Exclusive News
കഞ്ചാവ് ചെടികള്‍ കണ്ടെത്തി

മലപ്പുറം : പാണക്കാട് സ്പിന്നിംഗ്മില്‍ ദേശത്ത് തെക്ക് വടക്കായി കിടക്കുന്ന സ്പിന്നിംഗ്മില്‍ -പാണക്കാട് റോഡില്‍ കിഴക്ക് വശം സ്ഥിതി ചെയ്യുന്ന ങണ/ഋഗ/74 നമ്പര്‍ ഇലക്ട്രിക് പോസ്റ്റിന് അരികില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. മലപ്പുറം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.അശോക്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും ടി ഇലക്ട്രിക് പോസ്റ്റിന് അരികില്‍ നടത്തിയ പരിശോധനയില്‍ 170 സെ.മി, 103 സെ.മി, 72 സെ.മി വീതം ഉയരമുള്ള കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഈ സ്ഥലത്തിന് സമീപത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ ടാങ്കും പരിസരവും ഉള്‍കൊള്ളുന്ന സ്ഥലം വിജന പ്രദേശമാകയാല്‍ പലപ്പോഴും കഞ്ചാവ് വലിക്കാരുടെ ശല്യമുള്ളതിനാല്‍ ഈ സ്ഥലം എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ നെച്ചിയില്‍ വിജയന്‍ , ടി.വി ജ്യോതിഷ്ചന്ദ് പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ബാബുരാജന്‍.എം സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷംസുദ്ദീന്‍.വി.കെ, റാശിദ്.എം വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ.വി ഡ്രൈവര്‍ വി.ശശീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

Share this post: