പ്രാദേശിക വാര്‍ത്തകള്‍
ഉസ്മാന്‍ മദനി അപകടത്തില്‍ മരിച്ചു

08/01/2018
എടവണ്ണ: എടവണ്ണയിലെ രാഷ്ട്രീയ സാമൂഹിക, ജീവ കാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഉസ്മാന്‍ മദനി അന്തരിച്ചു. മഞ്ചേരി നെല്ലിപ്പറമ്പിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട്‌പോയി. കെ.എന്‍.എം ഈസ്റ്റ് ജില്ലാസെക്രട്ടറി, എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റ്, സംസ്ഥാന ഹജ് കമ്മിറ്റി അംഗം, ന്യൂനപക്ഷക്ഷേമ മദ്രസാ നവീകരണ ബോര്‍ഡംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈമൂനയാണ് ഭാര്യ.

Share this post: