പ്രാദേശിക വാര്‍ത്തകള്‍
എസ്.കെ.എസ്.എസ്.എഫ് ദാറുല്‍ഹുദാ ശാഖാ സമ്മേളനം നടത്തി.

06/12/2017

തിരൂരങ്ങാടി: സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) ദാറുല്‍ഹുദാ ശാഖാ സമ്മേളനം നടന്നു. സംഘടിക്കാം സുകൃതരാവാം എന്ന മോട്ടോക്ക് കീഴില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ശാഖാ സമ്മേളനങ്ങളുടെ ഭാഗമായി ദാറുറുല്‍ ഹുദാ ഇസ്്‌ലാമിക് .യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യു. ശാഫി ഹാജി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി, ശറഫുദ്ധീന്‍ ഹുദവി, പി.ഐ മുഹമ്മദലി ഹുദവി ചങ്ങരംകുളം, നൗഫല്‍ ഹുദവി വേങ്ങര എന്നിവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി വൈകുന്നേരം ദാറുല്‍ഹുദാ വിദ്യാര്‍ഥികളുടെ പ്രാചാരണ റാലിയും നടന്നു. ശാഖാ ചെയര്‍മാന്‍ മുഹമ്മദ് ടി ഊരകം സ്വാഗതവും മുഖ്താര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു

Share this post: