പ്രാദേശിക വാര്‍ത്തകള്‍
എം.ആര്‍ വാക്‌സിനേഷന്‍ : ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി.

02/11/2017
മലപ്പുറം: എം.ആര്‍ വാക്‌സിനേഷന്‍ കാംപയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ അമിത് മീണ ഐ.എ.എസ് മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ സന്ദര്‍ശനം നടത്തി വാക്‌സിനേഷന്‍ സൈറ്റ് നിരീക്ഷിച്ചു. വാക്‌സിന്‍ എടുത്ത കുട്ടികള്‍ വളരെ ആവേശത്തോടു കൂടിയാണ് കളക്ടറെ സ്വീകരിച്ചത്.വാക്‌സിന്‍ എടുക്കാത്ത കുട്ടികളോട് വാക്‌സിന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കളക്ടര്‍ വിശദീകരിച്ചു. മീസില്‍സ് റുബെല്ല രോഗങ്ങളെ ജില്ലയില്‍ നിന്ന് തുടച്ചു നീക്കാന്‍ ഓരോ ക്ലാസിലെയും എല്ലാ കുട്ടികളും വാക്‌സിന്‍ എടുത്ത് വിജയിപ്പിക്കേണ്ട ആവശ്യകത സ്‌കൂള്‍ അധികൃതരെ മനസിലാക്കി കൊടുത്ത ശേഷമാണ് കളക്ടര്‍ പോയത്.ആദ്യ ദിവസം തന്നെ 1112 കുട്ടികള്‍് കുത്തിവെപ്പെടുത്തു മാതൃകയായി.

Share this post: