പ്രാദേശിക വാര്‍ത്തകള്‍
ആയിരംപേർക്ക് വൃക്കരോഗ നിർണ്ണയക്യാമ്പ് സഘടിപ്പിച്ച് കൂട്ടിലങ്ങാടി ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ്

07/04/2018

മലപ്പുറം: കൂട്ടിലങ്ങാടി ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ആയിരത്തിലതികം ആളുകൾക്ക് വൃക്കരോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു. പടിഞ്ഞാറ്റുമുറി ഓർഫനേജ് യു.പി സ്കൂളിൽ നടന്ന ക്യാമ്പിൽ കോഴിക്കോട് മെഡിക്കൽ കോളേജ് നഫ്രോളജി വിഭാഗം മേധാവി ഡോ:എം.ശ്രീലതയുടെ നേതൃത്വത്തിലുള്ള സഘം പരിശോധന നടത്തി.

അഡ്വ: സി ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇ.എൻ മോഹൻ ദാസ് ഫാമിലി ഡോക്ടർമാർക്കും വളണ്ടിയർമാർക്കും ഉപഹാരങ്ങൾ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പി.സുഹറാബി അധ്യക്ഷയായി.

ഡോ: ഷിബു, കൃഷ്ണൻകാരങ്ങര, പി.കെ അബ്ദുള്ള നവാസ്, എം.പി അലവി, ടി.കെ റഷീദലി, പി.സി ഹംസ, വി.കെ സഫിയ, കെ.ഗീത, ഡോ: എം.കെ അബ്ദുറഹ്മാൻ, എം.സുഭാഷ്, കെ.മുഹമ്മദ് സാലി, പാലോളി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മോഹനൻ പുളിക്കൽ സ്വാഗവും ടി.പി അബൂബക്കർ നന്ദിയും പറഞ്ഞു.

Share this post: