കേരളം
ഉമ്മന്‍ ചാണ്ടി സരിതക്ക് അച്ഛനാണോ കാമുകനാണോ എന്ന് പൊതുജനം തീരുമാനിക്കും: കുഞ്ഞാലിക്കുട്ടി

09/11/2017
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സരിതക്ക് അച്ഛനാണോ കാമുകനാണോയെന്ന് തീരുമാനിക്കേണ്ട ബാധ്യത പൊതുജനത്തിനാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി. മുന്‍പ് ഉമ്മന്‍ ചാണ്ടി തനിക്ക് പിതാവിന് തുല്യമാണെന്ന് പറഞ്ഞ സരിത ഇപ്പോള്‍ പറയുന്നു ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചു എന്ന്, ഇതിലേതാണ് നാമ്മള്‍ വിശ്വസിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.സോളാര്‍ കേസില്‍ ഖജനാവിന് നഷ്ടമുണ്ടാക്കാത്ത സാഹചര്യത്തില്‍ ഈ കേസ് കൊണ്ട് ഒരു തരത്തിലും യു ഡി എഫിനെ തകര്‍ക്കാന്‍ കഴിയില്ല. പ്രതിപക്ഷ നേതാവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

Share this post: