പ്രാദേശിക വാര്‍ത്തകള്‍
കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നാളികേര ഫെഡറേഷന്‍ ഓഫീസ് മുന്നറിയി പ്പില്ലാതെ അടച്ചു പൂട്ടിയത് കര്‍ഷകര്‍ ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു

17-Jun-2017
കരുവാരകുണ്ട്: കിഴക്കേതലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന നാളികേര ഫെഡറേഷന്‍ ഓഫീസ് മുന്നറിയി പ്പില്ലാതെ അടച്ചു പൂട്ടിയത് കര്‍ഷകര്‍ ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തെ തെങ്ങുകൃഷി വിക സനത്തിനും കര്‍ഷകരുടെ ക്ഷേമത്തി നും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ എറ ണാകുളം കേന്ദ്രമായി സ്ഥാപിച്ച നാളി കേര ഫെഡറേഷനു കീഴില്‍ പ്രവര്‍ ത്തിച്ചു കൊണ്ടിരുന്ന കരുവാരകു ണ്ടിലെ ബ്രാഞ്ചാണ് കര്‍ഷകരറിയാതെ നിര്‍ത്തലാക്കിയത്.
തെങ്ങുകൃഷി വികസനത്തിനു വേണ്ടി വര്‍ഷത്തില്‍ രണ്ടു തവണ ഓരോ തെങ്ങിനും ആവശ്യമായി വേണ്ടിവ രുന്ന രാസവളം, കാത്സ്യം തുടങ്ങിയവ കേന്ദ്ര സര്‍ക്കാര്‍ ചെലവില്‍ ഫെഡറേ ഷനു കീഴിലെ സൊസൈറ്റികളില്‍ എത്തിച്ചു കര്‍ഷകര്‍ക്ക് ഇവ സൗജന്യ മായി നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2014ല്‍ ആണ് കരുവാരകുണ്ടില്‍ ഫെഡറേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഫെഡറേഷനു കീഴിലെ സൊസൈറ്റി കള്‍ വഴി രണ്ടു തവണ വളം വിതരണം നടത്തിയെങ്കിലും ഭൂരിപക്ഷം കര്‍ഷ കര്‍ക്കും ഒരു തവണ മാത്രമാണ് ലഭി ച്ചത്. കരുവാരകുണ്ട് ഗ്രാമപഞ്ചായ ത്തിലെ ഫെഡറേഷനു കീഴില്‍ ഇരുപ ത്തി ഒന്ന് സൊസൈറ്റികളാണ് പ്രവര്‍ ത്തിച്ചു കൊണ്ടിരുന്നത്.
തെങ്ങൊന്നിനു അമ്പതു രൂപ വീതം രജിസ്‌ട്രേഷന്‍ ഫീസെന്ന പേരില്‍ വന്‍ തുക ഫെഡറേഷന്‍ നടത്തിപ്പുകാര്‍ കര്‍ഷകരില്‍ നിന്നു കൈപറ്റിയതായും ആരോപണമുണ്ട്. കൂടാതെ വളം ഇറക്കുകൂലിയിനത്തിലും വന്‍തുക ഭാരവാഹികള്‍ ഈടാക്കിയതായും കര്‍ഷകര്‍ വ്യക്തമാക്കുന്നു. പഞ്ചായ ത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം തെങ്ങുകര്‍ഷകരില്‍ നിന്നും പലയിന ത്തിലായി വാങ്ങിയ ഇരുപത്തഞ്ചു ലക്ഷത്തോളം രൂപയുടെ കണക്കു പോലും ഗുണഭോക്താക്കളെ ബോ ധ്യപ്പെടുത്താതെയാണ് ഫെഡറേഷന്‍ അടച്ചു പൂട്ടിയത്. ഓരോ സൊസൈ റ്റിയുടെയും കീഴില്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിനു കര്‍ഷകരാണ് ഇതേ തുടര്‍ന്ന് വെട്ടിലായത്. കര്‍ഷ കരില്‍ നിന്നു വാങ്ങിയ തുക ഫെഡ റേഷന്‍ ഭാരവാഹികള്‍ തിരിച്ചു നല്‍ കിയില്ലങ്കില്‍ നിയമനടപടി സ്വീകരി ക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

Share this post: