പ്രാദേശിക വാര്‍ത്തകള്‍
അനധികൃത മദ്യവില്‍പ്പന: യുവാവ് പിടിയില്‍

08-Aug-2017
മഞ്ചേരി: അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ അരിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് പുത്തലം പാറായിച്ചാലില്‍ സതീഷ് (28)നെയാണ് എസ് ഐ സിനോജ്, സീനിയര്‍ സി പി ഒ മനോജ്, സി പി ഒ ജിനീഷ് എന്നിവര്‍ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. വാഹനത്തില്‍ കൊണ്ടു വന്ന മദ്യം വില്‍പ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്നും നാലു ലിറ്റര്‍ മദ്യം കണ്ടെടുക്കുകയായിരുന്നു.

Share this post: