പ്രവാസി
ഒ.ഐ.സി.സി സ്‌നേഹ സദനം വീടിന്റെ താക്കോൽ ദാനം നടത്തി

08-Aug-2017
മലപ്പുറം: ജിദ്ദ ഒ.ഐ.സി.സി യുടെ സ്നേഹ സദനം പദ്ധതിക്കു കിഴിൽ വണ്ടൂർ – കാഞ്ഞിരംപാടത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനം കെ പി സി സി പ്രസിഡണ്ട് എം. എം. ഹസ്സൻ നിർവ്വഹിച്ചു. ജീവകാരുണ്യ മേഖയിൽയിൽ ഒ ഐ സി സി നടത്തുന്ന സേവനങ്ങൾ കേരളത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പ്രവാസികൾ നാടിനെയും നാട്ടുകാരെയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന രീതി മാതൃകാ പരമാണെന്നും അദ്ദേഹം തുടർന്ന് നടന്ന സ്നേഹ സംഗമം ഉത്ഘാടനം ചെയ്തത് കൊണ്ട് പറഞ്ഞു. ജിദ്ദ ഒ ഐ സി സി യുടെ നിരവധി കാരുണ്യ പരിപാടികളിൽ മുൻപ് തനിക്കു പങ്കാളിയാകുവാൻ കഴിഞ്ഞിട്ടുണ്ടെന്ന്നും തുടർന്നും നൂതനമായ പല ക്ഷേമ പദ്ധതികൾ കേരളം പ്രതീക്ഷിക്കുന്നതായും അദ്ദേഹം തുടർന്ന് പറഞ്ഞു.
തിരുത്തയിൽ സുബ്രമണ്യനാണ് അഞ്ചു ലക്ഷത്തിലധിയകം രൂപ ചിലവഴിച്ചു സ്നേഹ സദനം നിർമ്മിച്ച് നൽകിയത്. ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അദ്ദ്യക്ഷം വഹിച്ചു. ഡി സി സി പ്രസിഡണ്ട് വി വി പ്രകാശ് മുഖ്യ പ്രഭാക്ഷണം നടത്തി. ഒ ഐ സി സി ഭാരവാഹികളായ അബ്ദുൽ മജീദ് നഹ,ഫസലുള്ള വെള്ളുവമ്പാലി ലൈല സാക്കിർ, അഷ്‌റഫ് ദോസ്ത്, കെ ടി അക്ബർ, ശരീഫ് ചെറുകുളം, പഞ്ചായത്തു പ്രസിഡണ്ട് റോഷിനി കെ ബാബു, ജില്ലാ പഞ്ചായത്തു അംഗം ആലിപ്പറ്റ ജമീല, കെ പി സി സി സെക്രട്ടറി വി എ കരീം, ഡി സി സി ഭാരവാഹികളായ ഇ മുഹമ്മദ് കുഞ്ഞി, സി കെ മുബാറക്, എൻ എ കരീം, കെ സി കുഞ്ഞി മുഹമ്മദ്, എൻ എ മുബാറാക്, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ അബ്ദുൽ റസാഖ്, മണ്ഡലം പ്രസിഡണ്ട് സലാം ഏമങ്ങാട്, കൃഷ്‌ണദാസ്‌ എന്നിവർ സംസാരിച്ചു. ടി സി തയ്യൻ സ്വാഗതവും പ്രശോബ് നന്ദിയും പറഞ്ഞു.

Share this post: