അരീക്കോട്‌ ഐ.ടി.ഐയില്‍ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍ ഒഴിവുകള്‍

Share this post:

Follow by Email
Facebook
Google+
http://malappuramnews.com/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E2%80%8C-%E0%B4%90-%E0%B4%9F%E0%B4%BF-%E0%B4%90%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%97%E0%B4%B8/">
Twitter

അരീക്കോട്‌ ഐ.ടി.ഐയില്‍ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍ ഒഴിവുകള്‍

23-Aug-2017
മലപ്പുറം: അരീക്കോട്‌ ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ്‌ പ്രോഗ്രാമിംഗ്‌ അസിസ്റ്റന്റ്‌ ട്രേഡുകളിലേയ്‌ക്ക്‌ ഓരോ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും സര്‍വ്വേയര്‍ ട്രേഡിലേയ്‌ക്ക്‌ രണ്ട്‌ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ബി. ടെക്‌ ബിരുദവും ആണ്‌ യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ്‌ 25ന്‌ രാവിലെ 10.30-ന്‌ അരീക്കോട്‌ ഐ.ടി.ഐ.യില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം.
ഇലക്‌ട്രീഷ്യന്‍, മെക്കാനിക്ക്‌ മോട്ടോര്‍ വെഹിക്കിള്‍ , സ്റ്റെനോഗ്രാഫി, കാര്‍പെന്റര്‍ എന്നീ ട്രേഡുകളിലേയ്‌ക്ക്‌ ഓരോ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും ലിഫ്‌റ്റ്‌ മെക്കാനിക്ക്‌ ട്രേഡിലേയ്‌ക്ക്‌ രണ്ട്‌ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടര്‍മാരെയും നിയമിക്കുന്നു.
ഇലക്‌ട്രീഷ്യന്‍, മെക്കാനിക്ക്‌ മോട്ടോര്‍ വെഹിക്കിള്‍ ട്രേഡുകളിലേയ്‌ക്ക്‌ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ബി. ടെക്‌ ബിരുദവും ആണ്‌ യോഗ്യത. സ്റ്റെനോഗ്രാഫി ട്രേഡിന്‌ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സെക്രട്ടേറിയല്‍ പ്രാക്‌ടീസ്‌ ഡിപ്ലോമ/ബിരുദവും ആണ്‌ യോഗ്യത. ലിഫ്‌റ്റ്‌ ആന്‍ഡ്‌ എസ്‌ക്കലേറ്റര്‍ മെക്കാനിക്ക്‌ ട്രേഡിന്‌ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും മൂന്ന്‌ വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ ഡിപ്ലോമ/ബി. ടെക്‌ ബിരുദവും ആണ്‌ യോഗ്യത. കാര്‍പെന്റര്‍ ട്രേഡില്‍ എന്‍.ടി.സി.യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമ/ ബിരുദവും ആണ്‌ യോഗ്യത. താത്‌പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സിഹതം ഓഗസ്റ്റ്‌ 26ന്‌ രാവിലെ 10.30-ന്‌. ഐ.ടി.ഐയില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ എത്തണം. ഫോണ്‍ 0483 2850238.

Share this post:

ക്ഷീരകര്‍ഷകപരിശീലനം

ലോക ഭിന്നശേഷി ദിനം ജില്ലയില്‍ ആചരിക്കും.

കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപക ഒഴിവ്

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്; അപേക്ഷ നവംബര്‍20 വരെനീട്ടി

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക്

മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവ്

സൗജന്യ കാട വളര്‍ത്തല്‍ പരിശീലനം

സീററ് ഒഴിവ്

യുവജന കമ്മീഷന്‍ ജില്ലാ അദാലത്ത് 16ന്

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു