അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%85%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B4%B3%E0%B4%BE%E0%B4%AF-%E0%B4%B8%E0%B5%81%E0%B4%B9%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%95/">
Twitter

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

07/10/2017

മലപ്പുറം: അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു. കോഡൂര്‍ മങ്ങാട്ടുപുലം സ്വദേശികളായ കൊന്നോല രായിന്‍കുട്ടി (67), പൂവല്ലൂര്‍ ഹൈദ്രു ഹാജി മകന്‍ മൊയ്തീന്‍കുട്ടി (64) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. അടുത്ത വീടുകളില്‍ താമസിക്കുന്ന ഇരുവരും ദീര്‍ഘകാലമായി സുഹൃത്തുകളാണ്.

കോട്ടപ്പടിയില്‍ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന രായിന്‍കുട്ടിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച
പുലര്‍ച്ചെ 3.30 ന് ആശുപത്രിയില്‍ രായിന്‍കുട്ടി മരണപ്പെട്ടു. ഈ വിവരം പറയാനായി സുഹൃത്ത് മൊയ്തീന്‍കുട്ടിയെ വീട്ടുകാര്‍ ഉറക്കത്തില്‍ നിന്നും വിളിച്ചെങ്കിലും എണീറ്റില്ല. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

ജമീലയാണ് മരിച്ച രായിന്‍കുട്ടിയുടെ ഭാര്യ. മക്കള്‍ ഹസീന, സാജിദ. മരുമകന്‍ ഹാരിസ് (മുണ്ടുപറമ്പ്).

സഫിയയാണ് മൊയ്തീന്‍കുട്ടിയുടെ ഭാര്യ. മക്കള്‍ ഷാഹിന, ശബീര്‍ ഷമീര്‍ (കുവൈത്ത്), മുഹമ്മദ് സജിന്‍. മരുമക്കള്‍ അഷ്‌റഫ് (അസി. എഞ്ചിനിയര്‍, പിഡബ്ലിയുഡി, പരപ്പനങ്ങാടി), ഹസ്‌ന, സല്‍വ

 

Share this post:

സൗദിയില്‍ വാഹനാപകടം: വടക്കാങ്ങര സ്വദേശിനി മരിച്ചു, ഭര്‍ത്താവ് ഗുരുതരാവസ്ഥായില്‍.

വി സി ഹാരിസ് അന്തരിച്ചു

അയല്‍വാസികളായ സുഹൃത്തുക്കള്‍ ഒരേ സമയം മരണപ്പെട്ടു

കൊണ്ടോട്ടിയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

അബൂബക്കര്‍ (70)

മിനി ബസ്സ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ യാത്രക്കാരൻ മരിച്ചു

ക്വാറിയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

അപകടത്തില്‍പെട്ടയാല്‍ രക്തം വാര്‍ന്ന് മരിച്ചു

നിലമ്പൂര്‍ പൂച്ചക്കുത്തില്‍ വീണ്ടും വാഹനാപകടം. ഓട്ടോഡ്രൈവര്‍ മരിച്ചു

ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍