി പിടിപ്പിക്കാനുള്ള സ്റ്റിക്കറും, […]

Read More

ഫുട്ബാള്‍ കളിയെ തുടര്‍ന്നുണ്ടായ കൊലപാതകം: 13ാം പ്രതിയെ കോടതി വെറുതെ വിട്ടു

30-Jul-2017 മഞ്ചേരി: ഫുട്ബാള്‍ കളിയിലുണ്ടായ തര്‍ക്കം യുവാവിന്റെ കൊലപാതകത്തില്‍ കലാശിച്ച കേസില്‍ 13ാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് മഞ്ചേരി എസ് സി / എസ് ടി സ്‌പെഷ്യല്‍ കോടതി വെറുതെ വിട്ടു. തിരുവാലി തായംകോട് പുലത്ത് പുലിക്കോട്ടില്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ സാലിഹ് റിയാസ് എന്ന സീനു (28) വിനെയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ വെറുതെ വിട്ടത്. 2008 ഫെബ്രുവരി 3ന് തിരുവാലി തായംകോട് ഗ്രൗണ്ടില്‍ നടന്ന സെവന്‍സ് ഫുഡ്ബാള്‍ ടൂര്‍ണ്ണമെന്റില്‍ റഫറിയുടെ നിലപാടിനെ ചോദ്യം ചെയ്തതായിരുന്നു […]

Read More

നിരാഹാര സമരം ആഞ്ചാം ദിനത്തിലേക്ക്

30-Jul-2017 തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ സിഎല്‍ആര്‍ പ്യൂണ്‍ സ്ഥിര നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നടത്തുന്ന നിരാഹാര സമരം ആഞ്ചാം ദിനത്തിലേക്ക് കടന്നു. യൂത്ത് കോണ്‍ ഗ്രസ് നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടേണ്ടവയാണെന്നും അതിന് വേണ്ടി ഇടപെടല്‍ നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി എം പി സമരക്കാരെ സന്ദര്‍ശിച്ച് ഉറപ്പ് നല്‍കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പി ആര്‍ രോഹില്‍നാഥിനെ ആശുപത്രിയിലേക്ക് മാറ്റി. ഡിസിസി പ്രസിഡന്റ് അഡ്വ. വി […]

Read More

കരട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു

30-Jul-2017 മലപ്പുറം : കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ ലൈഫ്‌ മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട്‌ അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും/ഭൂമിയുള്ള ഭവന രഹിതരുടെയും കരട്‌ ഗുണഭോക്തൃ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ലിസ്റ്റ്‌ പരിശോധനക്കായി പഞ്ചായത്ത്‌ ഓഫീസ്‌, കുടുംബശ്രീ/ഐ സി ഡി എസ്‌ ഓഫീസ്‌, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്‌, അങ്കണവാടികള്‍, വില്ലേജ്‌ ഓഫീസ്‌, പി എച്ച്‌ സി, കൃഷിഭവന്‍, കളക്‌ട്രേറ്റ്‌ മലപ്പുറം, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനക്ക്‌ ലഭിക്കും. ആക്ഷേപങ്ങള്‍ ഓഗസ്റ്റ്‌ 10 വരെ പഞ്ചായത്ത്‌ ഓഫീസില്‍ നല്‍കാം. Share […]

Read More

സിവില്‍ സ്റ്റേഷനില്‍ വിവിധയിടങ്ങളില്‍ സി.സി. ക്യാമറ സ്ഥാപിച്ചു: വൈകിവരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവും

30-Jul-2017 മലപ്പുറം : മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ സ്ഥിരമായി വൈകി വരുന്നുവെന്ന പരാതിയെ തുടര്‍ന്ന്‌ സിവല്‍ സ്റ്റേഷന്‍ പ്രവേശന കവാടത്തിലും വിവിധയിടങ്ങളിലും സി.സി ക്യാമറകള്‍ സ്ഥാപിച്ചു. ജീവനക്കാര്‍ വരുന്നതും പോകുന്നതും കലക്‌ടര്‍ക്ക്‌ ചേമ്പറിലിരുന്ന്‌ കാണാനാവും. കലക്‌ട്രേറ്റിലെ റവന്യൂ ഓഫീസുകളില്‍ പഞ്ചിങ്‌ സംവിധാനമുണ്ടെങ്കിലും മറ്റ്‌ ഓഫീസുകളില്‍ പഞ്ചിങ്‌ സംവിധാനമില്ലാത്തതാണ്‌ ജീവനക്കാര്‍ വൈകി വരാന്‍ കാരണം. രാവിലെ 10ന്‌ വിവിധ ആവശ്യങ്ങള്‍ക്ക്‌ ഓഫീസിലെത്തുന്നവര്‍ക്ക്‌ മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ കാത്ത്‌ നില്‍ക്കേണ്ടി വരുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. […]

Read More

ജില്ലാ വികസന സമിതിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണം

30-Jul-2017 മലപ്പുറം : ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുക്കണമെന്നും മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക്‌ പകരം പ്രതിനിധികളെ അയക്കാന്‍ പാടുള്ളൂവെന്നും ജില്ലാ കല്‌കടര്‍ അമിത്‌ മീണ പറഞ്ഞു. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉന്നയിക്കുന്ന സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ പ്രാപ്‌തരായ ഉദ്യോഗസ്ഥരെ മാത്രമേ പകരം പങ്കെടുപ്പിക്കാവൂ. ആവശ്യമായ ഫയലുകളും വിവരങ്ങളും പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ കൈവശം ഉണ്ടാവണം. മുന്‍കൂര്‍ അനുമതിയില്ലാതെ വികസന സമിതിയില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ […]

Read More

ജില്ലയിലെ ഡോക്‌ടര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ വികസന സമിതിയില്‍ നിര്‍ദ്ദേശം

30-Jul-2017 മലപ്പുറം : ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിവുള്ള ഡോക്‌ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും ഒഴിവുകള്‍ അടിയന്തിരമായി നികത്താനുള്ള നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതിയില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പനി ബാധിച്ച ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൃത്യമായി എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. താലൂക്ക്‌ ആശുപത്രിയുടെ പഴയ കെട്ടിടം ആരോഗ്യ വകുപ്പ്‌ ഏല്‍പിച്ച്‌ കൊടുക്കാത്തത്‌ കൊണ്ടാണ്‌ പുതിയ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ […]

Read More

ജനസമ്പര്‍ക്ക പരിപാടി; ന്യായമായ പരാതികളില്‍ പരിഹാരമുണ്ടാവും – ജില്ലാ കലക്‌ടര്‍

30-Jul-2017 മലപ്പുറം : പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ നിയമതടസങ്ങളില്ലാത്ത ന്യായമായ പരാതികളില്‍ പരിഹാരമുണ്ടാവുമെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ അിറയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്‌ പരാതി സ്വീകരിക്കുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എ.പി.എല്‍-ബി.പി.എല്‍ പരാതികള്‍ തുടങ്ങിയവയല്ലാത്ത മുഴുവന്‍ പരാതികളും സ്വീകരിക്കും. ദുരിതാശ്വാസ നിധിയും റേഷന്‍ കാര്‍ഡ്‌ സംബന്ധിച്ച പരാതികളും ജില്ലാ കല്‌കടറുടെ അധികാര പരിധിയില്‍ പെടാത്തതിനാലാണ്‌ സ്വീകരിക്കാത്തത്‌. പരിപാടിക്ക്‌ ഓഗസ്റ്റ്‌ 16ന്‌ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകത്തില്‍ തുടക്കമാവും. 18ന്‌ പൊന്നാനി താലൂക്ക്‌- […]

Read More

ലോക്‌ അദാലത്ത്‌

30-Jul-2017 മലപ്പുറം : ദേശീയ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയുടെയും നിര്‍ദ്ദേശമനുസരിച്ച്‌ രണ്ടു മാസത്തിലൊരിക്കല്‍ ദേശീയ ലോക്‌ അദാലത്തുകള്‍ നടത്തുന്നു. ഓഗസ്റ്റ 28ന്‌്‌ ഒത്തു തീരാവുന്ന ക്രിമിനല്‍ കേസുകള്‍, നെഗോഷ്യ ബിള്‍ ഇന്‍സ്‌ട്രുമെന്റ്‌ ആക്‌റ്റ്‌ കേസുകള്‍, ബാങ്ക്‌ സംബന്ധമായ പരാതികള്‍, വാഹനാപകട നഷ്‌ടപരിഹാര കേസുകള്‍, വിവാഹ സംബന്ധമായ പരാതികള്‍, തൊഴില്‍ സംബന്ധമായ പരാതികള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ പരാതികള്‍, ഇലക്‌ട്രിസിറ്റി, വാട്ടര്‍, സര്‍വ്വീസ്‌ കാര്യങ്ങള്‍, റവന്യുകാര്യങ്ങള്‍, സിവില്‍ കേസുകള്‍ എന്നീ വിഷയങ്ങള്‍ സംബന്ധിച്ചുളള […]

Read More

നന്നമ്പ്രയിലെ കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം

29-Jul-2017 കൊടിഞ്ഞി: നന്നമ്പ്രയിലെ കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. കൊടിഞ്ഞി കടുവാള്ളുരില്‍ നിര്‍മിച്ചുവരുന്ന സ്റ്റേഡിയത്തിന്റെ പണി അവസാനഘട്ടത്തില്‍. ഓഗസ്റ്റ് അവസാനത്തോടെ സ്റ്റേഡിയം കായിക പ്രേമികള്‍ക്ക് തുറന്നുകൊടുക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് നന്നമ്പ്ര പഞ്ചായത്ത് ഭരസമിതി കൊടിഞ്ഞി കടുവാള്ളുരില്‍ ഒരു ഏകറോളം വരുന്ന 293 മീറ്റര്‍ നീളത്തിലുള്ള സ്‌റ്റേഡിയത്തിന്റെ പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ലോക ബാങ്കിന്റെ സഹായത്തോടെനിര്‍മാണ പ്രവര്‍ത്തികള്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. വേനല്‍കാലം ആരംഭിച്ചാല്‍ കൃഷി ഇറക്കുന്ന വയലാണ് ഈ പ്രദേശങ്ങളിലുള്ളത്. വര്‍ഷക്കാലമായാല്‍ സ്‌റ്റേഡിയത്തില്‍ വെള്ളം നിറയും അതു […]

Read More

പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടി വേങ്ങര പോലീസ് സ്റ്റേഷന്‍

29-Jul-2017 വേങ്ങര: പ്രതിസന്ധികളില്‍ വീര്‍പ്പുമുട്ടി വേങ്ങര പോലീസ് സ്റ്റേഷന്‍. അനുവദിക്കപ്പെട്ട കണക്കനുസരിച്ചുള്ള ഉദ്യോഗസ്ഥര്‍ തന്നെ നിലവില്‍ സ്‌റ്റേഷനിലില്ല. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ പത്തോളം പേര്‍ പനിയുള്‍പ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി അവധിയിലുമാണ്. അതിനുപുറമേയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് ഒഴിഞ്ഞുകൊടുക്കണമെന്ന് നിര്‍ദേശം വരുന്നത്. ഇതോടെ വേങ്ങരക്ക് പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. സൗകര്യപ്രഥമായ സ്ഥലം കിട്ടിയാല്‍ സമീപ പഞ്ചായത്തുകളിലേക്ക് പറിച്ചു നടാനും ആലോചനയുണ്ട്. 1979ലാണ് തിരൂരങ്ങാടി സ്‌റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന വേങ്ങര, ഊരകം, പറപ്പൂര്‍ പഞ്ചായുത്തുകളെ ഉള്‍പ്പെടുത്തി പുതിയ […]

Read More

സിവില്‍ സര്‍വ്വീസ് സെമിനാര്‍

29-Jul-2017 പാണ്ടിക്കാട്: ഐഎഎസ്, ഐപിഎസ് മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിപ്പിക്കുന്നതിനും ബോധവാന്‍മാരാക്കുന്നതിനും പാണ്ടിക്കാട് എജ്യൂ കാമ്പസ് സൗജന്യ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10 ന് എജ്യൂ കാമ്പസില്‍ നടക്കുന്ന സെമിനാറില്‍ 8, 9, 10, പ്ലസ് വണ്‍, പ്ലസ്ടു, ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന് 974534226, 7025390480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Share this post:

Read More

തെരുവ് നാടകസംഘം എട്ടിന് ജില്ലയിലെത്തും

29-Jul-2017 മലപ്പുറം: ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തുന്ന ‘ഒരു ഗ്രാമം പറഞ്ഞ കഥ’ തെരുവുനാടക പര്യടനം ഓഗസ്റ്റ് എട്ടിന് ജില്ലയിലെത്തും. ഓഗസ്റ്റ് എട്ടിന് പെരിന്തല്‍മണ്ണ, എടപ്പാള്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലും ഓഗസ്റ്റ് ഒമ്പതിന് തിരൂര്‍, തിരൂരങ്ങാടി, മലപ്പുറം എന്നിവിടങ്ങളിലും ഓഗസ്റ്റ് 10ന് മഞ്ചേരി, മൊറയൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലും നാടകം അരങ്ങേറും. Share this post:

Read More

ഗാന്ധിദര്‍ശന്‍ പുസ്തക വിതരണം

29-Jul-2017 മലപ്പുറം: പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ ഉപജില്ലകളിലെ ഗാന്ധിദര്‍ശന്‍ പുസ്തക വിതരണം ആഗസ്റ്റ് രണ്ടിന് രാവിലെ 10ന് നടക്കുമെന്ന് ജില്ലാ കണ്‍വീനര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഇ എ ഒ ഓഫീസിലും പരപ്പനങ്ങാടി ടൗണ്‍ ജി എം എല്‍ പി സ്‌കൂളിലുമാണ് വിതരണം ചെയ്യുന്നത്. Share this post:

Read More

മാലിന്യ മുക്ത ജില്ല; വിവരശേഖരണം ഓഗസ്റ്റ് ആറിന് പൂര്‍ത്തിയാക്കും

29-Jul-2017 മലപ്പുറം: സമഗ്ര മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം’പദ്ധതിയുടെ ഭാഗമായുള്ള വിവര ശേഖരണം ഓഗസ്റ്റ് ആറിനകം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. വീടുകള്‍, ഫ്‌ളാറ്റുകള്‍,വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണം സംബന്ധിച്ച വിവരശേഖരണണത്തിന് തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ, ആശാവര്‍ക്കേഴ്‌സ്, എന്‍.സി.സി, എന്‍.എസ്.എസ്, ജൂനിയര്‍ റെഡ്‌ക്രോസ്, എസ്.പി.സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, എം.പി.കെ.ബി.വൈ, എസ്.എ.എസ് ഏജന്റുമാര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ കണക്കെടുപ്പുമായി സഹകരിക്കും. ഒക്‌ടോബര്‍ രണ്ടിനകം ജില്ലയെ […]

Read More

ചെറുപ്പകാലം മുതല്‍ പന്ത് തട്ടി കളിച്ചു വളര്‍ന്ന സ്വന്തം മൈതാനിയില്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസ് എടത്തൊടികക്ക് സ്വീകരണ മൊരുക്കുന്നു

29-Jul-2017 കൊണ്ടോട്ടി: ചെറുപ്പകാലം മുതല്‍ പന്ത് തട്ടി കളിച്ചു വളര്‍ന്ന സ്വന്തം മൈതാനിയില്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസ് എടത്തൊടികക്ക് സ്വീകരണ മൊരുക്കുന്നു. ജന്മനാടായ കൊണ്ടോട്ടിക്കടുത്ത മുണ്ടപ്പലത്തെ യുനൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേര മാണ് പൗരാവലി ആദരിക്കുന്നത്. ഐസി എല്ലില്‍ എഫ് സി ജാംഷഡ് പൂരിന് വേണ്ടിയാണ് അനസ് ഇത്ത വണ ബൂട്ടണിയുന്നത്. ഇന്ത്യയിലെ ഏറ്റവും വില കൂടിയ താരത്തിനെ ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് എഫ് സി ജാംഷഡ്പൂര്‍ സ്വന്തമാക്കിയത്. എളിമയും ലാളി ത്യവും […]

Read More

ഡോക്യുമെന്ററി പ്രകാശനം

29-Jul-2017 മലപ്പുറം: മഴക്കാല രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് നിര്‍മിച്ച ‘മ്യൂസിക് ഓഫ് ഡെത്ത്’ ഡോക്യുമെന്ററി ജില്ലാ കലക്ടര്‍ അമിത് മീണ ഡി.എം.ഒ ഡോ. കെ സക്കീനക്ക് നല്‍കി പ്രകാശനം ചെയ്തു. Share this post:

Read More

ജിഎസ്ടിയില്‍ പരിശീലനം

29-Jul-2017 മലപ്പുറം: ജിഎസ്ടി ശരിയായ രീതി യില്‍ നടപ്പാക്കാന്‍ യുവതലമുറയെ സജ്ജമാക്കുന്നതിന് അഡിഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക നൈപുണി വിക സനപദ്ധതി നടപ്പാക്കുന്നു. 2017ല്‍ ബി കോം,എം.കോം പൂര്‍ത്തിയാ ക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി അവരെ ജി. എസ്. ടി കണ്‍സള്‍ട്ടന്റ് വിദഗ്‌ദോപദേശ കരാക്കുക എന്നതാണ് പദ്ധതിയി ലൂടെ ഉദ്ദേശിക്കുന്നത്. നാഷനല്‍. ബി.എഫ്.എസ്.ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഈ കോഴ്സ്ര് പ്രമുഖ ഓഹരിവിപണി സ്ഥാപനമായ ബോം ബെ സ്റ്റോക്ക് […]

Read More

24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍

29-Jul-2017 താനൂര്‍: താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍. പറേക്കാവ് മൂന്നിയ്യൂര്‍ വാക്കതൊടിക സൈതലവി (48) നെയാണ് രണ്ടായിരത്തിന്റെ 24 ലക്ഷം രൂപയുമായി പിടികൂടിയത്. താനൂര്‍ സി.ഐ അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാവിലെ ഏഴരയോടെ പ്രതിയെ പിടികൂടിയത്. തുണി ഉപയോഗിച്ച് അറകളുണ്ടാക്കി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു പണം. ചെന്നൈ ട്രെയിനില്‍ ഇന്നലെ രാവിലെ 7.25 ഓടെ ഒരാള്‍ കുഴല്‍പണവുമായി എത്തുന്നുണ്ടെന്ന് താനൂര്‍ സി.ഐക്ക് ലഭിച്ച രഹസ്യ […]

Read More

സമരം തീര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കാത്തത് മനുഷ്യത്വമില്ലായ്മ : എ പി അനില്‍കുമാര്‍ എംഎല്‍എ

തേഞ്ഞിപ്പലം: സമരം തീര്‍ത്താന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രമിക്കാത്തത് മനുഷ്യത്വമില്ലായ്മയാണെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ. കാലിക്കറ്റ് സര്‍വ്വകലാശാല ഭരണ കാര്യാലയത്തിന് മുന്നില്‍ സി.എല്‍.ആര്‍. പ്യൂണ്‍ സ്ഥിരനിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ റിയാസ് മുക്കോളിയും, പി ആര്‍ രോഹില്‍ നാഥും നടത്തുന്ന നിരാഹാര സമരം മൂന്നാംദിനത്തില്‍ സമര പന്തലിലെത്തി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം അല്ല ഇവിടെ ചര്‍ച്ച ചെയ്യേണ്ടത് ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ദിനമായ വ്യാഴാഴ്ച യൂത്ത് […]

Read More

മൊബൈല്‍കടയില്‍ ഫോണുകള്‍ പലിശക്ക് പണയപ്പെടുത്തിയതായി പരാതി

29-Jul-2017 നിലമ്പൂര്‍: മൊബൈല്‍കടയില്‍ ഫോണുകള്‍ പലിശക്ക് പണയപ്പെടുത്തിയതായി പരാതി. നൂറിലേറെ മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തു. വീട്ടിക്കുത്തിലെ ഒരു മൊബൈല്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് 118 മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തത്. മദ്യത്തിനു വേണ്ടിയാണ് ഇവ പലിശക്ക് വെച്ചതെന്നാണ് സൂചന. അവ ഉടമകള്‍ക്ക് തിരിച്ചുകൊടുത്തു. നിലമ്പൂര്‍ എസ്.ഐ. മനോജ് പറയറ്റ,ജൂനിയര്‍ എസ്.ഐ. എം.ആര്‍.അരുണ്‍ കുമാര്‍എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്. Share this post:

Read More

സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം

29-Jul-2017 കൊണ്ടോട്ടി: കൊട്ടപ്പുറം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിന് 2.3 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഹയര്‍ സെക്കന്ററി കെട്ടിടം ഇന്ന് രാവിലെ 11.30 ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. കെ മുഹമ്മദുണ്ണിഹാജി എംഎല്‍എ ആയിരിക്കെയാണ് ഈ ഇരു നില കെട്ടിടത്തിന് ഫണ്ട് അനുവദിച്ചത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച ‘ സ്റ്റാര്‍ ‘ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിക്കും. ടി വി ഇബ്രാഹിം എംഎല്‍എ […]

Read More

ചോലാര്‍മല ആദിവാസി കോളനി പെരിന്തല്‍മണ്ണ സബ് കളക്ടരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു

29-Jul-2017 എടവണ്ണ: ചോലാര്‍മല ആദിവാസി കോളനിയില്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ജെ ഒ അരുണ്‍, ഏറനാട് താലൂക്ക് തഹസില്‍ദാര്‍ പി. സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ ഭാഗമായാണിത്. വാര്‍ഡംഗം പി പി അബൂബക്കറും സംഘത്തോടൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഘം കോളനിയിലെത്തിയത്. റോഡ്, കുടിവെള്ളം, വീട്, ബദല്‍ സ്‌കൂള്‍ നവീകരണം തുടങ്ങിയ വിഷയങ്ങളാണ് ആദിവാസികളുന്നയിച്ചത്. വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി […]

Read More

ചുമര്‍ചിത്ര സമര്‍പ്പണം നടന്നു

29-Jul-2017 മലപ്പുറം: ഐതിഹ്യ പ്രസിദ്ധമായ തിരൂര്‍ തൃപ്രങ്ങോട് മഹാശിവക്ഷേത്രത്തിലെ ശ്രീമൂലസ്ഥാനമായ കാരണയില്‍ ശിവക്ഷേത്രത്തില്‍ ചുമര്‍ചിത്ര സമര്‍പ്പണം നടന്നു. ചുമര്‍ചിത്രകാരനായ ഗുരുവായൂരിലെ ബാബു സോമനാണ് ഒരു വര്‍ഷം നീണ്ടു നിന്ന ചിത്രരചന പൂര്‍ത്തിയാക്കിയത്. ചെന്നൈയില്‍ നിന്നുളള രാമസ്വാമിയാണ് ചിത്ര രചനയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ചുമര്‍ചിത്രം തൃപ്രങ്ങോട്ടപ്പനു സമര്‍പ്പിച്ചത്. കോഴിക്കോട് സാമൂതിരി രാജാവിന്റെ പ്രതിനിധികളായ രാമവര്‍മ്മ രാജയും അഡ്വ.ഗോവിന്ദ് ചന്ദ്രശേഖറും സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ നശിച്ചുകൊണ്ടിരുന്ന ചുമര്‍ചിത്രങ്ങളുടെ ഫോട്ടോ എടുത്ത ശേഷം നിരന്തര […]

Read More

സർക്കാർ സ്കൂളുകൾക്ക് ബസ് നൽകും : പി. കെ അബ്ദുറബ്ബ്

29-Jul-2017 ചെറുമുക്ക് : തിരുരങ്ങാടി നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും ബസ് നൽകുമെന്ന് പി.കെ. അബ്ദുറബ്ബ് എം . എൽ .എ പറഞ്ഞു .ചെറുമുക്ക് ജി.എം . ൽ പി സ്കൂളിനായി നിർമ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇതിനോടപ്പം കഴിഞ്ഞതായും ഇപ്പേൾ കൂടുതലും ആവശ്യം ഉന്നയിക്കുന്നത് ബസിനാണ് എന്നും രണ്ട് വർഷത്തിനകം മണ്ഡലത്തിലെ ബസ് ആവശ്യമുള്ള സർക്കാർ സ്കൂളുകൾക്ക് ബസ് നൽകുമെന്നും എം .എൽ […]

Read More

ഏറനാട്‌ മണ്ഡലത്തിലെ എല്ലാ വില്ലേജ്‌ ഓഫീസുകളും നവീകരിക്കും : പി. കെ. ബഷീര്‍ എം.എല്‍.എ

കാവനൂര്‍ : ഏറനാട്‌ മണ്ഡലത്തിലെ എല്ലാ വില്ലേജ്‌ ഓഫീസുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്‌ പി. കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കാവനൂര്‍ വില്ലേജ്‌ ഓഫീസ്‌ ഹൈടെക്‌ ഓഫീസ്‌ ആക്കി മാറ്റിയതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക്‌ കുറഞ്ഞ സമയത്തിനുള്ളില്‍ കാര്യക്ഷമമായ സേവനം ലഭിക്കുന്നതിന്‌ ആധുനിക സാങ്കേതി വിദ്യകളുടെ ഉപയോഗം സഹായകമാകും. ഉദ്യാഗസ്ഥരുടെ ജോലി ഭാരം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇ-വില്ലേജിന്റെയും സേവാകേന്ദ്രങ്ങളുടെയും ഉദ്‌ഘാടനം ജില്ലാ കലക്‌ടര്‍ അമിത്‌ മീണ നിര്‍വ്വഹിച്ചു. കാവനൂര്‍ […]

Read More

മുരുക്കിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ത്ഥികള്‍

26-Jul-2017 മഞ്ചേരി: നാട്ടില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മുരുക്ക് എന്ന സസ്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ഇരുമ്പുഴി ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഫൈബര്‍ ധാരാളമുള്ളതിനാല്‍ മുരക്കില ഉപ്പേരിക്ക് അനുയോജ്യമെന്നും ഒടിവിനും ചതവിനും ഉപയോഗിക്കുന്ന മുറിവെണ്ണയുടെ പ്രധാന ചേരുവയാണിതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വാതസംബന്ധമായ രോഗങ്ങള്‍ക്ക് മുരുക്കിന്റെ ഇല എണ്ണയില്‍ ചാലിച്ച് ഉപയോഗിക്കാം. ഇരുമ്പുഴിയിലെ ‘ഔഷധ ഗ്രാമം’ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോ. പ്രമോദ് ഇരുമ്പുഴിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുരുക്കിന്‍ കൊമ്പുകള്‍ വിതരണം ചെയ്യുകയും സ്‌കൂള്‍ കോമ്പൗണ്ടില്‍ വെച്ച് പിടിപ്പിക്കുകയും […]

Read More

കൊടിഞ്ഞി – തിരുത്തി പാലത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു

26-Jul-2017 കൊടിഞ്ഞി: കൊടിഞ്ഞി – തിരുത്തി പാലത്തിന്റെ ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ പി കെ അബ്ദുറബ്ബ് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. കൊടിഞ്ഞി പളളിയുടെ മുന്‍വശത്തിലൂടെയാണ് പാലം കടന്നു പോകുന്നത്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് കൊടിഞ്ഞി – തിരുത്തിയിലെക്ക് ഒരു പാലം വരുന്നത്. തിരുത്തി നിവാസികള്‍ക്ക് പാലം എന്നുള്ളത് ചിരകാല സ്വപ്‌നമായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് പ്രവര്‍ത്തി തുടങ്ങിയത്. പി കെ അബ്ദുറബ്ബ് എം എല്‍ […]

Read More

വാര്‍ട്‌സാപ്പില്‍ തെറ്റായ വാര്‍ത്ത: കാര്‍ഡ് ഉടമകള്‍ സപ്ലൈ ഓഫീസിലേക്ക് തള്ളിക്കയറി

26-Jul-2017 മഞ്ചേരി: തെറ്റായ വാര്‍ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ഉടമകള്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് തള്ളിക്കയറി. 2013 ഭക്ഷ്യ പദ്ധതി നിയമപ്രകാരം പുതിയ റേഷന്‍ കാര്‍ ഡുകള്‍ മുന്‍ഗണന പട്ടികയിലേക്ക് മാറ്റിക്കൊടുക്കുന്നുവെന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നോ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നോ ഇങ്ങനെയൊരു വിവരം പുറത്തുവിട്ടിട്ടില്ല. ജില്ലാ കളക്ടറുടെ അദാലത്തില്‍ പോലും തള്ളിപ്പോയ അപേക്ഷകള്‍ എങ്ങിനെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരിഗണിക്കാനാവും.പലരും ഒരു ദിവസത്തെ ജോലി ഒഴിവാക്കി അപേക്ഷകളുമായി എത്തിയത്. […]

Read More

ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ മാസ്റ്റര്‍പ്ലാന്‍ ഭരണാനുമതിക്കായി സമര്‍പ്പിച്ചു

26-Jul-2017 പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഭൗതിക സാഹചര്യങ്ങല്‍ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ സ്‌കീമില്‍ എം.എല്‍.എ യുടെ നിര്‍ദ്ദേശ പ്രകാരം മണ്ഡലത്തില്‍ നിന്നും ജി.എച്ച്.എസ്.എസ് കുന്നക്കാവിനെയും ജി.എച്ച്.എസ്.എസ് പുലാമന്തോളിനെയും ഉള്‍പ്പെടുത്തുകയും ബഡ്ജറ്റ് പ്രസംഗത്തില്‍ 3 കോടി രൂപ വീതം അനുവദിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുകയും നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ പരിശോധിച്ചും ആവശ്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പുലാമന്തോള്‍ […]

Read More

സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യപഠന ക്ലാസും സംഘടിപ്പിച്ചു

26-Jul-2017 എടപ്പാള്‍: കാലടി പ്രവാസി കൂട്ടായ്മയായ തണലിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യപഠന ക്ലാസും സംഘടിപ്പിച്ചു. അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. വി എച്ച് യൂസഫ് അധ്യക്ഷത വഹിച്ചു. എടപ്പാള്‍ രാജാ ആയുര്‍വേദിക് ക്ലിനിക്ക് എം ഡി ഡോ. അരുണ്‍രാജ് ക്ലാസെടുത്തു. എം വി ശംസുദ്ദീന്‍, പി കുഞ്ഞിപ്പഹാജി, ഇസ്മായില്‍ മുസ്ലിയാര്‍, എ കെ മുസ്തഫ, കെ പി കുഞ്ഞിപ്പ, എം വി ചന്ദ്രന്‍, അബ്ദുറഹിമാന്‍, ഷാബു, നാസര്‍, ശംസു സംസാരിച്ചു. Share this post:

Read More

സഹപാഠിക്കൊരുവീട് നാലാമത്തെ വീടിന്റെ ധനസമാഹരണം തുടങ്ങി

26-Jul-2017 കോഡൂര്‍: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണം തുടങ്ങി. ഹൈസ്‌കൂളിലെ ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റാണ് സഹപാഠിക്ക് വീടൊരുക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹൈസ്‌കൂള്‍ സ്‌കൗട്ട് യൂണിറ്റ് രണ്ട് വീടും ഹയര്‍സെക്കണ്ടറിയിലെ എന്‍.എസ്.എസ്. യൂണിറ്റ് ഒരു വീടും നിര്‍മ്മിച്ച് നല്‍കിയിരുന്നു. സഹപാഠികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നായി ധനം സമാഹരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സഹപാഠികള്‍ക്ക് വീടൊരുക്കി നല്‍കുന്നത്. ഈവര്‍ഷം നിര്‍മ്മിക്കുന്ന വീടിന്റെ ധനസമാഹരണത്തിന്റെ ആദ്യ തുക ഫാദര്‍ റെജിദാസ്, വിദ്യാര്‍ഥികള്‍ക്ക് […]

Read More

പ്രമുഖ പ്രവാസി വ്യവസായി കെ ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അജ്ഞാത സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

25-Jul-2017 മലപ്പുറം: പ്രമുഖ പ്രവാസി വ്യവസായി കെ ടി റബീഉള്ളയുടെ വസതിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച അജ്ഞാത സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം ഈസ്റ്റ് കോഡൂരിലെ വീട്ടില്‍ വിശ്രമത്തിലുള്ള ഡോ.റബീഉള്ളയെ കാണാനെന്ന വ്യാജേന എത്തിയ കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. രാവിലെ ആറുമണിയോടെ ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ്പ്രസിഡന്റ് ഹസന്‍ ഗുരുക്കളുടെ നേതൃത്വത്തിലാണ് മൂന്നു വാഹനങ്ങളിലായി സംഘം ഈസ്റ്റ് കോഡൂരിലെത്തിയത്. റബീഉള്ളയെ കാണമെന്നു ആവശ്യപ്പെട്ട ഇവരോടു ഗേറ്റിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാര്‍, അദ്ദേഹം […]

Read More

അറവ് ശാലയില്‍ യുവതി കഴുത്തറുത്ത് കൊല്ലപെട്ട സംഭവത്തില്‍ പ്രതിയാണന്ന് സംശയിക്കുന്ന ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായതായി സൂചന

25-Jul-2017 പരപ്പനങ്ങാടി: അറവ് ശാലയില്‍ യുവതി കഴുത്തറുത്ത് കൊല്ലപെട്ട സംഭവത്തില്‍ പ്രതിയാണന്ന് സംശയിക്കുന്ന ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലായതായി സൂചന. കോഴിക്കോട് നരിക്കുനി കുട്ടാംപൊയില്‍ ലക്ഷം വീട്ടിലെ റഹീമിന്റെ മകള്‍ റഹീന (35) യെ അഞ്ചപ്പുരയിലെ വാടക വീട്ടില്‍ നിന്ന് ഭര്‍ത്താവ് രാത്രിയില്‍ ഇറക്കി കൊണ്ട് പോയി അറവ് ശാലയില്‍ വച്ച് കഴുത്തറുത്ത നിലയില്‍ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപെട്ടതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഭര്‍ത്താവ് പുത്തരിക്കല്‍ പഴയ കത്ത് കോയട്ടിയുടെ മകന്‍ നജ്മുദ്ധീന്‍ എന്ന ബാബു (35) ആണ് ഇന്നലെ […]

Read More

കൊതുകു വല നല്‍കി

25-Jul-2017 മഞ്ചേരി: രോഗികള്‍ക്ക് കൊതുക് വല നല്‍കി. പകര്‍ച്ചപനി പിടിപ്പെട്ട്് ചികില്‍സതേടുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ചൈതന്യ റസിഡന്റ് അസോസിയേഷന്‍ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ കൊതുവലകള്‍ നല്‍കിയത്. ഭാരവാഹികളായ പി വേണുഗോപാലന്‍ നായര്‍, എം ഉദയകുമാര്‍, പി മനോജ്കുമാര്‍, രാമദാസ്, പി രാജന്‍ എന്നിവര്‍ചേര്‍ന്ന് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാറിന് വലകള്‍ കൈമാറി. Share this post:

Read More

പ്രതിഷേധദിനം ആചരിച്ചു

25-Jul-2017 മഞ്ചേരി: എസ്എഫ്‌ഐ മെഡിക്കല്‍ കോളേജ് യൂണിറ്റ് പ്രതിഷേധദിനം ആചരിച്ചു. പുതിയ ബാച്ചിന് താമസ സൗകര്യം ഒരുക്കുക, ഇ-ഗ്രാന്റ് വിതരണം കാര്യക്ഷമമാക്കുക, കോളേജിന് ബസ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നേരത്തെ നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ദിനാചരണം നടത്തിയത്. യോഗത്തില്‍ അഭിജിത്ത് വിജയന്‍, മുബഷീര്‍ മുഹിയുദീന്‍, ബിനീഷ്, അദൈ്വത്, പി സുധാകര്‍, ജബിന്‍ബാബു പ്രസംഗിച്ചു. Share this post:

Read More

68 ദേശീയ കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ്

25-Jul-2017 മഞ്ചേരി: സംസ്ഥാനത്തു നിന്നും നാഷണല്‍ ഗെയിംസില്‍ പങ്കെടുത്ത 68 താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ മാസം 28ന് ഇവര്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നല്‍കും. കേരളത്തില്‍ നിന്നും ഒളിമ്പിക്‌സില്‍ പങ്കെടുത്ത നാലു താരങ്ങള്‍ക്ക് വനം, പൊലീസ് വകുപ്പുകളില്‍ നിയമനം നല്‍കിയതായി സ്‌പോര്‍ട്‌സ് മന്ത്രി എസി മൊയിതീന്‍ പറഞ്ഞു. ഇതോടൊപ്പം അപേക്ഷ നല്‍കിയ ഫുട്‌ബോള്‍ താരം സി കെ വിനീതിനും നിയമനം നല്‍കും. നിയമന ഉത്തരവിലെ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുമെന്നും […]

Read More

തൃക്കലങ്ങോട് പഞ്ചായത്തില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

25-Jul-2017 മഞ്ചേരി: പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച പ്രസിഡണ്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി. സുമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിനും പദ്ധതിയില്‍ നിന്നും എസ് സി കുടുംബങ്ങളെ പൂര്‍ണ്ണമായി ഒഴിവാക്കിയതിലും ഗുണഭോക്താവിന് റേഷന്‍കാര്‍ഡ് വേണമെന്ന നിബന്ധന ഒഴിവാക്കുന്നതിനുമായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയമാണ് പ്രസിഡണ്ട് തടഞ്ഞത്. ഇതോടെ യോഗം ബഹളമയമാകുകയും പ്രതിപക്ഷം ഇറങ്ങി പോകുകയുമായിരുന്നുത യു ഡി എഫ് അംഗങ്ങളായ എന്‍ പി മുഹമ്മദ്, വിജീഷ് എളങ്കൂര്‍, ഇ എ […]

Read More

ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ട് നേര്‍ച്ച

25-Jul-2017 മഞ്ചേരി: ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ ആണ്ട് നേര്‍ച്ചയും സുന്നീ സമ്മേളനവും 28ന് കാരാപ്പറമ്പ് കൂട്ടാവില്‍ നടക്കും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ്, കൗസര്‍ സഖാഫി പന്നൂര്‍, പി സി അബ്ദുള്ള മുസ്‌ലിയാര്‍ കൂട്ടാവില്‍ പ്രസംഗിക്കും. Share this post:

Read More

കാര്‍ മതിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

25-Jul-2017 മഞ്ചേരി: കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നറുകര ആലുക്കല്‍ കൊല്ലപറമ്പന്‍ കീനാട്ട് ഹംസ (59)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തര മണിയോടെ നറുകരയിലാണ് അപകടം. ഹംസയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. Share this post:

Read More

മഞ്ചേരി മെഡിക്കല്‍ കോളേജ്: അഞ്ചാം ബാച്ചില്‍ പ്രവേശനമാരംഭിച്ചു

25-Jul-2017 മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് അഞ്ചാം ബാച്ചിലേക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ നിന്ന് 85 പേര്‍ക്കും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ നിന്നും 15 പേര്‍ക്കുമാണ് മെരിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം. ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം അപേക്ഷയുമായെത്തിയ 20 വിദ്യാര്‍ത്ഥികളില്‍ 19 പേര്‍ക്ക് പ്രവേശനം ലഭിച്ചു. അപേക്ഷയിലെ സാങ്കേതിക പിഴവ് മൂലമാണ് ഒരു വിദ്യാര്‍ത്ഥിക്ക് പ്രവേശനം ലഭിക്കാതെ പോയത്. ഈ വിദ്യാര്‍ത്ഥിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും. പുതിയ അക്കാഡമി […]

Read More

വാര്‍ട്‌സാപ്പില്‍ തെറ്റായ വാര്‍ത്ത: കാര്‍ഡ് ഉടമകള്‍ സപ്ലൈ ഓഫീസിലേക്ക് തള്ളിക്കയറി

25-Jul-2017 മഞ്ചേരി: തെറ്റായ വാര്‍ട്‌സാപ്പ് സന്ദേശങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കാര്‍ഡ് ഉടമകള്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് തള്ളിക്കയറി. 2013 ഭക്ഷ്യ പദ്ധതി നിയമപ്രകാരം പുതിയ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന പട്ടികയിലേക്ക് മാറ്റിക്കൊടുക്കുന്നുവെന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ ജില്ലാ സപ്ലൈ ഓഫീസില്‍ നിന്നോ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നോ ഇങ്ങനെയൊരു വിവരം പുറത്തുവിട്ടിട്ടില്ല. ജില്ലാ കളക്ടറുടെ അദാലത്തില്‍ പോലും തള്ളിപ്പോയ അപേക്ഷകള്‍ എങ്ങിനെ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരിഗണിക്കാനാവും. പലരും ഒരു ദിവസത്തെ ജോലി ഒഴിവാക്കി അപേക്ഷകളുമായി എത്തിയത്. […]

Read More

കുളിമുറിയില്‍ പ്രസവിക്കപ്പെട്ട നവജാത ശിശു മരിച്ചു

25-Jul-2017 മഞ്ചേരി: ഇക്കഴിഞ്ഞ 20ന് വീട്ടിലെ കുളിമുറിയില്‍ പ്രസവിക്കപ്പെട്ട പെണ്‍കുഞ്ഞ് മരിച്ചു. ഇരുമ്പുഴി കളമുടുക്ക് മഹേഷിന്റെ ഭാര്യ ശോഭനയുടെ കുഞ്ഞാണ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസ്സെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. Share this post:

Read More

മഞ്ചേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് 60 കോടി രൂപ

25-Jul-2017 മഞ്ചേരി: പയ്യനാട് ഫുട്‌ബോള്‍ അക്കാഡമി ആന്റ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 60 കോടി രൂപ അനുവദിച്ചതായി സ്‌പോര്‍ട്‌സ് – വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ഇന്നലെ വൈകീട്ട് പയ്യനാട് കായിക സമുച്ചയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപവല്‍ക്കരിച്ച കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ ഉള്‍പ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായി […]

Read More

ഭൂരേഖ കമ്പ്യൂട്ടവല്‍ക്കരണം

25-Jul-2017 പെരിന്തല്‍മണ്ണ: വലമ്പൂര്‍ വില്ലേജില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഭൂരേഖ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുളള അപേക്ഷകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ ക്യാമ്പ് ചെയ്ത് സ്വീകരിക്കും. ജൂലൈ 25 ന് തിരൂര്‍ക്കാട് വാവാസ് ഓഡിറ്റോറിയം. ജൂലൈ 29 എ എം എല്‍ പി സ്‌കൂള്‍ വലമ്പൂര്‍ വെസ്റ്റ്, ആഗസ്റ്റ് അഞ്ചിന് എ എം എല്‍ പി എസ് വലമ്പൂര്‍ ഈസ്റ്റ് (പൂപ്പലം). ജന്‍മം ആധാരങ്ങളുടെ മാത്രം രേഖകളാണ് ക്യാമ്പില്‍ ഹാജറാക്കേണ്ടത്. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിന്റെ കോപ്പിയും ഹാജറാക്കണം. […]

Read More

പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകളെ കോടതി വെറുതെ വിട്ടു

25-Jul-2017 മഞ്ചേരി: പിതാവിനെ കല്ല് കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ മകളെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ടു. താനൂര്‍ താനാളൂര്‍ മൂന്നാം മൂല കക്കാട്ടേരി മുഹമ്മദ് കുട്ടി മാസ്റ്റര്‍ കൊല്ലപ്പെട്ട കേസിലാണ് മകള്‍ റഷീദ(26)യെ ജില്ലാ ജഡ്ജി എന്‍ കെ സുജിത്ത് വെറുതെ വിട്ടത്. 2011 നവംബര്‍ 17നാണ് കേസിന്നാസ്പദമായ സംഭവം. രണ്ടാം ഭാര്യയുടെയും രണ്ട് പെണ്‍മക്കളുടെയും കൂടെയായിരുന്നു മുഹമ്മദ്കുട്ടി മാസ്റ്ററുടെ താമസം. പുലര്‍ച്ചെ രണ്ടു മണിക്ക് […]

Read More

വലിയാട് എല്‍.പി. സ്‌കൂള്‍: വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയമാക്കും

25-Jul-2017 കോഡൂര്‍: വലിയാട് യു.എ.എച്ച്.എം. എല്‍.പി. സ്‌കൂളിനെ വിദ്യാര്‍ത്ഥി സൗഹൃദ വിദ്യാലയമാക്കാന്‍ അധ്യാപക, രക്ഷാകര്‍തൃ സംഗമം തീരുമാനിച്ചു. സ്‌കൂള്‍ മാനേജ്മന്റിന്റെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുക. ജില്ലയില്‍ എല്‍.പി. തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലൊന്നായ വലിയാട് യു.എ.എച്ച്.എം. എല്‍.പിയില്‍, ആയിരത്തോളം കുട്ടികളാണ് പ്രീപ്രൈമറി, പ്രൈമറി തലങ്ങളില്‍ മാത്രമായി പഠനം നടത്തുന്നത്.കുട്ടികള്‍ക്കനുസൃതമായ ഭൗതിക സൗകര്യമൊരുക്കുന്നതിനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പൂര്‍ണ്ണ സുരക്ഷിതത്വവും സൗഹൃദാന്തരിക്ഷവും സ്‌കൂളിലൊരുക്കും. അധ്യാപക, രക്ഷാകര്‍തൃ സംഗമം ഗ്രാമപ്പഞ്ചയാത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ. […]

Read More

അപേക്ഷകള്‍ ക്ഷണിക്കുന്നു

25-Jul-2017 മലപ്പുറം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലയിലെ ഗവ./ എയ്ഡഡ് സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജൈവവൈവിധ്യ സംബന്ധമായ അവബോധവുംസംരക്ഷണ പ്രവര്‍ത്തനവും ലക്ഷ്യമിട്ടുകൊണ്ട് ജൈവവൈവിധ്യ ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. കൂടാതെ പരിസ്ഥിതി സംരക്ഷണപദ്ധതിയായ ശാന്തിസ്ഥല്‍10 സെന്റില്‍കുറയാത്ത സ്ഥല സൗകര്യമുള്ള സ്ഥാപനങ്ങളില്‍സ്ഥാപിക്കുന്നതിനും അപേക്ഷകള്‍ സ്വീകരിക്കുന്നു. മികച്ച പ്രവര്‍ത്തനം നടത്തുന്ന ക്ലബ്ബുകള്‍ക്കും, ശാന്തിസ്ഥല്‍ സ്ഥാപിക്കുന്നതിനും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. കൂടാതെ ഓരോ വര്‍ഷവും ഏറ്റവും മികച്ച ജൈവവൈവിധ്യ ക്ലബ്ബുകള്‍ക്ക് സംസ്ഥാന തലത്തില്‍ 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ […]

Read More

യൂത്ത് കോണ്‍ഗ്രസ്സ് യൂണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി

25-Jul-2017 തേത്തിപ്പാലം:. കാലിക്കറ്റ് സര്‍വ്വകലാശാലക്ക് മുന്നില്‍ പതിനാല് ദിവമായി സ്ഥിര നിയമനം ആവശ്യപ്പെട്ട് കൊണ്ട് സിഎല്‍ആര്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് യൂണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. പതിനാല് ദിവസമായിട്ടും സമരം തീര്‍ക്കുന്നതിന് വേണ്ടി അധികാരികളുടെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഒരു സമീപനവും ഉണ്ടായിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ ഇടതുപക്ഷത്തിന്റെ കയ്യിലെ കളിപ്പാവയായ് മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഭരണകാര്യാലയത്തിന് മുന്നില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് വി സി […]

Read More

ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി ; പരാതികള്‍ സ്വീകരിച്ചു തുടങ്ങി

25-Jul-2017 മലപ്പുറം : ആഗസ്ത് 16 ന് കൊണ്ടോട്ടിയില്‍ തുടക്കമിടുന്ന ജില്ലാ കലക്ടറുടെ താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിച്ചു തുടങ്ങി. ആഗസ്ത് അഞ്ചുവരെയാണ് പരാതി നല്‍കാനുള്ള അവസാന ദിവസം. വെള്ള കടലാസില്‍ പരാതി/അപേക്ഷകള്‍ നല്‍കിയാല്‍ മതി. പരാതിക്ക് സര്‍വീസ് ഫീസായി 12 നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധന സഹായത്തിനുള്ള അപേക്ഷ, എ.പി.എല്‍-ബിപി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷ എന്നിവ പരിഗണിക്കില്ല. പൊന്നാനി ആഗസ്ത് 18 ന് തിരൂരങ്ങാടി […]

Read More

കോട്ടപ്പടി ബൈപ്പാസ് പണി രണ്ടാഴ്ച്ചക്കകം തുടങ്ങും. -പി.ഉബൈദുള്ള എം.എല്‍.എ.

25-Jul-2017 മലപ്പുറം : മലപ്പുറം – കോട്ടപ്പടി – വലിയങ്ങാടി ബൈപ്പാസ് റോഡിന്റെ പണി രണ്ടാഴ്ചക്കകം തുടങ്ങുമെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. റോഡിന് വിട്ടുനല്‍കിയ പ്രദേശത്തെ കെട്ടിടങ്ങളും മറ്റു പൊളിച്ചു നീക്കുന്ന നടപടികളാണ് ആദ്യം നടത്തുക. ഭൂമി വിട്ടുനല്‍കിയവര്‍ക്കുളള തുക വിതരണത്തിന് ശേഷം നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. ഇതോടൊപ്പം നിലവില്‍ റവന്യൂ വകുപ്പിന്റെ കൈയ്യിലുള്ള ഭൂമി പൊതുമരാമത്ത് വിഭാഗത്തിന് വിട്ടുകൊടുക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കും. രണ്ട് മാസത്തിനകം പണി പൂര്‍ത്തീകരിച്ച് ബൈപാസ് പൊതുജനത്തിന് […]

Read More

336 എസ്.പി.സി വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

25-Jul-2017 മലപ്പുറം : ജില്ലയില്‍ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങളായ 336 വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. അച്ചടക്ക ബോധമുള്ള വിദ്യാര്‍ഥി സമൂഹത്തെ സൃഷ്ടിക്കുന്നതോടൊപ്പം സമൂഹത്തോട് ഉത്തരവാദിത്വവും പരസ്ഥിതി അവബോധവും വളര്‍ത്തുന്നതിനും നിയമ വാഴ്ചയെ അനുസരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക തി•കള്‍ക്കെതിരെ പോരാടുന്നതിനും പുരോഗമനാത്മക സമൂഹ സൃഷ്ടിയില്‍ പങ്കാളികളാവുന്നതിനും വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കിയ എസ്.പി.സി സംവിധാനം ജില്ലയില്‍ വളരെ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. എസ്.പി.സി അംഗങ്ങള്‍ സാമൂഹിക ഉത്തരവാദിത്വം […]

Read More

സമഗ്ര മാലിന്യ നിര്‍മ്മാജനം: ആഗസ്റ്റ്‌ 15ന്‌ തുടക്കമാവും

20-Jul-2017 മലപ്പുറം : സമഗ്ര മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്‍ തുടക്കമിടുന്ന `മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം’ പദ്ധതിക്ക്‌ ആഗസ്റ്റ്‌ 15 ന തുടക്കമാവും. പതാക ഉയര്‍ത്തലിന്‌ ശേഷം മന്ത്രിമാര്‍, ‘മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തും. കൂടാതെ എം.എല്‍.എ.മാര്‍, എം.പി.മാര്‍, മറ്റ്‌ ജനപ്രതിനിധികള്‍ എിവര്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകളും വിതരണം ചെയ്യും. മാലിന്യം ഉല്‍പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കണമെന്നതാണ്‌ സര്‍ക്കാര്‍ സമീപനം. ഇതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ്‌ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തോറും […]

Read More

സൈബര്‍ശ്രീയില്‍ കൂടിക്കാഴ്‌ച

20-Jul-2017 മലപ്പുറം : സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുവര്‍ക്ക്‌ സോഫ്‌റ്റ്‌വേയര്‍ വികസനത്തിലും കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസന പരിശീലനത്തിലും ഒഴിവുള്ള സീറ്റിലേക്ക്‌ കൂടിക്കാഴ്‌ച നടത്തുു. സോഫ്‌റ്റ്‌വേയര്‍ വികസനത്തില്‍ ഏഴു മാസത്തെ പരിശീലനത്തിന്‌ പ്രതിമാസം 5500 രൂപ സ്റ്റൈപന്റ്‌ ലഭിക്കും. കംപ്യൂ`ര്‍ സയന്‍സ്‌, ഐ.ടി, ഇലക്‌ട്രോണിക്‌സ്‌, ഇലക്‌ട്രിക്കല്‍ എിവയില്‍ എഞ്ചിനീയറിങ്‌ ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്‌.സി കംപ്യൂട്ടര്‍ സയന്‍സ്‌ അല്ലെങ്കില്‍ തത്തുല്യമായവ പാസ്സായവരായിരിക്കണം. കമ്മ്യൂണിക്കേഷനിലും വ്യക്തിത്വ വികസനത്തിലും മൂന്നു മാസത്തെ പരിശീലനത്തിന്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ഡിപ്ലോമ പാസ്സായവര്‍ക്കും എഞ്ചിനീയറിങ്‌ കോഴ്‌സ്‌ പൂര്‍ത്തീകരിച്ചവര്‍ക്കും […]

Read More

ബിയ്യം കായലിനു കുറുകെ രണ്ട് പാലങ്ങള്‍ കൂടി

20-Jul-2017 മഞ്ചേരി: പൊന്നാനി ബിയ്യം കായലിനു കുറുകെ രണ്ടു പാലങ്ങള്‍ കൂടി പണിയാന്‍ തീരുമാനം. ഒളമ്പക്കടവ്, പൂക്കൈതക്കടവ് എന്നീ പലാങ്ങളാണ് നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണത്തിനായുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ ഭരണാനുമതിക്കായി സമര്‍പ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപവല്‍ക്കരിച്ച കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി)യില്‍ ഉള്‍പ്പെടുത്തി പാലത്തിന് ഫണ്ട് അനുവദിക്കുമെന്ന് സ്ഥലം എം എല്‍ എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉറപ്പു നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊതുമരാമരത്ത് പ്രവൃത്തികള്‍ക്കായി 1093 […]

Read More

മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു

20-Jul-2017 മഞ്ചേരി: കനത്ത മഴയിലും കാറ്റിലും മരം വീണ് ഏറനാട് താലൂക്കിലെ മൂന്ന് വീടുകള്‍ തകര്‍ന്നു. നറുകര വില്ലേജില്‍ ചെരണി സ്വദേശി ആലിയുടെ ഭാര്യ സുഹ്‌റയുടെ വീടിനു മുകളില്‍ മരം വീണ് 40000 രൂപയുടെ നാശനഷ്ടമുണ്ടായി. മഞ്ചേരി വില്ലേജില്‍ പുല്ലഞ്ചേരി കമ്പളത്തൊടി ഷാഹുല്‍ ഹമീദിന്റെ ഭാര്യ റഷീദ, പൂക്കോട്ടൂര്‍ വില്ലേജിലെ പിലാക്കല്‍ പടിക്കപ്പറമ്പില്‍ അബുബക്കര്‍ എന്നിവരുടെ വീടുകള്‍ക്കു മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. Share this post:

Read More

സ്വലാത്ത്‌ നഗറില്‍ ഇന്ന്‌ (വ്യാഴം) സ്വലാത്തും അനുസ്‌മരണ സംഗമവും

20-Jul-2017 മലപ്പുറം : മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക്‌ കീഴില്‍ ഇന്ന്‌ (വ്യാഴം) സ്വലാത്ത്‌ നഗറില്‍ സ്വലാത്ത്‌ മജ്‌ലിസും അനുസ്‌മരണ സംഗമവും നടക്കും. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിച്ച സാഹചര്യത്തില്‍ ദുആഉല്‍ കര്‍ബ്‌ ചൊല്ലിയുള്ള പ്രാര്‍ത്ഥനയും ഹാജിമാര്‍ക്കുള്ള പ്രാര്‍ത്ഥനയും പരിപാടിയില്‍ നടക്കും. പരിപാടികള്‍ക്ക്‌ സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍, സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 6 ന്‌ വിര്‍ദുല്ലത്വീഫോടെ ആരംഭിച്ച്‌ രാത്രി 10 സമാപിക്കും. സയ്യിദുശുഹദാ ഹംസ(റ), ഇമാം ബുഖാരി(റ), […]

Read More

നട്ടെല്ലുള്ള ജീവനക്കാര്‍ക്ക്‌ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ കേരളത്തില്‍: പി ടി അജയ്‌മോഹന്‍

20-Jul-2017 പൊന്നാനി: നട്ടെല്ലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ കേരളത്തിലെന്ന്‌ കെപിസിസി സെക്രട്ടറി പി ടി അജയ്‌മോഹന്‍. പൊന്നാനിയില്‍ നടന്ന 43ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്‌ എന്‍ജിഒ യൂണിയനുകാര്‍. യുഡിഎഫ്‌ ഭരിച്ചപ്പോഴും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കായി പോരാടിയവരാണ്‌ എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍. മാഫിയകള്‍ക്ക്‌ വേണ്ടിയാണ്‌ ഇടതുസര്‍ക്കാര്‍ നിലകൊള്ളുന്നത്‌. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരെ സ്ഥലം മാറ്റുകയാണിപ്പോള്‍. പനിപിടിച്ച്‌ കേരളം വിറയ്‌ക്കുമ്പോള്‍ നടത്തുന്ന നഴ്‌സുമാരുടെ സമരത്തിന്‌ പരിഹാരം കാണാന്‍ […]

Read More

ശക്തമായ കാറ്റ് ; തേഞ്ഞിപ്പലത്ത് വീടിനുമുകളില്‍ മരം വീണു. മാതാപുഴയില്‍ വാഴകൃഷി നശിച്ചു,തെങ്ങുകളും കമുകുകളും കടപുഴകി വീണു

20-Jul-2017 തേഞ്ഞിപ്പലം : ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും കനത്ത മഴയിലും തേഞ്ഞിപ്പലത്തും പരിസരപ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകിവീണും കൃഷികള്‍ നശിച്ചും വന്‍നാശനഷ്ടങ്ങളുണ്ടായി.ചേളാരി ഐ.ഒ.സിക്ക് സമീപം ചാലിയില്‍ ഭാസ്‌ക്കരന്റെ വീടിനുമുകളില്‍ മരം കടപുഴകിവീണു.ഇന്നലെ പുലര്‍ച്ചെ ഏഴിനുണ്ടായ ശക്തമായ കാറ്റിലാണ് വീട്ടുവളപ്പിലെ തേക്ക് വീടിനു മുകളില്‍ പതിച്ചത്. മരംവീണ് വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നിട്ടുണ്ട്. മരം വീഴുമ്പോള്‍ വീട്ടുകാര്‍ സിറ്റൗട്ടിലുണ്ടായിരുന്നു. എങ്കിലും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.മാതാപുഴയില്‍ തയ്യംതൊടി മൊയ്തീന്റെ കൃഷിയിടത്തിലെ ഇരുപതില്‍പതോളം വാഴകള്‍ നശിച്ചു.സ്ഥലം പാട്ടത്തിനെടുത്താണ് ഇയാള്‍ വാഴകൃഷി നടത്തുന്നത്.പാലത്തിങ്ങല്‍കാട് തോടിനരികിലെ പറമ്പില്‍ […]

Read More

തലക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ജയം

19-Jul-2017 തിരൂര്‍: തലക്കാട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍(കാരയില്‍)നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് ജയം. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.നൂര്‍ജ്ജഹാന്‍ എഴുപത്തേഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.ഫ്.സ്ഥാനാര്‍ത്ഥി 122 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡാണ് കാരയില്‍. യു.ഡി.എഫ്.മെമ്പര്‍ രാജിവച്ചതിനെ തുടര്‍ന്ന് നടത്തിയ ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ആകെ പോള്‍ ചെയ്തത്-1066, എല്‍.ഡി.എഫ്.-550, യു.ഡി.എഫ്.-473, യു.ഡി.എഫ്.വിമതന്‍-43 എന്നിങ്ങനെയാണ് വോട്ടിംഗ് നില. Share this post:

Read More

മനുസ്മൃതി നടപ്പിലാക്കാൻ ആർ എസ് എസ് ശ്രമം: അജിത് കൊളാടി

19-Jul-2017 മലപ്പുറം : രാജ്യം 71 ാം സ്വാതന്ത്ര്യം ആഘോഷിക്കാൻ പോകുന്ന ഈ വേളയിൽ ജനാധിപത്യ മൂല്യങ്ങളെ തച്ചുടച്ച് മനുസ്മൃതി നടപ്പിലാക്കാൻ ആർ എസ് എസ് ശ്രമിക്കുകയാണെന്ന് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അജിത് കൊളാടി പറഞ്ഞു. സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യവുമായി എ ഐ വൈ എഫിന്റെ നേതൃത്വത്തിൽ ജൂലൈ 15 മുതൽ സെപ്തംബർ 12 വരെ കന്യാകുമാരി മുതൽ ഹുസൈനി വാല വരെ സംഘടിപ്പിക്കുന്ന ലോംങ് മാർച്ചിന്റെ ഭാഗമായി […]

Read More

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഓഗസ്റ്റ് 14 മുതല്‍ 20 വരെ മഞ്ചേരിയില്‍

19-Jul-2017 മലപ്പുറം : മഞ്ചേരി: എസ്എസ്എഫ് ഇരുപത്തിനാലാമത് ജില്ലാ സാഹിത്യോത്സവിന് മഞ്ചേരിയില്‍ വേദി ഒരുങ്ങുന്നു. 1993ല്‍ തുടക്കമായ സാഹിത്യോത്സവില്‍ യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ, സംസ്ഥാന തല മത്സരങ്ങളാണ് നടന്ന് വരുന്നത്. ജില്ലയിലെ 800 യൂണിറ്റുകളിലെ മത്സരങ്ങളും 85 സെക്ടര്‍ മത്സരങ്ങളും ജൂലൈ 23 ന് പൂര്‍ത്തിയാക്കും. 10 ഡിവിഷന്‍ മത്സരങ്ങളില്‍ പ്രതിഭ തെളിയിച്ചവരാണ് ജില്ലാ മത്സരത്തിനെത്തുക. മൂല്യങ്ങള്‍ നഷ്ടപ്പെടാത്ത കലയും സാഹിത്യവും സമൂഹത്തിലേക്ക് നല്‍കുന്നതോടൊപ്പം വിദ്യാര്‍ത്ഥി യുവതക്കിടയില്‍ ധാര്‍മിക ബോധം രൂപപ്പെടുത്തുകയുമാണ് സാഹിത്യോത്സവ് ലക്ഷ്യമാക്കുന്നതെന്ന് സംഘാടകര്‍ […]

Read More

ധനസഹായം വര്‍ദ്ധിപ്പിക്കണം

19-Jul-2017 മലപ്പുറം : മഞ്ചേരി: കൂടിയ കെട്ടിട നിര്‍മ്മാണ ചെലവ് പരിഗണിച്ച് പട്ടികജാതി വകുപ്പ് നല്‍കുന്ന ഭവന നിര്‍മ്മാണ ധനസഹായം അഞ്ചു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് കെ ഡി എഫ് മഞ്ചേരി, ഏറനാട് നിയോജക മണ്ഡലങ്ങളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മണ്ഡലം പ്രസിഡണ്ട് പി കെ ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ മഞ്ചേരി, അഡ്വ. സുന്ദരന്‍, സുബ്രഹ്മണ്യന്‍, ഉണ്ണി, ഗോവിന്ദന്‍, അനക്കാട് സുരേന്ദ്രന്‍, ബാലന്‍, സുധീഷ്, […]

Read More

ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

19-Jul-2017 മലപ്പുറം : മഞ്ചേരി: കച്ചേരിപ്പടി ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ പരിസരത്ത് ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കലങ്ങോട് ഷാപ്പിന്‍കുന്ന് പാലാട്ട് കോളനി പുന്നത്തിങ്ങല്‍ അനീഷ് എന്ന കുഞ്ഞുട്ടന്‍ (31)നെയാണ് മഞ്ചേരി എസ് ഐ റിയാസ് ചാക്കീരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 30 പൊതികളിലായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും 7210 രൂപയും പിടികൂടി. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ […]

Read More

“മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം” ജില്ലാതല പരിശീലന പരിപാടിക്ക്‌ തുടക്കം

19-Jul-2017 മലപ്പുറം : സംസ്ഥാനത്ത്‌ സമഗ്ര മാലിന്യനിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട്‌ ഹരിതകേരളം മിഷന്‍ തുടക്കമിടുന്ന “മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം” പദ്ധതിയോടനുബന്ധിച്ച്‌ സംഘ ടിപ്പിച്ചിട്ടുള്ള വിവിധ പരിശീലന പരിപാടികള്‍ വിവിധ തലങ്ങളില്‍ പുരോഗമിക്കുന്നു. ജൂലൈ 30നകം പൂര്‍ത്തിയാക്കും വിധം ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളിലുള്ള പരിശീലന പരിപാടികളില്‍ ജില്ലാതല റിസോഴ്‌സ്‌ പേഴ്‌സണ്‍മാരുടെ പരിശീലനമാണ്‌ സംസ്ഥാനത്ത്‌ വിവിധ ജില്ലാ കേന്ദ്രങ്ങളിലായി ഇപ്പോള്‍ നടന്നു വരുന്നത്‌. രണ്ടു ദിവസങ്ങള്‍ക്കകം ജില്ലാതല പരിശീലന പരിപാടി പൂര്‍ത്തിയാകും. തുടര്‍ന്ന്‌ ബ്ലോക്ക്‌തല പരിശീലനം ആരംഭിക്കും. ഇതില്‍ ഗ്രാമപഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ […]

Read More

ജില്ലയിലെ സര്‍ക്കാര്‍ ഹാജിമാര്‍ക്കുള്ള അവസാന ഘട്ട ക്‌ളാസുകള്‍ 22 ന്‌ ആരംഭിക്കും

19-Jul-2017 മലപ്പുറം : ഹജ്ജ്‌ യാത്രയുമായി ബന്ധപ്പെട്ട്‌ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ സംബന്ധിച്ച്‌ വിവിധ ഇടങ്ങളിലായി ക്‌ളാസുകള്‍ സംഘടിപ്പിക്കും. യാത്രയില്‍ കരുത്തേണ്ടതായ രേഖകളെ കുറിച്ചും, ലഗ്ഗേജ്‌, യാത്രയുടെ തിയ്യതി തുടങ്ങി പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ക്ലാസുകളില്‍ വിശദീകരിക്കും. ബാഗിലും മഫ്‌തയിലും തുന്നിപ്പിടിപ്പിക്കേണ്ട സ്റ്റിക്കര്‍ വിതരണവും ക്ലാസുകളില്‍ നടക്കും. എല്ലാ ഹാജിമാരും ട്രെയ്‌നര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ നിര്‍ബന്ധമായും ക്ലാസുകളില്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ ട്രെയിനര്‍ കണ്ണിയന്‍ മുഹമ്മദലി അറിയിച്ചു. ക്ലാസുകളുടെ ദിവസം, സമയം, മണ്ഡലം, സ്ഥലം എന്നിവ താഴെ കൊടുക്കുന്നു. ജൂലൈ […]

Read More

ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു

19-Jul-2017 മലപ്പുറം : സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌-ഒന്ന്‌ തസ്‌തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദവും മൂന്നുവര്‍ഷത്തില്‍ കുറയാത്ത സ്ഥിരസേവനദൈര്‍ഘ്യവുമുള്ള കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വ്വീസിലോ മറ്റ്‌ സബോര്‍ഡിനേറ്റ്‌ സര്‍ക്കാര്‍ സര്‍വ്വീസിലോ ഗവ. സെക്രട്ടറിയേറ്റ്‌ ലീഗല്‍ അസിസ്റ്റന്റ്‌ ഗ്രേഡ്‌- രണ്ട്‌ തസ്‌തികയ്‌ക്ക്‌ സമാനമായ തസ്‌തികയില്‍ ജോലി ചെയ്യുന്ന ക്ലറിക്കല്‍ ജീവനക്കാര്‍ക്ക്‌ അപേക്ഷിക്കാം. ബയോഡേറ്റ, മാതൃവകുപ്പില്‍നിന്നുള്ള എന്‍.ഒ.സി, കെ.എസ്‌.ആര്‍ പാര്‍ട്ട്‌ ഒന്ന്‌ റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്‌, നിയമബിരുദ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ […]

Read More

വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹ്രസ്വചിത്ര നിരൂപണ മത്സരം

19-Jul-2017 മലപ്പുറം : ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റ്‌ ബാല്യ വിവാഹത്തിനെതിരെ രക്ഷിതാക്കളെയും കുട്ടികളെയും ബോധവല്‍ക്കരിക്കുന്നതിനായി നിര്‍മ്മിച്ച `പതിനെട്ട്‌` എന്ന ഹ്രസ്വചിത്രത്തെ കുറിച്ച്‌ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി നിരൂപണ മത്സരം സംഘടിപ്പിക്കുന്നു. ബാല്യ വിവാഹത്തെ കുറിച്ചുള്ള 21 മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം കണ്ടതിനു ശേഷം രണ്ട്‌ പേജില്‍ കവിയാതെ നിരൂപണം തയ്യാറാക്കി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ അനുവാദത്തോടെ ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക്‌ ഓഗസ്റ്റ്‌ 15 നകം അയക്കണം. തെരഞ്ഞെടുക്കുന്ന നിരൂപണങ്ങള്‍ക്ക്‌ പ്രശസ്‌തി പത്രവും പ്രത്യേക അവാര്‍ഡും നല്‍കുന്നതാണ്‌. […]

Read More

ബോധവത്ക്കരണ ക്ലാസ് നടത്തി

18-Jul-2017 മലപ്പുറം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായും സമ്പൂര്‍ണ്ണ ശുചിത്വത്തോടുകൂടിയും വൈവിധ്യപൂര്‍ണ്ണമായും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി മലപ്പുറം ഉപജില്ലയിലെ പാചക തൊഴിലാളികള്‍, ഉച്ചഭക്ഷണ പദ്ധതിയുടെ ചാര്‍ജുളള അധ്യാപകര്‍, മാനേജര്‍മാര്‍, പി ടി എ പ്രസിഡണ്ടുമാര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. പി ഉബൈദുളള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി വത്സലകുമാരി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി എം ഹുസൈന്‍, ടി മുഹമ്മദ്, […]

Read More

നിലമ്പൂരില്‍ വീണ്ടും എക്‌സൈസ് ലഹരി വേട്ട, തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

18-Jul-2017 നിലമ്പൂര്‍: നിലമ്പൂരില്‍ വീണ്ടും എക്‌സൈസ് ലഹരി വേട്ട, തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ദിണ്ടുഗല്‍ ഓട്ടച്ഛത്രം സ്വദേശി ശിവകുമാര്‍(22) പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പനക്കായി കൊണ്ടുവന്ന നാലു കിലോ കഞ്ചാവും നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവും പിടികൂടി. കഴിഞ്ഞ ദിവസം ലഹരിക്കായി ഉപയോഗിക്കുന്ന നൈട്രസപ്പാം ഗുളികകളുമായി പിടിയിലായ കോഴിക്കോട് സ്വദേശികളായ യുവാക്കളില്‍ നിന്നാണ് കഞ്ചാവുമായി […]

Read More

സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടേയും കരുണക്കു കാത്തു നില്‍ക്കാതെ രോഗികള്‍ക്കായി ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി

18-Jul-2017 മലപ്പുറം: വൃക്ക രോഗികളെ സഹായിക്കുന്ന പ്രവര്‍ത്തനത്തിന് സാമ്പത്തിക പ്രതിസന്ധി വെല്ലുവിളി തീര്‍ക്കുമ്പോള്‍ സര്‍ക്കാറിന്റേയും തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടേയും കരുണക്കു കാത്തു നില്‍ക്കാതെ രോഗികള്‍ക്കായി ജനകീയ വിഭവ സമാഹരണം നടത്തുമെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി. പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കാന്‍ തിങ്കളാഴ്ച സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ചെരും. 25, 27 തീയ്യതികളില്‍ മത സൈമൂഹ്യ സന്നദ്ധ സംഘടനകള്‍, അധ്യാപക സംഘടനകള്‍,സര്‍വീസ് സംഘടനകള്‍, വിവിധ വകുപ്പുമേധാവികള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താ […]

Read More

വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം : പാകിസ്ഥാന്റെ ആരോപണങ്ങള്‍ ശക്തിയായിനിഷേധിച്ച്‌ ഇന്ത്യ

17-Jul-2017 ന്യൂഡല്‍ഹി : ഇന്ത്യ – പാക്‌ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഇന്ത്യന്‍ സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ ശക്തിയായി നിഷേധിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയെല്ലാംപൂര്‍ണ്ണ ഉത്തരവാദിത്തം പാകിസ്ഥാനാണെന്ന്‌ ഇരുരാജ്യങ്ങളുടെയും മിലിറ്ററി ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ ജനറല്‍മാരുടെ (ഡി.ജി.എം.ഒ) ഇന്ന്‌ നടന്ന യോഗത്തില്‍ ഇന്ത്യ വ്യക്തമാക്കി. പാകിസ്ഥാന്റെ ഭാഗത്ത്‌ നിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക്‌ ഉചിതമായ തിരിച്ചടി നല്‍കുക മാത്രമാണ്‌ ഇന്ത്യ ചെയ്‌തിട്ടുള്ളതെന്ന്‌ ഇന്ത്യയുടെ ഡി.ജി.എം.ഒ. ലെഫ്‌റ്റ്‌നന്റ്‌ ജനറല്‍ എ.കെ. ഭട്ട്‌ വ്യക്തമാക്കി. പാകിസ്ഥാന്‍ […]

Read More

ബിഎസ്‌എന്‍എല്‍ ലാന്റ്‌ലെന്‍ ബില്ലുകള്‍ ഈ മാസം 19 നകം അടക്കണം

17-Jul-2017 തിരുവനന്തപുരം : ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ലൈന്‍സേവനം തുടര്‍ന്നും ലഭിക്കുന്നതിന്‌ 2017 ജൂണ്‍ മാസത്തെ (ബില്‍തീയതി 05/06/ 2017 & 06/06/2017) ബില്ലുകള്‍ 2017 ജുലൈ 19 നകം അടക്കണമെന്ന്‌ ബിഎസ്‌എന്‍എല്‍ തിരുവനന്തപുരംജില്ലാ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ അറിയിച്ചു. ബില്‍തുക ബിഎസ്‌എന്‍എല്‍ കസ്റ്റമര്‍സര്‍വ്വീസ്‌സെന്ററുകളിലോ, പോസ്‌റ്റോഫീസുകളിലോ, ജനസേവന കേന്ദ്രങ്ങളിലോ അടയ്‌ക്കാം. മൈ ബിഎസ്‌എന്‍എല്‍ ആപ്പ്‌ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുംതുക അടയ്‌ക്കാം. Share this post:

Read More

ദുരന്തനിവാരണം : പരിശീലനം നടത്തി

17-Jul-2017 മലപ്പുറം : ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജനപ്രതിനിധികള്‍ക്കും ദുരന്തനിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ്‌തല ദുരന്തനിവാരണ സമിതി അംഗങ്ങള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കുമായി പരിശീലന പരിപാടി നടത്തി. കലക്‌ട്രേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്‌ടര്‍ അമിത്‌ മീണ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ സി. അബ്‌ദുല്‍ റഷീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. Share this post:

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി പുരോഗതി വിലയിരുത്തുന്നതിന്‌ യോഗം ചേരുന്നു

17-Jul-2017 മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്‌ ബ്ലോക്ക്‌, നഗരസഭതലത്തില്‍ അവലോകന യോഗം നടത്തും. ജൂലൈ 24 മുതല്‍ ഓഗസ്റ്റ്‌ രണ്ട്‌ വരെയാണ്‌ ജില്ലയില്‍ അവലോകനം നടത്തുന്നത്‌. ഒരു ദിവസം രാവിലെ 10നും ഉച്ചക്ക്‌ രണ്ടിനുമാണ്‌ യോഗങ്ങള്‍ നടക്കുക. അവലോകം നടക്കുന്ന തിയ്യതി, ബ്ലോക്ക്‌, യോഗം നടക്കുന്ന സ്ഥലം എന്ന ക്രമത്തില്‍. ജൂലൈ 24 – രാവിലെ 10ന്‌ വേങ്ങര, വൈകീട്ട്‌ രണ്ടിന്‌ തിരൂരങ്ങാടി – ബ്ലോക്ക്‌ കോണ്‍ഫറന്‍സ്‌ ഹാള്‍. 25 മങ്കട, […]

Read More

അനര്‍ഹര്‍ 31നകം മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാകണം

17-Jul-2017 മലപ്പുറം : ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹര്‍ ജൂലൈ 31നകം പട്ടികയില്‍ നിന്നും ഒഴിവാകണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു. താഴെ പറയുന്നവര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടാന്‍ അര്‍ഹതയില്ലാത്തവരാണ്‌. കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, സര്‍ക്കാര്‍ / എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബാങ്ക്‌ ജീവനക്കാര്‍, സര്‍വീസ്‌ പെന്‍ഷണര്‍മാര്‍ ,ആദായ നികുതി നല്‍കുന്നവര്‍,നാലുചക്ര വാഹനമുള്ളവര്‍,ഒരു ഏക്കറില്‍ കൂടുതല്‍ […]

Read More

വേറിട്ട കൃഷി പാഠവുമായി എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍

17-Jul-2017 മലപ്പുറം : ‘നാടിന്റെ നന്മക്ക്‌ വിഷരഹിത പച്ചക്കറി’ എന്ന ആശയവുമായി ജി.എച്ച്‌.എസ്‌.എസ്‌ പൂക്കോട്ടൂരിലെ എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍ 40 സെന്റില്‍ വിവിധയിനം പച്ചക്കറികള്‍ നട്ടു. നിലം ഉഴുതുമറിക്കാന്‍ കാളകളെ ഉപയോഗിച്ചത്‌ കുട്ടികളില്‍ കൗതുകം ഉണര്‍ത്തി. കൃഷിയെ അടുത്തറിയുക, ജൈവ കൃഷി, വിഷ വിമുക്ത ഭക്ഷണം എന്നീ ആശയങ്ങള്‍ വിദ്യാര്‍ഥികളില്‍ എത്തിക്കുക എന്ന ദൗത്യമാണ്‌ ഈ വര്‍ഷത്തെ എന്‍.എസ്‌.എസ്‌ കൃഷിക്കൂട്ടം വളണ്ടിയര്‍മാര്‍ എറ്റെടുത്തിരിക്കുന്നത്‌. കൂടാതെ ദത്തു ഗ്രാമത്തില്‍ പച്ചക്കറി വിത്തു വിതരണം, കര്‍ഷകരെ ആദരിക്കല്‍, ജൈവകൃഷി സെമിനാര്‍ എന്നിവയും […]

Read More

പുരാവസ്‌തുക്കള്‍ ശേഖരിക്കുന്നു

17-Jul-2017 മലപ്പുറം : മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ സജ്ജീകരിക്കുന്ന ചരിത്ര – സാംസ്‌കാരിക മ്യൂസിയത്തിലേക്ക്‌ മാപ്പിളകലകളും സംസാകരവും പൈതൃകവും വെളിപ്പെടുത്തുന്ന വസ്‌തുക്കള്‍ ശേഖരിക്കുന്നു. മലബാറിലെ മാപ്പിളമാരുടെയും ഇതര സമുദായങ്ങളുടെയും പഴയകാല വേഷങ്ങള്‍, ആഭരണങ്ങള്‍, ഒരു കാലത്ത്‌ നിത്യോപയോഗത്തിലുണ്ടായിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലാത്തതുമായ വസ്‌തുക്കള്‍ തുടങ്ങിയവ കൈവശമുള്ളവര്‍ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0483 2711432. Share this post:

Read More

മാപ്പിളകലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരുടെ വിവരം ശേഖരിക്കുന്നു

17-Jul-2017 മലപ്പുറം : മഹാകവി മോയിന്‍ക്കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സംസ്ഥാന തലത്തില്‍ മാപ്പിളകലാ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള സ്ഥിതിവിവരം ശേഖരിക്കുന്നു. മാപ്പിളപ്പാട്ട്‌, ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട്‌, അറബനമുട്ട്‌, ദഫ്‌മുട്ട്‌, ചീനിമുട്ട്‌ (മുട്ടും വിളിയും), ഖിസ്സപ്പാട്ട്‌ എന്നീ മേഖലകളില്‍ ഏതിലെങ്കിലും പ്രാവീണ്യമുള്ള കലാകാരന്മാര്‍, പണ്ഡിതര്‍, ഗ്രന്ഥകര്‍ത്താക്കള്‍, പരിശീലകര്‍ സ്ഥിതിവിവര ശേഖരത്തില്‍ ഉള്‍പ്പെടുന്നതിനായി നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമിന്‌ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തില്‍ അഞ്ച്‌ രൂപയുടെ തപാല്‍ സ്റ്റാമ്പ്‌ […]

Read More

അക്ഷയ കേന്ദ്രം അംഗീകാരം റദ്ദാക്കി

16-Jul-2017 മലപ്പുറം : വണ്ടൂര്‍ ബ്ലോക്കിലെ മമ്പാട്‌ ടൗണ്‍ അക്ഷയ കേന്ദ്രം സംരംഭകനെതിരെ പോലീസ്‌ അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ എം.പി.എം 031 നമ്പര്‍ അക്ഷയ കേന്ദ്രത്തിന്റെ അംഗീകാരം അന്വഷണ വിധേയമായി റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പഞ്ചായത്തിലെ പുളിക്കലോടി, വടപുറം അക്ഷയ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. Share this post:

Read More

നൈപുണി പരിശീലനം : രാജ്യപുരോഗതിയുടെ നട്ടെല്ല്‌ – പി.വി.അബ്‌ദുള്‍വഹാബ്‌. എം.പി

16-Jul-2017 മലപ്പുറം : യുവാക്കള്‍ നൈപുണി പരിശീലനം നേടി രാജ്യത്തിന്റെ വിഭവശേഷി കാര്യക്ഷമമായി ഉപയോഗിച്ചാല്‍ മാത്രമെ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും തൊഴിലില്ലായ്‌മ പരിഹരിക്കാനും സാധിക്കുകയുള്ളൂവെന്ന്‌ പി.വി. അബ്‌ദുള്‍വഹാബ്‌ എം.പി പറഞ്ഞു. വേള്‍ഡ്‌ യൂത്ത്‌ സ്‌കില്‍സ്‌ഡേ ജില്ലാതല ഉദ്‌ഘാടനം ചാലിയാര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നൈപുണി ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ നമ്മുടെ ജില്ലയില്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ്‌ യൂത്ത്‌സ്‌ സ്‌കില്‍സ്‌ഡേ ദിനാചരണത്തിന്റെ ഭാഗമായി ജന്‍ […]

Read More

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി 335696 കുടുംബങ്ങള്‍ അംഗങ്ങളായി

16-Jul-2017 മലപ്പുറം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സമഗ്രആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി 2017-18 വര്‍ഷത്തേക്കുള്ളസ്‌മാര്‍ട്ട്‌ കാര്‍ഡ്‌ പുതുക്കലും വിതരണവും ജൂണ്‍ 30നു അവസാനിച്ചപ്പോള്‍ ജില്ലയില്‍ 335696 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളായി. മുന്‍വര്‍ഷം 307324 കുടുംബങ്ങളാണ്‌ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ടായിരുന്നത്‌. ഈ വര്‍ഷം 28372 കുടുംബങ്ങള്‍ അധികമായി പദ്ധതിയില്‍ ചേര്‍ന്നു. പദ്ധതി പ്രകാരം സ്‌മാര്‍ട്ട്‌കാര്‍ഡ്‌ ഉള്ള കുടുംബങ്ങള്‍ക്ക്‌ സാധാരണ രോഗങ്ങള്‍ക്ക്‌ 30000 രൂപയുടെ സൗജന്യചികിത്സയും കാന്‍സര്‍, ഹൃദയ, വൃക്ക, കരള്‍, ന്യൂറോ, അപകട ട്രോമാ കെയര്‍ മുതലായ […]

Read More

ആര്‍ദ്രം ഫാമിലി ഹെല്‍ത്ത്‌ കമ്മിറ്റി രൂപീകരിച്ചു

16-Jul-2017 മലപ്പുറം : ആര്‍ദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ഫാമിലി ഹെല്‍ത്ത്‌ കമ്മിറ്റി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയര്‍മാനും ജില്ലാ കലക്‌ടര്‍ കോ- ചെയര്‍മാനും ജില്ലാ പ്രോഗ്രാം മാനേജര്‍ കണ്‍വീനറുമായ കമ്മിറ്റി രൂപീകരിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത പി. എച്ച്‌. സികളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ഡി.പി.എം ഡോ.എ ഷിബുലാല്‍ യോഗത്തില്‍ വിശദീകരിച്ചു. ആര്‍ദ്രം പദ്ധതിയില്‍ ജില്ലയിലെ ഗവ.മെഡിക്കല്‍ […]

Read More

ജില്ലയിലെ ഭിന്നശേഷിക്കാരായ മുഴുവന്‍ പേര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിന്‌ ക്യാമ്പ്‌

16-Jul-2017 മലപ്പുറം : ഭിന്നശേഷിക്കാരായ മുഴുവന്‍ പേര്‍ക്കും സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണ നിര്‍ണയ ക്യാമ്പ്‌ ജില്ലയിലെ നാല്‌ കേന്ദ്രങ്ങളില്‍ ആഗസ്റ്റ്‌ 12, 13 തീയതികളില്‍ ക്യാമ്പ്‌ നടത്താന്‍ തീരുമാനിച്ചു. പൊന്നാനി, താനൂര്‍, നിലമ്പൂര്‍,മലപ്പുറം എന്നി നാല്‌ കേന്ദ്രങ്ങളിലാണ്‌ ക്യാമ്പ്‌. അടുത്തുള്ള മണ്‌ഡലങ്ങളിലുള്ളവര്‍ക്ക്‌ ക്യാമ്പില്‍ പങ്കെടുക്കാം. ഇതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ക്യാമ്പില്‍ എത്തുന്നവര്‍ക്കുള്ള റിഫ്രഷ്‌മെന്റ്‌ അടക്കമുള്ള മറ്റ്‌ സൗകര്യങ്ങള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കും. വീല്‍ കസേര, ക്രച്ചസ്‌, ശ്രവണ […]

Read More

ഭിന്ന ശേഷിക്കാര്‍ക്കായി പുനരധിവാസ കേന്ദ്രം: വിശദ പദ്ധതി രേഖ തയ്യാറാക്കും

16-Jul-2017 മലബാര്‍ മേഖലയിലെ ഭിന്ന ശേഷിക്കാരുടെ പുനരധിവാസം വിദ്യാഭ്യാസം, നൈപുണി വികസനം എന്നിവയ്‌ക്കായി ജില്ലയില്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ വിശദ പദ്ധതി രേഖ ഒരു മാസത്തിനകം തയ്യാറാക്കാന്‍ ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ സമഗ്ര പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നത്‌. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന്‌ 10 ലക്ഷം രൂപ വകയിരുത്തിയതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ അറിയിച്ചു. വിവിധ […]

Read More

രേഖകളില്ലാതെ വിദേശ താരങ്ങളെ ടൂര്‍ണ്ണമെന്റില്‍ കളിപ്പിച്ച സംഭവം: മുന്‍കൂര്‍ ജാമ്യം തള്ളി

16-Jul-2017 മഞ്ചേരി: വിദേശികള്‍ക്ക് ഇന്ത്യയില്‍ താമസ സൗകര്യമൊരുക്കി കൊടുക്കുന്നവര്‍ വിദേശ പൗരന്റെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറണം എന്നാണ് നിയമം. എന്നാല്‍ ഈ നിയമം തെറ്റിച്ച് നൈജീരിയന്‍ പൗരന്മാരെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുപ്പിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ടീം മാനേജറുടെയും ക്ലബ് സെക്രട്ടറിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. കോഴിക്കോട് കെ ആര്‍ എസ് ടീം ഫുട്‌ബോള്‍ മാനേജര്‍ എടത്തനാട്ടുകര മന്തോണി സമീര്‍ (25), വണ്ടൂര്‍ ടൗണ്‍ ഫുട്‌ബോള്‍ അക്കാദമി സെക്രട്ടറി എ […]

Read More

സഞ്ചാരികള്‍ക്ക് മാര്‍ഗ്ഗ രേഖയുമായി അയനം കൂട്ടായ്മ

16-Jul-2017 മഞ്ചേരി: ജില്ലയിലെ സഞ്ചാരപ്രിയരായ അദ്ധ്യാപകരുടെ കൂട്ടായ്മയാണ് അയനം അദ്ധ്യാപക യാത്രാ കൂട്ടായ്മ. യാത്രകളുടെ ലഹരി ആസ്വദിക്കുന്നതിനു പുറമെ യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഒരു കൈപ്പുസ്തകം തയ്യാറാക്കി കൂട്ടായ്മ ശ്രദ്ധേയമായിരിക്കയാണ്. യാത്രയുടെ കയ്യൊപ്പ് എന്ന പേരില്‍ തയ്യാറാക്കിയ കൈപ്പുസ്തകത്തില്‍ 46 പേരുടെ യാത്രാകുറിപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സ്‌കൂള്‍ പഠനയാത്രകള്‍ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലേക്കും സ്ഥിരം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ വേറിട്ട കേന്ദ്രങ്ങളിലേക്ക് വെളിച്ചം വീശുകയാണ് പുസ്തകത്തിലൂടെ അയനം. മണമ്പൂര്‍ രാജന്‍ ബാബു, പി സുരേന്ദ്രന്‍, ബാലകൃഷ്ണന്‍ വളപ്പില്‍, റഹ്മാന്‍ കിടങ്ങയം, […]

Read More

പ്രഥമ എം എസ് ബാബുരാജ് പുരസ്‌ക്കാരം പി ജയചന്ദ്രന്

16-Jul-2017 മഞ്ചേരി: ബാബുരാജ് കള്‍ച്ചറല്‍ അക്കാഡമി ട്രസ്റ്റിന്റെ ചലചിത്ര ഗാനരംഗത്ത് സമഗ്ര സംഭാവനക്കുള്ള പ്രഥമ പുരസക്കാരത്തിന് ഗായകന്‍ പി ജയചന്ദ്രന് ലഭിച്ചു. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ആഗസ്റ്റ് 20ന് മഞ്ചേരി ജയശ്രീ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമര്‍പ്പിക്കും.എം എസ് ബാബുരാജിന്റെ നാമധേയത്തില്‍ മഞ്ചേരിയില്‍ സ്ഥാപിക്കുന്ന അക്കാദമിക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. അക്കാദമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമം സജീവമായി നടക്കുന്നതായി മഞ്ചേരി പാട്ടരങ്ങ് പ്രസിഡണ്ട് കെ ശിവശങ്കരന്‍, […]

Read More

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റയാളുടെ വീട്ടിൽഡിഎഫ്ഒ എത്തി. നഷ്ട്ടപരിഹാരം ഉടൻ നൽകും

കാളികാവ്: മാളിയേക്കലിൽ കാട്ടുപന്നിയുടെ അക്രമണത്തിൽ മരണപ്പെട്ട അണ്ടിക്കാടൻ അയൂബിന്റെ വീട് ഡി എഫ്ഒയും സംഘവും സന്ദർശിച്ചു. കുടുംബത്തിന് സർക്കാർ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായെന്ന് നിലമ്പൂർ ഡിഎഫ്ഒ എസ്. സൺ പറഞ്ഞു. കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകും. മരണപ്പെട്ട അയൂബിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് എഴുപത്തി അയ്യായിരം വീതവും നൽകും.കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റ ഓട്ടിസം ബാധിച്ച മംഗലശ്ശേരി ആസിദിനേയും വനപാലക സംഘം സന്ദർശിച്ചു. ചക്കി കുഴി ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചർ […]

Read More

മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ ക്ലീനിങ്‌ തൊഴിലാളികളുടെ ഒഴിവുകള്‍

16-Jul-2017 മലപ്പുറം : മലപ്പുറം താലൂക്ക്‌ ആശുപത്രിയില്‍ ക്ലീനിങ്‌ ജീവനക്കാരുടെ നിലവിലുള്ള ഒഴിവിലേക്ക്‌ 600 രൂപ ദിവസക്കൂലിക്ക്‌ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അഞ്ചാം ക്ലാസിന്‌ മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ രേഖകള്‍ സഹിതം എത്തണം. മലപ്പുറം നഗരസഭ പരിധിയിലുള്ളവര്‍ക്ക്‌ മുന്‍ഗണ. താല്‍പര്യമുള്ളവര്‍ ജൂലൈ 19ന്‌ രാവിലെ 10.30ന്‌ കൂടിക്കാഴ്‌ചയ്‌ക്കായി ആശുപത്രിയില്‍ എത്തണം. Share this post:

Read More

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാന പദ്ധതിക്ക്‌ അപേക്ഷ ക്ഷണിച്ചു

16-Jul-2017 മലപ്പുറം : മുസ്ലീം, ക്രിസ്‌ത്യന്‍, ബുദ്ധ, സിഖ്‌, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പ്പെടുത്തിയവരടെയും ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന്‌ ന്യുനപക്ഷ ക്ഷേമ വകുപ്പ്‌ ധനസഹായത്തിന്‌ അപേക്ഷ ക്ഷണിച്ചു. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കുര/ഫ്‌ളോറിങ്‌/ഫിനിഷിങ്‌/പ്ലബിങ്‌/ സാനിട്ടേഷന്‍ / ഇലക്‌ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകള്‍കളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ്‌ ധനസഹായം നല്‍കുന്നത്‌. 50000 രൂപയാണ്‌ ധനസഹായം. ഇത്‌ തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ / പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കൂടരുത്‌. സര്‍ക്കാര്‍ / അര്‍ദ്ധ […]

Read More

കതിര്‍മണി വീണ്ടും വിപണിയിലേക്ക്‌

16-Jul-2017 മലപ്പുറം : വാളക്കുളം കെ.എച്ച്‌.എം. വിദ്യാര്‍ത്ഥികള്‍ ഒഴിവു ദിവസങ്ങളില്‍ പാഠത്ത്‌ ക്യഷിയിറക്കി വിളവെടുത്ത അരി വിപണിയിലെത്തിച്ചു. സ്‌കൂളിലെ ഹരിത സേന തങ്ങളുടെ ബ്രാന്‍ഡായ കതിര്‍ മണി അരിയാണ്‌ വീണ്ടും വില്‍പനക്കായി വിപണിയിലെത്തിച്ചത്‌. അരിക്ക്‌ പുറമെ അവിലും ഇതെ ബ്രാന്റില്‍ കുട്ടികള്‍ പുറത്തിറക്കുന്നുണ്ട്‌. കലക്‌റ്റ്രേില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അമിത്‌ മീണ വിപണനോദ്‌ഘാടനം നിര്‍വ്വഹിച്ചു. അരിക്കായി അന്യസംസ്ഥാനങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി മാറണമെന്നും വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള പുതുതലമുറ കാര്‍ഷിക രംഗത്തേക്ക്‌ കടന്നു വരണമെന്നും കളകടര്‍ ആഹ്വാനം ചെയ്‌തു. […]

Read More

സംഘാടക സമിതി രൂപീകരിച്ചു

16-Jul-2017 നായും, കെ മജുനുവിനെ കൺവീനർ ആയും, കെ പി സുമതി, വി പി അനിൽ എന്നിവർ വൈസ് ചെയർമാൻ, ഒ സഹദേവൻ, പി ഉമ്മർ, നാണത്ത് മുഹമ്മദാലി, കെ പി ചന്ദ്രൻ, കെ വി ബാലകൃഷ്ണൻ, കെ പി ഫൈസൽ, വി സുനിൽ കുമാർ ഇ എൻ ജിതേന്ദ്രൻ എന്നിവരെ ജോയിന്റ് കൺവീനർമാരുമായി യോഗം തീരുമാനിച്ചു. 19 ന് വൈകീട്ട് 5 മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന ബഹുജന റാലി കുന്നുമ്മൽ കളക്ട്രേറ്റ് […]

Read More

ജില്ലാ കലക്ടറുടെ വസതിയില്‍ ബയോ ഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു

13-Jul-2017 മലപ്പുറം: എന്റെ മാലിന്യം, എന്റെ ഉത്തര വാദിത്വം എന്ന ആശയം സാര്‍ത്ഥകമായി മാറ്റി ജില്ലാകലക്ടര്‍ അമിത് മീണ മാതൃക കാണിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ശുതിത്വ മിഷന്റെ സഹകരണത്തോടെ ജില്ലാ കലക്ടറുടെ വസതിയില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചു. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തണമെന്നും ശുചിത്വ മിഷന്റെ സഹായത്തോടെ മാലിന്യ സംസ്‌കരണ ഉപാധികള്‍ വീടുകളില്‍ സ്ഥാപിക്കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ മലപ്പുറമാണ് പ്ലാന്റ് സ്ഥാപിച്ചത്. കലക്ടറുടെ ഭാര്യ […]

Read More

ലോഗോ ക്ഷണിച്ചു

12-Jul-2017 മലപ്പുറം : ജില്ലയിലെ സംരംഭകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശയങ്ങളും പദ്ധതികളും നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും വിഭാവനം ചെയ്യുന്ന M-SHINE ഇന്നവേഷന്‍ സെന്ററിന്‌ ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക്‌ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന പ്രത്യേക പുരസ്‌ക്കാരം ലഭിക്കും. ലോഗോ അയക്കേണ്ട ഇ മെയില്‍ വിലാസം mshine.mpm@gmail.com ലോഗോ ജൂലൈ 21 ന്‌ വൈകീട്ട്‌ അഞ്ചിനകം ലഭിക്കണം. Share this post:

Read More

ബാലാവകാശ സംരക്ഷണം: ഏകദിന ശില്‍പ്പശാല

12-Jul-2017 മലപ്പുറം : സാമൂഹ്യ നീതി വകുപ്പ്‌ – ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും വേങ്ങര ബ്ലോക്ക്‌ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വേങ്ങര ബ്ലോക്കിനു കീഴിലുള്ള പറപ്പൂര്‍, ഊരകം, തെന്നല, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര, എടരിക്കോട്‌ പഞ്ചായത്തുകളിലെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്ക്‌ എന്ന വിഷയത്തില്‍ വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ രണ്ടാംഘട്ട എകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിണ്ടഡും ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ എ.പി […]

Read More

ലോക ജനസംഖ്യാ ദിനാചരണം: സെമിനാര്‍ നടത്തി

12-Jul-2017 മലപ്പുറം : വിദ്യാഭ്യാസമുള്ള യുവതലമുറ ഉത്തരവാദിത്വത്തോടെ പ്രവര്‌ത്തിച്ചാല്‍ മാത്രമേ ജനസംഖ്യപെരുപ്പം തടയാന്‍ കഴിയൂയെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.പി. ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു. ജില്ല ആരോഗ്യവകുപ്പും മലപ്പുറം ഗവ. കോളേജ്‌ എന്‍.എസ്‌.എസ്‌. യൂണിറ്റും സംയുക്തമായി ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, പ്രത്യേകിച്ചു പെണ്‌കുകട്ടികളുടെ വിദ്യാഭ്യാസമാണ്‌ സന്തോഷവും കെട്ടുറപ്പുമുള്ള കുടുംബത്തിന്റെ ആധാരം. അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടത്‌ വളരെ അത്യാവശ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . മലപ്പുറം ഗവ. കോളേജില്‍ […]

Read More

ഭൂ ഉടമകള്‍ രേഖകള്‍ നല്‍കണം

12-Jul-2017 മലപ്പുറം : ജില്ലയിലെ ഭൂ ഉടമകളുടെ വിവരം റീലിസ്‌ സോഫ്‌റ്റ്‌ വെയറില്‍ അപ്‌ഡേറ്റ്‌ ചെയ്യുന്നതിന്‌ ഭൂ ഉടമകള്‍ കൈവശമുള്ള ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പും നികുതി രശീതിയും വില്ലേജ്‌ ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം വില്ലേജ്‌ ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. വില്ലേജ്‌ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ഭൂ ഉടമകളുടെ വിവരങ്ങള്‍ റീലിസ്‌ സൈറ്റില്‍ അപ്‌ഡേറ്റ്‌ ചെയ്യുന്നതിനാല്‍ ഭൂ ഉടമകള്‍ക്ക്‌ വില്ലേജ്‌ ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി നികുതി അടക്കാം. revenue.kerala.gov.in സൈറ്റില്‍ quick pay മെനുവില്‍ ഭൂ […]

Read More

കെല്‍ട്രോണില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു

12-Jul-2017 മലപ്പുറം : കെല്‍ട്രോണിന്റെ ജില്ലയിലുള്ള നോളഡ്‌ജ്‌ സെന്ററുകളില്‍ വിവിധ കംപ്യൂട്ടര്‍ കോഴ്‌സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്‌ഡ്‌ ഡിപ്ലൊമ ഇന്‍ ഗ്രാഫിക്‌സ്‌, വെബ്‌ ആന്‍ഡ്‌ ഡിജിറ്റല്‍ ഫിലിം മേക്കിങ്‌, ഡിപ്ലൊമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ്‌ നെറ്റ്‌ വര്‍ക്ക്‌ മെയ്‌ന്റനന്‍സ്‌ വിത്‌ ലാപ്‌ടോപ്‌ ടെക്‌നോളജി എന്നീ ഡിപ്ലൊമ കോഴ്‌സുകളിലേക്കും ഗ്രാഫിക്‌ ഡിസൈനിങ്‌, വെബ്‌ ഡിസൈനിങ്‌, വീഡിയോ ആന്‍ഡ്‌ ഓഡിയോ എഡിറ്റിങ്‌, 2ഡി ആന്‍ഡ്‌ 3ഡി അനിമേഷന്‍ എന്നീ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചത്‌. വിവരങ്ങള്‍ കെല്‍ട്രോണ്‍ നോളജ്‌ […]

Read More

ജില്ലയിലെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃക – ജില്ലാ കലക്‌ടര്‍

12-Jul-2017 മലപ്പുറം : ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ശുചിത്വബോധം മാതൃകാപരമാണെന്ന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണ പറഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന്‌ മുന്നിട്ടിറങ്ങിയ ആരാധനാലയങ്ങളേയും സംഘടനകളേയും കലക്‌ടര്‍ പ്രത്യേകം അഭിനന്ദിച്ചു. കോട്ടപ്പടി പള്ളിയില്‍ നടത്തിയ ബോധവല്‍ക്കരണം എക്കാലവും ഓര്‍ക്കുമെന്നും കലക്‌ടര്‍ പറഞ്ഞു. സമീപ ഭാവിയില്‍തന്നെ ജില്ലയെ സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി മാറ്റാന്‍ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും സഹകരിക്കണമെന്ന്‌ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. Share this post:

Read More

ഗ്രീന്‍ പ്രോട്ടോകോള്‍: സ്ഥാപനങ്ങളേയും സംഘടനകളേയും ആദരിച്ചു

12-Jul-2017 മലപ്പുറം : ജില്ലയില്‍ ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മത സംഘടകളേയും സ്ഥാപനങ്ങളേയും ജില്ലാ ഭരണകൂടം ആദരിച്ചു. ആഘോഷങ്ങളിലും ദൈനംദിന ഉപയോഗത്തിലും ഡിസ്‌പോസിബ്‌ള്‍ പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിനും ശുചിത്വബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി നടപ്പാക്കിയ ഗ്രീന്‍ പ്രോട്ടോകോളിന്‌ വന്‍ജനപിന്തുണയാണ്‌ ലഭിച്ചത്‌. റമളാനിലെ ആദ്യത്തെ വെള്ളിയാഴ്‌ച മലപ്പുറം കോട്ടപ്പടിയിലെ പള്ളിയില്‍ ജുമുഅയ്‌ക്ക്‌ ശേഷം കലക്‌ടര്‍ അമിത്‌ മീണ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണ സന്ദേശം നല്‍കിയിരുന്നു. ആയിരക്കണക്കിന്‌ വിശ്വാസികള്‍ എത്തുന്ന ആരാധനാലയങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും […]

Read More

ജനക്കൂട്ട നിയന്ത്രണത്തെത്തുറിച്ച്‌ ദേശീയ സമ്മേളനം

11-Jul-2017 തിരുവനന്തപുരം : ദേശീയദുരന്ത നിവാരണഅതോറിറ്റിയും, സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുംചേര്‍ന്ന്‌ നാളെയുംമറ്റന്നാളുമായി (ജൂലൈ 11, 12 തീയതികളില്‍) കോവളംഹോട്ടല്‍സമുദ്രയില്‍ (കെ.റ്റി.ഡി.സി) വെച്ച്‌കേന്ദ്ര ദുരന്ത നിവാരണഅതോറിറ്റി പ്രസിദ്ധീകരിച്ച ജനക്കൂട്ടനിയന്ത്രണ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നതിനായിദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. നാളെ (ജൂലൈ 11) രാവിലെ 10 മണിക്ക്‌ റവന്യുദുരന്ത നിവാരണവകുപ്പ്‌ മന്ത്രിയുംസംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെവൈസ്‌ചെയര്‍മാനുമായ ശ്രീ. ഇ. ചന്ദ്രശേഖരന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. , ജൂലൈ 12ന ്‌ വൈകിട്ട്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍കൃഷിവകുപ്പ്‌ മന്ത്രിയുംസംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിഅംഗവുമായഅഡ്വ. വി.എസ്‌. സുനില്‍കുമാര്‍ പങ്കെടുക്കും. […]

Read More

ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്ക്‌

08-Jul-2017 മലപ്പുറം : സാമൂഹ്യ നീതി വകുപ്പ്‌ – ജില്ലാ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെയും വേങ്ങര ബ്ലോക്ക്‌ ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വേങ്ങര ബ്ലോക്കിനു കീഴിലുള്ള പറപ്പൂര്‍, ഊരകം, തെന്നല, കണ്ണമംഗലം, എ.ആര്‍ നഗര്‍, വേങ്ങര, എടരിക്കോട്‌ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ ജന പ്രതിനിധികള്‍ക്കും ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പങ്ക്‌ എന്ന വിഷയത്തില്‍ വേങ്ങര വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 11ന്‌ രാവിലെ 9.30 ന്‌ രണ്ടാംഘട്ട എകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. വേങ്ങര ബ്ലോക്ക്‌ […]

Read More

ഗോത്ര ജീവിക പദ്ധതി

08-Jul-2017 മലപ്പുറം : പട്ടികവര്‍ഗ വികസന വകുപ്പ്‌ നടപ്പാക്കുന്ന ഗോത്രജീവിക പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കെട്ടിട നിര്‍മ്മാണം, മരപ്പണി, കെട്ടിട നിര്‍വ്വഹണ സാമഗ്രികളുടെ നിര്‍മ്മാണം, വയറിങ്‌, പ്ലംമ്പിങ്‌, ഡ്രൈവിങ്‌, തയ്യല്‍ എന്നിവയിലാണ്‌ പരിശീലനം. 18 നും 45നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പ്രൊമോട്ടര്‍മാര്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ ജൂലൈ 15നകം ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭിക്കണം. അതത്‌ ആദിവാസി കോളനികളില്‍ വെച്ചായിരിക്കും പരിശീലനം. അപേക്ഷാ ഫോമുകള്‍ നിലമ്പൂര്‍ / എടവണ്ണ/ പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ […]

Read More

രജിസ്റ്റര്‍ ചെയ്യണം

08-Jul-2017 മലപ്പുറം : മലപ്പുറം, മഞ്ചേരി നഗരസഭകളിലും പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, തൃക്കലങ്ങോട്‌, പാണ്ടിക്കാട്‌, ആനക്കയം പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രജിസ്‌ട്രേഷന്‍ എടുക്കണം. നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളതും പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍ 8547655604, 0483 2734811. Share this post:

Read More

വ്യവസായിക ട്രൈബ്യൂണല്‍ – ഇന്‍ഷൂറന്‍സ്‌ വിചാരണ

08-Jul-2017 മലപ്പുറം : പാലക്കാട്‌ വ്യാവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ്‌ കോടതി ജഡ്‌ജിയും എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ജൂലൈ 14, 21 തിയതികളില്‍ മഞ്ചേരി ഇന്ദിരാഗന്ധി ബസ്‌ ടെര്‍മിനല്‍ കോടതി ഹാളിലും 28ന്‌ തിരൂര്‍ ആര്‍.ഡി.ഒയുടെ കോര്‍ട്ട്‌ ഹാളിലും തൊഴില്‍ തര്‍ക്ക – ഇന്‍ഷൂറന്‍സ്‌ – എംപ്ലോയീസ്‌ കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ ചെയ്യും. Share this post:

Read More

വോട്ടര്‍ പട്ടിക പുതുക്കല്‍ : ബി.എല്‍.ഒമാര്‍ പോളിങ്‌ സ്റ്റേഷനുകളില്‍ ക്യാമ്പ്‌ ചെയ്യും

08-Jul-2017 മലപ്പുറം : 18 നും 21നും ഇടക്ക്‌ പ്രായമുള്ളവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രത്യേക ക്യാമ്പയില്‍ നടത്തുന്നതിന്റെ ഭാഗമായി ഇന്നും (ജൂലൈ എട്ട്‌) ജൂലൈ 22നും ബി.എല്‍.ഒമാര്‍ അതത്‌ പോളിങ്‌ സ്റ്റേഷനുകളില്‍ ക്യാമ്പ്‌ ചെയ്യും. Share this post:

Read More

വികസന ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കി

08-Jul-2017 മലപ്പുറം : താനൂരില്‍ നടക്കുന്ന മത്സ്യോല്‍വസത്തോടനുബന്ധിച്ച്‌ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്‌ ഒരുക്കിയ വികസന ചിത്രങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ഗവണ്‍മന്റിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ ജില്ലയിലെ നേട്ടങ്ങള്‍ ചിത്രികരിക്കുന്ന 40തോളം ചിത്രങ്ങാണ്‌ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതിനു പുറമെ ജില്ലയില്‍ ഒരു വര്‍ഷത്തിനുള്ളല്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ സി.ഡി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്‌. പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിക്കുന്നു. ജൂലൈ ഒമ്പത്‌, പത്ത്‌ തീയതികളില്‍ പ്രദര്‍ശനം തുടരും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ്‌ സ്‌കൂളില്‍ വിവിധ വകുപ്പുകള്‍ 35 സ്റ്റാളുകളാണ്‌ […]

Read More

മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലിശ രഹിത വായ്‌പ നല്‍കും -മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

08-Jul-2017 മലപ്പുറം : കടക്കെണിയില്‍ നിന്ന്‌ മോചിപ്പക്കിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ പലിശ രഹിത വായ്‌പ നല്‍കുമെന്ന്‌ ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിനായി നബാര്‍ഡില്‍ നിന്ന്‌ 100 കോടി രൂപ വായ്‌പയെടുക്കും. താനൂര്‍ ഫിഷറീസ്‌ സ്‌കൂളില്‍ നടക്കുന്ന മൂന്ന്‌ ദിവസത്തെ മത്സേ്യാല്‍സവും മത്സ്യ അദാലത്തും ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യത്തൊഴിലാളികള്‍ വളരെ കാലമായി ചൂഷണം ചെയ്യപ്പെടുകയാണ്‌. പലരില്‍ നിന്നും കടം വാങ്ങിയാണ്‌ ഇവര്‍ കടലില്‍ തോണിയിറക്കുന്നത്‌. ഇടത്തരക്കാരുടെ ഇടപെടലാണ്‌ ഇവരുടെ ജീവതം […]

Read More

ഹാജിമാര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ്‌

07-Jul-2017 മലപ്പുറം : സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി മുഖേനെ ഹജ്ജിന്‌ പോകുന്നവര്‍ക്കുള്ള കുത്തിവപ്പ്‌ താഴെ പറയുന്ന സ്ഥലങ്ങളില്‍ നടക്കും. യാത്ര പോകുന്നവര്‍ ഹജ്ജ്‌ കമ്മിറ്റി നല്‍കിയ കാര്‍ഡും അനുബന്ധ രേഖകളുമായി കുത്തിവെപ്പിന്‌ എത്തണം. കുത്തിവെപ്പെടുക്കുന്ന സ്ഥലം നമ്പര്‍ ആശുപത്രി മണ്‌ഡലം തീയതി 1 പൊന്നാനി, താലൂക്ക്‌ ആശുപത്രി പൊന്നാനി ജൂലൈ 11 തവനൂര്‍ ജൂലൈ 11 2 ജില്ലാ ആശുപത്രി, തിരൂര്‍ താനൂര്‍ ജൂലൈ 10 തിരൂര്‍ ജൂലൈ 11 3 തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രി വേങ്ങര […]

Read More

മലപ്പുറം ജില്ല സമ്പൂര്‍ണ്ണ 10-ാംതരം തുല്യതയിലേക്ക്‌

07-Jul-2017 മലപ്പുറം : മലപ്പുറത്തെ സമ്പൂര്‍ണ 10- ാം തരം തുല്ല്യതാ ജില്ലയാക്കുന്നതിനുള്ള പദ്ധതികള്‍ക്ക്‌ തുടക്കമായി. രണ്ട്‌ ഘട്ടമായാണ്‌ സമ്പൂര്‍ണ പത്താം തരം എന്ന ദൗദ്യം പൂര്‍ത്തിയാക്കുക. ഇതിന്‌ മുന്നോടിയായി ജില്ലയിലെ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേരാനും പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. തുടര്‍വിദ്യാഭ്യാസ കലോത്സവം ആഗസ്റ്റ്‌ 19,20 തിയ്യതികളില്‍ മലപ്പുറത്ത്‌ നടത്താനും മുഴുവന്‍ തുല്യത പഠിതാക്കളെയും […]

Read More

ജി.എസ്‌.ടി ഫെസിലിറ്റേഷന്‍ സെന്‍റ്റര്‍ തുടങ്ങി

07-Jul-2017 മലപ്പുറം :വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ചരക്ക്‌ സേവന നികുതി (ജി.എസ്‌.ടി) സംശയ നിവാരണത്തിന്‌ ഫെസിലിറ്റേഷന്‍ സെന്‍റ്റര്‍ തുടങ്ങി. സംശയങ്ങള്‍ക്ക്‌ 8330011250 നമ്പറിലും gstcellmpm@gmali.com ഇമെയിലിലും ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്‌ . 0471 155300, 215098 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ജി.എസ്‌.ടി സെല്ലുമായി ബന്ധപ്പെടാം. 1800 425 4777 എന്ന ടോള്‍ ഫ്രീ എന്ന നമ്പറിലും 9446505527 എന്നീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്‌. ജി.എസ്‌.ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ gst.in/help/helpmodules, cbec.gov.in/htdocs-cbec/gst/index, keralataxes.gov.in, aces.gov.in/, tuterial.gst.gov.in ല്‍ ലഭിക്കും. […]

Read More

മൊബൈല്‍ ടവറുകള്‍ ഹാനികരമല്ല : ടെലികോം വകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ജനറല്‍ എസ്‌. ഹരികൃഷ്‌ണന്‍

07-Jul-2017 മലപ്പുറം : മൊബൈല്‍ ഫോണ്‍ സേവനത്തിനായി സ്ഥാപിക്കുന്ന ടവറുകള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക്‌ ഒരു തരത്തിലും ഹാനികരമല്ലെന്ന്‌ ടെലികോം വകുപ്പ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ജനറല്‍ എസ്‌. ഹരികൃഷ്‌ണന്‍ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കുന്നതിന്‌ ജില്ലാ കലക്‌ടര്‍ അമിത്‌ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ടെലികോം കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശ പ്രകാരമല്ലാതെ നിയമലംഘനം നടത്തി നിര്‍മിക്കുന്ന ടവറുകള്‍ക്ക്‌ അനുമതി നല്‍കില്ലെന്നും മാനദണ്‌ഡങ്ങള്‍ പാലിച്ചുള്ള ടവര്‍ നിര്‍മാണം തടയാന്‍ കഴിയില്ലെന്നും […]

Read More

സര്‍ക്കാര്‍ ജീവനക്കാരെ ഹജ്ജ് വളണ്ടിയര്‍മാരായി തിരെഞ്ഞടുത്തത്സംസ്ഥാന ഹജ്ജ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി ക്രമങ്ങളിലൂടെയാണെന്നും ഇതിനുത്തരവാദിയായ സംസ്ഥാന ഹജ്ജ് മന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്നും ഇന്ത്യന്‍ മൈനോറിറ്റി മിഷന്‍

06-Jul-2017 കൊണ്ടോട്ടി: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ വേളയിലും തുടര്‍ന്നും മക്ക, മദീന എന്നിവിടങ്ങളില്‍ സേവനം ചെയ്യുവാന്‍ വേണ്ടി സര്‍ക്കാര്‍ ജീവനക്കാരെ വളണ്ടിയര്‍മാരായി തിരെഞ്ഞടുത്തത് സംസ്ഥാന ഹജ്ജ് ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി ക്രമങ്ങളിലൂടെയാണെന്നും ഇതിനുത്തരവാദിയായ സംസ്ഥാന ഹജ്ജ് മന്ത്രിക്കെതിരെ അന്വേഷണം നടത്തണമെന്നും ഇന്ത്യന്‍ മൈനോറിറ്റി മിഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് 2017 ജൂണ്‍ 13ന് സംസ്ഥാന ആഭ്യന്തര വകുപ്പ് 1538/2017 നമ്പറായി പുതിയ ഉത്തരവിറക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ […]

Read More

ബലാല്‍സംഗം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതി

06-Jul-2017 മഞ്ചേരി: ഭര്‍തൃമതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പ്രതി കുറ്റക്കാരനല്ലെന്ന് കോടതി. വളാഞ്ചേരി ആതവനാട് പാറക്കുളം സ്വദേശിനിയായ പട്ടിക ജാതിയില്‍പെട്ട 37 കാരിയുടെ പരാതിയാണ് മഞ്ചേരി എസ്‌സി/എസ്ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. വിവാഹ വാഗ്ദാനം നടത്തി കൂടെ താമസിപ്പിച്ചു കാമുകനായ പ്രതി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ആദ്യ വിവാഹം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന കേസ് നിലനില്‍ക്കുന്നതല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ […]

Read More

മലപ്പുറം: എം പി ലാഡ്‌സ് അവലോകന യോഗം

06-Jul-2017 മലപ്പുറം: മുന്‍ എം പി ഇ അഹമ്മദ്, എം. പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുല്‍ വഹാബ്, മറ്റു രാജ്യസഭാ എം.പിമാര്‍ എന്നിവര്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം ജൂലൈ 11 ന് രാവിലെ 10.30നും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും മറ്റു രാജ്യസഭാ എം. പിമാര്‍ നിര്‍ദ്ദേശിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകന യോഗം ജൂലൈ 12ന് രാവിലെ 10.30നും കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ ചേരും. Share this post:

Read More

ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ ഓഫീസുകളില്‍ ഒഴിവുകള്‍

06-Jul-2017 മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ വിവിധ ഓഫീസുകളില്‍ ഫാര്‍മസി ഷോപ്പ് അസിസ്റ്റന്റ്, ഫാര്‍മസി കോഴ്‌സ് ട്രെയിനര്‍, പ്രധാനമന്ത്രി ജന്‍ ഔഷധി സ്റ്റോര്‍ ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് ഫാര്‍മസി ഡിപ്ലൊമ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 15നകം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നിലമ്പൂര്‍, മഞ്ചേരി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04931 221979, 9895172665. Share this post:

Read More

കൂട്ടഅവധി: പ്രതിഫലിച്ചത് റവന്യൂ ജീവനക്കാരുടെ വികാരം: എസ്ഇയു

06-Jul-2017 മലപ്പുറം: ചെമ്പനോട വില്ലേജിലെ കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് ജീവനക്കാരെ ബലിയാടാക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടുക, ഇന്റലിജന്‍സ് രാജ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റവന്യൂ ജീവനക്കാര്‍ നടത്തിയ ആകസ്മിക അവധി പ്രതിഷേധത്തിലൂടെ പ്രതിഫലിച്ചത് വകുപ്പ് ജീവനക്കാരുടെ ശക്തമായ വികാരമാണന്നും, ഈ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്ഇയു) മലപ്പുറം ജില്ലാ കമ്മിറ്റി. റവന്യു വകുപ്പ് ജീവനക്കാരില്‍ നിന്നും സ്വമനസ്സാലെ ഉയര്‍ന്നുവന്ന ഈ അവധി പ്രതിഷേധത്തിന് […]

Read More

ഹോം നേഴ്‌സ് ചമഞ്ഞ് സ്വര്‍ണ്ണം തട്ടിയെടുത്ത യുവതി പോലീസ് പിടിയില്‍

06-Jul-2017 വേങ്ങര: ഹോം നേഴ്‌സ് ചമഞ്ഞ് സ്വര്‍ണ്ണം തട്ടിയെടുത്ത യുവതി പോലീസ് പിടിയില്‍. ഹോം നേഴ്‌സ് ചമഞ്ഞ് വൃദ്ധയായ വീട്ടമ്മയുടെ കഴുത്തിലണിഞ്ഞ രണ്ടര പവന്റെ സ്വര്‍ണ്ണമാല തട്ടിയെടുത്ത് കടന്നുകളഞ്ഞ കര്‍ണ്ണാടക പുന്നപ്പെട്ട് കട്ട സ്വദേശിനി സരോജം (30)നെയാണ് പന്ത്രണ്ട് മണിക്കൂറിനകം പോലീസ് പിടികൂടിയത്. വേങ്ങര ഗാന്ധിക്കുന്ന് വിജയാ ഭവനില്‍ ശിവപ്രസാദിന്റെ വൃദ്ധയായഅമ്മയെ പരിചരിക്കുന്നതിനായി വടകരയിലെ ഒരു ഏജന്‍സി വഴിയാണ് ഹോം നേഴ്‌സായി യുവതിയെത്തിയത്. കഴിഞ്ഞ ദിവസം ശിവപ്രസാദും അധ്യാപികയായ ഭാര്യയും ജോലിക്കുപോയ സമയത്ത് 12 മണി യോടെ. […]

Read More

മത്സ്യോത്സവം: താനൂരില്‍ ഇശല്‍ സാഗരവും ഗസല്‍ രാവും

06-Jul-2017 മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാനൂരില്‍ നടക്കുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായി ഇശല്‍ സാഗരവും ഗസല്‍ രാവും ഉള്‍പ്പെടെ നിരവധി സാസ്‌കാരിക പരിപാടികള്‍ അരങ്ങേറും. ജൂലൈ ഏഴ്,എട്ട്,ഒമ്പത് തീയതികളില്‍ ഫിഷറീസ് ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.പരിപാടികളില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, സ്പീക്കര്‍ പി ശ്രീരാമക്യഷ്ണന്‍, എം പി മാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയേടനുബന്ധിച്ച് കലാകായിക മത്സരങ്ങള്‍, അദാലത്ത്, സെമിനാറുകള്‍, കലാ പരിപാടികള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ […]

Read More

റവന്യൂ വകുപ്പിലെ വിജിലന്‍സ് രാജ് അവസാനിപ്പിക്കുക : കേരള എന്‍ജിഒ അസോസിയേഷന്‍

06-Jul-2017 മലപ്പുറം: റവന്യൂ വകുപ്പിലെ വിജിലന്‍സ് രാജ് അവസാനിപ്പിക്കുക, ഓഫീസുകളില്‍ ഭൗതിക സാഹചര്യവും ജീവനക്കാരുടെ സംരക്ഷണവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍ജിഒ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന കൂട്ട അവധി സമരം ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഓഫീസുകളുടെ പ്രവര്‍ത്തനം നിശ്ചലമാക്കി. ഏഴ് താലൂക്കുകളിലെ 138 വില്ലേജുകളില്‍ നാമ മാത്രമായവയെ പ്രവര്‍ത്തിച്ചുള്ളൂ. പെരിന്തല്‍മണ്ണ, തിരൂര്‍ ആര്‍ഡിഒ ഓഫീസുകളിലും, കോട്ടക്കല്‍ ദേശീയപാത, കരിപ്പൂര്‍ വിമാനതാവള ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകളിലും, മലപ്പുറം എല്‍എ ജനറല്‍ ഓഫീസിലും 90% […]

Read More

മാസങ്ങള്‍ പഴക്കമുളള മൃതദേഹം സംസ്‌കരിക്കാതെ വീട്ടിനുളളില്‍

06-Jul-2017 മലപ്പുറം: മാസങ്ങള്‍ പഴക്കമുളള മൃതദേഹം സംസ്‌കരിക്കാതെ വീട്ടിനുളളില്‍ കണ്ടെത്തി. കുളത്തൂര്‍ പാറമ്മലങ്ങാടിയിലെ വാഴങ്ങല്‍ സെയ്‌ദി (50) ന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൂന്നു മാസം പഴക്കമുള്ള ഗൃഹനാഥന്റെ മൃതദേഹം ഭാര്യയും മക്കളുമാണ്‌ സൂക്ഷിച്ചത്‌. ഇദ്ദേഹം മരിച്ച കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ദുര്‍മന്ത്രവാദത്തിനായാണ്‌ മൃതദേഹം സൂക്ഷിച്ചത്‌ എന്നാണ്‌ സംശയിക്കുന്നത്‌. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായാണ്‌ മൃതദേഹം സൂക്ഷിച്ചതെന്ന്‌ ഭാര്യയും മക്കളും പറഞ്ഞു. ഇവര്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചയാള്‍ തിരികെ വരുമെന്ന്‌ കരുതിയാണ്‌ മൃതദേഹം സൂക്ഷിച്ചതെന്നാണ്‌ പ്രഥമികമായി […]

Read More

ആഗോള വ്യാപാര വികസന സെമിനാര്‍

04-Jul-2017 തിരുവനന്തപുരം : കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‌ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍എക്‌സ്‌പോര്‍ട്ട്‌ ഓര്‍ഗനൈസേഷനും ഷാര്‍ജ എയര്‍പോര്‍ട്ട്‌ ഇന്റര്‍നാഷണല്‍ ഫ്രീ സോണും സംയുക്തമായി ആഗോള വ്യാപാര വികസനത്തിന്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിലവിലുള്ള സാധ്യതകളെ കുറിച്ച്‌ ഒരു സെമിനാര്‍ ഈ മാസം 11 -ാംതീയതി സംഘടിപ്പിക്കുന്നു.തിരുവനന്തപുരത്തെ ഹോട്ടല്‍ താജ്‌ വിവാന്തയില്‍ വൈകിട്ട്‌ആറ്‌ മണിക്ക്‌ ആണ്‌ പരിപാടി. കയറ്റുമതിക്കാര്‍, ബിസിനസ്സുകാര്‍, കയറ്റുമതി വ്യാപാര രംഗത്തേയ്‌ക്കിറങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, വ്യവസായികള്‍, ബാങ്കുകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക്‌സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. പ്രവേശനം സൗജന്യമായിരിക്കും. […]

Read More

ഹോട്ടലുകളും കൂള്‍ബാറുകളും പരിശോധന നടത്തി

04-Jul-2017 മലപ്പുറം : മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുറ്റിപ്പുറത്ത്‌ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന ശക്തമാക്കി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, മറ്റ്‌ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയില്‍ വൃത്തിഹീനവും ഭക്ഷ്യ സുരക്ഷാ മാനദണ്‌ഡങ്ങള്‍ പാലിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കി പിഴ ചുമത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന വെളളത്തിലൂടെ പകര്‍ച്ചവ്യാധികള്‍ പകരാന്‍ സാധ്യതയുളളതിനാല്‍ കുടിവെളളം യോഗ്യമാണെന്ന്‌ ഉറപ്പു വരുത്തി മാത്രമേ ഉപയോഗിക്കാവൂ എന്ന്‌ ഭക്ഷ്യ സുരക്ഷാഅസിസ്റ്റന്റ്‌ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. 11 സ്ഥാപനങ്ങളില്‍ നടത്തിയ […]

Read More

പരാതിപ്പെട്ടി സ്ഥാപിച്ചു

04-Jul-2017 മലപ്പുറം : ജില്ലാ പഞ്ചായത്തില്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി പരാതിപ്പെട്ടി സ്ഥാപിച്ചു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി. ഉണ്ണികൃഷ്‌ണന്‍, വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍, റിജ്യണല്‍ പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍, ഓഡിറ്റ്‌ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ടൗണ്‍ പ്ലാനിംഗ്‌ ഓഫീസില്‍ പരാതിപ്പെട്ടി സ്ഥാപിച്ചു. പരാതിപ്പെട്ടിയുടെ ഉദ്‌ഘാടനം താക്കോല്‍ മേഖലാ പെര്‍ഫോമന്‍സ്‌ ഓഡിറ്റര്‍ക്ക്‌ നല്‍കി ടൗണ്‍ പ്ലാനര്‍ ഐഷ.പി.എ നിര്‍വഹിച്ചു. എല്ലാ മാസവും […]