അറിയിപ്പുകള്‍
അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ ഒഴിവ്‌: കൂടിക്കാഴ്‌ച നാളെ

08-Aug-2017
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സമിതിക്കു കീഴില്‍ ജില്ലയില്‍ അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌ തസ്‌തികകളിലേക്ക്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്‌ നാളെ (ഓഗസ്റ്റ്‌ ഒമ്പതിന്‌) കൂടിക്കാഴ്‌ച നടത്തും. അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍ക്ക്‌ സൈക്കോളജി, മാസ്റ്റര്‍ ഓഫ്‌ സോഷ്യല്‍ വര്‍ക്ക്‌, രണ്ട്‌ വര്‍ഷത്തെ പ്രവൃത്തി പരിചയവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‌ എം.എ/എം.എസ്‌.സി സൈക്കോളജി/എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി / പി.ജി ഡിപ്ലോമ ഇന്‍ സൈക്കോളജി അഭികാമ്യം, മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്‌ യോഗ്യതകള്‍. അഡോളസന്റ്‌ ഹെല്‍ത്ത്‌ കൗണ്‍സിലര്‍ക്ക്‌ പ്രതിമാസം 10000 രൂപയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‌ 19240 രൂപയും വേതനം ലഭിക്കും. പ്രായം 2017 ഓഗസ്റ്റ്‌ ഒന്നിന്‌ 40 വയസ്സ്‌ കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്‌ചയ്‌ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്‌ ഒമ്പതിന്‌ ഉച്ചക്ക്‌ ഒന്നിന്‌ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യ കേരളം ജില്ലാ ഓഫീസില്‍ എത്തണം.

Share this post: