പ്രാദേശിക വാര്‍ത്തകള്‍
അറക്കാനെടുത്ത കോഴി ഇറങ്ങിയോടി ; പിന്തുടർന്ന കോഴിക്കടക്കാരൻ കിണറ്റിൽ വീണ് ഗുരുതരാവസ്ഥയിൽ

10/06/2019

തിരൂർ:അറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറങ്ങിയോടിയ കോഴിയെ പിടികൂടുന്നതിനിടെ കോഴിക്കടക്കാരന് കിണറ്റിൽ വീണ് ഗുരുതര പരിക്ക്. താനാളൂർ പകരയിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം, കോഴിയെ പിടികൂടുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. പകരയിൽ കോഴിക്കട നടത്തുന്ന താനാളൂർ സ്വദേശി കൊന്നേക്കാട്‌ തടത്തിൽ അലി(40)ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this post: