പ്രാദേശിക വാര്‍ത്തകള്‍
എസ്.എഫ്.ഐ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

10/06/2019

വളാഞ്ചേരി: എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് വളാഞ്ചേരിയിൽ തുടക്കം. കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസമായാണ് സമ്മേളനം ചേരുക. തിങ്കളാഴ്ച്ച രാവിലെ പത്തിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്യും. 398 പ്രതിനിധികൾ പങ്കെടുക്കും. ചൊവ്വാഴ്ച്ച പുതിയ ജില്ലാ കമ്മറ്റിയേയും ഭാരവാഹികളേയും തിരഞ്ഞെടുത്ത് സമ്മേളനം സമാപിക്കും.

Share this post: