പ്രാദേശിക വാര്‍ത്തകള്‍
ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു

10/02/2020
വേങ്ങര:ഓടിക്കൊണ്ടിരുന്ന ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു. കോട്ടയ്ക്കല്‍ – വേങ്ങര – കുന്നുംപുറം റൂട്ടിലെ ഗോള്‍ഡന്‍ ബസ് കണ്ടക്ടര്‍ കരീം ആണ് മരിച്ചത്. രാവിലെ പത്തേകാലോടെയായിരുന്നു സംഭവം.

കുഴഞ്ഞു വീണ ഉടന്‍ കരീമിനെ അതേ ബസില്‍ തന്നെ വേങ്ങരയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share this post: